കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ യാത്രാദുരിതം ഏറുന്നു. പള്ളിക്കര റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ കാഞ്ഞങ്ങാട് പള്ളിക്കര, പള്ളിക്കര കാസര്‍കോട് എന്നിങ്ങനെയാണ് കെ.എസ്.ആര്‍.ടി.സി.സര്‍വിസ് നടത്തുന്നത്.
115 ഓളം സര്‍വീസുകളാണ് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി.യില്‍ ഉള്ളത്. ഇതില്‍ 105 എണ്ണം സര്‍വീസ് നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. കാസര്‍കോട്-പള്ളിക്കര റൂട്ടില്‍ പത്ത് ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്.
കെ.എസ്.ആര്‍.ടി.സി.ബസ്സുകളുടെ ടയറിന് തകരാര്‍പറ്റുന്നതിനാല്‍ സര്‍വീസുകള്‍ മുടക്കേണ്ടിവരുന്നുണ്ട്.പ്രതിദിനം എട്ടിലേറെ ബസ്സുകളാണ് ടയര്‍ പഞ്ചറായി ഓട്ടം നിര്‍ത്തുന്നത്. പുതിയ ടയര്‍ ഉപയോഗിച്ച് 30000 കി.മീ.ഓടാം. എന്നാല്‍ തകര്‍ന്ന റോഡിലൂടെ ഓടുന്നതിനാല്‍ 10000-15000 കി.മീ.ആകുമ്പോഴേക്കും ടയര്‍ പഞ്ചറാവും. ഇത് കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സി.ക്ക്.ഇതിന്പുറമെ പഴയ ബസ്സുകള്‍ക്ക് യന്ത്രത്തകരാറുകളും. ഇത്തരം പ്രശ്‌നങ്ങളാണ് ട്രിപ്പ് റദ്ദാക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.
പള്ളിക്കരറൂട്ടില്‍ രാവിലേയും വൈകീട്ടും ആവശ്യത്തിന് ബസ്സുകളില്ലെന്നാണ് നാട്ടുകാരുടെ പരാതി. പള്ളിക്കര മേല്‍പ്പാലത്തിന്റെ പണിക്കൊപ്പം മൗവ്വല്‍-കല്ലിങ്കാല്‍ റോഡ് പുനര്‍നിര്‍മ്മാണം നടക്കുന്നതിനാല്‍ ആവഴിയും യാത്ര നടക്കുന്നില്ല. ഇത് ജനങ്ങളുടെ യാത്രാപ്രശ്‌നം ഇരട്ടിയാക്കുന്നു.
0 comments:
Post a Comment