സേട്ട് സാഹിബ് ലീഗ് വിട്ടത് 1992 ലാണ്..മരിച്ചത് 2005 ലും..നീണ്ട 13 വർഷം സേട്ട് സാഹിബ് ജീവിച്ചു..ഏകദേശം ജീവിതാവസാനം വരെ പൊതു വേദികളിൽ തന്നെ ഉണ്ടായിരുന്നു...ഒരിക്കൽ പോലും അദ്ദേഹം ലീഗിലേക്ക് പോവണം എന്നാ ആഗ്രഹം അങ്ങനെ ഒരു പൊതു വേദിയിലോ ലേഖനങ്ങളിലോ ഒന്നും ഉണ്ടായിരുന്നില്ല എന്ന് മാത്രം അല്ല ലീഗിനെ അവസാനം വരെ നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു..അദ്ധേഹത്തിന്റെ ജീവ ചരിത്ര ഗ്രന്ഥമായ ''കനൽ പഥങ്ങളിലൂടെ ഒരാള്'' എന്നാ ഗ്രന്ഥം പ്രസിദ്ധീകരിച്ചത് അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെയാണ്..ലീഗിനെതിരെ അതി നിശിതമായ വിമര്ശനം തന്നെയായിരുന്നു ആ ഗ്രന്ഥത്തിലും! അങ്ങനെ അദ്ദേഹം മരിച്ചു ഏകദേശം 7 കൊല്ലം പിന്നിട്ടപ്പോൾ 2001 ലാണ് മകൻ സിറാജ് സേട്ട് ഈ ഒരു വാദവുമായി വരുന്നത്...ഉപ്പയുടെ അന്ത്യാഭിലാഷം നിറവേറ്റാൻ ഒരു മകന് 7 വർഷം വേണ്ടി വന്നു!!!!!!!!ആരാണ് സിറാജ് സേട്ടിനെ കൊണ്ട് അത് പറയിപ്പിച്ചത്, എന്തിനാണ് സിറാജ് സേട്ട് അങ്ങനെ പറഞ്ഞത് എന്നൊക്കെ സിറാജ് സേട്ടിനെ നേരിട്ടരിയാവുന്നവർക്ക് അറിയാം...പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട് സേട്ട് സാഹിബിനു ഇങ്ങനെയൊരു മോൻ, പടച്ചോനെ!!!! സ്വന്തം പിതാവ് മരിച്ചിട്ട് 7 വർഷം കഴിഞ്ഞിട്ടു ഇങ്ങനെയൊരു അന്ത്യാഭിലാഷം അറിഞ്ഞത് സ്വപ്ന ദർശനത്തിലൂടെ ആയിരിക്കും!!!
1994 ഏപ്രിൽ 23 നു ഡൽഹിയിൽ തന്നോടൊപ്പം നില്കുന്നവരുടെ ഒരു യോഗം ചേരുകയും ഇന്ത്യൻ നാഷണൽ ലീഗ് എന്ന പ്രസ്ഥാനത്തിൻ ജന്മം നല്കുകയും ചെയ്തു തന്റെ അവസാന ശ്വാസം വരെയും , 2005 ഏപ്രിൽ 25 നു നെഞ്ച് വേദനയെ തുടർന്ന് ബംഗ്ലൂരിലെ മണിപ്പാൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചപ്പോഴും അദ്ധേഹത്തിന്റെ വേദന അടുത്ത ദിവസം കോഴിക്കോട് നടക്കുന്ന ഐ എൻ എൽ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കാതതിലായിരുന്നു , അവസാനം മരണം മുന്നില് കണ്ടപ്പോഴും സേട്ട് സാഹിബ് നല്കിയ വസിയത് തന്റെ പ്രസ്ഥാനത്തെ ശക്തിപെടുതാനും സമുദായത്തിന് വേണ്ടി പ്രവര്തിക്കാനുമായിരുന്നു . സേട്ട് അവസാന ആഗ്രഹമെന്ന നിലയില അദ്ധേഹത്തിന്റെ സന്ദേശം മകൻ സിറാജ് ഇബ്രാഹിം ഐ എൻ എല് വേദികളിൽ വായിക്കുകയുണ്ടായി .82 അം വയസ്സിൽ ഇഹലോക വാസം വെടിയുമ്പോൾ , ഇന്ത്യൻ മുസൽമാനു വേണ്ടി 36 വര്ഷം പാർലിമെന്റിൽ കേട്ട ഗര്ജനവും , പറയാനുള്ളത് എത്ര ഉന്നതനാന്നെങ്കിലും മുഖത്ത് നോക്കി പറയാനുള്ള ആര്ജവം കാട്ടിയ , പ്രവര്തിക്കാൻ സാധിക്കുന്നത് മാത്രം പറയുകയും പറയുന്നത് മാത്രം പ്രവര്ത്തിക്കുകയും ചെയ്ത , ഇന്ത്യ കണ്ട ഏറ്റവും മികച്ച പൊതു പ്രവര്തകനായി രാഷ്ട്രീയ പ്രവര്ത്തനം എന്താണെന്ന കാണിച്ചു തന്ന , രാഷ്ട്രീയ വിദ്യര്തികല്ക്ക് പഠിക്കാനുള്ള പാഠ പുസ്തകമായി , സമ്പന്ന കുടുംബത്തില അമീറായി ജനിച്ച ഒടുവില ഫകീരായി ഈ ലോകത്തോട് വിട പറയുകയായിരുന്നു .
സേട്ട് സാഹിബിന്റെ വിടവ് ഒരിക്കലും മായാത്ത നൊമ്പരമായി ജനമനസ്സുകളിൽ ഇന്നും അവശേഷിക്കുന്നു .
ഒരു ആവേശമായിരുന്നു സേട്ടു സാഹിബ്.. ഒരു ജനതയുടെ ഹൃദയ വികാരം സ്വന്തം ജീവിതത്തിന്റെ പരിസരത്തേക്കാവാഹിച്ച മുജദ്ദിദ്. ഒരു പിഞ്ചു കുഞ്ഞിനെ പോലെ കരയാനും ഒരു സിംഹത്തെ പോലെ ഗർജ്ജിക്കാനും സേട്ടു സാഹിബിന് കഴിയുമായിരുന്നു.
0 comments:
Post a Comment