കാഞ്ഞങ്ങാട്: വിരുന്നുകാരനായി എത്തിയ മയില്‍ നാട്ടുകാര്‍ക്കു കൌതുകമായി. ഹൊസ്ദുര്‍ഗ് ലക്ഷ്മിനഗര്‍ തെരുവത്ത് ഭഗവതി ക്ഷേത്ര കുളത്തിനു സമീപം പത്തു ദിവസമായി കണ്ടു വരുന്ന മയിലാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്. പ്രദേശത്തെ വീടുകളിലെല്ലാം മയില്‍ വിരുന്നിനെത്തുന്നതും പതിവായിട്ടുണ്ട്.
ക്ഷേത്രകുള പരിസരത്തും സമീപത്തെ വീടുകളുടെ ടെറസിലും ഭയലേശമില്ലാതെ കറങ്ങി നടക്കുന്ന മയിലില്‍ എവിടെ നിന്നു എത്തിയതെന്ന് അറിയില്ലെങ്കിലും ഇതിനെ ഉപദ്രവിക്കാതെ കാത്തു സൂക്ഷിക്കാനും നാട്ടുകാര്‍ ശ്രദ്ധചെലുത്തുന്നുണ്ട്.
കൌതുക കാഴ്ചയായി കാഞ്ഞങ്ങാട് മയില്‍
Shafi Chithari on Oct 11, 2010
സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്കിനു തുടക്കം
Shafi Chithari on
കാഞ്ഞങ്ങാട്: ശാസ്ത്ര സാങ്കേതിക രംഗത്ത് ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്നോട്ടു വരണമെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ സഹകരണമുണ്ടാകുമെന്നും ശാസ്ത്ര പഠനത്തിലൂടെ സമഗ്ര വിദ്യാഭ്യാസമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ ചെമ്മട്ടംവയലില്‍ നിര്‍മിച്ച സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇന്ന് ശാസ്ത്രപഠന രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് ഏറെ താല്‍പ്പര്യമുണ്ട്.
സൂനാമി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ തീരദേശത്ത് നാല് ശാസ്ത്ര മ്യൂസിയങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തു തന്നെ സൌകര്യമൊരുക്കുന്ന തരത്തില്‍ പുതിയ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയര്മാന് എന്‍.എ.ഖാലിദ് അധ്യക്ഷത വഹിച്ചു. സയന്‍സ് പാര്‍ക്കിനോടനുബന്ധിച്ചുള്ള ത്രി ഡി തിയറ്ററിന്റെ ഉദ്ഘാടനം പള്ളിപ്രം ബാലന് എംഎല്‍എ നിര്‍വഹിച്ചു. സുവനീര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
റെറ്റിന പരിശോധനയിലൂടെ തലവേദനയുടെ കാരണങ്ങളറിയാം
Shafi Chithari on
കാഞ്ഞങ്ങാട്:കണ്ണിലെ റെറ്റിന പരിശോധനയിലൂടെ തലവേദനയ്ക്ക് കാരണമാവുന്ന രോഗങ്ങള്‍ കണ്ടെത്താമെന്ന് ഡോ.ഗോപാല്‍ എസ്.പിള്ള അഭിപ്രായപ്പെട്ടു. തലവേദനയുടെ കാരണങ്ങളെയും ചികിത്സകളെയും കുറിച്ചുള്ള ഡോക്ടര്‍മാരുടെ സംസ്ഥാന തല സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.കണ്ണിനെ ബാധിക്കുന്ന ഗ്ലൂക്കോമ 40 വയസ്സിന് മുമ്പ് നേത്രപരിശോധന നടത്തി ചികിത്സിച്ചിലെങ്കില്‍ തിരിച്ചുകിട്ടാത്ത വിധം കാഴ്ച നഷ്ടപ്പെടുമെന്ന് പ്രബന്ധം അവതരിപ്പിച്ച ഡോ. ശ്രീനി എടക്ലോണ്‍ അഭിപ്രായപ്പെട്ടു. ഇ.എന്‍.ടി സംബന്ധമായ രോഗങ്ങളെക്കുറിച്ചും അതിനുള്ള പ്രതിവിധികളെക്കുറിച്ചും ഡോ.ഗൗതം കുലമര്‍വ സംസാരിച്ചു. ഡോക്ടര്‍മാരായ കെ.ആര്.ഭട്ട്, യൂസഫ് കുമ്പള, ആര്.ആനന്ദന്, സുജിത്ത് ഒളവത്ത്, പ്രതാപ് ടി.വിശ്വനാഥ്, എ.വി.ദ്രുവിന് എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിട്ടുമാറാത്തതും തുടരുന്നതുമായ തലവേദനയുള്ള രോഗികള്‍ പരിശോധനയ്ക്ക് വിധേയരായി ചികിത്സ തേടണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.കാഞ്ഞങ്ങാട് ഐ.എം.എ. ഹാളില്‍ പി.കരുണാകരന് എം.പി. ഉദ്ഘാടനം ചെയ്തു. കേരള സൊസൈറ്റി ഓഫ് ഓഫ്താല്‍മിക് സര്‍ജന്‍സ് സംസ്ഥാന പ്രസിഡന്റ് ഡോ. ബി.വി.ഭട്ട് അധ്യക്ഷത വഹിച്ചു. ഐ.എം.എ. പ്രസിഡന്റ് ഡോ. കെ.വി.വാസു, ഡോ. പി.വി.കേളു, ഡോ. എ.വി.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ശ്രീനി എടക്ലോന്‍ സ്വഗതവും ടി.ഒ.രാമചന്ദ്രന് നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് സിംസ് കോംട്രസ്റ്റ് ആസ്പത്രിയുടെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
കാഞ്ഞങ്ങാട് അപൂര്‍വയിനം മത്സ്യം ലഭിച്ചു
Shafi Chithari on
ബേക്കല്‍ മേല്‍പ്പാലം തുറക്കാന്‍ ദിവസങ്ങള്‍മാത്രം
Shafi Chithari on
പാസ്പോര്‍ട്ട് പോയി; വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരി മരിച്ചു
Shafi Chithari on
പള്ളിക്കര റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
Mubarak on
പള്ളിക്കര റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പുതിയ ഭാരവാഹികള്‍:
ഹംസ മുസ്ല്യാര്‍ തൊട്ടി (പ്രസി.), അബ്ദുല്‍ കരീം ഫൈസി, അബ്ദു റഊഫ് ഹസനി (വൈ.പ്രസി.), അബ്ദുല്ല മങ്കര (സെക്ര.), അലി മൗലവി ഫാറൂഖിയ്യ, സൈതലവി ബാഖവി (ജോ.സെക്ര.), പുത്തൂര്‍ കുഞ്ഞഹമ്മദ് (ട്രഷ.), അബ്ദുല്ല മൗലവി ഞെക്ലി (പരീക്ഷ ബോര്‍ഡ് ചെയര്‍.), പി.വി. മുത്തലിബ് മൗലവി (വൈ. ചെയര്‍.), ഖാലിദ് മൗലവി (ക്ഷേമനിധി) സിറാജുദ്ദീന് ലത്തീഫി, അബ്ദുല്‍- വഹാബ് മൗലവി, റഷീദ് ഹസനി (എസ്.ബി.വി.).
മുട്ടുന്തല ഉറൂസ്: പതാക ഉയര്‍ത്തി
Mubarak on
ഹജ്ജ്: ആത്മാവിന്റെ തീര്‍ഥാടനം - മുത്തുക്കോയ തങ്ങള്‍
Mubarak on Oct 7, 2010
കാഞ്ഞങ്ങാട്: ആത്മവിശുദ്ധി തേടിയുള്ള ആത്മാവിന്റെ തീര്‍ഥയാത്രയാണ് വിശുദ്ധ ഹജ്ജ് യാത്രയെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാ അത്ത് ഖാസിയും നന്തി ദാറുസ്സലാം അറബിക് കോളേജ് മുന്‍ പ്രിന്സിപാളുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. സംയുക്ത മുസ്ലിം ജമാ അത്ത് കമ്മിറ്റി പരിധിയിലുള്ള ഹജ്ജാജിമാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഹജ്ജ് പഠന ക്ലാസ്സെടുത്തു. മുബാറക് ഹസൈനാര്‍ ഹാജി, സി.ഇബ്രാഹിം ഹാജി, കെ.യു.ദാവൂദ് സംസാരിച്ചു. ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. ജേസീസ് വാരാഘോഷം സമാപിച്ചു
Shafi Chithari on Oct 6, 2010
ചിത്താരി ജമാഅത്ത് എച്ച്എസ്എസ് ജേതാക്കള്‍
Shafi Chithari on
.jpg)
കാറ്റഗ
എം.എസ്.എസ്. 'തണð' പാര്‍പ്പിട പദ്ധതി തുടങ്ങി
Shafi Chithari on
വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊïുപോയി കൂട്ട ബലാðസംഗം; പ്രധാന പ്രതി പിടിയില്‍
Shafi Chithari on
കെ.കെ.പുര തറവാടിന്റെ തണലിð തലമുറകള്‍ക്കിത് അപൂര്‍വ സംഗമം
Shafi Chithari on
ഹംസ വധം: രണ്ടാം പ്രതി അബ്ദുള്ളയ്ക്ക് ജീവപര്യന്തം ശിക്ഷ
Mubarak on
വധശിക്ഷ വിധിക്കേണ്ടതില്ലെന്നും നീതിയുടെ താല്പര്യങ്ങള്ക്ക് ജീവപര്യന്തം മതിയാകുമെന്നും പ്രത്യേക ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് പറഞ്ഞു. പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചാല്‍ അത്കൊല്ലപ്പെട്ട ഹംസയുടെ വിധവയ്ക്ക് നല്‍കണം. പ്രതിയെ ജയിലിലേക്ക് കൊണ്ടുപോയി.
കോളിളക്കം സൃഷ്ടിച്ച കാസര്‍കോട് ഹംസ കൊലക്കേസ് സിബിഐ മുന്‍ ഡിവൈ.എസ്.പി. വര്‍ഗീസ് തോമസാണ് ആദ്യം അന്വേഷിച്ചത്. കാസര്‍കോട് സ്വദേശിയും പാകിസ്താന് അബ്ദുള്‍ റഹ്മാന് എന്ന് അറിയപ്പെടുന്ന രാജ്യാന്തര കുറ്റവാളിയുമാണ് കേസില്‍ ഇപ്പോഴും ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി.
ഹംസയെ കൊലപ്പെടുത്താനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ പാകിസ്താന് അബ്ദുള്‍ റഹ്മാന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ സി.ബി.ഐ.ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. രണ്ടാം പ്രതിയായ അബ്ദുള്ളയ്ക്കും ഈ ഗൂഢാലോചനയില്‍ പങ്കുള്ളതായി സാക്ഷി മൊഴികളിലൂടെ
| ||||
ആറ് കോടിയുടെ സ്വര്‍ണം കേരളത്തില്‍ കള്ളക്കടത്തായി എത്തിക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. അത് റവന്യൂ ഇന്റലിജന്‍സ് പിടിച്ചത് ഹംസ ഒറ്റിക്കൊടുത്തതു കൊണ്ടായിരുന്നുവെന്ന് പ്രതികള്‍ വിശ്വസിച്ചു. ഹംസയ്ക്ക് റവന്യൂ ഇന്റലിജന്‍സ് പാരിതോഷികം നല്കി. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് ഹംസയെ കൊല്ലാനുള്ള ഗൂഢാലോചന പാകിസ്താന് അബ്ദുള്‍ റഹ്മാനാണ് ആസൂത്രണം ചെയ്തത്.
വിധിയില്‍ ആശ്വാസം - ഹംസയുടെ മകന്
Mubarak on
21 വര്‍ഷം മുമ്പ് സ്വര്‍ണക്കടത്തിനെ കുറിച്ച് കസ്റ്റംസിന് വിവരം നല്‍കിയെന്ന പേരില്‍ ഹംസയെ വെടിവെച്ച് കൊല്ലുമ്പോള്‍ ഫത്താഹിന് പത്തു വയസായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഫത്താഹ് ഇപ്പോള്‍ നാട്ടിലുണ്ട്. മൗവ്വലിലെ വീട്ടില്‍ ഉമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പമാണ് ഫത്താഹ് ഹൈക്കോടതി വിധിയിലെ സന്തോഷം പങ്കുവച്ചത്.
ഹംസ സൈബുന്നിസ ദമ്പതികള്‍ക്ക് ഏഴ് കുട്ടികളാണ്. ഫത്താഹിന്റെ അനുജന്മാരായ നൗഫല്‍, നബീല്‍, നജീബ് എന്നിവരും ഗള്‍ഫിലാണ്. ഷഹനാസ്, ഷനാഹ്, സഫ്വാന എന്നിവരാണ് സഹോദരിമാര്‍. മൂത്തവര്‍ രണ്ട് പേരുടെ വിവാഹം നേരത്തെ കഴിഞ്ഞു. ഇളയകുട്ടി സഫ്വാനുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. സഫ്വാനയെ സൈബുന്നിസ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്താണ് ഹംസ കൊല്ലപ്പെട്ടത്. ഹംസ വെടിയേറ്റ് മരിച്ച കാര്‍ ഇപ്പോഴും മൗവല്ലിലെ 'ഷഹനാസ്' വില്ലയിലെ പോര്‍ച്ചില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഭര്‍ത്താവിന്റെ ഘാതകരെ ശിക്ഷിച്ചതിനെ കുറിച്ച് പറയുമ്പോള്‍ ഒരു വിതുമ്പല്‍ മാത്രമാണ് സൈബുന്നിസയുടെ മുഖത്ത്. നിറഞ്ഞ കണ്ണുകളോടെ അവര്‍ പറഞ്ഞതെല്ലാം കൈക്കുഞ്ഞുങ്ങളായ ഏഴ് പേരെ പോറ്റി വളര്‍ത്തിയ സാഹസത്തെ കുറിച്ചാണ്. ഹൈക്കോടതി വിധി ചൂണ്ടികാട്ടിയപ്പോള്‍ സൈബുന്നീസ മറുചോദ്യം 'എത്ര ശിക്ഷ കൊടുത്താലാണ് എന്റെ ഭര്‍ത്താവിന്റെ ജീവന്റെ വിലയാകുക'?
ഇന്ന് രാത്രിമുതല്‍ ജില്ലയില്‍ മൂന്നുദിവസം നിരോധനാജ്ഞ
Mubarak on
ജില്ലയില്‍ പോലീസ് ജാഗ്രത കര്‍ശനമാക്കി. കൂടുതല്‍ പോലീസിനെ പ്രധാനസ്ഥലങ്ങളില്‍ നിയോഗിക്കും. നേരത്തെ ഉന്നത പോലിസുദ്യോഗസ്ഥര്‍ യോഗംചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തിയിരുന്നു.
ജിന്ന്ചികിത്സ: കുണിയയില്‍ വീടാക്രമിച്ചു
Mubarak on Sep 25, 2010
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുണിയയിലെ ജിന്ന്ചികിത്സയ്ക്കായി കഴിഞ്ഞദിവസം തളങ്കരയില്‍നിന്ന് ഒരു കുടുംബം എത്തിയിരുന്നു. സ്ത്രീകള്‍ അടങ്ങുന്ന ഈ കുടുംബത്തെ ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തിലുള്ളവര്‍ വ്യാജ ജിന്നിന്റെ വികൃതികളെ പറഞ്ഞു ഉല്‍ബുദ്ധരാക്കി തിരിച്ചയച്ചിരുന്നു. ഇത് ചോദ്യംചെയ്യാന്‍ എത്തിയ ജിന്നിന്റെ ഗുണ്ടാ സംഘമാണ് വീട്ടിനുനേരെ അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അക്രമത്തില്‍ വീട്ടിന്റെ ജനാലച്ചില്ലുകള്‍ തകര്‍ന്നു. അക്രമികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഹൊസ്ദുര്‍ഗ്ഗ് സി.ഐ. കെ.അഷറഫ് പറഞ്ഞു.
മുള്ളേരിയയില്‍ ഈ സഹോദരങ്ങള്‍ കരളലിയിക്കും കാഴ്ച
Mubarak on Sep 22, 2010
16 വര്‍ഷത്തിലേറെയായി എന്‍ഡോസള്‍ഫാന്‍ ദുരിതവും പേറിയാണ് റാബിയയും (22), നാസിറും (21) കഴിയുന്നത്. കേരള പ്ലാന്റേഷന് കോര്പ്പറേഷന് അതിര്‍ത്തിയിലാണ് ഇവരുടെ വീട്. ഈ പ്രദേശത്ത് ഹെലികോപ്റ്റര്‍ വഴി എന്‍ഡോസള്‍ഫാന്‍ മരുന്ന് തളിക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് ഇവര്‍ക്ക് ആരോഗ്യപരമായ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്നിങ്ങോട്ട് ചികിത്സയായിരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ചു. ചികിത്സയ്ക്കുശേഷം ഉമ്മ ദൈനബിയുടെ കൈയില്‍ ഇപ്പോള്‍ മിച്ചമായുള്ളത് പണയത്തിലായ പത്ത് സെന്റ് സ്ഥലവും വീടുമാണ്. ദൈനബിയുടെ കുടുംബത്തിന്റെ ഏക ആശ്രയം മകന് അഷ്റഫിന്റെ വരുമാനമായിരുന്നു. അഷ്റഫ് കാലൊടിഞ്ഞ് പണിക്ക് പോകാന്‍ പറ്റാതിരുന്നത് ഇവര്‍ക്ക് കനത്ത ആഘാതമായി.
ഇവരുടെ വീട് കര്‍ണ്ണാടകയില്‍പ്പെടുന്നതാണ് സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതിന് തടസ്സമായത്. കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലം ദുരിതമനുഭവിക്കുന്ന അതിര്‍ത്തിഗ്രാമങ്ങളിലെ ആളുകള്‍ക്ക് ചികിത്സാസഹായം നല്കാന് ഇരുസര്‍ക്കാരുകളും തയ്യാറാവുന്നില്ല. ആകെ ഇവര്‍ക്ക് ലഭിക്കുന്നത് കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ അനുവദിച്ച 400 രൂപ വികലാംഗ പെന്ഷന് മാത്രമാണെന്ന് അഷ്റഫ് പറഞ്ഞു.
ഇപ്പോള്‍ റാബിയയ്ക്ക് രോഗം മൂര്‍ച്ഛിച്ചിട്ടുണ്ട്. ഇടയ്ക്കിടെ നടക്കുമായിരുന്ന റാബിയയ്ക്ക് ഇപ്പോള്‍ ഉമ്മ ദൈനബിയാണ് കൈത്താങ്ങ്. ഒരടി വെച്ചാല്‍ വീഴുന്ന അവസ്ഥയാണ്. ഇടയ്ക്കിടെ ബോധക്ഷയവുമുണ്ടാകും. ആരോഗ്യപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഇവരെ കാണുമ്പോള്‍ കലങ്ങിയ കണ്ണുകളുമായി വേദനയോടെ നോക്കിനില്‍ക്കാനേ സഹോദരന് അഷ്റഫിനും അമ്മ ദൈനബിക്കുമാകുന്നുള്ളൂ. സര്‍ക്കാരുകള്‍ കനിയുമെന്നും സഹായം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ഈ കുടുംബം.
കേരളത്തില്‍ ഒന്നേകാല്‍ ലക്ഷംപേര്‍ക്ക് മറവിരോഗം
Mubarak on Sep 21, 2010
കേരളത്തില്‍ സ്ത്രീകളാണ് രോഗബാധിതരായി കഴിയുന്നവരിലേറെയും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 11 വൃദ്ധസദനങ്ങളിലും കഴിയുന്നവര്‍ക്ക് രോഗം ഏറിയോ കുറഞ്ഞോ ബാധിച്ചിട്ടുണ്ട്. അമ്പതിലേറെ സ്വകാര്യ വൃദ്ധ സദനങ്ങളും കേരളത്തിലുണ്ട്. ഇവിടെയും ഇതുതന്നെയാണ് സ്ഥിതി. കൃത്യമായ ചികിത്സയില്ലാത്തതിനാല്‍ മാനസിക രോഗികളായി പരിഗണിച്ച് മയക്കിക്കിടത്തുകയാണ് രോഗം മൂര്‍ച്ഛിച്ചവരെ ചെയ്യുന്നത്. ശ്രദ്ധാപൂര്‍വമായ പരിചരണവും ഓര്‍മശക്തി വര്‍ധിപ്പിക്കാനുള്ള പ്രവൃത്തികളും കൊണ്ട് രോഗം ഭേദമാക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ വൃദ്ധസദനങ്ങളില്‍ മെമ്മറി ക്ലിനിക്കുകള്‍ സ്ഥാപിക്കണമെന്ന് സാമൂഹിക സുരക്ഷാമിഷന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം പരിഗണിക്കപ്പെട്ടിട്ടില്ല. വയോധികര്‍ക്കല്ലാതെയും മറവിരോഗം വരുന്നുണ്ട്. കുടുംബപരമായ പ്രശ്നങ്ങളും രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുമൊക്കെ ഇതിന് കാരണമാകുന്നുണ്ട്. 60 വയസ്സിന് ശേഷമാണ് ഇത് പ്രകടമായി കാണുന്നത്. വ്യക്തിഗത ജോലികളും വാക്കുകളും മറന്നുപോവുക തുടങ്ങിയ പ്രശ്നങ്ങളില്‍ തുടങ്ങി സ്വന്തം മക്കളെയും ബന്ധുജനങ്ങളെയും തിരിച്ചറിയാതിരിക്കുക, സ്ഥലബോധം നഷ്ടമാവുക എന്നീ നിലകളിലേക്ക് രോഗം മാറും. മറ്റുള്ളവരെ ഉപദ്രവിക്കുക, ലൈംഗിക വൈകൃതം കാണിക്കുക എന്നിവ പ്രകടിപ്പിക്കുമ്പോള്‍ ഇവരെ ഭ്രാന്തന്മാരായി പരിഗണിക്കുകയാണ് ചെയ്യാറ്.
കേരളത്തില്‍ ഇവരെ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്ന ഭീകരമായ സ്ഥിതികൂടി നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ ജനറല്‍ ആസ്പത്രികളില്‍ ബന്ധുക്കളുപേക്ഷിച്ച 190 വയോധികരുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും മറവിരോഗം ബാധിച്ചവരാണ്. വയോധികര്‍ക്കായി 30 ക്ഷേമപദ്ധതികള്‍ കേരളത്തിലുണ്ട്. എന്നാല്‍ ഇവയിലൊന്നും മറവിരോഗം ബാധിച്ചവരെ പരിഗണിച്ചിട്ടില്ല.
വ്യാജ രേഖയുണ്ടാക്കി പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു
Mubarak on Sep 20, 2010
വ്യാജ തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ഉപയോഗിച്ചാണ് കല്ലൂരാവിയിലെ പി.എം.ഇബ്രാഹിം(54) പോലീസ് പിടിയിലായത്. പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് തിരിച്ചറിയലിനായി എത്തിയ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശോധിച്ച റവന്യു വകുപ്പാണ് ഇത് തെറ്റായ രേഖയാണെന്ന് മനസ്സിലാക്കിയത്. ഹൊസ്ദുര്‍ഗ്ഗ് എസ്.ഐ കെ.കുഞ്ഞികൃഷ്ണനും സംഘവുമാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്.
വെള്ളൂര്‍ പുത്തപ്പള്ളയിലെ അഷ്റഫ് കുണ്ടല(32), മാട്ടുമ്മല്‍ ചിത്താരിയിലെ എം.പ്രഭാകരന്(27), പടന്നയിലെ എം.വി.സി.കുഞ്ഞബ്ദുള്ള(49), പടന്നക്കാട് ഞാണിക്കടവിലെ പി.പി.അബൂബക്കര്‍(52) എന്നിവരാണ് ഒരുമാസത്തിനിടെ പോലീസ് പിടിയിലായത്. അച്ഛന്റെ പേര് മാറ്റി പാസ്പോര്‍ട്ടിന് അപേക്ഷിച്ച കൊടക്കാട് സ്വദേശിക്ക് തപാലില്‍ പാസ്പോര്‍ട്ട് വന്നപ്പോള്‍ അച്ഛന്റെ പേരിലെ വ്യത്യാസം കണ്ട് പോസ്റ്റോഫിസ് അധികൃതര്‍ തിരിച്ചയച്ചത് അടുത്തിടെയാണ്.
കേസുകളില്‍ പാസ്പോര്‍ട്ട് പിടിച്ചുവെക്കപ്പെട്ടവര്‍, റദ്ദ് ചെയ്തവര്‍, ഇരട്ട പാസ്പോര്‍ട്ടിന് ശ്രമിക്കുന്നവര്‍ എന്നിവരാണ് വ്യാജരേഖയുണ്ടാക്കി പുതിയ പാസ്പോര്‍ട്ടിന് ശ്രമിക്കുന്നവരില്‍ ഏറെയുമെന്ന് പോലീസ് പറഞ്ഞു.
സ്കൂളുകളിലെ പ്രധാനാധ്യാപകരെ സ്വാധീനിച്ച് ജനനതീയതിയും അച്ഛന്റെ പേരും തിരുത്തി 'എക്സ്ട്രാക്ട്' സമ്പാദിക്കുന്നവരും ഏറെയാണ്. പത്താം ക്ലാസിന് മുമ്പെ പഠനം മതിയാക്കിയവരാണ് പ്രധാനാധ്യാപകനെ തെറ്റിദ്ധരിപ്പിച്ച് അഡ്മിഷന് പകര്‍പ്പ് വാങ്ങുന്നത്. പാസ്പോര്‍ട്ട് ഓഫിസുകളില്‍ നിന്ന് 'എക്സ്ട്രാക്ടി'ല്‍ തെറ്റുണ്ടോ എന്നറിയാന്‍ സ്കൂളുകളിലേക്ക് കത്തയക്കാറുണ്ട്. പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം ശരിയാണെങ്കിലേ പാസ്പോര്‍ട്ട് അനുവദിക്കാനുള്ള നടപടി പൂര്‍ത്തിയാകൂ. ചിലര്‍ ഇതില്‍ നിന്ന് രക്ഷപ്പെടാറുണ്ട്.
എസ്.ഐ കെ.കുഞ്ഞികൃഷ്ണന് നയിക്കുന്ന കാഞ്ഞങ്ങാട് സബ് ഡിവിഷന് സ്പെഷല്‍ സ്ക്വാഡില്‍ എ.എസ്.ഐ. ഉണ്ണികൃഷ്ണന്, ഗണേശന്, ഹെഡ്കോണ്‍സ്റ്റബിള്‍മാരായ സുരേന്ദ്രന്, രമേശന്, ബാബു, പ്രസന്നന് എന്നിവരാണുള്ളത്.
കാസര്‍കോട്-കാഞ്ഞങ്ങാട് പാതയില്‍ യാത്ര കഠിനം
Mubarak on Sep 19, 2010
115 ഓളം സര്‍വീസുകളാണ് കാസര്‍കോട് കെ.എസ്.ആര്.ടി.സി.യില്‍ ഉള്ളത്. ഇതില്‍ 105 എണ്ണം സര്‍വീസ് നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. കാസര്‍കോട്-പള്ളിക്കര റൂട്ടില്‍ പത്ത് ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്.
പള്ളിക്കരറൂട്ടില്‍ രാവിലേയും വൈകീട്ടും ആവശ്യത്തിന് ബസ്സുകളില്ലെന്നാണ് നാട്ടുകാരുടെ പരാതി. പള്ളിക്കര മേല്‍പ്പാലത്തിന്റെ പണിക്കൊപ്പം മൗവ്വല്‍-കല്ലിങ്കാല്‍ റോഡ് പുനര്‍നിര്‍മ്മാണം നടക്കുന്നതിനാല്‍ ആവഴിയും യാത്ര നടക്കുന്നില്ല. ഇത് ജനങ്ങളുടെ യാത്രാപ്രശ്നം ഇരട്ടിയാക്കുന്നു.
ചിത്താരിഇലക്ട്രിസിറ്റി ഓഫീസില്‍ അക്രമം: 20പേര്‍ക്കെതിരെ കേസ്
Mubarak on Sep 12, 2010
.

