കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചു; സിപിഎം പ്രവര്‍ത്തകന്റെ വീട് തകര്‍ത്തു

on May 27, 2012

കാഞ്ഞങ്ങാട്: ചിത്താരി കടപ്പുറത്ത് ഉടലെടുത്ത സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തിന് അയവ് വന്നില്ല. വ്യാഴാഴ്ച രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഒരു സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. സിപിഎം പ്രവര്‍ത്തകന്റെ വീട് അടിച്ച് തകര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചിത്താരിക്കടപ്പുറത്തെ വിനോദനാണ് (37) അക്രമത്തിനിരയായത്. 
വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. ചിത്താരിക്കടപ്പുറത്തെ കൊട്ടന്റെ കടയില്‍ മൊബൈല്‍ ഫോണില്‍ റീ ചാര്‍ജ്ജ് ചെയ്യാന്‍പോയ വിനോദനെ സിപിഎം പ്രവര്‍ത്തകന്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിച്ചു. വിനോദനെ ആക്രമിക്കുന്നത് തടഞ്ഞ സഹോദരി പ്രസന്നയ്ക്കും മര്‍ദ്ദനമേറ്റു. അതിനിടെ സിപിഎം പ്രവര്‍ത്തകനായ സന്തോഷിന്റെ വീടിന് നേരെ ഒരു സംഘം ആക്രമണം നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സന്തോഷിന്റെ വീട് തകര്‍ത്തതെന്ന് സിപിഎം ആരോപിച്ചു. 
കഴിഞ്ഞദിവസം രാത്രിയുണ്ടായ സംഘര്‍ഷത്തിനിടയില്‍ ചിത്താരിക്കടപ്പുറത്തെ കോരന്റെ ഭാര്യ സരോജിനി (60), കമലാക്ഷന്റെ ഭാര്യ വസുമതി (50) തുടങ്ങി മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്ത് പോലീസ് ജാഗ്രത പാലിച്ചുവരികയാണ്. 

മഡിയനില്‍ വീടിന് നേരെ അക്രമം

on


അജാനൂര്‍: കഴിഞ്ഞ കലാപത്തിന്റെ നടുക്കത്തില്‍ നിന്നും സമാധാനത്തിലേക്ക് തിരിച്ചുവന്ന മാണിക്കോത്ത് മഡിയനില്‍ വീണ്ടും സാമൂഹ്യ ദ്രോഹികളുടെ അതിക്രമം. രണ്ട് ദിവസം മുമ്പ് ഗൃഹപ്രവേശനം നടത്തിയ മാട്ടുമ്മല്‍ മജീദിന്റെ വീടിനും കാറിനും നേരെ അക്രമണം നടന്നു. വീട്ട് മതിലിന്റെ ഗേയിറ്റില്‍ സ്ഥാപിച്ച വിളക്കുകള്‍ തകര്‍ത്തു. തൊട്ടടുത്ത യു .വി. മുഹമ്മദിന്റെ പറമ്പില്‍  കയറി വാഴകളും കൃഷികളും നശിപ്പിച്ചു. തുടരേ തുടരേ നടക്കുന്ന മനുഷ്യത്വ രഹിതമായ അക്രമ സംഭവങ്ങള്‍ പ്രദേശത്തെ ജനങ്ങളെ വല്ലാതെ ഉത്കണ്ഠപ്പെടുത്തുന്നുണ്ട്.  മാണിക്കോത്ത് മഡിയനില്‍ ബോധപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അജാനൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ്  മുസ്ളിം ലീഗ് കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

CBSE 17ആം തവണയും - സഅദിയ്യ:ക്ക് നൂറുമേനി

on May 22, 2012


സി.ബി.എസ്.ഇ പത്താം ക്ലാസ് സഅദിയ്യ:ക്ക് നൂറുമേനി
Posted by : Staff Reporter on : 2012-05-22
kasaragod.com, news, vartha, kasaragodvartha, kasaragodnews
ദേളി: ജാമിഅ സഅദിയ്യ അറബിയ്യ കീഴിലുള്ള സഅദിയ്യ: ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നു പത്താം തരം പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ച് സഅദിയ്യക്ക് അഭിമാനമായി. തുടര്‍ച്ചയായി 17-ാം തവണയാണ് നൂറു ശതമാനം കൈവരിക്കുന്നത്.വിജയികളെ സഅദിയ്യ ജനറല്‍ മാനേജര്‍ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍, ജനറല്‍ സെക്രട്ടറി കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ: സിദ്ധീഖ് സിദ്ധീഖി, പിടിഎ. പ്രസിഡന്റ് അബ്ദുല്ല ഹുസൈന്‍ കടവത്ത് മറ്റു മാനേജ്‌മെന്റും ഭാരവാഹികളും അഭിനന്ദിച്ചു.

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് സേവനത്തിന്റെ പത്താം വര്‍ഷത്തിലേക്ക്

on May 20, 2012



BELLIKOTH-INSTITUTE-CELEBRA
കാഞ്ഞങ്ങാട്: പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ അന്ധ്രാ ബാങ്കിന്റേയും ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യവസായ ശൃംഖലയായ ജി. എം. ആര്‍. ഗ്രൂപ്പിന്റേയും സംയുക്ത സംരംഭമായ വെള്ളിക്കോത്ത് ഇന്‍ന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തനമാരംഭിച്ചിട്ട് മെയ് 18ന് ഒരു വര്‍ഷം പൂര്‍ത്തിയായി. പത്താം വര്‍ഷത്തിലേക്കാണ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രവേശിക്കുന്നത്.

തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനുള്ള തീവ്ര പരിശീലനം നല്‍ക്കുക, പരിശീലനം നേടിയവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നീ ലക്ഷ്യത്തോടെ 2003 മെയ് 18നാണ് വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തനമാരംഭിച്ചത്.

ഒരാഴ്ച മുതല്‍ എട്ടാഴ്ചകള്‍ വരെ നീണ്ടു നില്‍ക്കുന്ന ഹ്രസ്വകാല പരിശീലനങ്ങളാണ് പ്രധാനമായും ഇവിടെ നടത്തുന്നത്. പരിശീലനം, ഭക്ഷണം, താമസം, യാത്രാചെലവുകള്‍ തികച്ചും സൗജന്യമാണ്. പരിശീലനത്തിന് ശേഷവും പരിശീലനം നേടിയവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും അവരെ സ്വയം തൊഴിലുകളിലേര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ 266 പരിശീലന പരിപാടികളിലൂടെ 6,238 പേര്‍ക്ക് പരിശീലനം നല്‍കി. അതില്‍ 14% പേര്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്നവരാണ്. മൊത്തം പരിശീലനം നേടിയവരില്‍ 4,611 വനിതകളും 1627 യുവാക്കളുമാണ്. പരിശീലനം നേടിയവരില്‍ 1957 പേര്‍ ബാങ്ക് ധനസഹായത്തോടെയും 2954 പേര്‍ സ്വന്തമായും സ്വയം തൊഴിലുകളിലേര്‍പ്പെട്ടു കഴിയുന്നു. പരിശീലനം നല്‍കുവാനായി അതാതു മേഖലകളില്‍ പ്രാവിണ്യം നേടിയ ഒരു സംഘം പരിശീലകര്‍ ഇവിടെ ഉണ്ട്.

ഈ സ്ഥാപനത്തിന്റെ മൊത്തം ചിലവുകള്‍ അന്ധ്രാബാങ്കും ജി. എം. ആര്‍.വി .ഫൗണ്ടേഷനും 50:50 എന്ന അനുപാദത്തില്‍ വഹിക്കുന്നു. ഇതു കൂടാതെ ബ്ലോക്ക് പഞ്ചായത്ത്, നബാര്‍ഡ്, കുടുംബശ്രീ തുടങ്ങിയ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പരിശീലന പരിപാടികളും കെ.വി.ഐ.സി സ്‌പോണ്‍സര്‍ ചെയ്യുന്ന PMEGP EDP പരിശീലന പരിപാടികളും ഇവിടെ നടത്തുന്നുണ്ട്.

2011-2012 സാമ്പത്തിക വര്‍ഷത്തില്‍ വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് മൊത്തം ചിലവഴിച്ച തുക 19.05 ലക്ഷം രൂപയാണ്. ഇതില്‍ പരിശീലനത്തിന് മാത്രം 15.65 ലക്ഷം രൂപയും, 3.19 ലക്ഷം രൂപ മെയ്‌ന്റേന്‍സിനും ചെലവാക്കിയിട്ടുണ്ട്.

2012-2013 സാമ്പത്തിക വര്‍ഷത്തില്‍ ട്രെയിനിംഗിന് 22 ലക്ഷവും, Capital Investment 70 ലക്ഷം രൂപയും (പുതിയ ക്‌ളാസ് റൂം, ഹോസ്റ്റലും നിര്‍മ്മിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്.) ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 2012 -2013 ല്‍ 35 പരിശീലന പരിപാടികള്‍ നടത്തുവാനും അതിലൂടെ പുതിയതായി 900 പേര്‍ക്ക് പരിശീലനം നല്‍കുവാനാണ് ഇന്‍സ്റ്റിറ്റിയൂട്ട് ലക്ഷ്യമിട്ടിരിക്കുന്നത്.

തുടര്‍ന്നും ജില്ലയിലെ ഗ്രാമ- ബ്‌ളോക്ക് -ജില്ലാപഞ്ചായത്തുകളുടെയും, , Kudumbasree District Mission, KVIC, NABARD, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സഹകരണം ഇന്‍സ്റ്റിറ്റിയൂട്ട് പ്രതീക്ഷിക്കുന്നു. ഒമ്പതാം വര്‍ഷികാഘോഷപരിപാടി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റിയൂട്ട ഡയരക്ടര്‍ ഒ. ആര്‍. ശികുമാര്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍, കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് ടി.കെ നാരായണന്‍, ആന്ധ്ര ബാങ്ക് കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജര്‍ കൃഷ്ണപ്പ നായിക് എന്നിവര്‍ സംബന്ധിച്ചു.

ബൈക്ക് കല്‍വര്‍ട്ടിലിടിച്ച് യുവാവ് മരിച്ചു

on


കാഞ്ഞങ്ങാട്: കല്‍വര്‍ട്ടില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. പാടിക്കാനം നാട്ടാങ്കല്ലില്‍ താമസിക്കുന്ന സജിത്താ (29)ണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് പടിഞ്ഞാറേക്കര റോഡിലാണ് അപകടം. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ് സജിത്ത്. പെരിയയിലെ പുഷ്പവേണിയുടെയും (കാഞ്ഞങ്ങാട് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി) നെല്ലിക്കാട്ടെ പരേതനായ നാരായണന്റെയും മകനാണ്. സഹോദരങ്ങള്‍: സന്ദീപ് (ഗള്‍ഫ്),സൗമ്യ. മൃതദേഹം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Kasaragod, Kanhangad, Accident, Bike.

ടൂണീഷ്യയിലെ പുതിയ അംബാസഡറായി കാസര്‍കോട് സ്വദേശിനി ചുമതലയേറ്റു

on

ന്യൂഡല്‍ഹി: ട്യൂണീഷ്യയിലെ അംബാസഡറായി കാസര്‍കോട് സ്വദേശിനി നഗ്മ മാലിക് മുഹമ്മദ് ചുമതലയേറ്റു. പുതിയപുര ഹബീബുല്ലയുടെയും സുലൂബാനു മനുപ്പാടിയുടേയും മകളായ നഗ്മ മാലിക് 1991 ബാച്ചിലെ ഐ.എഫ്.എസ് ജേതാവാണ്‌. തെരുവത്തെ ഹാഷിം സ്ട്രീറ്റിലും ചെമനാട്ടുമാണ്‌ നഗ്മ മാലിക്കിന്റെ ബന്ധുക്കള്‍. പരേതനായ പി. അഹമ്മദിന്റെയും എം.എസ്. മനിപ്പാടിയുടെയും പൗത്രിയായ നഗ്മ സുപ്രീം കോടതി അഭിഭാഷകനായ യുപി സ്വദേശി ഫരീദ് മാലിക്കിന്റെ ഭാര്യയുമാണ്‌. ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുടെ സഹപാഠിയായിരുന്ന നഗ്മ ബാങ്കോക്ക് ഇന്ത്യന്‍ എംബസിയില്‍ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനായി ചുമതല നിര്‍വഹിച്ചു വരുന്നതിനിടയിലാണ്‌ ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. 

സ്വപ്നതുല്യം ഈ വിജയം; പ്ളസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി അഹമ്മദ് നഷാത്തും സ്വാതി കൃഷ്ണയും

on May 17, 2012

കാസര്‍കോട്: അഹമ്മദ് നഷാത്തിനും സ്വാതി കൃഷ്ണക്കും സ്വപ്ന തുല്യമാണ് ഈ വിജയം. പ്ളസ്ടു പരീക്ഷയില്‍ സയന്‍സില്‍ 1200ല്‍ 1200 മാര്‍ക്കും നേടി ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാ ര്‍ത്ഥി സി.എ. അഹമ്മദ് നഷാത്ത്, ബോവിക്കാനം ഹയര്‍ സെക്കണ്ടറി സ്കൂളിലെ എം. സ്വാതി കൃഷ്ണ എന്നിവര്‍ നാടിന്റെ അഭിമാനതാരങ്ങളായി. ചെമനാട് ചേക്കരങ്കോട് ഹൌസില്‍ സി.എ. ഹസന്‍കുട്ടിയുടെയും ഉമ്മാലിമ്മയുടെയും മകനാണ് അഹമ്മദ് നഷാത്ത്. ക്വിസ് മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുള്ള നഷാത്ത് രണ്ടുതവണ സംസ്ഥാനതല ഐ.ടി. ക്വിസ് മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. എരിഞ്ഞിപ്പുഴ ഉണുപ്പങ്കല്ലിന് സമീപം ആനക്കുഴിയിലെ കെ.പി. ബാലകൃഷ്ണന്റെയും എം. തങ്കമണിയുടെയും മകളാണ് സ്വാതി കൃഷ്ണ. പ്ളസ്വണ്ണിലെ നൂറുശതമാനം മാര്‍ക്ക് രണ്ടാം വര്‍ഷവും ആവര്‍ത്തിച്ച് സ്വാ തികൃഷ്ണ നാടിന്റെ അഭിമാനമായി മാറിയിരിക്കയാണ്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയിരുന്നു. മെഡിക്കല്‍, എഞ്ചിനീയറിങ്ങ് മേഖലയില്‍ തുടര്‍ന്ന് പഠിക്കാനാണ് ആഗ്രഹം.




മൂലക്കണ്ടത്ത് വ്യാജവാറ്റ് കേന്ദ്രങ്ങള്‍

on May 13, 2012


മൂലക്കണ്ടത്ത് വ്യാജവാറ്റ് കേന്ദ്രങ്ങള്‍

കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തിലെ മൂലക്കണ്ടത്ത് വ്യാജവാറ്റ് കേന്ദ്രങ്ങള്‍. മാവുങ്കാലുനിന്ന് അര കിലോമീറ്റര്‍ മാറി ദേശീയ പാതയോരത്തും പരിസര പ്രദേശങ്ങളിലുമായാണ് വ്യാജവാറ്റ് യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
സ്ത്രീകളടക്കമുള്ള 30ഓളം സംഘങ്ങളാണ് വ്യാജവാറ്റ് വില്‍പനക്ക് പിന്നില്‍. വ്യാജചാരായം കഴിച്ച് ഈ മേഖലയില്‍ അഞ്ചുപേര്‍ വിവിധ സന്ദര്‍ഭങ്ങളിലായി മരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, മഡിയന്‍, ചാലിങ്കാല്‍, പൊള്ളക്കട പ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിന് തൊഴിലാളികളാണ് വ്യാജചാരായത്തിനായി ഇവിടെ ദിനവും എത്തുന്നത്.
പഞ്ചായത്തും എക്സൈസ് വകുപ്പും ആരോഗ്യവകുപ്പ് അധികൃതരും കുടുംബശ്രീ പ്രവര്‍ത്തകരും ഇതിനെതിരെ നിരവധി തവണ ബോധവത്കരണ പരിപാടികളുമായി രംഗത്തുവന്നെങ്കിലും ഫലം കണ്ടില്ല. പഞ്ചായത്തും ജനപ്രതിനിധികളും പൗരപ്രമുഖരും ചേര്‍ന്ന് രണ്ടുതവണ ഇവിടെ മദ്യവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. ഉത്സവ സീസണുകളില്‍ ഇവിടെ നിന്നും വന്‍തോതില്‍ ചാരായം കടത്ത് നടക്കുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരമായ പല പദാര്‍ഥങ്ങളും ഉപയോഗിച്ചാണ് വ്യാജമദ്യ ഉല്‍പാദനം നടക്കുന്നത്.
ഈ മേഖലകളില്‍ രാത്രികാലങ്ങളില്‍ മദ്യപന്മാരുടെ ശല്യവും രൂക്ഷമാണ്. എക്സൈസ് വകുപ്പ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയിട്ടുണ്ടെങ്കിലും വ്യാജവാറ്റ് കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. നാലുമാസം മുമ്പ് ഈ മേഖലകളില്‍നിന്ന് സ്പിരിറ്റ്, മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ എക്സൈസ് സംഘം കണ്ടെടുത്തിരുന്നു.

രാവണീശ്വരത്ത് വയനാട്ട് കുലവന്‍ തെയ്യംകെട്ട് 25 മുതല്‍

on Apr 24, 2012

കാഞ്ഞങ്ങാട്: രാവണീശ്വരം കളരിക്കാല്‍ മുളവന്നൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാര വീടായ കളരിക്കാല്‍ അമ്പലത്തുകാട് തറവാട്ടില്‍ വയനാട്ട് കുലവന്‍ തെയ്യംകെട്ട് ഉത്സവം 25 ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25 ന് പുലര്‍ച്ചെ കുറത്തിയമ്മ, പടിഞ്ഞാറ്റ ചാമുണ്ടി, വിഷ്ണുമൂര്‍ത്തി, കാലിച്ചാന്‍ തെയ്യം അരങ്ങിലെത്തും. തുടര്‍ന്ന് വയനാട്ട് കുലവന്‍ തെയ്യം കൂടല്‍ ചടങ്ങ് 26 ന് വിവിധ തെയ്യങ്ങളോടൊപ്പം വയനാട്ട് കുലവന്‍ തെയ്യത്തിന്റെ വെള്ളാട്ട് നടക്കും. പത്രസമ്മേളനത്തില്‍ എം.ബാലകൃഷ്ണന്‍ നമ്പ്യാര്‍, പി.കുഞ്ഞിരാമന്‍, കെ.ആണ്ടി, കെവി. സുനില്‍കുമാര്‍, കുമാരന്‍ കുന്നുമ്മല്‍, പി.വി. മുകുന്ദന്‍, പി. ശശിധരന്‍ സംബന്ധിച്ചു.

കാസര്‍കോട്ടു നിന്ന് ബോളിവുഡിലേക്ക് ഒരു താരം

on Apr 23, 2012

കാസര്‍കോട്ടു നിന്ന് ബോളിവുഡിലേക്ക് ഒരു താരം 23 Apr 2012 മുംബൈ: കാസര്‍കോട്ടു നിന്ന് ബോളിവുഡിലേക്ക് പുതിയ താരം. കാസര്‍കോട് ഉദുമ കാപ്പില്‍ സ്വദേശി മുഹമ്മദ് കുഞ്ഞി കാപ്പില്‍ എന്ന കാപ്പില്‍ഖാന്‍ ആണ് ബോളിവുഡിലെത്തുന്നത്. തികച്ചും യാദൃച്ഛികമായാണ് കാപ്പില്‍ ഖാന്റെ രംഗപ്രവേശം. മുകേഷ് അഗര്‍വാള്‍ സംവിധാനം ചെയ്യുന്ന പി.വി.ആര്‍ പ്രൊഡക്ഷന്‍സിന്റെ മുജെ രംഗ് ദേ എന്ന ചിത്രത്തില്‍ നായകനെ തേടുന്ന സമയത്താണ് നിര്‍മാതാവായ രാകേഷ് വാല തന്റെ സുഹൃത്തായ കാപ്പില്‍ ഖാന്റെ പേര് നിര്‍ദേശിക്കുന്നത്. അങ്ങനെയാണ് ഈ മലയാളിക്ക് മുന്നില്‍ ബോളിവുഡിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കുന്നത്. കാപ്പില്‍ഖാന്‍ എന്ന ബോളിവുഡിലെ കെ.കെ. ഉദുമ സ്വദേശിയാണെങ്കിലും പഠിച്ചു വളര്‍ന്നത് അബുദാബിയിലും മുംബൈയിലുമാണ്. സിംഗപ്പുര്‍ പൗരനും വ്യവസായിയുമായ കെ.ബി.അബ്ദുറഹിമാന്‍ ഹാജിയുടെ മകനാണ് കാപ്പില്‍ഖാന്‍. മുജെ രംഗ് ദേ എന്ന ചിത്രത്തില്‍ ചിത്രകാരനായ മാനവ് എന്ന കഥാപാത്രത്തെയാണ് കാപ്പില്‍ഖാന്‍ അവതരിപ്പിക്കുന്നത്.സഞ്ജന ഷെട്ടിയാണ് നായിക. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഖണ്ഡാല, ദമാന്‍, ഉദയ്പുര്‍, ലോണാവാല, ഗോവ എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമ ആഗസ്‌തോടെ റിലീസ് ചെയ്യും. മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് കാപ്പില്‍ഖാന്‍ പറഞ്ഞു. ദുബായ് ആസ്ഥാനമായ സനാബില്‍ ഗ്രുപ്പിന്റെ ഡയറക്ടര്‍ കുടിയാണ് കാപ്പില്‍ ഖാന്‍.

കേരളയാത്രക്ക് കാഞ്ഞങ്ങാട്ട് നല്‍കിയ പ്രഥമ സ്വീകരണം അവിസ്മരണീയമായി.

on Apr 14, 2012


കാഞ്ഞങ്ങാട്: മനുഷ്യത്വം മരവിച്ച ആധുനിക സമൂഹത്തിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ മാനവികതയുടെ സ്‌നേഹഗാഥയുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഇന്നലെ കാസര്‍കോട്ടുനിന്നും ആരംഭിച്ച കേരളയാത്രക്ക് വൈകിട്ട് കാഞ്ഞങ്ങാട്ട് നല്‍കിയ പ്രഥമ സ്വീകരണം അവിസ്മരണീയമായി. മറ്റൊരു യാത്രക്കും നല്‍കാത്ത പ്രൗഢോജ്വലമായ സ്വീകരണമാണ് കാന്തപുരം നയിക്കുന്ന കേരളയാത്രക്ക് കാഞ്ഞങ്ങാട്ടെ പൗരാവലി നല്‍കിയത്.
കാഞ്ഞങ്ങാട് പുതിയകോട്ടയിലെ നഗരസഭാ ടൗണ്‍ഹാള്‍ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ കാന്തപുരം സന്നിഹിതനായപ്പോള്‍ തന്നെ പ്രിയപ്പെട്ട നേതാവിനെ ഹര്‍ഷാരവത്തോടെയും ആദരവോടെയുമാണ് ജനാവലി എതിരേറ്റത്. സ്‌നേഹസംഘത്തിന്റെ ശ്രുതിസാന്ദ്രമായ പ്രാര്‍ഥനാഗീതം സ്വീകരണ പരിപാടിക്ക് മാറ്റുകൂട്ടി. നഗരത്തെ പുളകമണിയിച്ചുകൊുള്ള ദഫ്മുട്ടോടുകൂടിയ ഘോഷയാത്രയും സ്വീകരണത്തിന് കൊഴുപ്പേകുകയായിരുന്നു. ഗതാഗതത്തിനും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും യാതൊരു തടസവുമുാക്കാതെ വളരെ ചിട്ടയോടെ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഈ തരത്തില്‍പോലും മാതൃകാപരമായ സന്ദേശമാണ് നല്‍കിയത്. സ്‌നേഹവും കാരുണ്യവും സഹാനുഭൂതിയും വറ്റിക്കൊിരിക്കുന്ന കാലഘട്ടത്തിന്റെ ആസുരത തന്റെ പ്രസംഗത്തിലൂടെ തുറന്നുകാട്ടിയ ഉസ്താദ് മതമൈത്രിയും സാഹോദര്യവും തിരിച്ചുപിടിച്ച് ജാതിമതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേതിന്റെ ആവശ്യകതയെക്കുറിച്ചും ആത്മ സംസ്‌കരണത്തിന്റെ വഴിയില്‍ ജനസഞ്ചയം നീങ്ങേതിനെക്കുറിച്ചും ഉത്‌ബോധിപ്പിച്ചു. മദ്യവും മയക്കുമരുന്നും സമൂഹത്തില്‍ വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ചും ഇത്തരം വിപത്തുകള്‍ സമൂഹത്തില്‍നിന്നും എന്നന്നേക്കുമായി തുടച്ചുനീക്കേതിനെക്കുറിച്ചും ചൂിക്കാട്ടി.
ജാതി-മത കക്ഷിരാഷ്ട്രീയഭേദമന്യേ കാന്തപുരത്തിന്റെ കേരളയാത്രയുടെ കാഞ്ഞങ്ങാട്ടെ പ്രഥമ സ്വീകരണം വിജയിപ്പിക്കാന്‍ കാഞ്ഞങ്ങാട് ഒരേ മനസോടെ രംഗത്തുവന്നത് എതിരാളികളെപ്പോലും അമ്പരപ്പിക്കുകയായിരുന്നു.

ചിത്താരിയ്ക് ചരിത്രനിയോഗം, കേരള യാത്രയുടെ പ്രഥമ സ്വീകരണത്തിനു ചിത്താരിയില്‍ നിന്നും തുടക്കം.

on Apr 12, 2012


പ്രഥമ സ്വീകരണത്തിനു കാഞ്ഞങ്ങാട്ടേക്ക് യാത്ര പൊകുന്ന കേരള യാത്രയ്ക് ചിത്താരിയില്‍ ഉച്ചഭക്ഷണത്തിനും നമസ്കാരത്തിനുമുള്ള സൌകര്യം ഒരുക്കി
യാത്രാ നായകന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലി യാരും യാത്രയിലെ സ്ഥിരം അംഗങ്ങളായ നേതാക്കളും തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരും സ്‌നേഹസംഘം അംഗങ്ങളുമടങ്ങുന്ന മൂവായിരം വിപുലമായ സൌകര്യങ്ങള്‍ നോര്‍ത്ത് ചിത്താരി ഖിളിര്‍ ജുമാ മസ്ജിദിനു സമീപം ഏര്‍പെടുത്തി.

തുടര്‍ന്ന് 3 മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ സ്വീകരണ സമ്മേളനം നടക്കും. സമസ്ത കേന്ദ്ര മുശാവറാംഗം എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്യും. പ്രമുഖര്‍ പ്രസംഗിക്കും. ഹൊസ്ദുര്‍ഗ്, പരപ്പ, ഉദുമ മേഖലകളുടെ ഉപഹാരം സ്വീകരണം കാഞ്ഞങ്ങാട്ട് നടക്കും


കാന്തപുരത്തിന്റെ കേരളയാത്ര പ്രഥമ സ്വീകരണത്തിന് കാഞ്ഞങ്ങാട് ഒരുങ്ങി

on Apr 10, 2012

കാഞ്ഞങ്ങാട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശവുമായി ഈമാസം 12ന് കാസര്‍കോട്ടുനിന്നും പ്രയാണമാരംഭിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രക്ക് ജില്ലയില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നല്‍കുന്ന സ്വീകരണം ഐതിഹാസികമാക്കാന്‍ അതിവിപുലമായ ഒരുക്കങ്ങള്‍. വ്യാഴാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് കാഞ്ഞങ്ങാട് കോട്ടച്ചേരിയിലും വൈകിട്ട് ആറുമണിമുതല്‍ തൃക്കരിപ്പൂരിലുമാണ് സ്വീകരണ സമ്മേളനങ്ങള്‍. രണ്ടു സ്ഥലങ്ങളിലും സ്വാഗതസംഘം രൂപവത്കരിച്ച് പ്രചാരണം  ശക്തമാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ മുനിസിപ്പല്‍ ടൌണ്‍ഹാളിനു സമീപമാണ് സമ്മേളനം. കോട്ടച്ചേരിയില്‍നിന്നും സ്നേഹസംഘത്തിന്റെ റാലി നഗരിയിലെത്തുന്നതോടെ സമ്മേളനം ആരംഭിക്കും. പ്രമുഖ പണ്ഡിതന്മാരും സയ്യിദന്മാരും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രസംഗിക്കും. ഉദുമ, പരപ്പ, ഹൊസ്ദുര്‍ഗ് മേഖലകളിലെ പ്രവര്‍ത്തകരുടെ ഉപഹാര സ്വീകരണം ഇവിടെ നടക്കും. ഹൊസ്ദുര്‍ഗ്, പരപ്പ, ഉദുമ മേഖലകളിലെ സംഘടനാ പ്രവര്‍ത്തകരാണ് കാഞ്ഞങ്ങാട്ട് സ്വീകരണമൊരുക്കുന്നത്. സ്വീകരണ സമ്മേളനത്തിന്റെ ഭാഗമായി പഞ്ചായത്തുകളില്‍ മുന്നൊരുക്കം, വഴിയോര കണ്‍വെന്‍ഷനുകള്‍, യൂണിറ്റ് പ്രതിനിധി സംഗമങ്ങള്‍ നടന്നുവരുന്നു.
 സമ്മേളനത്തിനെത്തുന്ന ആയിരങ്ങളെ വരവേല്‍ക്കാന്‍ വിപുലമായ സജ്ജീകരണങ്ങളൊരുക്കും. ഇതുസംബന്ധമായി ചേര്‍ന്ന യോഗം പി കെ അബ്ദുല്ല മൌലവിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ഹസ്ബുല്ലാ തളങ്കര വിഷയാവതരണം നടത്തി. ജലീല്‍ സഖാഫി മാവിലാടം, നൌഷാദ് മാസ്റര്‍, എ കെ മഹ്മൂദ് മുന്‍ഷി, യൂസുഫ് മദനി ചെറുവത്തൂര്‍, എ ബി അബ്ദുല്ല മാസ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ച



Kanjangad.jpg

അതിഞ്ഞാല്‍ റോഡരികിലെ മാലിന്യം യാത്രക്കാര്‍ക്ക് ദുരിതം

on


അജാനൂര്‍ പഞ്ചായത്തില്‍പെടുന്ന ഈ സ്ഥലത്തെ മാലിന്യനിക്ഷേപം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പെരിയ വഴിയോര വിശ്രമകേന്ദ്രം നശിക്കുന്നു

on


അജാനൂര്‍: വഴിയോര വിശ്രമകേന്ദ്രം നശിക്കുന്നു. പെരിയയിലെ വിശ്രമകേന്ദ്രമാണ് ചുറ്റും കാട് പടര്‍ന്നു പിടിച്ച് ഉപയോഗ ശൂന്യമായത്. ഇവിടെ മദ്യപര്‍ കുപ്പികള്‍ വലിച്ചെറിയുന്നുമുണ്ട്.

2009ലാണ് പെരിയയില്‍ വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തത്.  പുല്ലൂര്‍ -പെരിയ പഞ്ചായത്ത് അധികൃതര്‍ ഇത് ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.  ഈ വിശ്രമകേന്ദ്രത്തിന് സമീപമായി മിനി ബസ്സ്റ്റാന്‍ഡും ഷോപ്പിങ്് കോംപ്ളക്സും സ്ഥാപിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന പദ്ധതി നടപ്പാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്.

മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട കൊല്ലം സ്വദേശി 84 പവന്‍ സ്വര്‍ണവും പണവുമായി മുങ്ങി

on


നീലേശ്വരം: മൊബൈല്‍ഫോണ്‍ വഴി മിസ്ഡ് കോളിലൂടെ വിളിച്ച് പരിചയപ്പെട്ട കൊല്ലം സ്വദേശി  സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങിയതായി പരാതി. നീലേശ്വരം കടിഞ്ഞിമൂല ഗവ. എല്‍.പി സ്കൂളിനടുത്ത് താമസിക്കുന്ന ഭര്‍തൃമതി അഷിമാബാനുവിന്‍െറ (33) സ്വര്‍ണവും പണവുമാണ് മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട കൊല്ലം സ്വദേശി ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സോനുക്കുട്ടന്‍ എന്ന സുരേഷ്കുമാര്‍ കൈക്കലാക്കിയത്.പരിചയം ദൃഢപ്പെട്ടപ്പോള്‍ ലോക്കറിലുള്ള 84 പവന്‍ സ്വര്‍ണവും 20,000 രൂപയും പല ഘട്ടങ്ങളിലായി കൈക്കലാക്കുകയായിരുന്നു. ബുധനാഴ്ചയാണ് അഷിമാബാനു നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. 2011 ആഗസ്റ്റിലാണ് ഇവര്‍തമ്മില്‍ പരിചയപ്പെട്ടത്. സോനുക്കുട്ടന്‍ ചെറുവത്തൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്താണ് യുവതിയില്‍നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കാന്‍ തയാറെടുപ്പ് നടത്തിയത്. നീലേശ്വരം സി.ഐ സുനില്‍കുമാര്‍ അന്വേഷണം നടത്തിവരുന്നു.

വാണിയമ്പാറയിലേക്ക് കെഎസ്ആര്‍ടിസി ബസ് അനുവദിക്കണം

on Apr 2, 2012


ksrtc കാഞ്ഞങ്ങാട്: വാണിയമ്പാറ മേഖലയിലെ യാത്രാദുരിതം പരിഹരിക്കാന്‍ കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും രാവണീശ്വരം മേഖലയിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ അനുവദിക്കണമെന്ന് നന്മ പുരുഷ സ്വയംസഹായസംഘം ആവശ്യപ്പെട്ടു. ചിത്താരി വില്ലേജിലെ വാണിയമ്പാറയിലെ ജനങ്ങള്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച് ചാലിങ്കാലിലോ ചാമുണ്ഡിക്കുന്നിലോ എത്തിയാല്‍ മാത്രമേ ബസ് സൗകര്യം ലഭിക്കുകയുള്ളൂ. നൂറുകണക്കിന് കുടുംബങ്ങളാണ് ബാഹ്യലോകവുമായി ബന്ധപ്പെടാനാകാതെ ദുരിതമനുഭവിക്കുന്നത്. കാസര്‍കോട് നിന്ന് പെരിയ വഴി തണ്ണോട്ട്, െവള്ളംതട്ട, സെറ്റില്‍മെന്റ്, തെക്കേപ്പള്ളം, വേലാശ്വരം, തട്ടുമ്മല്‍ അജാനൂര്‍ പഞ്ചായത്ത് വഴി കാഞ്ഞങ്ങാട്ടേക്കും തിരിച്ചും കെഎസ്ആര്‍ടിസി ബസ് അനുവദിക്കണം. ചന്ദ്രഗിരിപ്പാലം വഴി പള്ളിക്കര, മുക്കൂട്, പൊടിപ്പള്ളം, കളരിക്കാല്‍, രാവണീശ്വരം അജാനൂര്‍ പഞ്ചായത്ത് വഴി കാഞ്ഞങ്ങാട്ടേക്കും ബസ് അനുവദിച്ചാല്‍ യാത്രാക്ലേശം പരിഹരിക്കാനാകുമെന്ന് അധികൃതര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി

അജാനൂര്‍ പഞ്ചായത്തിന് മിച്ച ബജറ്റ്

on Mar 22, 2012

അജാനൂര്‍: 22 ലക്ഷം രൂപ തുക മിച്ചം പ്രതീക്ഷിക്കുന്ന അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ പുതിയ ബജറ്റ് ധനകാര്യ സമിതി ചെയര്‍മാന്‍ കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ബാലകൃഷ്ണന്‍ വ്യാഴാഴ്ച അവതരിപ്പിച്ചു.

11,74,45,291, രൂപ വരുമാനവും 11, 52, 66,260 രൂപ ചിലവും പ്രതീക്ഷിക്കുന്നതാണ് 21,79,041 രൂപയുടെ മിച്ചമുള്ള ബജറ്റ്. 1,54,00,000 രൂപ ക്ഷേമ പെന്‍ഷനുകള്‍ക്കും അരക്കോടി രൂപ ഉദ്പാദനമേഖലയിലും ലക്ഷ്യമിടുന്ന ബജറ്റ് ഒന്നരകോടി രൂപ റോഡുകള്‍ക്കും പാലങ്ങള്‍ക്കും വേണ്ടി മാറ്റിവെച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയിലെ അടിസ്ഥാന വികസനത്തിന് ഒന്നേമുക്കാല്‍ കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. രോഗ ബാധിതരുടെ പുനരധിവാസത്തിന് 5 ലക്ഷം രൂപ മാറ്റിവെച്ചിരിക്കുകയാണ്. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ 27 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്‌ക്കരിക്കും. വിദ്യാഭ്യാസ മേഖലയ്ക്ക് 32 ലക്ഷം രൂപ നീക്കിവെച്ചു. മാലിന്യ നിവാരണത്തിന് 34.50 ലക്ഷവും ആരോഗ്യ മേഖലയില്‍ 1 കോടി 13 ലക്ഷം രൂപയും വകയിരുത്തി. ഭവന നിര്‍മ്മാണത്തിന് 58 ലക്ഷം രൂപയും വയോജനക്ഷേമത്തിന് 5 ലക്ഷവും വികലാംഗ ക്ഷേമത്തിന് 7 ലക്ഷവും, ശിശുക്ഷേമത്തിന് 64.50 ലക്ഷവും 11ലക്ഷം രൂപ തെരുവിളക്കുകളുടെ സ്ഥാപനത്തിനും മാറ്റിവെച്ചു. പഞ്ചായത്ത് ഓഫീസ് കമ്പ്യൂട്ടര്‍ വത്കരണം പൂര്‍ണ്ണമാക്കും. മാലിന്യ സംസ്‌കരണം ദീര്‍ഘ വീക്ഷണത്തോടെ നടപ്പിലാക്കാന്‍ 34.5 ലക്ഷം രൂപയും കാര്‍ഷിക മേഖലയ്ക്ക് 36 ലക്ഷവും പശ്ചാത്തല വികസനത്തിന് 15 ലക്ഷവും ബജറ്റില്‍ മാറ്റിവെച്ചു. മത്സ്യതൊഴിലാളി ക്ഷേമത്തിന് 8 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 


മഡിയന്‍ മരഉരുപ്പടികള്‍ തീവെച്ചു നശിപ്പിച്ചു; ലക്ഷങ്ങളുടെ നഷ്ടം

on Mar 13, 2012


കാഞ്ഞങ്ങാട് : അജാനൂര്‍ മഡിയന്‍ കൂലോത്തിനു സമീപത്തെ ഫര്‍ണ്ണിച്ചര്‍ കടയ്ക്കു മുന്നില്‍ കൂട്ടിയിട്ടിരുന്ന മരഉരുപ്പടികള്‍ കത്തി നശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. പെരുമ്പട്ടയിലെ അബ്ദുല്‍ റൗഫിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണ്ണീച്ചര്‍ കടയിലേക്ക് കൊണ്ടുവന്ന മരഉരുപ്പിടികളാണ് കത്തി നശിച്ചത്. കാഞ്ഞങ്ങാട്ടു നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കൂുന്നു. അഗ്നിബാധക്കു പിന്നിലെ കാരണം വ്യക്തമല്ല. Tags: fire, furniture, kanhangad,
        

കാഞ്ഞങ്ങാട് ബസ്സ്റാന്റി സ്ത്രീയുടെ തലയിð സ്ളാബ് കഷണം അടര്‍óുവീണ് പരിക്കേറ്റു.

on Mar 11, 2012



കാഞ്ഞങ്ങാട് ബസ്സ്റാന്റിലെ സ്ളാബ് അടര്‍óുവീണ് സ്ത്രീക്ക് പരിക്ക്
   

കാഞ്ഞങ്ങാട്: മക്കളോടൊപ്പം ബസ് കാത്തുനിðക്കുകയായിരുó സ്ത്രീയുടെ തലയിð സ്ളാബ് കഷണം അടര്‍óുവീണ് പരിക്കേറ്റു. ഇó് രാവിലെ 9.30ന് കാഞ്ഞങ്ങാട് ബസ്സ്റാന്റിലാണ് സംഭവം. മാവുങ്കാð പുതിയ കïത്തെ ബാബുവിന്റെ ഭാര്യ വി. ശാരദക്കാണ് (32) പരിക്കേറ്റത്. ശാരദയെ കാഞ്ഞങ്ങാട് നഴ്സിങ്ങ് ഹോമിð പ്രവേശിപ്പിച്ചു. തലയുടെ മുറിവ് കെട്ടാന്‍ 10 തുóð വേïിവóു. മക്കളായ ശരണ്യ, ശരത് എóിവര്‍ക്കൊപ്പം ശാരദ പാക്കം വെളുത്തോളിയിലെ വീട്ടിലേക്ക് പുറപ്പെട്ടതായിരുóു. തലനാരിഴക്കാണ് കുട്ടികള്‍ പരിക്കേðക്കാതെ രക്ഷപ്പെട്ടത്. ബസ്സ്റാന്റിന്റെ അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടകാരണം. നൂറുകണക്കിന് യാത്രക്കാര്‍ തിങ്ങിനിറയുó ബസ്സ്റാന്റ് അപകടനിലയിലായിട്ട് മാസങ്ങളായി. അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെó് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മുകളിð സ്ളാബിന്റെ ഭാഗങ്ങള്‍ അടര്‍óുകിടക്കുകയാണ്. ഇത് ഏതുനിമിഷവും താഴെവീഴാന്‍ സാധ്യതയുï്. ഇവ മാറ്റിയിñങ്കിð വീïും അപകടമുïാകാന്‍ സാധ്യതയുïóും നാട്ടുകാര്‍ പറഞ്ഞു.

വ്യാപാരി മുട്ടുന്തല ഹമീദ് നിര്യാതനായി

on

Muttunthala-Hameed കാഞ്ഞങ്ങാട്: പൗര പ്രമുഖനും വ്യാപാരിയുമായ മുട്ടുന്തല ഹമീദ് (75) ഞായറാഴ്ച പുലര്‍ച്ചെ നിര്യാതനായി. സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രവര്‍ത്തകനായിരുന്നു.
പരേതനായ മുട്ടുന്തല സി.എച്ച്. അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍ ഹാജിയുടെയും മാണിക്കോത്ത് ഖദീജയുടെയും മകനാണ്. ദീര്‍ഘകാലം ഷാര്‍ജയില്‍ വ്യാപാരം നടത്തിയിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വ്യാപാരം നടത്തി വരികയായിരുന്നു. മക്കളില്ല.

കാസര്‍കോട്ടെ പരേതനായ തുരുത്തി പോക്കറിന്റെ മകള്‍ ആസ്യബി ഹജ്ജുമ്മയാണ് ഭാര്യ. ഷാര്‍ജയിലെ വ്യാപാരികളായ മുട്ടുന്തല അബ്ദുല്‍ഖാദര്‍ ഹാജി, അസൈനാര്‍ ഹാജി, പരേതനായ മുഹമ്മദ് ഹാജി, തൊട്ടി അസൈനാരുടെ ഭാര്യ മറിയമ്മ, മഞ്ചേശ്വരത്തെ ജമീല, എന്നിവര്‍ സഹോദരങ്ങളാണ്. മയ്യത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുട്ടുന്തല ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.

അതിഞ്ഞാല്‍ ഉറൂസ്

on Mar 10, 2012


നിരന്തരം ഭീഷണി; നാലംഗസംഘത്തിനെതിരെ വീട്ടമ്മയുടെ പരാതി

on Mar 6, 2012


അജാനൂര്‍: ചിത്താരി കൊട്ടിലങ്ങാട് കെ.വി.ഹൗസില്‍ താമസിക്കുന്ന തന്നെയും കുടുംബത്തെയും നാല് യുവാക്കള്‍ ചേര്‍ന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി കൊട്ടിലങ്ങാട് അബ്ബാസിന്റെ ഭാര്യ കെ.വി. ഫാത്തിമ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതിപ്പെട്ടു.

മകന്‍ ഷംസീറിനെ അന്വേഷിച്ച് കുറെ നാളുകളായി കൊട്ടിലങ്ങാട് സ്വദേശികളായ സുകുമാരന്റെ മകന്‍ ബിജു എന്ന വിജയന്‍, അമ്പൂഞ്ഞിയുടെ മകന്‍ സുധാകരന്‍, നാരായണന്റെ മകന്‍ ശ്രീജേഷ്, കേബിള്‍ ജീവനക്കാരന്‍ സായി എന്നിവരടങ്ങിയ നാലംഗസംഘം കെ എല്‍ 60 ബി 755 ഓ ട്ടോറിക്ഷയില്‍ വീട്ടില്‍ വരികയും വീട് അടിച്ചുതകര്‍ക്കുമെന്നും ഷംസീറിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. ഇവരുടെ നിരന്തരം ഭീഷണിയെ തുടര്‍ന്ന് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.

യുവാവിനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി

on Mar 5, 2012


യുവാവിനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി

നീലേശ്വരം: ചതുരക്കിണര്‍ സ്വദേശിയായ യുവാവിനോടൊപ്പം ഒളിച്ചോടിയ ചിത്താരി ചാമുണ്ഡിക്കുന്ന് സ്വദേശിനിയായ പെണ്‍കുട്ടിയെ വിവരമറിഞ്ഞ വീട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ബുധനാഴ്ച വൈകുന്നേരമാണ് യുവാവിനൊടൊപ്പം ചാമുണ്ഡിക്കുന്നിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ചതുരക്കിണറിലെത്തിയത്.

കാമുകന്റെ വീട്ടില്‍ പെണ്‍കുട്ടിയുണ്ടെന്നറിഞ്ഞ വീട്ടുകാര്‍ ഉടന്‍ തന്നെ ചതുര ക്കിണറിലെത്തുകയും പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി ഇതിന് വഴങ്ങിയില്ല. ഇതിനിടെ ചതുരക്കിണറിലെ വീട്ടില്‍ പരിസരവാസികള്‍ തടിച്ചു കൂടി. പ്രശ്‌നം ചെറിയതോതിലുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പോലീസും സ്ഥലത്തെത്തി. പെണ്‍കുട്ടിയുടെയും യുവാവിന്റെയും വീട്ടുകാര്‍ തുടര്‍ന്ന് പോലീസ് സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തുകയും പോലീസ് ചില ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടി വീട്ടുകാരോടൊപ്പം തന്നെ പോകുകയായിരുന്നു.

മാനവികത ഉണര്‍ത്താന്‍ മഹല്ലു സമ്മേളനം ചിത്താരിയില്‍

on Mar 2, 2012

Inline image 1

 മാനവികത ഉണര്‍ത്താന്‍  മഹല്ലു സമ്മേളനം ചിത്താരിയില്‍

 - കാഞ്ഞങ്ങാട് : മാനവികത ഉണര്‍ത്താന്‍ കാന്തപുരം നയിക്കുന്ന കേരളയാത്രയുടെ പ്രചരണാര്‍ഥം ചിത്താരി സുന്നി യുവജന സംഘം എസ്.എസ്.എഫ്  കമ്മിറ്റിയുടെ ആഭ്ിമുഖ്യത്തില്‍ മഹല്ല് സമ്മേളനം നാളെ 04/03/12 ഞായറാഴ്ച സൌത്ത് ചിത്താരി മഞ്ഞനാടി ഉസ്താദ് നഗറില്‍ വിപുലമായി നടത്ത്പെടുന്നു.

രാവിലെ ഖബര്‍ സിയാറത്ത്  ചിത്താരി ഹഎഇ ഹെദ്രൂസ് മസ്ജിദ് ഖബര്‍ സ്താനില്‍ ...

വൈകുന്നേരം 4നു മാനവിക സദസ് കാഞ്ഞങ്ങാട് എം.എല്‍ എ. ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും ഹാരിസ് ഫളിലി വിഷയാവതരണം നടത്തും .

മുന്‍ എം.എല്‍ എ കുഞ്ഞിക്കണ്ണന്‍ ,അഡ്വ : ഖാലിദ് , ഹസെയ് നാര്‍ കല്ലൂരാവി, ഹസ്ബുല്ലാ തളങ്കര,ആലികൂട്ടി ഹാജി,ബഷീര്‍ മങ്കയം, സി.എം ഖാദര്‍ ഹാജി, എം.കെ മുഹമ്മദ് കുഞ്ഞി തുടങ്ങിയ പ്രാദേശിക രാഷട്രീയ സാമൂഹിക  നേതാക്കളും  മഹല്ലു കാര്‍ന്നവര്‍മാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പളളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്യും ഏപ്രില്‍ 12ന് കാസര്‍കോട്ട് നിന്നാരംഭിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രയുടെ പ്രമേയമായ മാനവികത ഉണര്‍ത്താന്‍ എന്ന വിഷയത്തെ കുറിച്ച്  വഹാബ് സഖാഫി മമ്പാട്  മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്നു കൂട്ടപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി തങ്ങള്‍ തുര്‍ക്കളിഗെ നേതൃത്വം നല്‍കും


എരുമാട് മഖാം ഉറൂസ് 2 നു തുടക്കമാവും

on Mar 1, 2012


kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട്: കര്‍ണാടക കുടക് ജില്ലയിലെ എരുമാട് മഖാം ഉറൂസ് മാര്‍ച്ച് രണ്ടു മുതല്‍ ഈമാസം ഒമ്പതുവരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

രണ്ടിന് ജുമഅക്ക് ശേഷം മഖാം സിയാറത്തിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. ജമാഅത്ത് പ്രസിഡന്റ് ശാദുലിഹാജി പതാക ഉയര്‍ത്തും. രാത്രി കുമ്പോല്‍ ജാഫര്‍ സ്വാദിഖ് തങ്ങളുടെ നേതൃത്വത്തില്‍ ജലാലിയ റാത്തീബും, ഖതീബ് അബ്ദുല്‍ ശുക്കൂര്‍ സഅദി ഉല്‍ബോധനം നടത്തും. മൂന്നിന് ദിഖ്‌റ് ഹല്‍ഖയ്ക്ക് പ്രശസ്ത സൂഫീവര്യന്‍ മുഹമ്മദ് ദാരിമി അല്‍ഖാദിരി നേതൃത്വം നല്‍കും. അബൂബക്കര്‍ ഫൈസി കുമ്പടാജെ ഉല്‍ബോധനം നടത്തും.

നാലിന് ഖതം ദുആയ്ക്ക് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. ശമീര്‍ അശ്രഫി കാട്ടാമ്പള്ളി മുഖ്യപ്രഭാഷണം നടത്തും. അഞ്ചിന് പൊതുസമ്മേളനം കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കെ എം ഇബ്‌റാഹിം ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ അസീസ് ദാരിമി പുത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. ആറിന് മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മതപ്രഭാഷണം നടത്തും. ഏഴിന് രാത്രി മുള്ളൂര്‍കര മുഹമ്മദലി സഖാഫി മതപ്രഭാഷണം നടത്തും. എട്ടിന് സ്വലാത്ത് മജ്‌ലിസിന് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ നേതൃത്വം നല്‍കും. സലാഹുദ്ദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തും. ഒമ്പതിന് ജുമഅക്ക് ശേഷം സമാപന സമ്മേളനം നടക്കും. അഖിലേന്ത്യ സുന്നി ഇംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തങ്ങള്‍ സഖാഫി കോഴിക്കോട് മുഖ്യപ്രഭാഷണം നടത്തും.

പത്രസമ്മേളനത്തില്‍ മുഹമ്മദ് അശ്‌റഫ്, കെ എസ് അബൂബക്കര്‍ ഹാജി, കെ ഇ അഹമ്മദ് ഹാജി, സി എ അസൈനാര്‍, എം എ ഉസ്മാന്‍, സി എ അസൈനാര്‍, സി എ സുബൈര്‍ സംബന്ധിച്ചു.
.
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com