
അബൂദാബി : 50 വര്‍ഷം മുമ്പ് കാഞ്ഞങ്ങാട്ട് പ്രാക്ടീസ് ആരംഭിച്ച ഡോ. അഹമ്മദ് പ്രഗത്ഭനായ ഗൈനക്കോളജിസ്റ്റായിരുന്നപ്പോള്‍ തന്നെ കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും വിദ്യാഭ്യാസപ്രമായി പിന്നോക്കം നിന്നിരുന്ന കാഞ്ഞങ്ങ്നാടിനു ന്യൂന പക്ഷത്തിന്റെ പിന്നോക്ക വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരൊഗതിക്കു വേണ്ടി നിസ്വാര്‍ത്ത്മായി പ്രവര്‍ത്തിച്ച അദ്ദേഹം കാഞ്ഞങ്ങാട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഓര്‍ഫനേജ് ഐ.ടി.സി ക്രസന്റ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍, എന്നിവ സ്ഥാപിച്ചതിലൂടെ കാഞ്ഞങ്ങാട്ട് വിദ്യഭ്യാസ് വിപ്ലവം തന്നെ സൃഷ്ടിച്ചു കൂടാതെ സാംസ്കാരിക സംഘടനയായ വിജ്ഞാന വേദിയുടെ രൂപീകരണത്തിലും മുന്‍നിന്ന് പ്രവര്‍ത്തിച്ചു. കുപ്പത്തൊട്ടിയില്‍ നിന്നും ഭക്ഷണം ശേഖരിക്കുകയായിരുന്ന 2 അനാഥരെ കാണാനിടയായ അദ്ദേഹം അവരെ സ്ന്തം വീട്ടില്‍ അഭയം നല്‍കി തുടക്കം കുറിച്ച അദ്ദേഹം പിന്നീട് അനാഥരുടെ സംരക്ഷണത്തിനായുള്ള കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന കെട്പ്പറ്റുക്കുന്നതില്‍ കല്ലട്ര ഹാജിയുടേ കൂടെ മുന്നിട്ടിറങ്ങകയായിരുന്നു.ഇതിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്ന ഡോ. അഹമ്മദ് മരണം വരെ യതീംഖാന യുടെ സജീവ പ്രവര്‍ത്തനായിരുന്നു.ജാതി മത ഭേദമന്യെ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് സൌജന്യ ചികിത്സ നല്‍കുന്നതില്‍ വ്യാപൃതനായിരുന്നു അദ്ദേഹംയതീംഖാന പരിസരത്ത് ഫ്രീ ക്സ്ലിനിക്കും നടത്തിയിരുന്നു. ഡോ അഹമ്മദ് അരിമലയുടെ വിയോഗം കാഞ്ഞങ്ങാടിനു നഷടപ്പെട്ടത് നിസ്വാര്‍ത്ഥ സേവകനെ യാണെന്നു യോഗം വിലയിരുത്തി.അബൂദാബി ഇസ്ലമിക് സെന്റര്‍ ഓഡിറ്റൊറിയത്തില്‍ നടന്ന അനുശോചന യോഗത്തില്‍ യതീംഖാന അബൂദാബി പ്രസിഡന്റ് സി.കെ റഹ്മത്തുള്ള ജന. സെക്രട്ടറി ഷംസീര്‍ അതിഞ്ഞാല്‍, പി.പി കുഞ്ഞബ്ദുല്ല,കല്ലൂരാവി അഹ്മദാജി,സലാം പാലാട്ട് , സി.ബി. അഹമദ് , ഇസ്ലാമിക് സെന്റര്‍ അഡ്മിന്‍ അയ്യുബ് ഖാന്‍ തുടങ്ങിയ്‌വര്‍ പ്രസംഗിച്ചു
0 comments:
Post a Comment