ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തി മുങ്ങിയ വനിതാസംഘം പിടിയില്‍
Shafi Chithari on Nov 24, 2010
മെട്രോ മുഹമ്മദ് ഹാജിയെ തുളു അക്കാദമി ആദരിക്കുന്നു
Shafi Chithari on Nov 23, 2010
കോട്ടച്ചേരിയിലെ നിര്‍ദ്ദിഷ്ട മേല്‍പ്പാലം വീണ്ടും സ്തംഭനത്തിലേക്ക്
Shafi Chithari on Nov 22, 2010
ഈദ് സപ്ലിമെന്റ് പുറത്തിറക്കി
Mubarak on Nov 16, 2010
അവധി ദിനങ്ങളില്‍ കാഞ്ഞങ്ങാട് നഗരം മൂക്കുെപാത്തുന്നു
KAREEM KALLAR on
നഗരഹൃദയത്തില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യം അവധിദിനങ്ങളില്‍ നീക്കംചെയ്യാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കോട്ടച്ചേരി പെട്രോള്‍ പമ്പിനു സമീപമാണ് ഏറ്റവും വലിയ മാലിന്യനിക്ഷേപം. ഇവിടെ മറ്റുദിവസങ്ങളില്‍ രാവിലെ ഒമ്പതുമണിയോടെതന്നെ മാലിന്യം നീക്കംചെയ്യാറുണ്ട്. എന്നാല്‍, ഞായറാഴ്ച പോലുള്ള അവധിദിവസങ്ങളില്‍ തൊട്ടടുത്ത ദിവസമാണ് മാലിന്യനീക്കം നടക്കുന്നത്. അതുവരെ നഗരവാസികള്‍ ദുര്‍ഗന്ധം സഹിക്കണം.
പ്രവൃത്തിദിവസങ്ങളില്‍ മാത്രം ജോലി ചെയ്യാനാണ് നഗരസഭയുടെ നിര്‍ദേശമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍, മറ്റു നഗരസഭകളില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടങ്ങളില്‍ എല്ലാ ദിവസവും മുറപോലെ മാലിന്യനീക്കം നടക്കുന്നു. അവധിദിവസങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അധിക ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് പതിവ്. ഈ രീതി കാഞ്ഞങ്ങാട്ടും പിന്തുടരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കോട്ടച്ചേരിക്കു പുറമെ ബസ്‌സ്റ്റാന്‍ഡ് പരിസരം, ട്രാഫിക് സര്‍ക്കിള്‍, പി സ്മാരകമന്ദിര പരിസരം, ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വ്യാപകമായി മാലിന്യം കുന്നുകൂടിക്കിടക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ജില്ലാ ആശുപത്രിയിലെ മാലിന്യം നീക്കംചെയ്യാന്‍ നഗരസഭാ ജീവനക്കാര്‍ തയാറാകാത്തത് വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന്റെ പേരില്‍ ആശുപത്രി-നഗരസഭാ ജീവനക്കാര്‍ തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. മിക്ക ദിവസങ്ങളിലും ആശുപത്രി ജീവനക്കാരാണ് മാലിന്യം നഗരസഭയുടെ വാഹനങ്ങളില്‍ കയറ്റുന്നത്.
--------------------------------------------------------------------------------
'ബലിപെരുന്നാള്‍: സമാധാനത്തിന് മുന്‍തൂക്കം നല്‍കണം'
KAREEM KALLAR on
ആഘോഷ ദിവസം മതം വിലക്കിയ ഒരു പ്രവര്‍ത്തനത്തിലേക്കും തിരിയാതിരിക്കാന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ പറഞ്ഞു.
കുമ്പള: ബലിപെരുന്നാള്‍ ദിനത്തില്‍ അനിസ്‌ലാമിക രൂപത്തിലുള്ള ബൈക്ക് റേസ്, കരിമരുന്ന്, ഗാനമേള എന്നിവ ഒഴിവാക്കാനും സാമുദായിക സൗഹാര്‍ദം വിളിച്ചോതും വിധം ആരാധനാ കര്‍മങ്ങള്‍കൊണ്ട് പെരുന്നാള്‍ ആത്മീയമാക്കാനും മുഴുവന്‍ മഹല്ല് ജമാഅത്തുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കുമ്പള മേഖലാ സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ കെ. മമ്മു മാസ്റ്റര്‍, എം. ഖാലിദ് ഹാജി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
--------------------------------------------------------------------------------
ഹജ്ജ് കര്‍മ്മത്തിനായി മക്കയിലെത്തിയ മാണിക്കോത്ത് സ്വദേശി മിനായില്‍ മരിച്ചു
Shafi Chithari on Nov 15, 2010

മംഗലാപുരം വിമാനത്താവളത്തോട് ചേര്‍ന്ന ജോക്കട്ടയില്‍ റെയില്‍വെ സ്റ്റേഷന്‍ പണിയും-ഡി.ആര്‍.എം
Shafi Chithari on Nov 10, 2010
മംഗലാപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പണിയാന്‍ ഉദ്ദേശിക്കുന്ന രണ്ടാമത്തെ മേല്‍പ്പാലം രണ്ട് കൊല്ലതിനകം പൂര്‍ത്തിയാക്കുമെന്ന് റെയ്‌ന പറഞ്ഞു. മൂന്നോ നാലോ മാസത്തിനകം മേല്‍പ്പാലത്തിന്റെ പണി തുടങ്ങും. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക വകയിരുത്തിയതായും റെയ്‌ന പറഞ്ഞു.
സെന്‍ട്രല്‍ സ്റ്റേഷനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തുന്നവരുടെ സൗകര്യാര്‍ഥം അത്താവറില്‍ പുതിയൊരു കൗണ്ടര്‍ തുറക്കും. സെന്‍ട്രല്‍ സ്റ്റേഷനിലേക്കള്ള രണ്ടാമത്തെ പ്രവേശന കവാടത്തോട് ചേര്‍ന്നാണ് പുതിയ കൗണ്ടര്‍ വിഭാവനം ചെയ്യുന്നതെന്നും ഡി.ആര്‍.എം പറഞ്ഞു. കെ.സി.സി.ഐ. പ്രസിഡന്റ് ജി.ജി.മോഹന്‍ദാസ് പ്രഭു തുറന്ന സംവാദത്തിന് നേതൃത്വം നല്‍കി.
മുഹമ്മദ് സവാദ് സംസ്ഥാന ക്രിക്കറ്റ് ടീമില്‍
Shafi Chithari on
അജാനൂരില്‍ ഇടത് ആധിപത്യം തകര്‍ത്ത് യു.ഡി.എഫ്. ഐ.എന്‍.എല്‍. സഖ്യം ഭരണത്തിലേറി
Shafi Chithari on Nov 9, 2010
സ്ഥാനാര്‍ത്ഥിയെ മാറ്റി നിര്‍ത്തിയാണ് രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാം റൗണ്ടില്‍ നസീമ ടീച്ചര്‍ക്ക് പത്ത് വോട്ട് തന്നെ ലഭിച്ചു. ഇതേ തുടര്‍ന്ന് ഇവരെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. വൈസ്‌പ്രസിഡണ്ടായി കോണ്‍ഗ്രസിലെ പി. ബാലകൃഷ്‌ണനെ തെരഞ്ഞെടുത്തു.സി.പി.എമ്മിലെ ഒ. കൃഷ്‌ണന്‍,ബി.ജെ.പിയിലെ ബാലകൃഷ്‌ണന്‍ എന്നിവരും ഈ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. രണ്ട് റൗണ്ട് തെരഞ്ഞെടുപ്പാണ് നടന്നത്. പത്ത് വോട്ട് ലഭിച്ച ബാലകൃഷ്‌ണനെ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയായിരുന്നു. സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ വെള്ളിക്കോത്ത് വാര്‍ഡില്‍നിന്നാണ് ബാലകൃഷ്‌ണന്‍ ഉജ്ജ്വല വിജയം നേടിയത്. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട നസീമ ടീച്ചര്‍ 22-ാം വാര്‍ഡില്‍നിന്നും 1005 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വരണാധികാരി ഗംഗാധരനാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, നിയോജക മണ്‌ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, തെരുവത്ത് മൂസ ഹാജി, സി. മുഹമ്മദ്‌കുഞ്ഞി, മുബാറക് ഹസൈനാര്‍ ഹാജി, എം.ഹമീദ് ഹാജി, എ.ഹമീദ് ഹാജി, ചിത്താരി അബ്‌ദുല്‍ റഹ്‌മാന്‍, കെ.ബി. കരീം, സി. മൊയ്‌തു, എം.കെ. മുഹമ്മദ്‌കുഞ്ഞി, എ.പി.ഉമ്മര്‍, സി.കെ. റഹ്‌മത്തുള്ള, എന്‍.വി.അരവിന്ദാക്ഷന്‍ നായര്‍, പി.വി. സുരേഷ്, എക്കാല്‍ കുഞ്ഞിരാമന്‍, ഖാലിദ് പാറപ്പള്ളി സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളാകാനെത്തിയിരുന്നു.
തദ്ദേശ ഭരണകാരുടെ ശ്രദ്ധയ്ക്ക്
KAREEM KALLAR on
എ . ആര്‍ .എ കരീം
വീണ്ടും ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് സാരഥികള്‍ സ്ഥാനമേറ്റു . പ്രബുദ്ധ കേരളത്തിലെ മൂന്നുകോടി ബുദ്ധിജീവികള്‍ മാസംകളോളം തന്ത്രങ്ങള്‍ മെനഞ്ഞും , ദിവസങ്ങള്‍ ഉറക്കമിളിച്ചും , പരസ്പരം കാലുവരിയും, ചെളിവരിയെരിഞ്ഞും, കലഹിച്ചും അവസാനം ഇനി യേത് പഞ്ചായത്ത് ആരു ഭരിക്കണമെന്ന് തീരുമാനമായി. നല്ല കാര്യം . ഇനി കേടികള്‍ ചെലവഴിച്ചു നടത്തിയ ഈ മാമങ്കതിനോടുവില്‍ നാം കേരളീയര്‍ എന്ത് നേടി ? അതല്ല എന്ത് നേടാന്‍ പോവുന്നു ? സമയം ചെലവഴിച്ചു തെരഞ്ഞെടുപ്പു പ്രക്രിയയില്‍ അണിചേര്‍ന്ന ഓരോ മലയാളിയും ഇതിനെ കുറിച്ച് ചിന്തികണം കാരണം കേരളത്തിലെ ഒട്ടുമിക്ക പഞ്ചായത്തിലും ഓരോതവണ ഇലക്ഷന്‍ വരുമ്പോഴും മാറി മാറി അധികാരം പങ്കിട്ടെടുകുന്ന മുന്നണികള്‍ നമ്മുടെ നാട് അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തിലും പോതുജന്ക്ഷേമാകര്യങ്ങളിലും എത്രത്തോളം പുരോഗതി പ്രാപിക്കാന്‍ കഴിഞ്ഞു eന്നതിനെകുരിച്ചു ചിന്തികെണ്ടിയിരികുന്നു നഗരങ്ങളിലെ മാലിന്യസംസ്കരണത്തിന്റെ കാര്യംതന്നെ എടുകാം ചീഞ്ഞളിഞ്ഞു ദുര്‍ഗന്തം വമിക്കുന്ന മാലിന്യകൂമ്പരത്തിന് മുകളില്‍ കയറിയിരുന്നു "ഇത് ദൈവത്തിന്റെ സ്വന്തം നാട് " എന്ന് നാഴികക്ക് നാല്പതു വട്ടം ഉദ്ഘോഷിക്കുന്ന മലയാളി പോങ്ങച്ചസംസ്കാരം ഉപേക്ഷിച്ചു ഇനിയെങ്കിലും തന്റ്റെ ഇരിപ്പിടം നോകി ആത്മ വിമര്‍ശന ത്തിനു തയാര്‍ ആയിലെങ്കില്‍ നമ്മുടെ ബുദ്ധിജീവികലെപോലെ ചിന്തിക്കാന്‍ മറന്ന വിഭാഗമെന്നും ലോകം നമ്മെ പരിഹസിചെക്കാം അപോഴെകും ചിലപ്പോള്‍ ചൊറിയും പനിയും പിടിച്ചു അതൊന്നും ശ്രവികാനുള്ള മാനസിക അവസ്തയിലയിരികില്ല നമ്മള്‍ എന്ന് വേണമെങ്കില്‍ സമാധാനികം. പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിച്ചു വരുമ്പോഴും ആരോഗ്യരംഗം തരുമാരകുംപോഴും അതില്‍നിന്നെല്ലാം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന നമ്മുടെ നേതാക്കള്‍ ഒരു കാര്യം ഓര്‍ക്കണം
ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ കേരളത്തെ ശുചിത്വമാകാന്‍ ഒരു മാസം തന്നെ ധാരാളം . ആരോഗ്യമുള്ള ഒരു വാര്‍ഡ് മേമ്പെര്‍ക്ക് പ്രഭാത സഞ്ചാരം നടത്താന്‍ മാത്രമുള്ള ചെറിയ പ്രദേശങ്ങളാണ് നമ്മുടെ വാര്‍ഡുകള്‍ . പ്രസ്തുത പ്രദേശത്തെ ജനങ്ങളുമായി നല്ല ബന്ധം ഉണ്ടാകുന്നതിലൂടെ സര്‍കാരിന്റെ ഫണ്ടും പോരാത്തതിന് ജനങ്ങളുടെ സഹകരണവും കൂടിയായാല്‍ അവിടെ ആവശ്യമയവയെല്ലാം സാധ്യമാകാന്‍ പ്രയാസമുണ്ടാകില്ല . ഉദാ: തെരുവ് വിളകുകള്‍, ഓവുചാലുകള്‍ , പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ .... തുടങ്ങിയവ . വീടും പരിസരവും വൃത്തിയായി സൂക്ഷിക , മാലിന്യങ്ങള്‍ കൃത്യമായി സംസ്കരികുക , എന്നീ ഉത്തരവാടിദ്യങ്ങള്‍ വീട്ടുടമ യുടെതും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ളത് വ്യപരിയുടെയും നിര്‍ബന്ധമായ കടമയായി പ്രഖ്യപികുകയും വീഴ്ച്ചവരുതുന്നവര്ക് തക്കതായ പിഴ ചുമത്തുകയും ആ സംഖ്യ ശുചീകരനതിനുപയോകികുകയും ചെയ്യുകയാണെങ്കില്‍ തന്നെ ഈ പ്രശ്നത്തിന് പൂര്‍ണമായ പരിഹാരമാകും. പിന്നെ നഗര പഞ്ചായത്ത് സഭകള്‍ ചെയേണ്ടത് ഒരുമാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും അവരുടെ പ്രദേശങ്ങളില്‍ മുഴുവനും കൊതുക് നശീകരണ മരുന്ന് തളിക്കുന്ന സംവിധാനം ഉണ്ടാകുക ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ച് എല്ലാ കാലാവസ്ഥയിലും ഈ പ്രക്രിയ തുടരെന്ടതവശ്യമാണ്. ഇതു ചെയാനുള്ള സന്മനസ് അല്പം അര്‍പ്പണബോധവും ഉണ്ടായാല്‍ ബാക്കിയെല്ലാം തനിയെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി മാരും എന്നതില്‍ സംശയം വേണ്ട ഇത്രയും അവെഷതെടെ ജനങ്ങള്‍ തെരഞ്ഞെടുതയച്ചതല്ലേ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാന്‍ എല്ലാ ഭരണാധികാരികളും തയാറാകണം . ഒപ്പം ഈ ഭരണസമിതി ദുര്‍ഭരണം നടത്തി ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ചു അത് വഴി അടുത്ത തവണ അധികാരം കിട്ടണം എന്ന പ്രതിപക്ഷത്തിന്റെ മനോഭാവം മാറ്റി നാടിനു വേണ്ടി പരമാവധി സഹകരികണം ചുമര്‍ ഉണ്ടെങ്കില്‍ അല്ലെ ചിത്രം വരകനോക്കുള്ളൂ എല്ലാവര്ക് നല്ല ഭുദ്ധി ആശംസിക്കുന്നു .
പൊന്നിന് മേലെ പരുന്തും പറക്കില്ല
KAREEM KALLAR on
വെള്ളിയുടെ വിലയിലും വന്‍ കയറ്റമാണ് ചൊവ്വാഴ്ച ഉണ്ടായത്. ഒരു കിലൊ വെള്ളിയ്ക്ക് 1000 രൂപ കൂടി 39,900 ആയി.
ഇന്ത്യയില്‍ സ്വര്‍ണ കച്ചവടക്കാര്‍ വന്‍ തോതില്‍ സ്വര്‍ണം വാങ്ങുകയാണ്. വരുന്ന വിവാഹ സീസണ്‍ കണക്കിലെടുത്താണിതി. ദീപാവലിയ്ക്ക് മുമ്പ് തമിഴ്നാട്ടിലും വടക്കേ ഇന്ത്യയിലും സ്വര്‍ണ വില്പന കൂടിയിരുന്നു. ഈ കൂടിയ ഡിമാന്റ് വില കയറാന്‍ കാരണമായി. എന്നാല്‍ ദീപാവലിയ്ക്ക് ശേഷം സ്വര്‍ണ വില കൂടുന്നതിന് പ്രധാന കാരണം രൂപയുടെ മൂല്യം കുറയുന്നതാണ്. സ്വര്‍ണത്തിന്റെ വന്‍കിട ഇടപാടുകള്‍ ഡോളറിലായതിനാല്‍ നേട്ടം കൂടുതല്‍ ഉണ്ടാക്കാമെന്നതിനാല്‍ പലരും വന്‍ തോതില്‍ സ്വര്‍ണം വാങ്ങുന്നുണ്ട്.
സ്വര്‍ണ വില അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 1400 ഡോളര്‍ കഴിയുമെന്ന് കണക്ക് കൂട്ടല്‍ തുടങ്ങിയിട്ട് കുറേ മാസമായി. ചൊവ്വാഴ്ചയാണ് അത് സംഭവിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് (31.1034768 ഗ്രാം) 9.33 ഡോളര്‍ കൂടി 1412.66 ഡോളറായി.
ഇന്ത്യയില്‍ സ്വര്‍ണ വില വൈകാതെ പവന് 16,000 രൂപയെത്തുമെന്നാണ് കണക്ക് കൂട്ടല്‍. 2005 ഒക്ടോബര്‍ 10നാണ് പവന്‍ വില 5,000 ഭേദിച്ചത്. അഞ്ച് വര്‍ഷവും ഒരു മാസവും കൊണ്ട് മൂന്നിരട്ടിയാണ് മൂല്യവര്‍ധന. 10,000 രൂപയില്‍ നിന്ന് 15,000 രൂപയിലേക്ക് കുതിക്കാന്‍ വേണ്ടിവന്നത് വെറും രണ്ട് വര്‍ഷവും ഒരു മാസവും. 2008 ഒക്ടോബര്‍ ഒമ്പതിനായിരുന്നു പവന്‍ വില 10,000 കടന്നത്.
സ്വര്‍ണം വാങ്ങാതെ തന്നെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താവുന്ന സംവിധാനമായ ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ വില്പനയുടെ വില്പനയും കൂടിയിട്ടുണ്ട്. വിവിധ മ്യൂച്ചല്‍ ഫണ്ട് സ്ഥാപനങ്ങളാണ് ഇടിഎഫ് എന്നറിയപ്പെടുന്ന ഇവ പുറത്തിറക്കിയിട്ടുള്ളത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ആണ് ഒരു ഇടിഎഫ് യൂണിറ്റിന്റെ മുഖ വില..
മഞ്ചേശ്വരം ലീഗിലെ വനിതാ അംഗം BJP യ്ക്ക് വോട്ട് ചെയ്തു. കോലീബി സഖ്യം വിവാദമായി
Shafi Chithari on
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ദേശീയ സമ്മേളനം ന്യൂഡല്‍ഹിയില്‍
Shafi Chithari on
പുല്ലൂര്‍ പെരിയയില്‍ കോ-ലീ-ബി സഖ്യം അധികാരത്തില്‍; ബി ജെ പിയില്‍ ഉള്‍പ്പോര്
Shafi Chithari on
കാഞ്ഞങ്ങാട്: പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഭരണം ബി ജെ പിയുടെ സഹകരണത്തോടെ യു ഡി എഫ് പിടിച്ചെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കോണ്‍ഗ്രസിലെ സി കെ അരവിന്ദാക്ഷന് ബി ജെ പി അംഗം ശൈലജ അനുകൂലമായി വോട്ട് ചെയ്തതോടെ രണ്ടു പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ഭരണത്തിന് വിരാമമായി. ചാലിങ്കാല്‍ വാര്‍ഡില്‍നിന്ന് വിജയിച്ച അരവിന്ദാക്ഷന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരിയ വാര്‍ഡില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് അംഗം വിമല കുഞ്ഞിക്കണ്ണനാണ് വൈസ് പ്രസിഡന്റ്. ഇവിടെ യു ഡി എഫും എല്‍ ഡി എഫും എട്ടുവീതം സീറ്റ്‌നേടി തുല്യനിലയിലായതിനാല്‍ ബി ജെ പി അംഗത്തിന്റെ വോട്ട് നിര്‍ണായകമായിരുന്നു. അതിനിടെ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് ബി ജെ പിയില്‍ ഉള്‍പ്പോരിന് കാരണമായി. യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്യില്ലെന്ന് ബി ജെ പി ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവയെല്ലാം കാറ്റില്‍ പറത്തിയാണ് താമര ചിഹ്നത്തില്‍ മത്സരിച്ച ബി ജെ പിയിലെ ശൈലജ യു ഡി എഫിനെ പിന്തുണച്ചത്. ഇവരെ തിങ്കളാഴ്ച തന്നെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുമെന്ന് ബി ജെ പി ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകാന്‍് അറിയിച്ചു.
മമ്പുറം ആണ്ടുനേര്‍ച്ചയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
Mubarak on
തിരൂരങ്ങാടി: മമ്പുറം സയ്യിദ് മൗലദ്ദവീല തങ്ങളുടെ 172-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം.
ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി മമ്പുറം സയ്യിദ് അഹമ്മദ് ജിഫ്‌റി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് നേര്‍ച്ചയുടെ ചടങ്ങുകള്‍ തുടങ്ങിയത്. ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന മുസ്‌ലിം തീര്‍ഥാടന കേന്ദ്രമായ മമ്പുറത്തേക്ക് തിങ്കളാഴ്ച മുതല്‍ വിശ്വാസികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
ദുആയ്ക്കും കൂട്ട സിയാറത്തിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വംനല്‍കി. സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു.
ആത്മീയകേരളത്തെ മമ്പുറം തങ്ങള്‍ എന്നും വഴിനടത്തുന്നു എന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സൈദ് മുഹമ്മദ് നിസാമി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങില്‍ എസ്.എം. ജിഫ്രിതങ്ങള്‍ അധ്യക്ഷതവഹിച്ചു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ്‌നദ്‌വി, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം. സൈതലവിഹാജി, യു. ശാഫിഹാജി, കെ.പി. ശംസുദ്ദീന്‍ഹാജി എന്നിവര്‍ പ്രസംഗിച്ചു.
രിസാല അബുദാബി സാഹിത്യേത്സവ് സമാപിച്ചു
Shafi Chithari on Nov 8, 2010
അബൂദാബി: രിസാല സ്റ്റഡി സര്‍ക്കിള്‍(ആര്‍.എസ്.സി) നടത്തിവരുന്ന സാഹിത്യോത്സവിന്റെ അബൂദാബി സംസ്ഥാന മത്സരം വെള്ളിയാഴ്‌ച ഇന്ത്യന്‍ സൊഷ്യല്‍ സെന്ററില്‍ മര്‍ഹൂം ഷിഹബുദ്ദീന്‍ സഖാഫി നഗറില്‍ സമാപിച്ചു. സോണ്‍ ഘടകങ്ങളില്‍ നിന്ന് മത്സരിച്ച് നാദിസിയ്യ സോണ്‍ ഒന്നാം സമ്മാനര്‍ഹരായി. സയ്യിദ് സിറാജ് തങ്ങളും ഉസ്‌മാന്‍ സഖാഫി തുടങ്ങിയവര്‍ സമ്മാന വിതരണം നടത്തി. ഇദംപ്രഥമമായി അടുത്ത വെള്ളിയഴ്‌ച ദുബായില്‍ നടക്കുന്ന ദേശീയ സര്‍ഗസംഗമം ഒന്നാം സ്ഥാനം നേടിയ പ്രതിഭകള്‍ മാറ്റുരയ്‌ക്കും. ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി യു.എ.യി ലെ ഇരുപതോളം സോണുകളില്‍ നിന്ന് അഞ്ഞൂറിലധികം പ്രതിഭകള്‍ മുപ്പത്തിരണ്ട് ഇനങ്ങളില്‍ മത്സരിക്കും.
മുളിയാര്‍, അജാനൂര്‍ സീറ്റ് നഷ്ടം: ലീഗ് യോഗത്തില്‍ നേതാക്കള്‍ കൊമ്പുകോര്‍ത്തു
Shafi Chithari on Nov 4, 2010
ലോക പൈതൃക പട്ടികയില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്തണം
Shafi Chithari on
പോലീസ് പിന്തുടര്‍ന്ന കാര്‍ തോട്ടിലേക്ക് മറിഞ്ഞു
Shafi Chithari on
സ്ത്രീധന പീഡനം: ഭര്‍ത്താവിനെതിരെ കേസ്
Shafi Chithari on
കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് ചിത്താരിയിലെ ഷാഹിദിന്റെ മകള്‍ ഫൗസിയ (22)യുടെ പരാതിയിലാണ് ഭര്‍ത്താവ് ചിത്താരി സൗത്തിലെ റിയാസിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. 2007ലാണ് ഫൗസിയയും റിയാസും തമ്മിലുള്ള വിവാഹം നടന്നത്. കല്ല്യാണസമയത്ത് രണ്ട് ലക്ഷം രൂപയും സ്വര്‍ണ്ണവും നല്‍കിയിരുന്നു. അതിന് ശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് ഫൗസിയ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ഉദുമ മുഹമ്മദിനു മുന്നില്‍ ഏതു പാമ്പും പത്തിമടക്കും.
Shafi Chithari on Nov 2, 2010


അജാനൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫ് - ഐ.എന്‍.എല്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
Shafi Chithari on
ചെര്‍ക്കളം അബ്ദുള്ള ട്വിറ്ററില്‍
Mubarak on Nov 1, 2010
ശനിയാഴ്ചയാണ് ചെര്‍ക്കളം മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ അംഗത്വമെടുത്തത്. twitter.com/cherkalam എന്ന അഡ്രസില്‍ ചെര്‍ക്കളം അബ്ദുള്ളയെ പിന്‍തുടരാം. തന്റെ രാഷ്ട്രീയ നിലപാടുകളും ജീവിതരീതിയും പ്രവര്‍ത്തകരുമായി പങ്കുവെക്കാനാണ് ട്വിറ്ററിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചെര്‍ക്കളം പറഞ്ഞു. പ്രവര്‍ത്തകരുമായി നേരിട്ട് ബന്ധപ്പെടുക എന്ന ഉദ്ദേശ്യവും ഇതിലുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച ആദ്യ കുറിപ്പ് ട്വിറ്ററില്‍ വരികയും ചെയ്തു. വര്‍ഗീയശക്തികളെ തിരസ്‌കരിച്ച ഈ തിരഞ്ഞെടുപ്പിനെ കുറിച്ചാണ് വിശകലനം ചെയ്തിട്ടുള്ളത്.


