രിസാല അബുദാബി സാഹിത്യേത്സവ്‌ സമാപിച്ചു

on Nov 8, 2010



അബൂദാബി: രിസാല സ്റ്റഡി സര്‍ക്കിള്‍(ആര്‍.എസ്‌.സി) നടത്തിവരുന്ന സാഹിത്യോത്സവിന്റെ അബൂദാബി സംസ്ഥാന മത്സരം വെള്ളിയാഴ്‌ച ഇന്ത്യന്‍ സൊഷ്യല്‍ സെന്ററില്‍ മര്‍ഹൂം ഷിഹബുദ്ദീന്‍ സഖാഫി നഗറില്‍ സമാപിച്ചു. സോണ്‍ ഘടകങ്ങളില്‍ നിന്ന്‌ മത്സരിച്ച്‌ നാദിസിയ്യ സോണ്‍ ഒന്നാം സമ്മാനര്‍ഹരായി. സയ്യിദ്‌ സിറാജ്‌ തങ്ങളും ഉസ്‌മാന്‍ സഖാഫി തുടങ്ങിയവര്‍ സമ്മാന വിതരണം നടത്തി. ഇദംപ്രഥമമായി അടുത്ത വെള്ളിയഴ്‌ച ദുബായില്‍ നടക്കുന്ന ദേശീയ സര്‍ഗസംഗമം ഒന്നാം സ്ഥാനം നേടിയ പ്രതിഭകള്‍ മാറ്റുരയ്‌ക്കും. ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി യു.എ.യി ലെ ഇരുപതോളം സോണുകളില്‍ നിന്ന്‌ അഞ്ഞൂറിലധികം പ്രതിഭകള്‍ മുപ്പത്തിരണ്ട്‌ ഇനങ്ങളില്‍ മത്സരിക്കും.



മുളിയാര്‍, അജാനൂര്‍ സീറ്റ് നഷ്ടം: ലീഗ് യോഗത്തില്‍ നേതാക്കള്‍ കൊമ്പുകോര്‍ത്തു

on Nov 4, 2010

കാസര്‍കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുളിയാറിലും അജാനൂരിലുമുണ്ടായ സീറ്റ് നഷ്ടത്തെച്ചൊല്ലി നേതാക്കള്‍ കൊമ്പുകോര്‍ത്തു. ജില്ലാ ലീഗ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മുസ്ളിംലീഗ് യോഗത്തിലാണ് ഉദുമ മണ്ഡലം പ്രസിഡണ്ട് എം.എസ്. മുഹമ്മദ് കുഞ്ഞിയും പഞ്ചായത്ത് ലീഗ് സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞിയും തമ്മില്‍ ചൂടേറിയ വാഗ്വാദം നടന്നത്. വിജയ മുന്നേറ്റമുണ്ടായ അജാനൂരില്‍ ഒരു വാര്‍ഡ് നഷ്ടപെടാനിടയായതിനെ ചൊല്ലി എ. ഹമീദ് ഹാജിയും ബഷീര്‍ വെള്ളിക്കോത്തും തമ്മിലും ഇടഞ്ഞു. ലീഗ് മണ്ഡലം പ്രസിഡണ്ട്-സെക്രട്ടറിമാര്‍, മുനിസിപ്പല്‍ പഞ്ചായത്ത്-പ്രസിഡണ്ട്-സെക്രട്ടറിമാര്‍, പോഷക സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗമാണ് ജില്ലാലീഗ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്നത്. പരാജയ കാരണങ്ങളെ ചൊല്ലിയായിരുന്നു നേതാക്കളുടെ വാക് പയറ്റ്. മുളിയാര്‍ പഞ്ചായത്തില്‍ ലീഗിന് ഭരണം നഷ്ടപെടാനും താനടക്കമുള്ളവര്‍ തോല്‍ക്കാനും കാരണം എം.എസ്. മുഹമ്മദ് കുഞ്ഞിയാണെന്ന് കെ.ബി. മുഹമ്മദ്കുഞ്ഞി തുറന്നടിച്ചു. പലരും പരസ്പരം ചതിക്കുകയായിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് പച്ചവെള്ളം വാങ്ങികുടിക്കാന്‍ പോലും പേടിയായിരുന്നു. പല വാര്‍ഡുകളിലും അത്രയ്ക്ക് ചതി ഒരുക്കിയിരുന്നു. ഇവര്‍ക്കൊന്നും പാര്‍ട്ടിയോടല്ല കൂറ്. സ്വന്തം താല്‍പര്യമാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കുന്നതിന് പകരം ആളെ നോക്കി പ്രവര്‍ത്തിക്കുകയായിരുന്നു പലരും-കെ.ബി. മുഹമ്മദ് കുഞ്ഞി പറഞ്ഞു. തനിക്ക് വേണ്ടവരെ കൂട്ടി പഞ്ചായത്ത് ഭരിക്കാന്‍ ചിലര്‍ നടത്തിയ ശ്രമത്തിന് കിട്ടിയ മറുപടിയായിരുന്നു തിരഞ്ഞെടുപ്പ് ഫലമെന്ന് എം.എസ്. തിരിച്ചടിച്ചു. കെ.ബിയും സില്‍ബന്തികളും നടത്തിയ കളിയാണ് ലീഗിന് പഞ്ചായത്ത് നഷ്ടപ്പെടാനിടയാക്കിയത്. അതിന് മണ്ഡലം നേതാക്കളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എന്തെങ്കിലും പരാതിയുണ്ടായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പിന് മുമ്പ് അതുന്നയിച്ച് പരിഹരിക്കേണ്ടതായിരുന്നു. തേല്‍ക്കുമ്പോള്‍ കരഞ്ഞിട്ട് കാര്യമില്ല-എം.എസ്. മുഹമ്മദ്കുഞ്ഞി പറഞ്ഞു. അജാനൂര്‍ പഞ്ചായത്തില്‍ ലീഗിന്റെ ഒരു ഉറച്ചസീറ്റ് നഷ്ടപെടാനിടയായത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി ഉന്നയിച്ച ആരോപണത്തിന് ജില്ലാ വൈസ് പ്രസിഡണ്ട് എ. ഹമീദ് ഹാജി നല്‍കിയ വിശദീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൊസ്ദുര്‍ഗ് മണ്ഡലം സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സംസാരിച്ചതും വാക് തര്‍ക്കത്തിന് വഴിവെച്ചു. തെറ്റിനെ ശരിയാക്കാന്‍ വേണ്ടി കള്ളം പറഞ്ഞിട്ട് കാര്യമില്ലെന്ന് ബഷീര്‍ പറഞ്ഞത് ഹമീദ് ഹാജിയെ ക്ഷുഭിതനാക്കി. ഓരോ പഞ്ചായത്തിലേയും ജയപരാജയങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന ട്രഷറര്‍ ഹമീദലി ഷംനാട്, ജില്ലാപ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജന.സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ലോക പൈതൃക പട്ടികയില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്തണം

on

കാസര്‍കോട്:വൈവിധ്യമാര്‍ന്ന ഭാഷയും സംസ്‌കാരവും ഭൂപ്രകൃതിയുമുള്ള കാസര്‍കോട് ജില്ലയെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കാസര്‍കോടിന്റെ സാംസ്‌കാരിക പൈതൃകം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. ആദരിക്കല്‍ പരിപാടിയും ഇതോടനുബന്ധിച്ചുളള സെമിനാറും കളക്ടര്‍ ആനന്ദ്‌സിങ് ഉദ്ഘാടനംചെയ്തു. എ.ഡി.എം. സി.വാസുദേവ അധ്യക്ഷനായി. ഏഴിലേറെ ഭാഷകള്‍ സംസാരിക്കുന്ന വിവിധ വിഭാഗങ്ങളുള്ള ഏക പ്രദേശം ലോകത്ത് മറ്റെവിടെയും കാണാനില്ല. 12 നദികള്‍ ഒഴുകുന്ന പ്രദേശംകൂടിയാണ് കാസര്‍കോട്. ഒരുകാലത്ത് ജില്ലയില്‍ 150ലേറെ പ്രശസ്തരായ എഴുത്തുകാരും കവികളും ഉണ്ടായിരുന്നു. യക്ഷഗാനം, മാപ്പിളപ്പാട്ട്, ഉര്‍ദു സംസാരിക്കുന്നവരുടെ ഖവ്വാലി തുടങ്ങിയവ കാസര്‍കോടിന്റെ മാത്രം പൈതൃകമാണ്. ഇന്നും എഴുത്തുകാരാലും സാഹിത്യകാരന്മാരാലും സമ്പന്നമാണ് ഈ നാട്. നമ്മുടെ പാരമ്പര്യത്തെക്കുറിച്ച് പുതു തലമുറയ്ക്ക് ബോധവത്കരണം നടത്തണം. കളളക്കടത്തുകാരുടെയും വര്‍ഗീയ ലഹളക്കാരുടെയും എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരുടെയും ഒരു പ്രദേശം മാത്രമാണെന്ന കുപ്രസിദ്ധിയില്‍നിന്ന് ഏറ്റവും മികച്ച സാംസ്‌കാരിക പൈതൃക പ്രദേശം കാസര്‍കോടെന്ന് ഉയര്‍ത്തിക്കാട്ടണം. ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായി നല്‍കിയ എല്ലാ അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. സെമിനാറില്‍ കെ.എം.അഹമ്മദ് മോഡറേറ്റായി. റഹ്മാന്‍ തായലങ്ങാടി, പ്രൊഫ. എം.എ.റഹ്മാന്‍, എ.എസ്.മുഹമ്മദ്കുഞ്ഞി, പ്രൊഫ. കെ.പി.ജയരാജന്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍ സ്വാഗതവും അക്ഷയ അസി. കോ ഓര്‍ഡിനേറ്റര്‍ കെ.അനന്തന്‍ നന്ദിയുംപറഞ്ഞു.

പോലീസ് പിന്തുടര്‍ന്ന കാര്‍ തോട്ടിലേക്ക് മറിഞ്ഞു

on



കാഞ്ഞങ്ങാട്: പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ തോട്ടിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് വെള്ളായി പാലത്തിനടുത്തെ മണലില്‍ തോട്ടിലേക്കാണ് കാര്‍ മറിഞ്ഞത്. തോട്ടിലെ വെള്ളത്തില്‍ പാതി മുങ്ങിക്കിടന്ന സ്ഥിതിയിലായിരുന്നു കാര്‍.ഓടിയെത്തിയ ചെറുപ്പക്കാരാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് കരയ്ക്ക് കയറ്റിയത്. നോര്‍ത്ത് കോട്ടച്ചേരി ഭാഗത്തുനിന്ന് വെള്ളായിപ്പാലം റോഡിലൂടെയാണ് കാര്‍ വന്നത്. കൈ നീട്ടിയിട്ടും നിര്‍ത്താതെ പോയ കാറിനെ പോലീസ് പിന്തുടര്‍ന്നപ്പോഴാണ് അപകടം ഉണ്ടായത്.

സ്ത്രീധന പീഡനം: ഭര്‍ത്താവിനെതിരെ കേസ്

on

കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് ചിത്താരിയിലെ ഷാഹിദിന്റെ മകള്‍ ഫൗസിയ (22)യുടെ പരാതിയിലാണ് ഭര്‍ത്താവ് ചിത്താരി സൗത്തിലെ റിയാസിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. 2007ലാണ് ഫൗസിയയും റിയാസും തമ്മിലുള്ള വിവാഹം നടന്നത്. കല്ല്യാണസമയത്ത് രണ്ട് ലക്ഷം രൂപയും സ്വര്‍ണ്ണവും നല്‍കിയിരുന്നു. അതിന് ശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് ഫൗസിയ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഉദുമ മുഹമ്മദിനു മുന്നില്‍ ഏതു പാമ്പും പത്തിമടക്കും.

on Nov 2, 2010



ഉദുമ: മുഹമ്മദിനുമുന്നില്‍ ഏതു പാമ്പും പത്തിമടക്കും. ഏതുതരം വിഷപ്പാമ്പും മുഹമ്മദിന്റെ കൈപ്പിടിയിലൊതുങ്ങും. പതിനഞ്ചാം വയസ്സ് മുതലാണ് മാങ്ങാട് അരമങ്ങാനത്തെ മുഹമ്മദിന് പാമ്പുപിടിത്തത്തില്‍ കമ്പം തോന്നിയത്. തന്റെ ഇളയച്ഛന് പാമ്പുപിടിത്തത്തിലുണ്ടായ വൈദഗ്ധ്യമാണ് മുഹമ്മദിനെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചത്.അണലി, മൂര്‍ഖന്‍, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങി ഏകദേശം 300ഓളം പാമ്പുകളെ ഇതിനോടകം മുഹമ്മദ് പിടികൂടിയിട്ടുണ്ട്. പിടികൂടിയ പാമ്പുകളെ വനംവകുപ്പിനു കൈമാറും. മൂന്നുമാസം മുമ്പ് വനംവകുപ്പ് പാമ്പ് പിടിത്തത്തിനുള്ള സര്‍ട്ടിഫിക്കറ്റ് മുഹമ്മദിനു നല്‍കി താല്‍കാലിക ജോലിയായി നിയമിച്ചു.മാസത്തില്‍ ഇരുപതോളം പാമ്പുകളെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി മുഹമ്മദ് പിടികൂടുന്നുണ്ട്. പിടികൂടിയ പാമ്പുകളെ വീട്ടില്‍ 15 ദിവസം സൂക്ഷിക്കാനുള്ള അനുമതി മുഹമ്മദിനുണ്ട്. എന്നാല്‍, രണ്ടുദിവസം കൂടുമ്പോള്‍ പിടികൂടിയ പാമ്പുകളെ മുഹമ്മദ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. പ്രതിഫലേഛയില്ലാതെ ചെയ്യുന്ന ഈ തൊഴിലിന് ചിലര്‍ ചെറിയൊരു തുക മുഹമ്മദിനു നല്‍കാറുണ്ട്. മറ്റു ചിലപ്പോള്‍ കൂലിപോലും കിട്ടാറില്ല. കൂലിപ്പണിക്കാരനായ മുഹമ്മദ് കഴിഞ്ഞ 21 വര്‍ഷമായി പാമ്പുപിടിത്തത്തില്‍ ഏര്‍പ്പെടുന്നു. ഇതിനിടയില്‍ ഒരു അപകടവും സംഭവിച്ചിട്ടില്ലെന്ന് മുഹമ്മദ് പറയുന്നു. മാത്രമല്ല, എവിടെയെങ്കിലും അപകടകരമായ അവസ്ഥയില്‍ പാമ്പിനെകണ്ടാല്‍ 9846964021 എന്ന തന്റെ നമ്പറില്‍ വിളിച്ചാല്‍ താന്‍ എത്തുമെന്ന് മുഹമ്മദ് ഉറപ്പുനല്‍കുന്നു.

അജാനൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫ് - ഐ.എന്‍.എല്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

on




ചിത്താരി: മലപ്പുറത്തെ കീടം മഞ്ഞളാംകുഴി അലി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൂമ്പ്‌ തകര്‍ത്തിരിക്കുകയാണെന്ന്‌ കെ.പി.സി.സി. എക്സിക്യൂട്ടീവ് മെമ്പര്‍ കെ.സി.കടമ്പൂരാ​ന്‍ പ്രസ്താവിച്ചു. പിണറായി വിജയന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ്‌ ഈ തെരഞ്ഞെടുപ്പ്‌ ഫലമെന്നും അദ്ധേഹം പറഞ്ഞു. അജാനൂര്‍ പഞ്ചായത്തില്‍ അട്ടിമറി വിജയം നേടിയ യു.ഡി.എഫ് - ഐ.എന്‍.എല്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. മെട്രോ മുഹമ്മദ് ഹാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. എം. സി. കമറുദ്ധീന്‍, എം. സി. ജോസ്‌, ബഷീര്‍ വെള്ളിക്കോത്ത്‌, അധ്വ. ടി. കെ. സുധാകരന്‍, വി. കമ്മാരന്‍, എം. കെ. ശ്രീധരന്‍, സി. എം. കാദര്‍ ഹാജി, വണ്‍ ഫോര്‍ അബ്ദുല്‍ റഹിമാന്‍ ചിത്താരി, സുരേഷ് പി. വി, എം. ഹമീദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന്‌ മുന്നോടിയായി നടന്ന ആഹ്ലാദ പ്രകടനത്തില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു.

ചെര്‍ക്കളം അബ്ദുള്ള ട്വിറ്ററില്‍

on Nov 1, 2010

കാസര്‍കോട്: മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ള ട്വിറ്ററില്‍! ജില്ലയിലെ മുന്‍നിര രാഷ്ട്രീയ നേതാക്കളില്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ ആളാണ് ചെര്‍ക്കളം.

ശനിയാഴ്ചയാണ് ചെര്‍ക്കളം മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ അംഗത്വമെടുത്തത്. twitter.com/cherkalam എന്ന അഡ്രസില്‍ ചെര്‍ക്കളം അബ്ദുള്ളയെ പിന്‍തുടരാം. തന്റെ രാഷ്ട്രീയ നിലപാടുകളും ജീവിതരീതിയും പ്രവര്‍ത്തകരുമായി പങ്കുവെക്കാനാണ് ട്വിറ്ററിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചെര്‍ക്കളം പറഞ്ഞു. പ്രവര്‍ത്തകരുമായി നേരിട്ട് ബന്ധപ്പെടുക എന്ന ഉദ്ദേശ്യവും ഇതിലുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച ആദ്യ കുറിപ്പ് ട്വിറ്ററില്‍ വരികയും ചെയ്തു. വര്‍ഗീയശക്തികളെ തിരസ്‌കരിച്ച ഈ തിരഞ്ഞെടുപ്പിനെ കുറിച്ചാണ് വിശകലനം ചെയ്തിട്ടുള്ളത്.

സ്വീകരണം ഇന്ന്

on

കാഞ്ഞങ്ങാട്:അജാനൂര്‍ പഞ്ചായത്തിലേക്ക് വിജയിച്ച യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് തിങ്കളാഴ്ച വൈകിട്ട് 4ന് ചാമുണ്ഡിക്കുന്നില്‍ സ്വീകരണം നല്‍കും. യോഗത്തില്‍ സി.എം.ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. വി.കമ്മാരന്‍, അരവിന്ദാക്ഷന്‍ നായര്‍, പി.വി.സുരേഷ് ബഷീര്‍ വെള്ളിക്കോത്ത്, യു.വി.ഹസൈനാര്‍, ടി.കൃഷ്ണന്‍ സംസാരിച്ചു.

ചിത്താരി വാര്‍ഡിലെ വോട്ട് നില

on Oct 28, 2010


അജാനൂര്‍ പഞ്ചായത്ത്‌ സംപൂര്ണ റിസള്‍ട്ട് പ്രക്യാപിച്ചു.

on Oct 27, 2010

അജാനൂര്‍ പഞ്ചായത്ത് യു.ഡി.എഫിന് - ഐ എന്‍ എല്‍ സഖ്യത്തിന്‍

on

കാഞ്ഞങ്ങാട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് അജാനൂര്‍ പഞ്ചായത്ത് യു.ഡി.എഫിന്. എല്ലാ വാര്‍ഡുകളിലെയും ഫലം പുറത്ത് വന്നപ്പോള്‍ യു.ഡി.എഫിന് 11 ഉം, എല്‍.ഡി.എഫിന് 8 ഉം, ബി.ജെ.പിക്ക് 4 സീറ്റും ലഭിച്ചു. 23 വാര്‍ഡുകളുള്ള ഈ പഞ്ചായത്തില്‍ നേരത്തെ ഇടതുമുന്നണിയായിരുന്നു ഭരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചിരിക്കുകയാണ്.

Ajanur Grama Panchayath

on

Name Party Party Group Vote
BALAKRISHNAN BJP BJP+ 453
V P USHA BJP BJP+ 469
CHANJALAKSHI BJP BJP+ 496
V P PRASHANTHKUMAR CPI(M) LDF 988
ASHOKAN K CPI(M) LDF 674
T V PADMINI CPI(M) LDF 602
P KARYAMBU CPI(M) LDF 1093
SHAKUNTHALA CPI(M) LDF 821
K V LAKSHMI CPI(M) LDF 691
BINDU K CPI LDF 651
SHEEBA UMMAR INL UDF 617
BALAKRISHNAN P INC UDF 679
KARTHYAYANI INC UDF 510
U V HASSAINAR ML UDF 889
NASEEMA MAJEED INL UDF 580

അജാനൂര്‍ പഞ്ചായത്ത് റിസള്‍ട്ട്

on

Ward CanCode Name Party PartyGroup Vote
V P PRASHANTHKUMAR CPI(M) LDF 988
SHEEBA UMMAR INL UDF 617
BALAKRISHNAN P INC UDF 679
ASHOKAN K CPI(M) LDF 674
KARTHYAYANI INC UDF 510
T V PADMINI CPI(M) LDF 602
U V HASSAINAR ML UDF 889
NASEEMA MAJEED INL UDF 580
BALAKRISHNAN BJP BJP+ 453
V P USHA BJP BJP+ 469
P KARYAMBU CPI(M) LDF 1093
CHANJALAKSHI BJP BJP+ 496
SHAKUNTHALA CPI(M) LDF 821
K V LAKSHMI CPI(M) LDF 691
BINDU K CPI LDF 651

കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പിലെ ഫലം UDF- INL സഖ്യതിനനുകൂലം

on







കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ കാഞ്ഞങ്ങാട് നഗരസഭയിലെ ഏഴു വാര്‍ഡുകളുടെക്കൂടി ഫലങ്ങള്‍ പുറത്തുവന്നു. പത്താം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കുസുമം, പതിനൊന്നാം വാര്‍ഡില്‍ നിന്നും സിപിഎം സ്ഥാനാര്‍ത്ഥി ജാനകി കുട്ടി, പന്ത്രണ്ടാം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. അബൂബക്കര്‍, പതിമൂന്നാം വാര്‍ഡില്‍ നിന്നും ബി.ജെ.പിയിലെ സി.കെ. വത്സലന്‍, പതിനാലാം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. ശൈലജ, പതിനഞ്ചാം വാര്‍ഡില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയ മുകുന്ദ്, പതിനാറാം വാര്‍ഡില്‍ നിന്ന് യു.ഡി.എഫിന്റെ സുമയ്യ.പതിനേഴാം വാര്‍ഡില്‍ നിന്നും സി.പി.എം സ്ഥാനാര്‍ത്ഥി എം. മാധവന്‍, പതിനെട്ടാം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റംസാന്‍, പത്തൊമ്പാതാം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. വി. ശോഭ, ഇരുപതാം വാര്‍ഡില്‍ നിന്നും ജനതാദള്‍ സ്ഥാനാര്‍ത്ഥി ദിവ്യ, ഇരുപത്തൊ്ന്നാം വാര്‍ഡില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രഭാകരന്‍ നായര്‍, ഇരുപത്തിരണ്ടാം വാര്‍ഡില്‍ നിന്നും, സിപിഎം സ്ഥാനാര്‍ത്ഥി കെ.വി. അമ്പുഞ്ഞി, ഇരുപത്തി മൂന്നാം വാര്‍ഡില്‍ നിന്നും സി.പി.എം സ്ഥാനാര്‍ത്ഥി ടി.വി. മോഹനന്‍, ഇരുപത്തിനാലാം വാര്‍ഡില്‍ നിന്നും, സിപിഎം സ്ഥാനാര്‍ത്ഥി രവീന്ദ്രന്‍, എന്നിവരും വിജയിച്ചു.

വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

on Oct 25, 2010

കാഞ്ഞങ്ങാട്‌: ഭര്‍തൃപീഡനത്തെ തുടര്‍ന്ന്‌ സ്വന്തംവീട്ടില്‍ വന്ന്‌ താമസിക്കുന്ന നവവധുവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിത്താരി കൊട്ടിലങ്ങാട്ടെ സുജിത(22)യെയാണ്‌ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. കാലിച്ചാംപൊതിയിലെ ബാബുവാണ്‌ ഭര്‍ത്താവ്‌. ആറ്‌ മാസം മുന്‍പാണ്‌ സുജിതയും ബാബുവും വിവാഹിതരായത്‌. ഞായറാഴ്‌ച രാത്രിയാണ്‌ യുവതി സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന്‌ മാസങ്ങളോളമായി സ്വന്തം വീട്ടില്‍ വന്ന്‌ താമസിക്കുകയായിരുന്നു സുജിത. ഹൊസ്‌ദുര്‍ഗ്‌ പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തിയ മൃതദേഹം കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രി മോര്‍ച്ചറയിലേക്ക്‌ മാറ്റി.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് തീരും

on Oct 21, 2010



പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് തീരനിരിക്കെ മടിയനില്‍ നടന്ന രാഷ്ട്രീയ യോഗം

ചിത്തരിയില്‍ മൊബൈല്‍ഫോണ്‍ മോഷ്ടാവ് അറസ്റില്‍

on Oct 18, 2010

കാഞ്ഞങ്ങാട്: മോഷണക്കേസില്‍ ഒരാഴ്ചമുമ്പ് ജാമ്യത്തിലിറങ്ങിയ തളങ്കര സ്വദേശിയെ മോഷ്ടിച്ച രണ്ട് മൊബൈല്‍ ഫോണുകളുമായി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റുചെയ്തു. ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിനടുത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന റയിസ് എന്ന മുഹമ്മദ് റയീസിനെ (20)യാണ് എസ്.ഐ. ബിജു കെ. നായരും സംഘവും അറസ്റുചെയ്തത്. ഞായറാഴ്ച പുതിയ കോട്ടയില്‍ വെച്ചാണ് അറസ്റ്. തലശ്ശേരിക്കും കാഞ്ഞങ്ങാടിനുമിടയില്‍ തീവണ്ടിയില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചത്. റയിസ് ഉള്‍പ്പെടെ മൂന്നുപേരെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഹൊസ്ദുര്‍ഗ് സി.ഐ. കെ. അഷ്റഫും സംഘവും അറസ്റുചെയ്തത്.

രാവണേശ്വരം : നവദമ്പതികള്‍ ആസിഡ് കഴിച്ച് മരിച്ചത് സാമ്പത്തിക ഞെരുക്കം മൂലമാണെന്ന്

on Oct 14, 2010


പെരിയ: നവദമ്പതികള്‍ ആസിഡ്‌ കഴിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തി. രാവണേശ്വരം, പുളിയക്കാട്‌ കണ്ണന്റെ മകന്‍ പ്രമോദ്‌(24), ഭാര്യ ശുഭ(18) എന്നിവരെയാണ്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.
പ്രമോദ്‌ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയും, ശുഭ മംഗലാപുരത്തെ ആശുപത്രിയില്‍വെച്ചുമാണ്‌ മരിച്ചത്‌. സാമ്പത്തിക പ്രശ്‌നമാണ്‌ മരണത്തിന്‌ കാരണമെന്ന്‌ വിവരം ലഭിച്ചത്‌.
തേപ്പുപണിക്കാരനായ പ്രമോദും ശുഭയും വ്യത്യസ്‌ത ജാതിയില്‍പ്പെട്ടവരാണ്‌. ഇവരുടേത്‌ പ്രണയ വിവാഹമായിരുന്നു. ഒരുമാസം മുമ്പാണിവര്‍ വിവാഹിതരായത്‌. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇവര്‍ ഒരു മാസം മുമ്പ്‌ വാട്ടില്‍ നിന്ന്‌ ഒളിച്ചോടുകയായിരുന്നു. ഇതിനെ തുടര്‍ന്ന്‌ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ്‌ കേസെടുത്തിരുന്നില്ല.
ഇതിനിടയില്‍ വിവാഹിതരായ ഇവര്‍ പ്രമോദിന്റെ വീട്ടിലായിരുന്നു താമസം. ഇവിടെ പറയത്തക്ക യാതൊരു പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന്‌ പറയുന്നു.
ബുധനാഴ്‌ച്ച ഉച്ചയ്‌ക്ക്‌ രണ്ടു മണിയോടെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത്‌ പ്രമോദും ശുഭയും മുറി അടച്ചിട്ട്‌ ആസിഡ്‌ കഴിച്ചത്‌. പിന്നീട്‌ ബന്ധുക്കള്‍ എത്തിയതിനുശേഷവും മുറി തുറക്കാത്തതില്‍ സംശയം തോന്നി വാതില്‍ തകര്‍ത്തപ്പഴാണ്‌ അവശനിലയിലുള്ള ഇവരെ കണ്ടത്‌. ഉടനെ മഡിയനിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ ഇരുവരെയും കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ പ്രമോദ്‌ മരിച്ചു. അതീവ ഗുരുതര നിലയിലായ ശുഭയെ ഉടനെ മംഗലാപുരത്തെ മംഗളാആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും 11-30 മണിയോടെ ശുഭയും മരിച്ചു. മരിക്കുന്നതിനു മുമ്പ്‌ ശുഭ ഡ്യൂട്ടി നേഴ്‌സുമാരോട്‌ സംസാരിച്ചിരുന്നുവത്രേ.
കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളാണ്‌ ആത്‌മഹത്യക്ക്‌ പ്രേരിപ്പിച്ചതെന്നായിരുന്നു ശുഭയുടെ മൊഴി. എന്നാല്‍, ഇത്‌ ശരിയാണൊ എന്ന്‌ പോലീസ്‌ അന്വഷിച്ചുവരുന്നു. തേപ്പുപണിക്കാരാനായിരുന്ന പ്രമോദ്‌ ബുധനാഴ്‌ച്ചയും ജോലിക്ക്‌ പോയിരുന്നു. ഉച്ചയ്‌ക്ക്‌ വീച്ചില്‍ വന്നതിനുശേഷമാണ്‌ ഭാര്യയ്‌ക്കൊപ്പം ആസിഡ്‌ കഴിച്ചതെന്ന്‌ കരുതുന്നു. ഒരേ നാട്ടുകാരാണിരുവരും.ശുഭ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരിക്കെയാണിവര്‍ വിവാഹിതരായത്‌. സാമ്പത്തിക പ്രശ്‌ന മാണ്‌ ആത്മഹത്യയ്‌ക്ക്‌ കാരണമെന്ന്‌ പറയുന്നുണ്ടെങ്കിലും അതേക്കുറിച്ചൊന്നുമറിയില്ലെന്ന്‌ പ്രമോദിന്റെ അടുത്ത ബന്ധുക്കള്‍ പറയുന്നു. പ്രമോദിന്റെ അമ്മ കാര്‍ത്തിയായനിയാണ്‌.സഹോദരങ്ങള്‍ പ്രസന്ന, പ്രമീള, കുമാരി. രാവണേശ്വരത്തെ പൊടിപ്പളം ചന്ദ്രന്റെ മകളാണ്‌ ശുഭ. അമ്മ സരോജിനി.

മുകേഷ് അംബാനിയുടെ ആഡംബരവീട് പൂര്‍ത്തിയായി

on Oct 13, 2010


മുംബയ് : ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ സ്വപ്നസൌധം റെഡിയായി. ഉടന്‍ ഗൃഹപ്രവേശം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണമുംബയിലാണ് മുകേഷ് 27 നില ആഡംബര വീട് പണിതത്. സമീപപ്രദേശത്തെ ഏറ്റവും പൊക്കം കൂടിയതാണ് വീട്. അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിന്റെ പേരായ 'ആന്റിലിയ' എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്.
ഏഴു കൊല്ലമെടുത്തു ഈ കൂറ്റന്‍ സൌധം പൂര്‍ത്തിയാക്കാന്‍. വീടിനു മുകളില്‍ മൂന്നു ഹെലിപ്പാഡുകളുണ്ട്. അനേകം കോടികള്‍ ചെലവിട്ട വീട്ടില്‍ 570 അടി ഉയരത്തില്‍ സ്ഫടിക ഗോപുരമുണ്ട്. സ്വിമ്മിംഗ്പൂള്‍, ഹെല്‍ത്ത് ക്ളബ്, മിനി സിനിമാ തിയേറ്റര്‍ എന്നിവയുമുണ്ട്. 160 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ആറുനിലയിലുള്ള ഗാര്യേജ് ഉണ്ട്. ഒമ്പത് എലിവേറ്ററുകളാണ് കയറിയിറങ്ങാന്‍. 53കാരനായ മുകേഷും ഭാര്യ നീതയും മക്കളായ ആകാശ്, ആനന്ദ്, ഇഷ എന്നിവരും ഇവിടെ താമസിക്കും.
ലോകപ്രശസ്ത ആര്‍ക്കിടെക്റ്റുകളായ ഹിഷ്ബെഡ്നര്‍ അസോസിയേറ്റ്സ് നിര്‍മ്മിച്ച വീട്ടില്‍ ഒരു മുറിയെപ്പോലെ മറ്റൊരു മുറിയില്ല എന്നതാണ് സവിശേഷത. മുംബയ് ഇന്ത്യന്‍സ് ഐ.പി. എല്‍ ടീമിന്റെ ചുമതലയുള്ള ഭാര്യ നീതയാണ് വീടിന്റെ സകല കാര്യങ്ങളുടെയും മേല്‍നോട്ടം വഹിച്ചത്. മിക്കവാറും ഒക്ടോബര്‍ 28നായിരിക്കും പാലുകാച്ചല്‍ ചടങ്ങ്.

കാഞ്ഞങ്ങാട് മാലിന്യം ചീഞ്ഞളിയുന്നു; ജനം രോഗഭീതിയില്‍

on Oct 11, 2010

കാഞ്ഞങ്ങാട്: നാടാകെ പടരുന്ന വിവിധ തരം പനികളെ പ്രതിരോധിക്കാന്‍ മറുമരുന്നുമായി നടക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്, കാഞ്ഞങ്ങാട് നഗരസഭയുടെ കോട്ടച്ചേരിയിലെ മല്‍സ്യമാര്‍ക്കറ്റിലേക്ക് ഒന്നു കണ്ണോടിക്കുക. മാധ്യമങ്ങള്‍ എഴുതി എഴുതി പഴകിയ വാര്‍ത്തയാണെങ്കിലും ഓരോ മഴക്കാലത്തും വേനല്‍ക്കാലത്തും കോട്ടച്ചേരി മല്‍സ്യമാര്‍ക്കറ്റ് ജനങ്ങളുടെ ജീവന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മാര്‍ക്കറ്റില്‍ നിന്നുള്ള വെള്ളമൊഴുക്കി വിടാന്‍ ശാസ്ത്രീയമായ സംവിധാനം ഇല്ലാത്തത് തന്നെയാണ് നഗരവാസികളുടെ ജീവനു തന്നെ ഭീഷണിയാകുന്ന വിധത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നതിന് കാരണം. മല്‍സ്യമാര്‍ക്കറ്റ് കോടികള്‍ ചെലവിട്ട് നവീകരിച്ചപ്പോഴും ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് നടപടിയായില്ല. ബയോഗ്യാസ് പ്ളാന്റ് സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തനക്ഷമമാകാത്തത് മാര്‍ക്കറ്റിനെ കൊതുകു വളര്‍ത്തല്‍ കേന്ദ്രമാക്കി. മാര്‍ക്കറ്റില്‍ തന്നെയുള്ള ചിക്കന്‍ സ്റ്റാളുകളില്‍ നിന്നുള്ള മാലിന്യങ്ങളും മീന്‍കഴുകിയ വെള്ളവുമെല്ലാം ഒഴുകിയെത്തുന്നത് മാര്‍ക്കറ്റിനു സമീപത്തെ വെള്ളക്കെട്ടിലാണ്.
കനത്ത മഴ പെയ്താല്‍ മീന്‍ വാങ്ങാനായി മാര്‍ക്കറ്റില്‍ എത്തുന്നവര്‍ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. രാവിലെയെത്തി സന്ധ്യയോടെ മാര്‍ക്കറ്റില്‍ നിന്ന് മടങ്ങുന്ന സ്ത്രീകളുള്‍പ്പെടെയുള്ള മല്‍സ്യത്തൊഴിലാളികളും രോഗഭീഷണിയിലാണ് ഓരോ ദിനവും തള്ളി നീക്കുന്നത്. സമീപത്തെ ഷോപ്പിങ് കോംപ്ളക്സിലെ വ്യാപാരികളും മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയുടെ ദുരിതം പേറേണ്ടി വരുന്നു.നഗരമധ്യത്തിലെ മല്‍സ്യമാര്‍ക്കറ്റിന്റെ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരമായി ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം ഒരുക്കാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ നഗരവാസികളുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അത്രയേറെ വൃത്തിഹീനമായിരിക്കുകയാണ് മല്‍സ്യമാര്‍ക്കറ്റ് ഇപ്പോള്‍.

കൌതുക കാഴ്ചയായി കാഞ്ഞങ്ങാട് മയില്‍

on

കാഞ്ഞങ്ങാട്: വിരുന്നുകാരനായി എത്തിയ മയില്‍ നാട്ടുകാര്‍ക്കു കൌതുകമായി. ഹൊസ്ദുര്‍ഗ് ലക്ഷ്മിനഗര്‍ തെരുവത്ത് ഭഗവതി ക്ഷേത്ര കുളത്തിനു സമീപം പത്തു ദിവസമായി കണ്ടു വരുന്ന മയിലാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്. പ്രദേശത്തെ വീടുകളിലെല്ലാം മയില്‍ വിരുന്നിനെത്തുന്നതും പതിവായിട്ടുണ്ട്.
ക്ഷേത്രകുള പരിസരത്തും സമീപത്തെ വീടുകളുടെ ടെറസിലും ഭയലേശമില്ലാതെ കറങ്ങി നടക്കുന്ന മയിലില്‍ എവിടെ നിന്നു എത്തിയതെന്ന് അറിയില്ലെങ്കിലും ഇതിനെ ഉപദ്രവിക്കാതെ കാത്തു സൂക്ഷിക്കാനും നാട്ടുകാര്‍ ശ്രദ്ധചെലുത്തുന്നുണ്ട്.

സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്കിനു തുടക്കം

on

കാഞ്ഞങ്ങാട്: ശാസ്ത്ര സാങ്കേതിക രംഗത്ത് ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്നോട്ടു വരണമെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ സഹകരണമുണ്ടാകുമെന്നും ശാസ്ത്ര പഠനത്തിലൂടെ സമഗ്ര വിദ്യാഭ്യാസമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ ചെമ്മട്ടംവയലില്‍ നിര്‍മിച്ച സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇന്ന് ശാസ്ത്രപഠന രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് ഏറെ താല്‍പ്പര്യമുണ്ട്.
സൂനാമി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ തീരദേശത്ത് നാല് ശാസ്ത്ര മ്യൂസിയങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തു തന്നെ സൌകര്യമൊരുക്കുന്ന തരത്തില്‍ പുതിയ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ എന്‍.എ.ഖാലിദ് അധ്യക്ഷത വഹിച്ചു. സയന്‍സ് പാര്‍ക്കിനോടനുബന്ധിച്ചുള്ള ത്രി ഡി തിയറ്ററിന്റെ ഉദ്ഘാടനം പള്ളിപ്രം ബാലന്‍ എംഎല്‍എ നിര്‍വഹിച്ചു. സുവനീര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

റെറ്റിന പരിശോധനയിലൂടെ തലവേദനയുടെ കാരണങ്ങളറിയാം

on

കാഞ്ഞങ്ങാട്:കണ്ണിലെ റെറ്റിന പരിശോധനയിലൂടെ തലവേദനയ്ക്ക് കാരണമാവുന്ന രോഗങ്ങള്‍ കണ്ടെത്താമെന്ന് ഡോ.ഗോപാല്‍ എസ്.പിള്ള അഭിപ്രായപ്പെട്ടു. തലവേദനയുടെ കാരണങ്ങളെയും ചികിത്സകളെയും കുറിച്ചുള്ള ഡോക്ടര്‍മാരുടെ സംസ്ഥാന തല സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.കണ്ണിനെ ബാധിക്കുന്ന ഗ്ലൂക്കോമ 40 വയസ്സിന് മുമ്പ് നേത്രപരിശോധന നടത്തി ചികിത്സിച്ചിലെങ്കില്‍ തിരിച്ചുകിട്ടാത്ത വിധം കാഴ്ച നഷ്ടപ്പെടുമെന്ന് പ്രബന്ധം അവതരിപ്പിച്ച ഡോ. ശ്രീനി എടക്ലോണ്‍ അഭിപ്രായപ്പെട്ടു. ഇ.എന്‍.ടി സംബന്ധമായ രോഗങ്ങളെക്കുറിച്ചും അതിനുള്ള പ്രതിവിധികളെക്കുറിച്ചും ഡോ.ഗൗതം കുലമര്‍വ സംസാരിച്ചു. ഡോക്ടര്‍മാരായ കെ.ആര്‍.ഭട്ട്, യൂസഫ് കുമ്പള, ആര്‍.ആനന്ദന്‍, സുജിത്ത് ഒളവത്ത്, പ്രതാപ് ടി.വിശ്വനാഥ്, എ.വി.ദ്രുവിന്‍ എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിട്ടുമാറാത്തതും തുടരുന്നതുമായ തലവേദനയുള്ള രോഗികള്‍ പരിശോധനയ്ക്ക് വിധേയരായി ചികിത്സ തേടണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.കാഞ്ഞങ്ങാട് ഐ.എം.എ. ഹാളില്‍ പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കേരള സൊസൈറ്റി ഓഫ് ഓഫ്താല്‍മിക് സര്‍ജന്‍സ് സംസ്ഥാന പ്രസിഡന്റ് ഡോ. ബി.വി.ഭട്ട് അധ്യക്ഷത വഹിച്ചു. ഐ.എം.എ. പ്രസിഡന്റ് ഡോ. കെ.വി.വാസു, ഡോ. പി.വി.കേളു, ഡോ. എ.വി.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ശ്രീനി എടക്ലോന്‍ സ്വഗതവും ടി.ഒ.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് സിംസ് കോംട്രസ്റ്റ് ആസ്​പത്രിയുടെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

കാഞ്ഞങ്ങാട് അപൂര്‍വയിനം മത്സ്യം ലഭിച്ചു

on

നീലേശ്വരം: അഴിത്തല സ്വദേശികള്‍ക്ക് കടലില്‍ മീന്‍പിടിത്തത്തിനിടെ അപൂര്‍വ മത്സ്യം ലഭിച്ചു. അഴിത്തലയില്‍ നിന്ന് മീന്‍ പിടിക്കാന്‍ പുറംകടലിലേക്ക് പോയ 'ഇന്ത്യന്‍' ബോട്ടിലെ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികള്‍ക്കാണ് അപൂര്‍വ ഇനത്തിലുള്ള കൂറ്റന്‍ മത്സ്യം ലഭിച്ചത്. വാള്‍ മത്സ്യം (സോര്‍ഡ് ഫിഷ്), സെയില്‍ ഫിഷ്, കൊമ്പന്‍ മത്സ്യം, ഓല മീന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരിനം മത്സ്യമാണ് ഇവര്‍ക്ക് ലഭിച്ചത്. എട്ടടിയോളം നീളമുള്ള മത്സ്യത്തിന് 200-ല്‍ അധികം കിലോ ഭാരമുണ്ട്. മത്സ്യത്തിന് ചിറകില്ല. കാഞ്ഞങ്ങാട് മാര്‍ക്കറ്റില്‍ എത്തിച്ച മത്സ്യം വില്പന നടത്തുകയായിരുന്നു.

ബേക്കല്‍ മേല്‍പ്പാലം തുറക്കാന്‍ ദിവസങ്ങള്‍മാത്രം

on

കാസര്‍കോട്:ബേക്കല്‍ മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി. ഇനി ബാക്കിയുള്ളത് ടാറിങ്ങും അരികുവേലി കെട്ടലും. മറ്റൊന്നും സംഭവിച്ചില്ലെങ്കില്‍ നവംബറില്‍ മേല്‍പ്പാലം നാടിന് സമര്‍പ്പിക്കാനാകുമെന്ന് അധികൃതര്‍. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ ഏക റെയില്‍വേ ഗേറ്റ് അതോടെ ഓര്‍മയാകും. ബേക്കല്‍ കോട്ടയ്ക്കരികിലെ മേല്‍പ്പാലം പണി 10വര്‍ഷം മുമ്പാണ് തുടങ്ങിയത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ സമീപന റോഡ് പണി ശരവേഗത്തില്‍ തീര്‍ത്തു. എന്നാല്‍ റെയില്‍വേയുടെ ഭാഗത്തെ പണി കോടതി കയറി. എസ്റ്റിമേറ്റ് തുക കൂട്ടിത്തരണമെന്ന് കരാറുകാരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അത്. ഒടുവില്‍ മുടന്തി മുടന്തി റെയില്‍വേ അത് തീര്‍ത്തു. പിന്നീട് ബാക്കിയുണ്ടായിരുന്നത് രണ്ട്‌സ്​പാനുകള്‍. അതിലൊന്ന് നേരത്തെ തീര്‍ന്നു. രണ്ടാമത്തേതിന്റെ കോണ്‍ക്രീറ്റ് ഒക്ടോബര്‍ ഒന്നിനായിരുന്നു. 22-ാം തീയതിയോടെ കോണ്‍ക്രീറ്റ് ഉറച്ച് റെഡിയാകുമെന്ന് സൂപ്പര്‍വൈസര്‍ ജിബു പറഞ്ഞു.75 ദിവസത്തിനുള്ളില്‍ അവസാന സ്​പാന്‍ പണി തീര്‍ക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. 13 ദിവസം മഴയെടുത്തെങ്കിലും 66 ദിവസംകൊണ്ട് പണി തീര്‍ത്തതായും അദ്ദേഹം പറഞ്ഞു. മെക്കാഡം ടാറിങ് ആണ് പാലത്തിന് മുകളില്‍ ചെയ്യേണ്ടത്. അതിനുള്ള നടപടി ഒക്ടോബര്‍ 22ന് ശേഷം തുടങ്ങും. അരികുകള്‍ സുരക്ഷിതമാക്കുന്ന പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. എല്ലാം ഒത്തുവന്നാല്‍ കേരളപ്പിറവിസമ്മാനമായി മേല്‍പ്പാലം മാറും.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com