Shafi Chithari on
Apr 10, 2010
കാഞ്ഞങ്ങാട്: സയ്യിദ് ഉമര്‍ സമര്‍ഗന്ധി (റ) അവര്‍കളുടെ പേരില്‍ ആരംഭിച്ച ഈ വര്‍ഷത്തെ ചിരപുരാതനമായ അതിഞ്ഞാല്‍ ദര്‍ഗ്ഗ ഷെരീഫ് ഉറൂസിനോടനുബന്ധിച്ച് അതിഞ്ഞാല്‍ ദേശം ഹരിതവര്‍ണ്ണമണിഞ്ഞു. മാണിക്കോത്ത് മുതല്‍ തെക്കേപുറം വരെ ഒരു കിലോമീറ്റര്‍ ചന്ദ്രഗിരി റൂട്ടിനെ പൂര്‍ണ്ണാമായും ഹരിതവര്‍ണ്ണമണിയിച്ചുകൊണ്ടാണ് നാട്ടിലെ യുവാക്കള്‍ ഒന്നടങ്കം ഉറൂസിനെ വരവേറ്റത്. ഇന്നുച്ചയ്ക്ക് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ കാഞ്ഞിരായില്‍ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തിയതോടെയാണ് ഉറൂസ് പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കമായത്. വന്‍ ജനക്കൂട്ടമാണ് ഉറൂസിന് എത്തിക്കൊണ്ടിരിക്കുന്നത്. നാടിന്റെ നാനാ ദിക്കില്‍ നിന്നും ജനങ്ങള്‍ ഒഴുകിയെത്തിയതോടെ അതിഞ്ഞാല്‍ ദേശം ജനസാന്ദ്രമായി. പ്രമുഖ പ്രാസംഗികന്‍ ആറളം അബ്ദുല്‍ ഖാദര്‍ ഫൈസി, മെഹമ്മൂദ് ഗിലാനി എന്നിവരുടെ മതപ്രഭാഷണ പരമ്പര ഇന്നുണ്ടാകും. ഉറൂസിനോടനുബന്ധിച്ച് പള്ളികളും സമീപ പ്രദേശങ്ങളെല്ലാം അലങ്കാര ദീപങ്ങള്‍ക്കൊണ്ട് അണിയിച്ചൊരുക്കിയിരിക്കുകയാണ്. ഇനിയുള്ള മൂന്ന് ദിനരാത്രങ്ങള്‍ അതിഞ്ഞാലിലും പരിസരങ്ങളിലും ഉള്ളവര്‍ക്ക് അത്മീയത നിറഞ്ഞ ആഘോഷത്തിന്റെ ദിനരാത്രങ്ങളാണ്. ഉറൂസിന് ആശ്രമ്സകല് അര്‍പ്പിച്ച് പരിസരത്തുള്ള ക്ഷേത്രക്കമ്മിറ്റിയുടെ വകബാനറും സ്ഥാപിചിട്ടുണ്ട്ഏപ്രില് 11 ന് രാത്രി കണ്ണൂര്‍-കാസര്‍കോട് ജില്ലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ദഫ് മുട്ട് മത്സരവും, തുടര്‍ന്ന് കൂട്ടപ്രാര്‍ത്ഥനയും നടക്കും. കൂട്ട പ്രാര്‍ത്ഥനക്ക് പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹൈ ശിഹാബ് തങ്ങള്‍ (കോഴിക്കോട് വലിയ ഖാസി) നേതൃത്വം നല്‍കും. ഏപ്രില്‍ 12ന് സുബ്ഹി നിസ്‌കാരത്തിന് ശേഷം മൗലീദ് പാരായണവും, അസ്ഹര്‍ നിസ്‌കാരത്തിന് ശേഷം അന്നദാനവും ഉണ്ടായിരിക്കും.
0 comments:
Post a Comment