കാഞ്ഞങ്ങാട്: ഫേസ്ബുക്കില്‍ ആരോ പോസ്റ്റ് ചെയ്ത ഫോട്ടോ ചൂണ്ടിയെടുത്ത് ''ജമാഅത്ത് യോഗത്തില്‍ ബഹളമുണ്ടാക്കുന്ന അംഗങ്ങള്‍'' എന്ന അടിക്കുറിപ്പോടെ പത്രം 'എക്‌സ്‌ക്ലൂസീവ്' വാര്‍ത്തയാക്കി. നോര്‍ത്ത് ചിത്താരി മുസ്ലിം ജമാഅത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തെ സംബന്ധിച്ച് കഴിഞ്ഞ രണ്ടുദിവസമായി കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കുന്ന ലേറ്റസ്റ്റ് സായാഹ്ന പത്രമാണ് ജമാഅത്തിന്റെ രഹസ്യയോഗം ''തെഹല്‍ക്ക ഓപ്പറേഷന്‍'' വഴി കിട്ടിയ ഫോട്ടോയാണെന്ന് വായനക്കാരെ വിശ്വസിപ്പിക്കാന്‍ ഫേസ്ബുക്കില്‍ നിന്ന് ഫോട്ടോ ചൂണ്ടിയെടുത്ത് പ്രസിദ്ധീകരിച്ചത്. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, പ്രസംഗിക്കുന്ന യോഗത്തില്‍ അംഗങ്ങള്‍ ബഹളം വെക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വാര്‍ത്ത നല്‍കിയത്. എന്നാല്‍ പ്രസംഗം സാകൂതം വീക്ഷിക്കുന്ന സദസ്സിനേയും, നിശബ്ദതയുടെ...