
കക്കൂത്തില്‍ ദൈനബ ചിത്താരി നിര്യാതനായി
Shafi Chithari on Aug 26, 2009
ചിത്താരി: കക്കൂത്തില്‍ ദൈനബ ചിത്താരി (70) നിര്യാതനായിപരേതനായ് കക്കൂത്തില്‍ അബ്ദുല്‍റഹിമാന്റെ ഭാര്യയാണ്. ഇന്നു രാവിലെ 11 മണിക്കായിരുന്നു സ്വന്തം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അഷറഫ്, മൂസ, എന്നീ ആണ് മക്കളും, മറിയ, ഫൌസിയ ഷമീമ എന്നീ പെണ്‍ മക്കളും ഉണ്ട് , മ്രതദേഹം ഇന്നു രാത്രി ചിത്താരി മൊഹ് യ്ദ്ദീന്‍ ജുമാ മസ്ജിദില്‍ ഖബറടക്കു...
ചിത്താരിയിലെ വ്യവസായ പ്രമുന്‍ ബെസ്റ്റ് ഇന്ത്യ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി
Shafi Chithari on Aug 24, 2009
ചിത്താരി സ്കൂള്‍ പുറത്താക്കിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു
Shafi Chithari on Aug 24, 2009
ചിത്താരി: വൈകിയെത്തിയതിനെ തുടര്‍ന്ന് ക്ലാസ്സില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥിനി സ്‌കൂള്‍വരാന്തയില്‍ കുഴഞ്ഞുവീണു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ പരാതിയുമായി പോലീസിലെത്തി. ചിത്താരി ജമാഅത്ത് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി അതിഞ്ഞാല്‍ സ്വദേശിനിയായ ഫര്‍സാന(16)യാണ് വെള്ളിയാഴ്‌ച രാവിലെ സ്‌കൂളില്‍ കുഴഞ്ഞുവീണത്. രാവിലെ ക്ലാസ്സ് ആരംഭിച്ചശേഷം എത്തിയ ഫര്‍സാനയെ അധ്യാപിക ക്ലാസ്സില്‍ കയറ്റാതെ പുറത്ത് നിര്‍ത്തുകയായിരുന്നു. മണിക്കൂറുകളോളം ക്ലാസ്സിന് പുറത്ത്‌നിന്ന വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഫര്‍സാന കുഴഞ്ഞുവീണതില്‍ ക്ഷുഭിതരായ ബന്ധുക്കള്‍ വെള്ളിയാഴ്‌ച തന്നെ അധ്യാപികയ്‌ക്കെതിരെ ഹൊസ്‌ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയാ...
ബേക്കല്‍ ഇബ്രാഹിം നിര്യാതനായി
Shafi Chithari on Aug 24, 2009
ചിത്താരി: ബേക്കല്‍ തായല് ഇബ്രാഹിം ഹാജി(65)നിര്യാതനായി .ഏറെ ക്കാലമായി ഗല്‍ഫിലായിരുന്ന മൂന്നു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഇന്നു രാവിലെ 4.30 മണിക്കായിരുന്നു സ്വന്തം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ചിത്താരിയിലെ പരേതനായ മാട്ടുമ്മല്‍ മൊയ്തീന്‍ ന്റെ മകളായ് അയിഷബിയാണ് ഭാര്യദുബായില്‍ ജോലിചെയ്യുന്ന റഷീദ്, ജംഷീദ് ( ബി കോം വിദ്യാര്‍ത്തി), സീനത്ത് അമീര്‍, ഷാഹിദ എന്നിവര്‍ മക്കളാണ്, മരുമക്കള്‍: അമീര്‍ മേല്പറമ്പ്, മൊയ്തീന്‍ നീലേശ്വരം. ദുബായില്‍ നിന്നും മകന്‍ റഷീദ് ഇന്നു വയ്കുന്നേരം നാട്ടിലെത്തും മ്രതദേഹം ഇന്നു രാത്രി ബേക്കല്‍ ഹയ്ദ്രൊസ് ജുമാ മസ്ജിദില്‍ ഖബറടക്കും.http://www.kasaragodvartha.com/viewdeath.php?id=15...
മെട്രോ മുഹമ്മദ് ഹാജി യുടെ നേത്രത്തില്‍ ചെര്‍ക്കളയില്‍ മെഡിക്കല്‍ കോളജ് വരുന്നു
Shafi Chithari on Aug 22, 2009
മെട്രോ മുഹമ്മദ് ഹാജി യുടെ നേത്രത്തില്‍ ചെര്‍ക്കളയില്‍ മെഡിക്കല്‍ കോളജ് വരുന്നുകാസര്‍കോട്: മെഡിക്കല്‍ കോളജ് ചെര്‍ക്കളയില്‍ സ്ഥാപിക്കുവാന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്‌ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാസര്‍കോട് മെഡിക്കല്‍ കോളജ് ആന്റ് ഇസ്റ്റിറ്റിയൂഷന്‍സ് കമ്പനി ഡയറക്‌ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. കമ്പനി ഡയറക്‌ടര്‍മാരായി ഡോ. മൂസക്കുഞ്ഞി, കല്ലട്ര ഇബ്രാഹിം, സി.എ.അഹമ്മദ് ഹാജി ചെര്‍ക്കള എന്നിവരെകൂടി നാമനിര്‍ദ്ദേശം ചെയ്‌തു. 150 കോടി രൂപ ചിലവിലാണ് പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടം 15 പാരാമെഡിക്കല്‍ സ്ഥാപനങ്ങളും രണ്ടാംഘട്ടം 500 കിടക്കകളുള്ള മെഡിക്കല്‍ കോളജ് ആസ്‌പത്രിയും മൂന്നാം ഘട്ടം മെഡിക്കല്‍ കോളജും ഡെന്റല്‍ കോളജും സ്ഥാപിക്കും. യോഗത്തില്‍ മാനേജിംഗ് ഡയറക്‌ടര്‍ ഡോ. കെ. സക്കരിയ്യ, ഡയറക്‌ടര്‍മാരായ മെട്രോ മുഹമ്മദ് ഹാജി,...
വിജ്ഞാനവേദി റമസാന്‍ പ്രഭാഷണം ഞായറാഴ്‌ച മുതല്‍
Shafi Chithari on Aug 22, 2009
വിജ്ഞാനവേദി റമസാന്‍ പ്രഭാഷണം ഞായറാഴ്‌ച മുതല്‍കാഞ്ഞങ്ങാട്: വിജ്ഞാന വേദിയുടെ ആഭിമുഖ്യത്തിലുള്ള റമസാന്‍ പ്രഭാഷണം ഞായറാഴ്‌ച മുതല്‍ എല്ലാ ഞായറാഴ്‌ചകളിലും നോര്‍ത്ത്‌കോട്ടച്ചേരി ഹിറാ പബ്ലിക് സ്‌കൂളില്‍ നടത്താന്‍ വേദി യോഗം തീരുമാനിച്ചു.നാളെ 1.30 ന് വി.കെ. ഹംസ അബ്ബാസ് പ്രഭാഷണം ഉദ്‌ഘാടനം ചെയ്യും. പടന്ന ജുമാമസ്‌ജിദ് ഖത്തീബ് ഉമര്‍ ഹുദവി പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ഞായറാഴ്‌ചകളില്‍ പ്രശസ്‌ത പണ്‌ഡിതരും വാഗ്മികളും പ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഇ.എം. അബ്‌ദുല്‍ ഹക്കീം മൗലവി എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ട്രഷറര്‍ എ.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എന്‍.എ. ഖാലിദ്, ടി. മുഹമ്മദ് അസ്‌ലം, സി. മുഹമ്മദ്‌കുഞ്ഞി, എം. ഇബ്രാഹിം, പി.പി.കുഞ്ഞബ്‌ദുല്ല, സി.എച്ച്. ഇബ്രാഹിം...
അതിഞ്ഞാലില്‍ റമസാന്‍ പ്രഭാഷണം ശനിയാഴ്‌ച
Shafi Chithari on Aug 22, 2009
അതിഞ്ഞാലില്‍ റമസാന്‍ പ്രഭാഷണം ശനിയാഴ്‌ചകാഞ്ഞങ്ങാട്: ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അജാനൂര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അതിഞ്ഞാല്‍ ലീഗ് ഹൗസില്‍ ശനിയാഴ്‌ച 1.30 ന് റമസാന്‍ പ്രഭാഷണം നടക്കും. റമസാന്‍ വിചിന്തനം എന്ന പരിപാടിയില്‍ ഷാര്‍ജ മതകാര്യ മന്ത്രാലയത്തിലെ ഇമാം പി.അബ്‌ദുല്‍ ഖാദര്‍ മൗലവി കൊളവയല്‍ പ്രഭാഷണം നടത്ത...
ശിഹാബ് തങ്ങള്‍ : ചിത്താരിയില്‍ ആത്മീയ നേതാവിന് അനുസ്മരണം
Shafi Chithari on Aug 20, 2009
ചിത്താരി : ചിത്താരിയോട് എന്നും ആത്മ ബന്ധം പുലര്‍ത്തിയിരുന്ന അന്തരിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ചിത്താരിയില്‍ ചൊവ്വാഴ്ച് രാത്രി സൌത്ത് ചിത്താരി മുസ്ലിം ജമാഅത്ത് അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് ദിക്ര്‍ ഹല്‍ഖ, ജനാസ നമസ്കാരം, അന്നദാനവും നടന്നു.ചിത്താരി ജമാഅത്തിന്റെ ആരംഭം മുതലെ ചിത്താരി ഹാജിയുടേ കൂടെ എന്നും ചിത്താരിക്ക് ആത്മീയ നേത്രത്വം നല്‍കിവന്നിരുന്ന മര്‍ഹൂം പി.എം.എസ്.എ. പൂകോയ തങ്ങളെയും ശേഷം മുഹമ്മദലി ശിഹാബ് തങ്ങളുടെയും നഷ്ടം നികത്താനാവത്തതാണെന്ന് അനുസ്മരണത്തില്‍ പങ്കെടുത്തവര്‍ പറഞ...
കാഞ്ഞങ്ങാട് ലക്ഷങ്ങളുടെ കള്ളനോട്ടിറങ്ങി
Shafi Chithari on Aug 20, 2009
കാഞ്ഞങ്ങാട്: ഓണത്തിരക്കിനിടെ കാഞ്ഞങ്ങാട്ട് വന്‍ തോതില്‍ കള്ളനോട്ടുകളിറങ്ങിയതായി സൂചന. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വ്യാഴാഴ്‌ച 500ന്റെ മൂന്ന് കള്ളനോട്ടുകള്‍ ലഭിച്ചു. തൈക്കടപ്പുറത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന ചിട്ടിയിലേക്ക് നല്‍കിയ നോട്ടുകെട്ടുകള്‍ക്കിടയിലാണ് 500ന്റെ മൂന്ന് വ്യാജനോട്ടുകള്‍ കണ്ടെത്തിയത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ ചിട്ടിതുക പ്രാദേശിക ബാങ്കില്‍ നിക്ഷേപിക്കാനെത്തിയപ്പോള്‍ ബാങ്ക് അധികൃതരാണ് കള്ളനോട്ടുകള്‍ തിരിച്ചറിഞ്ഞത്. പിന്നീട് ഈ നോട്ടുകള്‍ ബാങ്ക് അധികൃതര്‍ തന്നെ നശിപ്പിച്ചു. ഇടക്കാലത്തിന് ശേഷമാണ് ജില്ലയില്‍ വീണ്ടും കള്ളനോട്ടുകള്‍ വ്യാപകമായിരിക്കുന്നത്. വിദേശത്തുനിന്നുമെത്തിക്കുന്ന കള്ളനോട്ടുകളാണ് ജില്ലയില്‍ വ്യാപകമായിരിക്കുന്നതെന്നാണ് സൂചന. കള്ളനോട്ടിനെതിരെ ജാഗ്രത പാലിക്കാന്‍ അധികൃതര്‍...
ശിഹാബ് തങ്ങള്‍ ഉന്നതനായ ആത്മീയ വ്യക്തിത്വം: കാഞ്ഞങ്ങാട് ഖാസി
Shafi Chithari on Aug 20, 2009
കാഞ്ഞങ്ങാട്: ആത്മീയ ഔന്നത്യത്തില്‍ വിരാജിക്കുമ്പോഴും രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളുടെ ബാഹ്യ വേഷത്തിലൊളിപ്പിച്ച് ആത്മീയതയുടെ ബാഹ്യ വേഷങ്ങള്‍ വെടിഞ്ഞവ്യക്തിത്വമാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. കയ്യില്‍ സദാ ചലിച്ച് കൊണ്ടിരുന്ന തസ്‌ബീഹ് മാലയോ വേഷത്തില്‍ ആത്മീയതുടെ ബാഹ്യമോടിയോ തങ്ങളില്‍ പ്രകടമായിട്ടില്ലായിരിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സും ചിന്തയും ആത്മീയതയുടെ ഉത്തുംഗതയിലായിരുന്നു. പ്രവാചക പ്രഭുവിന്റെ സ്വഭാവ മഹിമയായിരുന്നു തങ്ങളുടെ പ്രകൃതത്തിലുടനീളം പ്രകടമായത്, ജിഫ്‌രി തങ്ങള്‍ പറഞ്ഞു. കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്‌മരണ പ്രാര്‍ത്ഥനാ സദസ്സ് ഉദ്‌ഘാടനം ചെയ്‌ത്...
കാഞ്ഞങ്ങാട് നഗരസഭയില്‍ ബി.ജെ.പി സഹായത്തോടെ യു.ഡി.എഫിന് നഗരഭരണം നിലനിര്‍ത്താന്‍ സാധിക്കും.
Shafi Chithari on Aug 20, 2009
കാഞ്ഞങ്ങാട് നഗരസഭയില്‍ ചെയര്‍മാന്‍പദം എം.പി.ജാഫര്‍ ആവശ്യപ്പെട്ടുകാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരസഭയില്‍ അവസാനവര്‍ഷത്തെ ചെയര്‍മാന്‍പദം മുന്‍പൊതുമരാമത്ത് സ്റ്റാന്റിംഗ്‌കമ്മിറ്റി ചെയര്‍മാനായ ലീഗ് നേതാവ് എം.പി.ജാഫര്‍ പാര്‍ട്ടിനേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ യു.ഡി.എഫ് പക്ഷത്ത് നില്‍ക്കുന്ന കല്ലൂരാവി വാര്‍ഡിലെ സ്വതന്ത്രകൗണ്‍സിലര്‍ ഹസിനാര്‍ കല്ലൂരാവിയും ചെയര്‍മാന്‍പദത്തിനായി രംഗത്ത് വരികയും നിലവിലെ നഗരസഭാചെയര്‍മാന്‍ അഡ്വ.എന്‍.എ.ഖാലിദ് തത്‌സ്ഥാനത്ത് നിന്നും ഒഴിയാന്‍ സാധ്യത വിരളമായതും മുസ്ലീംലീഗിനെ കടുത്തപ്രതിസന്ധിയിലേക്കാണ് നയിച്ചിരിക്കുന്നത്. നഗരസഭയില്‍ മുസ്ലീംലീഗ് ജില്ലാസെക്രട്ടറിയായ അഡ്വ.എന്‍.എ.ഖാലിദിന് ചെയര്‍മാനായി ബി.ജെ.പി സഹായത്തോടെ യു.ഡി.എഫിന് ഭരണത്തിലേറുന്നതിനായി ബി.ജെ.പി സ്വതന്ത്രന്‍ ഉണ്ണികൃഷ്‌ണന് പൊതുമരാമത്ത്...
കാറുകള്‍ കവര്‍ച്ച ചെയ്‌തകേസില്‍ നാലരവര്‍ഷം കഠിനതടവ്
Shafi Chithari on Aug 20, 2009
കാഞ്ഞങ്ങാട്: ചിത്താരി കേന്ദ്രീകരിച്ച് മൂന്ന് കാറുകള്‍ കവര്‍ച്ച ചെയ്‌ത കുപ്രസിദ്ധവാഹന കവര്‍ച്ചക്കാരന്‍ പടന്നക്കാട് കരുവളത്തെ ഫാത്തിമ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുനിയില്‍ വീട്ടില്‍ അബ്‌ദുര്‍റഹ്‌മാന്‍ എന്ന റഹീമിനെ(25) ഹൊസ്‌ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി നാലരവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. സെന്‍ട്രല്‍ ചിത്താരിയിലെ വൈറ്റ്‌ഹൗസ് അബ്‌ദുല്ലയുടെ മകന്‍ സി.എച്ച്.ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള മൂന്നേമുക്കാല്‍ലക്ഷംരൂപ വിലവരുന്ന മാരുതിസെന്‍കാറും ചാമുണ്‌ഡിക്കുന്നിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ സി.എച്ച്.കരീമിന്റെ ഉടമസ്ഥതയിലുള്ള ആറ്‌ലക്ഷത്തോളംരൂപ വിലവരുന്ന കെ.എല്‍ 14 ബി-4636 നമ്പര്‍ കറുപ്പ് സ്‌കോര്‍പ്പിയോ കാറും അജാനൂര്‍ മാണിക്കോത്തെ മുഹമ്മദിന്റെ മകന്‍ അബ്‌ദുര്‍റഹ്‌മാന്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള...
കാസര്‍കോട് ജില്ലാ KMCC - ശിഹാബ് തങ്ങള്‍ സ്‌മരണിക പുറത്തിറക്കുന്നു
Shafi Chithari on Aug 20, 2009
Posted by : Shafi Chithari on : 2009-08-16അബുദാബി: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്‌മരണക്കായി അബുദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി സ്‌നേഹോപഹാരം പ്രസിദ്ധീകരിക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ തന്നെ ഇതിഹാസമായി പരിണമിച്ച മലയാളത്തിന്റെ ഈ മാതൃകാ മനീഷിയുമായി ബന്ധപ്പെട്ടവരുടെ ഓര്‍മകള്‍ പങ്കുവെക്കാനുള്ള ഈ സദ്‌ശ്രമത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് പ്രസിഡന്റ് പി.കെ അഹമ്മദ് ബല്ലാകടപ്പുറം അഭ്യര്‍ത്ഥിച്ചു. ശിഹാബ് തങ്ങളുമായി ഹൃദയബന്ധം പുലര്‍ത്തുകയും നിരന്തരം ബന്ധപ്പെടുകയും ചെയ്‌ത സാധാരണക്കാര്‍ക്കും മറ്റിടങ്ങളില്‍ അവസരം കിട്ടാതെ പോകുന്ന അനുഭവജ്ഞര്‍ക്കുമുള്ള വേദിയായിരിക്കും ഈ സ്‌മരണിക. ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍, അദ്ദേഹത്തെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍, ലേഖനങ്ങള്‍, കവിതകള്‍ 02 6264470 എന്ന നമ്പറില്‍...
സാമുഹ്യ സേവനം വിശ്വാസത്തിന്റെ ഭാഗം : സ്വാലിഹ് സഅദി
Shafi Chithari on Aug 20, 2009
ചിത്താരി: സാമുഹ്യ സേവനം വിശ്വാസത്തിന്റെ ഭാഗമാണെന്നും യുവാക്കള്‍ സാമൂഹ്യ സേവന രംഗത്തും ദീനി രംഗത്തും സ്തുതിയര്‍ഹമായ സേവനം കാഴ്ചവെക്കനമെന്നും സഅദിയ ശരീഅത്ത് കോളേജ് മുദരിസ്സ്വാലിഹ് സഅദി പ്രസ്താവിച്ചു. നബിദിനത്തോട് അനുബന്ധിച്ച് എസ്. എസ്. എഫ് സൌത്ത് ചിത്താരി യൂനിറ്റ് പുറത്തിറക്കിയ അല്‍് മൌലിദ് കീര്‍ത്തന പുസ്തകം പ്രകാശനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം..... ചിത്താരി മുഹമ്മദ്കുഞ്ഞി ഹാജി ആദ്യ കോപ്പി ഏറ്റുവാങ്ങി... കുട്ടശ്ശേരി ഉസ്താദ്, മടിക്കൈ അബ്ദുള്ള ഹാജി, മൂസ സഅദി, ചിത്താരി അബ്ദുള്ള സഅദി, ഖാജ ഹംസ, ഹാറൂണ്‍ ചിത്താരി , ഹബീബ് ചിത്താരി, സമദ് കൂളിക്കാട്, മജീദ് ഏ. കെ എന്നിവര്‍ സംബന്ധിച്ച...
ചിത്താരി: പെട്രോള്‍ പമ്പ് നിര്‍മ്മാണം തുടങ്ങി
Shafi Chithari on Aug 20, 2009
കാഞ്ഞങ്ങാട്: ചിത്താരി ചാമുണ്‌ഡിക്കുന്നിലെ പെട്രോള്‍ ബങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടസ്സപ്പെട്ട സംഭവം ഒത്തുതീര്‍പ്പിലായി. വീണ്ടും നിര്‍മ്മാണം തുടങ്ങി. പെട്രോള്‍ബങ്കിന്റെ പരിസരത്തുള്ള സ്ഥലമുടമയുടെ അനുവാദമില്ലാതെ ബങ്ക് തുടങ്ങാനുള്ള നീക്കത്തിനെതിരെ സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചതോടെയാണ് ബങ്ക്‌നിര്‍മ്മാണം തടസ്സപ്പെട്ടത്. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോമുഹമ്മദ് ഹാജിയുടെ മധ്യസ്ഥതയാല്‍ ഇരുകൂട്ടരും നടത്തിയ ചര്‍ച്ചയില്‍ പെട്രോള്‍ബങ്ക് നിര്‍മ്മാണം പുനരാരംഭിക്കാന്‍ തീരുമാനമായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (കണ്ണൂര്‍) റീജിയണല്‍ ഡയറക്‌ടര്‍ അനില്‍ കുമാറും ദീപാജ്വല്ലറി ഉടമ നാഗരാജനും മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുത്...
ചിത്താരി ഹയാത്തുല്‍ ഇസ്ലം മദ്രസ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
Shafi Chithari on Aug 20, 2009
ചിത്താരി ഹയാത്തുല്‍ ഇസ്ലം മദ്രസ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചുകാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്ലം മദ്രസ സുവര്‍ണ ജൂബിലി ആഘോഷം വിവിധ പരിപാടികളൊടെ സമാപിച്ചുചടങ്ങില്‍ ചിത്താരി ഹയാത്തുല്‍ ഇസ്‌ലാം മദ്രസയില്‍ 40 വര്‍ഷത്തിലേറെയായി മുഅല്ലിമായി സേവനമനുഷ്‌ഠിച്ചുവരുന്ന സി.എച്ച്. മുഹമ്മദ് മൗലവിയെയും പൂര്‍വവിധ്യാര്‍ത്ഥി ഉത്തര കേരളത്തിലെ പ്രശസ്‌ത ഗൈനക്കോളജിസ്റ്റും മന്‍സൂര്‍ ഹോസ്‌പിറ്റല്‍ മെഡിക്കല്‍ ഡയറക്‌ടറുമായ ചിത്താരി സ്വദേശി ഡോ. കെ. കുഞ്ഞഹമ്മദിനെയും സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് ആദരിച്ചു. ആഘോഷത്തിന്റെ ഭാഗമായി കെ.ടി. മാനു മുസ്‌ല്യാര്‍ നഗറില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ ഇവര്‍ക്ക് സമസ്‌ത കേര ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ഇരുവര്‍ക്കും ഉപഹാരം നല്‍കി. ജമാഅത്ത് പ്രസിഡണ്ട്...
ഹരിത ഭംഗിയുടെ ചിത്താരി
Shafi Chithari on Aug 20, 2009
കാസര്‍ഗോഡും ടൂറിസവും എന്ന കേട്ടാല്‍ ഏതൊരു സഞ്ചാരിയുടെയും മനസില്‍ ആദ്യം ഓടിയെത്തുക ബേക്കല്‍കോട്ടയും കടപ്പുറവുമാകും. എന്നാല്‍ കാസര്‍ഗോഡ് ജില്ലയില്‍ ഏറെയൊന്നും അറിയപ്പെടാത്ത നിരവധി ടൂറിസ്റ്റ് ആകര്‍ഷണങ്ങളാണ് ബേക്കലിന് പുറമേ ഉളത്. ഇത്തരമൊരു കേന്ദ്രമാണ് കാഞ്ഞങ്ങാടിന് സമീപമുള്ള ചിത്താരി എന്ന ചെറുദ്വീപ്കായലും കടലും ഒകെ ചേരുന്ന മഹോരമായ ഒരു ചെറുഗ്രാമത്തിന്‍റെ ഭാഗമാണ് ചിത്താരി ദ്വീപ്. തെങ്ങും തോപ്പുകള്‍ നിറഞ്ഞ ഈ ദ്വീപ് ഏതൊരു സഞ്ചാരിക്കും അപൂര്‍വ്വ സുന്ദരമായ അനുഭൂതി സമ്മാനിക്കും. കായലിന്‍റെ ഒത്ത നടുക്കുള്ള ചിത്താരി ദ്വീപിനെ ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിട്ടുണ്ട്. കരയില്‍ നിന്ന് ബോട്ട് മാര്‍ഗം മാത്രമെ ഈ ദ്വീപില്‍ എത്തിച്ചേരാനാകു.ഹരിതാഭമായ കായല്‍ പരപ്പും തീരത്തെ പഞ്ചാരമണലുമെല്ലാം ചിത്താരിയുടെ സൌന്ദര്യത്തിന് മാറ്റ് കൂട്ടുന്നു.കാഞ്ഞങ്ങാട്...
ശിഹാബ് തങ്ങളുടെ വിയോഗം:കാസര്‍കോടിനെ ദുഃഖത്തിലാഴ്ത്തി
Shafi Chithari on Aug 20, 2009
കാസര്‍കോട്: മുസ്ലിം കേരളത്തിന്റെ അവഗണിക്കാനാവാത്ത ശബ്ദവും സയ്യിദ് കുടുംബത്തിന്റെ വിളക്കുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണവാര്‍ത്ത കാസര്‍കോടിനെ കണ്ണീരിലാഴ്ത്തി. അപ്രതീക്ഷിതമായി വന്ന തങ്ങളുടെ വിയോഗവാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ ജില്ലയൊന്നാകെ വിതുമ്പുകയാണ്.കാഞ്ഞങ്ങാടും കാസറഗോഡും തളങ്കരയിലും ചിത്താരി യിലുമടക്കം തങ്ങള്‍ക്ക് ജില്ലയില്‍ മുഴുവന്‍ മസ്ജിദിലും പ്രാര്‍ഥന നടക്കുംരാഷ്ട്രീയമായ അഭിപ്രായവിത്യാസമുള്ളവര്‍ പോലും പാണക്കാട് തങ്ങളുടെ വ്യക്തിത്വത്തെയും ഐക്യബോധത്തെയും എന്നും അംഗീകരിച്ചിരുന്നു. ജില്ലയുമായി അടുത്തബന്ധം പുലര്‍ത്തിയ തങ്ങള്‍ നൂറുകണക്കിനു വേദികളിലൂടെ സമൂഹത്തിന് അനുഗ്രഹം ചൊരിഞ്ഞ് നിറസാന്നിധ്യമായിരുന്നു. അവസാന നാളുകളില്‍ മുസ്ലിം സമൂഹത്തിന്റെ ആദര്‍ശപരമായ ഐക്യത്തിനുവേണ്ടി നിലകൊണ്ട തങ്ങള്‍ കഴിഞ്ഞവര്‍ഷം...
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com