
Posted on: 27 Dec 2012
ഷബിനയും അനീഷും സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാരാണ്. ഷബിന മാതാപിതാക്കളോടൊപ്പം വര്‍ഷങ്ങളായി മുംബൈയിലാണ് താമസം. അനീഷ് ജബല്‍പുരിലും.
ചാഴൂരിലെ ഇരട്ടപ്പാലത്തിന് സമീപത്തെ കോള്‍പ്പാടത്താണ് ഹെലിപ്പാഡ് ഒരുക്കിയത്. ഡല്‍ഹിയിലെ ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനിയുടെ വാടക ഹെലികോപ്റ്ററാണ് വിവാഹയാത്രയ്ക്ക് ഏര്‍പ്പെടുത്തിയത്. രാവിലെ 8 മണിയോടെ അമ്മ ഷീല, സഹോദരന്‍ വിജീഷ്, ഭാര്യ നിഷ, മോഹനന്‍, രജനി എന്നിവരും വധുവിനോടൊപ്പം ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ക്ക് പോയി.
വധുവിനെ യാത്രയാക്കാന്‍ കോള്‍പ്പാടത്ത് നിരവധിപേര്‍ തടിച്ചുകൂടി. എട്ടുമിനിറ്റുകൊണ്ട് ഹെലികോപ്റ്റര്‍ ഗുരുവായൂരിലെ ശ്രീകൃഷ്ണകോളേജ് മൈതാനിയില്‍ ഇറങ്ങി.
0 comments:
Post a Comment