ആധുനിക സൗകര്യമുള്ള തീരദേശ ആസ്‌പത്രി സ്ഥാപിക്കണമെന്ന് നഗരസഭ
Shafi Chithari on Apr 29, 2010
എരുമാട് മഖാം ഉറൂസ് വെള്ളീയാഴ്ച തുടങ്ങും
Shafi Chithari on
കാസര്‍കോട്: കര്‍ണാടക കുടക് ജില്ലയിലെ ചരിത്ര പ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് ഏപ്രീല്‍ 30ന് (വെള്ളിയാഴ്ച) തുടങ്ങുമെന്ന് ഭാരവാഹികള്‍വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജുമുഅ നമസ്കാരത്തിന് ശേഷം മഖാം സിയാറത്തിന് എരുമാട് മുദരിസ് മുഹമ്മദലി ബാഖവി നേതൃത്വം നല്‍കും. ഡി.എം. ഉസ്മാന്‍ പതാക ഉയര്‍ത്തും. രാത്രി 8.30 ന് ദിക്റ് ഹല്‍ഖക്ക് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ ഉള്ളാള്‍ നേതൃത്വം നല്‍കും. സയ്യിദ് താജുദ്ദീന്‍ തങ്ങള്‍ മദനി, എം.എ.അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, കെ.പി. ഹംസ മുസ്ല്യാര്‍ ചിത്താരി പ്രസംഗിക്കും. ശനിയാഴ്ച രാത്രി മുസ്തഫ ബാഖവി മതപ്രഭാഷണം നടത്തും. മെയ് രണ്ടിന് രാത്രി ഏഴ് മണിക്ക് ഖത്തം ദുഅക്ക് സയ്യിദ് എസ്.പി.എച്ച്. തങ്ങള്‍ നേതൃത്വം നല്‍കും. ഇസ്മയില്‍ മിസ്ബാഹി മതപ്രഭാഷണം നടത്തും. മൂന്നിന് 11 മണിക്ക് എം.എസ്.എം. അബ്ദുല്‍ റഷീദ് സൈനി കാമില്‍ സഖാഫി മതപ്രഭാഷണം നടത്തും. ഒരു മണിക്ക് പൊതു സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ സംസാരിക്കും. രാത്രി മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മതപ്രഭാഷണം നടത്തും. നാലിന് അലവി സഖാഫി കൊളത്തൂര്‍, അഞ്ചിന് ഷൌക്കത്തലി മൌലവി, ആറിന് നൌഷാദ് സഖാഫി, ഏഴിന് അബ്ദുസമദ് പൂക്കോട്ടൂര്‍ മതപ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ കെ.ഹുസൈന്‍ സഖാഫി, കെ.ഇ. അഹമ്മദ് ഹാജി, സി.എ.ഹസൈനാര്‍ ഹാജി, എം.എ.ഹനീഫ് സംബന്ധിച്ചു. എമു വളര്‍ത്തി വിജയം കൊയ്തു; കാര്‍ഷികവൃത്തിയുടെ പുതിയ മുഖമായി ഹനീഫ
Shafi Chithari on Apr 28, 2010
മതമൈത്രി സന്ദേശമുയര്‍ത്തി തങ്ങള്‍ ഉപ്പാപ്പ ഉറൂസില്‍ പേജാവര്‍ മഠാധിപതി ഇന്നെത്തും
Shafi Chithari on Apr 26, 2010
നെല്ലിക്കുന്ന്: മതമൈത്രി സന്ദേശമുയര്‍ത്തി നടന്നുവരുന്ന തങ്ങള്‍ ഉപ്പാപ്പ ഉറൂസില്‍ ഇന്ന് വൈകിട്ട് മതസൌഹാര്‍ദ്ദ സമ്മേളനം നടക്കും. ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമികള്‍, പ്രേമാനന്ദ സ്വാമി, ഫാദര്‍ ബാസില്‍ വാസ്, സ്വാമി വിവിക്താനന്ദ സരസ്വതി, കന്നട ബുക്ക് അതോറിറ്റി അംഗം പ്രദീപ്കുമാര്‍ കല്‍ക്കൂറ സംബന്ധിക്കും. നെല്ലിക്കുന്ന് ജംഗ്ഷനില്‍ നിന്ന് അദ്ദേഹത്തെ പള്ളിപരിസരത്തേക്ക് ആനയിക്കും. പള്ളി പരിസരത്ത് ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ സ്വീകരിക്കും. ഉറൂസ് രാവുകള്‍ക്ക് തിരക്കേറി വരുന്നു. വളണ്ടിയര്‍ കോര്‍ ജനറല്‍ ക്യാപ്റ്റന്‍ കട്ടപ്പണി കുഞ്ഞാമു, ജനറല്‍ സെക്രട്ടറി പൂരണം മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ ക്രമപാലനത്തിന് രംഗത്തുണ്ട്. അഞ്ചുദിവസം പിന്നിട്ട ഉറൂസ് വിവിധ മത-രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശിച്ചു. ഇന്നു രാത്രി സിറാജുദ്ദീന്‍ ദാരിമി കക്കാട് പ്രഭാഷണം നടത്തും. എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മുഖ്യാതിഥിയായിരിക്കും. 
ഗുജറാത്തില്‍ നടന്ന നരനായാട്ടില്‍ സര്‍വതും നഷ്ടപ്പെട്ട സുല്‍ഫിക്കര്‍ മലയാളികളുടെ കരുണാകടാക്ഷത്തില്‍ നാളുകള്‍ തള്ളിനീക്കുന്നു
Shafi Chithari on
പ്ളീമത്ത് പൌളര്‍ സ്പോര്‍ട്സ് കാറുമായി മമ്മുഞ്ഞി
Shafi Chithari on
മുസ്ലിം സ്ത്രീകള്‍ അവകാശങ്ങള്‍ക്കുവേണ്ടി പൊതു രംഗത്തിറങ്ങണം-ബഷീര്‍ വെള്ളിക്കോത്ത്
Shafi Chithari on
അജാനൂര്‍: ഇസ്‌ലാമിക ദര്‍ശനത്തിന്റെ സ്ഥായിയായ നിലനില്‍പ്പിനും അഭിമാനകരമായ അസ്‌തിത്വത്തിനും പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥതിയുടെ ചട്ടക്കൂടില്‍ ഒതുങ്ങി നിന്നുകൊണ്ടുള്ള മുസ്‌ലിം വനിതകളുടെ കരുത്തുറ്റ സാന്നിദ്ധ്യം വിളിച്ചോതിയ അജാനൂര്‍ പഞ്ചായത്ത് മുസ്‌ലിം വനിതാ ലീഗ് പഠന സംഗമം ശ്രദ്ധേയമായി. മതപരമായ പ്രതിബദ്ധതയും സാംസ്‌കാരിക പ്രബുദ്ധതയും ജീവിതത്തില്‍ പ്രതിഫലിപ്പിച്ച് സമൂഹത്തിന്റെ നിഖില മേഖലകളിലും വ്യക്തിത്വം അടയാളപ്പെടുത്താന്‍ ആഹ്വാനം ചെയ്‌ത സംഗമത്തില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 350 വനിതകള്‍ സംബന്ധിച്ചു. മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. പി. നസീമ ടീച്ചറുടെ അധ്യക്ഷതയില്‍ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് പി. മുഹമ്മദ്‌കുഞ്ഞി മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉന്നത വിജയം നേടിയ ചിത്താരി ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സി.എം. ഹഫ്‌സത്തിനും കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍ ആന്റ് പ്രോഗ്രാം അസി. അഖിലേന്ത്യാ പരീക്ഷയില്‍ ഒന്നാം റാങ്കു നേടിയ കാഞ്ഞങ്ങാട് ഓര്‍ഫനേജ് ഐ.ടി.സി. വിദ്യാര്‍ത്ഥിനി കെ. ഹന്നത്തിനും വനിതാ ലീഗ് കമ്മിറ്റിയുടെ ഉപഹാരം മണ്‌ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് വിതരണം ചെയ്‌തു. വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് ആയിഷത്ത്‌താഹിറ, കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി ഖദീജ ഹമീദ്, മുസ്‌ലിം ലീഗ് മണ്‌ഡലം വൈസ് പ്രസിഡണ്ട് സി. മുഹമ്മദ്‌കുഞ്ഞി, പഞ്ചായത്ത് പ്രസിഡണ്ട് സി.എം. ഖാദര്‍ ഹാജി, സെക്രട്ടറി യു.വി. ഹസൈനാര്‍, ജോ.സെക്രട്ടറിമാരായ നജീബ് പീടികയില്‍, സലാം പാലക്കി പ്രസംഗിച്ചു. ശമീമ ടീച്ചര്‍ കണ്ണൂര്‍ ക്ലാസെടുത്തു. പഞ്ചായത്ത് വനിതാ ലീഗ് സെക്രട്ടറി സി.കുഞ്ഞാമിന സ്വാഗതവും പ്രസിഡണ്ട് എം. കദീജ നന്ദിയും പറഞ്ഞു.അതിനിടെ അജനൂര്‍ പഞ്ചായത്തില്‍ നിന്നും 350 ഓളം മുസ്ലിം സ്ത്രീകളെ ഇരുത്തി എസ്.കെ.എസ്.എസ്.എഫ് നേതാവ് നടത്തീയപ്രസ്താവന ഇ.കെ വിഭാഗം സുന്നികളില്‍ അങ്കലാപ്പുണ്ടാക്കി
നിത്യാനന്ദ പോളിടെക്‌നിക്ക് : പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Shafi Chithari on
'സ്ത്രീത്വം ആദരിക്കപ്പെടേണ്ടത് രാഷ്ട്രീയ അധികാരം നല്‍കിക്കൊണ്ടല്ല.'
Mubarak on
കോഴിക്കോട്: കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ അതിജയിക്കാന്‍ പണ്ഡിത നേതൃത്വത്തിന്‍ കീഴില്‍ സമസ്ത അജയ്യമാണെന്ന് തെളിയിച്ച്, കോഴിക്കോട് കടപ്പുറത്ത് ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷി നിറുത്തി എസ്.കെ.എസ്.എസ്.എഫ് 'മജ്ലിസ് ഇന്‍തിസ്വാബ് നാഷണല്‍ ടെലിഗെറ്റ്സ് ക്യാമ്പസി'നു (വാര്‍ഷിക സമ്മേളനം) പ്രൌഢോജ്ജ്വല സമാപനം. ജനാധിപത്യത്തിനും മതേതര സങ്കല്‍പത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന രാഷ്ട്രീയ തീവ്രവാദത്തെ ജനാധിപത്യ കക്ഷികള്‍ തിരിച്ചറിയണമെന്ന ആഹ്വാനത്തോടെയാണ് മൂന്നു ദിവസത്തെ ദേശീയ പ്രതിനിധി സമ്മേളനം സമാപിച്ചത്.എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സാമ്രാജ്യത്വത്തിന്റെ ഉല്‍പന്നങ്ങളായി ജീര്‍ണതകള്‍ വര്‍ധിക്കുമ്പോള്‍ സമൂഹത്തിന്റെ ധാര്‍മികത കാക്കേണ്ട ഉത്തരവാദിത്തം യുവ സമൂഹത്തിനാണെന്ന് അദ്ദേഹം പറഞ്ഞു.
ധര്‍മബോധം നിലനിറുത്തി രാഷ്ട്രനിര്‍മാണ പ്രക്രിയയുടെ ഭാഗമാവാന്‍ കഴിയണം. തീവ്രവാദ ചിന്ത നവോത്ഥാനത്തെ പിറകോട്ട് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമിന്റെ മൌലിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ച് സ്ത്രീത്വത്തെ തെരുവിലെ തര്‍ക്കവിഷയമാക്കി മാറ്റുന്നത് മതത്തെക്കുറിച്ച അജ്ഞത മൂലമാണെന്ന് അധ്യക്ഷത വഹിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ പറഞ്ഞു.
സ്ത്രീത്വം ആദരിക്കപ്പെടേണ്ടത് രാഷ്ട്രീയ അധികാരം നല്‍കിക്കൊണ്ടല്ല.
പ്രകൃതിപരമായിത്തന്നെ സ്ത്രീ, പുരുഷ സമത്വത്തിന് പരിമിതികളുണ്ട്. ഇത് അവഗണിച്ച് ഭരണ രംഗത്തുപോലും തുല്യപ്രാധാന്യമെന്ന വാദം പ്രകൃതി വിരുദ്ധമാണ്. സ്വര്‍ഗം മാതാവിന്‍റെ കാല്‍പാതത്തിലാണെന്നു പഠിപ്പിച്ച ഇസ്ലാം അവളോട് മതത്തിന്റെ കണിശമായ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കാനും പറയുന്നുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമിക പ്രമാണങ്ങള്‍ക്കന്യമായ രാഷ്ട്രീയ വ്യാഖ്യാനം നല്‍കിയ മൌദൂദിയുടെ ആശയമാണ് കേരളത്തില്‍ മുസ്ലിംപക്ഷ തീവ്രവാദത്തിന് അടിത്തറ പാകിയതെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
ഇതിനെതിരെ സമുദായം ഒറ്റക്കെട്ടായി പ്രതിരോധനിര സൃഷ്ടിച്ചപ്പോള്‍ രാഷ്ട്രീയ മുഖംമൂടിയണിഞ്ഞവര്‍ നിലനില്‍പിന് പുതിയ വഴി തേടുകയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
പാണക്കാട് സയ്യദ് അബ്ബാസലി ശിഹാബ് തങ്ങള്‍ മജ്ലിസ് സന്ദേശ പ്രഖ്യാപനം നടത്തി. കേന്ദ്രമന്ത്രി ഇ. അഹമ്മദ് അവാര്‍ഡ്ദാനം നിര്‍വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.എം. ബാവ മുസ്ലിയാര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ്ലിയാര്‍, ടി.എം. ബാപ്പു മുസ്ലിയാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എം.ഐ. ഷാനവാസ് എം.പി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റഹ്മത്തുല്ല ഖാസിമി മൂത്തേടം, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ എന്നിവര്‍ സംസാരിച്ചു.
സമസ്ത പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു.
നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും കെ.എന്‍.എസ് മൌലവി നന്ദിയും പറഞ്ഞു.
രാവിലെ നടന്ന 'നാഷനല്‍ കാമ്പസ്' പരിപാടി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
'ഗ്ലോബല്‍ കോണ്‍ഫറന്‍സ്' ഉദ്ഘാടനം ലക്ഷദ്വീപ് എം.പി. ഹംദുല്ലാ സഈദ് നിര്‍വഹിച്ചു.
മാണിക്കോത്ത്: സി.എം.സെന്റര്‍ വാര്‍ഷികം
Shafi Chithari on Apr 25, 2010
മാണിക്കോത്ത്: മത-സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മടവൂര്‍ സി.എം.സെന്റര്‍ 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി 27, 28 തീയതികളില്‍ മാണിക്കോത്ത് മതപ്രഭാഷണവും പ്രചാരണവും നടക്കും. 27 ന് രാത്രി ഏഴ് മണിക്ക് എം.എസ്.എ.തങ്ങളുടെ പ്രാര്‍ഥനയോട് കൂടി എ.പി.അബ്ദുള്ള മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. ഹമീദ് യാസിന്‍ തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തും. സി.അബ്ദുള്ള ഹാജി അധ്യക്ഷത വഹിക്കും. 28 ന് രാത്രി ഏഴിന് ഇസ്മയില്‍ സഖാഫി നെല്ലിക്കുഴി മുഖ്യപ്രഭാഷണം നടത്തും.ദുബൈ മര്‍കസിന്റെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തു
Shafi Chithari on Apr 24, 2010
ദുബൈ മര്‍കസിന്റെ പുതിയ ആസ്ഥാനം ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ അല്‍ ശൈഖ് അഹ്മദ് അല്‍ ശൈബാനി ഉദ്ഘാടനം ചെയ്യുന്നു. ദുബൈ പോലീസ് മേധാവി ദാഹി ഖല്‍ഫാന്‍ തമീം, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ സമീപം
ദുബൈ: ദുബൈ പോലീസ്, ഔഖാഫ് പ്രതിനിധികള്‍ പങ്കെടുത്ത പ്രൌഢമായ ചടങ്ങില്‍ ദുബൈ മര്‍കസിന്റെ പുതിയ ആസ്ഥാന മന്ദിരം ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ അല്‍ ശൈഖ് അഹ്മദ് അല്‍ ശൈബാനി ഉദ്ഘാടനം ചെയ്തു. ദുബൈ പോലീസ് മേധാവി ദാഹി ഖല്‍ഫാന്‍ തമീം, ഔഖാഫ് അസി. ഡയറക്ടര്‍ ജനറല്‍ ഉമര്‍ മുഹമ്മദ് അല്‍ ഖത്തീബ്, ദുബൈ റെഡ്ക്രസന്റ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഹാജ് അല്‍ സര്‍ഊനി, ദുബൈ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ സയ്യിദ് ആരിഫ് ജുല്‍ഫാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ദേര അബൂബക്കര്‍ സിദ്ദീഖ് റോഡില്‍ അബുഹൈല്‍ പോസ്റോഫീസിനു സമീപമാണ് വിപുലമായ സൌകര്യങ്ങളോടെ മര്‍കസിന്റെ പുതിയ ആസ്ഥാനം പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. പ്രവാസി മലയാളികള്‍ക്കായി ലീഗല്‍ ഗൈഡന്‍സ്, തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍, ലൈബ്രറി, ഖുര്‍ആന്‍ പഠനം, മദ്റസ, സാങ്കേതിക പരിശീലനം, ഹജ്ജ് ഉംറ പഠനം തുടങ്ങിയ സേവനങ്ങള്‍ പുതിയ ആസ്ഥാനത്ത് സജ്ജീകരിച്ചട്ടുണ്ട്. ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ 20 വര്‍ഷമായി ദുബൈയില്‍ മര്‍കസ് പ്രവര്‍ത്തിച്ചു വരുന്നു.
ഉദ്ഘാടന സമ്മേളനത്തില്‍ ഔഖാഫിലെ വിവിധ വകുപ്പു മേധാവികളായ ആദില്‍ ജുമുഅ മതര്‍, ഡോ. സെയ്ഫ് റാശിദ് അല്‍ ജാബിരി, അബ്ദുല്ല അല്‍ ആലി, അബ്ദുല്ല അബ്ദുല്‍ ജബാര്‍, അഹ്മദ് സാഹിദ്, മര്‍കസ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഫസല്‍ ജിഫ്രി, എസ്വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം, സംസ്ഥാന സമിതി അംഗം പികെ എം സഖാഫി ഇരിങ്ങല്ലൂര്‍, മര്‍കസ് ഡയറക്ടര്‍ ഡോ. എപി അബ്ദുല്‍ ഹകീം അസ്ഹരി, എസ്വൈ എസ് തിരുവനന്തപുരം ജില്ലാ ജന. സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം, ദുബൈ മര്‍കസ് പ്രസിഡന്റ് എകെ അബൂബക്കര്‍ മുസ്ലിയാര്‍, എസ്വൈ എസ് നാഷണല്‍ കമ്മിറ്റി സെക്രട്ടറി സിഎം എ കബീര്‍, ദുബൈ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എംഎ മുഹമ്മദ് മുസ്ലിയാര്‍, ജന.സെക്രട്ടറി മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, സിറാജ് ദുബൈ ജനറല്‍ മാനേജര്‍ ശരീഫ് കാരശ്ശേരി, സാജിദ ഗ്രൂപ്പ് എംഡി ഉമര്‍ ഹാജി, ഫ്ളോറ ഹോട്ടല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വിഎ ഹസന്‍, ബനിയാസ് സ്പൈക് എംഡി കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, ഫാത്വിമ ഗ്രൂപ്പ് എംഡി സുലൈമാന്‍ ഹാജി, പെര്‍ഫെക്ട് ഗ്രൂപ്പ് എംഡി കരീം ടി അബ്ദുല്ല സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം നടന്ന പൊതു സമ്മേളനം എസ്വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമംഗലം ഉദ്ഘാടനം ചെയ്തു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. പികെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഡോ. എപി അബ്ദുല്‍ ഹകീം അസ്ഹരി സംസാരിച്ചു.
ഉത്സവം ക്ഷണിക്കാന്‍ പള്ളിയിലേക്ക് ഇത്തവണയും വെളിച്ചപ്പാടുകള്‍ എത്തി
Shafi Chithari on
മഞ്ചേശ്വരം: മഞ്ചേശ്വരം മാട അരസു ക്ഷേത്രത്തിലെ ഉത്സവം ക്ഷണിക്കാന്‍ ആഘോഷ പൂര്‍വ്വം ഇത്തവണയും ഉദ്യാവാര്‍ പള്ളിയില്‍ വെളിച്ചപ്പാടുകള്‍ എത്തി. നൂറ്റാണ്ടായി നടന്നു വരുന്ന ആചാരത്തിന്റെ ഭാഗമായാണ് ഇത്തവണയും ഉത്സവത്തിന് പള്ളി ഭാരവാഹികളെയും മഹല്ല് നിവാസികളെയും ക്ഷണിക്കാന്‍ വെള്ളിയാഴ്‌ച്ച ജുമാനമസ്‌ക്കാരത്തിനു ശേഷം വെളിച്ചപ്പാടുകളും ക്ഷേത്രഭാരവാഹികളുമെത്തിയത്. വെള്ളിയാഴ്‌ച്ച ക്ഷേത്രത്തില്‍ ഉച്ച പൂജ കഴിഞ്ഞാണ് വാദ്യമേളങ്ങളോടെ ഉദ്യാവാര്‍ ആയിരം ജുമാ മസ്‌ജിദിലേക്ക് വെളിച്ചപ്പാടുകളും ക്ഷേത്ര ഭാരവാഹികളും പുറപ്പെട്ടത്. ജുമാ നമസ്‌ക്കാരം കഴിഞ്ഞ് പുറത്തിറങ്ങി വന്നവരെയെല്ലാം ഉത്സവത്തിന് കൂടാന്‍ ക്ഷണിക്കുകയും ചെയ്‌തു. മുല്ലപ്പൂ മാലയണിഞ്ഞാണ് വെളിച്ചപ്പാടുകള്‍ വാളുമായി ഉറഞ്ഞുകൊണ്ട് പള്ളിയിലെത്തിയത്. കൊമ്പുവിളിയും വാദ്യ മേളങ്ങളും ഘോഷയാത്രയ്‌ക്ക് കൊഴുപ്പേകി. ആയിരം ജുമാ മസ്‌ജിദ് ഭാരവാഹികളായ പി. ഹുസൂര്‍ റഹ്മാന്‍, ഖാദര്‍ ഫാറൂഖ്, അമീര്‍ അലി, എസ്.എം. ബഷീര്‍, മുക്താര്‍ ഉദ്യാവാര്‍, സൂപ്പി ഹാജി, പള്ളിക്കുഞ്ഞി തുടങ്ങിയവര്‍ വെളിച്ചപ്പാടുകളെയും, ക്ഷേത്രേശന്‍മാരെയും സ്വീകരിച്ചു. ആഘോഷ പൂര്‍വ്വം തന്നെയായിരുന്നു പിന്നീട് ക്ഷേത്രത്തിലേക്ക് വെളിച്ചപ്പാടുകളുടെ മടക്കം. ഇന്ത്യക്കാരില്ലാത്ത രാജ്യങ്ങള്‍ ലോകത്തു മൂന്നെണ്ണം മാത്രം....
Shafi Chithari on Apr 23, 2010
പ്രവാസി ഇന്ത്യക്കാരില്‍ ഉരുക്കുവ്യവസായി ലക്ഷ്‌മി മിത്തലിനെപ്പോലെയുള്ള കുബേരന്‍മാര്‍ മുതല്‍ ഉപജീവനത്തിനായും പഠനാവശ്യങ്ങള്‍ക്കുമായി വിദേശങ്ങളില്‍ താല്‍ക്കാലികമായിതാമസിക്കുന്ന സാധാരണക്കാര്‍വരെയുണ്ട്. മിത്തല്‍ വിദേശത്തുസ്‌ഥിരതാമസമാണെങ്കിലും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളയാളാണ്.
ഭൂമിയുടെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍വരെ ഇന്ത്യക്കാര്‍ താമസമുറപ്പിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ രൂപംകൊണ്ട ദ്വീപ് രാഷ്‌ട്രമായ പസഫിക് സമുദ്രത്തിലെ പലാവുറിപ്പബ്ലിക്കില്‍അഞ്ചു പ്രവാസി ഇന്ത്യക്കാരാണുള്ളത്. ആഫ്രിക്കയിലെചെറുരാജ്യമായ ജിബൂട്ടിയില്‍ 375 ഇന്ത്യക്കാരുണ്ട്. ബൊളീവിയന്‍മലനിരകളില്‍പ്പോലും 20 പ്രവാസി ഇന്ത്യക്കാര്‍ വസിക്കുന്നുണ്ടെന്നുപറഞ്ഞാല്‍ കണ്ണുതള്ളേണ്ടതില്ല!
സൗദിയിലാണ് ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാരുള്ളത്, 17 ലക്ഷം. യു.എ.ഇയില്‍ 14 ലക്ഷവും അമേരിക്കയില്‍ ഒന്‍പതു ലക്ഷവും പ്രവാസി ഇന്ത്യക്കാരുണ്ട്. സ്ലൊവേനിയ (10 പേര്‍),മോണ്ട്‌സെററ്റ് (10), ഐസ്ലാന്‍ഡ് (21), ബോസ്‌നിയ (30), ബുര്‍ക്കിന ഫാസോ(150) എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സാന്നിധ്യം തീരെക്കുറവാണ്
ചിത്താരി: SSF വൈദ്യുതി തൂണില്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു
Shafi Chithari on
നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ഭാഖ്‌തിസന്ദ്രമായ് തുടക്കം
Shafi Chithari on
സന്ദേശ യാത്രക്ക് സ്വീകരണം
Mubarak on Apr 21, 2010
ചിത്താരി: ഈ വരുന്ന 23, 24, 25 തിയ്യതികളില്‍ കോഴികോട്ട് വച്ച് നടക്കുന്ന 'മജ്ലിസ് ഇന്‍തിസ്വാബ്' എസ് കെ എസ് എസ് എഫ് നാഷണല്‍ ഡെലിഗെറ്റ്സ് ക്യാമ്പസ് (വാര്‍ഷിക സമ്മേളനം)ന്‍റെ സന്ദേശ പ്രചാരണ യാത്രക്ക് ചിത്താരിയില്‍ സ്വീകരണം നല്‍കി. സൗത്ത് ചിത്താരി ജമാത്ത് ജനറല്‍ സെക്രട്ടറി കെ യു ദാവൂദ് ആദ്ധ്യക്ഷം വഹിച്ചു, ജാഥാ ക്യാപ്ടന്‍ മുഹമ്മദ് സാലൂദ് നിസാമി മുഖ്യ പ്രഭാഷണം നടത്തി.
സി.പി.എം. സമ്പന്നരുടെ താല്‍പര്യ സംരക്ഷകര്‍: ശ്യാം സുന്ദര്‍
Mubarak on
ചിത്താരിയില്‍ അജാനൂര്‍ റെയ്ഞ്ച് കലാമേളയ്ക്ക് തുടക്കം കുറിച്ചു
Shafi Chithari on
ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഗോപുരം മക്ക പള്ളിക്ക് ദാനം ചെയ്തു.
Shafi Chithari on Apr 20, 2010
സൌദി അറേബ്യയും ആകാശ ഗോപുരം നിര്‍മിക്കുന്നു. പുണ്യ നഗരമായ മക്കയില്‍ 662 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന ഈ കെട്ടിടം പൂര്‍ത്തിയായാല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായിരിക്കും. മക്ക റോയല്‍ ക്ളോക്ക് ടവര്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. നാല് ദിക്കില്‍ നിന്നും കാണാവുന്ന 45 മീറ്റര്‍ വലിപ്പമുള്ള കൂറ്റന്‍ ജര്‍മന്‍ നിര്‍മിത ക്ളോക്കും ഇതില്‍ സ്ഥാപിക്കും. 17 കിലോ മീറ്റര്‍ അകലെ നിന്ന് വരെ ഇതിലെ സമയം കാണാന്‍ കഴിയും. ഗ്രീനിച്ച് സമയത്തിന് പകരം മക്ക സമയം കാണിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ അര്‍ക്കുബി ദുബയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 3000 റുമുകളുള്ള ഈ ഹോട്ടല്‍ കെട്ടിടത്തിലെ എല്ലാ റൂമുകളില്‍ നിന്നും കഅ്ബ നേരിട്ട് കാണാന്‍ കഴിയും. ഈ വര്‍ഷം തന്നെ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും. ബിന്‍ ലാദന്‍ നിര്‍മാണ കമ്പനിയാണ് പുണ്യ നഗരിയിലെ ഹോട്ടല്‍ കെട്ടിടം നിര്‍മിക്കുന്നത്. ഫെയറമൌണ്ട് ഹോട്ടല്‍ ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഈ ഹോട്ടലിന്റെ വരുമാനം മൊത്തം പുണ്യ നഗരങ്ങളുടെ വികസനത്തിനായി വഖ്ഫ് ചെയ്തിരിക്കുകയാണന്ന് അര്‍ക്കുബി വെളിപ്പെടുത്തി.കുവൈത്ത് കുടുംബ സംഗമം : ബെള്ളിക്കോത്ത് സ്വദേശികള്‍ ബെസ്റ്റ് കപ്പിള്‍ മൊമെന്റോ സ്വന്തമാക്കി.
Shafi Chithari on Apr 19, 2010
കുവൈത്ത്: ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (ഐ.എം.സി.സി) കുവൈത്ത് കമ്മിറ്റി അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി സ്‌നേഹസംഗമം സംഘടിപ്പിച്ചു. അഹമ്മദി കെ.ഒ.സി പാര്‍ക്കില്‍ നടന്ന സ്‌നേഹസംഗമം പ്രസിഡണ്ട് ടി.എം.ഇസ്ഹാഖിന്റെ അധ്യക്ഷതയില്‍ സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഹമീദ് മധൂര്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി താമരശ്ശേരി, കെ.ഇ.എ പ്രസിഡണ്ട് സലാം കളനാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.പ്രോഗ്രാം കണ്‍വീനര്‍ റഫീഖ് ഉദുമ നന്ദി രേഖപ്പെടുത്തി.ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന സ്‌നേഹസംഗമത്തിന്റെ ഭാഗമായി സ്ത്രീകള്‍, പുരുഷന്‍മാര്‍, കുട്ടികള്‍ എന്നിങ്ങനെ വ്യത്യസ്ത ഗ്രൂപ്പുകളാക്കിത്തിരിച്ച് കലാ-കായിക വൈജ്ഞാനിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. മുപ്പതോളം കുടുംബങ്ങള്‍ പങ്കെടുത്ത ബെസ്റ്റ് കപ്പില്‍ മത്സരത്തില്‍ ബെള്ളിക്കോത്ത് സ്വദേശി ആഷു, ബിന്ദു ദമ്പതികള്‍ പത്തില്‍ ഒമ്പതും മാര്‍ക്ക് നേടി സ്‌നേഹസംഗമം ബെസ്റ്റ് കപ്പിള്‍ മൊമെന്റോ സ്വന്തമാക്കി.വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ജനറല്‍ ക്വിസ് മത്സരത്തില്‍ സൈദാബിദ, സലിം കൊളവയല്‍, മിഷാല്‍ മുജീബുള്ള എന്നിവര്‍ വിജയികളാി. മറ്റു മല്‍സരങ്ങളില്‍ യഥാക്രമം: കുട്ടികളുടെ ബലൂണ്‍ ബ്രേക്കിങ്ങ്:ഒന്നാം സ്ഥാനം സൈന്‍ ഷംസു, രണ്ടാം സ്ഥാനം, ഹിബ മറിയം, സ്വീറ്റ് കളക്ഷന്‍ ഒന്നാം സ്ഥാനം ഫര്‍ഹാന, രണ്ടാം സ്ഥാനം നഫ്‌ല, മൂന്നാം സ്ഥാനം ഹഫീസ് എന്നിവരും, 50 മീറ്റര്‍ ഓട്ടമത്സരത്തില്‍ മുഹമ്മദ് സൈന്‍, സദഫ് കുന്നില്‍, ഹിബ മറിയം എന്നിവര്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു.നാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി നടത്തിയ സ്വീറ്റ് കളക്ഷന്‍ മത്സരത്തില്‍ ശിഹാന്‍, ഹന ഫാത്തിമ, ഫസാന എന്നിവര്‍ വിജയികളായി.മുതിര്‍ന്ന കുട്ടികള്‍ക്കായി നടത്തിയ 50 മീറ്റര്‍ ജൂനിയര്‍ ഗേള്‍സ് ഓട്ടമത്സരത്തില്‍ ഷാഹിമ ഇബ്രാഹിം,ഷഹാമ, ഫാത്തിമ എന്നിവരും, 50 മീറ്റര്‍ ജൂനിയര്‍ ബോയ്‌സ് ഷര്‍ഫാസ്, ഷാലിന്‍ അഹമ്മദ്, റഫ്‌സല്‍ എന്നിവരും, സീനിയര്‍ ഗേള്‍സിന്റെ 50 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഷിഫ്‌ല സലാം, അയ്ഷ, സാജ എന്നിവരും, കുട്ടികളുടെ ബോള്‍ പാസിങ്ങ് മത്സരത്തില്‍ ഷാഹിന്‍ അഹമ്മദ് ഷമ്മ, അയിഷ വഫിയ എന്നിവര്‍ യഥാക്രമം ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.നിമിഷ ചോദ്യമത്സരത്തില്‍ മുതിര്‍ന്നവരെ പരാജയപ്പെടുത്തി മുഹമ്മദ് മിഷാല്‍, ഷിഫ്‌ല സലാം എന്നിവര്‍ വിജയിച്ചു.പുരുഷന്‍മാര്‍ക്കായി നടത്തിയ പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരത്തില്‍ സമീഉല്ല ഒന്നാം സ്ഥാനവും, റഫീഖ് ഉദുമ രണ്ടാം സ്ഥാനവും, ഹാരിസ് പൂച്ചക്കാട് മൂന്നാം സ്ഥാനവും നേടി. പുരുഷന്‍മാരുടെ ബോള്‍ പാസ്സിങ്ങില്‍ റാഷിദ് ഉദുമ, ലത്തീഫ്, സമിഉല്ല എന്നിവര്‍ വിജയികളായി. ബാക്ക് റണ്ണിങ്ങ് റൈസ് മത്സരത്തില്‍ ഹാരിസ് മൊഗ്രാല്‍, ബഷീര്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.സ്ത്രീകളുടെ മത്സരത്തില്‍ ലെമന്‍ ആന്റ് സ്പൂണ്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം ഫിര്‍ദൗസ് ഷംസു, രണ്ടാം സ്ഥാനം ഫൗസിയ ഹാരിസ്, മൂന്നാം സ്ഥാനം നഫീസ, ഷാക്കിറ ഷര്‍ക്കി എന്നിവര്‍ പങ്കിട്ടു. സ്ത്രീകളുടെ ത്രെഡ് പുട്ട് ഇന്റ്‌റുദ നിഡില്‍ മത്സരത്തില്‍ റുബീന നാസര്‍ ഒന്നാം സ്ഥാനവും ഫൗസിയ ഹാരിസ് രണ്ടാം സ്ഥാനവും, റിയാന മൂന്നാം സ്ഥാനവും നേടി.ആവേശകരമായ സ്ത്രീകളുടെ മെമ്മറി ടെസ്റ്റ് മത്സരത്തില്‍ ഹമീദത്ത്, സുജിരിയ മുജീബുള്ള ഒന്നാം സ്ഥാനവും, ആയിഷ സമിഉല്ല രണ്ടാം സ്ഥാനവും, ഷാക്കിറ ഷര്‍ക്കി, നഫീസ സുലൈമാന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.വൈകുന്നേരം ആറുമണിവരെ നീണ്ടുനിന്ന സ്‌നേഹ സംഗമത്തിലെ മത്സര വിജയികള്‍ക്ക് ഇസ്ഹാഖ് കണ്ണൂര്‍, സത്താര്‍ കുന്നില്‍, ഷരീഫ് താമരശ്ശേരി, സലാം കളനാട്, മുഹമ്മദ് കുഞ്ഞി സി.എച്ച്, ഷംസു ഫോട്ടോ ഗള്‍ഫ്, സൈദാബിദ, സമീല ശരീഫ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ഹമീദ് മധൂര്‍, നാസര്‍ ബേക്കല്‍, റഫീഖ് ഉദുമ, ഹക്കിം, ഹാരിസ് തിരൂര്‍, കബീര്‍ തളങ്കര, ജാഫര്‍ പാക്കം, ലത്തീഫ് പള്ളിപ്പുഴ, ശരീഫ് പൂച്ചക്കാട് റസാഖ് സി.എച്ച് നഗര്‍, ഹാരിസ് പൂച്ചക്കാട്, സലിം കൊളവയല്‍, റാഷിദ് ഉദുമ, സാജു പള്ളിപ്പുഴ തുടങ്ങിയവര്‍ സ്‌നേഹസംഗമത്തിന് നേതൃത്വം നല്‍കി. ബേക്കല്‍ ഫോര്‍ട്ട് കലാവേദിയുടെ കോല്‍ക്കളിയും അരങ്ങേറി.
ചിത്താരി വഴി കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ വീണ്ടും പ്രതീക്ഷ
Shafi Chithari on
കാസര്‍കോട്: കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ടിന്റെ (കെ.എസ്.ടി.പി.) രണ്ടാംഘട്ടത്തിന് പണം ലഭ്യമാകുമെന്നായതോടെ ജില്ലയ്ക്കും പ്രതീക്ഷ. സ്ഥലമെടുപ്പ് ഏറെക്കുറെ പൂര്‍ത്തിയായ കാസര്‍കോട് കാഞ്ഞങ്ങാട് 27.78 കിലോമീറ്റര്‍ പാത യാഥാര്‍ത്ഥ്യമാകുമെന്നതാണ് സന്തോഷത്തിന് വക നല്‍കുന്നത്.ജില്ലയിലെ പ്രധാന നഗരങ്ങളായ കാസര്‍കോടിനെയും കാഞ്ഞങ്ങാടിനെയും ഏറ്റവും എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന തീരദേശ പാത കെ.എസ്.ടി.പി.ക്ക് കൈമാറിയിട്ട് വര്‍ഷങ്ങളായി. സ്ഥലമെടുപ്പ് 97 ശതമാനവും പൂര്‍ത്തിയായിട്ടും ഒന്നാംഘട്ടത്തില്‍ പണി നടന്നില്ല. പിന്നീട് കുറെക്കാലം നാഥനില്ലാത്ത സ്ഥിതിയിലായിരുന്നു റോഡ്. അറ്റകുറ്റപ്പണിക്ക് പോലും പണം ഇല്ലാത്ത അവസ്ഥയുമുണ്ടായി. റോഡിന്റെ പരിധിയിലുള്ള എം.എല്‍.എ.മാരാടെ ഫണ്ടില്‍ നിന്ന് പണം കണ്ടെത്തിയാണ് ഒടുവില്‍ അറ്റകുറ്റപ്പണി നടത്തുന്നത്. ഏഴുമീറ്റര്‍ വീതിയിലാണ് റോഡ് നവീകരിക്കുക. ദേശീയ പാതവഴി കാഞ്ഞങ്ങാട് നിന്ന് കാസര്‍കോട്ടെത്താന്‍ ഒരുമണിക്കൂര്‍ വേണം. സംസ്ഥാന പാത വഴി 40 മിനുട്ട് കൊണ്ട് ഈ ദൂരം പിന്നിടാന്‍ കഴിയും. ബേക്കല്‍ മേല്‍പ്പാലം കൂടി യഥാര്‍ത്ഥ്യമായാല്‍ അരമണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുമെന്ന സ്ഥിതി വരുമെന്നാണ് കണക്ക് കൂട്ടല്‍.ചളിയംകോട് ഇറക്കവും കയറ്റവും ഇല്ലാതാകും. അവിടെ പുതിയ പാലം വരും. അതും സമയ ലാഭത്തിന് ഇടയാക്കുമെന്നഭിപ്രായമുണ്ട്.കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു
Shafi Chithari on
കാഞ്ഞങ്ങാട്: രാവണീശ്വരം കോണ്‍ഗ്രസ് നേതാവായിരുന്ന പൂച്ചക്കാടന്‍ അമ്പാടി മണിയാണിയുടെ സ്മരണയ്ക്ക് വേണ്ടി മാക്കിയില്‍ സ്ഥാപിച്ച കൊടിമരത്തിന്റെ തറ സമൂഹദ്രോഹികള്‍ നശിപ്പിച്ചതില്‍ കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. രാവണീശ്വരം പ്രദേശത്ത് സമാധാനം തകര്‍ക്കാനുള്ള നീക്കത്തെ ജനങ്ങള്‍ ജാഗ്രതയോടെ കരുതിയിരിക്കണമെന്ന് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍.വി.അരവിന്ദാക്ഷന്‍ നായര്‍, ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി രാജീവന്‍ വെള്ളിക്കോത്ത്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.അനീഷ് കുമാര്‍, പി.കുഞ്ഞിരാമന്‍, ഗോപാലന്‍ വയലന്‍, വി.പവിത്രന്‍, വി.കൃഷ്ണന്‍, വി.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.