
ചിത്താരി: പതിനൊന്നരലക്ഷം രൂപ വിലവരുന്ന ഇന്നോവകാറിന് തീയിട്ടു. സൗത്ത് ചിത്താരി കൂളിക്കാട് മീത്തല്‍ വീട്ടില്‍ സൈനബ ഹസൈനാര്‍ ആര്‍ സി ഉടമസ്ഥയായുള്ള കെ.എല്‍ 60-4638 നമ്പര്‍ വെള്ള ഇന്നോവകാറിനാണ് തീയിട്ടത്.വീട്ടുമുറ്റത്തെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവക്ക് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് തീ വെച്ചതെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തി. ഇന്നോവയുടെ നാല് ടയറുകള്‍ക്കും മുന്‍വശം ഗ്ലാസിനും തീ പിടുത്തമുണ്ടായി. വാഹനത്തിന് തീ പിടിച്ച വിവരമറിഞ്ഞ് ഉറക്കമുണര്‍ന്ന വീട്ടുകാര്‍ തീ നിയന്ത്രിക്കുകയായിരുന്നു. സൈനബയുടെ മകന്‍ മുഹമ്മദ് കുഞ്ഞി ഉപയോഗിക്കുന്ന ഇന്നോവയ്‌ക്കാണ് തീവെപ്പുണ്ടായത്. പിതാവിന്റെ സഹോദരങ്ങളുടെ മക്കളായ ബദറു, നസീര്‍ എന്നിവരാണ് ബൈക്കിലെത്തി വാഹനത്തിന് തീയിട്ടതെന്ന് മുഹമ്മദ് കുഞ്ഞി വ്യക്തമാക്കി. മുഹമ്മദ് കുഞ്ഞി ഹൊസ്‌ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. ബദറു മുഹമ്മദ് കുഞ്ഞിയുമായി ഗള്‍ഫില്‍ വെച്ച് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ അക്രമം നടന്നിരുന്നു. ഈ സംഭവത്തില്‍ ഹൊസ്‌ദുര്‍ഗ് പോലീസ് രണ്ടു കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
0 comments:
Post a Comment