
മംഗലാപുരം വിമാനദുരന്തത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്കില്‍ മരണപ്പെട്ട പതിനാല് പേരുടെ പേരുവിവരങ്ങള്‍ അറിവായി. നീലേശ്വരത്തെ ടി. വി. ഭാസ്‌ക്കരന്‍, ഭാര്യ കോമളവല്ലി ആലുങ്കി, പരപ്പ സ്വദേശികളായ റോസ്ലി ഷിബു, ഗോഡിന തോമസ്, ഗ്ലോറിയ തോമസ്, മുല്ലച്ചേരി ബാലകൃഷ്ണന്‍, രാജന്‍ പുലിക്കോടന്‍ (പെരിയ), കല്ലുങ്കാല്‍ അബ്ദുല്ല, ഗംഗാധരന്‍ നായര്‍ പനയാല്‍, റിജു ജോണ്‍ പടന്നക്കാട്, ഹമീദ് പൂക്കയം കള്ളാര്‍, വിജേഷ് കാഞ്ഞങ്ങാട്, അജീഷ് മൊട്ടമ്മല്‍, പരപ്പയിലെ പറമ്പട്ട് കുഞ്ഞികൃഷ്ണന്‍, പ്രഭാകരന്‍ പാച്ചിക്കര എന്നിവരുടെ പേരുവിവരങ്ങളാണ് കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുള്ളത്.
ദുരന്തത്തില്‍ പരപ്പ പരിസരപ്രദേശങ്ങളിലേയും ആറുപേരാണ് മരിച്ചത്. പരപ്പ ക്ളായിക്കോട്ടെ അരീക്കര കൃഷ്ണന്‍ മണിയാണിയുടെ മക്കളായ പ്രഭാകരന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ മരണവാര്‍ത്തയാണ് നാട്ടില്‍ ആദ്യമെത്തിയത്. ഇതിനുപിന്നാലെയാണ് കമ്മാടം സ്വദേശിയും കാഞ്ഞങ്ങാട് ഇക്ബാല്‍ റോഡിലെ താമസക്കാരനുമായ പാറക്കാട് കുഞ്ഞബ്ദുല്ലയുടെ മരണം പുറത്തുവന്നത്. കേളംപറമ്പില്‍ വര്‍ഗീസിന്റെ മകള്‍ റോസിലി, മക്കളായ ഷാന്‍വര്‍ഗീസ്, ഷാന്റി വര്‍ഗീസ് എന്നിവര്‍ മരിച്ച വിവരം ഏറെ വൈകാതെ പരപ്പയിലെത്തി. റോസിയുടെ ഭര്‍ത്താവ് ഷിബു ഗള്‍ഫിലാണ്. സ്കൂള്‍ അവധിയായതിനാല്‍ റോസിലിയും മക്കളും അവധി ആഘോഷിക്കാന്‍ ഗള്‍ഫിലേക്ക് പോയതായിരുന്നു. റോസിയെ കൂട്ടിക്കൊണ്ടുവരാന്‍ ബന്ധുക്കള്‍ എത്തിയിരുന്നു. റോസിയെ കാത്തിരുന്ന ബന്ധുക്കള്‍ക്ക് ചേതനയറ്റ ശരീരമാണ് കാണാന്‍ കഴിഞ്ഞത്. കമ്മാടം സ്വദേശി പാറക്കാട് കുഞ്ഞബ്ദുല്ല 15 ദിവസം മുമ്പാണ് ഗള്‍ഫിലേക്ക് പോയത്. അബുദബിയില്‍ പെട്രോളിയം കമ്പനിയിലെ ജീവനക്കാരനായ കുഞ്ഞബ്ദുല്ല മൂന്നുമാസത്തിലൊരിക്കല്‍ നാട്ടില്‍ വന്നുപോവാറുണ്ട്. 15 ദിവസം മുമ്പ് മാതാവ് മറിയുമ്മ മരിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തി തിരിച്ചുപോയതാണ്. സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകനായ കുഞ്ഞബ്ദുല്ല അപകടത്തില്‍പ്പെട്ടതറിഞ്ഞ് അതിരാവിലെ തന്നെ വന്‍ജനാവലി കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിയിരുന്നു. ഭാര്യ: റംല. മക്കള്‍: റജില, റഹില, റഷ, അബിപര്‍വീന്‍. സഹോദരങ്ങള്‍: ഹസന്‍മാസ്റ്റര്‍, മൊയ്തീന്‍കുഞ്ഞി, മുഹമ്മദ്, അബ്ദുര്‍ റഹ്്മാന്‍, അഹമ്മദ് കുഞ്ഞി,ആയിശ, കുഞ്ഞിപ്പാത്തു, ദൈനബി.

0 comments:
Post a Comment