സുന്നി ആശയ സമ്മേളനം
Mubarak on Oct 28, 2009
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ ബുധനാഴ്‌ച വൈകുന്നേരം അഞ്ചിന് സുന്നി ആശയ സമ്മേളനം നടക്കും. അഖിലേന്ത്യാ വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനംചെയ്യുമെന്ന് സംഘാടകരായ സി.അബ്ദുല്ല ഹാജി, മടിക്കൈ അബ്ദുല്ല ഹാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്...
രവിയുടെ വേര്‍പാടില്‍ രാവണേശ്വരത്തിന് നഷ്ടമായത് മികച്ച സംഘാടകനെ
Mubarak on Oct 28, 2009
പെരിയ: ബൈക്ക് അപകടത്തില്‍ മരണപ്പെട്ട എ.രവിയുടെ വേര്‍പാടില്‍ രാവണേശ്വരം ഗ്രാമത്തിന് നഷ്ടമായത് മികച്ച സംഘാടകനെയും കലാകാരനെയും. മികച്ച പൂരക്കളി കലാകാരനായ രവിയുടെ സംഘാടനത്തിലാണ് ചിത്താരി നാടന്‍ കലാസമിതി പ്രവര്‍ത്തിച്ചുവന്നത്. ഫോക്‌ലോര്‍ അക്കാദമിയില്‍ അഫിലിയേറ്റ് ചെയ്‌ത് പ്രവര്‍ത്തിക്കുന്ന സമിതിയിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നാടന്‍ കലയെ പ്രോത്സാഹിപ്പിക്കാനായി നിരവധി പരിപാടികള്‍ രാവണേശ്വരത്ത് അവതരിപ്പിച്ചത് നാട്ടുകാര്‍ വേദനയോടെ സ്‌മരിക്കുന്നു. പോതോളംകര ദുര്‍ഗ്ഗാ ഭഗവതീ ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന രവിക്ക് പൂരക്കളി എന്നും ആവേശമായിരുന്നു. രാവണേശ്വരം ശോഭന ആര്‍ട്‌സ് ക്ലബ്ബിന്റെയും അച്യുതമേനോന്‍ ഗ്രന്ഥാലയത്തിന്റെയും പ്രവര്‍ത്തകനായ രവി കക്ഷിരാഷ്ട്രീയ ഭേദമെന്യേ വലിയ സുഹൃദ്‌ബന്ധത്തിന് ഉടമയായിരുന്നു.ഞായറാഴ്‌ച...
എസ്.കെ.എസ്.എസ്.എഫ്. ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍
Mubarak on Oct 27, 2009
കാഞ്ഞങ്ങാട്: മുക്കൂട് ശാഖാ എസ്.കെ.എസ്.എസ്.എഫ്. ശിഹാബ് തങ്ങളുടെ സ്‌മരണാര്‍ത്ഥം മുക്കൂട് ജമാഅത്തിന്റെ കീഴിലുള്ള മൂന്നു മദ്രസകളിലെ മൂന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്‌തകവും ഒരു പെണ്‍കുട്ടിക്ക് വിവാഹ സഹായമായി കാല്‍ ലക്ഷം രൂപയും നല്‍കി.റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ മാളികയില്‍ അബ്ബാസിന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി വിതരണം ഉദ്‌ഘാടനം ചെയ്‌തു. സി.എം. കുഞ്ഞാമദ്, പി. അബൂബക്കര്‍, കാരയില്‍ മൊയ്‌തു ഹാജി, കെ.കെ. മുഹമ്മദ്‌കുഞ്ഞി, എം.എം. കെ. കുഞ്ഞഹമ്മദ്, റിയാസ് അയ്യൂബ്, തായല്‍ യൂസുഫ് സംബന്ധിച്ചു....
ദര്‍ശന ടി.വി മാര്‍ച്ചില്‍ സംപ്രേക്ഷണം തുടങ്ങും
Mubarak on Oct 27, 2009
കോഴിക്കോട്: മത ധാര്‍മിക മൂല്യങ്ങള്‍ക്ക് ഉന്നത പ്രാധാന്യം നല്‍കുന്ന പരിപാടികളുമായി ദര്‍ശന ടെലിവിഷന്‍ ചാനല്‍ അടുത്ത മാര്‍ച്ചില്‍ സംപ്രേക്ഷണം ആരംഭിക്കും. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കാത്ത വിനോദപരിപാടികള്‍ മാത്രമായിരിക്കും സംപ്രേക്ഷണം ചെയ്യുക. സിനിമാ പ്രദര്‍ശനം ഉണ്ടായിരിക്കില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിണ്റ്റെ പ്രശ്നങ്ങള്‍ക്ക് ദര്‍ശന മുന്‍ഗണന നല്‍കും. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള മലയാളത്തിലെ പ്രഥമ ലോ ബജറ്റ് ചാനല്‍ കൂടിയായിരിക്കും ഇതെന്നും സത്യധാര കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂലധനം ൨൫ കോടി രൂപയായിരിക്കും. പ്രവാസികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഷെയര്‍ സമാഹരിച്ചായിരിക്കും മൂലധനം കണെ്ടത്തുക. വിനോദ ചാനല്‍ എന്ന നിലയിലാണ് ...
News Highlight: കേരളത്തില്‍ ആസൂത്രിത മതംമാറ്റം ഇല്ലെന്നു കേന്ദ്ര ഇണ്റ്റലിജന്‍സ്
Mubarak on Oct 27, 2009
ചേറ്റുകുണ്ട് ഗേറ്റ് തുറക്കണം-മുസ്ല്‌ളിം ലീഗ്
Mubarak on Oct 26, 2009
പള്ളിക്കര: അടച്ചിട്ട ചേറ്റുകുണ്ട് റെയില്‍വേ ഗേറ്റ് തുറക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഉദുമ മണ്ഡലം മുസ്ല്‌ളിം ലീഗ് പ്രസിഡന്റ് എം.എസ്. മുഹമ്മദ് കുഞ്ഞി, സെക്രട്ടറി കല്ലട്ര അബ്ദുള്‍ ഖാദര്‍, ട്രഷറര്‍ കെ.എ. അബ്ദുല്ല ഹാജി, പ്രവാസി ലീഗ് നേതാക്കളായ കാപ്പില്‍ മുഹമ്മദ് പാഷ, ടി.പി. കുഞ്ഞബ്ദുള്ള ഹാജി എന്നിവര്‍ ആവശ്യപ്പെട്ടു. റെയില്‍വേ അധികൃതരും ബി.ആര്‍.ഡി.സി.യും കാണിക്കുന്ന നിരുത്തരവാദപരമായ സമീപനം അവസാനിപ്പിക്കണമെന്നും സ്ഥലം എം.എല്‍.എ.യും എം.പി.യും കാണിക്കുന്ന നിസ്സംഗത പൊതുജനങ്ങളോടുള്ള വഞ്ചനയുമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്...
ഇന്ന് തുലാപത്ത്: ഇനി തെയ്യങ്ങളുടെ കാലം
Mubarak on Oct 26, 2009
കാഞ്ഞങ്ങാട്: വടക്കേ മലബാറിലെ തെയ്യാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരാര്‍കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോടെയാണ് വടക്കേ മലബാറില്‍ തെയ്യാട്ടങ്ങള്‍ തുടങ്ങുന്നത്. ഇടവമാസത്തില്‍ നിലച്ച തെയ്യങ്ങള്‍ വീണ്ടും കാവുകളിലും തറവാടുകളിലും സജീവമാവും. ജാതി മേധാവിത്വത്തിനെതിരെ വെല്ലിവിളിയുയര്‍ത്തിയ അധസ്ഥിത വര്‍ഗത്തിണ്റ്റെ ഉയര്‍ത്തെഴുന്നേല്‍പാണ് മിക്ക തെയ്യങ്ങളുടേയും ആധാരം. കണ്ണൂറ്‍,കാസര്‍കോഡ് ജില്ലകളില്‍ പൊതുവേ കെട്ടിയാടപ്പെടുന്ന പൊട്ടന്‍ തെയ്യം മനുഷ്യരെല്ലാവരും സമന്‍മമാരാണ് എന്ന സന്ദേശമാണ് നല്‍കുന്നത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ കുമ്പല്ലൂറ്‍ കോട്ടയില്‍ വീട്ടില്‍ കെട്ടിയാടുന്ന മാപ്പിള തെയ്യം അക്കാലത്ത് സമൂഹത്തില്‍ മുസ്്ലിം സമുദായത്തിനുണ്ടായ സ്ഥാനമാണ് ഉയര്‍ത്തികാണിക്കുന്നത്. മുസ്്ലിം സമുദായത്തിണ്റ്റെ...
കൊളവയലില്‍ വിവാഹ സംഘത്തെ ആക്രമിച്ചു; പോലീസ് ലാത്തി വീശി
Mubarak on Oct 25, 2009
അജാനൂര്‍: കൊളവയലില്‍ വിവാഹ സംഘത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തെ തുടര്‍ന്ന്‍ പോലീസ് ലാത്തി വീശി. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പൂച്ചക്കാട്ടെ വരനെ ആനയിച്ച് കൊണ്ടെത്തിയ സംഘത്തെ കൊളവയല്‍ കാറ്റാടിയില്‍ വെച്ചാണ് ഒരു സംഘം ആക്രമിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന്‍ ഇരു വിഭാഗങ്ങള്‍ സംഘടിച്ച് രൂക്ഷമായ കല്ലേറു നടത്തിയിരുന്നു. വിവരമ്മറിഞ്ഞെത്തിയ ഹൊസ്ദുര്‍ഗ് പോലീസ് സംഘടിച്ചെത്തിയവരെ പിരിച്ചു വിടാനാണ് ലാത്തി വീശിയത്. കൊളവയലിലെ വധുവിന്റെ വീട്ടിലേക്ക് പൂച്ചക്കാട്ടെ വരന്റെ വീട്ടില്‍ക് നിന്നും വന്ന ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു പേരെ ബൈക്ക് റൈസ് നടത്തിയെന്നാരോപിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. സ്ഥലത്ത് നിന്നും അഞ്ചോളം ബൈക്കുകള്‍ കസ്റ്റഡിയിലെടുത്ത് ലോറിയില്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്....
News Highlight: സപ്തംബറില്‍ തിരുവനന്തപുരത്ത് മതംമാറ്റിയത് ഏഴു മുസ്‌ലിം പെണ്‍കുട്ടികളെ
Mubarak on Oct 25, 2009
ചേറ്റുകുണ്ട് റെയില്‍വെഗേറ്റ് തുറക്കാന്‍ നടപടിയുണ്ടാകും -കുഞ്ഞിരാമന്‍ എം.എല്‍.എ.
Mubarak on Oct 25, 2009
ഉദുമ: കഴിഞ്ഞ ഒരാഴ്‌ചയായി അടച്ചിട്ടിരിക്കുന്ന ചേറ്റുകുണ്ട് റെയില്‍വെ ഗേറ്റ് തുറന്നുകൊടുക്കുന്നതിനാവശ്യമായ നടപടി ഉണ്ടാകുമെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചതായി ഉദുമ എം.എല്‍.എ. കെ.പി.കുഞ്ഞിരാമന്‍ അറിയിച്ചു. റെയില്‍വെ മന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിവേദനംനല്‍കിയിരുന്നു. ചേറ്റുകുണ്ട്‌റെയില്‍വെ ഗേറ്റ്‌അടച്ചിതോടെ ചിത്താരി, ചേറ്റുകുണ്ട് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ബി.ആര്‍.ഡി.സി) ഗഡുക്കളായി പണംഅടക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. റോഡ്, ഹാര്‍ബര്‍ എന്നിവയുടെ നിര്‍മാണവും ഗേറ്റ് അടച്ചതോടെ നിലച്ചുവെന്ന വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എ. ഡല്‍ഹിയിലെത്തി ബന്ധപ്പെട്ടവര്‍ക്ക് നിവേദനംനല്‌കിയത്....
അജാനൂര്‍ കേരളോത്സവം 25ന് തുടങ്ങും
Mubarak on Oct 24, 2009
പെരിയ: അജാനൂര്‍ പഞ്ചായത്തിലെ കേരളോത്സവം 25ന് തുടങ്ങും. സ്‌പോര്‍ട്‌സ് 25ന് വെള്ളിക്കോത്ത്, 26ന് കബഡി-മുക്കൂട്, 27ന് വോളിബോള്‍-മൂലക്കണ്ടം, 27ന് ഫുട്‌ബോള്‍-രാവണേശ്വരം, 29ന് ഷട്ടില്‍ ബാഡ്‌മിന്റണ്‍-കാറ്റാടിയിലും കലാമത്സരങ്ങള്‍ 31 നവംബര്‍ ഒന്നിന് മുച്ചിലോട്ട് ജി.എല്‍.പി. സ്‌കൂളിലും നടക്കും. ഈ വര്‍ഷം ട്വന്റി-20 ക്രിക്കറ്റ് മത്സരവും ഉണ്ട്. താല്‌പര്യമുള്ളവര്‍ 25ന് അഞ്ചുമണിക്ക് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ പേര്‍നല്‍ക...
ജില്ലാ പഞ്ചായത്തിന്റെ റോഡുകള്‍ തകര്‍ന്നു; നന്നാക്കാന്‍ ഫണ്ടില്ല
Mubarak on Oct 22, 2009
ഹൊസ്‌ദുര്‍ഗ്: കാലവര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡുകള്‍ തകര്‍ന്നെങ്കിലും അറ്റകുറ്റപ്പണി നടക്കാത്തതിനാല്‍ യാത്ര ദുരിതമാകുന്നു.66 ഗ്രാമീണ റോഡുകളാണ് ജില്ലാ പഞ്ചായത്തിന് കീഴിലുള്ളത്. ഇതില്‍ അറുപത് റോഡുകളിലൂടെയും ബസ് ഗതാഗതമുണ്ട്. ഒരുകോടി രൂപയാണ് സര്‍ക്കാര്‍ ജില്ലാപഞ്ചായത്തിന് റോഡ് വികസനത്തിനനുവദിക്കുന്നത്. ഈ തുക തീര്‍ത്തും അപര്യാപ്‌തമായതിനാല്‍ പേരിന് അറ്റകുറ്റപ്പണി നടത്താന്‍ മാത്രമാണ് ജില്ലാ പഞ്ചായത്തിന് കഴിയുന്നത്. മറ്റു ഫണ്ടുകളൊന്നും റോഡ് വികസനത്തിനില്ല.അറ്റകുറ്റപ്പണിക്കനുവദിക്കുന്ന തുക തികയുന്നില്ല എന്നതിനാല്‍ തകര്‍ന്ന റോഡുകള്‍ക്ക് ഒരിക്കലും മോക്ഷമുണ്ടാവുന്നില്ല. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ റീടാറിങ് ചെയ്യണമെന്നാണ് നിര്‍ദ്ദേശമെങ്കിലും ഇത് നടക്കാറേ ഇല്ല. ഫണ്ടില്ലാത്തതുതന്നെ കാരണം. കൂടുതല്‍ ഫണ്ട്...
മെഗാ അദാലത്ത്
Mubarak on Oct 21, 2009
കാഞ്ഞങ്ങാട്: ഹൊസ്‌ദുര്‍ഗ്ഗ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഗാലോക് അദാലത്ത്. നവംബര്‍ 14ന് 10 മണി മുതല്‍ ഹൊസ്‌ദുര്‍ഗ്ഗ് സബ് കോടതി സമുച്ചയത്തില്‍ നടത്തുന്നതാണെന്ന് ഹൊസ്‌ദുര്‍ഗ്ഗ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ സി.സുരേഷ്‌കുമാര്‍ അറിയിച്ചു. വിവിധ വിഭാഗത്തിലെ കേസുകള്‍ പരിഗണിക്കും.പരാതികള്‍ ചെയര്‍മാന്‍ (സബ്‌ജഡ്‌ജ്) ഹൊസ്‌ദുര്‍ഗ്ഗ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി (പി.ഒ) കാഞ്ഞങ്ങാട് എന്ന വിലാസത്തിലോ ചെയര്‍ പേഴ്‌സണ്‍ (ജില്ലാ ജഡ്‌ജ്) ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി കാസര്‍കോട് എന്ന വിലാസത്തിലോ അയക്ക...
News Highlight: 'ലൌ ജിഹാദ് ' കെട്ടുകഥ തന്നെയെന്ന് പോലിസും
Mubarak on Oct 20, 2009
കോഴിക്കോട്: സംസ്ഥാനത്ത് ലൌ ജിഹാദ് എന്ന മതംമാറ്റ തീവ്രവാദ സംഘടന പ്രവര്‍ത്തിക്കുന്നതായ മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കി പോലിസ് ഡയറക്ടര്‍ ജനറല്‍ ജേക്കബ് പുന്നൂസ് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയതായി അറിയുന്നു. പത്തനംതിട്ട സ്വദേശികളായ ഷഹന്‍ഷ, സിറാജുദ്ദീന്‍ എന്നിവരുടെ മുന്‍കൂറ്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്കു നല്‍കിയ കേസ് ഡയറിയിലെ പരാമര്‍ശങ്ങളെക്കുറിച്ചും തെളിവു ലഭിച്ചിട്ടില്ലെന്ന് ഡി.ജി.പി റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയം, ഡി.ജി.പിയുടെ ഈ റിപോര്‍ട്ട് അതേപോലെ ഹൈക്കോടതിക്ക് ഉടന്‍ കൈമാറില്ലെന്നാണു വിവരം. ലൌ ജിഹാദ് സംബന്ധിച്ച് അടുത്ത ശനിയാഴ്ചയ്ക്കകം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാനാണു ഹൈക്കോടതി ആഭ്യന്തരവകുപ്പിനു നിര്‍ദേശം നല്‍കിയത്. എന്നാല്‍, അന്വേഷണം പൂര്‍ത്തിയായില്ലെന്നു...
ചേറ്റുകുണ്ട് റയില്‍വെ ഗേറ്റ്: വികസന ചരമം
Mubarak on Oct 20, 2009
ബി.ആര്‍.ഡി.സി. പണം അടച്ചില്ല; ചേറ്റുകുണ്ടിലെ റെയില്‍വേ ഗേറ്റ് അധികൃതര്‍ പൂട്ടി മുദ്ര വെച്ചു ഉദുമ: ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (ബി.ആര്‍.ഡി.സി.) പണം അടയ്‌ക്കാത്തതിനാല്‍ ചേറ്റുകുണ്ടിലെ റെയില്‍വേ ഗേറ്റ് അധികൃതര്‍ പൂട്ടി മുദ്ര വെച്ചു. ബി.ആര്‍.ഡി.സി.യുടെ ആവശ്യ പ്രകാരമായിരുന്നു ഇവിടെ ഗേറ്റ് സ്ഥാപിച്ചത്. ഇതിന് ചെലവായ 2.47 കോടി രൂപ ബി.ആര്‍.ഡി.സി. അടയ്‌ക്കാമെന്നായിരുന്നു വ്യവസ്ഥ. ഒരുകോടി ഇവര്‍ അടച്ചു. ബാക്കി തുകയില്‍ 23 ലക്ഷം വീതമുള്ള രണ്ടു ഗഡു മുടങ്ങിയതോടെയാണ് റെയില്‍വേ അധികൃതര്‍ ഗേറ്റ് മുദ്ര വച്ചത്. പള്ളിക്കര പഞ്ചായത്തിലെ ചേറ്റുകുണ്ട് നിവാസികള്‍ കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയുമായി ബന്ധപ്പെട്ടിരുന്നത് ഈ ഗേറ്റ് വഴിയാണ്. ഗേറ്റ് അടഞ്ഞതോടെ ഇവര്‍ക്ക് പുറംലോകവുമായി ബന്ധമറ്റു....
നെല്ല് സംഭരണം തുടങ്ങിയില്ല; കര്‍ഷകര്‍ക്ക് ഇരുട്ടടി
Mubarak on Oct 17, 2009
ഹൊസ്‌ദുര്‍ഗ്ഗ്: നെല്ല് സംഭരണത്തിനുള്ള സംവിധാനം ജില്ലയില്‍ ആരംഭിക്കാത്തതുമൂലം കര്‍ഷകര്‍ക്ക് ന്യായ വില കിട്ടുന്നില്ല. ഇടത്തട്ടുകാരുടെ ചൂഷണത്തിനും കര്‍ഷകര്‍ ഇരയാകുന്നു.കനത്ത മഴയില്‍ നെല്ലിന് വ്യാപക നാശമുണ്ടായ സാഹചര്യത്തില്‍ അവശേഷിച്ച നെല്ലിന് ന്യായ വില കിട്ടാത്തത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി.നെല്ല് സംഭരിക്കാന്‍ സംവിധാനമില്ലാത്ത സാഹചര്യത്തില്‍ കര്‍ഷകരെ തേടിയെത്തുന്ന സ്വകാര്യ വ്യാപാരികള്‍ കിലോവിന് 7.50 രൂപയ്‌ക്കാണ് നെല്ല് ശേഖരിക്കുന്നത്. മഴയില്‍ കുതിര്‍ന്ന നെല്ലിന് ഇതിലും വില കുറയുന്നു.കിലോവിന് 12.50 രൂപയാണ് സംഭരണ വിലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സ്വകാര്യ അരിമില്ലുകാരും നെല്ല് വാങ്ങുന്നുണ്ട്. ഇവര്‍ ഒരു കിലോ നെല്ലിന് ഒമ്പത് രൂപയാണ് കണക്കാക്കുന്നത്. എന്നാല്‍ അരി ഇങ്ങോട്ട് വാങ്ങുമ്പോള്‍...
കലാജാഥ പരിശീലന ക്യാംപിന് തുടക്കം
Mubarak on Oct 14, 2009
കാഞ്ഞങ്ങാട്: റാഗിങ്ങ്, വര്‍ഗീയത, മതതീവ്രവാദം എന്നിവയ്ക്കെതിരെ കണ്ണൂറ്‍ സര്‍വകലാശാലാ യൂണിയന്‍ സംഘടിപ്പിക്കുന്ന കലാജാഥയുടെ പരിശീലന ക്യാമ്പ് രാവണീശ്വരത്ത് തുടങ്ങി. ഡയറക്ടര്‍ അനില്‍ നരിക്കോടിണ്റ്റെ നേതൃത്വത്തില്‍ വിവിധ കോളജുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ൨൦ കലാകാരന്‍മാരാണ് കലാജാഥയില്‍ പങ്കെടുക്കുന്നത്. കെ. വി. കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയര്‍മാന്‍ ബി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ റോബര്‍ട്ട് ജോര്‍ജ്, സെക്രട്ടറി ടി. വി. രജീഷ് കുമാര്‍, ഡോ. എ. അശോകന്‍ എന്നിവര്‍ പ്രസംഗിച്...
പഠനോപകരണ വിതരണം
Mubarak on Oct 14, 2009
ടൌണ്‍ ലയണ്‍സ് ബ്, വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വൈകല്യമുള്ള കുട്ടികള്‍ക്ക് മാനസികോല്ലാസത്തിനും പഠനത്തിനുമുള്ള സാമഗ്രികള്‍ സംഭാവന ചെയ്‌തു. സ്കൂളില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ കൃഷ്ണന്‍, അജാനൂറ്‍ പഞ്ചായത്ത് പ്രസിഡണ്റ്റ് ചെറാക്കോട്ട് കുഞ്ഞിക്കണ്ണനില്‍ നിന്നു സാമഗ്രികള്‍ ഏറ്റുവാങ്ങി. ലയണ്‍സ് ബ് പ്രസിഡണ്റ്റ് എം. കൃഷ്ണന്‍, റീജിയന്‍ ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍, സെക്രട്ടറി കെ.എന്‍. ദിവാകരന്‍ നായര്‍, ട്രഷറര്‍ കെ.പി. സുരേന്ദ്രന്‍, കാറ്റാടി കുമാരന്‍, പി. നാരായണന്‍കുട്ടി നായര്‍, പ്രജീഷ് കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്...
News Highlight: നരബലി ശ്രമത്തിന്ന് രണ്ടു ശാസ്ത്രച്ജന്‍മാര്‍ക്കെതിരെ കേസെടുത്തു.
Mubarak on Oct 13, 2009
KzmfnbÀ: PqWnbÀ imkv{XÚs\ IpcpXnsImSp¡m³ {ian¨ Ipä¯n Btcm]Whnt[bcmb {]Xntcm[ hnIk\ KthjW Øm]\¯n se (UnBÀUnC) cWvSv ko\nbÀ imkv{XÚÀs¡Xnsc t]meokv tIskSp¯p.kio IpamÀ an{i F¶ bphimkv{XÚs\ ko\nbÀ imkv{XÚcmb Fw. ItaizÀ dmhpw F.Fkv.Fkv.hn `mkv Idpw tNÀ¶v IpcpXn \S¯phm³ {ians¨¶mWv kpioensâ `mcy {i²m iÀa t]meokn\v ]cmXn \ÂInbncn¡p¶Xv.HIvtSm_À Bdn\mWv tIkn\mkv]Zamb kw`hw Ac t§dp¶Xv. tcmK_m[nX\mbncp¶ an{isb AkpJw amäms\¶ t]cn ImtaizÀ kz´w XmakØet¯bv¡v hnfn¸n¡pIbmbncp¶p. `mkvIdnsâ km¶n[y¯n a{´hmZIÀa§Ä Bcw`n¨ ImtaizÀ an{itbmSv Dd§m\mhiys¸«p.XpSÀ¶v sIme \S¯m\mbn ImtaizÀ I¯n ]pds¯Sp¯t¸mÄ an{i IpXdntbmSn c £s¸SpIbmbncp¶p. Ipäm tcm]nXcmb ImtaizÀ almcmjv{Sbnte¡pw `mkvIÀ UÂlnbntebv¡pw IS¶ncn¡p IbmWv....
സംസ്ഥാന വായനമത്സരം: ശില്‌പയ്‌ക്ക് ഒന്നാംസ്ഥാനം
Mubarak on Oct 13, 2009
വേലാശ്വരം:സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സംസ്ഥാന വായനമത്സരത്തില്‍ വേലാശ്വരം ഇ.എം.എസ്. സ്‌മാരക ഗ്രന്ഥാലയത്തിലെ ബാലവേദി പ്രവര്‍ത്തകയും ബെള്ളിക്കോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിനിയുമായ പി.ശില്‌പ ഒന്നാംസ്ഥാനം നേടി. വേലാശ്വരം ബി.യു.പി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീധരന്റെയും തിരുവക്കോളി എ.എല്‍.പി. സ്‌കൂള്‍ പ്രധാനാധ്യാപിക പി.ആശയുടെയും മകളാണ...
കാലംതെറ്റിയ മഴ: നൂറ് ഹെക്ടറിലെ നെല്‍ക്കൃഷിക്ക് നാശം
Mubarak on Oct 13, 2009
കാലംതെറ്റിയ മഴയെത്തുടര്‍ന്ന് ഹൊസ്‌ദുര്‍ഗ് താലൂക്ക് പരിധിയില്‍ നൂറ് ഹെക്ടറിലെ നെല്‍ക്കൃഷിക്ക് നാശംസംഭവിച്ചു. കൊയ്യാറായ നെല്‍വയലുകള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്നാണ് കൂടുതല്‍ നാശമുണ്ടായത്. വൈക്കോലും നശിച്ചു.നെല്ല് മഴയില്‍ കുതിര്‍ന്നതിനെ തുടര്‍ന്ന് തുടര്‍ വിളയ്‌ക്കുള്ള വിത്ത് മിക്കകര്‍ഷകര്‍ക്കും സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കോടോം-ബേളൂരിലെ അയ്യങ്കാവ്, പൊയ്യളം, പൊടവടുക്കം, ലാലൂര്‍, ബാത്തൂര്‍ പാടശേഖരം, കോടോം, പനങ്ങാട് വയലുകളിലാണ് കൂടുതല്‍ നാശമുണ്ടായത്. പുല്ലൂര്‍-പെരിയയില്‍ എടമുണ്ട, വിഷ്‌ണുമംഗലം, മീങ്ങോം, കേളോം ഭാഗങ്ങളിലെല്ലാം നെല്‍ക്കൃഷി നശിച്ചു....
സര്‍വകലാശാലാ യൂണിയന്‍ കലാജാഥ പരിശീലനം തുടങ്ങി
Mubarak on Oct 13, 2009
ഹൊസ്‌ദുര്‍ഗ്:കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ കലാജാഥയുടെ പരിശീലന ക്യാമ്പിന് രാവണീശ്വരത്ത് തുടക്കമായി.രാവണീശ്വരത്ത് പരിശീലനക്യാമ്പിലെത്തിയ കലാകാരന്മാരെയും ക്യാമ്പ് ഡയറക്ടര്‍ അനില്‍ നരിക്കോടിനെയും നാട്ടുകാര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. ക്യാമ്പിന്റെ ഉദ്‌ഘാടനം കെ.വി.കുഞ്ഞിരാമന്‍ എം.എല്‍.എ. നിര്‍വഹിച്ചു.യൂനിയന്‍ ചെയര്‍മാന്‍ റോബര്‍ട്ട് ജോര്‍ജ്, ഡോ. എ.അശോകന്‍ മാസ്റ്റര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ബി.ബാലകൃഷ്‌ണന്‍ അധ്യക്ഷനായി. യൂണിവേഴ്‌സിറ്റി യൂണിയന്‍ സെക്രട്ടറി ടി.വി.രജീഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു. കരിവെള്ളൂര്‍ മുരളി, മുരുകന്‍ കാട്ടാക്കട തുടങ്ങിയവരുടെ വരികള്‍ചേര്‍ത്ത് കോര്‍ത്തിണക്കിയ സംഗീതശില്‌പത്തിന്റെ പരിശീലനം ആദ്യ ദിവസം നടന്നു. News rep...
ബാല്യകാല അനുഭവങ്ങളുടെ ചെപ്പ് തുറന്നു സതീര്‍ഥ്യസംഗമം
Mubarak on Oct 12, 2009
കാഞ്ഞങ്ങാട്: ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം വേറിട്ട അനുഭവമായി. 1948ല്‍ സ്ഥാപിതമായ ഈ സ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ആയിരത്തോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. ജീവിതത്തിണ്റ്റെ നാനാതുറകളില്‍പെട്ടവര്‍ ഒത്തുചേര്‍ന്ന് കൌമാര അനുഭവങ്ങള്‍ പങ്കിട്ടു. ജോലിയുടെയോ സ്ഥാനത്തിണ്റ്റെയോ വലിപ്പമില്ലാതെ പഴയ സതീര്‍ഥ്യര്‍ രാവിലെ ദുര്‍ഗ സ്കൂള്‍ അണങ്കത്തില്‍ അസംബ്ളി ചേര്‍ന്നാണ് ഒത്തുചേരലിന് തുടക്കം കുറിച്ചത്. സ്കൂളില്‍ ആദ്യ പ്രവേശനം നേടിയ എം രാജഗോപാലന്‍ എന്ന 85 കാരനും ഡി.വൈ.എസ്.പി കെ അബ്ദുല്‍ ഗഫൂറ്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുത്തു. പൂര്‍വകാല അധ്യാപകരായ 50ഓളം പേരെ ചടങ്ങില്‍ ആദരിച്ചു. സംഗമം മുന്‍ എം.എല്‍.എയും സ്കൂള്‍ മാനേജറുമായ എം കുഞ്ഞിരാമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ....
News Highlight:അല്‍ജസീറയെക്കുറിച്ച്‌അശുഭ വാര്‍ത്തകള്‍
Mubarak on Oct 12, 2009
ഖത്തറിലെ പ്രശസ്ത ഇസ്ളാമിക പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവി മുസ്ളിംകളുടെ ആദ്യ ഖിബ്ളയായ ജറുസലേമിലെ ബൈത്തുല്‍ മുഖദ്ദസ് പള്ളിയുടെ ചുറ്റുമതില്‍ ജൂതന്‍മാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരേ മുസ്ളിം ലോകത്തോട് സര്‍വസന്നാഹങ്ങളോടെ ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത അന്നുതന്നെ ഖത്തറില്‍ നിന്നിതാ ദുഃഖകരമായ ഒരു വാര്‍ത്ത: ഖത്തര്‍ ഭരണാധികാരി ഹമദിണ്റ്റെ ആശീര്‍വാദത്തോടെയും ധനസഹായത്തോടെയും ആരംഭിച്ച അല്‍ജസീറ എന്ന ചാനല്‍ ഒരു ഇസ്രായേലി ജൂതന്‍ വിലയ്ക്കുവാങ്ങാന്‍ ശ്രമിക്കുന്നതായി കേള്‍ക്കുന്നു. മുസ്ളിം ലോകത്തിനെതിരേ നടന്നുവരുന്ന ഘോരമായ മാധ്യമ പോരാട്ടത്തിനിടെ ഇരകളുടെ പക്ഷത്ത് കാലുറപ്പിച്ചുനിന്ന അല്‍ജസീറ എല്ലാ അര്‍ഥത്തിലും വേറിട്ടൊരു ശബ്ദമായിരുന്നു. ഇസ്ളാമിനോ മുസ്ളിംകള്‍ക്കോ വേണ്ടി വാദിക്കലോ ഇസ്ളാമിക സന്ദേശം ലോകത്തെത്തിച്ചുകൊടുക്കുകയോ...
News Highlight: മോഡിയുടെ ഒമാന്‍ യാത്ര റദ്ദാക്കണം: ഇന്ത്യന്‍ മുസ്്ലിംകള്‍
Mubarak on Oct 12, 2009
കുവൈത്ത്: ഗുജറാത്തിലെ രണ്ടായിരത്തിലധികം ന്യൂനപക്ഷങ്ങളെ നരഹത്യ നടത്താന്‍ നേതൃത്വം കൊടുത്ത ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഒമാന്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ ഒമാന്‍ എംബസ്സിക്ക് വ്യാപക ഇ മെയില്‍ സന്ദേശം. 2002ല്‍ നടത്തിയ കൂട്ടക്കൊലയില്‍ ആംനസ്റ്റി ഇണ്റ്റര്‍നാഷണല്‍, ഹുമന്‍ റൈറ്റ്സ് വാച്ച് തുടങ്ങിയ അന്തര്‍ദ്ദേശീയ സംഘടനകള്‍ വരെ കുറ്റവാളിയായി കാണുന്ന നരേന്ദ്ര മോഡിയെ ഒമാനിലേക്ക് ക്ഷണിക്കരുതെന്നാണ് ഗള്‍ഫിലെങ്ങും വ്യാപകമായി കൈമാറുന്ന ഇ മെയില്‍ പരാതിയില്‍ പരാമര്‍ശിക്കുന്നത്. ഈ വര്‍ഷം അവസാനമാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ വ്യാപാര പ്രതിനിധി സംഘം നിക്ഷേപം ലക്ഷ്യം വച്ച്്് ഒമാന്‍ സന്ദര്‍ശിക്കുന്നത്. ആയിരക്കണക്കിന് ഇന്ത്യന്‍ മുസ്ലിംകളാണ് ഇപ്പോള്‍ തന്നെ ഈ പരാതിയില്‍ ഒപ്പ് വച്ചിരിക്കുന്നത്....
സംയുക്ത ജമാ അത്ത് ജനറല്‍ ബോഡി 20ന്
Mubarak on Oct 11, 2009
66 മഹല്ല് ജമാ അത്തുകളുടെ കേന്ദ്ര സംഘടനയായ കാഞ്ഞങ്ങാട് സംയുക്ത ജമാ അത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ജനറല്‍ബോഡി യോഗം ഒക്ടോബര്‍ 20ന് ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക് വിളിച്ചുചേര്‍ക്കാന്‍ പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി എ.ഹമീദ്‌ഹാജി സ്വാഗതം പറഞ്ഞു. സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി, വൈസ് പ്രസിഡന്റുമാരായ സി.ഇബ്രാഹിം ഹാജി, സി.എച്ച്. അബ്ദുല്ലഹാജി, സി.എച്ച്.മുഹമ്മദ്‌കുഞ്ഞി ഹാജി, സി.എം.ഖാദര്‍ ഹാജി, സെക്രട്ടറിമാരായ എം.മൊയ്‌തു മൗലവി, കെ.യു.ദാവൂദ്, കെ.പി.മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. Tag: Kanhangad Samyuktha Muslim Jama-ath commttee, Kanhangad Muslim United Jamath Committe, Basheer...
ജില്ലയിലെ അതീവ വാഹനാപകട മേഘലകളെ കണ്ടെത്തി
Mubarak on Oct 11, 2009
കാഞ്ഞങ്ങാട്: ജില്ലയിലെ 17 സ്ഥലങ്ങള്‍ അതീവ അപകടമേഖലകളാണെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി നടത്തിയ പഠനത്തില്‍ കണെ്ടത്തി. പി.ഡബ്ള്യു.ഡി, എന്‍.എച്ച്, പി.ഡബ്ള്യു.ഡി.റോഡ്സ്, പോലിസ്, മോട്ടോര്‍ വാഹനവകുപ്പ് എന്നിവ ചേര്‍ന്നാണ് പഠനം നടത്തിയത്. പൊയിനാച്ചി ജങ്ങ്ഷന്‍, മൊഗ്രാല്‍ പുത്തൂറ്‍, ചെങ്കള, ചന്ദ്രഗിരിപാലത്തിനുസമീപം, ചൌക്കി ജങ്ങ്ഷന്‍, അടുക്കത്ത്ബയല്‍, പൊസോട്ട്, മാവിലക്കണ്ടം, ആരിക്കാടി, ബോവിക്കാനം ടൌണ്‍ ജങ്ങ്ഷന്‍, ചാലിങ്കാല്‍ വളവ്, നീലേശ്വരം നെടുങ്കണ്ടം വളവ്, കരുവാച്ചേരി വളവ് എന്നിവടങ്ങളിലാണ് അപകടം കൂടുതലായും നടക്കുന്നത്. ദേശീയപാതയിലെ നെടുങ്കണ്ടംവളവില്‍ നിരവധി അപകടങ്ങള്‍ നടന്നതായി സംഘം കണെ്ടത്തി. പടന്നക്കാട് ഐങ്ങോത്ത് അടുത്തകാലത്തായി നടന്ന അപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു. നിരവധി ടാങ്കര്‍ ലോറികളും ഇവിടെ...
News Highlight:ജില്ലയില്‍ മാനസിക-വിഷാദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
Mubarak on Oct 11, 2009
കാസര്‍ഗോഡ് ജില്ലയില്‍ മാനസിക-വിഷാദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷണ്റ്റെ (എന്‍ആര്‍എച്ച്‌എം) സഹകരണത്തോടെ ജില്ലയില്‍ മാനസികാരോഗ്യ പദ്ധതിപ്രവര്‍ത്തനം നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെണ്റ്റല്‍ ഹെല്‍ത്ത് ആണ്റ്റ് ന്യൂറോ സയന്‍സിണ്റ്റെ പ്രവര്‍ത്തകരാണ് ഇത് കണെ്ടത്തിയത്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 1280 ഓളം ഇത്തരം രോഗികളെ കണെ്ടത്താന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൌമാരക്കാരിലാണ് മാനസിക-വിഷാദ രോഗങ്ങള്‍ ഏറെ കണെ്ടത്താനായത്. ബദിയഡുക്ക, മുളിയാര്‍, പെരിയ,മംഗല്‍പാടി പഞ്ചായ ത്തുകളില്‍ മാത്രം150 കുട്ടികള്‍ ഉള്‍പെടെ മാനസികനില തകരാറിലായവര്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. വീടുകളിലെ സൌഹാര്‍ദപരമല്ലാത്ത അന്ത രീക്ഷവും രക്ഷിതാക്കളുടെ...
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com