
ഉള്ളാള്‍: ആറു പതിറ്റാണ്ടുകാലമായി ഉള്ളാളിന് ആത്മീയ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ മുസല്‍മാന്റെ സൗഭാഗ്യതാരം താജുല്‍ ഉലമ സയ്യിദ് അബ്‌ദുല്‍ റഹ്‌മാന്‍ അല്‍ബുഖാരിക്ക് ഉള്ളാള്‍ ദര്‍ഗാ കമ്മിറ്റി നല്‍കിയ ആദരവ് നൂറുകണക്കിനു സയ്യിദുമാരുടെയും പ്രമുഖ പണ്ഡിതന്മാരുടെയും വ്യത്യസ്‌ത തുറകളിലുള്ള ഉമറാക്കളുടെയും സാന്നിധ്യം കൊണ്ട് പ്രൗഢമായി. കര്‍മധന്യമായ 90-ാം വയസിലേക്ക് കടക്കുന്ന താജുല്‍ ഉലമക്ക് നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാരും ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ചേര്‍ന്ന് ആദരവിന്റെ വസ്‌ത്രം അണിയിച്ചപ്പോള്‍ പതിനായിരങ്ങളുടെ കണ്‌ഠങ്ങളില്‍ നിന്ന് നിലയ്‌ക്കാത്ത തക്‌ബീര്‍ ധ്വനികളുയര്‍ന്നു. സദസ്സില്‍ മക്കയിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ സയ്യിദ് അബ്ബാസ് അലവി മാലികി സന്ദേശം കൈമാറിമര്‍കസ് പ്രസിഡന്റ് സയ്യിദ് ഫസല്‍ ജിഫ്രി തങ്ങള്‍ അനുമോദന പത്രം സമര്‍പ്പിച്ചു. സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി തങ്ങളാണ് സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്. ഉള്ളാള്‍ ദര്‍ഗാ പ്രസിഡന്റ് മോണു ഹാജി കണിച്ചൂര്‍ അധ്യക്ഷത വഹിച്ചു. യു ടി ഖാദര്‍ എം എല്‍ എ, യേനപ്പോയ അബ്‌ദുല്ലക്കുഞ്ഞി ഹാജി എന്നിവരും വിവിധ സംഘടനാ സ്ഥാപനസാരഥികളും ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, പൊന്മള അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്‌ദുറഹ്‌മാന്‍ സഖാഫി, സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ചെറുകുഞ്ഞിക്കോയ തങ്ങള്‍, ഉജിറെ തങ്ങള്‍, സയ്യിദ് അതാഉള്ള ഉദ്യാവരം, എ പി അബ്‌ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, ബെള്ളിപ്പാടി അബ്‌ദുല്ല മുസ്‌ലിയാര്‍, എന്‍ എം അബ്‌ദുറഹ്മാന്‍ മുസ്‌ലിയാര്‍, മച്ചംപാടി അബ്‌ദുല്‍ ഹമീദ് മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, ബി എസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്‌ദുല്‍ഖാദിര്‍ മദനി, കൂറ്റമ്പാറ അബ്‌ദുറഹ്‌മാന്‍ ദാരിമി, സി എം ഇബ്‌റാഹിം, ടി സി മുഹമ്മദ്‌കുഞ്ഞി ഹാജി, മജീദ് ഹാജി ഉച്ചില തുടങ്ങിയവര്‍ പ്രസംഗിച്ചു
0 comments:
Post a Comment