
കാഞ്ഞങ്ങാട്: അജാനൂര്‍ കൂര്‍മ്പ ഭഗവതി ക്ഷേത്രത്തില്‍ നിന്നു തെയ്യം വരവോടെ മഡിയന്‍ കൂലോം പാട്ടുല്‍സവത്തിന് തുടക്കമായി. തുടര്‍ന്നു കലാപരിപാടികളും ഉണ്ടായി. ഇന്ന് ഉച്ചയ്ക്ക് അടോട്ട് മുത്തേടത്ത് കുതിരില്‍ നിന്നു കാഴ്ചവരവ് ഉണ്ടാകും. വൈകിട്ട് ആറിന് നെരോത്ത് പെരട്ടൂര്‍ കൂലോം, മുളവന്നൂര്‍ ഭഗവതി ക്ഷേത്രം, കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നു തെയ്യം വരവുണ്ടാകും.രാത്രി എട്ടിന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതക്കച്ചേരി.
നാളെ ഉച്ചയ്ക്ക് മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നു തെയ്യം വരവുണ്ടാകും. രാത്രി എട്ടിനു ഗാനമേള. 14ന് പുലര്‍ച്ചെ 4.30ന് വെടിക്കെട്ട്, വൈകിട്ട് 5.30ന്പുറത്തെഴുന്നള്ളത്ത്. 15ന് ഉച്ചപൂജയ്ക്കുശേഷം പെരട്ടൂര്‍ കൂലോം മുളവന്നൂര്‍ ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലേക്ക് തെയ്യങ്ങള്‍ തിരിച്ചെഴുന്നള്ളുന്നതോടെ ഉല്‍സവം സമാപിക്കും.
0 comments:
Post a Comment