ചിത്താരി: അബൂദാബിയില്‍ മരണപ്പെട്ട കെ.വി യൂസുഫിന്റെ മയ്യിത്ത് ഇന്നു ഖ്ബരടാക്കും ഖബറടക്കി

on Oct 10, 2009

അബൂദാബി: ചിത്താരി സ്വദേശിയെ അബൂദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് ചിത്താരിയിലെ കെ.വി യൂസുഫിനെ(45) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബൂദാബി നാദിസിയ്യയില്‍ ഖുസാം എന്ന ഗ്രോസറി നടത്തി വരികയായിരുന്നു യൂസുഫ്. ഇന്നലെ രാവിലെ കടയിലെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.. 25 വര്‍ഷമായി അബൂദാബിയില്‍ ബിസിനസ്സ് നടത്തി വരികയായിരുന്നു. ഭാര്യ: നീലേശ്വരത്തെ മറിയം. മക്കള്‍: റംസീന, റംഷീദ്(വിദ്യാര്‍ത്ഥി). മരുമകന്‍: മുഹമ്മദ് ബല്ല ബീച്ച്. യൂസുഫിന്റെ സഹോദരന്‍ അബ്ദുല്ല പത്ത് വര്‍ഷം മുമ്പ് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് മരണപ്പെട്ടിരുന്നു. മറ്റൊരു സഹോദരന്‍ മുഹമ്മദ് കുഞ്ഞി രണ്ട് വര്‍ഷം മുമ്പ് അബൂദാബിയില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചിരുന്നു. മറ്റു രണ്ട് സഹോദരങ്ങളായ മൊയ്തീനും കുഞ്ഞഹമ്മദും അബൂദാബിയില്‍ ജോലി ചെയ്ത് വരികയാണ്. ആസിയ, ഫാത്തിമ എന്നിവര്‍ സഹോദരികളാണ്.

ഹജ്ജ്‌: വിമാന സമയ വിവരപ്പട്ടികയും ഹാജിമാര്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങളും

on

ഈ വര്‍ഷത്തെ പരിശുദ്ദ ഹജ്ജ്‌ കര്‍മ്മത്തിന്ന്‌ സര്‍ക്കാര്‍ കോട്ടയില്‍ പോകുന്നവരുടെ വിമാന സമയ വിവരപ്പട്ടിക പ്രസിദ്ദീകരിച്ചു. കവര്‍ ലെറ്റര്‍ നംബര്‍ വെച്ച്‌ തഴെ കാണുന്ന ലിങ്കില്‍ ക്ളിക്ക്‌ ചെയ്ത്‌ ചെക്ക്‌ ചെയ്യുക.

ഹാജിമാര്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍:

മഡ്ക്ക ചൂതാട്ടം സമൂഹത്തെ നശിപ്പിക്കുന്നു

on

ˆ¡öû¤ˆ¡¸® İ®ˆ ˆø¢ð¢ý ±²»¢Ä¡ö¬ Äú¢ð©É»® ¤ˆ¡Ð¢ˆþ

ˆ¡öû¤ˆ¡Ð®: ›¢ðÄó¢ñ©Ú Þ¨»¡¸Ä¡ð ‘İ®ˆ’ ˆø¢ð¢ò¨¥Ð Ñ¢òëð¢¥ò ¤ò¡¸ú¢ Ä¡º¢ð ±²»¢Ä¡ö¬ ¥ˆ¡à©É»® ¤ˆ¡Ð¢ˆþ. ƒÉ» ¤²¡ò¢ö® ƒ¤™«¡Šö®˜ñ©¥Ð𩬠Ÿñȼ¢ð¢¤ò»Ð´¬ Þ¢ò ñ¡õ®±Ð£ð ¤›»¡´ø©¥Ð𩬠²¨ûà ²¢Â©Ã¤ð¡¥Ðð¡Ã® Ä©¬¥¥Ý^ĬŠò¡²©ñ¬^ˆ¡öû¤ˆ¡Ð® ¤ˆ±³£ˆñ¢Á Þ¨»¡¸ Ä¡º¢ð Ñ›¹¥ø İ®ˆ ˆø¢¶¢Á® ¤ˆ¡Ð¢ˆþ öØ¡™¢´©É»®.

Þ¨»¡¸ Ä¡º¢ðð¢ý›¢É® ƒÉ»ñд¬ ²Ã¬ ²×©É»¡ð¢ ö®¥²õý ±Ý¡Õ® ¤²¡ò¢ö® ²ò»óà ú¢¤¶¡û¸® ›ýˆ¢ð¢¸©¬ ñ¡õ®±Ð£ð ²¢üÝòÄ©¾»¢›¡ý ˆø¢ ›¢ûÝ¡š¬ »©Ðñ©ˆð¡Ã®.

‡É©Ä©»ý 99 ó¥ñ𩾠›Øû¥ˆ¡Ù©¾ Þ¨»¡¸Ä¡Ã® İ®ˆ. ö¬ö®˜¡› öû´¡ú¢¥üú ¤ò¡¸ú¢ ó¢ý´©É ö®×¡ø©ˆø¢ò©¬ ¥²¸¢´Ðˆø¢ò©Äд¬ İ®ˆ ˆø¢ öÑ£óġ𢠛д©É©. ‡¡¤ñ¡ñ©·ñ©¬ ¿óô«¥¶Ð©É ›Øû ‚óû …ù©»¢›ýˆ©É©. ‚»¡ð¢ñ¢´©¬ ¤ò¡¸ú¢ð©¥Ð ›Øû. 10 ñ¨²´® ˆø¢Á¡ý 700 ñ¨², 100 ñ¨²´® 7000, ¿ð¢ñ¬ ñ¨²´® 70,000, ²»¢›¡ð¢ñ¬ ñ¨²´® †ù©ò¼¬ …É¢¹¥› ö½¡›¬ ›ýˆ©¥Äɡî ó¡Š®™¡›¬. 10 ñ¨²´® ²òû´©¬ ö½¡›¬ ˆ¢¸©¥ÄÆ¢ò©¬ ƒðûÉ »©ˆ´©¾»® ›ýˆ¡ú¢òë. ‡ñ© ›Øû ˆ¡Ã¢Á® Å»¢›® ö½¡›¬ ÅТÁ»¡ð¢ ±²Þñ¢¶¢´©É»¢›¡ý óü »©ˆ´® İ®ˆ ˆø¢Á® ²Ã¬ ›õ®Ð¥¶Ð©Éóñ©¥Ð …Ãå¬ óûš¢Á©óñ¢ˆð¡Ã®.

ñ¡ó¢¥ò 10.30›® ĤÕô§ñ¬ ¤ˆ±³Ä¡ð©¬ 11.30›® Ý™¢ðЩ´ð¢ò©¬ ƒÁ´® 12›©¬ ñ¡±»¢ …¸¢›©¬ ˆ¡öû¤ˆ¡¸©¬ …É¢¹¥› ±²»¢™¢›¬ ›¡ò® ˆø¢ð¡Ã® Ñ¢òëð¢ý ›Ð´©É»®. Ç¡ðú¡ù®Þˆø¢ý ô£¸® ƒ²¤ð¡Š¢Á©¾ ±²¤»«ˆ ˆø¢ð©¬ ƒÙ¡ˆ©¬. Ĩɮ ¥Þú¢ð ¤Ý¡ø©ˆø¢ý …ù©»¢ð ›Øú©²¤ð¡Š¢Á® ›ú©´¢¸¡Ã® ó¢Ñð¢¥ð ±²‰«¡²¢´©ˆ. ‚»¢›® ±²¤»«ˆ ¤ˆ±³Ä©Ù¡ˆ©¬. ú¢öþ¸® Ä¢›©¸©ˆþ´ˆ¬ ¥Ðò¤º¡Ã¢ò¨¥Ð Ä©‰« ˆÐˆø¢¥ò·©¬. Ý™¢ðЩ´, ˆ©Øø, ¥²ûø, ĤÕô§ñ¬, ˆ¡È¹¡Ð®, ˆ¡öû¤ˆ¡Ð® ²ùð Ýö®ö®×¡üú®, Ä©¤¾ñ¢ð, Å»¢û·¢ ±Š¡ÄÄ¡ð »ó¢Ð©¤Š¡ø¢, ˆ¡öû¤ˆ¡Ð® ²©»¢ð Ýö®ö®×¡üú¢›Ð©· ¤ˆ¡¸´Ãå¢ ¤ú¡°®, Äýö« Ä¡û´×¢›Ð©· ¤÷¡¸ý »©Ð¹¢ðóð¡Ã® Å›š¢ˆ¦» Þ¨»¡¸·¢¥üú ±²š¡› ¤ˆ±³¹þ. Äýö« Ä¡û´×¢›Ð©· ¤÷¡¸ò¢¥ò ±²š¡› ˆÁóЬ İ®ˆ ˆø¢ð¡Ã®.

¤²¡ò¢ö® ‡¡º£öûÄ¡ñ©¥Ð ú¡Æ›©öñ¢Á® 15,000 ñ¨² Ä©»ý 50,000 ñ¨² ó¥ñ ‡¡¤ñ¡ ¥Ä¡· Ý¢ö¢›ö©ˆ¡û ¥¥ˆÄд® ›ýˆ©É»¡ð¡Ã® ñ÷ö« ¤²¡ò¢ö¢¥üú ú¢¤¶¡û¸®. »Ä¢ù®›¡Ð® ö§¤™ô¢ð¡ð ¥Ä¡· Ý¢ö¢›ö©ˆ¡ñü İ®ˆ ˆø¢ð¢ò¨¥Ð ¤ˆ¡Ð¢ˆø©¥Ð ¿ö®»¢ öØ¡™¢Á»¡ð¢ ¤²¡ò¢ö® »¥É ö½»¢´©É©. öû´¡û ¤ò¡¸ú¢ð©¥Ð Äúó¢ò¡Ã® ‚ð¡þ ›¢òó¢ý Þ¨»¡¸¬ ›Ð·©É»®. ¥²¡»©±²óû·ˆñ©¥Ð ²ñ¡»¢ ƒÙ¡ð¡ý ‚д¢¥Ð ¤²¡ò¢ö® ¥úð®°® ›Ð·¢ ˆø¢´¡¥›·©Éó¥ñ ²¢Ð¢ˆ¨Ð¡ú©Ù®. …É¡ý, óüˆ¢Ð´¡¥ñ ¥»¡Ð¡ü ‚¤»ó¥ñ ¤²¡ò¢ö® ¥¥šñ«¥¶¸¢¸¢òë. İ®ˆ ¤ˆ±³¬ ›Ð·¢¶©ˆ¡û, ‚óñ¢ý›¢É® ˆ¦»«Ä¡ð¢ ²Ã¬ ²×©É ¤²¡ò¢ö® ‡¡º£öûÄ¡û …É¢óñ©¥Ð ó¢ô™¡¬ô¹þ ‚üúò¢Ñüö® ….°¢.Ñ¢.²¢ ö¢Ý¢ Ä¡»«¨ö® ¤ô‰ñ¢Á»¡ð¢ Åú¢ð©É©.

ݡݩ ¥Þú¢ð¡ü (10/10/09am[yaw Zn\]{Xw)

News Highlight: പ്രശസ്ത പണ്ഡിതന്‍ ആല്‍ ശൈഖ്‌ സഈദ്‌ സിയാനി വാഹനാപകടത്തില്‍ മരിച്ചു

on

ഷാര്‍ജ:പ്രശസ്ത ഇസ്ളാമിക പണ്ഡിതന്‍ ആല്‍ ശൈഖ്‌ സഈദ്‌ അല്‍ സിയാനി വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം അബൂദബിക്കടുത്തായിരുന്നു അപകടം. സൌദി അറേബ്യയില്‍നിന്ന്‌ മടങ്ങിവരികയായിരുന്ന ഇദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുകയായിരുന്നു. മൊറോക്കോയില്‍ ജനിച്ച ഇദ്ദേഹം ഷാര്‍ജയിലായിരുന്നു താമസം. മയ്യിത്ത്‌ നമസ്കാരം ഇന്ന്‌ ഷാര്‍ജയിലെ അല്‍ സബാഹ പള്ളിയില്‍ നടക്കും. ഇസ്ളാമിക ലോകത്ത്‌ ഏറെ അറിയപ്പെടുന്ന അല്‍ സിയാനി മൊറോക്കോയിലെ റബാത്തിലാണ്‌ ജനിച്ചത്‌. പിന്നീട്‌ ഖത്തറില്‍ പൌരത്വം സ്വീകരിച്ചു. ഇമാമായും മികച്ച പ്രഭാഷകനായും ഇസ്ളാമിക സേവനത്തില്‍ ഏര്‍പെട്ട അല്‍ സിയാനി പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു.

അധ്യാപക ഒഴിവ്‌

on

മഡിയന്‍ മാണിക്കോത്ത്‌ ഗവണ്‍മണ്റ്റ്‌ എല്‍ പി സ്കൂളിലേക്ക്‌ പാര്‍ട്ട്‌ ടൈം അറബിക്‌ അധ്യാപകനെ നിയമിക്കുന്നു. പങ്കെടുക്കന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം 12ന്‌ തിങ്കളാഴ്‌ച 10.30ന്‌ സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്‌ചക്കായിഎത്തിച്ചേരേണ്ടതാണ്‌.

News Highlight:ലോക ജനസംഖ്യയില്‍ നാലിലൊന്ന്‌ മുസ്‌ലിങ്ങള്‍

on

വാഷിങ്‌ടണ്‍: ലോകജനസംഖ്യയുടെ നാലിലൊന്നുപേര്‍ മുസ്‌ലിങ്ങളെന്ന്‌ പഠന റിപ്പോര്‍ട്ട്‌. 16 കോടി മുസ്‌ലിങ്ങള്‍ താമസിക്കുന്ന ഇന്ത്യ മുസ്‌ലിം ജനസംഖ്യയില്‍ മൂന്നാംസ്ഥാനത്താണ്‌. ലോകത്താകെയുള്ള 157 കോടി മുസ്‌ലിങ്ങളില്‍ 20 കോടിയോളം പേര്‍ അധിവസിക്കുന്ന ഇന്‍ഡൊനീഷ്യയാണ്‌ ഒന്നാംസ്ഥാനത്ത്‌. 17.4 കോടിയുമായി പാകിസ്‌താന്‍ രണ്ടാം സ്ഥാനത്താണ്‌.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'പ്യു ഗവേഷണ കേന്ദ്ര'മാണ്‌ 232 രാജ്യങ്ങളിലും സ്വയംഭരണ പ്രദേശങ്ങളിലുമായി പഠനം നടത്തിയത്‌.

മൊത്തം മുസ്‌ലിം ജനസംഖ്യയുടെ 60 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളിലാണ്‌. ഇന്ത്യയിലെ ആകെ ജനസംഖ്യ യുടെ 13.4 ശതമാനമാണ്‌ മുസ്‌ലിങ്ങള്‍. മുസ്‌ലിങ്ങള്‍ക്ക്‌ ഭൂരിപക്ഷമില്ലാത്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ മുസ്‌ലിം ജനസംഖ്യയില്‍ ഒന്നാംസ്ഥാനത്താണ്‌.

ലോക മുസ്‌ലിങ്ങളില്‍ 10-13 ശതമാനം പേര്‍ ഷിയാകളും 90-87 ശതമാനം സുന്നികളുമാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതീക്ഷിച്ചതിലും കൂടുതലാണ്‌ ലോകത്തുള്ള മുസ്‌ലിം ജനസംഖ്യയെന്ന്‌ ഗവേഷണ സംഘാംഗം ബ്രിയാന്‍ ഗ്രിം പറഞ്ഞു. അറബ്‌ വംശജരെല്ലാം മുസ്‌ലിങ്ങളാണെന്നും മുസ്‌ലിങ്ങളെല്ലാം അറബ്‌രാജ്യങ്ങളാണെന്നുമുള്ള പാശ്ചാത്യ ധാരണയാണ്‌ പഠനം വഴി തിരുത്തപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

പുനര്‍ വായന

on

കാസര്‍കോടിന്റെ വാണിജ്യ മേഖല: ഒരു പുരാവൃത്തം

on



കാഞ്ഞങ്ങാട്‌:കാസര്‍കോടിന്റെ പുരാതന കാല വാണിജ്യ മേഖലകളില്‍ ഗ്രാമീണ സമൂഹങ്ങളുടെ ശക്തമായ സ്വാധീനത്തിന്റെ ചരിത്രപരവും സാമ്പത്തികവുമായ വിനിമയ വ്യവസ്ഥ ഇന്നും അനുഭവ പാഠങ്ങളില്‍ ആദ്യകാല ഗ്രാമീണ സമൂഹങ്ങള്‍ ഓര്‍ത്തെടുക്കുന്നുണ്ട്‌. ഗ്രാമീണ സമൂഹങ്ങളില്‍ ഉയര്‍ന്നുവന്ന വിഭവ ഉത്‌പാദനം ചെറിയ അളവിലാണെങ്കില്‍ പോസും അതെല്ലാം പരസ്‌പ്പരം കൈമാറ്റം ചെയ്യപ്പെടുന്ന അവസ്ഥ നിലവിലുണ്ടായിരുന്നതായി മനസിലാക്കാന്‍ കഴിയും. ഗ്രാമങ്ങളിലെ നെല്ലും പച്ചക്കറികളും മാത്രമല്ല കടലോരങ്ങളിലെ ഉപ്പും, മീനും, തറികളില്‍ നെയ്‌തെടുക്കുന്ന തുണികളും, നാടന്‍ ചക്കുകളില്‍ ആട്ടിയെടുക്കുന്ന എണ്ണയും പരസ്‌പരം വിനിമയം ചെയ്‌തിരുന്നതായി മനസിലാക്കാം. ആഴ്‌ച്ചചന്തകളും അന്തിചന്തകളും ഈ കൈമാറ്റകച്ചവടത്തിന്റെ അരങ്ങുകളായി ഒരുങ്ങിയുണര്‍ന്നതോടെ കാസര്‍കോടിന്റെ ഗ്രാമീണ അന്തരീക്ഷത്തില്‍ വിപുലമായ ഒരു സാമ്പത്തിക ചുറ്റുപാടിന്റെ ആവിഷ്‌ക്കാരമുണ്ടായി. ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്‌, ഉദുമ തുടങ്ങിയ സ്ഥലങ്ങളിലെ ആഴ്‌ച്ചചന്തകള്‍ പിന്നീട്‌ വിപുലമായ ഒരു വ്യപാര സംസ്‌ക്കാരത്തിന്റെ ഭാഗമായി തീരുകായണുണ്ടായത്‌. പലതും ഇന്ന്‌ അത്ര സജീവമല്ലെങ്കിലും ചില ആഴ്‌ച്ചചന്തകളില്‍ പ്രത്യേക വിഭവങ്ങളുടെ കേന്ദ്രീകൃതമായ ഒരു വ്യാപാര വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്‌. കര്‍ഷകര്‍ അവര്‍ക്കാവശ്യമായ സാധനങ്ങള്‍ ശേഖരിക്കാന്‍ അവരുടെ കാര്‍ഷിക ഉത്‌പന്നങ്ങളുമായി കൈമാറ്റകേന്ദ്രങ്ങളിലെത്തുകയും അവര്‍ക്കാവശ്യമായ സാധനങ്ങള്‍ക്ക്‌ പകരമായി ഇവ മാറ്റി വാങ്ങുകയും ചെയ്യുന്നു. മടിക്കൈ എരിക്കുളത്തെ കുശവന്‍മാര്‍ മണ്‍പാത്രങ്ങളുമായി ഇത്തരം ച്‌നതകളില്‍ ഇപ്പോഴും എത്തുന്നുണ്ട്‌. പണ്ട്‌ കാലത്ത്‌ മണ്‍പാത്രങ്ങള്‍ക്ക്‌ പകരമായി നെല്ല്‌, വെള്ളരിക്ക, തേങ്ങ, മുതലായവയായിരുന്നു പ്രതിഫലമായി സ്വീകരിച്ചിരുന്നത്‌. കാലം മാറിയതോടെ ചന്തകള്‍ അങ്ങാടികളും ചെറിയ പട്ടണങ്ങളുമായി രൂപാന്തരം പ്രാപിക്കുകയുമുണ്ടായി. കൃത്യമായ ഒരു വ്യപാര കൈമാറ്റ വ്യവസ്ഥയുടെ ഉപോത്‌പന്നങ്ങളായി മാറുകയായിരുന്നു ഇവയെല്ലാം. പിന്നീട്‌ അങ്ങാടികളുടെ വളര്‍ച്ച കര്‍ഷകന്‌ ഉത്‌പന്നങ്ങല്‍ നേരിട്ട്‌ കൈമാറ്റം ചെയ്യാനുള്ള സൗകര്യം വിപുലമാക്കിക്കൊടുത്തു. മലയാളത്തിന്റെ തോറ്റം പാട്ടുകളില്‍ പോയകാലത്തിന്റെ പ്രാദേശിക കച്ചവടത്തെക്കുറിച്ചും വാണിജ്യപാതകളെക്കുറിച്ചും തെളിവുകള്‍ നല്‍കുന്നുണ്ട്‌. കതിവനൂര്‍ വീരനും, മാപ്പിളതെയ്യങ്ങളും എല്ലാം തോറ്റം പാട്ടിലൂടെ മലനാടുകടന്നുള്ള വ്യാപാര ബന്ധങ്ങളുടെ സൂചനകള്‍ നല്‍കിയിട്ടുണ്ട്‌. കുടകിലേക്ക്‌ എണ്ണയുമായി പോകുന്ന മന്തപ്പന്റെ കഥയും കുടകിലേക്കുള്ള വാണിജ്യപാതകളുടെ വിശദാംശങ്ങള്‍ തരുന്നുണ്ട്‌. കാഞ്ഞങ്ങാട്ടു നിന്ന്‌ പാണത്തൂര്‍ വഴിയും നീലേശ്വരത്ത്‌ നിന്ന്‌ കൊന്നക്കാട്‌ വഴിയും കുടകിലേക്ക്‌ വാണിജ്യ പാതകള്‍ സജീവമായിരുന്നു. സുബ്രഹ്മണ്യത്തെ കാലിച്ചന്തകളും കുടകിലെ കരുമുളക്‌, നെല്ല്‌ വ്യാപാരവും പഴയു തലമുറ വ്യക്തമായി ഓര്‍ക്കുന്നുണ്ട്‌. തെക്കന്‍ കര്‍ണ്ണാടകത്തിലെ പ്രസിദ്ധമായ സുബ്രഹ്മണ്യത്തെ കാളചന്തയിലേക്ക്‌ കാസര്‍കോട്ട്‌ നിന്നും വടക്കേമലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൃഷിക്കാരും കച്ചവടക്കാരും കാല്‍ നടയായായിരുന്നു കടന്നുപോയിരുന്നത്‌. ആദ്യകാലങ്ങളില്‍ കാസര്‍കോട്‌ ഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന അങ്ങാടികളെല്ലാം തന്നെ കടലോരങ്ങളുമായി ബന്‌ഡപ്പെട്ടതാണ്‌.ജില്ലയിലെ കടലോരഗ്രാമങ്ങളായ ഉദുമ,കുമ്പള,ഉപ്പള,മഞ്ചേശ്വരം തുടങ്ങിയ കടലോരഗ്രാമങ്ങിളെല്ലാം തന്നെ പിന്നീട്‌ പ്രധാന കച്ചവട കേന്ദ്രങ്ങളായി മാറി.മടിക്കേരി,സുള്ള്യ, ബാഗമണ്‌ഡലം,സുബ്രമണ്യം,മംഗലാപുരം.തുടങ്ങിയ കര്‍ണാടകയിലെ സ്ഥലങ്ങളുമായുള്ള കാസര്‍കോഡ്‌ ജില്ലയുടെ ബന്ധം തോറ്റങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്‌.തുളുവീരന്‍ തോറ്റം പനത്തടിയില്‍ നിന്ന്‌ എരിക്കുളം മട്ടലായി വഴി പയ്യന്നൂരിലേക്കുളള പാത ചിത്രീകരിക്കുന്നു. ഇത്‌ കുടകും,ഏഴിമലയുമായുളള ബന്ധമാണ്‌ വെളിപ്പെടുത്തുന്നത്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ താലൂക്കിന്റെ കിഴക്കന്‍ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാതയാണിത്‌. വിഷ്‌ണുമൂര്‍ത്തി തോറ്റം മംഗലാപുരത്തുനിന്നും നീലേശ്വരത്തെ കോട്ടപ്പുറത്തേക്കുളള പാതയുടെ ചിത്രമാണ്‌ നല്‍കുന്നത്‌. കോട്ടപ്പുറം സ്വദേശം പഴയ കാലത്ത്‌ തുറമുഖമായിരുന്നു. കുമ്പളയില്‍നിന്ന്‌ കാസര്‍കോടുവഴി കാലിക്കടവിലൂടെ തൃക്കരിപ്പൂരിലേക്കിലെത്തുന്ന പാതയോരങ്ങളെക്കുറിച്ചാണ്‌ കുണ്ടാര്‍ചാമണ്‌ഡിയുടെ തോറ്റത്തില്‍ പ്രതിപാദിക്കുന്നത്‌. ഈ സ്ഥലങ്ങളെല്ലാം തന്നെ ഏഴിമലയിലേക്കുളള വഴിയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌. കാസര്‍കോട്‌ ജില്ലയില്‍ പൗരാണികമായതും ഉപേക്ഷിക്കപ്പെട്ടതുമായ നിരവധി പാതകളുടെ അവശിഷ്‌ടങ്ങള്‍ ഇന്നും പല ഭാഗങ്ങളിലും ഉണ്ട്‌. പ്രാദേശിക കച്ചവടവും ,വാണിജ്യപാതകളും ഒരുകാലത്തെ നാടോടിവാണിഭത്തിന്റെ അവിഭാജ്യഘടങ്ങളായിരുന്നു. .

-പ്രഭാകരന്‍ കാഞ്ഞങ്ങാട്‌

Friday's Talk: പണപ്പെരുപ്പം എന്ത്‌? എങ്ങനെ? എപ്പോള്‍?

on Oct 9, 2009

2008 മേയ് മാസത്തിലെ ഒരു വ്യഴാഴ്‌ച ദിവസം ഇന്ത്യയുടെ വാണിജ്യ മന്ത്രി പി. ചിദംബരം നടത്തിയ പത്രസമ്മേളനത്തില്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ കുതിച്ചു കയറുന്ന പണപ്പെരുപ്പ നിരക്കിനെ പറ്റി ചില ചോദ്യങ്ങള്‍ മന്ത്രിയോട്‌ ഉന്നയിച്ചു.


മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ ഉത്തരം പറയുന്നതിന്‌ പകരം അദ്ദേഹം കുറച്ചു തമാശയായി തന്നെ ഇങ്ങന പറഞ്ഞു. 'നന്ദി ദൈവമേ, ഇന്നൊരു വെള്ളിയാഴ്‌ചയല്ലല്ലോ'! മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയ്‌ക്കു പകരം തമാശയായാണ്‌ മന്ത്രി ഇങ്ങനെ പറഞ്ഞതെങ്കിലും അതിലും ചില വസ്തുതകളില്ലാതില്ല.

പണപ്പെരുപ്പ നിരക്കിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ സാധാരണ ഗതിയില്‍ ഒരു വ്യഴാഴ്‌ച ദിവസം മറുപടി പറയേണ്ട കാര്യം നമ്മുടെ ധനമന്ത്രിമാര്‍ക്കില്ല. മാത്രമല്ല, ഒരു വ്യഴാഴ്‌ച ദിവസം നിരക്ക്‌ സംബന്ധിച്ചുള്ള ചോദ്യത്തിന്റെ പ്രസക്തിയും കുറവാണ്‌.

എന്നാല്‍ തൊട്ടടുത്ത ദിനം ഒരു പക്ഷെ ഇന്ത്യന്‍ ധനമന്ത്രിമാര്‍ക്ക്‌ ഏറ്റവും തലവേദന സൃഷ്ടിയ്‌ക്കുന്ന ദിവസമായി മാറിയാല്‍ അദ്‌ഭുതപ്പെടേണ്ട. കാരണം രാജ്യത്ത്‌ പണപ്പെരുപ്പം കണക്കാക്കുന്നതും അത്‌ എത്രയാണെന്ന്‌ പ്രഖ്യാപിയ്‌ക്കുന്നതും വെള്ളിയാഴ്‌ചകളിലാണ്‌.

ഇന്ത്യയില്‍ പണപ്പെരുപ്പം കണക്കാക്കുന്നത്‌ എങ്ങനെയാണെന്നും എന്തു കൊണ്ടത്‌ വെള്ളിയാഴ്‌ചകളില്‍ മാത്രം പ്രഖ്യാപിയ്‌ക്കുന്നതിന്‌ പിന്നിലുള്ള കാര്യങ്ങള്‍ പലര്‍ക്കും അറിയില്ല. അതിനു മുമ്പെ എന്താണ് പണപ്പെരുപ്പമെന്ന് നോക്കാം.

എന്താണ്‌ പണപ്പെരുപ്പം?

ഒരു രാജ്യത്തെ മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യത്തില്‍ അല്ലെങ്കില്‍ വിലയില്‍ വരുന്ന മാറ്റത്തെ പണപ്പെരുപ്പമെന്ന്‌ ചുരുക്കത്തില്‍ പറയാം. സാമ്പത്തിക വ്യവസ്ഥയെ മൊത്തമായി പ്രതിനിധാനം ചെയ്യുന്ന സൂചിക കൂടിയാണ്‌ പണപ്പെരുപ്പ നിരക്ക്‌. ഇന്ത്യയില്‍ പണപ്പെരുപ്പ നിരക്ക്‌ എത്രയാണെന്ന്‌‌ കണക്കാക്കുന്നത്‌ മൊത്ത വില സൂചിക (ഹോള്‍സെയില്‍ പ്രൈസ്‌ ഇന്‍ഡക്‌സ്‌)യെ അടിസ്ഥാനമാക്കിയാണ്‌. എന്നാല്‍ പല വികസിത രാജ്യങ്ങളുംഉപഭോക്തൃ വില സൂചിക (കണ്‍സ്യൂമര്‍‍ പ്രൈസ് ഇന്‍ഡക്സ്) അനുസരിച്ചാണ് പണപ്പെരുപ്പ നിരക്ക് കണക്കാക്കുന്നത്. ഇന്ത്യയും ഇത്തരത്തില്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് അനുസരിച്ച് പണപ്പെരുപ്പ നിരക്ക് കണക്കാക്കണമെന്നാണ് പല സാന്പത്തിക വിദഗ്ദരുടേയും അഭിപ്പായം. ലോകത്തിലെ പ്രധാന രാജ്യങ്ങളെടുത്താല്‍ അതില്‍ ഇന്ത്യമാത്രമാണ് മൊത്ത വില സൂചിക പണപ്പെരുപ്പം കണക്കാക്കാന്‍ ഉപയോഗിയ്ക്കുന്നത്.

മൊത്ത വില സൂചിക കണക്കാക്കുന്നത് കൃത്യമായ പണപ്പെരുപ്പം കാണിയ്ക്കുകയില്ല എന്നതാണ് ഇതിന് കാരണം. മൊത്ത വിലയും ഉപഭോക്താവിന് കിട്ടുന്ന വിലയും തമ്മില്‍ വ്യത്യാസം ഉണ്ടെന്നതു തന്നെയാണ് ഇതിന് കാരണം.

മാത്രമല്ല ഇപ്പോള്‍ വില കണക്കാക്കുന്ന 435 ഉല്പന്നങ്ങളില്‍ പലതും അപ്രധാനമായ ഉല്പന്നങ്ങളാണ്. ഇതില്‍ 100 ഉല്പന്നങ്ങളെങ്കിലും അപ്രധാനമായവയാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. കാലിത്തീറ്റ ഉണ്ടാക്കാന്‍ മാത്രം ഉപയോഗിയ്ക്കുന്ന ധാന്യങ്ങളുടെ വില വരെ പണപ്പെരുപ്പം കണക്കാന്‍ ഉപയോഗിയ്ക്കുന്ന ഉല്പന്നങ്ങളുടെ പട്ടികയില്‍ ഉണ്ട്.

എന്താണ്‌ മൊത്ത വില സൂചിക?

രാജ്യത്തെ മൊത്തക്കച്ചട വിപണിയിലെ ചരക്കുകളുടെ വിലയിലുണ്ടാകുന്ന വ്യത്യാസം അടിസ്ഥാനമാക്കിയാണ്‌ മൊത്ത വില സൂചിക കണക്കാക്കുന്നത്‌. 435 ക്രയവസ്‌തുക്കളുടെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ്‌ ഇന്ത്യയില്‍ മൊത്ത വില സൂചിക കണക്കാക്കാനായി ഉപയോഗിക്കുന്നത്‌.

എന്തു കൊണ്ട്‌ വെള്ളിയാഴ്‌ച

മൊത്ത വില സൂചിക സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിന്‌ ലഭിയ്‌ക്കുന്നത്‌ ഒരാഴ്‌ച ദൈര്‍ഘ്യത്തിലാണ്‌. അതു കൊണ്ടു തന്നെ പണപ്പെരുപ്പ നിരക്ക്‌ കണക്കാക്കുന്നതും ആഴ്‌ചയിലൊരിക്കലാണ്‌. ഇന്ത്യയില്‍ വെള്ളിയാഴ്‌ച ദിവസമാണ്‌ പണപ്പെരുപ്പ നിരക്ക്‌ സംബന്ധിച്ച വിവരങ്ങള്‍ പ്രഖ്യാപിയ്‌ക്കാനായി സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിയ്‌ക്കുന്നത്‌.

പണപ്പെരുപ്പത്തെ സ്വാധീനിയ്‌‌ക്കുന്ന ഘടകങ്ങള്‍

രാജ്യത്ത്‌ ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്കുകളുടെയും പണത്തിന്റെയും ലഭ്യതയുടെയും ആവശ്യത്തിന്റെയും അടിസ്ഥാനത്തില്‍ പണപ്പെരുപ്പ നിരക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ വരാം.

പണത്തിന്റെ വിതരണം വര്‍ദ്ധിയ്‌ക്കുന്നത്‌, ചരക്കുകളുടെ വിതരണത്തിലുണ്ടാകുന്ന കുറവ്‌, പണത്തിന്റെ ആവശ്യം വര്‍ദ്ധിയ്‌ക്കുന്നത്‌, ചരക്കുകളുടെ ആവശ്യകത വര്‍ദ്ധിയ്‌ക്കുന്നത്‌ എന്നിവയാണ്‌ പണപ്പെരുപ്പത്തെ സ്വാധീനിയ്‌ക്കുന്ന പ്രധാന ഘടകങ്ങള്‍.

1993-94 ലാണ് മൊത്ത വില സൂചിക തയ്യാറാക്കുന്ന 435 ഉല്പന്നങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഇത് കാലാനുസൃതമായി പുതുക്കണമെന്നാണ് സാന്പത്തിക വിദഗ്ദര്‍ ആവശ്യപ്പെടുന്നത്.

ആഴ്ചയില്‍ ഒരിയ്ക്കല്‍ മൊത്ത വില സൂചിക അനുസരിച്ച് പണപ്പെരുപ്പ നിരക്ക് കണക്കാക്കുമ്പോള്‍ മാസത്തിലൊരിയ്ക്കല്‍ മാത്രമാണ് ഉപഭോക്തൃ വില സൂചിക കണക്കാക്കുന്നത്.

Above : Silver Rupee, Emperor Muhamed Aurangzeb Alamgir (1658-1707), AH 1095 = AD 1683, 25 mm, 11.5 g, Islamic inscriptions on both sides.

Tag: What is deflation, inflation in Malayalam, panapperuppam

എയര്‍ ഇന്ത്യ : പ്രവര്‍ത്തിക്കേണ്ടതാര്, നശിപ്പിക്കുന്നതാര്?

on Oct 8, 2009

'വര്‍ത്തിക്കുക, അല്ലെങ്കില്‍ നശിക്കുക' ഇതായിരുന്നു ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും കൂട്ടിച്ചേര്‍ത്ത് രൂപീകരിച്ച നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡിലെ(NACIL) ജീവനക്കാരോട് സിവില്‍ വ്യോമയാനമന്ത്രി കഴിഞ്ഞ മാസം ഉയര്‍ത്തിയ ഭീഷണി. വിഭവദാരിദ്ര്യം, അഥവാ പ്രവര്‍ത്തനമൂലധനശോഷണം മൂലം 2009 ജൂണ്‍ മാസം ജീവനക്കാരുടെ ശമ്പളം നല്‍കാത്തപശ്ചാത്തലത്തിലാണ് ഈ ഭീഷണി വന്നത്. ഒപ്പം തന്നെ മന്ത്രാലയത്തില്‍ നിന്നും ഭാഗികമായി ചോര്‍ന്ന വാര്‍ത്തയെന്ന നിലയില്‍ എയര്‍ ഇന്ത്യ വന്‍നഷ്ടത്തിലാണെന്ന് ശക്തിയായ പ്രചാരണം മാധ്യമങ്ങളിലൂടെ അഴിച്ചുവിട്ടു. നഷ്ടത്തിന്റെ മതിപ്പുകണക്ക് 5000 മുതല്‍ 7000 കോടിവരെ ആയിരുന്നു. 35000 നും 50000 നും ഇടയില്‍ വരുന്ന ജീവനക്കാരുടെ വന്‍പടയാണ് എയര്‍ഇന്ത്യയുടെ നിലനില്പിന് ഏറ്റവും വലിയ ഭീഷണി എന്ന നിലയിലായിരുന്നു പ്രചരണം. നിങ്ങള്‍ നന്നായേ പറ്റൂ എന്നായിരുന്നു മന്ത്രാലയത്തിന്റെയും കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെയും തൊഴിലാളികളോടുള്ള സാരോപദേശം. ഈ ഉപദേശത്തിന്റെ സാരാംശം തൊഴില്‍ശക്തിയില്‍ വന്‍വെട്ടിക്കുറവ് വരുത്തണം, ശമ്പളത്തിലെ വെട്ടിക്കുറവും, സൌകര്യം പോലെ ശമ്പളം നല്‍കുന്നതും തൊഴിലാളികള്‍ അംഗീകരിക്കണം എന്നതായിരുന്നു.


സത്യവും മിഥ്യയും

ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റേയും എയര്‍ഇന്ത്യയുടെയും കൂടിച്ചേര്‍ന്ന ലാഭം 2004-2005-ല്‍ 162.44 ഉം 2005-06-ല്‍ 64.94ഉം കോടിരൂപ ആയിരുന്നു. (പബ്ളിക് എന്റര്‍പ്രൈസസ് സര്‍വേ 2006-07 വോള്യം II) അന്നുണ്ടായിരുന്ന മൊത്തം തൊഴിലാളികളുടെ എണ്ണം 33547 ആയിരുന്നത് 2008 മാര്‍ച്ച് 31ന് 32287 ആയി കുറഞ്ഞു. 2006-07 ല്‍ ഈ രണ്ടു എയര്‍ലൈന്‍സും ചേര്‍ന്ന് വരുത്തിയ നഷ്ടത്തിന്റെ മതിപ്പു കണക്ക് 668 കോടി.എങ്ങനെയാണ് ഈ നഷ്ടം സംഭവിച്ചത്? 2008 ഏപ്രില്‍ 28-ന് സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ കമ്മിറ്റി ഓണ്‍ ഡിമാന്റ്സ് ഫോര്‍ ഗ്രാന്റ്സ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 138-ാമത് റിപ്പോര്‍ട്ടില്‍ പറയുന്നതു നോക്കൂ.

"2005-06 ല്‍ 14.94 കോടിയുടെ ലാഭമുണ്ടായിരുന്ന മുന്‍ എയര്‍ഇന്ത്യക്ക് 2006-07 ല്‍ 447.93 കോടിരൂപ നികുതി കണക്കാക്കിയശേഷം നഷ്ടം വന്നതായി മന്ത്രാലയം കമ്മിറ്റിയെ അറിയിച്ചു. ഈ നഷ്ടത്തിന് കാരണമെന്തെന്ന ചോദ്യത്തിനു 425.6 കോടി രൂപ ശമ്പളകുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ വേണ്ടിവന്നെന്നും യാത്രക്കാരുടെ കുറവും, വര്‍ധിച്ച മല്‍സരവും നഷ്ടത്തിന് കാരണമായെന്നും മറുപടി നല്‍കി. പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 66.2 ശതമാനത്തില്‍ നിന്നും 2006-07ല്‍ 63.8 ശതമാനമായി കുറഞ്ഞെന്നും അവര്‍ അറിയിച്ചു. മുന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന് 2005-06ല്‍ 49.50 കോടിലാഭമുണ്ടായിരുന്നത് 2006-07-ല്‍ 240.29 കോടിരൂപ നികുതി നല്‍കിയശേഷം നഷ്ടം വന്നതായും അറിയിച്ചു. വിമാനഇന്ധനത്തിന്റെ വിലയില്‍ വന്ന വര്‍ദ്ധനവാണ് നഷ്ടത്തിന്റെ പ്രധാന കാരണമായി പറഞ്ഞത്. യാത്രക്കാരുടെ എണ്ണത്തിലെ കുറവും, വര്‍ധിച്ച മല്‍സരവും വ്യോമയാനമാര്‍ക്കറ്റില്‍ ധാരാളം സാധ്യതകള്‍ തുറന്നതും മറ്റൊരു കാരണമായി അവര്‍ ചൂണ്ടിക്കാട്ടി. സബ്സിഡിയറി കമ്പനിയായ എയര്‍ലൈന്‍സ് അലൈഡ് സര്‍വീസസ് ലിമിറ്റഡിന്റെ AASL) മുഴുവന്‍ ബാധ്യതകളും എഴുതിതള്ളിയതും കാര്യമായി ബാധിച്ചു. ഇതെല്ലാമായിട്ടും യാത്രക്കാരുടെ എണ്ണം 2006-07-ല്‍ മുന്‍വര്‍ഷത്തെ 71.6 ശതമാനത്തില്‍ നിന്നും 73.6 ശതമാനമായി വര്‍ധിക്കുകയാണ് ചെയ്തത്.

എ.എ. എസ്.എല്‍.ന്റെ എഴുതിതള്ളിയ ബാധ്യത 295 കോടിരൂപയാണ്. ശമ്പളകുടിശ്ശിക 425.6 കോടിയും ചേര്‍ത്താല്‍ മൊത്തം ബാധ്യത 710 കോടിയായി. ഇത് രണ്ട് എയര്‍ലൈന്‍സും ചേര്‍ന്ന് മൊത്തം വന്ന 668 കോടിരൂപയുടെ നഷ്ടത്തിലും കൂടുതലാണ്. 2006-07 ല്‍ നികുതി നല്‍കിയ ശേഷവും പ്രവര്‍ത്തനനഷ്ടം ഇല്ലായിരുന്നു എന്നര്‍ത്ഥം. മൊത്തം ലോഡ് ഫാക്ടറില്‍ വന്ന കുറവ് 0.9 ശതമാനം മാത്രം. ഇന്ധനവിലയിലെ വ്യതിയാനം ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ നഷ്ടത്തിന് ഒരു കാരണമായി പറഞ്ഞതാണ് ഏറെ രസകരം. ആ കാരണം എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ പറഞ്ഞതുമില്ല. പുതിയ വിമാനങ്ങള്‍ എയര്‍ ഇന്ത്യ വാങ്ങുന്നതോടെ പ്രവര്‍ത്തനത്തില്‍ വന്‍മാറ്റമുണ്ടാകുമെന്നും കമ്മിറ്റിയെ അറിയിച്ചിരുന്നു. 11 ബില്യണ്‍ ഡോളര്‍ ചിലവിട്ട് 68 വിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിട്ടെന്നും 2006 ഒക്ടോബര്‍ 9ന് അതിനായി അമേരിക്കയുടെ എക്സിം ബാങ്കില്‍ നിന്ന് 7.2 ബില്യണ്‍ ഡോളര്‍ വായ്പ അനുവദിച്ചെന്നും 2007-08ലെ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. പിന്നീട് 43 വിമാനങ്ങള്‍ വാങ്ങാനുള്ള ഉത്തരവും വന്നു. ഇത്രയും വസ്തുതകള്‍ (ഇതൊന്നും കഥയല്ലല്ലോ) 2008 ഏപ്രില്‍ മാസം പൊതുജനസമക്ഷം അവതരിപ്പിക്കപ്പെട്ടതാണ്. അപ്പോഴൊന്നും ജീവനക്കാരുടെ ആധിക്യമോ,കൂട്ടിച്ചേര്‍ത്ത സ്ഥാപനത്തിന്റെ സാമ്പത്തികപാപ്പരത്തമോ, അന്ത്യനാളടുത്തു എന്ന ഭീഷണിയോ ഉണ്ടായിരുന്നില്ല.

മെര്‍ജര്‍ മാജിക്

2004-05 ലും 2005-06-ലും ലാഭം നേടി, 2006-07 ല്‍ നഷ്ടം വരില്ലെന്ന് ഉറപ്പായശേഷമാണ് മെര്‍ജര്‍ എന്ന മാജിക് പ്രത്യക്ഷപ്പെട്ടത്. പാര്‍ലമെന്റില്‍ വച്ച 2007-08 ലെ വ്യോമയാനമന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും കൂട്ടിച്ചേര്‍ത്ത് 2007 ആഗസ്റ്റ് 27-ന് NACIL എന്ന പുതിയ കമ്പനി രൂപീകരിച്ചത് വന്‍നേട്ടമായി ഉയര്‍ത്തികാട്ടി. ഈ കൂട്ടിച്ചേര്‍ക്കല്‍ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം താഴെപറയുന്ന കാര്യങ്ങള്‍ കൂടി ഉറപ്പുവരുത്തുമെന്നും പാര്‍ലമെന്റിന് ഉറപ്പുനല്‍കി.

1) ഇന്ത്യയിലെ ഏറ്റവും വലിയ വിമാനകമ്പനിയായി മാറും.
2) റവന്യൂ വരുമാനത്തിന്റെ ലോകറാങ്കില്‍ മുപ്പത്തൊന്നാമനാകും ഇപ്പോള്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ സ്ഥാനം 67 ഉം എയര്‍ഇന്ത്യയുടേത് 48 ഉം ആണ്.
3) ലോഡ് ഫാക്ടറിന്റെ പരമാവധി ഉപയോഗം ഉറപ്പുവരുത്താന്‍ കഴിയുമെന്നു മാത്രമല്ല സ്ഥിരം സര്‍വീസ് നടത്തുന്ന റൂട്ടിലും, ഇതര റൂട്ടുകളിലൂടെയും സര്‍വീസ് നടത്തി വരുമാനം വര്‍ധിപ്പിക്കാനാകും.
4) വര്‍ധിച്ച മൂലധനവും പശ്ചാത്തല സൌകര്യങ്ങളുടെ സാധ്യതകളും പൂര്‍ണമായി പ്രയോജനപ്പെടുത്താനുള്ള സരണികള്‍ തുറന്നുകിട്ടും.
5) നൈപുണ്യവും പരിചയവുമുള്ള തൊഴില്‍ ശക്തിയുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയും.

ഇങ്ങനെയൊരു ചിത്രം മന്ത്രാലയം അവതരിപ്പിച്ച സമയത്ത് വ്യോമയാന വ്യവസായം നേരിടുന്ന ഭീഷണികളെപ്പറ്റി അവര്‍ക്ക് ധാരണയൊന്നുമില്ലായിരുന്നോ? 2009 ജൂലൈ 9ന് സീറ്റുകളുടെ ഉപയോഗത്തില്‍ സംഭവിച്ച കുറവ്, മാര്‍ക്കറ്റിലെ വര്‍ധിച്ച മല്‍സരം, ഉയര്‍ന്ന ഇന്ധനചിലവ്, തുടങ്ങി രാജ്യസഭയില്‍ മന്ത്രി തന്റെ വാഗ്ധോരണിയില്‍ നിരത്തിയ കാര്യങ്ങളൊന്നും മുമ്പും ഉണ്ടായിരുന്നില്ലേ? എങ്കില്‍ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെയെല്ലാം അവകാശപ്പെട്ടത്? ഈ കമ്പനികള്‍ കൂട്ടിചേര്‍ക്കുകയും ഭീമമായ 50,000 കോടിരൂപ മുടക്കി 111 വിമാനങ്ങള്‍ വാങ്ങുകയും ചെയ്യും മുമ്പ് എന്തെങ്കിലും 'സെന്‍സിറ്റിവിറ്റി അനാലിസിസ്' നടത്തിയിരുന്നോ? (ശക്തി, ദൌര്‍ബല്യം, സാധ്യതകള്‍, വന്നേക്കാവുന്ന ഭീഷണികള്‍ എന്നിവ സംബന്ധിച്ച ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലേര്‍പ്പെടുത്തിയ പരിശോധന) എങ്കില്‍ ആരാണ് ഈ ദേശീയ വിമാനക്കമ്പനിയെ വഴിവിട്ട പ്രവര്‍ത്തനത്തിലൂടെ നാശത്തിന്റെ വക്കത്തെത്തിച്ചത് ? ആരാണ് വസ്തുതകള്‍ മൂടിവെക്കാനുള്ള വ്യഗ്രതയില്‍ തൊഴിലാളികളെ ആക്ഷേപിക്കുന്നതില്‍ നിരന്തരം ഏര്‍പ്പെട്ടിരിക്കുന്നത്?

വിഷലിപ്തമായ പ്രചാരണം

സ്ഥാപനത്തിന്റെ നാശം പ്രവചിച്ച് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പ്രതിഫലമില്ലാതെ പണിയെടുക്കാന്‍ പറഞ്ഞ് ശക്തിയായ പ്രചാരണം നടത്തുന്ന മാധ്യമങ്ങളും മാനേജ്മെന്റും മന്ത്രാലയവുമൊന്നും കമ്പനിയുടെ സാമ്പത്തിക സ്ഥിതി വിലയിരുത്താന്‍ കഴിയേണ്ട അടിസ്ഥാനരേഖകളായ വാര്‍ഷികറിപ്പോര്‍ട്ടും ബാലന്‍സ് ഷീറ്റും പൊതുജനമധ്യത്തില്‍ അവതരിപ്പിക്കാന്‍ തയ്യാറായിട്ടില്ല.

കമ്പനിയുടെ 2007-08-ലെ വാര്‍ഷിക റിപ്പോര്‍ട്ട് 15 മാസത്തിനുശേഷമാണ് 2009 ജൂലായ് 9ന് തന്റെ പ്രസ്താവനക്കൊപ്പം മന്ത്രി പാര്‍ലിമെന്റില്‍ വച്ചത്. പൊടുന്നനെ 2226 കോടിരൂപ നഷ്ടമുണ്ടായതായി പ്രസ്താവന പറയുന്നു. എന്തായിരുന്നു ഈ റിപ്പോര്‍ട്ട് വെക്കാന്‍ ഇത്രയധികം കാലതാമസം? 2008-09ലെ ബാലന്‍സ് ഷീറ്റ് എവിടെ? 2008-09 ല്‍ പ്രതീക്ഷിക്കുന്ന നഷ്ടം 5000 കോടിരൂപയാണെന്ന് 2009 ജൂലൈ 9-ന് മന്ത്രിയങ്ങനെ പ്രസ്താവന നടത്തുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.ഇത് പ്രൊവിഷണലോ, ആഡിറ്റ് ചെയ്തതോ ആയ നഷ്ടത്തിന്റെ കണക്കല്ല. ഒരു ഏകദേശ എസ്റിമേറ്റ് മാത്രം. വരവിന്റേയും ചെലവിന്റേയും കണക്കുകളും ഇപ്പോഴും വെളിപ്പെടുത്തുന്നില്ല. ഇങ്ങനെ ബാലന്‍സ് ഷീറ്റുപോലും കാണാതെ ബിസിനസ് മാധ്യമങ്ങളും മന്ത്രാലയവുമൊക്കെചേര്‍ന്ന് ഭീമമായ നഷ്ടത്തിന്റെ കുറ്റം മുഴുവന്‍ തൊഴിലാളികളുടെ ചുമലിലേറ്റിവെക്കാന്‍ മല്‍സരിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന കാര്യം മറച്ചുവെച്ച് ജനങ്ങളെ പറ്റിക്കാനാണ് ഈ കമ്പനിയുടെ ശ്രമമെന്ന് 2007-08ലെ അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് മറയില്ലാതെ വെളിപ്പെടുത്തുന്നു.

ഭാവിയില്‍ നല്‍കേണ്ടിവന്നേക്കാവുന്ന ലാഭത്തിന്മേലുള്ള നികുതി കൃത്യമായി കണക്കാക്കാതെ നികുതിയിനത്തില്‍ 13712.9 മില്യണ്‍ രൂപ നീക്കിവച്ചതിനെപ്പറ്റി നടത്തിയ പാര 4 (IX) ഓഡിറ്റ് നിരീക്ഷണത്തിനുമറുപടിയായി ചഅഇകഘ മാനേജ്‌മെന്റ് ആത്മവിശ്വാസത്തോടെ ഇപ്രകാരമാണ് പ്രതികരിച്ചത്.

"കൂട്ടിച്ചേര്‍ക്കപ്പെട്ട ഈ സ്ഥാപനത്തിന് അതിന്റെ ശക്തമായ മൂലധനവും, പശ്ചാത്തല സൌകര്യങ്ങളും കഴിവുകളും പൂര്‍ണമായും ഫലപ്രദമായും പ്രയോഗിക്കാന്‍ അവസരം ലഭിക്കും. കഴിവും പരിചയവുമുള്ള തൊഴില്‍ശക്തി പരമാവധി പ്രയോജനപ്പെടുത്താനാകും. ഈ കഴിവുകളെല്ലാം സമാഹരിക്കുന്ന പുതിയ സ്ഥാപനത്തിന് ആഭ്യന്തര, അന്തര്‍ദേശീയ വ്യോമയാന മേഖലയില്‍ മുന്നേറാന്‍ കഴിയും. ചെലവു ചുരുക്കാനും, ലാഭത്തിലേക്ക് നീങ്ങാനും ആഗോളമാന്ദ്യത്തിന്റെ ആഘാതം ലഘൂകരിക്കാനുമായി ഈയിടെ ഒട്ടേറെ നടപടികള്‍ കമ്പനി സ്വീകരിച്ചു.... കുതിച്ചുയര്‍ന്ന ഇന്ധനവില കുറയാന്‍ തുടങ്ങിയതും സര്‍ചാര്‍ജ് കുറക്കുന്നതും തീര്‍ച്ചയായും രാജ്യത്തും വിദേശത്തും വിമാനയാത്രക്ക് പ്രോത്സാഹനമേകും. ഈ നടപടികളുടെയെല്ലാം ഫലമായി ഭാവിയില്‍ നികുതി നല്‍കേണ്ടവിധമുള്ള ലാഭം കമ്പനിക്കുണ്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്.''

കമ്പനി ഇത്രയും കൃത്യമായി ഉറച്ച മറുപടി നല്‍കിയത് 2008 ഡിസംബറിലാണ്. എന്നിട്ട് 6 മാസം കഴിഞ്ഞപ്പോള്‍ അവര്‍ പറയുന്നു.

"നോക്കൂ, ഞങ്ങള്‍ പാപ്പരായിരിക്കുന്നു. ഞങ്ങള്‍ക്ക് പ്രവര്‍ത്തനമൂലധനമില്ല. ശമ്പളം നല്‍കാന്‍ കഴിയില്ല. തൊഴിലാളികളെ വെട്ടിക്കുറക്കണം...'' എന്നിട്ട് മന്ത്രി പറയുന്നു. "പ്രവര്‍ത്തിക്കൂ അല്ലെങ്കില്‍ നശിക്കൂ.''

നശിക്കുക എന്നതിന്റെ ലളിതമായ അര്‍ത്ഥം ഇത്രയേയുള്ളു. ഇറക്കുമതി ചെയ്ത 111 പുതുപുത്തന്‍ വിമാനങ്ങളടക്കം നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യാ ലിമിറ്റഡിനെ സ്വകാര്യവല്‍ക്കരിക്കുക.

കൂട്ടിച്ചേര്‍ക്കലിനുശേഷം സംഭവിച്ചത്

എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും തിരക്കിട്ട് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തശേഷം 2007-08-ല്‍ വന്ന 2226 കോടിരൂപയുടെ നഷ്ടം 2008-09ല്‍ 5000 കോടിയായതിന്റെ അടിസ്ഥാനമെന്തെന്നതാണ് ചോദ്യം. 2008-09-ലെ പ്രൊവിഷണലോ ഓഡിറ്റഡോ ആയ ബാലന്‍സ് ഷീറ്റില്ല. ചിലവിന്റെ മുഖ്യഘടകം ഇന്ധനവിലയാണെന്ന് കരുതുക. ക്രൂഡ് എണ്ണയുടെ ആഗോളശരാശരി വില 2009-ല്‍ ബാരലിന് 51.85 ഡോളറാണ്. 2008-ല്‍ ഇത് 94.85 ഡോളറായിരുന്നു. വിലയില്‍ വന്ന കുറവ് 2009 ജനുവരി മുതല്‍ ജൂണ്‍ വരെ ആശ്വാസകരമാണ്. തൊഴില്‍ ശക്തിക്കായി 2007-08-ല്‍ വന്ന ചിലവ് മൊത്തം ചിലവിന്റെ 18.4 ശതമാനം. ലാഭം നേടുന്ന SAIL, BHEL തുടങ്ങിയ നവരത്നകമ്പനികളുടെ ബാലന്‍സ് ഷീറ്റുമായി താരതമ്യപ്പെടുത്തിയാല്‍ ഈ ഇനത്തിലെ ചിലവ് തികച്ചും ന്യായമാണ്. രണ്ടുകമ്പനികളും പ്രത്യേകമായിരുന്നപ്പോഴുള്ള 2005-06-ന് മുമ്പുള്ള ലാഭം നേടിയ കാലത്തെ അവരുടെ വരവു ചിലവു കണക്കു നോക്കാം. അന്ന് രണ്ടു കമ്പനികളുടെയും ചേര്‍ന്നുള്ള മൊത്തവരുമാനം 15031 കോടിരൂപ. 2007-08-ല്‍ ഇത് 15257 കോടിയായി. ഇതേ വര്‍ഷത്തെ നികുതിയൊഴികെ ഡിപ്രീസിയേഷന്‍ ഉള്‍പ്പെടെ വന്ന ചിലവ് 14923 കോടിരൂപയില്‍ നിന്നും 17854 കോടിയായി വര്‍ധിച്ചു. ജീവനക്കാരുടെ എണ്ണത്തില്‍ 1260-ന്റെ കുറവാണുണ്ടായത്. ഇന്ധനചിലവ് 2005-06-ല്‍ 34 ശതമാനമായിരുന്നത് 33.7 ശതമാനമായി കുറഞ്ഞു. വിമാനങ്ങള്‍ വാങ്ങാന്‍ എടുത്ത ഭീമമായ വായ്പക്ക് നല്‍കേണ്ടിവന്ന പലിശയും, ഡിപ്രീസിയേഷന്‍ കണക്കില്‍പ്പെടുത്തിയ വലിയതുകയുമാണ് ചിലവിലെ വര്‍ധനവിന്റെ പ്രധാന ഘടകങ്ങള്‍. പലിശ 2005-06 ല്‍ 105 കോടിയായിരുന്നത് 2007-08ല്‍ 701 കോടിയായി. സ്ഥാവരസ്വത്തിലെ നിക്ഷേപം 7624 കോടിരൂപയായി. ബാലന്‍സ് ഷീറ്റില്‍ പറയുന്നതിനെക്കാള്‍ കൂടിയ തുക ഡിപ്രീസിയേഷന്‍ ഇനത്തില്‍ വന്നേക്കാം. 2007-08-ലെ ബാലന്‍സ്ഷീറ്റുപ്രകാരം ഡിപ്രീസിയേഷന്റെ നിരക്ക് 4.27 ആണ്. 2005-06-ല്‍ ഇത് എയര്‍ ഇന്ത്യക്ക് 5.22. ശതമാനവും ഇന്ത്യന്‍ എയര്‍ലൈന്‍സിന് 4.4. ശതമാനവുമായിരുന്നു. ഇത് സംശയം ജനിപ്പിക്കുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നടത്തിയ വിവിധ പരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ NACILന്റെ പ്രോഫിറ്റ് ആന്റ് ലോസ് അക്കൌണ്ടും ബാലന്‍സ്ഷീറ്റും നിഷ്കൃഷ്ടമായ പുനഃപരിശോധനക്ക് വിധേയമാക്കേണ്ടതാണ്.

എന്തുകൊണ്ട് മന്ത്രി പാര്‍ലമെന്റിനെ വഴിതെറ്റിക്കുന്നു?

ഇതര രാജ്യങ്ങള്‍ തങ്ങളുടെ ദേശീയവിമാനകമ്പനികളെ കുഴപ്പകാലത്ത് സഹായിച്ചപോലെ മുന്‍പൊരിക്കലും ഇന്ത്യാഗവണ്‍മെന്റ് എയര്‍ ഇന്ത്യയെ സഹായിച്ചിട്ടില്ലെന്നും 145 കോടിരൂപയാണ് എയര്‍ ഇന്ത്യയുടെ ഓഹരിഅടിത്തറയെന്നുമാണ് 2009 ജൂലൈ 9ന് വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ രാജ്യസഭയില്‍ പറഞ്ഞത്. അത്രയും നല്ലത്. അദ്ദേഹം തുടര്‍ന്നു.

"ഈ പശ്ചാത്തലത്തിലാണ് ഓഹരിയായും വായ്പയായും ഈ വിഷമസന്ധിയെ നേരിടാന്‍ സര്‍ക്കാരില്‍ നിന്നുള്ള സഹായത്തെപ്പറ്റി ആലോചിക്കുന്നത്'' .

ആലോചിക്കുകയാണോ? 2008 ഡിസംബറില്‍ ആഡിറ്റ് ചെയ്ത വാര്‍ഷികറിപ്പോര്‍ട്ടില്‍ പേജ് 93-ല്‍ കമ്പനി മാനേജ്‌മെന്റ് ഓഡിറ്റര്‍മാരോട് ഇങ്ങനെ പറഞ്ഞിട്ടുള്ളത് മന്ത്രിക്കറിയില്ലേ?

"കമ്പനിയുടെ ഓഹരി അടിത്തറ 1231 കോടിരൂപയായി ഉയര്‍ത്താനും 2750 കോടിരൂപ വായ്പയിനത്തിലും ആവശ്യപ്പെട്ട് ഒരു നിര്‍ദ്ദേശം കമ്പനി ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ട്. കുറഞ്ഞ പലിശക്ക് നല്‍കുന്ന വായ്പ 15 വര്‍ഷം കൊണ്ട് തിരിച്ചടക്കുന്നതാണ്. ഇതു കമ്പനിയുടെ അറ്റമൂല്യവും, ബാലന്‍സ് ഷീറ്റും ശക്തിപ്പെടുത്താന്‍ സഹായിക്കും.''

കഴിഞ്ഞ 7 മാസത്തില്‍ സര്‍ക്കാര്‍ അതു സ്വീകരിച്ചോ, അതോ തള്ളിക്കളഞ്ഞോ? ജെറ്റ് എയര്‍വേസ്, കിങ്ങ്ഫിഷര്‍ കൂടാതെ ഇതര കമ്പനികളുടെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് നല്‍കേണ്ട എയര്‍പോര്‍ട്ട് ചാര്‍ജ്, പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു നല്‍കേണ്ട ഇന്ധനവില തുടങ്ങി വന്‍തുകകള്‍ അടക്കാന്‍ കാലാവധി നീട്ടാന്‍ ദിവസങ്ങള്‍കൊണ്ടു തീരുമാനിക്കുമ്പോള്‍ എന്തുകൊണ്ടാണ് 7 മാസമായിട്ടും ഇക്കാര്യം തീരുമാനിക്കാന്‍ കഴിയാത്തത്? എന്തുകൊണ്ട് ഈ നിര്‍ദ്ദേശം പാര്‍ലമെന്റില്‍ കൊണ്ടുവരുന്നില്ല? ഉത്തരം വ്യക്തമാണ്. സ്വകാര്യകമ്പനികള്‍ക്കുവേണ്ടി NACIL നെ ലിക്വഡേറ്റ് ചെയ്യുംമുമ്പ് തീരുമാനങ്ങള്‍ നീട്ടിവച്ച് സ്വാഭാവികമരണത്തിന് അതിനെ വിധേയമാക്കണം. അതിനായി എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ഓപ്പറേറ്റ് ചെയ്തിരുന്ന തിരക്കുള്ള പ്രധാന യാത്രാഷെഡ്യൂളുകള്‍ സ്വകാര്യകമ്പനികള്‍ക്ക് കൈമാറുന്നു. സത്യത്തേക്കാള്‍ കാല്പനികതകള്‍ നിറച്ച് മാധ്യമപ്രചാരണത്തിലൂടെ തൊഴിലാളികളെ നിര്‍വീര്യരാക്കുന്നു. ശമ്പളം നിഷേധിച്ചും മറ്റും വ്യവസായത്തില്‍ അസമാധാനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.

തൊഴിലാളികളോട് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടും മുമ്പ് പൊതുമേഖലയുടെ താല്പര്യത്തിന് വേണ്ടി നിലകൊള്ളാന്‍ ആദ്യം സര്‍ക്കാര്‍ തയ്യാറാവണം. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ചഅഇകഘ ന്റെ ധനനഷ്ടം നിര്‍ത്താന്‍ ഭരണപരമായ രണ്ടു തീരുമാനങ്ങള്‍ ഉടനെ സര്‍ക്കാര്‍ കൈക്കൊള്ളണം. ഒന്ന് എയര്‍ ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്നും എടുത്ത വിദേശത്തും ഇന്ത്യയിലുള്ള പ്രധാന യാത്രാഷെഡ്യൂളുകള്‍ തിരികെ നല്‍കണം. വിലപ്പെട്ട ഇന്ധനം വെറുതെ ചിലവഴിച്ച് ആകാശത്ത് പറന്നുനടക്കാന്‍ വഴിവെക്കാതെ വിമാനമിറങ്ങുന്നതിന് ദേശീയവിമാനകമ്പനിക്ക് മുന്തിയ പരിഗണന നല്‍കണം. പൊതുമേഖലയെന്ന നിലയില്‍ സര്‍ക്കാരിന്റെ വകയായ അഅക ഉപയോഗിക്കാന്‍ ആദ്യാവകാശം ചഅഇകഘ നു തന്നെയാണ്. 2008-09 ലെ ബാലന്‍സ് ഷീറ്റ് ജനസമക്ഷം ഉടനെ കൊണ്ടുവരണം. ഇതെപറ്റിയെല്ലാം പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിശദമായ അന്വേഷണം നടത്തണം. നമ്മുടെ ദേശീയ വിമാനകമ്പനിയായ എയര്‍ ഇന്ത്യയെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യം സഫലമാക്കാന്‍ ഒരിക്കലും അനുവദിക്കരുത്.

*
ദീപാങ്കര്‍ മുഖര്‍ജി, കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം

ഡോ. ഹഫീസ്‌ റഹ്മാന്‍ ഗിന്നസ്‌ ബുക്കിലേക്ക്‌

on


temI¯n BZyambn 4.
9 Intem KÀ`]m{Xapg Xmt¡m Zzmc ikv{X{InbbneqsS \o¡w sNbvXv sIm¨n Im¡\mSv k¬ssdkv Bip]{Xn sNbÀamëw ssK\t¡mfPnÌpamb tUm.l^okv dÒm³ ]Snb¯v Kn¶kv _p¡v Hm^v thÄUv sdt¡mÀUnte¡v.

tUm.
l^oknsâ t\XrXz¯n 49 hbÊpÅ kv{XobpsS KÀ`]m{X¯n \nìamWv 4.9 Intem KÀ`]m{Xapg 28 an\näpsIm­v \o¡w sNbvXXv. tUm.l^okv dÒm³ ]Snb¯v 15,000 \v apIfn KÀ`]m{X\o¡w sN¿Â ikv{X{Inbbpw 44,000 ¯n\v apIfn Xmt¡mÂZzmc ikv{X{Inbbpw \S¯nbn«p­v

അപേക്ഷ ക്ഷണിച്ചു

on

വെള്ളിക്കോത്ത്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഔഷധ സസ്യകൃഷി പരിശീലനം, ഡയറക്ടര്‍ മാര്‍ക്കറ്റിങ്‌ എന്നീ വിഷയങ്ങളിലുള്ള കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. പരിശീലനം, ഭക്ഷണം എന്നിവ സൗജന്യമാണ്‌. 20നും 40നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക്‌ അപേക്ഷിക്കാം. പേര്‌, മേല്‍വിലാസം, ജനന തീയതി, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ ഒക്ടോബര്‍ 16ന്‌ മുമ്പായി ഡയറക്ടര്‍, വെള്ളിക്കോത്ത്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, ആനന്ദാശ്രമം പി.ഒ. കാഞ്ഞങ്ങാട്‌, പിന്‍ 671 531 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0467 2268240ള്ള എന്‍ട്രികള്‍ ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഓഫീസില്‍ എത്തിക്കണം. 1994 ജനവരി ഒന്നിന്‌ ശേഷം ജനിച്ച കുട്ടികള്‍ക്ക്‌ പങ്കെടുക്കാം.

നിര്യാതയായി

on

രാവണേശ്വരം മതിലക്കാട് പെരികമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തര്‍ജനം (85) നിര്യാതയായി. മക്കള്‍: ഈശ്വരന്‍ എമ്പ്രാന്തിരി, ലക്ഷ്മിക്കുട്ടി, പരേതനായ മാധവന്‍ നമ്പൂതിരി. മരുമക്കള്‍: സുഭദ്ര, കൃഷ്ണന്‍ നമ്പൂതിരി. സഹോദരങ്ങള്‍: സുഭദ്ര, ശാരദ, നാരായണന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.

തങ്ങള്‍ക്ക്‌ നാടിന്റെ ആദരം

on

തങ്ങള്‍ക്ക്‌
തലപ്പാടി: ഉള്ളാള്‍ മഹല്ലില്‍ ആറു പതിറ്റാണ്ടിന്റെ സേവനവുമായി 90ാം വയസിലേക്ക് പ്രവേശിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും സയ്യിദ് മദനി അറബിക് കോളജ് പ്രിന്‍സിപ്പലുമായ താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ്്മാന്‍ അല്‍ബുഖാരിയെ 11ന് ഉള്ളാള്‍ മഖാം കമ്മിറ്റി ആദരിക്കുന്നു. ഉച്ചയ്ക്ക് രണ്ടിന് മഖാം പരിസരത്ത് നടക്കുന്ന ആദരിക്കല്‍ സമ്മേളനം മക്കയിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ സയ്യിദ് അബ്ബാസ് അലവി മാലികി ഉദ്ഘാടനം ചെയ്യും. കണിച്ചൂര്‍ മോണു ഹാജി അധ്യക്ഷത വഹിക്കും. എം എ അബ്ദുല്‍ ഖാദര്‍ മുസ്്ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, പേരോട് അബ്ദുര്‍ റഹ്്മാന്‍ സഖാഫി, അബ്ബാസ് മുസ്്ലിയാര്‍, മച്ചംപാടി ഹമീദ് മുസ്്ലിയാര്‍, യേനപ്പോയ അബ്ദുല്ലകുഞ്ഞി ഹാജി, മുന്‍കേന്ദ്രമന്ത്രി സി എം ഇബ്രാഹിം, യു ടി ഖാദര്‍ എം.എല്‍.എ സംസാരിക്കും.

യു.എ.ഇ യുടെ കായിക ഭൂപടത്തിൽ താരമായി ത്രിക്കരിപ്പൂർ നിവാസിയും |

on Oct 7, 2009

അമീൻ ആയിറ്റി


യു.എ.യിലെ ത്രിക്കരിപ്പൂർ നിവാസികൾക്ക് അഭിമാനമായി യു.ഇ.യുടെ കായിക ഭൂപടത്തിലെ താരമായി ത്രിക്കരിപ്പൂർ നിവാസി. ത്രിക്കരിപ്പൂർ സ്വദേശിയായ ടി.കെ. നൌഷാദ് ആണ് യു.എ.യിലെ കാ‍യിക ഭൂപടത്തിലെ ശ്രദ്ധിക്കപ്പെടുന്ന താരമായി വളർന്നു വരുന്നത്. ക്രിക്കറ്റിലും ഫുട്ബോളിലും ഒരു പോലെ കഴിവ് തെളിയിച്ച ഈ പ്രതിഭ ഇന്ന് കളിക്കളത്തിലെ നിറഞ്ഞ സാന്നിദ്ധ്യമാണ്. ഷൂട്ടേർസ് പടന്നയിലൂടെ കേരളത്തിലെ ഫുട്ബോൾ മൈതാനങ്ങളിൽ കാണികളുടെ ഹരമായി മാറിയ ഈ ഗോൾകീപ്പർ ദുബായിലെ മികച്ച ക്ലബ്ബുകൾക്കെല്ലാം വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. അപൂർവ്വം ചിലർക്ക് മാത്രം കൈവരിക്കാവുന്ന നേട്ടങ്ങളുമായിട്ടായിരുന്നു ഈ മരുഭൂമിയിൽ നൌഷാദിന്റെ വളർച്ച. പ്ലയേർസ് ലഞ്ച് എന്ന ദുബൈയിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ താരമായി കുറച്ച് കാലം കളിക്കളം നിറഞ്ഞ് നിന്നത് ഇദ്ദേഹത്തിന്റെ പ്രതിഭ വെളിവാക്കുന്നു. നൌഷാദ് ഒഴികെയുള്ള ബാക്കിയുള്ള താരങ്ങളെല്ലാം യൂറോപ്പിൽ നിന്നുള്ളവരായിരുന്നു. ഒരു പക്ഷെ നമ്മുടെ ജില്ലയിൽ നിന്നും ആദ്യമായി ഒരു ഇംഗ്ലീഷ് ടീമിനു വേണ്ടി കളിക്കുന്ന താരം നൌഷാദ് ആയിരിക്കും. യു.എഫ്.എഫ്.സി, സൈക്കോ ദുബായ്, ബ്രദേർസ് ദുബൈ, ജി.7 അൽ-ഐൻ, നബീഹ് സ്പോർട്ടിംഗ് തുടങ്ങിയ മുൻ നിര ക്ലബ്ബുകൾക്ക് വേണ്ടി ജേഴ്സി അണിഞ്ഞിട്ടുള്ള നൌഷാദ് ഇപ്പോൾ ദുബായിലെ പ്രമുഖ ഫുട്ബോൾ ടീമായ കോപ്പി കോർണർ ദുബായിയുടെ കളിക്കാരനാണ്.
ഫുട്ബോ‍ളിൽ എന്ന പോലെ ക്രിക്കറ്റിലും തിളങ്ങുന്ന പ്രതിഭയായ നൌഷാദ് ടൌൺ പടന്നയിലൂടെയായിരുന്നു ക്രിക്കറ്റിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തപ്പെട്ടത്. അതിനു മുമ്പ് അൽ-ഹിലാൽ തെക്കെക്കാടിന്റെ ഓൾ‌റൌണ്ടറായിരുന്നു. യു.എ.യിലെ പ്രാദേശിക ക്രിക്കറ്റ് രംഗത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട മില്ലേനിയം കപ്പിലെ ഈ വർഷത്തെ ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പട്ടം ലഭിച്ചത് നൌഷാദിനായിരുന്നു. രണ്ട് സെഞ്ച്വറി അടക്കം നാനൂറോളം റൺസാണ് ഈ പരമ്പരയിൽ നൌഷാദ് വാരിക്കൂട്ടിയത്. ഫ്രണ്ട്സ് സി.സി. ഷാർജക്ക് വേണ്ടി കളിക്കുന്ന ഇദ്ദേഹം ആരോസ് അജ്മാൻ, സ്റ്റാർ പ്ലയേർസ് ദുബായ് എന്നിവക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. തെക്കെക്കാട്ടെ കെ.പി. മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ടി.കെ.സി.നഫീസത്തിന്റെയും മൂത്ത മകനായ നൌഷാദ് കളിക്കളത്തിൽ നല്ലൊരു ഭാവി തേടുന്ന താരമാണ്. ജീവിത പ്രാരാബ്‌ധത്തിന്റെ ഭാണ്ഡവും പേറി മരുഭൂമിയിലെത്തിയ ഈ മികച്ച കളിക്കാരന് പലപ്പോഴും ഇവിടത്തെ വമ്പൻ ടീമുകളിൽ കളിക്കാനുള്ള അവസരം ജോലികാരണം നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. നിലവിൽ ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ സെർവ്വീസ് അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്ത് വരികയാണ് ഇദ്ദേഹം.

Render in Touch

on



ഇഖ്‌ബാല്‍ സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപിക സുശീലയുടെ നിര്യാണത്തില്‍ അനുശോചിച്ചു

on

അജാനൂര്‍: ഇഖ്‌ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപിക സുശീലയുടെ നിര്യാണത്തില്‍ സ്റ്റാഫ്‌ കൗണ്‍സിലും പി.ടി.എയും വിദ്യാര്‍ഥികളും അനുശോചിച്ചു. പ്രിന്‍സിപ്പല്‍ കെ.മുഹമ്മദ്‌ ഹനീഫ്‌ അധ്യക്ഷനായി. എന്‍.മാധവന്‍, പ്രധാനാധ്യാപിക കുഞ്ഞാമിന, സ്റ്റാഫ്‌ സെക്രട്ടറി എം.ഉണ്ണിച്ചേക്കു, പി.ടി.എ പ്രസിഡന്റ്‌ കെ.കുഞ്ഞിമൊയ്‌തീന്‍ എന്നിവര്‍ സംസാരിച്ചു.

"May we one day find a cure for that awful disease that takes so many of our loved ones. Our deep condolence to family of Ms.Susheela Techer. The Teacher were having massive pupils from Chithari and surroundings"

-mychithari.blogspot.com


ചെമ്മീന്‍ ബിരിയാണി എങ്ങിനെയുണ്ടാക്കാം

on

ചിത്താരിക്കാര്‍ക്ക് പൊതുവേ അല്പം പരിചയക്കുറവുള്ള ഒരു ഐറ്റമാണ് ചെമ്മീന്‍ ബിരിയാണി. അത് എങ്ങിനെയുണ്ടണ്ടാക്കുന്നതെന്ന് ഇവിടെ ബ്ളോഗ്ചിത്താരി ഞിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

ചെമ്മീന്‍ ബിരിയാണി
ചേരുവകള്‍

  1. ബിരിയാണി അരി -1 കിലോ
  2. ചെമ്മീന്‍ -അര കിലോ
  3. മുളകുപൊടി -1 ടീസ്പൂണ്‍
  4. ഉപ്പ് -പാകത്തിന്
  5. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  6. എണ്ണ -100 ഗ്രാം
  7. സവാള -1 കിലോ
  8. തക്കാളി -2
  9. പച്ചമുളക് ചതച്ചത് -12
  10. വെളുത്തുള്ളി ചതച്ചത്-1 ടീസ്പൂണ്‍
  11. ഇഞ്ചി ചതച്ചത് -1 ടീസ്പൂണ്‍
  12. ഗരം മസാല -2 ടീസ്പൂണ്‍
  13. മല്ലിയില -കാല്‍ കപ്പ്
  14. ചെറു നാരങ്ങാനീര് -2 ടീസ്പൂണ്‍
  15. മല്ലിപ്പൊടി -2 ടീസ്പൂണ്‍
  16. ഏലക്കാപ്പൊടി -കാല്‍ ടീസ്പൂണ്‍
  17. നെയ്യ് -50 ഗ്രാം

പാകം ചെയ്യുന്ന വിധം
ചെമ്മീനില്‍ മുളകുപൊടിയും മഞ്ഞള്‍ പ്പൊടിയും പുരട്ടി അധികം മൊരിയാതെ വെണ്ണയില്‍ വറുത്തെടുക്കുക.
ഈ എണ്ണയില്‍ ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും ചേര്‍ക്കുക.മൂക്കുമ്പോള്‍ 2 സവാള അരിഞ്ഞത് മാറ്റി വെച്ച് ബാക്കിഭാഗം ചേര്‍ക്കുക.ഇതില്‍ പച്ചമുളക് ചതച്ചതും തക്കാളിയും മല്ലിപ്പൊടിയും ഉപ്പും ചേര്‍ത്ത് നല്ലപോലെ വഴറ്റണം.വറുത്ത ചെമ്മീനില്‍ നിന്ന് 12 എണ്ണം ഈ മസാലയില്‍ വേവിക്കണം.ഇതിലേക്ക് കാല്‍ കപ്പ് വെള്ളമൊഴിച്ച് വേവിക്കണം.മസാല വെന്തതില്‍ പകുതി ഗരം മസാലപ്പൊടിയും മല്ലിയിലയും ചേര്‍ത്ത്
വറ്റിച്ച് എടുക്കണം.വറ്റിയതിലേക്കു ചെറുനാരങ്ങാനീരും ചെമ്മീന്‍ വറുത്തതും ചേര്‍ക്കണം.കുറച്ചു ചെമ്മീന്‍
മാറ്റി വെയ്ക്കണം.ഇത് പിന്നിട് കൊടുക്കാന്‍ നേരം അലങ്കരിക്കാന്‍ ഉപയോഗിക്കാം.
എണ്ണയും നെയ്യും ചേര്‍ത്ത് ചൂടാകുമ്പോള്‍,ചേര്‍ക്കാതെ വെച്ചിരിക്കുന്ന സവാള എടുത്തു വഴറ്റി എടുക്കുക.
ഇതിലേക്ക് ബാക്കിയിരിക്കുന്ന ഗരം മസാലപ്പൊടിയും മല്ലിയിലയും ചേര്‍ത്ത് മാറ്റി വെയ്ക്കണം. അരി കഴുകി ഈ എണ്ണയിലിട്ട് 3-4 മിനിട്ട് വറുക്കണം.ഇതില്‍ 10 കപ്പോളം തിളച്ച വെള്ളം ചേര്‍ത്ത് ഏലക്ക പൊടിച്ചതും ഉപ്പും ചേര്‍ത്ത് കുറച്ചു തീയില്‍ വേവിക്കുക.വെള്ളം വറ്റുന്നതുവരെ വേവിക്കണം.
നേരത്തെ തയ്യാറാക്കിയ ചെമ്മീന്‍ മസാലയില്‍ നിന്നും പകുതി ഒരു പാത്രത്തില്‍ നിരത്തിയതിനുശേഷം
മുകളില്‍ പകുതി ചോറ് നിരത്തുക. ഇതിന് മുകളില്‍ സവാള മിക്സ് വിതറി ഇടണം.വീണ്ടും ചെമ്മീന്‍ മസാല നിരത്തണം.മുകളില്‍ ചോറ് നിരത്തണം.വീണ്ടും സവാള തൂകണം.പാത്രം അടച്ച് അടിയിലും മുകളിലും കനലിട്ടു അര മണിക്കൂര്‍ വേവിക്കുക.ഇതിറക്കി മസാലയും ചോറും യോജിപ്പിച്ച് ഉപയോഗിക്കുക.

കടപ്പാട്: റെസിപ്സ്മലയാളം

റാങ്ക്‌ജേതാക്കള്‍ക്ക്‌ കാഷ്‌ അവാര്‍ഡ്‌

on

സമസ്‌ത കേരള ഇസ്ല്‌ളാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ നടത്തിയ മദ്രസ പൊതു പരീക്ഷയില്‍ അഞ്ചാം ക്ലാസില്‍നിന്ന്‌ സംസ്ഥാനതലത്തില്‍ മൂന്നാം റാങ്ക്‌ നേടിയ കുട്ടിക്കും കാസര്‍കോട്‌ ജില്ലയില്‍നിന്ന്‌ അഞ്ച്‌, ഏഴ്‌, പത്ത്‌, പ്ലസ്‌ടു ക്ലാസുകളിലെ പൊതു പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക്‌ വാങ്ങി ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ക്കും മദ്രസ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കാഷ്‌ അവാര്‍ഡ്‌ നല്‍കും. കുട്ടികളുടെ മാര്‍ക്ക്‌ലിസ്റ്റും പൂര്‍ണ വിവരങ്ങളും 20ന്‌ മുമ്പായി ചെര്‍ക്കളം അബ്ദുല്ല, മുസ്‌ലിംലീഗ്‌ ജില്ലാ ഓഫീസ്‌, എം.ജി.റോഡ്‌, കാസര്‍കോട്‌- 671121 എന്ന വിലാസത്തില്‍ അയക്കണം.

മെട്രോ മുഹമ്മദ് ഹാജിക്ക് സമാജരത്ന അവാര്‍ഡ്

on




കാഞ്ഞങ്ങാട് : മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൌത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ സമാജരത്ന അവാര്‍ഡിന് സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ മെട്രോ മുഹമ്മദ് ഹാജിയെ തെരഞ്ഞെടുത്തു. പ്രശസ്തിപത്രവും ഫലകവും 25,000 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.സംഘടനയുടെ നേതൃത്വത്തില്‍ അടുത്തമാസം എട്ടിന് മുംബൈയില്‍ നടക്കുന്ന സൌത്ത് ഇന്ത്യന്‍ സാംസ്കാരിക സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ്, ബനാത്ത്വാല സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്റ് ഡവലപ്മെന്റ് ചെയര്‍മാന്‍, മുസ്ലിംലീഗ് സംസ്ഥാന നിര്‍വാഹക സമിതി അംഗം, ബോംബെ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, ബോംബെ മുസ്ലിം വെല്‍ഫെയര്‍ ലീഗ് പ്രസിഡന്റ്, യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ മുഹമ്മദ് ഹാജി പ്രവര്‍ത്തിച്ചുവരുന്നു.

രേഖകള്‍ തിരിച്ച്‌ നല്‍കാത്തതില്‍ ബ്ളേഡ്കാരെനിതെ കേസ്‌

on Oct 6, 2009

കാഞ്ഞങ്ങാട്‌: ബ്ലേഡിടപാടില്‍ പണവും പലിശയും നല്‍കിയിട്ടും ഈടായി നല്‍കിയ ബ്ലാങ്ക്‌ ചെക്ക്‌ ലീഫുകളും മുദ്രപേപ്പറുകളും പിടിച്ചുവെക്കുകയും പത്ത്‌ ലക്ഷം രൂപ കൂടി നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന്‌ ചെരിപ്പുവ്യാപാരിയെ ഭീഷണിപ്പെടുത്തിയ ബ്ലേഡുകാരനായ അച്ഛനും മകനുമെതിരെ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. കാഞ്ഞങ്ങാട്ടെ ചെരുപ്പ്‌ വ്യാപാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ ടി.മുഹമ്മദ്‌ അസ്ലമിന്റെ പരാതിയില്‍ മാണിക്കോത്തെ ബ്ലേഡുകാരന്‍ അപ്പക്കുഞ്ഞി മകന്‍ അരവിന്ദന്‍ എന്നിവര്‍ക്കെതിരെയാണ്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ പോലീസ്‌ നേരിട്ട്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. 2005 മെയ്‌ മാസം അപ്പക്കുഞ്ഞിയില്‍ നിന്നും 5,64,000 രൂപ അസ്ലം ബ്ലേഡിന്‌ വാങ്ങിയിരുന്നു.പണം വാങ്ങുന്ന സമയം ആന്ധ്രാബാങ്കിന്റെ നാല്‌ ബ്ലാങ്ക്‌ ചെക്കുകളും മുദ്രപേപ്പറുകളും അസ്ലം അപ്പക്കുഞ്ഞിക്ക്‌ നല്‍കിയിരുന്നു. മുതലും പലിശയുമടക്കം ഏജന്റ്‌ കമ്മാരന്‍ വഴി ഇതിനോടകം 9ലക്ഷംരൂപ അപ്പക്കുഞ്ഞിക്ക്‌ നല്‍കിയിട്ടും ഈട്‌ നല്‍കിയ ചെക്കുകളും മുദ്രപേപ്പറുകളും തിരിച്ചുനല്‍കുന്നില്ലെന്നാണ്‌ അസ്ലമിന്റെ പരാതി. രേഖകള്‍ തിരിച്ചു ചോദിച്ച അസ്ലമിനെ അപ്പക്കുഞ്ഞിയും മകനും കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍്‌ കയറി കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയും 10ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്‌തു.

ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുക : മെട്രോ

on Oct 5, 2009




ചിത്താരി : ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച്‌ ഉത്തമ പൗരന്മാരായി വളരാന്‍ മുസ്‌ലിം യുവാക്കള്‍ പരിശ്രമിക്കണമെന്ന്‌ കാഞ്ഞങ്ങാട്‌ സംയുക്ത ജമാഅത്ത്‌ പ്രസിഡണ്ട്‌ മെട്രോ മുഹമ്മദ്‌ ഹാജി ആഹ്വാനം ചെയ്‌തു. നശീകരണ പ്രവണതകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒഴുക്കിനെതിരെ നീന്തി സത്യവും നീതിയും നിലനിര്‍ത്തുന്ന ഉത്തമ യുവ സമൂഹമാണ്‌ നാടിനാവശ്യം. നോര്‍ത്ത്‌ ചിത്താരി അസീസിയ്യ മദ്രസ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘത്തിന്റെ ദ്വിദിന മതപ്രഭാഷണം ശിഹാബ്‌ തങ്ങള്‍ നഗറില്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുനനു മെട്രോ. ജമാഅത്ത്‌ സെക്രട്ടറി സി.ബി. മുഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു. കീച്ചേരി അബ്‌ദുല്‍ ഗഫൂര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. ഖത്തീബ്‌ മുഹ്‌യുദ്ദീന്‍ അസ്‌ഹരി, പി. മുഹമ്മദ്‌കുഞ്ഞി മാസ്റ്റര്‍, ബഷീര്‍ വെള്ളിക്കോത്ത്‌, സി.ബി. മാഹിന്‍ സിദ്ദീഖ്‌, എം.അബ്‌ദുല്‍ റഹ്‌മാന്‍ ഹാജി, പി. ഹമീദ്‌, നൗഫല്‍ ചിത്താരി, സി.കെ. ഷറഫുദ്ദീന്‍ പ്രസംഗിച്ചു. സലീം ബാരിക്കാട്‌ സ്വാഗതം പറഞ്ഞു.

നോര്‍ത്ത് ചിത്താരി ജമാഅത്ത് കമ്മിറ്റി 2009

on




കാഞ്ഞങ്ങാട്: നോര്‍ത്ത് ചിത്താരി ഖിള് ര്‍ മുസ്ലിം ജമാഅത്ത് ജനറല്‍ ബോഡി പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഖത്തീബ് മുഹയുദ്ദീന്‍ അസ്ഹരി പ്രാര്‍ത്ഥന നടത്തി. ഭാരവാഹികളെ തെരഞ്ഞെടുത്തു. ബഷീര്‍ വെള്ളിക്കോത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി ബി മുഹമ്മദ് ഹാജി സ്വാഗതവും സി ബി മാഹിന്‍ സിദ്ദിഖ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: മെട്രോ മുഹമ്മദ് ഹാജി(പ്രസി), ബാരിക്കാട് അബ്ദുല്‍ റഹ്്മാന്‍ ഹാജി, എം സാലി, പാറമ്മല്‍ യൂസഫ്, പി മൊയ്തു(വൈസ് പ്രസി), സി ബി മുഹമ്മദ് ഹാജി(ജനറല്‍ സെക്ര), സി ബി മാഹിന്‍ സിദ്ദിഖ്, സി എച്ചമ ുഹമ്മദ് ഹാജി, ബാരിക്കാട് അബൂബക്കര്‍, എം വി ഇബ്രാഹിം(ജോ സെക്ര), എം അബ്ദുല്‍ റഹ്്മാന്‍ ഹാജി(ട്രഷ).

റഹ്‌മത്തുല്ല ഖാസിമി മുത്തേടം ഇന്ന് (തിങ്കള്‍) ചിത്താരിയില്‍

on

കാഞ്ഞങ്ങാട്‌: ഖുര്‍ആന്‍ പണ്‌ഡിതനും പ്രശസ്‌ത പ്രഭാഷകനുമായ റഹ്‌മത്തുള്ള ഖാസിമി മുത്തേടം ഇന്ന്‌ രാത്രി 6.30 ന്‌ നോര്‍ത്ത്‌ ചിത്താരി ശിഹാബ്‌ തങ്ങള്‍ നഗറില്‍ (അസീസിയ്യ മദ്രസ അങ്കണം) റമസാന്‍ കഴിഞ്ഞു; ഇനി? എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.നോര്‍ത്ത്‌ ചിത്താരി അസീസിയ്യ മദ്രസ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടിയില്‍ ജമാഅത്ത്‌ പ്രസിഡണ്ട്‌ മെട്രോ മുഹമ്മദ്‌ ഹാജി അധ്യക്ഷത വഹിക്കും.

ഗഫൂറ്‍ മാസ്റ്ററുടെ 'ചാന്ദ്രയാത്ര' 500 തികയുന്നു

on

മലപ്പുറം: മനുഷ്യന്‍ ചന്ദ്രനില്‍ പാദമൂന്നിയിട്ട്‌ ഇന്നേക്കു 40 വര്‍ഷം തികയുന്നു. ആകെ ചന്ദ്രനിലിറങ്ങി നടന്നവര്‍ 12 പേര്‍. ഇതിലാരും ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ചന്ദ്രനിലിറങ്ങിയിട്ടില്ല. എന്നാല്‍, പാണക്കാട്‌ എം.യു.എ.യു.പി സ്കൂള്‍ അധ്യാപകനായ അബ്ദുല്‍ ഗഫൂറിണ്റ്റെ 'ചാന്ദ്രയാത്ര'യ്ക്ക്‌ ഇന്ന്‌ 500 തികയുന്നു. വീഡിയോയും ഫോട്ടോകളും ഉപയോഗിച്ചുള്ള ഗഫൂറിണ്റ്റെ പ്രസിദ്ധമായ 'ചന്ദ്രനിലേക്കൊരു യാത്ര' എന്ന ക്ളാസ്‌ ഇന്ന്‌ 500 വേദികള്‍ പിന്നിടുന്നു. ചാന്ദ്രയാത്രയുടെ നാല്‍പതാം വാര്‍ഷികമായ ഇന്നു പാണക്കാട്‌ എം.യു.എ.യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ്‌ ഈ സുവര്‍ണാവസരവും കൈവന്നിരിക്കുന്നത്‌. സ്കൂള്‍, കോളജ്‌, ടി.ടി.ഐകള്‍, ബി.എഡ്‌ സെണ്റ്റര്‍, പ്രഫഷനല്‍ സ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍, ക്ളബ്ബുകള്‍, സംഘടനകള്‍, പഠനവേദികള്‍ എന്നിവ കേന്ദ്രീകരിച്ചാണ്‌ ഗഫൂറിണ്റ്റെ ക്ളാസുകള്‍ മുഴുവനും. നാലുവര്‍ഷം കൊണ്ടാണ്‌ ചന്ദ്രനിലേക്കൊരു യാത്ര 500 വേദികള്‍ പിന്നിട്ടിരിക്കുന്നത്‌. അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസയുടെ മീഡിയാ റിസോഴ്സ്‌ സെണ്റ്റര്‍ അംഗമാണ്‌ ഇദ്ദേഹം. മനുഷ്യണ്റ്റെ ചാന്ദ്രയാത്രയുടെ 362 മണിക്കൂറ്‍ ദൈര്‍ഘ്യമുള്ള വീഡിയോകളാണ്‌ ഇദ്ദേഹത്തിണ്റ്റെ ശേഖരത്തിലെ ഏറ്റവും ആകര്‍ഷകം. കൂടാതെ, ചാന്ദ്രയാത്രികര്‍ ചന്ദ്രനില്‍ നിന്നെടുത്ത 12,830 ഫോട്ടോകള്‍, നീല്‍ ആംസ്്ട്രോങ്ങ്‌, കല്‍പ്പന ചൌള, സുനിതാ വില്യംസ്‌ ഉള്‍പ്പെടെ 128 ബഹിരാകാശ യാത്രികര്‍ നേരിട്ടയച്ചുകൊടുത്ത കൈയൊപ്പുകള്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു സീല്‍ ചെയ്തു ഭൂമിയിലേക്കു സ്പേസ്ഷട്ടില്‍ കൊളംബിയ തിരിച്ചുകൊണ്ടുവന്ന മൂന്ന്‌ പോസ്റ്റ്കാര്‍ഡുകള്‍, ഇന്ത്യയുടെ ചന്ദ്രയാന്‍ പ്രൊജക്റ്റ്‌ ഡയറക്ടര്‍ ഡോ. അണ്ണാദുരൈയുടെ കൈയൊപ്പ്‌, ഇതുവരെ ബഹിരാകാശയാത്ര നടത്തിയ മുഴുവന്‍ പേരുടെയും ഫോട്ടോകള്‍, ശൂന്യാകാശത്ത്‌ നിന്നെടുത്ത മലപ്പുറം ജില്ലയുടെ ഉപഗ്രഹ ചിത്രം ഇങ്ങനെ പോവുന്നു ഒരു വീടു നിറയുന്ന വിസ്മയം. മലപ്പുറം ഹാജിയാര്‍പള്ളി സ്വദേശിയായ ഗഫൂറിനു ശേഖരത്തില്‍ ഏറ്റവും പ്രിയപ്പെട്ടതേതെന്നു ചോദിച്ചാല്‍ ഉത്തരം വളരെ പെട്ടെന്നായിരിക്കും. ചന്ദ്രനില്‍ 22 മണിക്കൂറ്‍ ഇറങ്ങിനടന്ന ആറു പ്രാവശ്യം ബഹിരാകാശയാത്ര നടത്തിയ കൊളംബിയ സ്പേസ്‌ ഷട്ടിലിനെ ആദ്യമായി ശൂന്യാകാശത്തെത്തിച്ച ജോണ്‍ യങ്ങിണ്റ്റെ കൈയൊപ്പ്‌ എന്ന്‌. രണ്ടാംസ്ഥാനം കൊളംബിയ ഷട്ടിലിനൊപ്പം ഒരോര്‍മയായി മാറിയ കല്‍പ്പനാ ചൌളയുടെ കൈയൊപ്പ്‌. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വര്‍ഷമായ 2009൯ല്‍ പൊതു വിദ്യാഭ്യാസവകുപ്പും എസ്‌.എസ്‌.എയും ചേര്‍ന്നു നടപ്പാക്കുന്ന 'ഗലീലിയോ ലിറ്റില്‍ സയണ്റ്റിസ്റ്റ്‌' പദ്ധതിയുടെ കുട്ടികള്‍ക്കുള്ള ജ്യോതിശാസ്ത്ര കൈപ്പുസ്തകനിര്‍മാണത്തിലും അധ്യാപകര്‍ക്കുള്ള ഹാണ്റ്റ്ബുക്‌ നിര്‍മാണത്തിലും സജീവ പങ്കാളിയാണ്‌ ഗഫൂറ്‍. മലപ്പുറം അമേച്വര്‍ അസ്ട്രോണമേഴ്സ്‌ സൊസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ്‌ ഗഫൂറ്‍. ഒരു ഇന്ത്യക്കാരന്‍ ചന്ദ്രനിലിറങ്ങുന്നത്‌ കാണുക എന്നതാണ്‌ ഗഫൂറിണ്റ്റെ വലിയ ആഗ്രഹം. thejasnews

ഗാന്ധിജയന്തി ആഘോഷിച്ചു

on

അജാനൂറ്‍: ഇഖ്ബാല്‍ എച്ച്‌എസ്‌എസ്‌ ലെ എന്‍എസ്‌എസ്‌ യൂണിറ്റിണ്റ്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ ജില്ലാ ഹോമിയോ ആശുപത്രി പരിസരം ശുചീകരിച്ചു. കാട്‌ മൂടിക്കിടക്കുന്ന ഹൊമിയൊ ആശുപത്രി പരിസര ശുചീകരണ പ്രവര്‍ത്തനം വിദ്യാര്‍ഥി ഭാഹുല്യം കൊണ്ടും ആശുപത്രി മാനേജ്മണ്റ്റ്ണ്റ്റെ സഹകരണം കൊണ്ടും ഗാന്ദീജന്‍മദിനത്തില്‍ പ്രസക്തമായി. കാഞ്ഞങ്ങാട്‌ നഗരസഭാ കൌണ്‍സിലര്‍ ഇ. കെ. കെ. പടന്നക്കാട്‌ ഉദ്ഘാടനം ചെയ്‌തു. പ്രിന്‍സിപ്പല്‍ മുഹമ്മദ്‌ ഹനീഫ അധ്യക്ഷത വഹിച്ചു.
Tag: NSS Iqbal HSS Unit, Ajanur
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com