
കാഞ്ഞങ്ങാട്: വൈദ്യുതീകരണ ജോലികളില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ അലക്ഷ്യമായി റെയില്‍പാളത്തില്‍ ഉപേക്ഷിച്ച പണിയായുധങ്ങള്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്ന തീവണ്ടി എഞ്ചിനില്‍ കുടുങ്ങി. ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായതും യാത്രക്കാര്‍ രക്ഷപ്പെട്ടതും. ഇന്ന് രാവിലെ 8.30 മണിയോടെ ചിത്താരിപാലത്തിന് സമീപം റെയില്‍പാളത്തിലാണ് അപകടം. റെയില്‍പാളത്തിന് ഇരുവശവും ഒറീസ സ്വദേശികളായ തൊഴിലാളികള്‍ വൈദ്യുതി തൂണുകള്‍ സ്ഥാപിക്കുന്നതിനുള്ള കുഴിയെടുക്കലും മറ്റ് ജോലികളും ചെയ്തുവരികയായിരുന്നു. ഇതിന് ആവശ്യമുള്ള പണിയായുധങ്ങളും പൈപ്പുകളും തൊഴിലാളികള്‍ യാതൊരു ശ്രദ്ധയുമില്ലാതെ പാളത്തില്‍ അലക്ഷ്യമായി വെക്കുകയായിരുന്നു. ഈ സമയം തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിന്റെ എഞ്ചിനില്‍ പണിയായുധങ്ങളും പൈപ്പും കുടുങ്ങുകയും ഇവ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. അപകടം മനസിലാക്കിയ എഞ്ചിന്‍ ഡ്രൈവര്‍ തീവണ്ടി ഉടന്‍ തന്നെ ബ്രേക്കിട്ട് നിര്‍ത്തുകയാണുണ്ടായത്. ഇതിനിടെ എന്തോ ദുരന്തം സംഭവിച്ചുവെന്ന് ഭയന്ന് തീവണ്ടിയില്‍ നിന്നും കൂട്ടനിലവിളിയുയര്‍ന്നു. സ്ത്രീകളും കുട്ടികളും ഉ ള്‍പ്പെടെ പല യാത്രക്കാരും വണ്ടിയില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. ആയുധങ്ങ ള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് എഞ്ചിന്റെ ബെല്‍ട്ട് പൊട്ടുകയും ചെയ്തു. എഞ്ചിന്‍ ഡ്രൈവര്‍ മനസാന്നിദ്ധ്യം കാണിച്ചില്ലായിരുന്നുവെങ്കില്‍ തീവണ്ടി മറിഞ്ഞ് നാടിനെ നടുക്കുന്ന ദുരന്തത്തിന് കാരണമാകുമായിരുന്നു. ട്രെയിനിന്റെ പൊട്ടിയ ബെല്‍ട്ട് നന്നാക്കിയശേഷം 15 മിനുട്ടിനകം തീവണ്ടി യാത്ര തുടര്‍ന്നു. ജോലിക്കിടയില്‍ കോട്ടിക്കുളത്ത് നിന്ന് എഗ്‌മോ ര്‍ എക്‌സ്പ്രസ് ചിത്താരി പാ ലത്തിനടുത്ത് എത്തിയപ്പോള്‍ ഇതേസമയം മലബാര്‍ എക്‌സ്പ്രസ് തൊട്ടടുത്ത പാളത്തിലൂടെ കാസര്‍കോട് ഭാഗത്തേക്ക് ഓടിയെത്തി. രണ്ട് ട്രെയിനുകളും ഒരേസമയം എത്തിയത് കണ്ട് പരിഭ്രാന്തരായ തൊഴിലാളികള്‍ ട്രാക്കില്‍ പണിയായുധങ്ങള്‍ ഉപേക്ഷിച്ച് ട്രാക്കിനരികിലേക്ക് ചാടുകയായിരുന്നു. മലബാര്‍ എഞ്ചിന്റെ കേടുപാടുകള്‍ നീക്കിയ ശേഷം ഒരുമണിക്കൂറിന് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരം-മംഗലാപുരം കണ്ണൂര്‍ എക്‌സ്പ്രസ് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ഏറെ നേരം നിര്‍ത്തിയിട്ടു. റെയില്‍വെയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങ ള്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ കേരളത്തില്‍ ഇപ്പോള്‍ അന്യ സംസ്ഥാന തൊഴിലാളികളാണ് ചെയ്യുന്നത്. ഇവരില്‍ പലരും അശ്രദ്ധയോടെ ജോലി ചെയ്യുന്നത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയാണ്.
0 comments:
Post a Comment