കാഞ്ഞങ്ങാട്: ജിന്ന്ചികിത്സയ്‌ക്കെത്തിയവരെ തരിച്ചയച്ചതിന് കുണിയയില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ വീടാക്രമണം. കുണിയ സ്വദേശി ഇബ്രാഹിം ഹാജിയുടെ വീടാണ് ആക്രമിച്ചത്. സംഭവത്തില്‍ 10പേരെ ബേക്കല്‍ പോലീസ് അറസ്റ്റ്‌ചെയ്തു. കാസര്‍കോട് സ്വദേശികളായ കബീര്‍, റഹ്മാന്‍, താജുദ്ദീന്‍, ഷിഹാബുദ്ദീന്‍, അന്‍വര്‍ സാദത്ത്, മുസമ്മില്‍, ഖലീല്‍, ഷമീര്‍, കൈസല്‍, റാബിത്ത് എന്നിവരെയാണ് അറസ്റ്റ്‌ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുണിയയിലെ ജിന്ന്ചികിത്സയ്ക്കായി കഴിഞ്ഞദിവസം തളങ്കരയില്‍നിന്ന് ഒരു കുടുംബം എത്തിയിരുന്നു. സ്ത്രീകള്‍ അടങ്ങുന്ന ഈ കുടുംബത്തെ ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തിലുള്ളവര്‍ വ്യാജ ജിന്നിന്റെ വികൃതികളെ പറഞ്ഞു ഉല്‍ബുദ്ധരാക്കി തിരിച്ചയച്ചിരുന്നു. ഇത് ചോദ്യംചെയ്യാന്‍ എത്തിയ ജിന്നിന്റെ ഗുണ്ടാ സംഘമാണ് വീട്ടിനുനേരെ അക്രമം നടത്തിയതെന്ന് പോലീസ്...