കാഞ്ഞങ്ങാട്ടെ മാലിന്യപ്രശ്‌നം: നീക്കം ചെയ്യാനുള്ള കരാര്‍ നഗരസഭാ റദ്ദ് ചെയ്യും

on Jun 23, 2012

കാഞ്ഞങ്ങാട്: നഗരസഭ ചെമ്മട്ടംബയല്‍ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നഗരസഭാ നല്‍കിയ കരാര്‍ തിങ്കളാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗം റദ്ദ് ചെയ്യാന്‍ സാധ്യത. ജൂണ്‍ 16ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം കരാര്‍ റദ്ദ് ചെയ്യുവാനും കാരറുകാരന് നല്‍കിയ പണം തിരിച്ച് പിടിക്കുവാനും നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു.

2011 ജൂണ്‍ 26നാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ 15 ലക്ഷം രൂപയ്ക്ക് നഗരസഭാ കരാര്‍ നല്‍കിയത്. വിവിധ ഘട്ടങ്ങളിലായി മാലിന്യം നീക്കം ചെയ്തിരുന്നുവെങ്കിലും പൂര്‍ണമായും നീക്കം ചെയ്യാന്‍ കരാറുകാരന് കഴിഞ്ഞിരുന്നില്ല. അതിനിടെ കരാര്‍ തുകയുടെ പകുതിയോളം നഗരസഭാ കരാറുകാരന് നല്‍കിയിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധികകം മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെന്നും വര്‍ഷക്കാലമായാല്‍ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് പകര്‍ച്ചാവ്യാധിക്കിടയാക്കുമെന്ന് കാണിച്ച് കാഞ്ഞങ്ങാട്ടെ അഭിഭാഷകനായ രഞ്ജിത്ത് ഓംബുഡ്‌സ്മാനെ സമീപിച്ചിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ 2012 മെയ് 30 നകം മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യണമെന്ന് ഓംബുഡ്‌സ്മാന്‍ ജസ്്റ്റിസ് എം.എന്‍ കൃഷ്ണന്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓംബുഡ്‌സ്മാന്‍ വിധിയുടെ പശ്ചാത്തലത്തില്‍ നഗരസഭാ കരാറുകാരനെ നോട്ടീസ് നല്‍കിയെങ്കിലും നീതി നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് 16ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം കരാര്‍ റദ്ദ് ചെയ്യുവാനും നല്‍കിയ പണം പൂര്‍ണ്ണമായും തിരിച്ചുകൊടുക്കുവാനും ആവശ്യപ്പെട്ടത്. ഇതിന്റെ പശ്ചാതലത്തില്‍ പ്രശ്‌നം തിങ്കളാഴ്ച ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചൂടേറിയ ചര്‍ച്ചാവിഷയമാകും. 

ഓംലെറ്റിന് 20, ആവോലി പൊരിച്ചതിന് 70, ബിരിയാണിക്ക് 90; ഹോട്ടല്‍ ഭക്ഷണം പൊള്ളുന്നു 1

on


കാഞ്ഞങ്ങാട്: മുട്ടയുടെയും ഇറച്ചിയുടെയും മീനിന്റെയും വിലയിലുണ്ടായ കുതിച്ചുകയറ്റം ഹോട്ടലുകളിലെ ഭക്ഷണ നിരക്കുകളെ കത്തിക്കുന്നു. ഹോട്ടലുകളില്‍ കയറിയാല്‍ കീശ കാലിയാകുന്നതറിയില്ല. പിടിച്ചുനില്‍ക്കാനാകാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഹോട്ടല്‍ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഇന്നത്തെ വിപണിയിലെ വിലനിലവാരം അനുസരിച്ച് ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂട്ടാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ഹോട്ടല്‍ ഉടമകളുടെ വാദം.

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കിടയാക്കിയത്. ചായക്ക് കാഞ്ഞങ്ങാട്ടെ ഹോട്ടലുകളില്‍ 6 രൂപയാണ് വില. വിത്തൗട്ട് ചായക്കും കട്ടന്‍ചായക്കും 5 രൂപ. കാപ്പിക്കാകട്ടെ 7 രൂപ. എണ്ണപലഹാരങ്ങള്‍ക്കും പൊറോട്ടക്കും ഇഡ്‌ലിക്കും ചപ്പാത്തിക്കും ദോശക്കും ഒരേ വില 6 രൂപ.

അധികമൊന്നും വിഭവമില്ലാത്ത വെജിറ്റേറിയന്‍ ഊണിന് 25 രൂപ ഈടാക്കുമ്പോള്‍ നോണ്‍ വെജിറ്റേറിയന്‍ ഊണിന് 30-35 രൂപയാണ് വില. നെയ്‌ച്ചോറിന് 40 രൂപ. ചിക്കന്‍ ബിരിയാണിക്ക് 90 ഉം മട്ടന്‍ ബിരിയാണിക്ക് 100 രൂപയുമാണ് വില. ടൗണിന്റെ മുക്കിലും മൂലയിലും പ്രവര്‍ത്തിക്കുന്ന കഞ്ഞി-തട്ടുകടകളിലും വില മിതമാണെന്നാണ് അവകാശവാദമെങ്കിലും വില കൂടുതലാണെന്നാണ് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ചമ്മന്തി, അച്ചാര്‍, തോരന്‍ തുടങ്ങിയവയാണ് കഞ്ഞിക്കൊപ്പം നല്‍കുന്ന വിഭവങ്ങള്‍. ഒരു പ്ലേറ്റ് കഞ്ഞിക്ക് 15 രൂപയാണ് വില. കഞ്ഞിക്ക് രുചിയേകാന്‍ ഒരു സിങ്കിള്‍ ഓംലൈറ്റ് വാങ്ങിയാല്‍ കുടുങ്ങിയത് തന്നെ. വില 10 രൂപ. ഡെബിള്‍ ഓംലൈറ്റിന് 20 രൂപയും.

മത്സ്യത്തിന് വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ഹോട്ടലുകളില്‍ അയില പൊരിച്ചതിന് 30-40 രൂപ ഈടാക്കുമ്പോള്‍ ആവോലി പൊരിച്ചതിന് 70 ഉം അയക്കൂറക്ക് 60 രൂപയുമാണ് വില. ഇത് നഗരത്തിലെ സാധാരണ ഹോട്ടലുകളിലെ നിരക്ക് മാത്രമാണ്. ട്രോളിംഗ് നിരോധനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയതോടെ മത്സ്യബന്ധനം നാമമാത്രമായതിനെ തുടര്‍ന്നാണ് മത്സ്യത്തിന് വില കൂടിയത്. മീന്‍ വിപണി ഇപ്പോള്‍ തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനം ഇപ്പോള്‍ കയ്യടക്കിയിട്ടുണ്ട്. ഇത് മറയാക്കി മീനിന് തോന്നുന്ന വിലയാണ് വിപണിയില്‍ ഈടാക്കുന്നത്. സാധാരണക്കാരെ തളര്‍ത്തുന്ന നിലയിലാണ് ഇപ്പോഴത്തെ വിലക്കയറ്റം. കോഴിമുട്ടയുടെ വില ഒറ്റയടിക്ക് 4 രൂപയായി വര്‍ദ്ധിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതോടെ ഓംലൈറ്റിന്റെ വില ഉയര്‍ത്താന്‍ ഹോട്ടല്‍-തട്ടുകട ഉടമകള്‍ നിര്‍ബന്ധിതരായി. മുട്ട വരവ് തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണത്തോടൊപ്പം മുട്ട വിതരണം ചെയ്യുന്നതുകൊണ്ടാണ് വരവ് കുറഞ്ഞത്. 

കോഴി ഇറച്ചിയുടെയും വില വര്‍ദ്ധിച്ചിട്ടുണ്ട്. കിലോവിന് 100 രൂപ. മട്ടന് വില കുത്തനെ ഉയര്‍ന്നിട്ടുണ്ടെങ്കിലും പലയിടത്തും അത് കിട്ടാനില്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ മട്ടന്‍ വിഭവങ്ങള്‍ക്കും പൊള്ളുന്ന വിലയാണ്. ഭക്ഷണനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് ഒട്ടേറെ ന്യായവാദങ്ങള്‍ ഹോട്ടല്‍ ഉടമകള്‍ക്ക് ഉണ്ട്. ഒരുവര്‍ഷം മുമ്പ് ഒരു ടിന്‍ എണ്ണക്ക് 530 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ അത് 700 രൂപയായി ഉയര്‍ന്നു. പാചക വാതകത്തിന് ഒരു സിലിണ്ടറിന് ഇപ്പോഴത്തെ വില 1800 രൂപയാണ്. നേരത്തെ അത് 1200 രൂപ മാത്രം. അരിവില 30 രൂപയായി കുതിച്ചുയര്‍ന്നു. ഇതിനെല്ലാം പുറമെ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയും. തൊഴിലാളികള്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കേണ്ടുന്ന സാഹചര്യവും ഹോട്ടല്‍ ഉടമകള്‍ നേരിടുന്നുണ്ട്. 

ഭണ്ഡാരി എന്നറിയപ്പെടുന്ന പ്രധാന പാചകക്കാരന് ദിവസക്കൂലി 750 രൂപയെങ്കിലും നല്‍കണം. വെയിറ്റര്‍ക്ക് ശമ്പളം 300 രൂപ. ക്ലീനിംഗ് തൊഴിലാളികള്‍ക്ക് 250 രൂപയെങ്കിലും കൂലി നല്‍കാതെ വയ്യ. ജോലിക്ക് അന്യ സംസ്ഥാന തൊഴിലാളികളെയാണ് മിക്കവരും ആശ്രയിച്ചിട്ടുള്ളത്. കൂലിക്ക് പുറമെ ഇവര്‍ക്ക് ഭക്ഷണം നല്‍കണം. താമസ സൗകര്യവും ഒരുക്കിക്കൊടുക്കണം. അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് ഉടമകള്‍ പറയുന്നത്. 

കാഞ്ഞങ്ങാട്ട് ക്യാന്‍സര്‍ കെയര്‍ സെന്റര്‍

on Jun 21, 2012


കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ക്യാന്‍സര്‍ കെയര്‍ സെന്ററുകള്‍ തുടങ്ങും. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്ട് പ്രവര്‍ത്തിക്കുന്ന ജില്ലാശുപത്രിയോടനുബ ന്ധിച്ചായിരിക്കും ആധുനിക സംവിധാനവും സജ്ജീകരണങ്ങളുമുള്ള ക്യാന്‍സര്‍ കെയര്‍ സെ ന്റര്‍ പ്രവര്‍ത്തിക്കുക. കാസര്‍കോടിന് പുറമെ വയനാട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, കൊല്ലം എന്നീ ജില്ലകളിലും പുതുതായി ക്യാ ന്‍സര്‍ കെയര്‍ സെന്റര്‍ തുടങ്ങും. വിദൂര സ്ഥലങ്ങളില്‍ നിന്ന് തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലേക്കും മറ്റും ക്യാന്‍സര്‍ ചികിത്സക്കായി എത്തുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ് സര്‍ക്കാറിന്റെ ഈ തീരുമാനം. മെഡിക്കല്‍ കോളേജുകളോ ക്യാന്‍സര്‍ സെന്ററുകളോ ഇല്ലാത്ത എല്ലാ ജില്ലകളിലും ക്യാന്‍സര്‍ കെയര്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ പദ്ധതിക്ക് ഭരണാനുമതിയാകും. തിരുവനന്തപുരത്തും തലശേരിയിലും മാത്രമാണ് ഇപ്പോള്‍ ക്യാന്‍സര്‍ സെന്ററുകളുള്ളത്. എല്ലാ മെഡിക്കല്‍ കോളേജുകളിലും എറണാകുളം ജില്ലാശുപത്രിയിലും നിലവില്‍ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളുണ്ട്. പുതുതായി തുടങ്ങുന്ന ക്യാന്‍സര്‍ കെയര്‍ സെന്ററുകളിലെ ഡോക്ടര്‍മാര്‍ക്ക് തിരുവനന്തപുരത്ത് ആര്‍സിസിയില്‍ ആറുമാസത്തെ പരിശീലനം നല്‍കും. തുടര്‍ ചികിത്സക്കുള്ള എല്ലാ സംവിധാനവും ക്യാന്‍സര്‍ കെയര്‍ സെന്ററുകളില്‍ ഒരുക്കും. ഹീമോതെറാപ്പി, റേഡിയോതെറാപ്പി എന്നീ സൗകര്യങ്ങളും ഇവിടെയുണ്ടാകും. മരുന്നുകളും ആവശ്യത്തിനുണ്ടാകും. ഏഴ് കേന്ദ്രങ്ങ ള്‍ക്കായി അഞ്ച് കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിക്കുക. ആദ്യത്തെ പരിശോധനയും രോഗ നിര്‍ണയവും ക്യാന്‍സ ര്‍ സെന്ററുകളിലോ മെഡിക്ക ല്‍ കോളേജുകളിലോ നടത്തണം. പിന്നീടുള്ള തുടര്‍ ചികിത്സയാണ് ക്യാന്‍സര്‍ കെയര്‍ സെന്ററുകളില്‍ നടക്കുക. ഇതിനു പുറമെ പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ ഹൃദ്രോഗം, സ്‌ട്രോക്ക്, ക്യാന്‍സര്‍ എന്നിവയ്ക്കായി ചികിത്സാ സംവിധാനവും തുടങ്ങുന്നുണ്ട്. അതിനിടെ കാസര്‍കോട് ജില്ലയില്‍ സൗജന്യ വൈദ്യുതി പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തി ഊര്‍ജിതമാക്കി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന രാജീവ്ഗാന്ധി ഗ്രാമീണ്‍ വിദ്യുതീകരണ്‍ യോജന പദ്ധതിയുടെ ഭാഗമായാണ് ഈ സൗജന്യ വൈദ്യുത പദ്ധതി നടപ്പിലാക്കുന്നത്. സമ്പൂര്‍ണ്ണ വൈദ്യുതീകരണവും ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ വൈദ്യുതി ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. 114 കോടി രൂപയുടെ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന പദ്ധതി കാസര്‍കോടിന് പുറമെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതി കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പ്രവര്‍ത്തി നടപ്പിലാക്കുന്നത് വൈകിയതിനെ തുടര്‍ന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ സി വേണുഗോപാല്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ആറു ജില്ലകളിലും ആറുമാസത്തിനകം സൗജന്യ വൈദ്യുത പദ്ധതി പൂര്‍ത്തിയാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്..

ആണ്ട്‌നേര്‍ച്ചയും ജലാലിയ വാര്‍ഷികവും

on Jun 19, 2012

കാഞ്ഞങ്ങാട്: മാണിക്കോത്ത് മര്‍ഹൂം സയ്യിദ് മുഹമ്മദ്ഹാജി അല്‍ഹാദിയുടെ ആണ്ട് നേര്‍ച്ചയും ജലാലിയ വാര്‍ഷികവും ജൂണ്‍ 15 ന് നടക്കും. 15 ന് ജുമാനിസ്‌ക്കാരാനന്തരം ഖബര്‍ സിയാറത്തിന് വളപട്ടണം ഖാസി സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ നേതൃത്വംനല്‍കും. വൈകുന്നേരം മൂന്നു മണിക്ക് ഖതമുല്‍ ഖുര്‍ആന്‍ ദുആക്ക് പാണക്കാട് സയ്യിദ് ഫള്‌ലു ശിഹാബ് തങ്ങള്‍ നേതൃത്വംനല്‍കും. അസര്‍ നിസ്‌കാരാനന്തരം ജലാലിയ റാത്തീബ് ദുആക്ക് സയ്യിദ് ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. മഗരീബ് നിസ്‌കാരാനന്തരം സ്വലാത്ത് മജ്‌ലിസ് നടക്കും. പൈക്ക ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. അത്തിപറ്റ മുഹ്‌യദ്ദീന്‍ കുട്ടിമുസ്ല്യാര്‍ മലപ്പുറം സ്വലാത്തിന് നേതൃത്വംനല്‍കും. ആലിക്കുഞ്ഞ് മുസ്‌ലിയാര്‍ ഉദ്‌ബോധനം നടത്തും.

എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് 23ന് ചിത്താരിയില്‍

on Jun 10, 2012


കാസര്‍കോട്: സംഘടനയുടെ അടുത്ത ആറുമാസത്തെ കര്‍മപദ്ധതിക്ക് അന്തിമരൂപം നല്‍കുന്നതിനായി എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഈമാസം 23ന് ചിത്താരി സുന്നി സെന്ററില്‍ നടത്താന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
യൂനിറ്റുകളില്‍ നടക്കുന്ന പള്ളിക്കൂടം ക്യാമ്പ്, പഞ്ചായത്ത് തല ക്യാമ്പുകള്‍, മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍, സാന്ത്വനം എന്നിവ സംബന്ധമായി ചര്‍ച്ച നടക്കും. എസ് വൈ എസ് ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങള്‍ക്കു പുറമെ ജില്ലയിലെ ഒമ്പത് മേഖലകളിലെ ഭാരവാഹികളും സംബന്ധിക്കും. സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് ട്രെയിനിമാര്‍ നേതൃത്വം നല്‍കും.
സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, അബ്ദുല്‍ ഹമീദ് മൗലവി ആലപാടി, ചിത്താരി അബ്ദുല്ല ഹാജി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബി കെ അബ്ദുല്ല ഹാജി, ബശീര്‍ പുളിക്കൂര്‍, ഹസ്ബുല്ലാഹ് തളങ്കര, പാത്തൂര്‍ മുഹമ്മദ് സഥാഫി, മൂസല്‍ മദനി തലക്കി, ഇല്യാസ് കൊറ്റുമ്പ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കൈടുത്തു.
ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും അശ്‌റഫ് കരിപ്പൊടി നന്ദിയും പറഞ്ഞു.

ജില്ലയില്‍ 4394 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി നടത്തും

on Jun 7, 2012


കാസര്‍കോട്:ജില്ലയില്‍ ഇത്തവണ ഒന്നാം വിളയായി 4394 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ഇറക്കും. ഇതില്‍ ചില സ്ഥലങ്ങളില്‍ ഇപ്പോള്‍ കൃഷി തുടങ്ങി കഴിഞ്ഞു. എന്നാല്‍ മറ്റിടങ്ങളില്‍ കൃഷിയിറക്കാന്‍ തുടങ്ങുന്നതേയുള്ളൂ.

ജില്ലയില്‍ ആറ് ബ്ലോക്കുണ്ടെങ്കിലും പഴയ ബ്ലോക്കടിസ്ഥാനത്തില്‍ നാല് ബ്ലോക്കുകളായാണ് കൃഷി ഇറക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ ബ്ലോക്ക് തലത്തിലാണ് കൃഷി. ചിലയിടങ്ങളില്‍ മാത്രമാണ് ഞാറുനടല്‍ തുടങ്ങിയിട്ടുള്ളത്. മഴ വൈകിയതിനാലാണ് ഇത്തവണ കൃഷി തുടങ്ങാന്‍ വൈകിയതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ കര്‍ഷകര്‍ പലരും അവരുടേതായ രീതിയില്‍ നഴ്‌സറി തയ്യാറാക്കിയിട്ടുണ്ട്.

ഉമ, ജ്യോതി, ഐശ്വര്യ, ആതിര തുടങ്ങിയ നെല്‍വിത്തിനങ്ങളാണ് അധികൃതര്‍ നല്‍കുന്നത്. ഇതിന് പുറമെ കര്‍ഷകര്‍ തങ്ങളുടെ കൈയിലുള്ള വ്യത്യസ്തയിനം വിത്തുകളും കൃഷിക്ക് ഒരുക്കിയിട്ടുണ്ട്. എടവപ്പാതി എത്താന്‍ വൈകിയതിനാല്‍ പല കര്‍ഷകരും മോട്ടോര്‍വെച്ച് വയല്‍ നനയ്ക്കുകയായിരുന്നു. ഇതിന് പുറമെ കരനെല്‍കൃഷിയും ചെയ്യുന്നുണ്ട്. പ്രതികൂല കാലാവസ്ഥയായതിനാല്‍ ഇപ്പോള്‍ വിത്തിടാന്‍ തുടങ്ങിയിട്ടേയുള്ളൂ.

സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണം ജില്ലയിലും തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് കൃഷിക്കാര്‍. ജില്ലയില്‍ മുണ്ടകന്‍ വിളക്കാലത്തേക്കുള്ള നെല്ല് സംഭരണമാണ് മെയ് 30ന് തുടങ്ങിയത്. 15 രൂപയാണ് നെല്ലിന്റെ നിലവിലുള്ള സംഭരണവില. നിശ്ചിത ഗുണനിലവാരം ഉറപ്പ് വരുത്തിയാണ് ശേഷമാണ് സംഭരിക്കുന്നത്. സംസ്‌കരിക്കുമ്പോള്‍ 68 ശതമാനം കുത്തരി ലഭിക്കുന്ന നെല്ലാണ് കഴിഞ്ഞദിവസങ്ങളില്‍ സംഭരിച്ചിട്ടുള്ളത്. പാടശേഖരസമിതിയുടെ കീഴില്‍ ചില സ്ഥലങ്ങളില്‍ വെച്ചാണ് സംഭരണം നടത്തുന്നത്. ഇത് വരെയായി 750 ക്വിന്റല്‍ നെല്ല് സംഭരിച്ചു. പാലക്കാട്ടുള്ള മില്ലിലേക്കാണ് നെല്ലുകൊണ്ട് പോകുന്നത്. ഓണ്‍ലൈന്‍ വഴിയാണ് സംഭരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത്തവണ രജിസ്റ്റര്‍ ചെയ്തവര്‍ അടുത്ത വിള സംഭരിക്കുന്നതിന് രജിസ്‌ട്രേഷന്‍ പുതുക്കിയാല്‍ മാത്രം മതി. 

ഓര്‍മകള്‍ക്കായി വൃക്ഷത്തൈ നട്ട് അവര്‍ പടിയിറങ്ങി

on

കാഞ്ഞങ്ങാട്: സേവനാത്മക പ്രവര്‍ത്തനത്തിെന്റ നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍ പടിയിറങ്ങുമ്പോള്‍ അവര്‍ നട്ട വൃക്ഷത്തൈകള്‍ ഓര്‍മകളിലേക്കൊരു ഓട്ടോഗ്രാഫായി. ഹൊസ്ദുര്‍ഗ് എകൈ്‌സസ് ഇന്‍സ്‌പെക്ടര്‍ കെ.കൃഷ്ണനും ഹൊസ്ദുര്‍ഗ് എകൈ്‌സസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.കരുണാകരനുമാണ് പിരിഞ്ഞ് പോകുന്നതിന് മുമ്പ് ഓഫീസ് പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടത്. യാത്രയയപ്പ് യോഗത്തില്‍ എകൈ്‌സസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് ബി. നായര്‍ അധ്യക്ഷനായി. ജോയി ജോസഫ്, രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രിവന്റീവ് ഓഫീസര്‍ എം.രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

പെരിയ പോളിടെക്‌നിക്കില്‍ സായാഹ്ന ഡിപ്ലോമ കോഴ്‌സ്

on


കാസര്‍കോട് :പെരിയ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ കോഴ്‌സ് ഈവനിങ് പ്രോഗ്രാമിലേക്ക് പ്രവേശന നടപടികള്‍ ആരംഭിച്ചു. www.polyadmission.org എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഡൗണ്‍ലോഡ് ചെയ്യം. അപേക്ഷ നിശ്ചിത തുക രജിസ്‌ട്രേഷന്‍ ഫീസടച്ച് പോളിടെക്‌നിക് കോളേജില്‍ ജൂണ്‍ 18നകം എത്തിക്കണം. പ്രവേശന സഹായത്തിനായി പോളിടെക്‌നിക്കുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. ഫോണ്‍:04672-234020.

കാഞ്ഞങ്ങാട്ടെ സര്‍ക്കാര്‍ ആതുരാലയത്തിനുമുന്നിലെ സൗജന്യ ഭക്ഷണം.

on

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ദേശീയപാതയിലൂടെ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആസ്പത്രിക്കുമുന്നിലെത്തുമ്പോള്‍ ഉച്ചസൂര്യന്‍ കത്തിജ്ജ്വലിക്കുന്നുണ്ടായിരുന്നു. ആ ചൂട് വകവെക്കാതെ ആസ്പത്രി ഗെയ്റ്റില്‍ നീണ്ടവരി. അവരില്‍ 13 കാരി ദേവകി മുതല്‍ 85 ന്റെ ദൈന്യവുമായി കല്യാണി വരെയുണ്ട്.

12 മണിയായി. അവര്‍ക്കിടയിലേക്ക് വെളുത്ത മാരുതി ഓംമ്‌നി വാനെത്തി. രണ്ട് വലിയ പാത്രങ്ങളില്‍ നിറയെ കഞ്ഞിയും പയറുമായി. നീട്ടിയ പാത്രങ്ങളില്‍ ഇവ നിറയുമ്പോള്‍ വരിനിന്ന മുഖങ്ങള്‍ തെളിയുന്നു. നിറഞ്ഞമനസ്സോടെ ആള്‍ക്കൂട്ടം വീണ്ടും ആസ്പത്രിക്കിടക്കയിലേക്ക്. മുക്കാല്‍ മണിക്കൂറോളം നീണ്ട സേവനത്തിനൊടുവില്‍ കാലിയായ പാത്രങ്ങളുമായി സേവാഭാരതി പ്രവര്‍ത്തകര്‍ മടങ്ങുകയായി, സംതൃപ്തിയോടെ....

ഇത് കാഞ്ഞങ്ങാട്ടെ സര്‍ക്കാര്‍ ആതുരാലയത്തിനുമുന്നിലെ പതിവുകാഴ്ച. എന്നും ഉച്ചയ്ക്ക് 250 മുതല്‍ 300 പേര്‍ക്ക് വരെ സൗജന്യ ഭക്ഷണം. ഹര്‍ത്താലോ മറ്റോ വന്നാല്‍ എണ്ണം ഇനിയും കൂടും. വരിനിന്നവര്‍ക്കെല്ലാം ഭക്ഷണം നല്‍കും. വിശേഷദിവസങ്ങളില്‍ പായസമടങ്ങുന്ന സദ്യയാണ് നല്‍കുക. 2004 മുതല്‍ കാഞ്ഞങ്ങാട്ട് സേവാഭാരതിയുടെ വക അന്നദാനം നടക്കുന്നു. പ്രസിഡന്റ് സി.കെ. വേണുഗോപാലും ജനറല്‍ സെക്രട്ടറി കെ.വി. ലക്ഷ്മണനും ട്രഷറര്‍ എച്ച്.ആര്‍. അമിത്കുമാറും ആണ് സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ആഘോഷം, ആചരണം.... ഒരു പങ്ക് അശരണര്‍ക്ക്.
ഇതിനെല്ലാം പണം കൃത്യമായി കിട്ടുന്നതെങ്ങനെയാകും? സമിതിയുടെ ഓഫീസിലെത്തിയപ്പോള്‍ സംശയം മറച്ചുവെച്ചില്ല. മറുപടിക്കുമുമ്പ് വഴിയിലൊരു കാല്‍പ്പെരുമാറ്റം. അവിടത്തെ ഇ.ഡി. പോസ്റ്റ്മാന്‍ ശ്രീധരനാണ്. സമിതിയുടെ സെക്രട്ടറിക്കുള്ള കത്തിനൊപ്പമുണ്ടായിരുന്നത് 4000 രൂപയുടെ ചെക്ക്. ഭര്‍ത്താവിന്റെ വിയോഗം അറിഞ്ഞ് അയച്ച കത്തിനുള്ള മറുപടിയിലാണ് വീട്ടമ്മ ആസ്പത്രിയിലെ സൗജന്യഭക്ഷണ പദ്ധതിയിലേക്കുള്ള സംഭാവന കൂടി ഉള്‍പ്പെടുത്തിയത്. പിറന്നാളുകളും ചരമവാര്‍ഷികങ്ങളും വിവാഹവും വിവാഹവാര്‍ഷികവും ഒക്കെ സമിതിക്ക് സഹായങ്ങളുടെ വഴിയൊരുക്കുന്നു. ഈയിടെ പൊയിനാച്ചിയില്‍ നിന്നെത്തിയ ദമ്പതിമാര്‍ വിവാഹത്തിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചത് സമിതിയുടെ അന്നദാനത്തിലൂടെയാണ്.
ഫോണ്‍ : 0467-2201944

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചു; സിപിഎം പ്രവര്‍ത്തകന്റെ വീട് തകര്‍ത്തു

on May 27, 2012

കാഞ്ഞങ്ങാട്: ചിത്താരി കടപ്പുറത്ത് ഉടലെടുത്ത സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തിന് അയവ് വന്നില്ല. വ്യാഴാഴ്ച രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഒരു സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. സിപിഎം പ്രവര്‍ത്തകന്റെ വീട് അടിച്ച് തകര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചിത്താരിക്കടപ്പുറത്തെ വിനോദനാണ് (37) അക്രമത്തിനിരയായത്. 
വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. ചിത്താരിക്കടപ്പുറത്തെ കൊട്ടന്റെ കടയില്‍ മൊബൈല്‍ ഫോണില്‍ റീ ചാര്‍ജ്ജ് ചെയ്യാന്‍പോയ വിനോദനെ സിപിഎം പ്രവര്‍ത്തകന്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിച്ചു. വിനോദനെ ആക്രമിക്കുന്നത് തടഞ്ഞ സഹോദരി പ്രസന്നയ്ക്കും മര്‍ദ്ദനമേറ്റു. അതിനിടെ സിപിഎം പ്രവര്‍ത്തകനായ സന്തോഷിന്റെ വീടിന് നേരെ ഒരു സംഘം ആക്രമണം നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സന്തോഷിന്റെ വീട് തകര്‍ത്തതെന്ന് സിപിഎം ആരോപിച്ചു. 
കഴിഞ്ഞദിവസം രാത്രിയുണ്ടായ സംഘര്‍ഷത്തിനിടയില്‍ ചിത്താരിക്കടപ്പുറത്തെ കോരന്റെ ഭാര്യ സരോജിനി (60), കമലാക്ഷന്റെ ഭാര്യ വസുമതി (50) തുടങ്ങി മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്ത് പോലീസ് ജാഗ്രത പാലിച്ചുവരികയാണ്. 

മഡിയനില്‍ വീടിന് നേരെ അക്രമം

on


അജാനൂര്‍: കഴിഞ്ഞ കലാപത്തിന്റെ നടുക്കത്തില്‍ നിന്നും സമാധാനത്തിലേക്ക് തിരിച്ചുവന്ന മാണിക്കോത്ത് മഡിയനില്‍ വീണ്ടും സാമൂഹ്യ ദ്രോഹികളുടെ അതിക്രമം. രണ്ട് ദിവസം മുമ്പ് ഗൃഹപ്രവേശനം നടത്തിയ മാട്ടുമ്മല്‍ മജീദിന്റെ വീടിനും കാറിനും നേരെ അക്രമണം നടന്നു. വീട്ട് മതിലിന്റെ ഗേയിറ്റില്‍ സ്ഥാപിച്ച വിളക്കുകള്‍ തകര്‍ത്തു. തൊട്ടടുത്ത യു .വി. മുഹമ്മദിന്റെ പറമ്പില്‍  കയറി വാഴകളും കൃഷികളും നശിപ്പിച്ചു. തുടരേ തുടരേ നടക്കുന്ന മനുഷ്യത്വ രഹിതമായ അക്രമ സംഭവങ്ങള്‍ പ്രദേശത്തെ ജനങ്ങളെ വല്ലാതെ ഉത്കണ്ഠപ്പെടുത്തുന്നുണ്ട്.  മാണിക്കോത്ത് മഡിയനില്‍ ബോധപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അജാനൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ്  മുസ്ളിം ലീഗ് കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

CBSE 17ആം തവണയും - സഅദിയ്യ:ക്ക് നൂറുമേനി

on May 22, 2012


സി.ബി.എസ്.ഇ പത്താം ക്ലാസ് സഅദിയ്യ:ക്ക് നൂറുമേനി
Posted by : Staff Reporter on : 2012-05-22
kasaragod.com, news, vartha, kasaragodvartha, kasaragodnews
ദേളി: ജാമിഅ സഅദിയ്യ അറബിയ്യ കീഴിലുള്ള സഅദിയ്യ: ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നു പത്താം തരം പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ച് സഅദിയ്യക്ക് അഭിമാനമായി. തുടര്‍ച്ചയായി 17-ാം തവണയാണ് നൂറു ശതമാനം കൈവരിക്കുന്നത്.വിജയികളെ സഅദിയ്യ ജനറല്‍ മാനേജര്‍ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍, ജനറല്‍ സെക്രട്ടറി കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ: സിദ്ധീഖ് സിദ്ധീഖി, പിടിഎ. പ്രസിഡന്റ് അബ്ദുല്ല ഹുസൈന്‍ കടവത്ത് മറ്റു മാനേജ്‌മെന്റും ഭാരവാഹികളും അഭിനന്ദിച്ചു.

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് സേവനത്തിന്റെ പത്താം വര്‍ഷത്തിലേക്ക്

on May 20, 2012



BELLIKOTH-INSTITUTE-CELEBRA
കാഞ്ഞങ്ങാട്: പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ അന്ധ്രാ ബാങ്കിന്റേയും ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യവസായ ശൃംഖലയായ ജി. എം. ആര്‍. ഗ്രൂപ്പിന്റേയും സംയുക്ത സംരംഭമായ വെള്ളിക്കോത്ത് ഇന്‍ന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തനമാരംഭിച്ചിട്ട് മെയ് 18ന് ഒരു വര്‍ഷം പൂര്‍ത്തിയായി. പത്താം വര്‍ഷത്തിലേക്കാണ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രവേശിക്കുന്നത്.

തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനുള്ള തീവ്ര പരിശീലനം നല്‍ക്കുക, പരിശീലനം നേടിയവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നീ ലക്ഷ്യത്തോടെ 2003 മെയ് 18നാണ് വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തനമാരംഭിച്ചത്.

ഒരാഴ്ച മുതല്‍ എട്ടാഴ്ചകള്‍ വരെ നീണ്ടു നില്‍ക്കുന്ന ഹ്രസ്വകാല പരിശീലനങ്ങളാണ് പ്രധാനമായും ഇവിടെ നടത്തുന്നത്. പരിശീലനം, ഭക്ഷണം, താമസം, യാത്രാചെലവുകള്‍ തികച്ചും സൗജന്യമാണ്. പരിശീലനത്തിന് ശേഷവും പരിശീലനം നേടിയവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും അവരെ സ്വയം തൊഴിലുകളിലേര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ 266 പരിശീലന പരിപാടികളിലൂടെ 6,238 പേര്‍ക്ക് പരിശീലനം നല്‍കി. അതില്‍ 14% പേര്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്നവരാണ്. മൊത്തം പരിശീലനം നേടിയവരില്‍ 4,611 വനിതകളും 1627 യുവാക്കളുമാണ്. പരിശീലനം നേടിയവരില്‍ 1957 പേര്‍ ബാങ്ക് ധനസഹായത്തോടെയും 2954 പേര്‍ സ്വന്തമായും സ്വയം തൊഴിലുകളിലേര്‍പ്പെട്ടു കഴിയുന്നു. പരിശീലനം നല്‍കുവാനായി അതാതു മേഖലകളില്‍ പ്രാവിണ്യം നേടിയ ഒരു സംഘം പരിശീലകര്‍ ഇവിടെ ഉണ്ട്.

ഈ സ്ഥാപനത്തിന്റെ മൊത്തം ചിലവുകള്‍ അന്ധ്രാബാങ്കും ജി. എം. ആര്‍.വി .ഫൗണ്ടേഷനും 50:50 എന്ന അനുപാദത്തില്‍ വഹിക്കുന്നു. ഇതു കൂടാതെ ബ്ലോക്ക് പഞ്ചായത്ത്, നബാര്‍ഡ്, കുടുംബശ്രീ തുടങ്ങിയ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പരിശീലന പരിപാടികളും കെ.വി.ഐ.സി സ്‌പോണ്‍സര്‍ ചെയ്യുന്ന PMEGP EDP പരിശീലന പരിപാടികളും ഇവിടെ നടത്തുന്നുണ്ട്.

2011-2012 സാമ്പത്തിക വര്‍ഷത്തില്‍ വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് മൊത്തം ചിലവഴിച്ച തുക 19.05 ലക്ഷം രൂപയാണ്. ഇതില്‍ പരിശീലനത്തിന് മാത്രം 15.65 ലക്ഷം രൂപയും, 3.19 ലക്ഷം രൂപ മെയ്‌ന്റേന്‍സിനും ചെലവാക്കിയിട്ടുണ്ട്.

2012-2013 സാമ്പത്തിക വര്‍ഷത്തില്‍ ട്രെയിനിംഗിന് 22 ലക്ഷവും, Capital Investment 70 ലക്ഷം രൂപയും (പുതിയ ക്‌ളാസ് റൂം, ഹോസ്റ്റലും നിര്‍മ്മിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്.) ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 2012 -2013 ല്‍ 35 പരിശീലന പരിപാടികള്‍ നടത്തുവാനും അതിലൂടെ പുതിയതായി 900 പേര്‍ക്ക് പരിശീലനം നല്‍കുവാനാണ് ഇന്‍സ്റ്റിറ്റിയൂട്ട് ലക്ഷ്യമിട്ടിരിക്കുന്നത്.

തുടര്‍ന്നും ജില്ലയിലെ ഗ്രാമ- ബ്‌ളോക്ക് -ജില്ലാപഞ്ചായത്തുകളുടെയും, , Kudumbasree District Mission, KVIC, NABARD, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സഹകരണം ഇന്‍സ്റ്റിറ്റിയൂട്ട് പ്രതീക്ഷിക്കുന്നു. ഒമ്പതാം വര്‍ഷികാഘോഷപരിപാടി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റിയൂട്ട ഡയരക്ടര്‍ ഒ. ആര്‍. ശികുമാര്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍, കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് ടി.കെ നാരായണന്‍, ആന്ധ്ര ബാങ്ക് കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജര്‍ കൃഷ്ണപ്പ നായിക് എന്നിവര്‍ സംബന്ധിച്ചു.

ബൈക്ക് കല്‍വര്‍ട്ടിലിടിച്ച് യുവാവ് മരിച്ചു

on


കാഞ്ഞങ്ങാട്: കല്‍വര്‍ട്ടില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. പാടിക്കാനം നാട്ടാങ്കല്ലില്‍ താമസിക്കുന്ന സജിത്താ (29)ണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് പടിഞ്ഞാറേക്കര റോഡിലാണ് അപകടം. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ് സജിത്ത്. പെരിയയിലെ പുഷ്പവേണിയുടെയും (കാഞ്ഞങ്ങാട് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി) നെല്ലിക്കാട്ടെ പരേതനായ നാരായണന്റെയും മകനാണ്. സഹോദരങ്ങള്‍: സന്ദീപ് (ഗള്‍ഫ്),സൗമ്യ. മൃതദേഹം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Kasaragod, Kanhangad, Accident, Bike.

ടൂണീഷ്യയിലെ പുതിയ അംബാസഡറായി കാസര്‍കോട് സ്വദേശിനി ചുമതലയേറ്റു

on

ന്യൂഡല്‍ഹി: ട്യൂണീഷ്യയിലെ അംബാസഡറായി കാസര്‍കോട് സ്വദേശിനി നഗ്മ മാലിക് മുഹമ്മദ് ചുമതലയേറ്റു. പുതിയപുര ഹബീബുല്ലയുടെയും സുലൂബാനു മനുപ്പാടിയുടേയും മകളായ നഗ്മ മാലിക് 1991 ബാച്ചിലെ ഐ.എഫ്.എസ് ജേതാവാണ്‌. തെരുവത്തെ ഹാഷിം സ്ട്രീറ്റിലും ചെമനാട്ടുമാണ്‌ നഗ്മ മാലിക്കിന്റെ ബന്ധുക്കള്‍. പരേതനായ പി. അഹമ്മദിന്റെയും എം.എസ്. മനിപ്പാടിയുടെയും പൗത്രിയായ നഗ്മ സുപ്രീം കോടതി അഭിഭാഷകനായ യുപി സ്വദേശി ഫരീദ് മാലിക്കിന്റെ ഭാര്യയുമാണ്‌. ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുടെ സഹപാഠിയായിരുന്ന നഗ്മ ബാങ്കോക്ക് ഇന്ത്യന്‍ എംബസിയില്‍ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനായി ചുമതല നിര്‍വഹിച്ചു വരുന്നതിനിടയിലാണ്‌ ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. 

സ്വപ്നതുല്യം ഈ വിജയം; പ്ളസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി അഹമ്മദ് നഷാത്തും സ്വാതി കൃഷ്ണയും

on May 17, 2012

കാസര്‍കോട്: അഹമ്മദ് നഷാത്തിനും സ്വാതി കൃഷ്ണക്കും സ്വപ്ന തുല്യമാണ് ഈ വിജയം. പ്ളസ്ടു പരീക്ഷയില്‍ സയന്‍സില്‍ 1200ല്‍ 1200 മാര്‍ക്കും നേടി ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാ ര്‍ത്ഥി സി.എ. അഹമ്മദ് നഷാത്ത്, ബോവിക്കാനം ഹയര്‍ സെക്കണ്ടറി സ്കൂളിലെ എം. സ്വാതി കൃഷ്ണ എന്നിവര്‍ നാടിന്റെ അഭിമാനതാരങ്ങളായി. ചെമനാട് ചേക്കരങ്കോട് ഹൌസില്‍ സി.എ. ഹസന്‍കുട്ടിയുടെയും ഉമ്മാലിമ്മയുടെയും മകനാണ് അഹമ്മദ് നഷാത്ത്. ക്വിസ് മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുള്ള നഷാത്ത് രണ്ടുതവണ സംസ്ഥാനതല ഐ.ടി. ക്വിസ് മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. എരിഞ്ഞിപ്പുഴ ഉണുപ്പങ്കല്ലിന് സമീപം ആനക്കുഴിയിലെ കെ.പി. ബാലകൃഷ്ണന്റെയും എം. തങ്കമണിയുടെയും മകളാണ് സ്വാതി കൃഷ്ണ. പ്ളസ്വണ്ണിലെ നൂറുശതമാനം മാര്‍ക്ക് രണ്ടാം വര്‍ഷവും ആവര്‍ത്തിച്ച് സ്വാ തികൃഷ്ണ നാടിന്റെ അഭിമാനമായി മാറിയിരിക്കയാണ്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയിരുന്നു. മെഡിക്കല്‍, എഞ്ചിനീയറിങ്ങ് മേഖലയില്‍ തുടര്‍ന്ന് പഠിക്കാനാണ് ആഗ്രഹം.




മൂലക്കണ്ടത്ത് വ്യാജവാറ്റ് കേന്ദ്രങ്ങള്‍

on May 13, 2012


മൂലക്കണ്ടത്ത് വ്യാജവാറ്റ് കേന്ദ്രങ്ങള്‍

കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തിലെ മൂലക്കണ്ടത്ത് വ്യാജവാറ്റ് കേന്ദ്രങ്ങള്‍. മാവുങ്കാലുനിന്ന് അര കിലോമീറ്റര്‍ മാറി ദേശീയ പാതയോരത്തും പരിസര പ്രദേശങ്ങളിലുമായാണ് വ്യാജവാറ്റ് യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
സ്ത്രീകളടക്കമുള്ള 30ഓളം സംഘങ്ങളാണ് വ്യാജവാറ്റ് വില്‍പനക്ക് പിന്നില്‍. വ്യാജചാരായം കഴിച്ച് ഈ മേഖലയില്‍ അഞ്ചുപേര്‍ വിവിധ സന്ദര്‍ഭങ്ങളിലായി മരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, മഡിയന്‍, ചാലിങ്കാല്‍, പൊള്ളക്കട പ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിന് തൊഴിലാളികളാണ് വ്യാജചാരായത്തിനായി ഇവിടെ ദിനവും എത്തുന്നത്.
പഞ്ചായത്തും എക്സൈസ് വകുപ്പും ആരോഗ്യവകുപ്പ് അധികൃതരും കുടുംബശ്രീ പ്രവര്‍ത്തകരും ഇതിനെതിരെ നിരവധി തവണ ബോധവത്കരണ പരിപാടികളുമായി രംഗത്തുവന്നെങ്കിലും ഫലം കണ്ടില്ല. പഞ്ചായത്തും ജനപ്രതിനിധികളും പൗരപ്രമുഖരും ചേര്‍ന്ന് രണ്ടുതവണ ഇവിടെ മദ്യവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. ഉത്സവ സീസണുകളില്‍ ഇവിടെ നിന്നും വന്‍തോതില്‍ ചാരായം കടത്ത് നടക്കുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരമായ പല പദാര്‍ഥങ്ങളും ഉപയോഗിച്ചാണ് വ്യാജമദ്യ ഉല്‍പാദനം നടക്കുന്നത്.
ഈ മേഖലകളില്‍ രാത്രികാലങ്ങളില്‍ മദ്യപന്മാരുടെ ശല്യവും രൂക്ഷമാണ്. എക്സൈസ് വകുപ്പ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയിട്ടുണ്ടെങ്കിലും വ്യാജവാറ്റ് കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. നാലുമാസം മുമ്പ് ഈ മേഖലകളില്‍നിന്ന് സ്പിരിറ്റ്, മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ എക്സൈസ് സംഘം കണ്ടെടുത്തിരുന്നു.

രാവണീശ്വരത്ത് വയനാട്ട് കുലവന്‍ തെയ്യംകെട്ട് 25 മുതല്‍

on Apr 24, 2012

കാഞ്ഞങ്ങാട്: രാവണീശ്വരം കളരിക്കാല്‍ മുളവന്നൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാര വീടായ കളരിക്കാല്‍ അമ്പലത്തുകാട് തറവാട്ടില്‍ വയനാട്ട് കുലവന്‍ തെയ്യംകെട്ട് ഉത്സവം 25 ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25 ന് പുലര്‍ച്ചെ കുറത്തിയമ്മ, പടിഞ്ഞാറ്റ ചാമുണ്ടി, വിഷ്ണുമൂര്‍ത്തി, കാലിച്ചാന്‍ തെയ്യം അരങ്ങിലെത്തും. തുടര്‍ന്ന് വയനാട്ട് കുലവന്‍ തെയ്യം കൂടല്‍ ചടങ്ങ് 26 ന് വിവിധ തെയ്യങ്ങളോടൊപ്പം വയനാട്ട് കുലവന്‍ തെയ്യത്തിന്റെ വെള്ളാട്ട് നടക്കും. പത്രസമ്മേളനത്തില്‍ എം.ബാലകൃഷ്ണന്‍ നമ്പ്യാര്‍, പി.കുഞ്ഞിരാമന്‍, കെ.ആണ്ടി, കെവി. സുനില്‍കുമാര്‍, കുമാരന്‍ കുന്നുമ്മല്‍, പി.വി. മുകുന്ദന്‍, പി. ശശിധരന്‍ സംബന്ധിച്ചു.

കാസര്‍കോട്ടു നിന്ന് ബോളിവുഡിലേക്ക് ഒരു താരം

on Apr 23, 2012

കാസര്‍കോട്ടു നിന്ന് ബോളിവുഡിലേക്ക് ഒരു താരം 23 Apr 2012 മുംബൈ: കാസര്‍കോട്ടു നിന്ന് ബോളിവുഡിലേക്ക് പുതിയ താരം. കാസര്‍കോട് ഉദുമ കാപ്പില്‍ സ്വദേശി മുഹമ്മദ് കുഞ്ഞി കാപ്പില്‍ എന്ന കാപ്പില്‍ഖാന്‍ ആണ് ബോളിവുഡിലെത്തുന്നത്. തികച്ചും യാദൃച്ഛികമായാണ് കാപ്പില്‍ ഖാന്റെ രംഗപ്രവേശം. മുകേഷ് അഗര്‍വാള്‍ സംവിധാനം ചെയ്യുന്ന പി.വി.ആര്‍ പ്രൊഡക്ഷന്‍സിന്റെ മുജെ രംഗ് ദേ എന്ന ചിത്രത്തില്‍ നായകനെ തേടുന്ന സമയത്താണ് നിര്‍മാതാവായ രാകേഷ് വാല തന്റെ സുഹൃത്തായ കാപ്പില്‍ ഖാന്റെ പേര് നിര്‍ദേശിക്കുന്നത്. അങ്ങനെയാണ് ഈ മലയാളിക്ക് മുന്നില്‍ ബോളിവുഡിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കുന്നത്. കാപ്പില്‍ഖാന്‍ എന്ന ബോളിവുഡിലെ കെ.കെ. ഉദുമ സ്വദേശിയാണെങ്കിലും പഠിച്ചു വളര്‍ന്നത് അബുദാബിയിലും മുംബൈയിലുമാണ്. സിംഗപ്പുര്‍ പൗരനും വ്യവസായിയുമായ കെ.ബി.അബ്ദുറഹിമാന്‍ ഹാജിയുടെ മകനാണ് കാപ്പില്‍ഖാന്‍. മുജെ രംഗ് ദേ എന്ന ചിത്രത്തില്‍ ചിത്രകാരനായ മാനവ് എന്ന കഥാപാത്രത്തെയാണ് കാപ്പില്‍ഖാന്‍ അവതരിപ്പിക്കുന്നത്.സഞ്ജന ഷെട്ടിയാണ് നായിക. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഖണ്ഡാല, ദമാന്‍, ഉദയ്പുര്‍, ലോണാവാല, ഗോവ എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമ ആഗസ്‌തോടെ റിലീസ് ചെയ്യും. മലയാളത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് കാപ്പില്‍ഖാന്‍ പറഞ്ഞു. ദുബായ് ആസ്ഥാനമായ സനാബില്‍ ഗ്രുപ്പിന്റെ ഡയറക്ടര്‍ കുടിയാണ് കാപ്പില്‍ ഖാന്‍.

കേരളയാത്രക്ക് കാഞ്ഞങ്ങാട്ട് നല്‍കിയ പ്രഥമ സ്വീകരണം അവിസ്മരണീയമായി.

on Apr 14, 2012


കാഞ്ഞങ്ങാട്: മനുഷ്യത്വം മരവിച്ച ആധുനിക സമൂഹത്തിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ മാനവികതയുടെ സ്‌നേഹഗാഥയുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഇന്നലെ കാസര്‍കോട്ടുനിന്നും ആരംഭിച്ച കേരളയാത്രക്ക് വൈകിട്ട് കാഞ്ഞങ്ങാട്ട് നല്‍കിയ പ്രഥമ സ്വീകരണം അവിസ്മരണീയമായി. മറ്റൊരു യാത്രക്കും നല്‍കാത്ത പ്രൗഢോജ്വലമായ സ്വീകരണമാണ് കാന്തപുരം നയിക്കുന്ന കേരളയാത്രക്ക് കാഞ്ഞങ്ങാട്ടെ പൗരാവലി നല്‍കിയത്.
കാഞ്ഞങ്ങാട് പുതിയകോട്ടയിലെ നഗരസഭാ ടൗണ്‍ഹാള്‍ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ കാന്തപുരം സന്നിഹിതനായപ്പോള്‍ തന്നെ പ്രിയപ്പെട്ട നേതാവിനെ ഹര്‍ഷാരവത്തോടെയും ആദരവോടെയുമാണ് ജനാവലി എതിരേറ്റത്. സ്‌നേഹസംഘത്തിന്റെ ശ്രുതിസാന്ദ്രമായ പ്രാര്‍ഥനാഗീതം സ്വീകരണ പരിപാടിക്ക് മാറ്റുകൂട്ടി. നഗരത്തെ പുളകമണിയിച്ചുകൊുള്ള ദഫ്മുട്ടോടുകൂടിയ ഘോഷയാത്രയും സ്വീകരണത്തിന് കൊഴുപ്പേകുകയായിരുന്നു. ഗതാഗതത്തിനും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും യാതൊരു തടസവുമുാക്കാതെ വളരെ ചിട്ടയോടെ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഈ തരത്തില്‍പോലും മാതൃകാപരമായ സന്ദേശമാണ് നല്‍കിയത്. സ്‌നേഹവും കാരുണ്യവും സഹാനുഭൂതിയും വറ്റിക്കൊിരിക്കുന്ന കാലഘട്ടത്തിന്റെ ആസുരത തന്റെ പ്രസംഗത്തിലൂടെ തുറന്നുകാട്ടിയ ഉസ്താദ് മതമൈത്രിയും സാഹോദര്യവും തിരിച്ചുപിടിച്ച് ജാതിമതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേതിന്റെ ആവശ്യകതയെക്കുറിച്ചും ആത്മ സംസ്‌കരണത്തിന്റെ വഴിയില്‍ ജനസഞ്ചയം നീങ്ങേതിനെക്കുറിച്ചും ഉത്‌ബോധിപ്പിച്ചു. മദ്യവും മയക്കുമരുന്നും സമൂഹത്തില്‍ വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ചും ഇത്തരം വിപത്തുകള്‍ സമൂഹത്തില്‍നിന്നും എന്നന്നേക്കുമായി തുടച്ചുനീക്കേതിനെക്കുറിച്ചും ചൂിക്കാട്ടി.
ജാതി-മത കക്ഷിരാഷ്ട്രീയഭേദമന്യേ കാന്തപുരത്തിന്റെ കേരളയാത്രയുടെ കാഞ്ഞങ്ങാട്ടെ പ്രഥമ സ്വീകരണം വിജയിപ്പിക്കാന്‍ കാഞ്ഞങ്ങാട് ഒരേ മനസോടെ രംഗത്തുവന്നത് എതിരാളികളെപ്പോലും അമ്പരപ്പിക്കുകയായിരുന്നു.

ചിത്താരിയ്ക് ചരിത്രനിയോഗം, കേരള യാത്രയുടെ പ്രഥമ സ്വീകരണത്തിനു ചിത്താരിയില്‍ നിന്നും തുടക്കം.

on Apr 12, 2012


പ്രഥമ സ്വീകരണത്തിനു കാഞ്ഞങ്ങാട്ടേക്ക് യാത്ര പൊകുന്ന കേരള യാത്രയ്ക് ചിത്താരിയില്‍ ഉച്ചഭക്ഷണത്തിനും നമസ്കാരത്തിനുമുള്ള സൌകര്യം ഒരുക്കി
യാത്രാ നായകന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലി യാരും യാത്രയിലെ സ്ഥിരം അംഗങ്ങളായ നേതാക്കളും തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരും സ്‌നേഹസംഘം അംഗങ്ങളുമടങ്ങുന്ന മൂവായിരം വിപുലമായ സൌകര്യങ്ങള്‍ നോര്‍ത്ത് ചിത്താരി ഖിളിര്‍ ജുമാ മസ്ജിദിനു സമീപം ഏര്‍പെടുത്തി.

തുടര്‍ന്ന് 3 മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ സ്വീകരണ സമ്മേളനം നടക്കും. സമസ്ത കേന്ദ്ര മുശാവറാംഗം എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്യും. പ്രമുഖര്‍ പ്രസംഗിക്കും. ഹൊസ്ദുര്‍ഗ്, പരപ്പ, ഉദുമ മേഖലകളുടെ ഉപഹാരം സ്വീകരണം കാഞ്ഞങ്ങാട്ട് നടക്കും


കാന്തപുരത്തിന്റെ കേരളയാത്ര പ്രഥമ സ്വീകരണത്തിന് കാഞ്ഞങ്ങാട് ഒരുങ്ങി

on Apr 10, 2012

കാഞ്ഞങ്ങാട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശവുമായി ഈമാസം 12ന് കാസര്‍കോട്ടുനിന്നും പ്രയാണമാരംഭിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രക്ക് ജില്ലയില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നല്‍കുന്ന സ്വീകരണം ഐതിഹാസികമാക്കാന്‍ അതിവിപുലമായ ഒരുക്കങ്ങള്‍. വ്യാഴാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് കാഞ്ഞങ്ങാട് കോട്ടച്ചേരിയിലും വൈകിട്ട് ആറുമണിമുതല്‍ തൃക്കരിപ്പൂരിലുമാണ് സ്വീകരണ സമ്മേളനങ്ങള്‍. രണ്ടു സ്ഥലങ്ങളിലും സ്വാഗതസംഘം രൂപവത്കരിച്ച് പ്രചാരണം  ശക്തമാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ മുനിസിപ്പല്‍ ടൌണ്‍ഹാളിനു സമീപമാണ് സമ്മേളനം. കോട്ടച്ചേരിയില്‍നിന്നും സ്നേഹസംഘത്തിന്റെ റാലി നഗരിയിലെത്തുന്നതോടെ സമ്മേളനം ആരംഭിക്കും. പ്രമുഖ പണ്ഡിതന്മാരും സയ്യിദന്മാരും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രസംഗിക്കും. ഉദുമ, പരപ്പ, ഹൊസ്ദുര്‍ഗ് മേഖലകളിലെ പ്രവര്‍ത്തകരുടെ ഉപഹാര സ്വീകരണം ഇവിടെ നടക്കും. ഹൊസ്ദുര്‍ഗ്, പരപ്പ, ഉദുമ മേഖലകളിലെ സംഘടനാ പ്രവര്‍ത്തകരാണ് കാഞ്ഞങ്ങാട്ട് സ്വീകരണമൊരുക്കുന്നത്. സ്വീകരണ സമ്മേളനത്തിന്റെ ഭാഗമായി പഞ്ചായത്തുകളില്‍ മുന്നൊരുക്കം, വഴിയോര കണ്‍വെന്‍ഷനുകള്‍, യൂണിറ്റ് പ്രതിനിധി സംഗമങ്ങള്‍ നടന്നുവരുന്നു.
 സമ്മേളനത്തിനെത്തുന്ന ആയിരങ്ങളെ വരവേല്‍ക്കാന്‍ വിപുലമായ സജ്ജീകരണങ്ങളൊരുക്കും. ഇതുസംബന്ധമായി ചേര്‍ന്ന യോഗം പി കെ അബ്ദുല്ല മൌലവിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ഹസ്ബുല്ലാ തളങ്കര വിഷയാവതരണം നടത്തി. ജലീല്‍ സഖാഫി മാവിലാടം, നൌഷാദ് മാസ്റര്‍, എ കെ മഹ്മൂദ് മുന്‍ഷി, യൂസുഫ് മദനി ചെറുവത്തൂര്‍, എ ബി അബ്ദുല്ല മാസ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ച



Kanjangad.jpg

അതിഞ്ഞാല്‍ റോഡരികിലെ മാലിന്യം യാത്രക്കാര്‍ക്ക് ദുരിതം

on


അജാനൂര്‍ പഞ്ചായത്തില്‍പെടുന്ന ഈ സ്ഥലത്തെ മാലിന്യനിക്ഷേപം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പെരിയ വഴിയോര വിശ്രമകേന്ദ്രം നശിക്കുന്നു

on


അജാനൂര്‍: വഴിയോര വിശ്രമകേന്ദ്രം നശിക്കുന്നു. പെരിയയിലെ വിശ്രമകേന്ദ്രമാണ് ചുറ്റും കാട് പടര്‍ന്നു പിടിച്ച് ഉപയോഗ ശൂന്യമായത്. ഇവിടെ മദ്യപര്‍ കുപ്പികള്‍ വലിച്ചെറിയുന്നുമുണ്ട്.

2009ലാണ് പെരിയയില്‍ വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തത്.  പുല്ലൂര്‍ -പെരിയ പഞ്ചായത്ത് അധികൃതര്‍ ഇത് ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.  ഈ വിശ്രമകേന്ദ്രത്തിന് സമീപമായി മിനി ബസ്സ്റ്റാന്‍ഡും ഷോപ്പിങ്് കോംപ്ളക്സും സ്ഥാപിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന പദ്ധതി നടപ്പാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്.

മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട കൊല്ലം സ്വദേശി 84 പവന്‍ സ്വര്‍ണവും പണവുമായി മുങ്ങി

on


നീലേശ്വരം: മൊബൈല്‍ഫോണ്‍ വഴി മിസ്ഡ് കോളിലൂടെ വിളിച്ച് പരിചയപ്പെട്ട കൊല്ലം സ്വദേശി  സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങിയതായി പരാതി. നീലേശ്വരം കടിഞ്ഞിമൂല ഗവ. എല്‍.പി സ്കൂളിനടുത്ത് താമസിക്കുന്ന ഭര്‍തൃമതി അഷിമാബാനുവിന്‍െറ (33) സ്വര്‍ണവും പണവുമാണ് മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട കൊല്ലം സ്വദേശി ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സോനുക്കുട്ടന്‍ എന്ന സുരേഷ്കുമാര്‍ കൈക്കലാക്കിയത്.പരിചയം ദൃഢപ്പെട്ടപ്പോള്‍ ലോക്കറിലുള്ള 84 പവന്‍ സ്വര്‍ണവും 20,000 രൂപയും പല ഘട്ടങ്ങളിലായി കൈക്കലാക്കുകയായിരുന്നു. ബുധനാഴ്ചയാണ് അഷിമാബാനു നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. 2011 ആഗസ്റ്റിലാണ് ഇവര്‍തമ്മില്‍ പരിചയപ്പെട്ടത്. സോനുക്കുട്ടന്‍ ചെറുവത്തൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്താണ് യുവതിയില്‍നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കാന്‍ തയാറെടുപ്പ് നടത്തിയത്. നീലേശ്വരം സി.ഐ സുനില്‍കുമാര്‍ അന്വേഷണം നടത്തിവരുന്നു.

വാണിയമ്പാറയിലേക്ക് കെഎസ്ആര്‍ടിസി ബസ് അനുവദിക്കണം

on Apr 2, 2012


ksrtc കാഞ്ഞങ്ങാട്: വാണിയമ്പാറ മേഖലയിലെ യാത്രാദുരിതം പരിഹരിക്കാന്‍ കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും രാവണീശ്വരം മേഖലയിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ അനുവദിക്കണമെന്ന് നന്മ പുരുഷ സ്വയംസഹായസംഘം ആവശ്യപ്പെട്ടു. ചിത്താരി വില്ലേജിലെ വാണിയമ്പാറയിലെ ജനങ്ങള്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച് ചാലിങ്കാലിലോ ചാമുണ്ഡിക്കുന്നിലോ എത്തിയാല്‍ മാത്രമേ ബസ് സൗകര്യം ലഭിക്കുകയുള്ളൂ. നൂറുകണക്കിന് കുടുംബങ്ങളാണ് ബാഹ്യലോകവുമായി ബന്ധപ്പെടാനാകാതെ ദുരിതമനുഭവിക്കുന്നത്. കാസര്‍കോട് നിന്ന് പെരിയ വഴി തണ്ണോട്ട്, െവള്ളംതട്ട, സെറ്റില്‍മെന്റ്, തെക്കേപ്പള്ളം, വേലാശ്വരം, തട്ടുമ്മല്‍ അജാനൂര്‍ പഞ്ചായത്ത് വഴി കാഞ്ഞങ്ങാട്ടേക്കും തിരിച്ചും കെഎസ്ആര്‍ടിസി ബസ് അനുവദിക്കണം. ചന്ദ്രഗിരിപ്പാലം വഴി പള്ളിക്കര, മുക്കൂട്, പൊടിപ്പള്ളം, കളരിക്കാല്‍, രാവണീശ്വരം അജാനൂര്‍ പഞ്ചായത്ത് വഴി കാഞ്ഞങ്ങാട്ടേക്കും ബസ് അനുവദിച്ചാല്‍ യാത്രാക്ലേശം പരിഹരിക്കാനാകുമെന്ന് അധികൃതര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com