
പളളിക്കര: തീരദേശ സര്‍വ്വെയുടെ ഡാറ്റാ എന്‍ട്രി കഴിഞ്ഞിട്ടുളള പളളിക്കര, ചിത്താരി, എന്നീ വില്ലേജുകളില്‍ ഡിസംബര്‍ 25 മുതല്‍ 30 വരെ രാവിലെ 8 മുതല്‍ വൈകുന്നേരം 5 മണിവരെ ഫോട്ടോ എടുക്കുന്നതാണ്. പളളിക്കര വില്ലേജില്‍ 1, 2 വാര്‍ഡുകളില്‍ പ്പെട്ട 1, 2, 3, 7, 8, 9, 10 എന്നീ എന്യൂമറേഷന്‍ ബ്ലോക്കുകളില്‍പ്പെട്ടവരുടെ 24, 25 എന്നീ തീയ്യതികളില്‍ ബേക്കല്‍ ഇസ്ലാമിയ എ എല്‍ പി സ്‌കൂളിലും, 3, 4 വാര്‍ഡുകളില്‍പ്പെട്ട 4, 5, 6, 11, 12, 13 എന്നീ ബ്ലോക്കുകളില്‍പ്പെട്ടവരുടെ 26, 27 എന്നീ തീയ്യതികളില്‍ മൗവ്വല്‍ രിഫാഇയാ എ എല്‍ പി സ്‌കൂളിലും, 10, 11 എന്നീ വാര്‍ഡുകളില്‍ പ്പെട്ട 14, 15 16, 17, 18, 19, 20, 21 എന്നീ ബ്ലോക്കുകളില്‍പ്പെട്ടവരുടെ 29, 30 എന്നീ തീയ്യതികളില്‍ പളളിക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലും ഫോട്ടോ എടുക്കുന്നതാണ്. ചിത്താരി വില്ലേജിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട 1 മുതല്‍ 4 വരെയുളള എന്യൂമറേഷന്‍ ബ്ലോക്കുകളില്‍പ്പെട്ടവരുടെ ഫോട്ടോ 26, 27 തീയ്യതികളില്‍ രാവണീശ്വരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എടുക്കുന്നതാണ്
0 comments:
Post a Comment