Shafi Chithari on
Dec 29, 2009

കാഞ്ഞങ്ങാട്: കാലവും ചരിത്രരചനകളും മറന്നുവെങ്കിലും കേരള ചരിത്രത്തിലെ സുവര്‍ണ്ണ കഥകളുറങ്ങുന്ന മണ്ണാണ്ജില്ലയിലെ നീലേശ്വരം. നാട്ടുരാജ്യങ്ങളും രാജാക്ക•ാരും ഈ ഗ്രാമത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന ഒരു കാലത്തിന്റെ കഥകളാണ്ഈ മണ്ണില്‍ ഉറങ്ങിക്കിടക്കുന്നത്. കുട്ടമത്ത്കവികളും തിരുമുമ്പ്സഹോദരന്‍മ്മാരും കവിതയുടെ വിതകൊണ്‍ടണ്‍്ഈ നാട്ടുരാജ്യത്തിന്പുതിയ ജീവസുള്ള ഒരു സാംസ്കാരിക ചരിത്രം തന്നെ ഉണ്‍ടണ്‍ാക്കി. കേരളത്തിലെ രാജവംശങ്ങളുടെ ചരിത്രത്തിലെ അതുല്യസ്ഥാനങ്ങളില്‍ ഒന്നാണ്നീലേശ്വരം രാജവംശത്തിനുള്ളത്. കോവിലകങ്ങളില്‍ നിന്നാണ്നീലേശ്വത്തിന്റെ സുവര്‍ണ്ണകാലത്തെ രാജാക്കന്‍മ്മാര്‍ ഉദയം ചെയ്തിരുന്നത്. തളിയില്‍ ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറ്റന്‍ കോവിലകത്ത് ആയിരുന്നു 101ാം വയസില്‍ തീപ്പെട്ടുപോയ ബാങ്ക്തമ്പുരാനെന്ന്അറിയപ്പെട്ടിരുന്ന വി.സി. രാമവര്‍മ്മ വലിയരാജ ജീവിച്ചിരുന്നത്. മകരമാസത്തിലെ താലപ്പൊലിക്ക് തൊഴാന്‍ വേണ്‍ടണ്‍ിയും മേടത്തിലെ മന്ദം പുറത്ത കാവ്ഉത്സവത്തിന്കുട നീര്‍ത്തി കാവ്തീണ്‍ടണ്‍ാന്‍ അനുവാദം നല്‍കുന്നതിനോ മാത്രം രാജാവ്എഴുന്നള്ളിയിരുന്നു. പോയകാലത്തിന്റെ നിശബ്ദമായ ഓര്‍മ്മകളുമായി ആയിരുന്നു അത്. പടയാളികളും വാളും പരിചയും ആരവങ്ങളുമില്ലാതെ. മാറി വരുന്ന നീലേശ്വരം രാജാക്ക•ാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ ഇന്നും മാറ്റമില്ലാതെ നടക്കുന്നു. നീലേശ്വരം രാജവംശത്തിന്റെ ഉദയത്തിന്പിന്നില്‍ ഒരു പ്രണയകഥയുടെ മാധുര്യമുണ്‍ടണ്‍്. സാമൂതിരി വംശത്തിലെ ഒരു രാജകുമാരിയെ ഒരു നാട്ടു രാജാവ്ഗാന്ധര്‍വ്വം നടത്തിയ കഥ. കോലത്തിരി രാജ്യത്തിലെ പന്തലായിനി കൊല്ലത്തിന്റെ ഭരണത്തിന്വേണ്‍ടണ്‍ി ഒരു കോലത്തിരി നാട്ടു രാജാവ്ബ്രാഹ്മണ വേഷമെടുത്ത്കോഴിക്കോട്ട് സാമൂതിരിയുമായി ചങ്ങാത്തത്തിലായി. ബ്രഹ്മണന്റെ പാണ്ഡിത്യവും ബുദ്ധിയും കണ്‍ടണ്‍ ഭ്രമിച്ച സാമൂതിരി സഹോദരി ഭഗീരഥി തമ്പുരാട്ടിയുടെ ആചാര്യനായി ബ്രഹ്മണനെ നിയമിച്ചു. ഗുരുശിഷ്യ ബന്ധം പ്രണയത്തിലൂടെ ഗാന്ധര്‍വ്വത്തില്‍ അവസാനിച്ചു. രാജകന്യക ഗര്‍ഭം ധരിക്കുകയും ചെയ്തു. ചിറക്കല്‍ രാജവംശത്തിന് സാമൂതിരിക്കുടുംബങ്ങളുമായുള്ള ബന്ധം നിഷിദ്ധമായിരുന്നു. അപകടം മണത്ത ബ്രഹ്മണ കുമാരന്‍ കൊട്ടാരത്തില്‍ നിന്ന്സമര്‍ത്ഥമായി രക്ഷപ്പെട്ടു. കഥയറിഞ്ഞ സാമൂതിരി കോലത്തിരി തന്നെ അപമാനിക്കാന്‍ മനപ്പൂര്‍വ്വം ചെയ്തതാണെന്ന് തെറ്റിദ്ധരിച്ചു. പടനയിച്ച സാമൂതിരി പന്തലായിനി കൊല്ലം വരെയുള്ള സ്ഥലങ്ങള്‍ പിടിച്ചടക്കി. സാമൂതിരി കുടുംബത്തില്‍ രാജകുമാരിക്ക്അവകാശം നിഷേധിച്ചു. പിന്നീട് പശ്ചാത്താപം തോന്നി കോലത്തിരിയുമായി സൌഹൃദത്തിലായി. കോലത്തു നാടിന്വടക്ക്നീലേശ്വരം രാജകുമാരിക്കും ഭര്‍ത്താവിനും ഏല്‍പ്പിച്ചുകൊടുത്തു. സഹായത്തിന്മൂവായിരം നായര്‍ യുവാക്കളും. സാമൂതിരിക്കോവിലകത്തെ ഭഗീരഥി തമ്പുരാട്ടിയിലൂടെ നീലേശ്വരം രാജവംശത്തിന്തുടക്കമായി. രണ്‍ണ്‍ട്മക്കളുണ്‍ണ്‍ടാവുകയും പിന്നീട്മക്കള്‍ വളര്‍ന്നപ്പോഴേക്കും അച്ഛന്‍ കേരളവര്‍മ്മന്‍ കോലത്തിരി രാജാവായി. തന്നെ നീലേശ്വരത്തിന്റെ രാജാവാക്കണമെന്ന്മകന്‍ അച്ഛനോട്അപേക്ഷിച്ചു. മകന്‍ നീലേശ്വരം രാജാവായി. രണ്‍ടണ്‍ാം ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം കുലശേഖരവംശത്തിന്റെ അവസാനത്തോടെ പ്രാദേശിക മേധാവികള്‍ സ്വന്തം രാജസ്വരൂപങ്ങള്‍ സ്ഥാപിച്ചതോടൊപ്പം തന്നെ കോലത്തിരി രാജവംശവും ഉടലെടുത്തു. അവരിലൂടെ നീലേശ്വരത്തും രാജവംശം നിലവില്‍ വന്നു. ഇക്കേരി രാജാക്കന്‍മ്മാര്‍ 1735 ല്‍ നീലേശ്വരം കീഴടക്കിയെന്നും വെങ്കിടപ്പ നായിക്കിന്റെ കീഴില്‍ തെക്കന്‍ കാനറയില്‍ ആധിപത്യം ഉറപ്പിച്ചിരുന്ന ബദന്നൂര്‍ നായിക്കന്‍മ്മാര്‍ അവരുടെ സാമ്രാജ്യം ചന്ദ്രഗിരിപ്പുഴയോളം വ്യപിപ്പിക്കുകയും ചെയ്തു. ഹൊസ്ദുര്‍ഗിലെ സോമശേഖര നായിക്ക്1737 ല്‍ നീലേശ്വരം സ്വന്തം രാജ്യത്തോട്ചേര്‍ത്തു. അക്രമിച്ച് കീഴടക്കിയതിനോട്അനുബന്ധിച്ചായിരുന്നു ഇത്. 1768 ല്‍ നീലേശ്വരം ഹൈദരാലിയുടെ കൈയ്യിലായി. ഹൈദരാലിയുടെ മരണത്തോടെ 1782 വരെ ഈ നാട്ടു രാജ്യം ടിപ്പുവിന്റെ കൈയ്യിലായി. ശ്രീരംഗപട്ടണം ഉടമ്പടിയോടെ മലബാര്‍ ബ്രട്ടീഷുകാര്‍ക്ക്വിട്ടുകൊടുക്കേണ്‍ണ്‍ടി വന്നപ്പോള്‍ ടിപ്പുവിന്നീലേശ്വരത്തെ കൈവിടേണ്‍ടണ്‍ി വന്നു. ആനച്ചങ്ങലകളുടെയും ചിഹ്നംവിളികളുടെയും ശബ്ദമുഖരിതമായ അന്തരീക്ഷം നിറഞ്ഞു നിന്ന ഈ കോവിലകങ്ങള്‍ ചരിത്രത്തിലേക്ക്മറയുകയാണ്. വടക്കേക്കോവിലകം, തെക്കേക്കോവിലകം, മടത്തില്‍ കോവിലകം, കിനാനൂര്‍ കോവിലകം എന്നിവ ചേര്‍ന്നു നിന്ന രാജസ്വരൂപമായിരുന്നു നീലേശ്വരം. രാജാവ്ഭരണ നിര്‍വ്വഹണം നടത്തിയിരുന്നത് തെക്കേ കോവിലകത്ത് വെച്ചായിരുന്നു. തൃക്കരിപ്പൂരിലെ കല്ലായിപ്പുഴ മുതല്‍ ചന്ദ്രഗിരിപ്പുഴവരെ 18 പ്രവിശ്യകളുടെ അധിപന്‍മ്മാരായിരുന്ന പഴയ രാജകോടതി ഇപ്പോള്‍ സര്‍ക്കാരിന്റെ ഭൂമിതര്‍ക്കപരിഹാരകോടതിയായി മാറിയിരിക്കുന്നു. കാവല്‍പ്പുരയും കോണിപ്പടികളില്‍ക്കൊത്തിവെച്ച സിംഹരൂപങ്ങളും കാലവര്‍ഷങ്ങളുടെ ആക്രമത്തില്‍ നിലംപൊത്താറായി. മണ്‍ മറഞ്ഞ കാലഘട്ടത്തില്‍ രാജഭരണത്തിന്റെ പ്രതാപങ്ങള്‍ തേരോട്ടം നടത്തിയ നീലേശ്വരത്തിന്റെ മണ്ണില്‍തന്നെ ഒരു രാജവംശത്തിന് വിസ്മൃതിയുടെ അരങ്ങൊരുക്കുകയാണ്കാലം.


1 comments:
മനോഹരം... കുറച്ചുകൂടെ വിസ്തരിച്ചു പറയുവാൻ ശ്രമിക്കുക
Post a Comment