![[rose1.jpg]](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmtkepW4iSGiskVZrhwPDpe3Mq43pvRQkWCq_C25utqC6zO0Yi1iPGMz4MUW_7fBVhp54OwM6cQbOOKgOuTKo5hIYEElkd_HOb0QykUBzPOULke95qTO8LLlnus_7enzabC7pkEXx48ck/s1600/rose1.jpg)
കിളിമാനൂറ്‍: തിരുവനന്തപുരം ജില്ലയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നു മാത്രം കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 350ഓളം മുസ്ളിം പെണ്‍കുട്ടികളെ അന്യമതസ്ഥരായ യുവാക്കള്‍ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയിട്ടുള്ളതായി കണക്കുകള്‍. ചിറയിന്‍കീഴ്, നെടുമങ്ങാട് താലൂക്ക് പ്രദേശങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ വ്യാപകമായി നടക്കുന്നതെന്ന് പോലിസ് സ്റ്റേഷനുകളിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളില്‍ അധികവും ജാതിയും മതവുമൊന്നും നോക്കാതെ മാതാപിതാക്കളെയും ബന്ധുക്കളെയുമൊക്കെ ഉപേക്ഷിച്ച് പ്രണയിച്ച യുവാക്കള്‍ക്കൊപ്പം ഇറങ്ങിത്തിരിക്കുകയായിരുന്നു. അന്യമതക്കാരായ യുവാക്കളുടെ ഭാര്യമാരായി ജീവിച്ച് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏറെ ഏറ്റതിനുശേഷം സ്വഭവനങ്ങളില്‍ തിരിച്ചെത്തിയ സംഭവങ്ങളും അനവധിയുണ്ട്. പുരുഷന്‍മാര്‍ വിദേശത്തുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ് ഇത്തരം കുരുക്കില്‍ അകപ്പെട്ടവരില്‍ ഏറെയും. ജില്ലയിലെ കിളിമാനൂറ്‍, പാങ്ങോട്, പള്ളിക്കല്‍, കല്ലമ്പലം, വര്‍ക്കല, ആറ്റിങ്ങല്‍, കടയ്ക്കാവൂറ്‍, മംഗലാപുരം, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, വെഞ്ഞാറമൂട്, പാലോട്, നെടുമങ്ങാട്, വിതുര, വട്ടപ്പാറ പോലിസ് സ്റ്റേഷനുകളില്‍ ഓരോന്നിലും 2007 മുതല്‍ 2009 സപ്തംബര്‍ വരെയുള്ള കാലയളവില്‍ ഓരോ വര്‍ഷവും പത്തിലധികം പെണ്‍കുട്ടികള്‍ അന്യമതസ്ഥരായ യുവാക്കളെ പ്രണയിച്ച് വീടു വിട്ടിറങ്ങിയതായി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. 'ലൌ ജിഹാദ്' പ്രചാരണം ശക്തമായ കഴിഞ്ഞ സപ്തംബര്‍ മാസത്തില്‍ കിളിമാനൂറ്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം മൂന്നു മുസ്ളിം പെണ്‍കുട്ടികളെയാണ് അന്യമതസ്ഥരായ യുവാക്കള്‍ തട്ടിക്കൊണ്ടുപോയത്. പഠനത്തിനിടയില്‍ പ്രണയിച്ച് ഐ.ടി മേഖലയിലെ യുവാവുമൊത്ത് ഇറങ്ങിപ്പോയ പെണ്‍കുട്ടി ഒരു കുഞ്ഞ് ജനിച്ചപ്പോള്‍ ഉപേക്ഷിക്കപ്പെട്ട് തിരികെയെത്തിയിരുന്നു. പാങ്ങോട് ഭരതന്നൂറ്‍ സ്വദേശിനിയായ മുസ്ളിം പെണ്‍കുട്ടിയെ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കണെ്ടത്താനായിട്ടില്ല. സ്വകാര്യ ബസ്, ഓട്ടോ എന്നിവയിലെ ആര്‍.എസ്.എസുകാരായ ജീവനക്കാരാണ് മുസ്ളിം പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ അകപ്പെടുത്തുന്നതിലെ വിരുതന്‍മാര്‍.
Thejasnews todays report
1 comments:
See പ്രണയഭീകരതയില് ജീവിതം ഹോമിക്കപ്പെട്ടവര്‍
Post a Comment