
ഉള്ളാള്‍: ഉള്ളാള്‍ മഖാം ഉറൂസിന് തുടക്കം കുറിച്ചതോടെ നൂറുകണക്കിനാളുകള്‍ ദര്‍ഗശരീഫിലേക്ക് പ്രവഹിച്ചുതുടങ്ങി. ഏപ്രില്‍ 25 വരെ ഉള്ളാളില്‍ ഉറൂസ് നഗരി ഉത്സവരാവുകളായി മാറും. പാണക്കാട് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. ഉള്ളാള്‍ ഖാസി താജുല്‍ ഉലമ അല്‍ഹാജ് സയിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. ഉള്ളാള്‍ ദര്‍ഗാശരീഫ് പ്രസിഡന്റ് യു.കെ.മോനുഹാജി സ്വാഗതം പറഞ്ഞു.

0 comments:
Post a Comment