ഇല്‍മ്2010: മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പ്രഭാഷണം നടത്തി

on May 30, 2010

കാഞ്ഞങ്ങാട്: ഇല്‍മ് 2010 ല്‍ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയുടെ പ്രഭാഷണം നടത്തി. സൗത്ത് ചിത്താരി രിഫായി യൂത്ത് സെന്ററില്‍ സംഘടിപ്പിച്ച ഇല്‍മ് 2010 ല്‍ രണ്ടാം ദിവസമായ ഇന്നലെ (മെയ് 28) രാത്രി കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ അംഗം മുള്ളൂര്‍ക്കര...

സ്വലാത്ത് വാര്‍ഷികവും പ്രഭാഷണവും ഞായറാഴ്ച

on May 30, 2010

കാഞ്ഞങ്ങാട്: മുട്ടുന്തല ജുമാമസ്ജിദ് ദിക്റ് സ്വലാത്ത്വാര്‍ഷികവും മതപ്രഭാഷണവും കൂട്ട പ്രാര്‍ത്ഥനയും ഞായറാഴ്ച നടക്കും. രാത്രി ഏഴ് മണിക്ക് ജമാഅത്ത് പ്രസിഡണ്ട് സണ്‍ലൈറ്റ് അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ മുദരിസ് കുഞ്ഞാലി സഅദി വണ്ടൂര്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫ സഖാഫി, എം. മുഹമ്മദ് ഹസ്സന്‍, എം. അബ്ദുല്‍ ഖാദര്‍ ഹാജി, ഇസ്മയില്‍ ഇബ്രാഹിം പ്രസംഗിക്കും. അബ്ദുല്‍ ബാരി ഫൈസി മതപ്രഭാഷണം നടത്തും. തുടര്‍ന്ന് ഫൈസിയുടെ നേതൃത്വത്തില്‍ കൂട്ടപ്രാര്‍ത്ഥനയുമുണ്ടാകും....

ചിത്താരിയില്‍ ഇല്‍മ് 2010 ദീനീ പ്രഭാഷണ പരമ്പര

on May 28, 2010

ചിത്താരി: സൗത്ത് ചിത്താരി രിഫായി യൂത്ത് സെന്റര്‍ സംഘടിപ്പിക്കുന്ന`ഇല്‍മ് 2010` ദീനീ പ്രഭാഷണ പരമ്പര മെയ് 27,28,29,30 തീയ്യതികളില്‍സൗത്ത് ചിത്താരി വി.പി.റോഡ് ജംഗ്ഷനില്‍ മര്‍ഹൂം അടുക്കത്തില്‍ ശാഫിനഗറില്‍ നടക്കും, 27 ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ഷൗക്കത്തലിവെള്ളമുണ്ട...

2 വയസുകാരന്‍ ദിവസം വലിക്കുന്നത് 40 സിഗരറ്റുകള്‍!

on May 27, 2010

ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലെ ആര്‍ദി റിസാല്‍ എന്ന രണ്ടു വയസുകാരന്‍ ഒരു ദിവസം 40 ഓളം സിഗരറ്റുകള്‍ വലിക്കുന്നതായി റിപ്പോര്‍ട്ട്. മുഷി ബന്യാസിന്‍ എന്ന തീരദേശ ഗ്രാമത്തിലാണ് റിസാലിന്റെ വീട്. റിസാലിന് 18 മാസമുള്ളപ്പോള്‍ പിതാവ് തമാശയ്ക്ക് ഒരു പുക നല്‍കിയതാണ് കുഴപ്പമായത്. പിന്നീട് പുകയിലയ്ക്ക് അടിമയായ റിസാല്‍ സിഗരറ്റ് ലഭിച്ചില്ലങ്കില്‍ ദേഷ്യപ്പെടാനും കരയാനും തുടങ്ങി. കുട്ടിയെ ശാന്തനാക്കാന്‍ മാതാപിതാക്കള്‍ കൂടുതല്‍ സിഗരറ്റുകള്‍ നല്‍കാന്‍ തുടങ്ങിയതാണ് ഇപ്പോള്‍ ദിവസം 40 എന്ന നിലയിലെത്തിയത്. സിഗരറ്റ് നല്‍കിയില്ലങ്കില്‍ റിസാല്‍ കരയുകയും തല ഭിത്തിലിട്ട് അടിക്കുകയും ചെയ്യുമെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. റിസാലിന്റെ പുകവലി ശീലം നിര്‍ത്തുമെങ്കില്‍ കുടുംബത്തിന് ഒരു കാര്‍ നല്‍കാമെന്ന അധികാരികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടങ്കിലും രിസാലിന് ആരോഗ്യത്തിന്...

തകര്‍ന്ന വിമാനത്തിന്റെ അന്ത്യ നിമിഷങ്ങള്‍ അന്വേഷണം

on May 27, 2010

ബജ്പെ വിമാനത്താവള റണ്‍വേയില്‍ ശനിയാഴ്ച കാലത്ത് ഏഴായിരം അടിക്കപ്പുറത്ത് നിലം തൊടുകയും നിമിഷങ്ങള്‍ക്കകം കുത്തനെയുള്ള മലഞ്ചെരിവിലൂടെ താഴേക്ക് മറിഞ്ഞു തകരുകയും ചെയ്ത എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അനുവദനീയമായതിന്റെ ഇരട്ടിയോളം വേഗത്തിലാണ് റണ്‍വേയെ സമീപിച്ചതെന്ന്...

വാട്ടര്‍ ടാങ്ക് വ്യത്തിയാക്കുന്നതിനിടിയല്‍ വീട്ടമ്മ ടെറസിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു

on May 26, 2010

കാഞ്ഞങ്ങാട്: വാട്ടര്‍ ടാങ്ക് വ്യത്തിയാക്കുന്നതിനിടയില്‍ വീട്ടമ്മ ടര്‍സിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു. വെള്ളിക്കോത്ത് അടോട്ട് നാരായണന്റെ ഭാര്യ സി.വി. സരസ്വതി ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ടെറസിന്റെ മുകളില്‍ നിന്ന് വീണ് ഗുരുതരമായി...

റെയില്‍ ലോറി

on May 26, 2010

...

കാഞ്ഞങ്ങാട് സ്വദേശി കുവൈത്തില്‍ നിര്യാതനായി

on May 26, 2010

കുവൈത്ത്: കാഞ്ഞങ്ങാട് കിഴക്കുംകര സ്വദേശി പള്ളോട്ട് പ്രഭാകരന്‍ (43) കുവൈത്തില്‍ മരിച്ചു. മസ്തിഷ്ക്കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 3 മാസമായി ഫര്‍വാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അപകട നില തരണം ചെയ്ത പ്രഭാകരനെ തുടര്‍ ചികില്‍സക്കായി നാട്ടില്‍ കൊണ്ട് പോകാനുള്ള ഒരുക്കത്തിനിടയില്‍ അസുഖം മൂര്‍ച്ചിക്കുകയായിരുന്നു. ഉദുമ ബാരയിലെ ഓമനയാണ് ഭാര്യ. മക്കള്‍ വൈശാഖ്, വൈഷ്ണവ്, ഒരു വര്‍ഷം മുമ്പാണ് പ്രഭാകരന്‍ കുവൈത്തില്‍ എത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടില്‍ കൊണ്ട് പോയി സംസ്ക്കരിക്കുമെന്ന് ബന്ധുക്കള്‍ ച അറ...

വിമാന അപകടത്തില്‍ മരിച്ച അജേഷിന്റെ വീട്‌ ദുബൈ ഏവിയേഷന്‍ ഗ്രൂപ്പ്‌ അധികൃതര്‍ സന്ദര്‍ശിച്ചു

on May 26, 2010

നീലേശ്വരം: മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ച നീലേശ്വരം ആനച്ചാലിലെ അജേഷ്‌ മുട്ടത്തിന്റെ(26) വീട്‌ ദുബൈയിലെ ഏവിയേഷന്‍ ഗ്രൂപ്പ്‌ അധികൃതര്‍ ചെവ്വാഴ്‌ച രാവിലെ സന്ദര്‍ശിച്ചു. ദുബൈ ഏവിയേഷന്‍ ഗ്രൂപ്പില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്‌ത്‌ വരികയായിരുന്നു അജേഷ്‌....

മഡിയന്‍ കൂലോം കലശം ഇന്നും നാളെയും

on May 25, 2010

കാഞ്ഞങ്ങാട്:മഡിയന്‍ കൂലോം കലശം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. അകത്തെ കലശം ചൊവ്വാഴ്ചയും പുറത്തെ കലശം ബുധനാഴ്ച പകലുമാണ്. എടവ സംക്രമ ദിവസം കൂലോം തീണ്ടല്‍ ചടങ്ങോടുകൂടിയാണ് കലശോത്സവം ആരംഭിക്കുക. തെയ്യം കെട്ടുന്ന കോലധാരികളുടെയും കലശധാരികളുടെയും ക്ഷേത്ര പ്രവേശമാണ് കൂലോം തീണ്ടല്‍. തുടര്‍ന്ന് നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ കലശം കൊണ്ടുവരുന്ന കളരിസ്ഥാനങ്ങളില്‍ ഓല കൊത്തല്‍ചടങ്ങ് നടക്കും. അകത്തെ കലശത്തിന്റെ ഭാഗമായി തിങ്കളാഴ്ച വിവിധ കളരികളില്‍നിന്ന് കലശപ്പാത്രം അലങ്കരിക്കാനുള്ള പൂക്കള്‍ ശേഖരിക്കുന്ന പൂക്കാര്‍ പോകല്‍ ചടങ്ങ് നടന്നു.അകത്തെ കലശനാളില്‍ രാത്രിയില്‍ മണവാളന്‍, മണവാട്ടി, മാഞ്ഞാളിയമ്മ എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. പുറത്തെ കലശത്തില്‍ കാളരാത്രിയമ്മ, ക്ഷേത്രപാലകന്‍, നടയില്‍ ഭഗവതി എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. അടോട്ട്,...

വാണിയംപാറയില് മദ്യപിക്കാനെത്തിയ മാന്യന്‍മാരെ യുവാക്കള്‍ തല്ലിയോടിച്ചു

on May 25, 2010

കാഞ്ഞങ്ങാട്: വിശാലമായ പറമ്പില്‍ കാറ്റുംകൊണ്ട് മദ്യപിക്കാനെത്തിയ മാന്യന്‍മാരെ നാട്ടിലെ യുവാക്കള്‍ തല്ലിയോടിച്ചു. ചിത്താരി വാണിയന്‍പാറ കൈപ്പാട്ടാണ് സംഭവം. കൈപ്പാട്ടെ ഒരു പറമ്പിലാണ് മറ്റ് പ്രദേശത്ത് നിന്നും ഇവര്‍ പതിവായിയെത്തി മദ്യപിക്കുന്നത്. സമീപത്തെ വീടുകളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇത് ശല്യമായി മാറിയതോടെയാണ് നാട്ടിലെ യുവാക്കള്‍ സംഘടിച്ച് അടിമരുന്നുമായി രംഗത്തെത്തിയത്. ഇപ്പോള്‍ മദ്യപാന്‍മാരുടെ ശല്യം കുറവുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്...

QATAR KMCC CONFERENCE

on May 25, 2010

...

അബ്ദുസ്സമദ് പൂക്കൂട്ടൂര്‍ ചിത്താരിയില്‍ പ്രഭാഷണം നടത്തി. ഇന്ന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ റഹ്മത്തുല്ല ഖാസിമിയുടെ പ്രഭാഷണം

on May 25, 2010

സൗത്ത്‌ ചിത്താരി: ഖുര്‍ആന്‍ പഠന ക്ലാസ്സിന്റെ വാര്‍ഷികവും മത പ്രസംഗ പരിപാടിയും ചിത്താരിയില്‍ നടക്കുന്നു. ഇന്ന് നടക്കുന്ന വമ്പിച്ച മത പ്രഭാഷണ പരിപാടിയില്‍ പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ സ്റ്റഡി സെന്‍റെര്‍ ഡയറക്ടറുമായ റഹ്മതുല്ലഹ് ഖാസിമി മുത്തേടം മുഖ്യ...

കാഞ്ഞങ്ങാട്ട് റിയല്‍ എസ്റേറ്റ് മാഫിയ പിടിമുറുക്കി

on May 25, 2010

കാഞ്ഞങ്ങാട്: 'പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്ക് ആകാശമുണ്ട് മനുഷ്യപുത്രന് തലചായ്ക്കാന്‍ മണ്ണിലിടമില്ല' എന്ന ഗാനത്തിന് ഒരു തിരുത്ത്. ദരിദ്രനായ മനുഷ്യപുത്രന് തലചായ്ക്കാന്‍ ഇനി മണ്ണിലിടം ബാക്കിയില്ല. റിയല്‍ എസ്റേറ്റ് മാഫിയ അത്രയ്ക്ക് ശക്തമാണ് നാട്ടില്‍....

കുഞ്ഞബ്ദുല്ലയുടെ കുടുംബത്തെ ദുരന്തം വേട്ടയാടുന്നു

on May 25, 2010

കുഞ്ഞബ്ദുല്ലകാഞ്ഞങ്ങാട്: വിമാനാപകടത്തില്‍ മരിച്ച ഇഖ്ബാല്‍ ജംഗ്ഷനിലെ കമ്മാടം കുഞ്ഞബ്ദുല്ല ഹാജിയുടെ കുടുംബത്തെ ദുരന്തം വേട്ടയാടുന്നു. കുടുംബത്തിലെ മൂന്നുപേരുടെ അപകടമരണത്തിന്റെ വേദനമാറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഹാജിയുടെ ദാരുണമരണം. കുഞ്ഞബ്ദുല്ലയുടെ...

രാജാവിന്റെ ശമ്പളം കൂട്ടാനുള്ള വഴി

on May 24, 2010

ശമ്പളം കുട്ടാതത്തില്‍ വിഷമം അനുഭവിക്കുന്നവര്‍ക്ക് . ഒരു ചരിത്ര കഥ : രാജാവിന്റെ ശമ്പളംജീവിവിതച്ചെലവ്‌ അമിതമായി കുതിച്ചുയര്‍ന്നപ്പോള്‍ ഖലീഫ ഉമര്‍(റ) ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട്‌ ഉത്തരവിറക്കി. ജീവനക്കാര്‍ക്കെല്ലാം അതൊരാശ്വാസമായി, എന്നാല്‍ ഖലീഫയുടെ ശമ്പളം മാത്രം അദ്ദേഹം വര്‍ധിപ്പിച്ചില്ല.ഖലീഫയാകുന്നതിനു മുമ്പ്‌ കച്ചവടമായിരുന്നു ഉമറിന്റെ ജീവിതമാര്‍ഗം. സാമാന്യം നല്ല രീതിയില്‍ കുടുംബം പുലര്‍ന്നുപോന്നു. ഖലീഫയായ ശേഷം അധികകാലം കച്ചവടം തുടരാന്‍ കഴിഞ്ഞില്ല. പൊതുസ്വത്തില്‍ നിന്നുള്ള ചെറിയ തുക കൊണ്ടാണിപ്പോള്‍ ഖലീഫയുടെയും കുടുംബത്തിന്റെയും ജീവിതം. ധാരാളിത്തം ആഗ്രഹിച്ചില്ല, ആര്‍ത്തിയില്ലാതെ കഴിഞ്ഞുകൂടി; അയല്‍പക്കത്തിനൊപ്പിച്ച്‌ ജീവിച്ചില്ല. സാധനവില കുതിച്ചുകയറിയപ്പോള്‍ അധികം വിഷമിക്കേണ്ടി വന്നു. പലപ്പോഴും കടം വാങ്ങേണ്ടിയും...

തീവ്രവാദത്തിന്‍റെ ഇന്ധനജ്യോതികള്‍!!

on May 24, 2010

പ്രവാചക തിരുമേനിയുടെ പടം എന്നത് ഒന്ന് ലോകത്ത്‌ ഇല്ല എന്ന ഏറ്റവും ചെറിയ വിവരം പോലും ഈ വിദ്യാഭ്യാസ കച്ചവട സ്ഥാപനമായ ന്യൂജ്യോതി പബ്ലിക്കെഷന്നു അറിയില്ല എന്ന് പറഞ്ഞു രക്ഷപ്പെടാന്‍ വരട്ടെ...കച്ചവട താല്പര്യങ്ങള്‍ക്ക് മുന്‍പില്‍ നിങ്ങള്‍ എല്ലാ ധാര്‍മിക ഉത്തരവാദിത്വങ്ങളും കാറ്റില്‍ പറത്തുകയാണോ? ന്യൂജ്യോതി പബ്ലിക്കെഷനെന്നത് കുറെ വിദ്യാഭ്യാസ വിച്ചക്ഷകരുടെ ഒരു കൂട്ടയ്മാ വ്യവസായ സംരഭമാണ്. നിങ്ങളില്‍ പെട്ട ആര്‍ക്കും ഇങ്ങിനെ ഒരു കാര്യം അറിയില്ല എന്ന് പറഞ്ഞാല്‍!! ഇസ്ലാമിനെ അപമാനിക്കാന്‍, കുട്ടികളില്‍ മത വിരുദ്ധത കുത്തിനിറയ്ക്കാന്‍ ശ്രമിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ സീല്‍ ചെയ്ത് നിര്‍ത്തി വെപ്പിക്കാന്‍ ഒരു സര്‍ക്കാരിന്നും സാധിക്കുന്നില്ലല്ലോ! ഇസ്ലാം മതത്തെ എങ്ങിനെ അടിക്കാമോ അങ്ങിനെയൊക്കെ അടിക്കാനാണ് മനസ്സില്‍ വര്‍ഗീയത കത്തിച്ചു നടക്കുന്ന വളരെ...

അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഇന്ന് ചിത്താരിയില്‍

on May 24, 2010

പ്രമുഖ പ്രഭാഷകനും ഇസ്ലാമിക ചരിത്രകാരനുമായ സമസ്ത കേരള സുന്നി യുവജന സംഘം സമസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഇന്ന് സൗത്ത്‌ ചിത്താരിയില്‍ നടക്കുന്ന വമ്പിച്ച പ്രഭാഷണ പരമ്പരയില്‍ മുഖ്യ പ്രാസംഗികനായി എത്തുന്നു. ഇന്നലെ നടന്ന പരിപാടിയില്‍ ഹുസൈന്‍ സഅദി കെ സി റോഡ്‌ മുഖ്യ പ്രഭാഷണം നടത്തി. നാളെ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ സ്റ്റഡി സെന്‍റെര്‍ ഡയറക്ടറുമായ റഹ്മതുല്ലഹ് ഖാസിമി മുത്തേടം മുഖ്യ പ്രഭാഷണം നടത്തും. ഇന്ന് നടക്കുന്ന പരിപാടിയില്‍ വിമാന അപകടത്തില്‍ പെട്ടവര്‍ക്ക്‌ പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. ദീനിനെതിരെ ശത്രുക്കള്‍ വര്‍ദ്ധിച്ച ഈ കാലത്ത് പൈശാചീക വിഘടനാ വികാരങ്ങളെ തൃണവത്കരിച്ച് കൊണ്ട് പരിപാടി വിജയിപ്പിക്കാന്‍ ഏവരും മുമ്പോട്ട് വരണമെന്ന് ജമാഅത്ത് ഭാരവാഹികള്‍ നാട്ടിലെ മുസ്ലിം സഹോദരോട് അഭ്യാര്‍ത്തിച്ചു....

വിമാന ദുരന്തത്തിനു കാരണമായതു റണ്‍വേ നിര്‍മാണത്തിലെ അപാകതയെന്നു പരിസ്ഥിതി സംഘടന.

on May 24, 2010

ബാംഗ്ലൂര്‍: മംഗലാപുരത്തെ വിമാന ദുരന്തത്തിനു കാരണമായതു രണ്ടമത്തെ റണ്‍വേ നിര്‍മാണത്തിലെ അപാകതയെന്നു പരിസ്ഥിതി സംഘടന. ഇത്‌ അപകടമല്ല. വിമാനത്താവളത്തിലെ രണ്‌ടാം റണ്‍വേയുടെ ശരിയായ നിര്‍മാണം ഉറപ്പുവരുത്തുന്നതില്‍ അധികൃതര്‍ക്കുണ്ടായ വീഴ്‌ചയാണ്‌ ദുരന്തത്തിനിടയാക്കിയത്‌-...

കൊലക്കുറ്റത്തിന് ജയിലിലായ മകന്‍ വരുന്നതും കാത്ത് ഞാണിക്കടവിലെ ആയിശയുടെ കാത്തിരിപ്പ് തുടരുന്നു

on May 24, 2010

അന്‍വറിന്റെ മാതാവ് ആയിഷയും സഹോദരന്‍ ഇഖ്ബാലും.കാഞ്ഞങ്ങാട്: ഈ ഉമ്മയുടെ മുഖത്ത് കാര്‍മേഘം ഇരുള്‍ മൂടിയിരിക്കുന്നു. നൊന്ത്പെറ്റ മകന്‍ മനോ വൈകല്യം ബാധിച്ച് ചേഷ്ഠകള്‍ കാണിക്കുന്നു. തന്നെ തനിച്ചാക്കി ഭര്‍ത്താവ് കടന്നു പോയിട്ട് വര്‍ഷം ഏഴായി. ഏക പ്രതീക്ഷ അല്‍ ഐനലില്‍ തുഛ ശമ്പളത്തില്‍ ജോലി ചെയ്യുന്ന മകന്‍ ഷാഫി കലന്തര്‍ പടന്നക്കാട്. ഞാണിക്കടവിലെ ആയിഷ(57)യാണ് ഈ ഹതഭാഗ്യ.പുരയിടം വിറ്റ് മകന്‍ അന്‍വറിനെ ഗള്‍ഫിലയക്കുമ്പോള്‍ പ്രതീക്ഷകള്‍ മാത്രമായിരുന്നു ഉമ്മയ്ക്കും സഹോദരങ്ങള്‍ക്കും. മനോവൈകല്യമുള്ള മൂത്ത മകന്‍ ഇഖ്ബാലിന്റെ ചികിത്സയ്ക്കായി ഒരുപാട് പണം ചെലവാക്കി. എന്നേ പച്ചപിടിക്കേണ്ട കുടുംബം ഇന്നും ദുരിതകയത്തില്‍.അന്‍വര്‍ ഷാര്‍ജയിലെത്തി വിസയടിച്ചു. ജോലിക്ക് കയറി. ആദ്യമായി പുരയിലേക്ക് പണമയച്ചു. ഉമ്മയുടെയും സഹോദരങ്ങളുടെയും പ്രതീക്ഷ ആകാശത്തോളമുയര്‍ന്നു....

കാഞ്ഞങ്ങാട്ട് ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

on May 24, 2010

കാഞ്ഞങ്ങാട് നഗരസഭയുടെ ഉപയോഗ്യശൂന്യമായ മലിനജല പ്ളാന്റ്കാഞ്ഞങ്ങാട്: ഓവുചാലുകളും കംഫര്‍ട്ട് സ്റേഷനുകളും മില്ലാത്തതിനാല്‍ ഹോട്ടലുകള്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നു. കാഞ്ഞങ്ങാട്ടെ വലുതും ചെറുതുമായ മിക്ക ഹോട്ടലുകളിലും കൈകളും, പാത്രങ്ങളും കഴുകി കളയുന്ന...

86 മൃതദേങ്ങള്‍ പുറത്തെടുത്ത്‌ കാസര്‍കോട്ടെ യുവാക്കള്‍ മാതൃകയായി

on May 24, 2010

കാസര്‍കോട്‌: മംഗലാപുരം വിമാനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ജീവന്‍ പണയംവച്ച്‌ പുറത്തെടുത്ത്‌ കാസര്‍കോട്ടെ രണ്ടു യുവാക്കള്‍ മാതൃകയായി. നായന്മാര്‍മൂല സ്വദേശികളായ വൈ മുഹമ്മദ്‌, പി എ ഗഫൂര്‍ എന്നിവരാണ്‌ അപകടം നടന്ന ഉടനെ നാട്ടില്‍നിന്ന്‌ പ്രദേശത്തേക്ക്‌...

മംഗലാപുരം വിമാനദുരന്തം കാഞ്ഞങ്ങാടിനെ കണ്ണീരിലാഴ്ത്തി.

on May 23, 2010

കാഞ്ഞങ്ങാട്: മംഗലാപുരം വിമാനദുരന്തം കാഞ്ഞങ്ങാടിനെ കണ്ണീരിലാഴ്ത്തി. മംഗലാപുരം വിമാനദുരന്തത്തില്‍ ഹൊസ്ദുര്‍ഗ് താലൂക്കില്‍ മരണപ്പെട്ട പതിനാല് പേരുടെ പേരുവിവരങ്ങള്‍ അറിവായി. നീലേശ്വരത്തെ ടി. വി. ഭാസ്‌ക്കരന്‍, ഭാര്യ കോമളവല്ലി ആലുങ്കി, പരപ്പ സ്വദേശികളായ...

ചീക്കോട് സുന്നി മദ്റസക്ക് തീയിട്ട സംഭവം പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം‏: SYS

on May 23, 2010

മലപ്പുറം: ചീക്കോട് സുന്നി മദ്റസക്ക് തീയിട്ട സാമൂഹ്യ ദ്രോഹികളെ പിടികൂടിയ പോലീസിനെ S.Y.S. ജില്ലാ സെക്രട്ടറിയേറ്റ് അഭിനന്ദിച്ചു മതപഠന കേന്ദ്രത്തിന് തീയിട്ട് സാമുദായിക കലാപം സൃഷ്ടിക്കാനും സൌഹാര്‍ദാന്തരീക്ഷം തകര്‍ക്കാനും നേതൃത്വം നല്‍കിയ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തന്നെ ഇത്തരക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നത് ഖേദകരമാണെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പികെഎം സഖാഫി ഇരിങ്ങല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സിപി സൈതലവി മാസ്റര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പിഎം മുസ്തഫ മാസ്റര്‍, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, പി അലവി സഖാഫി കൊളത്തൂര്‍, കെടി ത്വാഹിര്‍ സഖാഫി, കെ അലവികുട്ടി ഫൈസി, പിഎസ്കെ ദാരിമി, എ മുഹമ്മദ് പറവൂര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, ടി...

ദുരന്തഭൂമിയല്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി ഖാന്തപുരവും ചിത്താരി ഹംസ മുസ്ലിയാരും

on May 23, 2010

മംഗലാപുരം: ദുരന്ത ഭൂമിയില്‍ ബന്ധുക്കളുടെ മൃതദേഹം പോലും തിരിച്ചറിയാനാവാതെ വിറങ്ങലിച്ചു നില്‍ക്കുന്നവരുടെ ഇടയിലേക്ക് .അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും‍ ചിത്താരി ഹംസ മുസ്ലിയാരും പ്രാര്‍ത്ഥനാ...

വിമാന ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക്‌ പ്രാര്‍ത്ഥനാ സദസ്സ്

on May 23, 2010

സഅദാബാദ്‌: ഗള്‍ഫ്‌ മലയാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മംഗലാപുരം വിമാന ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക്‌ വേണ്ണിയുളള പ്രതേ്യക പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കുന്നു. മെയ്‌ 25 ന്‌ ചൊവ്വാഴ്‌ച ഉച്ചക്ക്‌ 1 മണിക്ക്‌ ജാമിഅ സഅദിയ്യയില്‍ നടക്കുന്ന...

ഇക്ബാല്‍ ജമ്ഗ്ഷനെ ദുഖത്തിലാഴ്ത്തി

on May 22, 2010

കാഞ്ഞങ്ങാട്: കോട്ടച്ചേരി ഇക്ബാല്‍ ജംഗ്ഷനിലെ റെയില്‍വേ ഗേറ്റിനു സമീപത്തെ അബ്ദുല്‍ ഖാദറിന്റെ മകന്‍ കുഞ്ഞബ്ദുള്ള (46) മംഗലാപുരം ബജ്‌പെ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടത് നാടിനെ ദുഖത്തിലാഴ്ത്തി. രാവിലെ ദുരന്തവിവരവും കുഞ്ഞബ്ദുള്ളയുടെ മരണവും വീട്ടുകാരാരും വിശ്വസിച്ചില്ല. മരണം ഇപ്പോഴും വിശ്വസിക്കാനാവാതെ വീര്‍പ്പുമുട്ടുകയാണ് കുഞ്ഞബ്ദുള്ളയുടെ കുടുംബവും നാട്ടുകാരും. കാഞ്ഞങ്ങാട്ടെ അറിയപ്പെടുന്ന ഹസ്സന്‍ മാസ്റ്ററുടെ സഹോദരനാണ് ദുരന്തത്തില്‍ മരിച്ച കുഞ്ഞബ്ദുള്ള. നീലേശ്വരത്തെ പരേതനായ പി.എ.ഖാദര്‍ മാസ്റ്ററുടെ മകള്‍ റംലയാണ് കുഞ്ഞബ്ദുള്ളയുടെ ഭാര്യ. റജില, റഹ് ല, റഷ, അബി, പര്‍വീന്‍, പാലക്കുന്നിലെ സക്കീര്‍ (ദുബായ്) എന്നിവര്‍ മക്കളാണ്.അപകടത്തില്‍ മരിച്ച 45 മലയാളികളില്‍ 25 പേരും കാസര്‍കോട് സ്വദേശികളാണ്. മംഗലാപുരത്ത് ഉണ്ടായ വിമാന ദുരന്തം കാസര്‍കോട്...

അനുശോചനം രേഖപ്പെടുത്തുന്നു

on May 22, 2010

മോഹങ്ങളുടെ ചിറകിലേറി ഗള്‍ഫിലേക്ക് പറന്ന് വര്‍ഷങ്ങളോളം ചൂടിലും തണുപ്പിലും.. അതൊന്നും വകവെക്കാതെ കഠിന അദ്ധ്വാനം ചെയ്ത്.....ഒടുവില്‍ കാത്തിരുന്ന ലീവ് കിട്ടി ...... തന്‍റെ ഭാര്യയെയും കുഞ്ഞുങ്ങളെയും പ്രിയപ്പെട്ട മാതാപിതാക്കളെയും കാണണം ..കൊഞ്ചും വാക്കുകളേ...

പത്താം ക്ളാസ് തോറ്റവര്‍ക്കു ജയിക്കാന്‍ അവസരം

on May 20, 2010

കാഞ്ഞങ്ങാട്: പത്താം ക്ളാസ് തോറ്റവര്‍ക്കു ജയിക്കാന്‍ എളുപ്പമാര്‍ഗം. എഴാം ക്ളാസ് വിജയിച്ചിട്ടുണ്െടങ്കില്‍ ഉടന്‍ ബന്ധപ്പെടുക പത്താം തരം 'എ' ലെവല്‍ കോഴ്സ്, സാക്ഷരതാ മിഷന്‍ വികസന വിദ്യാകേന്ദ്രം, അമ്പലത്തറ. കൂടുതല്‍ വിവരങ്ങള്‍ക്കു 9744364506, 9497382108...

മംഗലാപുരം-സൗദി വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കണം

on May 20, 2010

മംഗലാപുരം: ആധുനിക സംവിധാനങ്ങളുള്ള പുതിയ ടെര്‍മിനിലിന്റെ ഉദ്ഘാടനം കഴിഞ്ഞ ബജ്‌പെ വിമാനത്താവളത്തില്‍നിന്ന് സൗദി അറേബ്യയിലേക്ക് വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്ന് അയാട്ട ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ മേഖലാ സെക്രട്ടറി എന്‍.എ.സുലൈമാന്‍ ആവശ്യപ്പെട്ടു.റണ്‍വെ 10,000 അടിയായി ദീര്‍ഘിപ്പിച്ച ശേഷമേ പുതിയ സര്‍വീസ് മംഗലാപുരത്തുനിന്ന് തുടങ്ങാനാവൂ എന്ന് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ടെര്‍മിനലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വ്യക്തമാക്കിയിരിക്കെ, റണ്‍വേ ദീര്‍ഘിപ്പിക്കാനുള്ള പണി ഉടന്‍ തുടങ്ങണമെന്നും സുലൈമാന്‍ ആവശ്യപ്പെട്ടു....

കാഞ്ഞങ്ങാട് എസ്.എന്‍. പോളിടെക്‌നിക്ക് : വയര്‍മെന്‍ കോഴ്‌സ്

on May 20, 2010

കാസര്‍കോട്: കാഞ്ഞങ്ങാട് എസ്.എന്‍. പോളിടെക്‌നിക്ക് കോളേജ് കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ സെല്ലിന്റെ കീഴില്‍ പത്ത്മാസത്തെ ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ് കോഴ്‌സ് ജൂണ്‍ ആദ്യവാരത്തില്‍ തുടങ്ങും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0467 22031...

സി.പി.എം.പ്രവര്‍ത്തകന്റെ കാല്‍ തല്ലിയൊടിച്ചു

on May 20, 2010

കാഞ്ഞങ്ങാട്: സി.പി.എം.പ്രവര്‍ത്തകന്റെ കാല് ഇരുമ്പുവടികൊണ്ട് തല്ലിയൊടിച്ച ശേഷം റോഡരികില്‍ ഉപേക്ഷിച്ചു. അജാനൂര്‍ കടപ്പുറത്തെ സദു നാരായണനെ (34) യാണ് ഒരു സംഘം ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം നടക്കുകയായിരുന്ന സദുവിനെ ബല്ല കടപ്പുറത്ത് ഒരു സംഘം തടഞ്ഞുനിര്‍ത്തുകയും ഇരുമ്പ് വടികൊണ്ട് കാല്‍ തല്ലിയൊടിക്കുകയുമാണുണ്ടായത്. തുടര്‍ന്ന് ബലമായി ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക് റോഡരികില്‍ ഉപേക്ഷിച്ചു. ഹൊസ്ദുര്‍ഗ്ഗ് പോലീസ് കേസെടുത്തു....

മഡിയന്‍ കൂലോം ക്ഷേത്രപാലകക്ഷേത്രത്തില്‍ കലശം കുറിച്ചു.

on May 18, 2010

അജാന്നൂര്‍: അള്ളട സ്വരൂപത്തിന്റെ ആസ്ഥാനമായ കാഞ്ഞങ്ങാട്‌ അജാന്നൂര്‍ ഞായറാഴ്‌ച്ച രാവിലെ ഇടവ രാശിയില്‍ ഇടവരാശിയില്‍ ആണ്‌ ക്ഷേത്ര നടയില്‍ നടന്ന പൂക്കണിയാന്റെ പ്രശ്‌ന ചിന്തയില്‍ ആണ്‌ ഈ കൊല്ലത്തെ കലശത്തിന്‌ നാള്‌ സമയവും കുറിച്ചത്‌. അഞ്ഞൂറ്‌ വര്‍ഷം മുമ്പ്‌...

മെഡിക്കല്‍-എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്: കാഞ്ഞങ്ങാട് ഇരട്ട റാങ്കിന്റെ തിളക്കം

on May 17, 2010

കാഞ്ഞങ്ങാട്: മെഡിക്കല്‍-എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ കാസര്‍കോടിന് ഇരട്ട റാങ്കിന്റെ തിളക്കം. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് മൂന്നാം റാങ്ക് നേടിയ ആകാശ് പി നായരുടെ നേട്ടം ജില്ലയ്ക്ക് അഭിമാനമായി. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍...

പോസോട്ട് മഹല്ല് ഖാസി താജുല്‍ ഉലമ തന്നെ- മഹല്ല് ജമാഅത്ത് ഭാരവാഹികള്‍

on May 17, 2010

മഞ്ചേശ്വരം: കഴിഞ്ഞ 32 വര്‍ഷത്തിലേറെയായി മഞ്ചേശ്വരം മഹല്ല് ഖാസിയായി തുടരുന്നത് താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി തന്നെയാണെന്ന് പൊസോട്ട് മഹല്ല് ഭാരവാഹികള്‍ കാസര്‍കോട് പ്രസ്സ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അറിയിച്ചു....

ഈത്തപ്പഴക്കുരുവില്‍ റസാഖ്‌ ജീവിതം കോര്‍ക്കുന്നു

on May 16, 2010

കാഞ്ഞങ്ങാട്‌: ഈത്തപ്പഴക്കുരുവില്‍ തസ്‌ബിഹ്‌ മാല കൊരുത്ത്‌ കൊളവയലിലെ അബ്‌ദുല്‍ റസാഖ്‌ എന്ന 39 കാരന്‍ മദ്ധ്യ പൗരസ്‌ത്യദേശത്തെ വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചു മുന്നേറുന്നു. അടിമുടി ഉപയോഗയോഗ്യമെന്ന്‌ തെങ്ങിനെ വാഴ്‌ത്തിയിരുന്ന നമുക്കിനി മണലാരണ്യത്തിലെ...

ഖാസി സ്ഥാനാരോഹണം കുമ്പളയില്‍ നടന്നത്‌ രാഷ്‌ട്രീയ നാടകം

on May 16, 2010

കുമ്പള: ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുമ്പള ടൗണില്‍ വെള്ളിയാഴ്‌ച വൈകിട്ട്‌ നടന്ന ഖാസി ബൈഅത്ത്‌ തനി രാഷ്‌ട്രീയ നാടകമായി മാറിയെന്ന്‌ എസ്‌ വൈ എസ്‌ ജില്ല കമ്മറ്റി ആരോപിച്ചു ശരീഅത്ത്‌ നിയമപ്രകാരം മഹല്ലുകളുടെ ഉത്തരവാദപ്പെട്ടവര്‍ കൂടിയാലാചിച്ച്‌ തീരുമാനിച്ച ശേഷം നിയമാനുസൃതം ബൈഅത്ത്‌ ചെയ്യുന്നതിന്‌ പകരം രാഷ്‌ട്രീയ നേതാക്കള്‍ സ്റ്റേജില്‍ കയറി ഖാസിയെ പ്രഖ്യാപിക്കുന്നതാണ്‌ കുമ്പളയില്‍ കണ്ടത്‌. 21 മഹല്ലുകള്‍ ഖാസിയെ ബൈഅത്ത്‌ ചെയ്‌തുവെന്നാണ്‌ മൈക്കിലൂടെ വിളിച്ചു പറഞ്ഞത്‌. ഇതില്‍ പകുതിയിലേറെ മഹല്ലുകളിലും ഇതുസംമ്പന്ധമായി കൂടിയലേചനയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നാണറിയുന്നത്‌. കളത്തൂര്‍ മഹല്ലിന്റെ പേരില്‍ മുസ്‌ലിം ലീഗ്‌ നേതാവാണ്‌ സ്റ്റേജിലെത്തിയത്‌.കളത്തൂര്‍ മഹല്ലില്‍ ഖാസി ബൈഅത്ത്‌ സംബന്ധമായി ഒരു ചര്‍ച്ചയും ഇതു വരെ നടന്നിട്ടുമില്ല.കൊടിയമ്മ,...

മംഗലാപുരം ബജ്പെ വിമാനത്താവളം ടെര്‍മിനല്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേല്‍ ഉദ്ഘാടനം ചെയ്യും

on May 13, 2010

മംഗലാപുരം: മാസങ്ങള്‍ക്ക് മുമ്പു നിര്‍മാണം പൂര്‍ത്തിയാക്കിയ മംഗലാപുരം ബജ്പെ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലും പുതിയ മൈസൂര്‍ വിമാനത്താവളവും പ്രധാനമന്ത്രി ഇല്ലാതെതന്നെ ഉദ്ഘാടനം നടത്താന്‍ ഒടുവില്‍ അധികൃതര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍...

ചക്കക്കുരുവും ചുളയും വിപണിയിലിറക്കി 'പരിശുദ്ധം, കേരളീയം'

on May 13, 2010

കാഞ്ഞങ്ങാട്: ചക്കക്കുരുവും ചുളയും വാഴക്കൂമ്പും വിപണിയിലിറക്കി കുടുംബശ്രീയുടെ 'പരിശുദ്ധം, കേരളീയം' വിപണനമേള ശ്രദ്ധേയമായി. കുടുംബശ്രീ 12ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിലാണ് വിപണനമേള.10 രൂപ നിരക്കില്‍ പാക്കറ്റുകളില്‍ വില്‍പനക്ക് തയാറാക്കിയ ചക്കച്ചുള, ചക്കക്കുരു എന്നിവയാണ് കൗതുകമായത്. ചക്ക അച്ചാര്‍, ചക്ക പപ്പടം, ചക്ക വറുത്തത്, ചിപ്‌സ് എന്നീ ചക്ക ഉല്‍പന്നങ്ങളും വാഴക്കൂമ്പ്, നേന്ത്രക്കായ, കൂണ്‍, കൂണ്‍ വിത്ത്, കായ ചിപ്‌സ് തുടങ്ങിയവയും വിപണനത്തിനുണ്ട്.കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ എന്‍.എ. ഖാലിദ് മേള ഉദ്ഘാടനം ചെയ്തു. ഫോട്ടോ പ്രദര്‍ശനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷന്‍ കോഓഡിനേറ്റര്‍ എം.കെ. രാജശേഖരന്‍...

സംപൂജ്യത്തില്‍നിന്ന് കരകയറി രാവണേശ്വരം

on May 13, 2010

കാഞ്ഞങ്ങാട്: കഴിഞ്ഞവര്‍ഷം 'നൂറുമേനി പരാജയം' ഏറ്റുവാങ്ങിയ രാവണേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇത്തവണ നാണക്കേടില്‍നിന്ന് കരകയറി. 62 ശതമാനത്തിന്റെ തിളക്കമാണ് സ്‌കൂള്‍ നേടിയത്.ശാസ്ത്രവിഷയത്തില്‍ 23ല്‍ 14 കുട്ടികളെയും കോമേഴ്‌സില്‍ 59ല്‍ 46 കുട്ടികളെയും ഹ്യുമാനിറ്റീസില്‍ 42ല്‍ 17 വിദ്യാര്‍ഥികളെയും വിജയിപ്പിച്ചെടുത്താണ് ഇത്തവണ ശരാശരിക്കും മുകളില്‍ വിജയം നേടിയത്. ഹ്യുമാനിറ്റീസ് വിഷയങ്ങളിലാണ് വിജയം കുറവ്. ആകെ പരീക്ഷക്കിരുന്ന124 കുട്ടികളില്‍ 77 പേരാണ് വിജയിച്ചത്.അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ കുറവും സ്ഥിരം അധ്യാപകരില്ലാത്തതുമാണ് കഴിഞ്ഞവര്‍ഷം കനത്ത പരാജയമുണ്ടാകാന്‍ കാരണമെന്ന് പ്രധാനാധ്യാപകന്‍ അരവിന്ദാക്ഷന്‍ പറഞ്ഞു. ഇപ്പോഴും സൗകര്യങ്ങളില്‍ മാറ്റമില്ലെങ്കിലും ഇതിനെയെല്ലാം അതിജീവിച്ചാണ് ഇത്തവണത്തെ വിജയമെന്ന് അദ്ദേഹം പറഞ്...

പുതിക്കിപ്പണിത രിഫായി മസ്ജിദ് ഉദ്ഘാടനം ചെയ്തു

on May 12, 2010

ചിത്താരി: ചിത്താരിയില്‍ പുതിക്കിപ്പണിത രിഫായി മസ്ജിദ് ഉദ്ഘാടനം മെയ് 12 ന് (ബുധനാഴ്ച്ച) അസര്‍ നിസ്കാരനന്തരം കാഞ്ഞങ്ങാട് സംയുക്ത ജമാ​‍ അത്ത് ഖാസി അസയ്യദ് ജിഫ്രി മുത്തുക്കൊയ തങ്ങള്‍ നിര്‍വഹിച്ചു. പരിപാടിക്കിടെ കമ്മറ്റിയുടെ ക്ഷണമില്ലാതെ പ്രസംഗിക്കാന്‍...

ഖാസി പോസൊട്ട് തങ്ങളെ രിഫാഇ ത്വരീക്കതിലെ കേരള ഖലീഫയായി അംഗീകരിച്ചു

on May 12, 2010

ഹൊസങ്കടി: മഞ്ചേശ്വരം- കുമ്പള സംയുക്ത ജമാഹത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയെ ലോകോത്തര പണ്ടിതന്‍ ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബഗ്ദാദ് കര്‍മ്മ ഭൂമിയായ പോസൊട്ട് മള്ഹറില്‍ വെച്ച് ആദരിക്കുകയും, രിഫാഇ ത്വരീക്കതിലെ കേരള ഖലീഫയായി അംഗീകരിച്ച്...

മെട്രോ മുഹമ്മദ് ഹാജിക്ക് പുരസ്‌ക്കാരം സമ്മാനിച്ചു

on May 12, 2010

കാഞ്ഞങ്ങാട്: പ്രമുഖ ഗള്‍ഫ് വ്യവസായിയും മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവുമായ മെട്രോ മുഹമ്മദ് ഹാജിക്ക് പുരസ്‌ക്കാരം സമ്മാനിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മെട്രോ മുഹമ്മദ് ഹാജിക്ക് കെ.എസ്.ടി.യു...

മതസ്വാതന്ത്ര്യം നിശേധിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി വേണം: S.S.F

on May 7, 2010

ചിത്താരി: ആലപ്പുഴ ജില്ലയില്‍ ക്രിസ്തീയ മാനേജ്മെന്റിന്റെ കീഴില്‍പ്രവ്ര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ശിരോവസ്ത്രം ധരിച്ച്വന്നതിന്റെ പേരില്‍ ഒരു മുസ്ലിം വിദ്യാര്‍ത്ഥിനിയെ ടി.സി.നല്‍കിസ്കൂളില്‍നിന്നും പറഞ്ഞുവിട്ട് മതസ്വാതന്ത്ര്യം നിശേധിക്കുന്ന സമീപനംസ്വീകരിച്ച വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന്‍ചിത്താരി അബ്ദുല്ല സ അദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്.എസ്.എഫ് സൗത്ത്ചിത്താരി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.ഇത്തരം സ്ഥാപനങ്ങള്‍കൊണ്ട് കുട്ടികളില്‍ പരസ്പരം വിദ്വേശവുംഅരക്ഷിതാവസ്ഥയും ഉണ്ടാക്കാനേ ഉപകരിക്കുകയുള്ളൂ, ഇത് കാലങ്ങളായി നാംസൂക്ഷിച്ച്പോകുന്ന മതേതരത്വവും മതസാഹോദര്യവും നമ്മുടെ വരും തലമുറക്ക്നഷ്ടപ്പെടുത്തിക്കളയും. ക്രിസ്തീയ മാനേജ്മെന്റിന്റെ കീഴില്‍ സംസ്ഥാനത്ത്ഒട്ടാകെ പ്രവ്ര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളും സ്വീകരിച്ച്...

കാസര്‍കോടിന്‌ അഭിമാനമായി ഫര്‍സീന്‍ മൂസക്കുഞ്ഞി ബഹിരാകാശ പരിശീലനത്തിന്‌ അമേരിക്കയിലേക്ക്‌

on May 7, 2010

കാസര്‍ഗോഡ്‌: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിന്‌ മലയാളി വിദ്യാര്‍ത്ഥി തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ സെന്റ്‌ ജോണ്‍സ്‌ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 9-ാം ക്ലാസ്‌ വിദ്യാര്‍ത്ഥിയും കാസര്‍കോട്‌ സ്വദേശിയുമായ...

കാസറഗോഡിനു ആത്മീയ നേതൃത്വം പൊസോട്ട് തങ്ങള്‍ ഖാസിയായി ചുമതലയേറ്റു

on May 6, 2010

കാസറഗോഡ് : : നൂറുകണക്കിന് പണ്ഡിതരും സയ്യിദുമാരും അണിനിരന്ന ചടങ്ങില്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി കുമ്പള-മഞ്ചേശ്വരം സംയുക്ത മഹല്ല് ജമാഅത്തുകളുടെ ഖാസിയായി ചുമതലയേറ്റു. മുഹിമ്മാത്തില്‍ അഹ്ദല്‍ മഖാമില്‍ നടന്ന സിയാറത്തിന് സയ്യിദ് ഹസ്സന്‍...

രാഹുല്‍ ഗാന്ധി മെയ് പത്തിന് കാഞ്ഞങ്ങാട്ട്

on May 6, 2010

കാഞ്ഞങ്ങാട്: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി മെയ് പത്തിന് കാഞ്ഞങ്ങാട്ടെത്തും. ഇരിയണ്ണിയിലെ ഓരോ നിയോജക മണ്ഡലങ്ങളിലും തിരഞ്ഞെടുക്കപ്പെടുന്ന അമ്പത് വീതം യൂത്ത് ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിപാടിയില്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രത്യേക...

ജാസിമിന്റെ മരണവാര്‍ത്ത വിശ്ര്വസിക്കനാവാതെ കൂട്ടുകാര്‍. ; മഖാമില്‍ പ്രത്യേക പ്രാര്‍ഥന

on May 6, 2010

കാഞ്ഞങ്ങാട്: അബുദാബിയില്‍ കുത്തേറ്റുമരിച്ച ജാസിമിന്റെ സുഹൃത്തുക്കള്‍ കൊവ്വല്‍ പള്ളിയിലെ ജുമാമസ്ജിദിലെ മഖാമില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. നല്ലൊരു സുഹൃദ്‌വലയം തന്നെ ജാസിമിന് കൊവ്വല്‍പള്ളിയില്‍ ഉണ്ടായിരുന്നു. മരണവാര്‍ത്ത ഇപ്പോഴും സുഹൃത്തുക്കള്‍ വിശ്വസിക്കുന്നില്ല. ഞെട്ടലോടെ ശ്രവിച്ച പ്രിയ കൂട്ടുകാരന്റെ വിയോഗം കനത്ത ആഘാതമാണ് സുഹൃത്തുക്കള്‍ക്ക് ഉണ്ടാക്കിയത്. കാസിമിന്റെ ഉറ്റ സുഹൃത്തുക്കളായ റഹീം, ഫൈസല്‍, നസീര്‍, ബഷീര്‍ എന്നിവരെ ആശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ക്കും കഴിയുന്നില്ല. .മരണവാര്‍ത്ത കാട്ടുതീ പോലെ പടരുമ്പോഴും അക്കാര്യം ജാസിമിന്റെ ഉമ്മ മുംതാസിനെ അറിയിച്ചിട്ടില്ല. അടുത്തതവണ അവധിക്ക് നാട്ടില്‍ വരുമ്പോള്‍ വിവാഹം കഴിക്കണമെന്ന് ജാസിം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. രണ്ടുമാസം മുമ്പ് കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് യാത്രയാക്കാന്‍ പോകുമ്പോള്‍...

ചിത്താരി കടപ്പുറത്ത് കുടിവെള്ളമെത്തിക്കണം

on May 2, 2010

കാഞ്ഞങ്ങാട്: കുടിവെള്ള ക്ഷാമം രൂക്ഷമായ ചിത്താരി കടപ്പുറത്ത് ശുദ്ധജല പൈപ്പ് ലൈന്‍ സ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് മാവുങ്കാല്‍ മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡണ്ട് എന്‍.വി.അരവിന്ദാക്ഷന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.കെ.വിനോദന്‍ അധ്യക്ഷനായി. ഗദ്ദാഫി മൂലക്കണം, ദാമോദരന്‍ കൊളവയല്‍, ചന്ദ്രന്‍ കല്ലിങ്കാല്‍.പി.വി.സുരേഷ് എം.വി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. മനീഷ് സി.കെ.സ്വാഗതം പറഞ്ഞു.കല്ലിങ്കാല്‍: അജാനൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയോഗം കല്ലിങ്കാലില്‍ നടന്നു. മണ്ഡലം പ്രസിഡണ്ട് എന്‍.വി.അരവിന്ദാക്ഷന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ.നാരായണന്‍ അധ്യക്ഷനായി....
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com