
അജാനൂര്‍: ഇസ്‌ലാമിക ദര്‍ശനത്തിന്റെ സ്ഥായിയായ നിലനില്‍പ്പിനും അഭിമാനകരമായ അസ്‌തിത്വത്തിനും പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥതിയുടെ ചട്ടക്കൂടില്‍ ഒതുങ്ങി നിന്നുകൊണ്ടുള്ള മുസ്‌ലിം വനിതകളുടെ കരുത്തുറ്റ സാന്നിദ്ധ്യം വിളിച്ചോതിയ അജാനൂര്‍ പഞ്ചായത്ത് മുസ്‌ലിം വനിതാ ലീഗ് പഠന സംഗമം ശ്രദ്ധേയമായി. മതപരമായ പ്രതിബദ്ധതയും സാംസ്‌കാരിക പ്രബുദ്ധതയും ജീവിതത്തില്‍ പ്രതിഫലിപ്പിച്ച് സമൂഹത്തിന്റെ നിഖില മേഖലകളിലും വ്യക്തിത്വം അടയാളപ്പെടുത്താന്‍ ആഹ്വാനം ചെയ്‌ത സംഗമത്തില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്
350 വനിതകള്‍ സംബന്ധിച്ചു. മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. പി. നസീമ ടീച്ചറുടെ അധ്യക്ഷതയില്‍ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് പി. മുഹമ്മദ്‌കുഞ്ഞി മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉന്നത വിജയം നേടിയ ചിത്താരി ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സി.എം. ഹഫ്‌സത്തിനും കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍ ആന്റ് പ്രോഗ്രാം അസി. അഖിലേന്ത്യാ പരീക്ഷയില്‍ ഒന്നാം റാങ്കു നേടിയ കാഞ്ഞങ്ങാട് ഓര്‍ഫനേജ് ഐ.ടി.സി. വിദ്യാര്‍ത്ഥിനി കെ. ഹന്നത്തിനും വനിതാ ലീഗ് കമ്മിറ്റിയുടെ ഉപഹാരം മണ്‌ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് വിതരണം ചെയ്‌തു. വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് ആയിഷത്ത്‌താഹിറ, കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി ഖദീജ ഹമീദ്, മുസ്‌ലിം ലീഗ് മണ്‌ഡലം വൈസ് പ്രസിഡണ്ട് സി. മുഹമ്മദ്‌കുഞ്ഞി, പഞ്ചായത്ത് പ്രസിഡണ്ട് സി.എം. ഖാദര്‍ ഹാജി, സെക്രട്ടറി യു.വി. ഹസൈനാര്‍, ജോ.സെക്രട്ടറിമാരായ നജീബ് പീടികയില്‍, സലാം പാലക്കി പ്രസംഗിച്ചു. ശമീമ ടീച്ചര്‍ കണ്ണൂര്‍ ക്ലാസെടുത്തു. പഞ്ചായത്ത് വനിതാ ലീഗ് സെക്രട്ടറി സി.കുഞ്ഞാമിന സ്വാഗതവും പ്രസിഡണ്ട് എം. കദീജ നന്ദിയും പറഞ്ഞു.
അതിനിടെ അജനൂര്‍ പഞ്ചായത്തില്‍ നിന്നും 350 ഓളം മുസ്ലിം സ്ത്രീകളെ ഇരുത്തി എസ്.കെ.എസ്.എസ്.എഫ് നേതാവ് നടത്തീയപ്രസ്താവന ഇ.കെ വിഭാഗം സുന്നികളില്‍ അങ്കലാപ്പുണ്ടാക്കി
0 comments:
Post a Comment