മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍
സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വിദ്യാര്‍ഥിസമരത്തില്‍ പങ്കെടുത്ത ജി.പി. അന്നത്തെ പോലീസ് സൂപ്രണ്ടിന്റെ സ്‌നേഹത്തിന് പാത്രമായ സംഭവം ഉണ്ട്. കല്ലേറുകൊണ്ട് രക്തംവാര്‍ന്ന സൂപ്രണ്ടിനെ ജി.പി.യാണ് ഒരിടത്ത് പിടിച്ചിരുത്തി ശുശ്രൂഷിച്ചത്. ആ വ്യക്തിബന്ധം വളര്‍ന്നു.
പിന്നീട് അദ്ദേഹം മദ്രാസിലെത്തി ആധ്യാത്മിക പ്രവര്‍ത്തനത്തിലും അതിനുശേഷം ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടു. അവിടെനിന്ന് ബിക്കാനിയര്‍ മഹാരാജാകൊട്ടാരത്തിലെത്തിയതായി പറയുന്നു.
രാജാവിന്റെ പ്രീതി സമ്പാദിച്ച അദ്ദേഹം അവിടത്തെ ഉപദേശകനായി. ബിക്കാനിയര്‍ രാജാവിന്റെയും മറ്റുചില രാജക്കന്മാരുടെയും സഹായിയായിട്ടാണ് ജി.പി. ലണ്ടനിലെത്തി പഠനം തുടങ്ങിയതും വൈമാനിക പരിശീലനം ആരംഭിച്ചതും. സ്വന്തമായി ഒരു വിമാനം വാങ്ങാനുള്ള പണം എങ്ങനെ കിട്ടി എന്നത് സംബന്ധിച്ച് വ്യക്തമല്ല. എന്നാല്‍, വമ്പിച്ച സ്വത്തുക്കളുടെയും ആഭരണങ്ങളുടെയും പേരില്‍ ഒരു കേസ് അദ്ദേഹത്തിന് ലണ്ടനില്‍ ഉണ്ടായതായും ഏതാനും മാസം ശിക്ഷയ്ക്ക് അദ്ദേഹം വിധേയനായതായും ചില ഇംഗ്ലീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വൈമാനിക പരിശീലനം പൂര്‍ത്തിയാക്കിയതോടെയാണ് അദ്ദേഹം സ്വന്തം വിമാനം വാങ്ങിയത്. അതിന് 'സ്പിരിറ്റ് ഓഫ് ഇന്ത്യ' എന്ന് പേരുകൊടുത്തു. മണിക്കൂറില്‍ 130 മൈല്‍ പറക്കാന്‍ കഴിയുന്ന ഈ വിമാനത്തിലാണ് ഒരിക്കല്‍ അമ്മയെക്കാണാന്‍ തിരുവനന്തപുരത്തേക്ക് വരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതും പത്രങ്ങളില്‍ വാര്‍ത്തയായതും.
1937ല്‍ ഒക്ടോബര്‍ 24ന് അറ്റിലാറ്റിക് സമുദ്രത്തിന് മുകളില്‍ തെക്ക് വടക്ക് അേങ്ങാട്ടുമിങ്ങോട്ടും പറക്കാനുള്ള ജി.പി.യുടെ പ്രഖ്യാപനം ലോകത്തെമ്പാടുമുള്ള പത്രങ്ങള്‍ക്ക് വാര്‍ത്തയായി. പിന്നീട് ജി.പി. ഫ്രഞ്ച് അധീനതയിലുള്ള മോറോക്ക കടന്ന് പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്കും അവിടെനിന്ന് തെക്കേ അമേരിക്കന്‍ വക തുറമുഖത്തും അവിടെനിന്നും സ്‌പെയിന്‍ തുറമുഖമായ ത്രിണിഡാഡ്, മിയാമി വഴി ന്യൂയോര്‍ക്ക് ന്യൂഫൗണ്ട് ലാന്‍ഡ്, വടക്കന്‍ അറ്റ്‌ലാറ്റിക്ക് കടന്ന് അയര്‍ലണ്ടിലേക്കും അവിടെനിന്ന് ഇംഗ്ലണ്ടിലേക്കും തിരിച്ചെത്തുമെന്നായിരുന്നു പ്രഖ്യാപനം. ജി.പി.യുടെ സാഹികതയെ വാഴ്ത്തിക്കൊണ്ട് പ്രധാന ഇംഗ്ലീഷ് പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു. സാഹസികമായ ഈ നടപടി ഉപേക്ഷിക്കണമെന്ന് ചില സുഹൃത്തുക്കള്‍ അപേക്ഷിച്ചുവെങ്കിലും ഇന്ത്യക്കാര്‍ ധീരന്മാരാണ്, ലക്ഷ്യം പൂര്‍ത്തിയാക്കി താന്‍ മടങ്ങിവരുമെന്ന് പ്രഖ്യാപിച്ചാണ് തന്റെ പരിപാടി ജി.പി. തുടങ്ങിയത്. വിമാനം പറക്കുന്നതിന് മുമ്പ് ഒരു ഹിന്ദുപൂജാരി ചില കര്‍മങ്ങള്‍ നടത്തി. ജി.പി.യുടെ സാഹസിക യാത്രയ്ക്ക് ആശംസകള്‍ നേരാന്‍ ധാരാളം പ്രമുഖര്‍ എത്തിയിരുന്നു. എന്നാല്‍, ഇംഗ്ലീഷ് ചാനല്‍ കടക്കുന്നതിനിടയില്‍ വിമാനം തകര്‍ന്ന് ജി.പി. മരണമടഞ്ഞ വാര്‍ത്തകളാണ് ലോകം അറിഞ്ഞത്. 1937 ഒക്ടോബര്‍ 30നായിരുന്നു ആ ദാരുണസംഭവം.
വിമാനാപടകത്തെപ്പറ്റിയോ മറ്റ് വിശേഷങ്ങളെപ്പറ്റിയോ പിന്നീട് ആര്‍ക്കും അറിയില്ല. അതേപ്പറ്റി ആരും അന്വേഷിച്ചതുമില്ല. ജി.പി.യുടെ അനന്തരവനായ ജയശങ്കര്‍ (സെന്‍സസ് വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥനും ടെമ്പിള്‍സ് കേരളയുടെ എഡിറ്ററും) അദ്ദേഹത്തിന്റെ സഹോദരി വിജയലക്ഷ്മി എന്നിവരാണ് ഇന്ന് അവശേഷിക്കുന്ന പ്രധാന ബന്ധുക്കള്‍. ജി.പി.യുടെ മരണം ബ്രിട്ടനിലെ പൊതുസഭയിലും ചര്‍ച്ചയായി.
പരിശീലനം സിദ്ധിച്ച വൈമാനികനായിരുന്നു ജി.പി.എന്നും അതുകൊണ്ടാണ് സാഹസിക പ്രവര്‍ത്തനത്തിന് അനുവാദം നല്‍കിയതെന്നും ബന്ധപ്പെട്ടവര്‍ സഭയെ അറിയിച്ചു. ഇന്ത്യന്‍ പുരാരേഖ വകുപ്പിലെ പട്ടികയിലും ജി.പി.യുടെ മരണവാര്‍ത്തയുണ്ട്. പക്ഷേ, ഇതെല്ലാം െവച്ച് ആ ധീരവൈമാനികനെപ്പറ്റി പഠനം നടത്താവുന്നതാണ്.
0 comments:
Post a Comment