
അബൂദാബി: യു.എ.ഇയിലെത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ന് വെള്ളിയാഴ് ച അബൂദാബി ഷെയിക് സായിദ് ഗ്രാന്റ് മസ്ജിദില്‍ ജുമുഅ നമസ്കാരത്തിനു ശേഷം പ്രഭാഷണം നടത്തും. 'വിശുദ്ധ റമദാന്‍, വിശുദ്ധ ഖുര്‍ ആന്‍' കാമ്പയിന്റെ ഭാഗമായിമബൂദാബി സെന്‍ട്രല്‍ എസ്.വൈ.എസ് കമമിറ്റി സംഘടിപ്പിക്കുന്ന പരിപാടി ഇന്ന് ജുമുഅ നമസ്കാരത്തിനു ശേഷം ഇത്തിസാലാത്തിനു സമീപമുള്ള ഷെയിക് സായിദ് ഗ്രാന്റ് മസ്ജിദില്‍ മസ്‌ജിദിലായിരിക്കും. ഈ മസ്ജിദില്‍ 30 വര്‍ഷം മുന്‍പ് കാന്തപുരം തുടങ്ങിയ വാര്‍ഷിക പ്രഭാഷണം തുടര്‍ച്ചയായി 30 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.ചില സാങ്കേതിക കാരണത്താല്‍ കഴിഞ്ഞവര്‍ഷം മറ്റോരു പള്ളിയിലേക്ക് മാറ്റിയ വാര്‍ഷിക പ്രഭാഷണം ഈ വര്‍ഷം മുതല്‍ കൂടുതല്‍ വിപുലമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
0 comments:
Post a Comment