രാജധാനി ജ്വല്ലറി കവറ്ച്ച പ്രതി അറസ്റ്റില്
KAREEM KALLAR on Nov 29, 2010
കാഞ്ഞങ്ങാട്: നഗരമധ്യത്തിലെ രാജധാനി ജ്വല്ലറിയില്‍ നിന്ന് പട്ടാപ്പകല്‍ 15 കിലോയിലേറെ സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി. ബളാല്‍ കല്ലന്‍ചിറ സ്വദേശി അബ്ദുല്‍ ലത്തീഫി(24)നെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മറ്റ് അഞ്ചു പേര്‍ കൂടി കവര്‍ച്ച സംഘത്തിലുണ്ടെന്നാണ് പൊലീസിനു ലഭിച്ച സൂചന.ഈ വര്‍ഷം ഏപ്രില്‍ 16ന് ഉച്ചയ്ക്ക് ജുമുഅ നമസ്കാരത്തിനായി ജീവനക്കാര്‍ ജ്വല്ലറി പൂട്ടി ഇറങ്ങിയപ്പോഴായിരുന്നു നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ജ്വല്ലറിക്കു പിന്നിലായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ ഷോപ്പിന്റെ പൂട്ടുപൊളിച്ച് അകത്ത് കടന്ന് ഭിത്തി തുരന്ന ശേഷം ജ്വല്ലറിയുടെ സീലിങ് തകര്‍ത്തായിരുന്നു മോഷണം.നഗരത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അബ്ദുല്‍...
ചാരായ കേസില്‍ ബെള്ളൂരിലെ ലീഗ് നേതാവ് അറസ്റ്റില്‍
Shafi Chithari on Nov 29, 2010
കാസര്‍കോട്: ചാരായ കേസില്‍ പിടികിട്ടാപുള്ളിയായിരുന്ന മുസ്ലിം ലീഗ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെള്ളൂരിലെ ലീഗ് നേതാവായ കിന്നിംഗാര്‍ കാനത്തോടിയിലെ എസ്.കെ അബ്ബാസ് അലി(43)യാണ് പിടിയിലായത്.2002ല്‍ ചാരായം കടത്ത് കേസിലെ പ്രതിയായ ഇയാള്‍ പൊലീസില്‍ കീഴടങ്ങാതെ ഒഴിഞ്ഞ് മാറുകയായിരുന്നു. ശനിയാഴ്ച കിന്നിംഗാറിലെ വീട്ടില്‍ നിന്നാണ് കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ വാറണ്ട് സ്ക്വാഡിലെ എഎസ്ഐ ടി മാത്യു, ലക്ഷ്മി നാരായണന്‍, മോഹന്‍, രമേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഇദ്ദേഹത്തെ കോടതി റിമാന്‍ഡ് ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യ കാറഡുക്ക ബ്ളോക്ക് പഞ്ചായത്തില്‍ ബെള്ളൂര്‍ ഡിവിഷനില്‍ നിന്ന് ലീഗ് സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് സ്ഥാനര്‍ഥിയോട് മത്സരിച്ച് തോറ്റിരുന്...
വീഡിയോഗ്രാഫി മത്സരത്തില്‍ ബാലകൃഷ്ണന്‍ പാലക്കിക്ക് ഒന്നാം സ്ഥാനം
Shafi Chithari on Nov 27, 2010
കാഞ്ഞങ്ങാട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വീഡിയോഗ്രാഫി മത്സരത്തില്‍ ബാലകൃഷ്ണന്‍ പാലക്കിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. യാത്രാ ദുരിതം എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രീകരിച്ച കേരള ദി ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന വീഡിയോ ഫിലിമിനാണ് ബാലകൃഷ്ണന് ഒന്നാം സ്ഥാനം ലഭിച്ചത്. കാഞ്ഞങ്ങാട് ഉദയാ സ്റ്റുഡിയോ ഉടമയാണ് അദ്ദേഹം....
ചിത്താരി ചാമുണ്ഡിക്കുന്നിലെ സി.എച്ച് മുഹമ്മദ് ഹാജി മക്കയില്‍ അന്തരിച്ചു
Shafi Chithari on Nov 26, 2010
തൊണ്ടിമുതല്‍ ഉപേക്ഷിച്ചത് പോലീസ് സഞ്ചരിച്ച കാറില്‍
Shafi Chithari on Nov 26, 2010
കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ അമ്പത് പവന്‍ കവര്‍ന്ന് പിടിയിലായ കള്ളന്മാര്‍ തൊണ്ടിമുതല്‍ ഉപേക്ഷിച്ചത് പോലീസ് സഞ്ചരിച്ച കാറില്‍.
മഡിയനിലെ കവര്‍ച്ചയും കഴിഞ്ഞ് 'മിനുങ്ങിയ' ശേഷം രക്ഷപ്പെട്ട സംഘത്തെ പിടികൂടി പോലീസ് സംഘം ഇവരെ കൂട്ടിക്കൊണ്ടുവന്നത് ഒരു ഇന്‍ഡിക്ക കാറിലാണ്. പോലീസ് പിടികൂടുമെന്നുറപ്പായതോടെ മോഷ്ടാക്കള്‍ തൊണ്ടിമുതല്‍ തൂവാലയില്‍ കെട്ടി പോലീസ് സഞ്ചരിച്ച ഇന്‍ഡിക്ക കാറില്‍ത്തന്നെ ഉപേക്ഷിച്ചു.
പ്രതികളെ തിരിച്ചറിഞ്ഞശേഷം തൊണ്ടിമുതലിനായി പോലീസ് സംഘം നഗരത്തിലെ ലോഡ്ജ്മുറികള്‍ മുഴുവനും അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്തിയില്ല. അവസാനമാണ് പ്രതികളെ കയറ്റി പോലീസ് വന്ന കാര്‍ പരിശോധിച്ചത്. സീറ്റുകള്‍ക്കിടയില്‍നിന്ന് ആഭരണക്കെട്ട് കണ്ടുകിട്ടിയതോടെ മോഷ്ടാക്കള്‍ക്ക് കുറ്റം സമ്മതിക്കേണ്ടിവരികയും ചെയ്ത...
കവര്‍ച്ചയ്ക്കിടെ ആളെ പിടികൂടി തെങ്ങില്‍ കെട്ടിയിട്ടു
Shafi Chithari on Nov 26, 2010
തൊണ്ടിമുതല്‍ ഉപേക്ഷിച്ചത് പോലീസ് സഞ്ചരിച്ച കാറില്‍ Posted on: 26 Nov 2010
കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ അമ്പത് പവന്‍ കവര്‍ന്ന് പിടിയിലായ കള്ളന്മാര്‍ തൊണ്ടിമുതല്‍ ഉപേക്ഷിച്ചത് പോലീസ് സഞ്ചരിച്ച കാറില്‍.
മഡിയനിലെ കവര്‍ച്ചയും കഴിഞ്ഞ് 'മിനുങ്ങിയ' ശേഷം രക്ഷപ്പെട്ട സംഘത്തെ പിടികൂടി പോലീസ് സംഘം ഇവരെ കൂട്ടിക്കൊണ്ടുവന്നത് ഒരു ഇന്‍ഡിക്ക കാറിലാണ്. പോലീസ് പിടികൂടുമെന്നുറപ്പായതോടെ മോഷ്ടാക്കള്‍ തൊണ്ടിമുതല്‍ തൂവാലയില്‍ കെട്ടി പോലീസ് സഞ്ചരിച്ച ഇന്‍ഡിക്ക കാറില്‍ത്തന്നെ ഉപേക്ഷിച്ചു.
പ്രതികളെ തിരിച്ചറിഞ്ഞശേഷം തൊണ്ടിമുതലിനായി പോലീസ് സംഘം നഗരത്തിലെ ലോഡ്ജ്മുറികള്‍ മുഴുവനും അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്തിയില്ല. അവസാനമാണ് പ്രതികളെ കയറ്റി പോലീസ് വന്ന കാര്‍ പരിശോധിച്ചത്. സീറ്റുകള്‍ക്കിടയില്‍നിന്ന് ആഭരണക്കെട്ട് കണ്ടുകിട്ടിയതോടെ മോഷ്ടാക്കള്‍ക്ക് കുറ്റം...
ചിത്തരിയില്‍ പട്ടാപ്പകല്‍ 50 പവന്‍ മോഷണം: പ്രതികള്‍ മണിക്കൂറുകള്‍ക്കകം പിടിയില്‍
Shafi Chithari on Nov 26, 2010
കാഞ്ഞങ്ങാട്: പട്ടാപകല്‍ വീട്ടില്‍ നിന്നും 47 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്‌ത കേസില്‍ കുപ്രസിദ്ധ മോഷ്‌ടാവിനെയും കൂട്ടാളിയെയും ഹൊസ്‌ദുര്‍ഗ് സിഐ കെ.അഷറഫും സംഘവും അറസ്റ്റു ചെയ്‌തു. തളിപ്പറമ്പ് മൊയ്യത്തെ ഷംസീര്‍(24), കൂട്ടാളി ശ്രീകണ്‌ഠപുരം സ്വദേശി അന്‍ഷാദ്(26) എന്നിവരെയാണ് പോലീസ് മോഷണം നടന്നു മണുക്കൂറുകള്‍ക്കുള്ളില്‍ അതിസാഹസികമായി പിടികൂടിയത്.
വീട്ടുകാര്‍ മരണവീട്ടില്‍ പോയ സമയം നോക്കി പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് 47 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ന്നത്. ചിത്താരി വി.പി.റോഡിലെ സാദിയ മന്‍സിലില്‍ സി.എം അബ്ദുള്‍ റഹിമാന്‍ മൂസ്ലിയാരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചാമുണ്ഡിക്കുന്ന് സ്വദേശി മുഹമ്മദ് ഹജ്ജ് കര്‍മത്തിനിടെ മരിച്ചിരുന്നു. മരണവീട്ടില്‍ പോയി വ്യാഴാഴ്‌ച്ച പകല്‍ 1.30 ന് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ...
ഈദ് സപ്ലിമെന്റ് പുറത്തിറക്കി
Mubarak on Nov 16, 2010
ചിത്താരി: സൌത്ത് ചിത്താരി ഹയാതുല്‍ ഇസ്ലാം മദ്രസ യൂനിറ്റ് സമസ്ത കേരള സുന്നി ബാലവേദി (എസ്.കെ.എസ്.ബി.വി) യുടെ നേത്രത്വത്തില്‍ ഈദ് സപ്ലിമെന്റ് പുറത്തിറക്കി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.കെ നിസാര്‍ ദാരിമി, ഖലീല്‍ മൌലവി ബെളിഞ്ചം, എന്നിവര്‍ ലേഖനം എഴുതുന്നു. ജമാത്ത് കമ്മിറ്റി ഭാരവാഹികള്‍ സപ്ലിമെന്റില്‍കൂടി ഈദ് സന്ദേശവും നല്‍കുന്നുണ്ട്. കൂടാതെ മദ്രസയുടെ അവസാന പൊതു പരീക്ഷായില്‍ നേടിയ നൂറുമേനി വിജയത്തെ കുറിച്ചും ഈ ബഹുവര്‍ണ്ണ സപ്ലിമെന്റില്‍ ഫോട്ടോ സഹിതം വിവരിക്കുന്നുണ്...
അവധി ദിനങ്ങളില്‍ കാഞ്ഞങ്ങാട് നഗരം മൂക്കുെപാത്തുന്നു
KAREEM KALLAR on Nov 16, 2010
കാഞ്ഞങ്ങാട്: ഞായറാഴ്ച ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ കാഞ്ഞങ്ങാട് നഗരത്തിലെത്തുന്നവര്‍ മൂക്കുപൊത്താന്‍ കൈയില്‍ തൂവാലകൂടി കരുതുക. കാരണം, ഈ ദിവസങ്ങളില്‍ നഗരത്തില്‍ മാലിന്യനീക്കത്തിനും അവധിയാണ്.നഗരഹൃദയത്തില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യം അവധിദിനങ്ങളില്‍ നീക്കംചെയ്യാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കോട്ടച്ചേരി പെട്രോള്‍ പമ്പിനു സമീപമാണ് ഏറ്റവും വലിയ മാലിന്യനിക്ഷേപം. ഇവിടെ മറ്റുദിവസങ്ങളില്‍ രാവിലെ ഒമ്പതുമണിയോടെതന്നെ മാലിന്യം നീക്കംചെയ്യാറുണ്ട്. എന്നാല്‍, ഞായറാഴ്ച പോലുള്ള അവധിദിവസങ്ങളില്‍ തൊട്ടടുത്ത ദിവസമാണ് മാലിന്യനീക്കം നടക്കുന്നത്. അതുവരെ നഗരവാസികള്‍ ദുര്‍ഗന്ധം സഹിക്കണം.പ്രവൃത്തിദിവസങ്ങളില്‍ മാത്രം ജോലി ചെയ്യാനാണ് നഗരസഭയുടെ നിര്‍ദേശമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍, മറ്റു നഗരസഭകളില്‍ സ്ഥിതി വ്യത്യസ്തമാണ്....
'ബലിപെരുന്നാള്‍: സമാധാനത്തിന് മുന്‍തൂക്കം നല്‍കണം'
KAREEM KALLAR on Nov 16, 2010
കാസര്‍കോട്: ത്യാഗ സ്മരണകള്‍ ഉണര്‍ത്തി കടന്നുവന്ന ബലിപെരുന്നാള്‍ രാത്രി സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കാസര്‍കോട് സൗഹൃദവേദി അഭ്യര്‍ഥിച്ചു. ബലിപെരുന്നാള്‍ അരുതായ്മകള്‍ക്കെതിരെ ചെറുത്തുനില്‍പിന് പ്രചോദനമാകണമെന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, സംയുക്ത ഖാദി മുഹമ്മദ് ഉമറുല്‍ഫാറൂഖ് അല്‍ബുഖാരി, സഅദിയ്യ ജനറല്‍ സെക്രട്ടറി കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ എന്നിവര്‍ പെരുന്നാള്‍ സന്ദേശത്തില്‍ ആശംസിച്ചു.ആഘോഷ ദിവസം മതം വിലക്കിയ ഒരു പ്രവര്‍ത്തനത്തിലേക്കും തിരിയാതിരിക്കാന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ പറഞ്ഞു.കുമ്പള: ബലിപെരുന്നാള്‍ ദിനത്തില്‍ അനിസ്‌ലാമിക രൂപത്തിലുള്ള ബൈക്ക് റേസ്, കരിമരുന്ന്, ഗാനമേള എന്നിവ ഒഴിവാക്കാനും...
ഹജ്ജ് കര്‍മ്മത്തിനായി മക്കയിലെത്തിയ മാണിക്കോത്ത് സ്വദേശി മിനായില്‍ മരിച്ചു
Shafi Chithari on Nov 15, 2010
മംഗലാപുരം വിമാനത്താവളത്തോട് ചേര്‍ന്ന ജോക്കട്ടയില്‍ റെയില്‍വെ സ്റ്റേഷന്‍ പണിയും-ഡി.ആര്‍.എം
Shafi Chithari on Nov 10, 2010
മംഗലാപുരം: ബജ്‌പെ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിനോട് ചേര്‍ന്ന് ജോക്കട്ടയില്‍ പുതിയ റെയില്‍വെസ്റ്റേഷന്‍ പണിയാന്‍ അധികൃതര്‍ തീരുമാനിച്ചതായി പാലക്കാട് ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ എസ്.കെ.റെയ്‌ന പറഞ്ഞു. റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് കനറ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്റസ്ട്രി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു റെയ്‌ന. നിര്‍ദ്ദിഷ്ട റെയില്‍വെ സ്റ്റേഷനില്‍ വിമാനത്താവളത്തിന് പ്രത്യേകം കാര്‍ഗോ കോംപ്ലക്‌സ് പണിയാന്‍ ഉദ്ദേശമുണ്ടെന്നും റെയ്‌ന വെളിപ്പെടുത്തി.മംഗലാപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പണിയാന്‍ ഉദ്ദേശിക്കുന്ന രണ്ടാമത്തെ മേല്‍പ്പാലം രണ്ട് കൊല്ലതിനകം പൂര്‍ത്തിയാക്കുമെന്ന് റെയ്‌ന പറഞ്ഞു. മൂന്നോ നാലോ മാസത്തിനകം മേല്‍പ്പാലത്തിന്റെ പണി തുടങ്ങും. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക വകയിരുത്തിയതായും റെയ്‌ന പറഞ്ഞു.സെന്‍ട്രല്‍...
മുഹമ്മദ് സവാദ് സംസ്ഥാന ക്രിക്കറ്റ് ടീമില്‍
Shafi Chithari on Nov 10, 2010
കാഞ്ഞങ്ങാട്: അണ്ടര്‍ 16 അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലേക്കുള്ള സംസ്ഥാന ടീമിലേക്ക് ബേക്കല്‍ സ്വദേശിയും അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിയുമായ ബി.എസ്. മുഹമ്മദ് സവാദിനെ തിരഞ്ഞെടുത്തു. ബേക്കല്‍ ബ്രദേഴ്സ് അംഗമായ സവാദ് ബേക്കല്‍ കെ.പി. ഹൌസിലെ അബ്ദുല്‍സലാം-ഖൈറുന്നീസ ദമ്പതികളുടെ മകനാണ്. സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സവാദിനെ 12 ന് ബേക്കല്‍ മിനിസ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കുമെന്ന് ബേക്കല്‍ ക്ളബ്ബ് ഭാരവാഹികള്‍ അറിയിച്...
അജാനൂരില്‍ ഇടത് ആധിപത്യം തകര്‍ത്ത് യു.ഡി.എഫ്. ഐ.എന്‍.എല്‍. സഖ്യം ഭരണത്തിലേറി
Shafi Chithari on Nov 9, 2010
തദ്ദേശ ഭരണകാരുടെ ശ്രദ്ധയ്ക്ക്
KAREEM KALLAR on Nov 9, 2010
എ . ആര്‍ .എ കരീം വീണ്ടും ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് സാരഥികള്‍ സ്ഥാനമേറ്റു . പ്രബുദ്ധ കേരളത്തിലെ മൂന്നുകോടി ബുദ്ധിജീവികള്‍ മാസംകളോളം തന്ത്രങ്ങള്‍ മെനഞ്ഞും , ദിവസങ്ങള്‍ ഉറക്കമിളിച്ചും , പരസ്പരം കാലുവരിയും, ചെളിവരിയെരിഞ്ഞും, കലഹിച്ചും അവസാനം ഇനി യേത് പഞ്ചായത്ത് ആരു ഭരിക്കണമെന്ന് തീരുമാനമായി. നല്ല കാര്യം . ഇനി കേടികള്‍ ചെലവഴിച്ചു നടത്തിയ ഈ മാമങ്കതിനോടുവില്‍ നാം കേരളീയര്‍ എന്ത് നേടി ? അതല്ല എന്ത് നേടാന്‍ പോവുന്നു ? സമയം ചെലവഴിച്ചു തെരഞ്ഞെടുപ്പു പ്രക്രിയയില്‍ അണിചേര്‍ന്ന ഓരോ മലയാളിയും ഇതിനെ കുറിച്ച് ചിന്തികണം കാരണം കേരളത്തിലെ ഒട്ടുമിക്ക പഞ്ചായത്തിലും ഓരോതവണ ഇലക്ഷന്‍ വരുമ്പോഴും മാറി മാറി അധികാരം പങ്കിട്ടെടുകുന്ന മുന്നണികള്‍ നമ്മുടെ നാട് അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തിലും പോതുജന്ക്ഷേമാകര്യങ്ങളിലും എത്രത്തോളം പുരോഗതി...
പൊന്നിന് മേലെ പരുന്തും പറക്കില്ല
KAREEM KALLAR on Nov 9, 2010
കൊച്ചി: സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേയ്ക്ക് കയറുകയാണ്. നവംബര്‍ എട്ട് തിങ്കളാഴ്ച ചരിത്രത്തില്‍ ആദ്യമായി 15,000 രൂപയിലെത്തിയ പവന്‍ വില ചൊവ്വാഴ്ച വീണ്ടും ഉയര്‍ന്ന് പുതിയ റെക്കോഡിലെത്തി. പവന് 15,120 രൂപയാണ് ചൊവ്വാഴ്ചത്തെ വില. 120 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ രൂപ ഉയര്‍ന്ന് 1890 രൂപയായി. തങ്കത്തിന്റെ വില ഗ്രാമിന് 2033.5 രൂപയാണ്.വെള്ളിയുടെ വിലയിലും വന്‍ കയറ്റമാണ് ചൊവ്വാഴ്ച ഉണ്ടായത്. ഒരു കിലൊ വെള്ളിയ്ക്ക് 1000 രൂപ കൂടി 39,900 ആയി. ഇന്ത്യയില്‍ സ്വര്‍ണ കച്ചവടക്കാര്‍ വന്‍ തോതില്‍ സ്വര്‍ണം വാങ്ങുകയാണ്. വരുന്ന വിവാഹ സീസണ്‍ കണക്കിലെടുത്താണിതി. ദീപാവലിയ്ക്ക് മുമ്പ് തമിഴ്നാട്ടിലും വടക്കേ ഇന്ത്യയിലും സ്വര്‍ണ വില്പന കൂടിയിരുന്നു. ഈ കൂടിയ ഡിമാന്റ് വില കയറാന്‍ കാരണമായി. എന്നാല്‍ ദീപാവലിയ്ക്ക് ശേഷം സ്വര്‍ണ വില കൂടുന്നതിന് പ്രധാന...
മഞ്ചേശ്വരം ലീഗിലെ വനിതാ അംഗം BJP യ്ക്ക് വോട്ട് ചെയ്തു. കോലീബി സഖ്യം വിവാദമായി
Shafi Chithari on Nov 9, 2010
മഞ്ചേശ്വരം: സ്വന്തം വോട്ട് അസാധുവായിട്ടും ഒരു വോട്ടിന്റെ ഭാഗ്യത്തിന് വിജയം. പ്രസിഡന്റായ ലീഗിലെ ഫാത്തിമത്ത് സുഹ്‌റക്കാണ് ഈ അനുഭവം.മഞ്ചേശ്വരം പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പില്‍ മുസ്‌ലിംലീഗിലെ ഫാത്തിമത്ത് സുഹ്‌റ ബി.ജെ.പിയിലെ ജയശ്രീയെ എട്ടിനെതിരെ ഒമ്പത് വോട്ടിനാണ് പരാജയപ്പെടുത്തിയത്.ഫാത്തിമത്ത് സുഹ്‌റയുടെ വോട്ട് അസാധുവായിരുന്നു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന്റെ ഒരംഗത്തിന്റെ പിന്തുണയോടെ ബി.ജെ.പി വിജയിച്ചു. ലീഗിലെ മുഹമ്മദ് മുഖ്താറിനെ ബി.ജെ.പിയിലെ ഹരിശ്ചന്ദ്രനാണ് പരാജയപ്പെടുത്തിയത്. എട്ടിനെതിരെ ഒമ്പത് വോട്ടിനായിരുന്നു ബി.ജെ.പി അംഗത്തിന്റെ വിജയം. ബി.ജെ.പിയുടെ എട്ടംഗത്തിന് പുറമേ ലീഗിലെ ഒരു വനിതാ അംഗം വോട്ട് ചെയ്യുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഏക അംഗത്തിന്റെ വോട്ട് അസാധുവായി.മഞ്ചേശ്വരത്ത് ആകെയുള്ള...
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ദേശീയ സമ്മേളനം ന്യൂഡല്‍ഹിയില്‍
Shafi Chithari on Nov 9, 2010
ന്യൂഡല്‍ഹി: അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ദേശീയ സമ്മേളനം ജനുവരി 12,13 തിയ്യതികളിലായി ന്യൂഡല്‍ഹിയില്‍ നടക്കും. ദേശീയ സമ്മേളനത്തിന്റെ സ്വാഗത സംഘരൂപീകരണ കണ്‍വന്‍ഷന്‍ ഡല്‍ഹി മര്‍ക്കസ് ഓഫീസില്‍ നടന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള മതപണ്ഡിതരും സ്ഥാപന പ്രതിനിധികളും പങ്കെടുത്ത കണ്‍വന്‍ഷന്‍ മര്‍ക്കസ് ഡയരക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ മിസ്ബാഹി (ഉത്തര്‍പ്രദേശ്) അധ്യക്ഷനായിരുന്നു. മൗലാന മുഹമ്മദ് അര്‍ഖാന്‍ (ഗാസിയാ ബാദ്) മുഖ്യ പ്രഭാഷണം നടത്തി. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ ഭാഗമായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ വാര്‍ഷിക പ്രതിനിധി സമ്മേളനം, യൂണിവേഴ്‌സിറ്റി ഏകോപന സമിതി മീറ്റ്, ഇന്ത്യയിലെ ഉന്നത മതപഠന സ്ഥാപന മേധാവികളുടെ സമ്മേളനം, ചരിത്ര സെമിനാര്‍ എന്നിവ നടക്കും. ശാഹുല്‍...
പുല്ലൂര്‍ പെരിയയില്‍ കോ-ലീ-ബി സഖ്യം അധികാരത്തില്‍; ബി ജെ പിയില്‍ ഉള്‍പ്പോര്
Shafi Chithari on Nov 9, 2010
കാഞ്ഞങ്ങാട്: പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഭരണം ബി ജെ പിയുടെ സഹകരണത്തോടെ യു ഡി എഫ് പിടിച്ചെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കോണ്‍ഗ്രസിലെ സി കെ അരവിന്ദാക്ഷന് ബി ജെ പി അംഗം ശൈലജ അനുകൂലമായി വോട്ട് ചെയ്തതോടെ രണ്ടു പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ഭരണത്തിന് വിരാമമായി. ചാലിങ്കാല്‍ വാര്‍ഡില്‍നിന്ന് വിജയിച്ച അരവിന്ദാക്ഷന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരിയ വാര്‍ഡില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് അംഗം വിമല കുഞ്ഞിക്കണ്ണനാണ് വൈസ് പ്രസിഡന്റ്. ഇവിടെ യു ഡി എഫും എല്‍ ഡി എഫും എട്ടുവീതം സീറ്റ്‌നേടി തുല്യനിലയിലായതിനാല്‍ ബി ജെ പി അംഗത്തിന്റെ വോട്ട് നിര്‍ണായകമായിരുന്നു. അതിനിടെ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് ബി ജെ പിയില്‍ ഉള്‍പ്പോരിന് കാരണമായി. യു ഡി എഫിന് അനുകൂലമായി വോട്ട്...
മുളിയാര്‍, അജാനൂര്‍ സീറ്റ് നഷ്ടം: ലീഗ് യോഗത്തില്‍ നേതാക്കള്‍ കൊമ്പുകോര്‍ത്തു
Shafi Chithari on Nov 4, 2010
കാസര്‍കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുളിയാറിലും അജാനൂരിലുമുണ്ടായ സീറ്റ് നഷ്ടത്തെച്ചൊല്ലി നേതാക്കള്‍ കൊമ്പുകോര്‍ത്തു. ജില്ലാ ലീഗ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മുസ്ളിംലീഗ് യോഗത്തിലാണ് ഉദുമ മണ്ഡലം പ്രസിഡണ്ട് എം.എസ്. മുഹമ്മദ് കുഞ്ഞിയും പഞ്ചായത്ത് ലീഗ് സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞിയും തമ്മില്‍ ചൂടേറിയ വാഗ്വാദം നടന്നത്. വിജയ മുന്നേറ്റമുണ്ടായ അജാനൂരില്‍ ഒരു വാര്‍ഡ് നഷ്ടപെടാനിടയായതിനെ ചൊല്ലി എ. ഹമീദ് ഹാജിയും ബഷീര്‍ വെള്ളിക്കോത്തും തമ്മിലും ഇടഞ്ഞു. ലീഗ് മണ്ഡലം പ്രസിഡണ്ട്-സെക്രട്ടറിമാര്‍, മുനിസിപ്പല്‍ പഞ്ചായത്ത്-പ്രസിഡണ്ട്-സെക്രട്ടറിമാര്‍, പോഷക സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗമാണ് ജില്ലാലീഗ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്നത്. പരാജയ കാരണങ്ങളെ ചൊല്ലിയായിരുന്നു നേതാക്കളുടെ വാക് പയറ്റ്. മുളിയാര്‍ പഞ്ചായത്തില്‍...
ലോക പൈതൃക പട്ടികയില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്തണം
Shafi Chithari on Nov 4, 2010
കാസര്‍കോട്:വൈവിധ്യമാര്‍ന്ന ഭാഷയും സംസ്‌കാരവും ഭൂപ്രകൃതിയുമുള്ള കാസര്‍കോട് ജില്ലയെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കാസര്‍കോടിന്റെ സാംസ്‌കാരിക പൈതൃകം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. ആദരിക്കല്‍ പരിപാടിയും ഇതോടനുബന്ധിച്ചുളള സെമിനാറും കളക്ടര്‍ ആനന്ദ്‌സിങ് ഉദ്ഘാടനംചെയ്തു. എ.ഡി.എം. സി.വാസുദേവ അധ്യക്ഷനായി. ഏഴിലേറെ ഭാഷകള്‍ സംസാരിക്കുന്ന വിവിധ വിഭാഗങ്ങളുള്ള ഏക പ്രദേശം ലോകത്ത് മറ്റെവിടെയും കാണാനില്ല. 12 നദികള്‍ ഒഴുകുന്ന പ്രദേശംകൂടിയാണ് കാസര്‍കോട്. ഒരുകാലത്ത് ജില്ലയില്‍ 150ലേറെ പ്രശസ്തരായ എഴുത്തുകാരും കവികളും ഉണ്ടായിരുന്നു. യക്ഷഗാനം, മാപ്പിളപ്പാട്ട്, ഉര്‍ദു സംസാരിക്കുന്നവരുടെ ഖവ്വാലി തുടങ്ങിയവ കാസര്‍കോടിന്റെ മാത്രം പൈതൃകമാണ്. ഇന്നും എഴുത്തുകാരാലും സാഹിത്യകാരന്മാരാലും സമ്പന്നമാണ് ഈ നാട്. നമ്മുടെ പാരമ്പര്യത്തെക്കുറിച്ച്...
സ്ത്രീധന പീഡനം: ഭര്‍ത്താവിനെതിരെ കേസ്
Shafi Chithari on Nov 4, 2010
കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് ചിത്താരിയിലെ ഷാഹിദിന്റെ മകള്‍ ഫൗസിയ (22)യുടെ പരാതിയിലാണ് ഭര്‍ത്താവ് ചിത്താരി സൗത്തിലെ റിയാസിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. 2007ലാണ് ഫൗസിയയും റിയാസും തമ്മിലുള്ള വിവാഹം നടന്നത്. കല്ല്യാണസമയത്ത് രണ്ട് ലക്ഷം രൂപയും സ്വര്‍ണ്ണവും നല്‍കിയിരുന്നു. അതിന് ശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് ഫൗസിയ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്....
അജാനൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫ് - ഐ.എന്‍.എല്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
Shafi Chithari on Nov 2, 2010
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com