
ഉദ്ഘാടകനായി പ്രധാനമന്ത്രിയെ കിട്ടാത്തതിന്റെ പേരില്‍ ആറുമാസത്തോളമായി ടെര്‍മിനല്‍ അടച്ചിട്ടതും പ്രതിഷേധത്തിന് ഇടയാക്കി. ഇതിനിടെ പല തീയതികള്‍ പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രി അസൌകര്യം അറിയിച്ചതിനാല്‍ ഉദ്ഘാടനം അനിശ്ചിതമായി നീണ്ടു. 15ന് കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പ അറിയിച്ചു. 147 കോടി ചെലവില്‍ 43,000 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ടെര്‍മിനലില്‍ 13,000 സ്ക്വയര്‍ ഫീറ്റിലുള്ള ഏപ്രണും രണ്ട് എയ്റോ ബ്രിഡ്ജും കണ്‍വെയര്‍ബെല്‍റ്റുള്‍പ്പെടെയുള്ള അത്യാധുനിക സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടിലേക്കുള്ള പുതിയ റോഡിന് 28 കോടിയാണ് ചെലവ്. നിലവില്‍ നഗരത്തില്‍നിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള ദൂരം 22 കിലോമീറ്ററായിരുന്നു. ഇത് 16 കിലോമീറ്ററായി കുറച്ചു. ടെര്‍മിനലിനോടനുബന്ധിച്ച് അഞ്ച് പാര്‍ക്കിംഗ് ഗ്രൌണ്ടും സ്ഥാപിച്ചിട്ടുണ്ട്. പുതിയ ടെര്‍മിനലില്‍ കഴിഞ്ഞ മാസം വിമാനം വിജയകരമായി നിലത്തിറക്കിയിരുന്നു.
ഉദ്ഘാടനത്തിനുള്ള എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി എയര്‍പോര്‍ട്ട് മാനേജര്‍ അറിയിച്ചു. കര്‍ണാടകയിലെ ഷിമോഗയിലും ഗുല്‍ബര്‍ഗയിലും സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന വിമാനത്താവളങ്ങളുടെ നിര്‍മാണോദ്ഘാടനവും ഈമാസം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
1 comments:
very nice.......
Post a Comment