കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചു; സിപിഎം പ്രവര്‍ത്തകന്റെ വീട് തകര്‍ത്തു

on May 27, 2012

കാഞ്ഞങ്ങാട്: ചിത്താരി കടപ്പുറത്ത് ഉടലെടുത്ത സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തിന് അയവ് വന്നില്ല. വ്യാഴാഴ്ച രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഒരു സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. സിപിഎം പ്രവര്‍ത്തകന്റെ വീട് അടിച്ച് തകര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചിത്താരിക്കടപ്പുറത്തെ വിനോദനാണ് (37) അക്രമത്തിനിരയായത്. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. ചിത്താരിക്കടപ്പുറത്തെ കൊട്ടന്റെ കടയില്‍ മൊബൈല്‍ ഫോണില്‍ റീ ചാര്‍ജ്ജ് ചെയ്യാന്‍പോയ വിനോദനെ സിപിഎം പ്രവര്‍ത്തകന്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിച്ചു. വിനോദനെ ആക്രമിക്കുന്നത് തടഞ്ഞ സഹോദരി പ്രസന്നയ്ക്കും മര്‍ദ്ദനമേറ്റു. അതിനിടെ സിപിഎം പ്രവര്‍ത്തകനായ സന്തോഷിന്റെ വീടിന് നേരെ ഒരു സംഘം ആക്രമണം നടത്തി. കോണ്‍ഗ്രസ്...

മഡിയനില്‍ വീടിന് നേരെ അക്രമം

on May 27, 2012

അജാനൂര്‍: കഴിഞ്ഞ കലാപത്തിന്റെ നടുക്കത്തില്‍ നിന്നും സമാധാനത്തിലേക്ക് തിരിച്ചുവന്ന മാണിക്കോത്ത് മഡിയനില്‍ വീണ്ടും സാമൂഹ്യ ദ്രോഹികളുടെ അതിക്രമം. രണ്ട് ദിവസം മുമ്പ് ഗൃഹപ്രവേശനം നടത്തിയ മാട്ടുമ്മല്‍ മജീദിന്റെ വീടിനും കാറിനും നേരെ അക്രമണം നടന്നു. വീട്ട് മതിലിന്റെ ഗേയിറ്റില്‍ സ്ഥാപിച്ച വിളക്കുകള്‍ തകര്‍ത്തു. തൊട്ടടുത്ത യു .വി. മുഹമ്മദിന്റെ പറമ്പില്‍  കയറി വാഴകളും കൃഷികളും നശിപ്പിച്ചു. തുടരേ തുടരേ നടക്കുന്ന മനുഷ്യത്വ രഹിതമായ അക്രമ സംഭവങ്ങള്‍ പ്രദേശത്തെ ജനങ്ങളെ വല്ലാതെ ഉത്കണ്ഠപ്പെടുത്തുന്നുണ്ട്.  മാണിക്കോത്ത് മഡിയനില്‍ ബോധപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അജാനൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ്  മുസ്ളിം ലീഗ് കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു...

CBSE 17ആം തവണയും - സഅദിയ്യ:ക്ക് നൂറുമേനി

on May 22, 2012

സി.ബി.എസ്.ഇ പത്താം ക്ലാസ് സഅദിയ്യ:ക്ക് നൂറുമേനി Posted by : Staff Reporter on : 2012-05-22 Share on facebookShare on twitterShare on print ദേളി: ജാമിഅ സഅദിയ്യ അറബിയ്യ കീഴിലുള്ള സഅദിയ്യ: ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍...

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് സേവനത്തിന്റെ പത്താം വര്‍ഷത്തിലേക്ക്

on May 20, 2012

കാഞ്ഞങ്ങാട്: പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ അന്ധ്രാ ബാങ്കിന്റേയും ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യവസായ ശൃംഖലയായ ജി. എം. ആര്‍. ഗ്രൂപ്പിന്റേയും സംയുക്ത സംരംഭമായ വെള്ളിക്കോത്ത് ഇന്‍ന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തനമാരംഭിച്ചിട്ട് മെയ് 18ന് ഒരു വര്‍ഷം...

ബൈക്ക് കല്‍വര്‍ട്ടിലിടിച്ച് യുവാവ് മരിച്ചു

on May 20, 2012

കാഞ്ഞങ്ങാട്: കല്‍വര്‍ട്ടില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. പാടിക്കാനം നാട്ടാങ്കല്ലില്‍ താമസിക്കുന്ന സജിത്താ (29)ണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് പടിഞ്ഞാറേക്കര റോഡിലാണ് അപകടം. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ് സജിത്ത്. പെരിയയിലെ പുഷ്പവേണിയുടെയും...

ടൂണീഷ്യയിലെ പുതിയ അംബാസഡറായി കാസര്‍കോട് സ്വദേശിനി ചുമതലയേറ്റു

on May 20, 2012

ന്യൂഡല്‍ഹി: ട്യൂണീഷ്യയിലെ അംബാസഡറായി കാസര്‍കോട് സ്വദേശിനി നഗ്മ മാലിക് മുഹമ്മദ് ചുമതലയേറ്റു. പുതിയപുര ഹബീബുല്ലയുടെയും സുലൂബാനു മനുപ്പാടിയുടേയും മകളായ നഗ്മ മാലിക് 1991 ബാച്ചിലെ ഐ.എഫ്.എസ് ജേതാവാണ്‌. തെരുവത്തെ ഹാഷിം സ്ട്രീറ്റിലും ചെമനാട്ടുമാണ്‌...

സ്വപ്നതുല്യം ഈ വിജയം; പ്ളസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി അഹമ്മദ് നഷാത്തും സ്വാതി കൃഷ്ണയും

on May 17, 2012

കാസര്‍കോട്: അഹമ്മദ് നഷാത്തിനും സ്വാതി കൃഷ്ണക്കും സ്വപ്ന തുല്യമാണ് ഈ വിജയം. പ്ളസ്ടു പരീക്ഷയില്‍ സയന്‍സില്‍ 1200ല്‍ 1200 മാര്‍ക്കും നേടി ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാ ര്‍ത്ഥി സി.എ. അഹമ്മദ് നഷാത്ത്, ബോവിക്കാനം ഹയര്‍ സെക്കണ്ടറി സ്കൂളിലെ...

മൂലക്കണ്ടത്ത് വ്യാജവാറ്റ് കേന്ദ്രങ്ങള്‍

on May 13, 2012

മൂലക്കണ്ടത്ത് വ്യാജവാറ്റ് കേന്ദ്രങ്ങള്‍ Published on Mon, 05/07/2012 - 10:45 ( 6 days 4 hours ago) (+)(-) Font Size    ShareThis കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തിലെ മൂലക്കണ്ടത്ത് വ്യാജവാറ്റ് കേന്ദ്രങ്ങള്‍. മാവുങ്കാലുനിന്ന് അര കിലോമീറ്റര്‍ മാറി ദേശീയ പാതയോരത്തും പരിസര പ്രദേശങ്ങളിലുമായാണ് വ്യാജവാറ്റ് യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളടക്കമുള്ള 30ഓളം സംഘങ്ങളാണ് വ്യാജവാറ്റ് വില്‍പനക്ക് പിന്നില്‍. വ്യാജചാരായം കഴിച്ച് ഈ മേഖലയില്‍ അഞ്ചുപേര്‍ വിവിധ സന്ദര്‍ഭങ്ങളിലായി മരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, മഡിയന്‍, ചാലിങ്കാല്‍, പൊള്ളക്കട പ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിന് തൊഴിലാളികളാണ് വ്യാജചാരായത്തിനായി ഇവിടെ ദിനവും എത്തുന്നത്. പഞ്ചായത്തും എക്സൈസ് വകുപ്പും ആരോഗ്യവകുപ്പ് അധികൃതരും കുടുംബശ്രീ പ്രവര്‍ത്തകരും...
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com