
മക്ക: ഹജ്ജ് കര്‍മ്മത്തിനായി മക്കയിലെത്തിയ മാണിക്കോത്ത് സ്വദേശി ദേഹാസ്ത്വത്യത്തെ തുടര്‍ന്ന് മിനായില്‍ മരിച്ചു. മാണിക്കോത്ത് മിസ്‌രിയ മന്‍സിലില്‍ കുഞ്ഞഹമ്മദ്(ഫ്രൂട്ട്-60)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം മിനായിലെ സറാഹയ്യ ഖബര്‍സ്ഥാനില്‍ നടന്നു. രാത്രി ഒമ്പത് മണിയോടെ വിവരം നാട്ടിലറിയിക്കുകയായിരുന്നു. ഖദീജയാണ് ഭാര്യ. മക്കള്‍: അബ്‌ദുല്ല, അബൂബക്കര്‍, മിസ്‌രിയ, മറിയം, തസ്‌രി. മരുമക്കള്‍: അബ്ദുല്ല ചിത്താരി, മുഹമ്മദ് കുഞ്ഞി കൊളവയല്‍, അബൂബക്കര്‍ ആറങ്ങാടി. സഹോദരങ്ങള്‍: അന്ത്‌ക്കായി, അബ്ദുല്‍ ഖാദര്‍.
0 comments:
Post a Comment