അജാനൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ വിഷുച്ചന്ത

on Apr 11, 2010

കാഞ്ഞങ്ങാട്: 13, 14 തീയതികളില്‍ വെള്ളിക്കോത്ത് നടക്കും. 13ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്യും. ആശ്രയ ഗുണഭോക്താക്കള്‍ക്കുള്ള കിറ്റ് വിതരണം ചെയ്യും

ശാന്തിക്കാരന്റെ ഇല്ലത്തിന് കരിഓയില്‍ ആക്രമണം

on

കാഞ്ഞങ്ങാട്: രാവണീശ്വരത്തെ തണ്ണോട്ട് ക്ഷേത്രം ശാന്തിക്കാരന്റെ ഇല്ലത്തിന് നേരെ കരിഓയില്‍ ആക്രമണം. തണ്ണോട്ട് വിഷ്ണുമൂര്‍ത്തി ക്ഷേത്രം ശാന്തിക്കാരന്‍ എ.പി.കൃഷ്ണന്‍ നമ്പൂതിരിയുടെ പെരുസൂതരായര്‍ ഇല്ലമാണ് വെള്ളിയാഴ്ച രാത്രി ഒരു സംഘം ആളുകള്‍ കരിഓയിലൊഴിച്ച് വൃത്തികേടാക്കിയത്. കൃഷ്ണന്‍ നമ്പൂതിരിയുടെ കൃഷിസ്ഥലത്തിന് നേരെയും അക്രമം നടന്നു. ഒന്നര ഏക്കര്‍ പറമ്പിലെ കൃഷി നനക്കുന്നതിനുള്ള സ്ര്പിംഗ്ലറുകള്‍ മുറിക്കുകയും പൈപ്പുകള്‍ നശിപ്പിക്കുകയും ചെയ്തു. അക്രമം നടക്കുമ്പോള്‍ കൃഷ്ണന്‍ നമ്പൂതിരിയും കുടുംബവും തണ്ണോട് വിഷ്ണുക്ഷേത്രത്തില്‍ ഉത്സവത്തിന് പോയിരിക്കുകയായിരുന്നു. തങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ അക്രമം നടത്തുന്നവര്‍ ഓടിരക്ഷപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മതേതര മുസ്ലിം നാട്യസംഘം - വിനീത് നാരായണന്‍ നമ്പൂതിരി

on

കേരളത്തിലെ മതേതര മുസ്ലിം നാട്യസംഘം വിനീത് നാരായണന്‍ നമ്പൂതിരി

Thursday, April 8, 2010 ' Madhyamam Daily

ഫാഷിസ്റ്റുകളോ ഇംപീരിയലിസ്റ്റുകളോ എന്ത് കൊടുംപാതകം നാട്ടിലെ മുസ്ലിംകളോട് കാണിച്ചാലും അതിനെ ന്യായീകരിക്കുന്ന തെറ്റുകുറ്റങ്ങള്‍ വേദഗ്രന്ഥത്തിലോ ഹദീസുകളിലോ ലോകത്തെവിടെയെങ്കിലുമുള്ള ഇസ്ലാമികസമൂഹങ്ങളിലോ ഹമീദ് (ചേന്ദമംഗല്ലൂര്‍) കണ്ടെത്തിക്കൊടുക്കുന്നതായിരിക്കും. നീ ചെയ്തിട്ടില്ലെങ്കില്‍ നിന്റെ മുത്തപ്പായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് നിഷ്കളങ്കരെ മര്‍ദിക്കുന്ന പൊലീസിന്റെ രീതിശാസ്ത്രമാണിത്' (കെ.പി. രാമനുണ്ണി^ 'ഇവരെക്കൊണ്ട് എന്താണ് ചെയ്യുക'. പച്ചക്കുതിര മാസിക, ഫെബ്രുവരി 2010). കേരളീയസമൂഹം ഇന്ന് അവശ്യം വായിച്ചിരിക്കേണ്ട ശ്രദ്ധേയനായ ഒരു എഴുത്തുകാരന്റെ അനുഭവമാണിത്. കേരളത്തില്‍ എന്നല്ല, ലോകത്തിന്റെ ഏതു മൂലയില്‍ മുസ്ലിംപേരുകള്‍ ഉള്‍പ്പെടുന്ന എന്ത് കാര്യം സംഭവിച്ചാലും ചില മുസ്ലിംമാഷന്‍മാരുടെ ഗീര്‍വാണങ്ങള്‍ മലയാളമാധ്യമങ്ങളിലെ ചില ക്ഷേത്രമുറ്റങ്ങളില്‍ തെയ്യമാടുന്നുണ്ടാവും. സൂര്യതാപനത്തിന്റെ കാരണവും ലോഡ്ഷെഡിങ് വരാനുള്ള കാരണവുമെല്ലാം മുസ്ലിംസ്ത്രീകളുടെ പര്‍ദയായിരിക്കും ഇക്കൂട്ടരുടെ കണ്ണില്‍. ഇന്ത്യയിലെ കലാപങ്ങളോ ദാരിദ്യ്രമോ തൊഴിലില്ലായ്മയോ ഒന്നും ഇവര്‍ക്ക് പ്രശ്നമല്ല. മുസ്ലിംസ്ത്രീകള്‍ പര്‍ദ ധരിക്കുന്നത് മാത്രമാണ് ലോകപ്രശ്നങ്ങള്‍ക്ക് മൊത്തംകാരണം. പട്ടികജാതിക്കാര്‍ക്കോ നമ്പൂതിരിക്കോ നായര്‍ക്കോ പ്രശ്നങ്ങളില്ലേ എന്നൊന്നും ഇവരോട് ചോദിക്കരുത്.
ഒരു മാഷ് 'മാതൃഭൂമി'യിലാണ് കൂടുതലായി കളിക്കുന്നതെങ്കില്‍, മറ്റേ മാഷ് 'മനോരമ ന്യൂസി'ലാണ് ഇസ്ലാമിനെ ഇങ്ങനെ ലൈവാക്കി നിറുത്തുന്നത്. ഇവരുടെയൊക്കെ ഇസ്ലാമികജ്ഞാനം (വിരോധം) മനസ്സിലാക്കാന്‍ അവരുടെ വാക്കുകള്‍ അഞ്ച് മിനിറ്റ് പോലും ശ്രവിക്കണമെന്നില്ല. ഇവര്‍ക്കു മാത്രം ഇസ്ലാമിനെക്കുറിച്ച് സംസാരിക്കാന്‍ അവസരം നല്‍കുന്നവരുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കാന്‍ ഒരു ചാനല്‍ അവതാരികയുടെ ബുദ്ധിപോലും വേണ്ടാ. 'അറിഞ്ഞതിലുമപ്പുറം' എന്ന പരസ്യവാചകം ഇവര്‍ അന്വര്‍ഥമാക്കുന്നു. കെ.പി. രാമനുണ്ണി പ്രസ്തുതലേഖനത്തില്‍ പറഞ്ഞതുപോലെ 'മുസ്ലിംകളെകൊണ്ട് എന്താണ് ചെയ്യുക എന്ന് കുരിശുയുദ്ധ പാരമ്പര്യക്കാര്‍ക്ക് ഇപ്പോഴും തോന്നുന്നതില്‍ ചരിത്രപരമായ ഉള്ളടക്കങ്ങള്‍ കണ്ടേക്കാം'. പക്ഷേ, ഈ കുമ്മിയടിക്ക് രംഗമൊരുക്കുന്നവര്‍ യഥാര്‍ഥത്തില്‍ തിരശãീലയുയര്‍ത്തുന്നത് മുസ്ലികളുടെയും കേരളത്തിലെ മറ്റു മതസ്ഥരുടെയും മനസ്സുകള്‍ക്കിടയിലാണ്.
ആളുകളുടെ സാഹചര്യങ്ങളോ അനുഭവങ്ങളോ ആണ് നയങ്ങളെ രൂപപ്പെടുത്തുന്നത്. വ്യക്തിപരമായ ദുരനുഭവമോ വീക്ഷണവൈകല്യങ്ങളോ സൈദ്ധാന്തികവത്കരിക്കുന്നതും അത് സ്വസമുദായത്തിന്റെ മേല്‍ ചാപ്പകുത്തുന്നതും തികഞ്ഞ അല്‍പത്തം എന്നല്ലാതെന്തുപറയാന്‍. മുസ്ലിംകളുടെ പ്രവര്‍ത്തനമണ്ഡലം തീവ്രവാദവും പര്‍ദയും മാത്രമാണ് എന്ന നിലക്ക് വിഷയങ്ങളെ ലഘൂകരിക്കുന്ന മാധ്യമങ്ങള്‍ ഒരു സമുദായത്തിന്റെ ചലനാത്മകതകളും പരിവര്‍ത്തനങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് മുസ്ലിംവിഷയങ്ങളിലുള്ള മാധ്യമങ്ങളുടെ ഇരട്ടത്താപ്പു മറ നീക്കുന്ന മറ്റൊരു ഉദാഹരണമാണ്.
ഈ ലേഖകന്‍ ഇക്കഴിഞ്ഞ ജനുവരി രണ്ടിന് 'മാധ്യമ'ത്തില്‍ ഒരു കുറിപ്പെഴുതി. അതിനുലഭിച്ച പ്രതികരണം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ആയിരത്തിലധികം മെയിലുകളാണ് തദ്സംബന്ധമായി ലഭിച്ചത്. ഒരു സമൂഹത്തിന്റെ ഭയവിഹ്വലതകളുടെ ഉപ്പുരസമുള്ള അനുഭവങ്ങളുടെ ഒരു കൂമ്പാരം. മറ്റൊരു കൂട്ടം കത്തുകള്‍ കൂടിയുണ്ടായിരുന്നു ഇ-മെയില്‍ ബോക്സില്‍. എന്റെ സമുദായത്തില്‍ മാത്രമല്ല, മുസ്ലിം സമുദായപാര്‍ട്ടിയിലും കൊടുങ്ങല്ലൂരമ്മക്ക് ധാരാളം ഭക്തഫാന്‍സുകളുണ്ടെന്ന് തെളിയിക്കുന്ന കത്തുകള്‍ (അമ്മേ, മഹാമായേ!). യഥാര്‍ഥത്തില്‍ അന്ന് ആ കുറിപ്പെഴുതുമ്പോള്‍ ഏതെങ്കിലും സംഘത്തെ കുറ്റപ്പെടുത്തുക എന്റെ ലക്ഷ്യമേ ആയിരുന്നില്ല. ഓരംചേര്‍ന്ന് നടക്കുന്നവര്‍ക്ക് ഓളവും ഇരമ്പലുകളും അനുഭവപ്പെടും എന്നതാണല്ലോ സത്യം. അതിനാല്‍ത്തന്നെ, അയല്‍വാസിസമുദായത്തിലേക്ക് ദൃഷ്ടി അയച്ച് വീണ്ടും കുത്തിക്കുറിക്കുകയാണിവിടെ.
മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് കെ.എം. ഷാജിയുടെ 'മാതൃഭൂമി' ദിനപത്ര (ഫെബ്രുവരി 2, 2010)ലെ ലേഖനവും ഇത്തരുണത്തിലാണ് വായിക്കപ്പെട്ടത്. മുച്ചുന്തി പള്ളി നിര്‍മിച്ചത് ഹിന്ദുക്കളുടെ സഹായത്താലാണെന്നും മുസ്ലിംലീഗ് കേരളത്തിന് നല്‍കിയ ഇമ്മിണി മതസൌഹാര്‍ദങ്ങളുടെ പച്ച തുളുമ്പുന്ന വരികള്‍. 'പച്ചക്കുതിര'യിലെ രാമനുണ്ണിയുടെ വാക്കുകള്‍ എത്ര ശരിയാണെന്ന് തോന്നിപ്പോയി. 'നിങ്ങള്‍ ഈ നാടിന്റേതല്ല എന്ന് അധിക്ഷേപിച്ചുകൊണ്ടാണ് ഫാഷിസ്റ്റുകള്‍ എപ്പോഴും ന്യൂനപക്ഷത്തെ ഒതുക്കാറുള്ളത്. മറ്റുള്ളവര്‍ അന്യരാണെന്ന് പറയുമ്പോഴേക്കും തങ്ങള്‍ അന്യരാണോ എന്ന് മുസ്ലിംകള്‍ക്ക് സംശയം തോന്നിയാല്‍ വര്‍ഗീയവാദികളുടെ പണി എളുപ്പമാവുകയേയുള്ളൂ. എന്നാല്‍, സ്വന്തം മുതലുകള്‍ സ്വന്തമാണെന്ന് ഉറപ്പിച്ചുപറയാന്‍ ത്രാണിയില്ലാത്തവരില്‍നിന്ന് മുറ്റുള്ളവര്‍ അത് തട്ടിയെടുക്കും. ഇവിടെയാണ് മണ്ണിന്റെ ഇസ്ലാം എന്ന സ്ഥാപിക്കലിന് പ്രസക്തിയേറുന്നത്'(കെ.പി. രാമനുണ്ണി).
എന്തിനാണ് മുസ്ലിംകള്‍ ഒരു പടക്കംപൊട്ടി എന്ന് കേള്‍ക്കുമ്പോഴേക്ക് സ്വത്വബോധം വലിച്ചെറിയുന്നതാവോ? സമുദായ പാര്‍ട്ടിനേതൃത്വം ഭയവിഹ്വലരാവുന്നത്? നന്മയില്‍ വിശ്വസിക്കാത്ത ചില കുരിശുകള്‍ ലശ്കര്‍തുറുപ്പുകള്‍ കളിക്കുമ്പോള്‍ മുസ്ലിംരാഷ്ട്രീയം നടത്തുന്ന ഈ മതേതരപ്രസംഗം ആത്മവിശ്വാസമില്ലായ്മയുടെ കെട്ടുകാഴ്ചയായാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നത്.
കപടഹിന്ദുത്വത്തിന്റെ ശൂലം മനുഷ്യമക്കളെ കുത്തിക്കീറിയപ്പോള്‍ അതിനെതിരെ പേന ചലിപ്പിച്ച ഒരാളാണ് ഒരു മതത്തിലും വിശ്വസിക്കാത്ത കെ.ഇ.എന്‍. ഇവരെ ഇരവാദികള്‍ എന്ന് താറടിച്ച് ലേഖനമെഴുതുന്ന സംഘ് ഇതരരായ രണ്ട് പേരെയേ ഈ ലേഖകനറിയൂ - കെ.എം. ഷാജിയും എം.കെ മുനീറും. പക്ഷേ, ഇരവാദികളുടെ ദേശീയനേതാവായ ടീസ്റ്റ സെറ്റല്‍വാദിനെ ഈയിടെ ലീഗിന്റെ സമ്മേളനത്തില്‍ എഴുന്നള്ളിച്ചത് ഏത് വാദമില്ലായ്മയുടെ ഇരട്ടത്താപ്പാണെന്ന് ഈ ലേഖകനറിയില്ല. വംശഹത്യക്ക് ശേഷം ഗുജറാത്തിനെ വീക്ഷിച്ച, നെറ്റിയില്‍ കുങ്കുമം പൂശിയ നന്ദിത എന്നൊരു ഹിന്ദുപെണ്ണ് കാമറ ചലിപ്പിച്ചപ്പോള്‍ പിറന്ന 'ഫിറാഖ്' എന്ന സിനിമ മതേതര ഇന്ത്യക്കൊരു നെടുവീര്‍പ്പായെങ്കില്‍. ചാനലുകളിലെ മറ്റൊരു മുസ്ലിംസാന്നിധ്യമായ ഒരു ആര്യാടന്‍, ഗുജറാത്തില്‍ നിന്നു തീവണ്ടി കയറിയൊളിച്ച് മലപ്പുറത്തിന്റെ വിലാപങ്ങളുടെ മറുപാഠം രചിക്കുകയായിരുന്നു. മലയാളത്തിലെ മതേതര മണ്ഡലത്തില്‍ മാന്യമായ സ്ഥാനം ലഭിക്കുന്നതിന് ഒപ്പന കളിച്ച് പച്ചയും കത്തിയും വേഷമാടി രംഗം തിമിര്‍ക്കുന്ന ഈ സാഹിബുമാരെ കണ്ടാല്‍ 'കള്ളക്കുയില്‍ കളിക്കുന്ന 'കാക്ക'മാര്‍ എന്നല്ലാതെന്തു പറയാന്‍.
മുസ്ലിംകള്‍ അവരുടെ ബാങ്ക് മലയാളത്തില്‍ വിളിക്കണമെന്നാണ് നമ്മുടെ മാഷ് ഈയിടെ പെരുമ്പറ മുഴക്കിയത്. തുടര്‍ന്നദ്ദേഹം സുബഹി ബാങ്കിന്റെ അര്‍ഥവും വിശദീകരിച്ചു. 'കൌസല്യ സുപ്രഭാതം', സരസ്വതി ദേവിക്കുള്ള 'വരദഃകാമ രൂപിണി' തുടങ്ങി ക്ഷേത്രങ്ങളില്‍ നിന്നും മുഴങ്ങുന്ന പ്രഭാത കീര്‍ത്തനം മലയാളത്തില്‍ ആക്കണമെന്ന് നൂറുവട്ടം ജനിച്ചാലും ഈ മുസ്ലിംമാഷ് ആവശ്യപ്പെടാന്‍ ധൈര്യം കാണിക്കുകയില്ല. കാരണം, മുസ്ലിം ഇതരരെ തൊടാതിരിക്കുക എന്നതാണ് സാംസ്കാരികനേതാവാകാനുള്ള ബുദ്ധി എന്നത് തന്നെ. ഇനി, മുസ്ലിംകള്‍ അറബിയില്‍ പ്രാര്‍ഥിച്ചാല്‍ എന്താണാവോ പൊല്ലാപ്പ്? ഒരു എം.എഫ്. ഹുസൈനിക്ക ചിത്രം വരച്ചപ്പോഴേക്കും നഗ്നത മറനീക്കിയ ഭാരതസംസ്കാരം ഗംഗയില്‍ ഒലിച്ചുപോകുമോ ആവോ? കര്‍മങ്ങളെയും ചടങ്ങുകളെയും അതിന്റെ തനതുരൂപത്തില്‍ അംഗീകരിക്കുകയാണ് ഹൈന്ദവ സംസ്കാരം എന്ന് ഒരു പക്ഷേ ഈ സാംസ്കാരികനായകര്‍ക്ക് അറിയണമെന്നില്ല. ആചാരങ്ങള്‍ക്ക് മാറ്റം വരുത്തിയാല്‍ ചടങ്ങു പിഴച്ചു എന്നാണ് ഹൈന്ദവദര്‍ശനം. എന്നാല്‍, നിങ്ങള്‍ ബാങ്കും നിസ്കാരവും മലയാളത്തിലാക്കി ഭാരതവത്കരിക്കണമെന്നതാണ് ശുദ്ധഫാഷിസം. മുസ്ലിംകള്‍ അറബിയില്‍ പ്രാര്‍ഥിച്ചാലും തൊപ്പി ധരിച്ചാലും താടിവെച്ചാലും ഈ മഹത്തായ ഇന്ത്യാ രാജ്യത്തിന് ഒരു ചുക്കും ചുണ്ണാമ്പും സംഭവിക്കാനില്ല. അല്ലെങ്കിലും പര്‍ദ ധരിക്കുന്ന മുസ്ലിംസ്ത്രീകള്‍ക്ക് അനുഭവപ്പെടാത്ത ചൂടും പുകയും എന്തിനാണാവോ അത് കണ്ട് നില്‍ക്കുന്ന ആണുങ്ങളായ ഈ മാവിലായിക്കാര്‍ക്ക്!
ഇന്ന് വായനക്കാര്‍ക്ക് ലേഖനങ്ങള്‍ എഴുതുന്നവരേക്കാള്‍ വിവരങ്ങള്‍ ലഭ്യമാണെന്നിരിക്കെ എന്തിനാണാവോ ഈ മതേതര മുസ്ലിംവേഷക്കാരുടെ കെട്ടുകാഴ്ചകളും പെരുങ്കളിയാട്ടങ്ങളും. ഈയിടെ വായിച്ച ഒരു മുസ്ലിംവാരികയില്‍ മുഹമ്മദ് നബിയെക്കുറിച്ച് എഴുതിയവരെല്ലാം അമുസ്ലിംകള്‍! ഇവര്‍ ഖുര്‍ആനെയും പര്‍ദയെയും ഇജ്തിഹാദിനെയും നിരൂപണം ചെയ്യുന്നു. അത് കേള്‍ക്കാനും ഉള്‍ക്കൊള്ളാനുമുള്ള കരുത്ത് കേരള മുസ്ലിംകള്‍ നേടിയിരിക്കുന്നു. ചിലര്‍ പള്ളികളില്‍ ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കും പ്രവേശനം നല്‍കുന്നു. ദുരന്തങ്ങളില്‍ ജാതി മത ഭേദമെന്യേ ജനങ്ങളെ സഹായിക്കുന്നു. ഇതിലൊന്നും ഈ മുസ്ലിം മതേതരനാട്യക്കാര്‍ക്ക് പ്രാതിനിധ്യമില്ല എന്നത് മറ്റൊരു സത്യം.
ജനങ്ങളെ സ്നേഹിക്കുന്ന ഈ മുസ്ലിംകള്‍ അവരുടെ ഇസ്ലാമില്‍ ആത്മവിശ്വാസവുമുള്ളവരാണ്. മുഹമ്മദ് നബി ആരാധനകള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ത്തന്നെ രാഷ്ട്ര നായകനും ജനങ്ങളുടെ കണ്ണീരൊപ്പുന്നവനുമായിരുന്നെന്ന് അവര്‍ തിരിച്ചറിയുന്നു. എം.എന്‍. കാരശേãരി മാഷ് പറയുന്ന മതരാഷ്ട്രവാദമാണ് ഇതെങ്കില്‍ ഈ മതരാഷ്ട്രവാദം തന്നെയാണ് ഇസ്ലാം എന്നാണ് എന്റെ കണ്ടെത്തല്‍. കാരണം, രാഷ്ട്രീയം ഇസ്ലാമികദര്‍ശനത്തിന്റെ തന്നെ ഭാഗമായതിനാലാണ് നബി രാഷ്ട്രത്തലവനായതും ഖലീഫമാര്‍ ഇസ്ലാമിന്റെ പേരില്‍ രാഷ്ട്രങ്ങള്‍ ഭരിച്ചതും അവിടെ ക്ഷേമം കളിയാടിയതും. ഇതുതന്നെയാണ് ഗാന്ധിജിയുടെ രാമരാജ്യവും ബുദ്ധന്റെ ക്ഷേമരാഷ്ട്രവും ക്രൈസ്തവരുടെ ദൈവരാജ്യവും. സത്യവും ധര്‍മവും നീതിയും പൂത്തുലയുന്ന ഈ സങ്കല്‍പം കപട മതവാദികള്‍ക്കും കപട മതേതരവാദികള്‍ക്കും മനസ്സിലാകില്ല. അതിനാല്‍ത്തന്നെയാണ് മതേതരനായ ജിന്നയേക്കാള്‍ രാമഭക്തനായ ഗാന്ധിജിയെ ജനങ്ങള്‍ സ്നേഹിക്കുന്നതും ആരാധിക്കുന്നതും.
കപടനാട്യക്കാരേക്കാള്‍ രാജ്യത്തിന് ഇന്നാവശ്യം യഥാര്‍ഥ മതഭക്തരെയും അല്ലെങ്കില്‍ പൂര്‍ണ മതമുക്തരെയുമാണ്; രണ്ടുംകെട്ട അവസരവാദികളെയല്ല. അനാവശ്യചര്‍ച്ചകളും മിഥ്യകളും സൃഷ്ടിച്ച് അതിന്മേലുള്ള കടന്നുകയറ്റമാണ് ഫാഷിസത്തിന്റെ രീതിശാസ്ത്രം. ഏതു മനുഷ്യനും പ്രത്യുല്‍പന്നരാഹിത്യമാണ് അത് നല്‍കുക. തസ്ലീമ നസ്രീനും പര്‍ദയും തീവ്രവാദവും മാത്രം ചര്‍ച്ചയാകുന്നത് ഫാഷിസത്തിന്റെ വിജയമാണ്. ശിവജിയും ഔറംഗസീബും ചരിത്രങ്ങളാണ്. അതുപോലെ ടിപ്പു സുല്‍ത്താനും പഴശãിരാജയും മറ്റൊരു ചരിത്രവും. അതിന്മേല്‍ മാത്രമുള്ള മുസ്ലിംകളുടെ സുഡോകു കളി ചരിത്രത്തിന്റെ വര്‍ത്തമാനത്തില്‍ നിന്നുള്ള വഴിതിരിച്ചുവിടലാണ്. അത് മാത്രം ചര്‍ച്ചക്കുവരുമ്പോള്‍ വിജയിക്കുന്നത് ഈ പിത്തലാട്ടക്കാരും ഫാഷിസ്റ്റുകളുമാണ്. അതിനാല്‍, സാംസ്കാരിക കേരളവും മുസ്ലിം സമുദായവും 'തൊട്ടാല്‍ പൊള്ളുന്ന' വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അല്ലാതെ തന്നെ സമൂഹങ്ങളുടെ മുമ്പില്‍ എത്രയെത്ര സാധ്യതകള്‍. ബഹുമാന്യനായ മുന്‍ രാഷ്ട്രപതി എ.പി.ജെ. കലാം പറയുന്നതുപോലെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നമുക്ക് ഉറങ്ങാതിരുന്ന് പ്രവര്‍ത്തിച്ചു കൂടേ?
vineethnamboothiri@gmail.com

പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങി; കാഞ്ഞങ്ങാട് ഗതാഗതക്കുരുക്കില്‍ തന്നെ

on Apr 10, 2010

കാഞ്ഞങ്ങാട്: കഴിഞ്ഞ അഞ്ചുവര്‍ഷമായി പോലിസും നഗരസഭയും കാഞ്ഞങ്ങാട്ടെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാന്‍ പല പദ്ധതികളും ആവിഷ്കരിച്ചുവെങ്കിലും നഗരത്തിലെ ഗതാഗതക്കുരുക്ക് അനുദിനം രൂക്ഷമാവുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് നഗരസഭ വാങ്ങിയ റബര്‍ ഹമ്പുകളും കോണുകളും പ്ളാസ്റിക് ബാരക്കുകളും പൊട്ടി തകര്‍ന്നിരിക്കുകയാണ്. ട്രാഫിക് പോലിസ് കുറവായതിനാല്‍ ടൌണില്‍ ഹോം ഗാര്‍ഡുകളെ നിയമിച്ചിരുന്നെങ്കിലും ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. പുതിയകോട്ടമുതല്‍ അതിഞ്ഞാല്‍ വരെ റോഡിന് ഇരുവശവും ഓട്ടോ റിക്ഷകള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുകയാണ്. കാഞ്ഞങ്ങാട് ബസ് സ്റാന്റില്‍ ബസ്സിറങ്ങിയവര്‍ക്ക് കാസര്‍കോട്ടേക്കുള്ള ബസ് പിടിക്കണമെങ്കില്‍ റോഡ് മുറിച്ചുകടക്കണം. ഇവിടെ ട്രാഫിക് സിഗ്നലുകളോ ബോര്‍ഡുകളോ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ വളരെ ബുദ്ധിമുട്ടിയാണ് റോഡു മുറിച്ചുകടക്കുന്നത്. ട്രാഫിക് പോലിസോ ഹോംഗാര്‍ഡോ മിക്കസമയത്തും ഉണ്ടാവുന്നില്ലെന്നും പരാതിയുണ്ട്. ദീര്‍ഘദൂര ബസ്സുകള്‍ക്ക് റോഡില്‍ തന്നെ സ്റ്റോപ്പ് അനുവദിച്ചതാണ് ഇവിടെ ഗതാഗതകുരുക്ക് രൂക്ഷമാവാന്‍ കാരണം. അലാമിപ്പള്ളി ബസ്സ്റാന്റ് ഉദ്ഘാടനം ചെയ്യാത്തതിനാല്‍ കാഞ്ഞങ്ങാട്ടെ ഗതാഗത പ്രശ്നം യാത്രക്കാര്‍ ദുരിതമാവുകയാണ്. ഗതാഗത പ്രശ്നം ജനമൈത്രി പോലിസും നഗരസഭ കൌണ്‍സില്‍ യോഗവും ചര്‍ച്ച ചെയ്യുന്നുണ്െടങ്കിലും ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല.

അജാനൂര്‍ പഞ്ചായത്ത് ഖരമാലിന്യ സംസ്കരണ പ്ളാന്റ് പാതിവഴിയില്‍ ഉപേക്ഷിച്ചു

on

കാഞ്ഞങ്ങാട്: ലക്ഷങ്ങള്‍ ചെലവഴിച്ച് അജാനൂര്‍ പഞ്ചായത്ത് മാവുങ്കാലില്‍ നിര്‍മിച്ച ഖരമാലിന്യ സംസ്കരണപ്ളാന്റിന്റെ പ്രവര്‍ത്തനം എങ്ങുമെത്തിയില്ല. മാവുങ്കാല്‍ കെ.എസ്.ഇ.ബി സബ് സ്റേഷന് സമീപം ക്ളീന്‍ കേരള പദ്ധതി പ്രകാരം 2007ല്‍ ഉദ്ഘാടനം ചെയ്ത ഖരമാലിന്യ സംസ്കരണ പ്ളാന്റാണ് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും മാലിന്യ സംസ്കരണം ആരംഭിക്കാത്തത്്. ആദ്യം ഇവിടെ മണ്ണിരകമ്പോസ്റ്റ് നിര്‍മാണം തുടങ്ങി വിജയകരമായി നടന്നുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് പദ്ധതി മാറ്റുകയായിരുന്നു. 2005 ആഗസ്റ് 20നാണ് ഖരമാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കാന്‍ കെ വി കുഞ്ഞിരാമന്‍ എം.എല്‍.എ തറക്കല്ലിട്ടത്. കാസര്‍കോഡ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നിര്‍മാണം പൂര്‍ത്തിയാക്കി. 2007 ജനുവരി 13ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി പ്ളാന്റ് ഉദ്ഘാടനം നടത്തുകയും ചെയ്തു.എന്നാല്‍ ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയതല്ലാതെ പ്ളാന്റിന്റെ പ്രവര്‍ത്തനം ഇതുവരെയും ആരംഭിച്ചിട്ടില്ല.ഇതിനിടയില്‍ ഇവിടെ മാലിന്യ സംസ്കരണത്തിന് കൊണ്ടുവന്ന ഉപകരണങ്ങള്‍ കടത്തികൊണ്ടുപോയതായും പരാതിയുണ്ട്.

അതിഞ്ഞാല്‍ ദേശം ഹരിതവര്‍ണ്ണമണിഞ്ഞു

on

കാഞ്ഞങ്ങാട്: സയ്യിദ് ഉമര്‍ സമര്‍ഗന്ധി (റ) അവര്‍കളുടെ പേരില്‍ ആരംഭിച്ച ഈ വര്‍ഷത്തെ ചിരപുരാതനമായ അതിഞ്ഞാല്‍ ദര്‍ഗ്ഗ ഷെരീഫ് ഉറൂസിനോടനുബന്ധിച്ച് അതിഞ്ഞാല്‍ ദേശം ഹരിതവര്‍ണ്ണമണിഞ്ഞു. മാണിക്കോത്ത് മുതല്‍ തെക്കേപുറം വരെ ഒരു കിലോമീറ്റര്‍ ചന്ദ്രഗിരി റൂട്ടിനെ പൂര്‍ണ്ണാമായും ഹരിതവര്‍ണ്ണമണിയിച്ചുകൊണ്ടാണ് നാട്ടിലെ യുവാക്കള്‍ ഒന്നടങ്കം ഉറൂസിനെ വരവേറ്റത്. ഇന്നുച്ചയ്ക്ക് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ കാഞ്ഞിരായില്‍ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തിയതോടെയാണ് ഉറൂസ് പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കമായത്. വന്‍ ജനക്കൂട്ടമാണ് ഉറൂസിന് എത്തിക്കൊണ്ടിരിക്കുന്നത്. നാടിന്റെ നാനാ ദിക്കില്‍ നിന്നും ജനങ്ങള്‍ ഒഴുകിയെത്തിയതോടെ അതിഞ്ഞാല്‍ ദേശം ജനസാന്ദ്രമായി. പ്രമുഖ പ്രാസംഗികന്‍ ആറളം അബ്ദുല്‍ ഖാദര്‍ ഫൈസി, മെഹമ്മൂദ് ഗിലാനി എന്നിവരുടെ മതപ്രഭാഷണ പരമ്പര ഇന്നുണ്ടാകും. ഉറൂസിനോടനുബന്ധിച്ച് പള്ളികളും സമീപ പ്രദേശങ്ങളെല്ലാം അലങ്കാര ദീപങ്ങള്‍ക്കൊണ്ട് അണിയിച്ചൊരുക്കിയിരിക്കുകയാണ്. ഇനിയുള്ള മൂന്ന് ദിനരാത്രങ്ങള്‍ അതിഞ്ഞാലിലും പരിസരങ്ങളിലും ഉള്ളവര്‍ക്ക് അത്മീയത നിറഞ്ഞ ആഘോഷത്തിന്റെ ദിനരാത്രങ്ങളാണ്. ഉറൂസിന് ആശ്രമ്സകല് അര്‍പ്പിച്ച് പരിസരത്തുള്ള ക്ഷേത്രക്കമ്മിറ്റിയുടെ വകബാനറും സ്ഥാപിചിട്ടുണ്ട്
ഏപ്രില്‍ 11 ന് രാത്രി കണ്ണൂര്‍-കാസര്‍കോട് ജില്ലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ദഫ് മുട്ട് മത്സരവും, തുടര്‍ന്ന് കൂട്ടപ്രാര്‍ത്ഥനയും നടക്കും. കൂട്ട പ്രാര്‍ത്ഥനക്ക് പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹൈ ശിഹാബ് തങ്ങള്‍ (കോഴിക്കോട് വലിയ ഖാസി) നേതൃത്വം നല്‍കും. ഏപ്രില്‍ 12ന് സുബ്ഹി നിസ്‌കാരത്തിന് ശേഷം മൗലീദ് പാരായണവും, അസ്ഹര്‍ നിസ്‌കാരത്തിന് ശേഷം അന്നദാനവും ഉണ്ടായിരിക്കും.

സി.എമ്മിന്റെ മരണം:സി.ബി.ഐ അന്വേഷണം വൈകരുത്‌-സംയുക്ത ജമാഅത്ത്‌

on Apr 8, 2010


കാഞ്ഞങ്ങാട്‌: സമസ്ത വൈസ് പ്രസിഡന്ടും മംഗലാപുരം, ചെമ്പിരിക്ക ഖാസിയുമായിരുന്ന സി.എം.അബ്‌ദുല്ല മൗലവിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം സി.ബി.ഐക്ക്‌ കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന്‌ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന്‌ കാഞ്ഞങ്ങാട്‌ സംയുക്ത മുസ്ലിം ജമാഅത്ത്‌ പ്രവര്‍ത്തകസമിതി യോഗം കേരള ഗവര്‍മെന്റിനോടും സി.ബി.ഐ അധികൃതരോടും ആവശ്യപ്പെട്ടു. അന്വേഷണകാര്യത്തില്‍ ബന്ധപ്പെട്ടവര്‍ കൈക്കൊള്ളുന്ന അലംഭാവവും നിസ്സംഗതയും സി.എമ്മിന്റെ ദുരൂഹ മരണത്തില്‍ മനസ്സ്‌ നീറിക്കഴിയുന്ന ലക്ഷക്കണക്കിന്‌ അനുയായി വൃന്ദത്തിന്റെ ആശങ്ക വര്‍ദ്ധിപ്പിക്കുമെന്ന്‌ യോഗം ചൂണ്ടികാട്ടി. പ്രസിഡണ്ട്‌ മെട്രോ മുഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു. ഖാസി സയ്യിദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്‌ സ്വാഗതവും ജോ.സെക്രട്ടറി സി.മൊയ്‌തു മൗലവി നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട്‌ കഞ്ചാവുമായി യുവാവ്‌ അറസ്റ്റില്‍

on

കാഞ്ഞങ്ങാട്‌: കഞ്ചാവുമായി യുവാവിനെ ഹൊസ്‌ദുര്‍ഗ്‌ പോലീസ്‌ യുവാവിനെ അറസ്‌റ്റ്‌ ചെയ്‌തു. കൊളവയല്‍ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന റഫീഖിനെയാണ്‌(38) അറസ്റ്റ്‌ ചെയ്‌തത്‌. കാഞ്ഞങ്ങാട്‌ ബസ്‌സ്റ്റന്‍ഡ്‌ പരിസരത്ത്‌ സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ്‌ അരയില്‍ സൂക്ഷിച്ചിരുന്ന ആറ്‌ പാക്കറ്റ്‌ കഞ്ചാവ്‌ പിടികൂടിയത്‌. 20 ഗ്രാം കഞ്ചാവാണ്‌ യുവാവില്‍ നിന്നും കണ്ടെത്തിയത്‌. എസ്‌.ഐ., സി.കെ. സുനില്‍ കുമാറാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌

അതിഞ്ഞാല്‍ മഖാം ഉറൂസ്‌ മതപ്രഭാഷണം വ്യാഴാഴ്‌ച മുതല്‍

on

കാഞ്ഞങ്ങാട്‌: സയ്യിദ്‌ ഉമര്‍ സമര്‍ഖന്തി വലിയുല്ലാഹിയുടെ പേരിലുള്ള പ്രസിദ്ധമായ അതിഞ്ഞാല്‍ ദര്‍ഗാശരീഫി ലെ ഉറൂസിനു വെള്ളിയാഴ്‌ച തുടക്കം. മതപ്രഭാഷണ പരമ്പര വ്യാഴാഴ്‌ച രാത്രി 8.30ന്‌ സമര്‍ഖന്ത്‌ നഗറില്‍ കാഞ്ഞങ്ങാട്‌ സംയുക്ത ജമാഅത്ത്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ ത ങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. ജമാഅത്ത്‌ പ്രസിഡണ്ട്‌ സി.ഇബ്രാ ഹിം ഹാജി അധ്യക്ഷത വഹിക്കും. സംയുക്ത ജമാഅത്ത്‌ പ്രസിഡണ്ട്‌ മെട്രോ മുഹമ്മദ്‌ ഹാജി, ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്‌ പ്രസംഗിക്കും. കീച്ചേരി അബ്‌ദുള്‍ ഗഫൂര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തും. ഉറൂസ്‌ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഹുസൈന്‍ പാലാട്ട്‌ സ്വാഗതം പറയും.
വെള്ളിയാഴ്‌ച ജുമുഅ നമസ്‌ക്കാരനന്തരം ഉറൂസ്‌ കമ്മിറ്റി ചെയര്‍മാന്‍ കാഞ്ഞിരായില്‍ മുഹമ്മദ്‌ കുഞ്ഞി ഹാജി പതാക ഉയര്‍ത്തും. രാത്രി ഖത്തീബ്‌ ആറളം അബ്‌ദുള്‍ ഖാദിര്‍ ഫൈസി, മഹ്‌മൂദ്‌ ജീലാനി ബാഖവി പ്രഭാഷണം നടത്തും. ശനിയാഴ്‌ച ഉമര്‍ ഹദവി പൂളപ്പാടം പ്രസംഗിക്കും. ഞായറാഴ്‌ച രാത്രി 7.30ന്‌ കണ്ണൂര്‍-കാസര്‍കോട്‌ ജില്ലകളിലെ ടീമുകളുടെ ദഫ്‌മുട്ട്‌ മല്‍സരം. തുടര്‍ന്ന്‌ കൂട്ടുപ്രാര്‍ത്ഥനക്ക്‌ കോഴിക്കോട്‌ വലിയ ഖാസി പാണക്കാട്‌ സയ്യിദ്‌ നാസര്‍ അബ്‌ദുല്‍ ഹയ്യ്‌ ശിഹാബ്‌ തങ്ങള്‍ നേതൃത്വം നല്‍കും. തിങ്കളാഴ്‌ച സുബ്‌ഹി നിസ്‌കാരത്തിന്‌ ശേഷം മൗലീദ്‌ പാരായണം. 4.30ന്‌ അന്നദാനത്തോടുകൂടി ഉറൂസ്‌ സമാപിക്കും.

കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്കിലെ വിദ്യാര്‍ഥി മരിച്ചു

on

പെരിയ: പരീക്ഷ എഴുതാന്‍ ഓപ്പറേഷന്‍ നീട്ടിവെച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. നിടുവോട്ടുപാറയിലെ നാരായണന്റെയും കമലാക്ഷിയുടെയും മകന്‍ എന്‍.അഭിലാഷ് (19) ആണ് മരിച്ചത്. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്കിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ഹെര്‍ണിയ അസുഖം ബാധിച്ച അഭിലാഷ് ബുധനാഴ്ച തുടങ്ങുന്ന പരീക്ഷക്ക് ശേഷം ശസ്ത്രക്രിയ മതിയെന്ന് ഡോക്ടറോട് പറഞ്ഞിരുന്നു. വേദനക്കുള്ള മരുന്ന് കഴിച്ച് പഠനം തുടര്‍ന്ന അഭിലാഷിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. പഠനത്തില്‍ മിടുക്കനായ അഭിലാഷിന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. സഹോദരങ്ങള്‍: അഭിത, അജിത.

ഭര്‍ത്താവിനെ കാണാതെ ഭാര്യയും കുട്ടികളും കരഞ്ഞു തീര്‍ക്കുന്നു....

on Apr 7, 2010


കാരുണ്യ മുള്ളവരേ മുന്‍പോട്ടു വരിക.....കാഞ്ഞങ്ങാട്‌: 'മൈ സോച്തേഹേ.... ഛോട്ടാവാല ദോ ബച്ചേം കോ സാത്ത്മേം മൈ ക്യാ കരേഗ?...' മഹാരാഷ്ട്ര സ്വദേശിനി ഷബാന രു മക്കളെയും മാറോട്‌ ചേര്‍ത്ത്‌ കണ്ണീര്‍ തുടച്ചുകൊ്‌ ഉയിക്കു ചോദ്യമാണിത്‌. പ്രശ്നങ്ങളിാതെ കുടുംബ ജീവിതം നയിക്കുതിനിടയി പൊടുനെ ഭര്‍ത്താവ്‌ മുഹമ്മദ്‌ റഫീഖ്‌ തെയും മക്കളെയും ഉപേക്ഷിച്ചുപോയ കാര്യമാണ്‌ ഷബാന വിവരിക്കുത്‌. അജാനൂറ്‍ ഇഖ്ബാ റെയിവെ ഗെയ്റ്റിനടുത്ത ക്വാര്‍ട്ടേഴ്സി താമസിച്ചിരു മുഹമ്മദ്‌ റഫീഖിനെ മാര്‍ച്ച്‌ 30 മുതലാണ്‌ കാണാതായത്‌. പത്തുവര്‍ഷം മുമ്പ്‌ മുംബൈയി വെച്ചാണ്‌ ഹോട്ട തൊഴിലാളിയായ റഫീഖിനെ ഷബാന പരിചയപ്പെടുത്‌. ഉമ്മ ചെറുപ്പത്തിതെ മരിച്ചിരുു. ഉപ്പയാണെങ്കി എവിടെയാണുള്ളത്ം അറിയി. ഇതേതുടര്‍്‌ ഷബാന വീട്ടുവേല ചെയ്തുവരികയായിരുു. പരിചയം സ്നേഹബന്ധമായി വളര്‍തോടെ അവിടത്തെ ജമാഅത്ത്‌ കമ്മിറ്റിയുടെ സഹകരണത്തോടെ വിവാഹം നടു. നാലുവര്‍ഷം മുംബൈയി താമസിച്ചതിനുശേഷം കേരളത്തിലേക്ക്‌ വു. മലപ്പുറത്തോ എറണാകുളത്തോ ആണ്‌ റഫീഖിണ്റ്റെ വീടെ്‌ ഷബാന പറയുു. ആറുമാസക്കാലം ബന്ധുവീട്ടി താമസിച്ചതിനുശേഷമാണ്‌ കാഞ്ഞങ്ങാട്ടേക്ക്‌ വത്‌. പെയിണ്റ്റിങ്ങ്‌ കരാര്‍ ജോലി ചെയ്യു റഫീഖ്‌ വീട്‌ നായി നോക്കിയിരു്ം അലിാത്ത ജീവിതമായിരുു തങ്ങളുടേത്ം ഷബാന പറയുു. മാര്‍ച്ച്‌ 30ന്‌ 2000 രൂപ നകി എറണാകുളത്തേക്ക്‌ പോവുുവെ്‌ പറഞ്ഞ്‌ വീട്ടി നി്‌ ഇറങ്ങിയതാണ്‌. നേരത്തെതെ അനാഥയായ ഷബാന ഭര്‍ത്താവും ഉപേക്ഷിച്ച്‌ പോയതോടെ എന്തുചെയ്യണമെറിയാതെ കണ്ണീര്‍ വാര്‍ക്കുു. മൂത്തമകന്‍ ഒമ്പതു വയസുള്ള മുഹമ്മദ്‌ അഫ്സ കാലുകള്‍ തളര്‍്‌ പുറത്തിറങ്ങാനാവാതെ വീട്ടിതയൊണ്‌. രാമത്തെ മകള്‍ റിസ്‌വാന വിദ്യാര്‍ത്ഥിനിയാണ്‌. അസുഖം ബാധിച്ച മകനെയും കൊ്‌ താന്‍ എങ്ങോട്ടുപോകുമെ്‌ ഷബാന ചോദിക്കുു.

സൗത്ത് ചിത്താരിയിലെ തായല്‍ അബ്ദുറഹ്മാന്‍ (62) മരണപ്പെട്ടു

on

ചിത്താരി : സൗത്ത് ചിത്താരിയിലെ തായല്‍ അബ്ദുറഹ്മാന്‍ (62) മരണപ്പെട്ടു, രാത്രി 9 മണിക്ക് മന്‍സൂര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം നളെ 12 മണിക്ക് സൗത്ത് ചിത്താരി ഹൈദ്രോസ് മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ അലീമ,

മദീന പ്രവാചക നഗരിയില്‍ നൂറുല്‍ ഉലമക്ക്‌ ആദരം

on


മദീന : പരിശുദ്ദ ഉംറ നിര്‍വഹണത്തിന്‌ വിശുദ്ദ ഭൂമിയില്‍ എത്തിയ അഖിലേന്ത്യാ സുന്നിവിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിഡന്റും ജാമിഅ സഅദിയ്യ അറബിയ്യ ജനറല്‍ മാനേജറുമായ നൂറുല്‍ ഉലമ എം. എ. അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാരെ മദീനയിലെ സുന്നി സമൂഹം ആദരിക്കുന്നു.ഏപ്രില്‍ എട്ടിന്‌്‌ വ്യാഴാഴ്‌ച്ച രാത്രി മദീന മുനവ്വറയില്‍ സൗദി നാഷണല്‍ എസ്‌.വൈ. എസ്‌.പ്രസിഡന്റ്‌ സയ്യിദ്‌ ഹബീബ്‌കോയ തങ്ങളുടെ അദ്ദ്യക്ഷതയില്‍ നടക്കുന്ന ആദരിക്കല്‍ സമ്മേളനം യമനില്‍നിന്നുള്ള പ്രമുഖ പണ്‌ഢിതന്‍ ൈശഖ്‌ അബ്‌ദുള്ള ബാ-അലവി ഉദ്‌ഘാടനം ചെയ്യും. അദ്ദേഹം പ്രശസ്‌തിപത്രവും പ്രമുഖ സൗദി പണ്‌ഢിതന്‍ ൈശഖ്‌ അബ്‌ദുറഹ്മാന്‍ ഉമര്‍ ബാ-അബൂദ്‌ ഉപഹാരവും നല്‍കും. പ്രമുഖ സൗദി പണ്‌ഢിതന്‍ ൈശഖ്‌ അബ്‌ദുല്‍ അസീസ്‌ മിഖ്‌വാര്‍ നൂറുല്‍ ഉലമയെ ഷാളണിയിക്കും. പി.കെ. മുഹമ്മദ്‌ ബാദ്‌ഷ സഖാഫി ആലപ്പുഴ അനുമോദന പ്രസംഗവും നടത്തും.വിവിദ സംഘടനകളെ പ്രതിനിതീകരിച്ച്‌ അബൂബക്കര്‍ അന്‍വരി, അബ്‌ദുല്‍റഹീം പാപ്പിനിശ്ശേരി (സൗദി നാഷണല്‍ എസ്‌.വൈ. എസ്‌.), ശംസുദ്ദീന്‍ നിസാമി, ഖാസിം പേരാമ്പ്ര(ആര്‍.എസ്‌. സി. സൗദി നാഷണല്‍ കമ്മിറ്റി),അബ്‌ദുല്‍ സലാം വടകര(മര്‍ക്കസ്‌), സുബൈര്‍ ഹാജി മട്ടന്നൂര്‍ (സഅദിയ്യ), തുടങ്ങിയവര്‍ പ്രസംഗിക്കും. സഅദിയ്യ മദീന കമ്മറ്റി സെക്രട്ടറി യൂസുഫ്‌ സഅദി ബംബ്രാണ സ്വാഗതവും, ശംസുദ്ദീന്‍ മൗലവി പാലക്കോട്‌ നന്ദിയും പറയും.

മനോരമ ലേഖകന്‍ ശ്യാംബാബു വെള്ളിക്കോത്തിന്റെ പിതാവ്‌ നിര്യാതനായി

on

കാഞ്ഞങ്ങാട്‌: മനോരമ നീലേശ്വരം ലേഖകന്‍ ശ്യാം ബാബുവെള്ളിക്കോത്തിന്റെ പിതാവ്‌ വെള്ളിക്കോത്തെ നീലേശ്വരം കൈനിവീട്ടില്‍ കരുണാകരന്‍ നായര്‍ (70) നിര്യാതനായി. റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു. കെ.എസ്‌.എഫ്‌.ഇയിലും ജോലി ചെയ്‌തിട്ടുണ്ട്‌.
ഭാര്യ: ഭാനുമതി. മറ്റ്‌ മക്കള്‍: ചാന്ദ്‌നി, വിനീത. മരുമക്കള്‍: ജയചന്ദ്രന്‍ (ഇലക്ട്രിസിറ്റി ബോര്‍ഡ്‌), ബാബു (മിലിട്ടറി), പ്രഭ. സംസ്‌ക്കാരം ബുധനാഴ്‌ച ഉച്ചയോടെ നീലേശ്വരം സമുദാസ ശ്‌മശാനത്തില്‍ നടക്കും.

സീഡ് 'ക്രസന്റി'ലെ കുട്ടികള്‍ നട്ട് നനച്ചു; പള്ളിമുറ്റവും ക്ഷേത്ര നടയും ഹരിതാഭദമായി

on

കാഞ്ഞങ്ങാട്: കൊളവയലിലെ പള്ളിക്കമ്മിറ്റിക്കാരും ക്ഷേത്ര സമിതിക്കാരും നന്ദി പറയുന്നത് 'ക്രസന്റി'ലെ കുട്ടികളോട്. പള്ളി മുറ്റവും ക്ഷേത്ര നടയും കണ്‍കുളിര്‍ക്കെ പച്ചയണിയിച്ചത് കാരണമാവണം 'സീഡ്' പദ്ധതിയില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ രണ്ടാം സ്ഥാന പട്ടികയിലേക്ക് 'ക്രസന്റി'നെ കൈപിടിച്ചുയര്‍ത്താനിടയാക്കിയത്. കാഞ്ഞങ്ങാട് ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഏറെ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് സീഡ് പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. സ്‌കൂളിനിരുപുറവുമുള്ള കൊത്തിക്കാല്‍ ജുമാമസ്ജിദ് പരിസരത്തും അജാനൂര്‍ കുറുംബ ഭഗവതി ക്ഷേത്രമുറ്റത്തുമാണ് കുട്ടികള്‍ വനവത്കരണം നടത്തിയത്. പ്രധാനധ്യാപിക ഷൈജാ നായരുടെയും കൊ-ഓര്‍ഡിനേറ്റര്‍ ടി.വി.ബിജുവിന്റെയും നേതൃത്വത്തില്‍ 35 ഓളം സീഡ് പ്രവര്‍ത്തകരാണ് സ്‌കൂള്‍ വളപ്പിലും ക്ഷേത്ര-പള്ളി പരിസരങ്ങളിലും ഹരിതഭംഗി ചാര്‍ത്തിയത്. അനസ്, ഷാഹിന, മുബീന, റിസ്‌വാന എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ ഗ്രൂപ്പ് തിരിഞ്ഞാണ് വനവല്ക്കരണത്തില്‍ ഏര്‍പ്പെട്ടത്. തിരുവനന്തപുരം ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്ന് കൊണ്ട് വന്ന നീര്‍മാതളം സ്‌കൂള്‍ മുറ്റത്ത് നട്ട് കൊണ്ടാണ് ക്രസന്റിലെ കുട്ടികള്‍ സീഡ് പദ്ധതിയെ സ്വാഗതം ചെയ്തത്. കമലസുരയ്യ എന്ന പേരിലാണ് നീര്‍മാതളം നട്ട് നനച്ചത് പതിമുഖവും തേക്കും കരിമരുതും മാവും തുടങ്ങി വിലപിടിപ്പുള്ള മരങ്ങള്‍ ക്രസന്റിലെ കുട്ടികള്‍ വളര്‍ത്തിയെടുത്തപ്പോള്‍ സ്‌കൂളിന്റെ പേരിനെ തന്നെ അന്വര്‍ഥമാക്കിയുള്ള ചന്ദ്രക്കലയും പച്ചപ്പിന്റെ നിലാവുമാണ് സമാനതകളില്ലാതെ പരന്നത്. സ്‌കൂളില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിച്ചതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. മാലിന്യങ്ങളെ കൃത്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ബയോഗ്യാസ് പ്ലാന്റ് കുട്ടികള്‍ക്ക് ചൂട് വെള്ളം ഉണ്ടാക്കുന്നതിനും മറ്റും സഹായകമാകുകയും ചെയ്യുന്നു. പ്ലാസ്റ്റിക് വേര്‍തിരിക്കാനും ക്ലാസുകളില്‍ ശുചിത്വ ബോധം ഉണ്ടാക്കാനും തുടങ്ങി. ദിവസവും ചെടികള്‍ക്ക് വെള്ളമൊഴിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ സീഡ് പ്രവര്‍ത്തകര്‍ സമയബന്ധിതമായി ചെയ്യും. ഇതൊക്കെ ചെയ്യുമ്പോഴും പഠന പ്രവര്‍ത്തനത്തില്‍ ഒരുപിടി മുന്നിലെത്താനും സീഡ് പ്രവര്‍ത്തകര്‍ക്ക് കഴിയുന്നു. പ്രകൃതിയെതൊട്ട് ശുദ്ധവായു ശ്വസിച്ച് ക്രസന്റിന്റെ കുട്ടികള്‍ സൈക്കിളില്‍ സ്‌കൂളിലെത്തുന്നത് മറ്റൊരു പ്രത്യേകതയാണ്. സീഡ് പ്രവര്‍ത്തനത്തിലൂന്നി സൈക്കിള്‍ യാത്രയ്ക്ക് പ്രാധാന്യം കൊടുത്തപ്പോള്‍ ക്രസന്റിന്റെ മുതിര്‍ന്ന കുട്ടികള്‍ മാത്രമല്ല താഴെ ക്ലാസിലുള്ളവര്‍ വരെ ബസും ഓട്ടോറിക്ഷയും ഉപേക്ഷിച്ച് സൈക്കിളില്‍ കയറി. അണ്‍ എയിഡഡ് വിദ്യാലയത്തിന്റെ എല്ലാ പരിമിതികളിലും നിന്ന് കൊണ്ട് സീഡ് പദ്ധതിയില്‍ വിജയകൊടി നാട്ടിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ക്രസന്റിന്റെ മക്കള്‍ക്ക് പറയാനുള്ളത് ഒന്ന് മാത്രം...മത്സരമല്ല ലക്ഷ്യം....ഇത് ഞങ്ങളുടെ കടമയാണ്...

ക്ഷേത്ര പരിസരത്ത് സംഘട്ടനം; പത്തുപേര്‍ ആസ്‌പത്രിയില്‍

on

കാഞ്ഞങ്ങാട്: ക്ഷേത്ര പരിസരത്ത് നടന്ന സംഘട്ടനത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. രാവണീശ്വരം ഉദയഗിരി മഹാകാളിക്ഷേത്ര പരിസരത്താണ് സംഘട്ടനം നടന്നത്. രാമഗിരിയിലെ കുഞ്ഞിരാമന്റെ മകന്‍ നിഥിന്‍ (19), നാരായണന്റെ മകന്‍ സുഭാഷ് (24), ശ്രീജേഷ് (21), രത്‌നാകരന്റെ മകന്‍ രഞ്ജിത് (20), വാണിയംപാറയിലെ രാജാമണിയുടെ മകന്‍ അജേഷ് (19), കുമാരന്റെ മകന്‍ സുനില്‍കുമാര്‍ (22), വസന്തന്റെ മകന്‍ ജയന്ദു (24), കണ്ണന്‍ (60), ശാരദ (50), സരോജനി (45) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രോത്സവത്തിന് ആശംസകളര്‍പ്പിച്ച് സ്ഥാപിച്ച കമാനം നശിപ്പിച്ചതിനെ ചൊല്ലിയുണ്ടായ വാക്തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.

ക്ഷേത്ര പരിസരത്ത് സംഘട്ടനം; പത്തുപേര്‍ ആസ്‌പത്രിയില്‍

on

കാഞ്ഞങ്ങാട്: ക്ഷേത്ര പരിസരത്ത് നടന്ന സംഘട്ടനത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. രാവണീശ്വരം ഉദയഗിരി മഹാകാളിക്ഷേത്ര പരിസരത്താണ് സംഘട്ടനം നടന്നത്. രാമഗിരിയിലെ കുഞ്ഞിരാമന്റെ മകന്‍ നിഥിന്‍ (19), നാരായണന്റെ മകന്‍ സുഭാഷ് (24), ശ്രീജേഷ് (21), രത്‌നാകരന്റെ മകന്‍ രഞ്ജിത് (20), വാണിയംപാറയിലെ രാജാമണിയുടെ മകന്‍ അജേഷ് (19), കുമാരന്റെ മകന്‍ സുനില്‍കുമാര്‍ (22), വസന്തന്റെ മകന്‍ ജയന്ദു (24), കണ്ണന്‍ (60), ശാരദ (50), സരോജനി (45) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രോത്സവത്തിന് ആശംസകളര്‍പ്പിച്ച് സ്ഥാപിച്ച കമാനം നശിപ്പിച്ചതിനെ ചൊല്ലിയുണ്ടായ വാക്തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.

മാണിക്കോത്ത് പി. കുഞ്ഞഹമദ് ഹാജി (70) കുഴഞ്ഞ് വീണ് മരിച്ചു

on Apr 6, 2010

കാഞ്ഞങ്ങാട്: മര്‍ച്ചന്റ് അസോസിയേറ്റിന്റെ യോഗത്തിനിടെ വ്യാപാരി കുഴഞ്ഞ് വീണ് മരിച്ചു. മാണിക്കോത്ത് പി. കുഞ്ഞഹമദ് ഹാജിയാണ് (70) കുഴഞ്ഞ് വീണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് (ഏപ്രില്‍ 6) ഒന്നരമണിയോടെ മാണിക്കോത്തെ ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ വാര്‍ഷിക സമ്മേളനം നടക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അജാനൂര്‍ കോസ്റ്റ്ല്‍ മര്‍ച്ചന്റ് അസോസിയേഷന്‍ യൂണിറ്റ് ട്രസ്റ്റ് ആണ്.

പാറപള്ളി ഉറൂസ്: മത സൗഹാര്‍ദ സംഗമം നടന്നു

on

ഹൊസ്ദുര്‍ഗ്ഗ്: പാറപള്ളി ഉറൂസിന്റെ ഭാഗമായി മത സൗഹാര്‍ദ സംഗമം നടന്നു. ചെറുവാടി-അബ്ദുല്ലാഹി സദി ഉദ്ഘാടനംചെയ്തു. ടി.ഇ.മഹമൂദ് ഹാജി അധ്യക്ഷനായി. സ്വാമി പ്രേമാനന്ദ, ഫാ. ജോര്‍ജ് പടന്നമാക്കീല്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.പി.സതീഷ്ചന്ദ്രന്‍ (സി.പി.എം), അഡ്വ. ടി.കെ.സുധാകരന്‍ (കോണ്‍.), മടിക്കൈ കമ്മാരന്‍ (ബി.ജെ.പി), പി.മുഹമ്മദ്കുഞ്ഞി (ലീഗ്), എം.നാരായണന്‍ (സി.പി.ഐ), ബഷീര്‍ വെള്ളിക്കോത്ത് (സംയുക്ത മുസ്‌ലിം ജമായത്ത്), പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസൈനാര്‍ സംസാരിച്ചു. ഹാജി കെ.അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതവും മുസ്തഫ പാറപള്ളി നന്ദിയും പറഞ്ഞു. എം.എ.റഹിമാന്‍ ഹാജി സമ്മാനദാനം നടത്തി.

ഭര്‍തൃമതിയെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം

on Apr 5, 2010

കാഞ്ഞങ്ങാട്: കൊളവയില്‍ നിന്ന് കാണാതായ ഭര്‍തൃമതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതപ്പെടുത്തി. കൊളവയലിലെ ഗള്‍ഫുകാരന്റെ ഭാര്യ രജനി (27) യെ മാര്‍ച്ച് 30നാണ് കാണാതായത്. മകളെ സ്കൂളില്‍നിന്നും കൂട്ടിക്കൊണ്ടുവരാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഉച്ചക്കാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. സ്കൂളില്‍ എത്തിയിരുന്നില്ല. രജനി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം ഇഖ്ബാല്‍ ഹൈസ്കൂള്‍ പരിസരത്ത് കുടുംബസമേതം താമസിക്കുന്ന യുവാവിനെയും കാണാതായിട്ടുണ്ട്. ഈ യുവാവിന്റെ കൂടെ പോയതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. യുവാവിന്റെ മൊബൈല്‍ ഫോണ്‍ മഹാരാഷ്ട്ര ബെന്ദിപ്പൂര്‍ ടവറിനുകീഴിലാണുള്ളതെന്ന് സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

ലോഡ്ജില്‍ ചൂതാട്ടം ; മുന്ന് പേര്‍ അറസ്റ്റില്‍

on

കാഞ്ഞങ്ങാട്: അര്‍ധരാത്രിയില്‍ ലോഡ്ജില്‍ ചൂതാട്ടത്തിലേര്‍പ്പെട്ട മൂന്ന് പേരെ ഹൊസ്ദുര്‍ഗ് എസ്.ഐ.ടി.കെ. സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തു. ചിത്താരിയിലെ അഹമ്മദിന്റെ മകന്‍ എ.ബി. നിസാര്‍ (35), ചിത്താരി രാമഗിരിയിലെ ഹസൈനാറിന്റെ മകന്‍ ഇസ്മയില്‍ (32), നീലേശ്വരം കണിച്ചിറയിലെ അഹമ്മദിന്റെ മകന്‍ മുനീര്‍ (36) എന്നിവരാണ് അറസ്റ്റിലായത്. കോട്ടച്ചേരിയിലെ അപ്‌സര ലോഡ്ജിലെ നൂറ്റി ഏഴാം നമ്പര്‍ മുറിയിലാണ് സംഘം പുള്ളിമുറി ചൂതാട്ടത്തിലേര്‍പ്പെട്ടത്. കളിക്കളത്തില്‍ നിന്നും 9,140 രൂപ പിടിച്ചെടുത്തു

കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ നിര്യതനായി

on Apr 4, 2010

ഷാര്‍ജ: കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി. കാഞ്ഞങ്ങാട് പള്ളിക്കര പാക്കം കണ്ണവയലിലെ കൃഷ്ണന്‍ നായരുടെ മകന്‍ നാരായണന്‍ നായര്‍(45) ആണ് ഷാര്‍ജയിലെ റോളയിലെ താമസ സ്ഥലത്ത് മരിച്ചത്. മാതാവ്: നാരായണി. ഭാര്യ: മാധുരി, മകന്‍: നവനീത്. സഹോദരങ്ങളായ കുമാരന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ യു.എ.ഇ.യിലുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വ്യാസ മഹാഭാരത ഗദ്യപരിഭാഷ പ്രകാശനം ഏപ്രില്‍ ഏഴിന്

on

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് സ്വദേശിയും ദുര്‍ഗ സ്‌കൂള്‍ അധ്യാപകനുമായ പി. കുഞ്ഞികോമന്‍ എഴുതിയ വ്യാസമഹാഭാരതത്തിന്റെ ഗദ്യപരിഭാഷ സ്വാമി സന്ദീപാനന്ദഗിരി (സന്ദീപ് ചൈതന്യ)യുടെ നേതൃത്വത്തിലുള്ള സ്‌കൂള്‍ ഓഫ് ഭഗവത്ഗീത പ്രസിദ്ധീകരണത്തിന് ഏറ്റെടുത്തതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ ഏഴിന് നാല് മണിക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കുന്ന ചടങ്ങില്‍ സ്വാമി സന്ദീപാനന്ദഗിരി പ്രകാശനകര്‍മം നിര്‍വ്വഹിക്കും. വ്യാസമഹാഭാരതത്തിലെ ഒരു ലക്ഷത്തി പതിനെട്ടായിരം ശ്ലോകങ്ങള്‍ ആറ് വ്യാള്യങ്ങളിലായാണ് കുഞ്ഞികോമന്‍ ഗദ്യപരിഭാഷപെടുത്തിയത്. മഹാഭാരതത്തിന്റെ ഹിന്ദി വ്യാഖ്യാനമാണ് ലളിതമായും, കൂട്ടിച്ചേര്‍ക്കല്‍ നടത്താതെയും മലയാളത്തില്‍ ഗദ്യരൂപത്തിലാക്കിയത്. കെ. പ്രസേനന്‍, പി. ദിവാകരന്‍, പി.കുഞ്ഞുണ്ണിനായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

ഫാബ്രിക് പെയിന്റിംഗ്, സാരി ഡിസൈനിംഗ് കോഴ്സ്

on

കാഞ്ഞങ്ങാട്: വെളളിക്കോത്ത് ഇന്‍സ്റിറ്റ്യൂട്ടില്‍ നടത്തുന്ന ഫാബ്രിക് പെയിന്റിംഗ് & സാരി ഡിസൈനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം, ഭക്ഷണം, താമസം, എന്നിവ സൌജന്യമാണ്. 20 നും 35 നും ഇടയില്‍

മെര്‍സാത്ത്‌ അല്‍ ഖലീജ്‌ (Mersath Al Qaleej KSA) സൗദി അറേബ്യ കാസര്‍കോട്ട്‌ 100 കോടി മുതല്‍ മുടക്കും

on

കാസര്‍കോട്‌ : ഇന്തോനേഷ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ റിയല്‍ എസ്‌റ്റേറ്റ്‌, പാര്‍പ്പിട പദ്ധതി എന്നീ മേഖലകളില്‍ വന്‍ മൂലധന നിക്ഷേപമുള്ള സൗദി അറേബ്യയിലെ മെര്‍സാത്ത്‌ അല്‍ ഖലീജ്‌ (Mersath Al Khaleej) കാസര്‍കോട്ട്‌ വിവിധ പദ്ധതികള്‍ക്കായി 100 കോടി രൂപ മുതല്‍ മുടക്കുമെന്ന്‌ ചെയര്‍മാന്‍ ഷെയ്‌ഖ്‌ അഹമ്മദ്‌ അല്‍ മുഖല്ലവി അറിയിച്ചു. കഴിഞ്ഞ 25 വര്‍ഷമായി കേരളത്തിലും മുംബൈയിലും ഗള്‍ഫ്‌ രാജ്യങ്ങളിലും നിര്‍മ്മാണ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ബാന്‍ഗ്‌സണ്‍ ഡെവലപ്പ്‌മെന്റ്‌ പ്രൊജക്ടിന്റെ (Bangson Development Project) പാര്‍പ്പിട നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്‌, ആയുര്‍വേദ റിസോര്‍ട്ട്‌ തുടങ്ങിയ പദ്ധതികളിലും ഐടി മേഖലകളിലുമാണ്‌ മെര്‍സാത്ത്‌ അല്‍ ഖലീജ്‌ 100 കോടി രൂപ മുതല്‍ മുടക്കുന്നത്‌.
ഇന്ത്യയില്‍ ആദ്യമായാണ്‌ സ്ഥാപനം മുതല്‍ മുടക്ക്‌ നടത്തുന്നത്‌. ഇത്‌ കാസര്‍കോടിന്റെ വിനോദ സഞ്ചാര മേഖലയിലെ കുതിപ്പ്‌ ഉള്‍പ്പെടെ വികസന സാധ്യത മുന്നില്‍ കണ്ടാണെന്ന്‌ ചെയര്‍മാന്‍ പറഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഗള്‍ഫ്‌ സന്ദര്‍ശന വേളയിലെ പ്രഖ്യാപനങ്ങളാണ്‌ തങ്ങള്‍ക്ക്‌ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ സംരംഭം എന്ന നിലയില്‍ കാസര്‍കോട്ടെ ഗള്‍ഫ്‌ മലയാളികള്‍ക്ക്‌ കുറഞ്ഞ പാര്‍പ്പിട സമുച്ചയം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവാസി വില്ലേജ്‌ വില്ലകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അടുത്തമാസം തുടക്കം കുറിക്കും.മെര്‍സാത്ത്‌ അല്‍ ഖലീജ്‌ ചെയര്‍മാന്‍ ശെയ്‌ഖ്‌ അഹമ്മദ്‌ ജുബൈര്‍ അല്‍ മുഖല്ലവി, ബാന്‍ഗ്‌സണ്‍ ഡവലപ്‌മെന്റ്‌ മാനേജിംഗ്‌ ഡയറക്ടറും, മെര്‍സാത്ത്‌ അല്‍ഖലീജ്‌ പ്രൊജക്ട്‌ അഡൈവസറുമായ സുഹൈല്‍ ബാന്‍ഗ്‌സണ്‍, ഡയറക്ടര്‍ ഷെയ്‌ഷാദ്‌ ബാന്‍ഗ്‌സണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഉറൂസ് തുടങ്ങി: ഉള്ളാളില്‍ ജന പ്രവാഹം

on Apr 3, 2010

ഉള്ളാള്‍: ഉള്ളാള്‍ മഖാം ഉറൂസിന് തുടക്കം കുറിച്ചതോടെ നൂറുകണക്കിനാളുകള്‍ ദര്‍ഗശരീഫിലേക്ക് പ്രവഹിച്ചുതുടങ്ങി. ഏപ്രില്‍ 25 വരെ ഉള്ളാളില്‍ ഉറൂസ് നഗരി ഉത്സവരാവുകളായി മാറും. പാണക്കാട് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. ഉള്ളാള്‍ ഖാസി താജുല്‍ ഉലമ അല്‍ഹാജ് സയിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. ഉള്ളാള്‍ ദര്‍ഗാശരീഫ് പ്രസിഡന്റ് യു.കെ.മോനുഹാജി സ്വാഗതം പറഞ്ഞു.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com