ന്യൂഡല്‍ഹി: ട്യൂണീഷ്യയിലെ അംബാസഡറായി കാസര്‍കോട് സ്വദേശിനി നഗ്മ മാലിക് മുഹമ്മദ് ചുമതലയേറ്റു. പുതിയപുര ഹബീബുല്ലയുടെയും സുലൂബാനു മനുപ്പാടിയുടേയും മകളായ നഗ്മ മാലിക് 1991 ബാച്ചിലെ ഐ.എഫ്.എസ് ജേതാവാണ്. തെരുവത്തെ ഹാഷിം സ്ട്രീറ്റിലും ചെമനാട്ടുമാണ് നഗ്മ മാലിക്കിന്റെ ബന്ധുക്കള്‍. പരേതനായ പി. അഹമ്മദിന്റെയും എം.എസ്. മനിപ്പാടിയുടെയും പൗത്രിയായ നഗ്മ സുപ്രീം കോടതി അഭിഭാഷകനായ യുപി സ്വദേശി ഫരീദ് മാലിക്കിന്റെ ഭാര്യയുമാണ്. ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുടെ സഹപാഠിയായിരുന്ന നഗ്മ ബാങ്കോക്ക് ഇന്ത്യന്‍ എംബസിയില്‍ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനായി ചുമതല നിര്‍വഹിച്ചു വരുന്നതിനിടയിലാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്.


0 comments:
Post a Comment