
റബാത്ത് (മൊറോക്കോ): മൊറോക്കോ രാജാവ് മുഹമ്മദ് ആറാമനുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചര്‍ച്ച നടത്തി. ഇന്ത്യയും മൊറോക്കോയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്. റബാത്തിലെ റോയല്‍ പാലസില്‍ നടന്ന ചര്‍ച്ചയില്‍ ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. മൊറോക്കോ വഖ്ഫ് ഇസ്‌ലാമിക കാര്യ മന്ത്രായലം സംഘടിപ്പിച്ച അന്താരാഷ്ട്ര ഇസ്‌ലാമിക് കോണ്‍ഫറന്‍സില്‍ സംബന്ധിക്കാനാണ് കാന്തപുരം മൊറോക്കോയിലെത്തിയത്. മൊറോക്കോയിലെ ഇന്ത്യന്‍ അംബാസിഡര്‍ ബ്രിജ്ത്യാഗിയെയും അദ്ദേഹം സന്ദര്‍ശിച്ചു. മര്‍കസ് സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടും കാന്തപുരത്തെ അനുഗമിക്കുന്നുണ്ട്
0 comments:
Post a Comment