പ്രതിവര്‍ഷം 611.75 കോടി രൂപ ശമ്പളമുള്ള ജോലി രാജിവെക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത് കുഞ്ഞുമകളുടെ പരിഭവം!

on Sep 25, 2014

 പ്രതിവര്‍ഷം 611.75 കോടി രൂപ ശമ്പളമുള്ള ജോലി രാജിവെക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത് കുഞ്ഞുമകളുടെ പരിഭവം!

1 Comment   
 3 
 
 
25 Sep
ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് കമ്പനിയായ PIMCO യുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ മുഹമ്മദ് അല്‍ അരിയാന്‍ രാജിവെച്ചത് കഴിഞ്ഞ വര്‍ഷം സാമ്പത്തിക വൃത്തങ്ങളിലെ ചൂടുപിടിച്ച വാാര്‍ത്തയായിരുന്നു. ഒരു സൂചന പോലും നല്‍കാതെ ഒരു സുപ്രഭാyത്തില്‍ രാജിവെക്കുകയായിരുന്നു അദ്ദേഹം. 

പ്രതിവര്‍ഷം 100 ദശലക്ഷം ഡോളര്‍ (611.75 കോടി രൂപ) പ്രതിഫലമുള്ള ജോലിയില്‍നിന്ന് അദ്ദേഹം രാജിവെച്ചതിന്റെ കാരണങ്ങള്‍ ഏറെ ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കമ്പനി സ്ഥാപകനായ ബില്‍ ഗ്രോസുമായുള്ള അഭിപ്രായ വ്യത്യസം, ജോലി സമ്മര്‍ദ്ദം, കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. 

എന്നാല്‍, അതൊന്നുമല്ല കാര്യമെന്ന് ഒടുവില്‍ അദ്ദേഹം സമ്മതിച്ചിരിക്കുകയാണ്. വര്‍ത് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അസാധാരണമായ ആ കാരണം അദ്ദേഹം വെളിപ്പെടുത്തിയത്. കാര്യം മറ്റൊന്നുമല്ല, തന്റെ പത്തു വയസ്സുള്ള മകളുമായി നടത്തിയ ഒരു സാധാരണ സംഭാഷണമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. 

പല്ലു തേയ്ക്കുന്ന കാര്യത്തെക്കുറിച്ച് തന്റെ മകളോട് സംസാരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആ സംഭവം നടന്നത്. മകള്‍ അകത്തു പോയി ഒരു പട്ടിക തയ്യാറാക്കി അദ്ദേഹത്തിന് കൊടുത്തു. ബിസിനസ്, ജോലി തിരക്കുകള്‍ക്കിടയില്‍ പിതാവ് ശ്രദ്ധിക്കാതെ പോയ തന്റെ ജീവിതത്തിലെ 22 സുപ്രധാന കാര്യങ്ങളുടെ പട്ടികയാണ് മകള്‍ നല്‍കിയത്. 

മകളുടെ ജീവിതത്തിലെ നിര്‍ണായക കാര്യങ്ങള്‍ പോലും ചെയ്യാന്‍ സമയമില്ലാത്ത തിരക്കുകളുടെ ലോകത്ത് ഇനിയും തുടരേണ്ടതില്ല എന്ന തീരുമാനം അന്ന് എടുത്തുവെന്നും അധികമൊന്നും ആലോചിക്കാതെ രാജി വെക്കുകയായിരുന്നു എന്നുമാണ് അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. പണം മാത്രമല്ല, ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും പ്രധാനമാണെന്ന തിരിച്ചറിവാണ് ലോകത്തെ ഏറ്റവും പ്രധാന സാമ്പത്തിക സ്ഥാപനത്തില്‍നിന്ന് പടിയിറങ്ങാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
- See more at: http://www.asianetnews.tv/magazine/article/17284_Mohamed-El-Erian-reveals-daughter-s-talk-led-to-PIMCO-exit-#sthash.IfgenXNf.dpuf

പോഷ് വീട്ടുടമകൾക്ക് പിടിവീഴും

on Sep 22, 2014

 കോഴിക്കോട്: ആഡംബര വീടുകളുടെയും കൂറ്റൻ  കെട്ടിടങ്ങളുടെയും ഉടമകളുടെ സാമ്പത്തിക ഉറവിടം തേടി കേന്ദ്ര ആദായനികുതി വകുപ്പ് അധികൃതർ എത്തുന്നു. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ നിർമ്മിച്ച 3000 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകൾക്കും കെട്ടിടങ്ങൾക്കും എങ്ങനെ പണം കണ്ടെത്തിയെന്ന് അന്വേഷിക്കാൻ  കേന്ദ്ര ധനമന്ത്രാലയം  ആദായനികുതി വകുപ്പിന് നിർദ്ദേശം നൽകി.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,  കാസർകോട് എന്നിവിടങ്ങളിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽനിന്നായി കെട്ടിടങ്ങളുടെ പ്ളാനും അനുബന്ധ രേഖകളും ആദായനികുതി അധികൃതർ ശേഖരിച്ചു കഴിഞ്ഞു.  70 ലക്ഷം രൂപ  മുതൽ ഒരു കോടിവരെയും അതിന് മുകളിലുമുള്ള  മതിപ്പ്  ചെലവിൽ  ഒട്ടേറെ വീടുകളും കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറത്തും കാസർകോട്ടുമാണ് വലിയ കെട്ടിടങ്ങൾ ഏറെയും നിർമ്മിച്ചിരിക്കുന്നത്.  കാസർകോട് നായൻമാർ മൂലയെന്ന സ്ഥലം ആഡംബര വീടുകളുള്ള കോടീശ്വരൻമാർ താമസിക്കുന്ന മേഖലയാണെന്ന് അധികൃതർ വ്യക്തമാക്കി.
കോഴിക്കോട് ആദായനികുതി കമ്മിഷണർ പി.എൻ. ദേവദാസന്റെ നേതൃത്വത്തിൽ കോടീശ്വരൻമാരുടെ പട്ടിക തയ്യാറാക്കി. ഇവർക്ക് നോട്ടീസയക്കുകയും ചെയ്തു.
കഴിഞ്ഞവർഷം രാജ്യത്ത് 22 ലക്ഷം പേർ വമ്പൻ കെട്ടിടങ്ങളും വീടുകളും നിർമ്മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.
ഇവരിൽ 10,212 പേർ മലബാറിൽ നിന്നുള്ളവരാണ്. 2014ൽ മലബാറിലെ അഞ്ച് ജില്ലകളിൽ ഇത്തരത്തിലുള്ള ആഡംബര വീടുകളും കെട്ടിടങ്ങളും ആഡംബര വാഹനങ്ങളും വൻതോതിൽ ഭൂമിയും സ്വന്തമാക്കിയവർ 2,50,000 പേരുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണക്ക്.

ഇന്ത്യയിലെ പ്രധാനമന്ത്രിമാരെ കൊന്നത് മുസ്ലീങ്ങളാണോ? ലണ്ടൻ സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങും മുമ്പ് കാന്തപുരം മലയാളിയോട് പറഞ്ഞത്

on Sep 10, 2014

ഇന്ത്യയിലെ പ്രധാനമന്ത്രിമാരെ കൊന്നത് മുസ്ലീങ്ങളാണോ? ചിലരുടെ പ്രവർത്തികൾ ഇസ്ലാമിന് മേൽ തെറ്റിദ്ധാരണ പടർത്തുന്നു: ലണ്ടൻ സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങും മുമ്പ് കാന്തപുരം മറുനാടൻ മലയാളിയോട് പറഞ്ഞത്

September 10, 2014 | 11:27 AM | Permalink


കെ ആർ ഷൈജുമോൻലണ്ടൻ

ക്ഷക്കണക്കിന് അനുയായികൾ ഉള്ള മതനേതാവ്. കാന്തപുരം എന്ന ചതുർനാമത്തിൽ പൊതുസമൂഹവും ഉസ്താദ് എന്ന പേരിൽ അനുയായികളും വിളിക്കുന്ന കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ, താൻ വിമർശിക്കപ്പെടുന്നു എന്നതിൽ ഒട്ടും അസഹിഷ്ണു ആകുന്നില്ല. അതും സ്വസമുദായത്തിൽ നിന്ന് തന്നെ ആണല്ലോ ഏറ്റവും കൂടുതൽ വിമർശനം നേരിടേണ്ടി വരുന്നത് എന്ന് ചൂണ്ടിക്കാട്ടുമ്പോഴും അനുയായികളുടെ പ്രിയ ഉസ്താദ് ഭാവഭേദം കൂടാതെയാണ് പ്രതികരിക്കുന്നത്. കേംബ്രിജ് യൂനിവേഴ്‌സിറ്റിയിൽ ഫാക്വൽറ്റി ഓഫ് ഏഷ്യൻ ആൻഡ് മിഡിൽ ഈസ്റ്റ് സ്റ്റഡീസിലെ പ്രിൻസ് അൽ വലീദ് ബിൻ തലാൽ സെന്റർ ഫോർ ഇസ്ലാമിക് സ്റ്റഡീസ്, ഇസ്ലാമിക് മാനുസ്‌ക്രിപ്റ്റ് അസോസിയേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച അന്താരഷ്ട്ര മാനുസ്‌ക്രിപ്റ്റ് കോൺഫെറൻസിൽ പങ്കെടുക്കാൻ എത്തിയ അഖിലെത്യ സുന്നി ജംയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബകർ മുസ്ല്യാർ മറുനാടൻ മലയാളി ലണ്ടൻ പ്രതിനിധി കെ ആർ ഷൈജുമോനുമായി നാട്ടിലേക്കു മടങ്ങും മുൻപ് നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ:
  • ഒരു പക്ഷെ ഏറ്റവും അധികം വിമർശിക്കപ്പെടുന്ന നേതാവ് ആണ് താങ്കൾ എന്ന് പറഞ്ഞാൽ എന്താണ് മറുപടി, അതും സ്വ സമുദായത്തിൽ നിന്ന് തന്നെ
തെറ്റായ ചിന്തയിൽ നിന്നാണ് ഇത്തരം വിമർശനങ്ങൾ ഉണ്ടാകുന്നതു. ആരാണ് വിമർശനം നേരിടാതെ കടന്നു പോയിട്ടുള്ളത്. നബി തിരുമേനി പോലും വിമര്ശനം നേരിട്ടിട്ടില്ലേ? എന്താണ് പറയുന്നത് എന്ന് ചിന്തിക്കാത്തത് കൊണ്ടാണ് പലപ്പോഴും ഇത്തരം വിമർശങ്ങൾ ഉണ്ടാകുന്നത്. അവർ തെറ്റ് തിരിച്ചറിയും എന്ന് പ്രതീക്ഷിക്കാം.
  • സ്‌നേഹത്തിന്റെ ഭാഷയാണ് പ്രവാചകൻ ഉപയോഗിച്ചത്. സ്‌നേഹത്തിന്റെ മതം എന്നാണ് ഇസ്ലാം വിശേഷിപ്പിക്കപ്പെടുന്നതും. എന്നിട്ടും പൊതുസമൂഹം ഇസ്ലാമിനെ വെറുപ്പോടെയും ഭീതിയോടെയും കാണാൻ തുടങ്ങുന്ന സാഹചര്യം ഉണ്ടായതു എന്ത്‌കൊണ്ട്?
ഇസ്ലാം ഒരിക്കലും ഒരു തരത്തിലും ഭീകര വാദം പ്രോത്സാഹിപ്പിക്കുന്നില്ല. ഞങ്ങൾ ഒക്കെ എല്ലായ്‌പ്പോഴും അതിനെ എതിർക്കുന്നുമുണ്ട്. നിങ്ങളുടെ ഈ ചോദ്യതിനുള്ള ഉത്തരം തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇംഗ്ലണ്ടിലെ വിവിധ സദസ്സുകളിൽ നടക്കുന്ന സംവാദങ്ങൾക്ക് ഞാൻ നല്കുന്ന മറുപടിയും. ഇസ്ലാം മതത്തിൽ നിന്ന് സ്‌നേഹവും കൃപയും മാറിപ്പോകുന്ന ചില സാഹചര്യങ്ങൾ ചിലർ സൃഷ്ട്ടിക്കുന്നുണ്ട്. ഇത് മറ്റുള്ളവര ഇസ്ലാമിനെ മോശമായി കാണുവാൻ ഇടയാക്കുകയും ചെയ്യുന്നു. സത്യത്തിന്റെ കൂടെ നിൽക്കുമ്പോൾ ആണ് ഇസ്ലാം കൂടുതൽ അർത്ഥപൂർണ്ണ ആകുന്നത്. ഈ സാഹചര്യം സൃഷ്ട്ടിക്കാൻ കഴിയുന്നതോടെ മറ്റുള്ളവരുടെ സ്‌നേഹവും അനുകമ്പയും പിടിച്ചുപറ്റാൻ കഴിയും.
  • താങ്കളുടെ സേവനം എത്രമാത്രം സമൂഹത്തിനു പ്രയോജനപ്പെട്ടിട്ടുണ്ട്. വിമർശിക്കപ്പെടുന്നതിൽ ഒരു കാമ്പും ഇല്ലെന്നാണോ?
ഞാൻ മുഖേനെ സമൂഹത്തിൽ ധാരാളമായി പ്രയോജനം ലഭിച്ചിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം. മറിച്ചുള്ള പ്രചരണം അവിശ്വാസത്തിൽ നിന്നും അറിവില്ലായ്മയിൽ നിന്നും ഉണ്ടാകുന്നതാണ്. മർക്കസ് മുഖേന ഒരു ലക്ഷം വിദ്യർത്ഥികളുടെ ഭാവിയാണ് സുരക്ഷിതം ആക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനവും സേവനവും ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ ആണ് ഞങ്ങൾ നടത്തുന്നത്. ജന ലക്ഷങ്ങളുടെ പിന്തുണയാണ് ഇതിനുള്ള ശക്തി. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഒക്കെ വിവിധതരം സ്ഥാപനങ്ങളിലൂടെ ഈ സേവനം വിപുലമാക്കുകയാണ്. ഞങ്ങളെ കുറിച്ച് ഒന്നും അറിയാത്തവരാണ് കൂടുതൽ വിമർശം ഉന്നയിക്കുന്നത്.
  • പൊതു സമൂഹത്തിന്റെ അംഗീകാരം താങ്കൾക്ക് ഉണ്ട് എന്നാണോ പറയുന്നതിന്റെ അർഥം
എന്ത് കൊണ്ടില്ല? അടുത്തിടെ നടത്തിയ കേരളയാത്ര തന്നെ ഏറ്റവും നല്ല ഉദാഹരണം ആണ്. മാനവികതയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ യാത്രക്ക് വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. മതസൗഹാർദ്ദത്തിന്റെ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഈ യാത്രക്ക് കഴിഞ്ഞു എന്നാണ് ഞങ്ങളുടെ ചിന്ത. കേരളത്തിലും എന്തിന് ഇന്ത്യയിൽ തന്നെ നിഷേധിക്കാൻ കഴിയാത്ത ശക്തിയായി ഞങ്ങൾ വളരുകയാണ്. ജനലക്ഷങ്ങളുടെ പിന്തുണയാണ് ഏകശക്തി. ശത്രുക്കൾക്ക് പോലും പേടി തോന്നുന്ന തരത്തിലാണ് ഞങ്ങളുടെ വളർച്ച.
  • വർഗീയതയും സാമൂഹിക അസ്വസ്ഥതയും മൂലം കേരളം ജീവിക്കാൻ പേടി തോന്നുന്ന സ്ഥലം ആണെന്ന പരാതി ഉയരുന്നതിനെ പറ്റി
കേരളത്തിൽ ജീവിക്കുന്ന ഞങ്ങൾക്ക് ആ പേടിയില്ല. പിന്നെ വെളിയിൽ ഉള്ളവർ അങ്ങനെ ആശങ്ക പെടുന്നതിൽ എന്ത്കാര്യം? ചിലർ ശ്രദ്ധപിടിച്ചു പറ്റാൻ വേണ്ടി പലതും വിളിച്ചു പറയും. അതിലൊന്നും കാര്യമില്ല. എതിർക്കേണ്ട കാര്യങ്ങളെ ഞങ്ങൾ എപ്പോഴും എതിർത്തിട്ടുണ്ട്. ഒരിക്കലും ഭീകരവാദം പ്രോത്സാഹിപ്പിക്കാനോ പിന്തുണക്കാനോ കഴിയില്ല. ഭീകരത പാടില്ലെന്ന് പറയുന്നവർ തന്നെ അതിനു പിന്തുണ കൊടുക്കുന്ന സാഹചര്യം നിലവിലുണ്ട്. അതെല്ലാം എതിർക്കപ്പെടണം.
  • കേരളത്തിന്റെ മനസ് കൂടുതൽ ലോലം ആകുകയാണോ. അദ്ധ്യാപകന്റെ കൈവെട്ടു കേസ്, എരുമേലിയിലെ പന്നി ഇറച്ചി വിവാദം ഒക്കെ എന്തിന്റെ ചൂണ്ടുപലക ആണ്?
എതിർക്കേണ്ട കാര്യങ്ങൾ എതിർക്കപ്പെടനം. പലപ്പോഴും യഥാർത്ഥ വസ്തുതകൾ അല്ല നിങ്ങൾ പത്രക്കാർ പുറത്തു വിടുന്നത്. പല കാര്യങ്ങളിലും ഞങ്ങളുടെ ശബ്ദമാണ് കൂടുതൽ വക്തതയോടെ കേരള സമൂഹം കേട്ടിട്ടുള്ളത്.
  • ഇന്ത്യയിലെ ഭീകര പ്രവർത്തനം ഏതു തരത്തിൽ എതിർക്കാൻ കഴിയും
ഇന്ത്യയിലോ കേരളത്തിലോ ഭീകര പ്രവർത്തനം ഇല്ല എന്നാണ് എന്റെ വിശ്വാസം. സ്ത്രീകളും കുട്ടികളും വയോധികരും ഒക്കെ ദിനം പ്രതി കൊല്ലപ്പെടുന്ന സാഹചര്യം ഇന്ത്യയിൽ ഇല്ല. എന്നാൽ പലയിടത്തും അത് നടക്കുന്നുണ്ട്. അതാണ് ഭീകര പ്രവർത്തനം. അത് എന്താണ് എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാം. പലപ്പോഴും പല കാര്യങ്ങളും വളച്ചൊടിച്ചു പറയുന്നതാണ് പ്രശനം. പത്രങ്ങളിലും മാദ്ധ്യമങ്ങളിലും ഒക്കെ ഈ വളച്ചൊടിക്കലുകൾ ദിനംപ്രതി നടക്കുന്നു. നേർക്ക് നേർ നേരായി പറയുകയാണ് ഇത്തരം കാര്യങ്ങളെ എതിർക്കാൻ ഉള്ള ഏറ്റവും ഫലപ്രദമായ വഴി.
  • അൽ ക്വയ്ദ ഇന്ത്യയിൽ ബ്രാഞ്ച് തുടങ്ങുന്നു എന്നതിനെ പറ്റി എന്താണ് അഭിപ്രായം
അതിനെ കുറിച്ച് , ഇവിടെ ലണ്ടനിൽ നിന്ന് തന്നെ ആദ്യമായി പ്രതികരിച്ച വ്യക്തി കൂടിയാണ് ഞാൻ. അത് ആവർത്തിക്കുന്നില്ല. ഭീകര പ്രവർത്തനം നടത്തുന്നവരെ അവർ ചെയ്യുന്നത് തെറ്റാണ് എന്ന് ബോധ്യപ്പെടുത്തി കൊടുക്കണം. അറിവില്ലായ്മയാണ് ഇതിനു കാരണമായി മാറുന്നത്. ഇതിനുള്ള തരത്തിൽ കൂടുതൽ അറിവ് പകരാൻ പറ്റിയ തരത്തിൽ വിദ്യാഭ്യാസം നല്കാൻ കഴിയണം. ഒരു തരത്തിലും അവർക്ക് പിന്തുണ നൽകാൻ പാടില്ല. മുസ്ലിം സമുദായം ഭീകരതക്ക് പിന്തുണ കൊടുക്കുന്നു എന്ന ആരോപണം പോലും ഉയരാൻ ഉള്ള സാഹചര്യം സൃഷ്ട്ടിക്കരുത്. ഇന്ത്യയിൽ പ്രധാനമന്ത്രിമാർ പോലും കൊല്ലപ്പെട്ടിട്ടില്ലേ? അവരെ കൊന്നത് മുസ്ലിംങ്ങൾ ആല്ല. അമുസ്ലിംങ്ങൾ ആണ് ആ കൃത്യം നടത്തിയത്. ഇതാണ് ഭീകരത.
  • താങ്കൾക്കെതിരെ തിരുകേശ വിവാദം ഉയർത്തിയവർ ഇപ്പോൾ മകന് എതിരെ ആരോപണം ഉന്നയിക്കുന്നുണ്ടല്ലോ?
ചില കാര്യങ്ങൾ മനസ്സിലായിട്ടും ഇല്ല എന്ന് നടിക്കുന്നവരാണ് ഇത്തരം പ്രശങ്ങൾ സൃഷ്ട്ടിക്കുനത്. ഞങ്ങളുടെ കൂടെ നിൽക്കുന്നവർ ഇത്തരം സംശയങ്ങൾ ഇല്ലാത്തവരാണ്. അതിനാൽ ഞങ്ങൾക്ക് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഇതിനു ശ്രമിച്ചപ്പോഴും കേൾക്കാൻ ഉള്ള മനസ് അവർ കാണിക്കുന്നുമില്ല. അഭിപ്രായങ്ങളിൽ നിന്നാണ് വളച്ചൊടിക്കലുകൾ ഉണ്ടായിട്ടുള്ളത്.
  • അങ്ങയുടെ രാഷ്ട്രീയ മനസ്സ് ആരുടെ കൂടെയാണ്. എൽഡിഎഫിന്റെയോ യുഡിഎഫിന്റെയോ കൂടെയാണോ?
ഞങ്ങൾക്ക് രാഷ്ട്രീയം ഇല്ല. അതിന്റെ ആവശ്യം ഇല്ല. അല്ലാതെ തന്നെ ആവശ്യങ്ങൾ നടക്കുന്നുണ്ട്. ജനലക്ഷങ്ങളുടെ പിന്തുണയുള്ള ഒരു പ്രസ്ഥാനത്തെ കണ്ടിലെന്ന് നടിക്കാൻ ആർക്കും കഴിയില്ല. ഞങ്ങൾ രാഷ്ട്രീയം പറയില്ല. ആ വഴിക്ക് സഞ്ചരിക്കാൻ ഉദ്ദേശവും ഇല്ല. സമാധാനത്തിനും മാനവിക ഐക്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന സമ്മർദ്ദശക്തി എന്നാണ് ഞങ്ങളുടെ ലക്ഷ്യം.
  • മുസ്ലിംലീഗ് ഇപ്പോൾ ഭരണത്തിൽ അനർഹമായ വിഹിതം കൈക്കലാകുന്നു എന്നാണ് എൻഎസ്എസ് ഉൾപ്പെടെ ഉള്ളവരുടെ പരാതി?
അത് രാഷ്ട്രീയ വിഷയമാണ്. ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്. അതിനാൽ ഞങ്ങൾ പ്രതികരിക്കേണ്ട വിഷയമല്ല.
എയർപോർട്ടിൽ പോകാൻ ഉള്ള ഒരുക്കത്തിലാണ് കാന്തപുരം മറുനാടൻ മലയാളിക്ക് വേണ്ടി അഭിമുഖം നൽകാൻ തയ്യാറായത്. ഉച്ചഭക്ഷണം പോലും മാറ്റി വച്ച് തന്റെ ലണ്ടൻ സന്ദർശനത്തിന്റെ അവസാന മണിക്കൂറുകളിൽ വായനക്കാരോട് സംവദിക്കാൻ ഉള്ള അവസരം പ്രയോജനപ്പെടുത്തുക ആയിരുന്നു അദേഹം. 87 രാജ്യങ്ങളിൽ നിന്നുള്ള പ്രധിനിധികളോടൊപ്പം ആണ് കാന്തപുര മുസ്ല്യാർ സമ്മേളനത്തിൽ പങ്കെടുത്തത്.
- See more at: http://www.marunadanmalayali.com/interview/clergy/had-muslims-killed-indian-prime-ministers-kanthapuram-talks-to-marunadan-malayali-before-returning-to-kerala-after-his-visit-to-england-2827#sthash.5h3sClLY.lCH5l1Gn.dpuf

വാവ സുരേഷ് ഫാന്‍സ് അസോസിയേഷന്‍, സംഘടയുടെ പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കുന്നു

on Jul 10, 2014

അശരണര്‍ക്ക് സ്വാന്തവും പരിസ്ഥിതി സംരക്ഷണത്തിുമായി വാവ സുരേഷ് ഫാന്‍സ് അസോസിയേഷന്‍, സംഘടയുടെ പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കുന്നു

കണ്ണന്‍ സി മുരളി

്്്സാഹസിക ിറഞ്ഞ പാമ്പ് പിടുത്തങ്ങളിലൂടെ ശ്രദ്ധേയായ വാവാ സുരേഷിന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തം സംസ്ഥാത്തെ പതിാല് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിാപ്പം സംസ്ഥാത്തെ ിലാരംബരായ ആളുകള്‍ക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘട പ്രവര്‍ത്തങ്ങള്‍ വിപുലപ്പെടുത്തുന്നത്. ആദ്യ ഘട്ടത്തില്‍ 14 ജില്ലാ കമ്മറ്റികള്‍ക്ക് രൂപം ല്‍കും. തുടര്‍ന്ന് പ്രവര്‍ത്തങ്ങള്‍ താഴേതട്ടിലെത്തിക്കാന്‍ യൂണിറ്റ് കമ്മറ്റികള്‍ക്ക് രൂപം ല്‍കും. പ്രവര്‍ത്തങ്ങള്‍ വിപുലീകരിക്കാുള്ള ശ്രമങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് അസോസിയേഷന്റെ അഡ്മിിസ്ട്രേറ്ററായ വിഷു ആലപ്പുറം മലയാളി വിഷാട് പറഞ്ഞു.

ിലവില്‍ തിരുവന്തപുരം ജില്ല കേന്ദ്രീകരിച്ചാണ് വാവ സുരേഷ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീകാര്യത്താണ് അസോസിയേഷന്റെ പ്രധായൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ശ്രീകാര്യത്തുള്ള വാവസുരേഷിന്റെ സുഹൃത്തുക്കളും ാട്ടുകാരും ചേര്‍ന്നാണ്  രണ്ടര വര്‍ഷം മുമ്പ് വാവസുരേഷ് ഫാന്‍സ് അസോസിയേഷ് രൂപം ല്‍കിയത്. മുമ്പ് തിരുവന്തപുരം ജില്ലയില്‍ അസോസിയേഷന്റെ ശ്രീകാര്യം യൂണിറ്റി കൂടാതെ മറ്റ് അഞ്ച് യൂണിറ്റുകള്‍ക്ക് രൂപം ല്‍കിയിരുന്നെങ്കിലും പ്രവര്‍ത്തങ്ങള്‍ ിര്‍ജീവമായതി തുടര്‍ന്ന് വാവസുരേഷും പ്രധാ ഭാരവാഹികളും ഇടപെട്ട് ഇവ പിരിച്ചുവിടുകയാണ് ഉണ്ടായത്.

വാവസുരേഷ് ഫാന്‍സ് അസോസിയേഷന്റെ ജില്ലാ കമ്മറ്റികള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ ിന്ന് ിരവധിയാളുകള്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഘടയുടെ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ സജീവമാകുന്നതോടെ പരിസ്ഥിതി സംരക്ഷണത്ത്ി സഹായകരമാകുന്ന ചര്‍ച്ചകള്‍ സംഘടിപ്പുക്കുമെന്ന് വിഷ്ണു ആലപ്പുറം പറഞ്ഞു. അസോസിഷ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്കായി (9747709909) എന്ന മ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

അല്‍തായര്‍ ഗ്രൂപ്പിന്റെ യു.എ.ഇ. മേധാവിയായി നിലേശ്വരം സ്വദേശിനി ചുമതലയേറ്റു

on Jun 25, 2014


സൗദി അറേബ്യ രാജാവ് സുല്‍ത്താന്‍ബിന്‍ സൗദ് അല്‍ കബീര്‍ ചെയര്‍മാനായുള്ള അല്‍തായര്‍ ഗ്രൂപ്പിന്റെ യു.എ.ഇ. മേധാവിയായി നിലേശ്വരം സ്വദേശിനി ചുമതലയേറ്റു. നീലേശ്വരം ടെമ്പില്‍ റോഡിലെ റിട്ട. അധ്യാപകന്‍ പി.യു.ദിനചന്ദ്രന്‍ നായരുടെയും റിട്ട. അധ്യാപിക രത്‌നാവതിയമ്മയുടെയും മകള്‍ സ്വീന ഡി. നായരാണ് ഗ്രൂപ്പിന്റെ യു.എ.ഇ. കണ്‍ട്രി മാനേജരായി ചുമതലയേറ്റത്. യു.എ.ഇയില്‍ ഗ്രൂപ്പിന്റെ ഇത്രയും ഉയരത്തില്‍ ഒരു മലയാളി എത്തുന്നത് ആദ്യമായാണ്. ഷാര്‍ജയില്‍ സോഫ്റ്റ്‌വെയര്‍ ബിസിനസ് നടത്തുന്ന പയ്യന്നൂര്‍ സദേശി ബാലഗോപാലന്‍ വണ്ണാടിയുടെ ഭാര്യയാണ്. അഭിഷേക്, അഭിരാമി എന്നിവര്‍ മക്കളാണ്.

മമ്മച്ചയുടെ നഷ്ട്ടം ചിത്താരിക്കാര്‍ക്ക്നികത്താന്‍ പറ്റുമോ ?

on Jun 21, 2014

നിസ്വാര്‍ഥമായ സേവനം നിഷ്കളങ്കമായ പെരുമാറ്റം ത്യാഗ സേവനം ചെയ്യാന്‍ മാത്രം കൊതിക്കുന്ന ഹൃദയങ്ങള്‍ കാരുണ്യ പ്രവര്‍ത്തനത്തില്‍ സായൂജ്യം കണ്ടെത്തുന്ന മനസ്സ് ...അങ്ങനെയുള്ള ഒരു വ്യക്തിത്വത്തിന്റെ മഹാ നഷ്ടമാണ് ചിത്താരിയിലെ പൊതു ജനങ്ങള്‍ക്ക്‌ വ്യാഴാഴ്ച  ഉണ്ടായത് ....

സൗത്ത് ചിത്താരിയില്‍ മമ്മച്ച എന്ന പേരില്‍ അറിയപെടുന്ന മുഹമ്മദ്‌ ....വ്യാഴാഴ്ച ഉണ്ടായ വാഹനാ അപകടത്തില്‍ മരണപെട്ടതോടെ ഉണ്ടായ നഷ്ട്ടം ചിത്താരിക്കാര്‍ക്ക് അടുത്ത കാലത്തൊന്നും നികത്താന്‍ പറ്റുമോ എന്ന് സംശയമാണ് ..

പണം കൊണ്ടോ പ്രതാപം കൊണ്ടോ വിദ്യാഭ്യാസ യോഗ്യത കൊണ്ടോ ഒന്നും നേടിയെടുക്കാത്ത ഒരു ആദരവാണ് ചിത്താരിയുടെ ജനങ്ങളുടെ മനസ്സില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്നത് മരണ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ കബറടക്കും വരെ ജനങ്ങള്‍ കാണിച്ച പങ്കാളിത്തം അതാണ്‌ കാണിക്കുന്നത് ..

ആദരവ് വില കൊടുത്തു വാങ്ങാന്‍ പറ്റുന്ന ഒരു വസ്തുവല്ല എന്ന് തെളിയിക്കുന്ന സ്നേഹ പ്രകടനങ്ങളാണ് ചിത്താരി\യില്‍ വെള്ളിയാഴ്ച കണ്ടത് ..ഹൃദയത്തില്‍ തട്ടുന്ന കളങ്ക രഹിതമായ ഒരു വേര്‍പാടിന്റെ നൊമ്പരം എല്ലാവരുടെ മുഖത്തും കാണാമായിരുന്നു ..
എന്താണ് മമ്മച്ചയുടെ മഹത്വം എന്ന് നിരീക്ഷിക്കുമ്പോള്‍ മരണ വീടുകളിലും പള്ളി പറമ്പുകളിലും കല്യാണ വീടുകളിലും സേവന നിരതനായി കാണുന്ന അദ്ധേഹത്തിന്റെ നിറ സാന്നിധ്യം തന്നെയാണ് ..ഇവിടെ പണക്കാരനെന്നോ പാവപെട്ടവന്‍ എന്ന വകതിരിവ് ഇല്ലാതെ പ്രതിഫലം കാംഷിക്കാതെ സേവനം ചെയ്യുന്ന കാഴ്ചയാണ് എപ്പോഴും കാണാറുള്ളത്‌ ..

ഏത് സേവന മേഘലകളിലും ക്ഷണിക്കാതെ മാലാഖയെ പോലെയെത്തുന്ന ഒരു അധിതിയായിരുന്നു മമ്മച്ച ..മയ്യത്ത് പരിപാലനത്തിനും കബര്‍ നിര്‍മാണത്തിനും അതീവ താല്‍പര്യം കാണിച്ചിരുന്ന ഇദ്ദേഹം ഇതിനകം തന്നെ നൂറു കണക്കിന് കബര്‍ നിര്‍മിക്കുകയും മയ്യത്തുകളെ ആദരവോടെ പരിചരിക്കുകയും ചെയ്യുന്ന കാഴ്ച ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു അനുഭവ ദൃശ്യമാണ് ..

എത്രയോ മൈലാഞ്ചി ചെടികള്‍ കബര്‍സ്ഥാനില്‍ വളര്‍ന്നു പരിലസ്സിക്കുന്നത് മമ്മച്ചയുടെ കൈകളാല്‍ കബറിന്റെ സിരസ്സുകളില്‍ നട്ട ചെടികളാണ് ..കല്യാണ വീടുകളില്‍ മമ്മച്ചയുടെ സാന്നിധ്യം ഉണ്ടങ്കില്‍ വീട്ടുക്കാരന് ഒന്നും ചിന്തികേണ്ടിവരാറില്ലായിരുന്നു .എല്ലാ മേഘലകളിലും മമ്മച്ചയുടെ കണ്ണും കാതും ഓടിയെത്തുന്നത് കാണാമായിരുന്നു ..
പലപ്പോള്‍ നിസാരമായി തോന്നുന്ന സേവനങ്ങളാണ്‌ നാടന്‍ പുറങ്ങളില്‍ കാണുന്ന ഇത്തരം വ്യക്തികളിലൂടെ നമ്മുക്ക് കിട്ടുന്ന സേവന പ്രകാശങ്ങള്‍..അത് ചിലപ്പോള്‍ തിരിച്ചറിയുക ഇവര്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകുമ്പോഴാണ് ..ആ ശൂന്യത പെട്ടന്ന് അനുഭവപെടുകതന്നെ ചെയ്യും ,വലിയ പ്രശസ്തര്‍ ധനാട്യന്‍മാര്‍ ഇവരെല്ലാം വേര്‍പ്പെടുമ്പോഴുണ്ടാകുന്ന ശബ്ദ കോലാഹലങ്ങള്‍ ഒന്നും തന്നെ കാണാന്‍ പറ്റില്ലങ്കിലും ഈ സേവന സൗകര്യം അനുഭവിച്ച ചിത്താരിയിലെ മുഴുവന്‍ ജനങ്ങളുടെയും മനസ്സുകളില്‍ ഒരു  കെടാ വിളക്കായി മമ്മച്ച നില കൊളളും  എന്നതില്‍ സംശയമില്ല. 

അതിന്‍റെ തെളിവ് തന്നെയാണ് വെള്ളിയാഴച നടത്തപെട്ട അനുശോചന യോഗവും കബറടക്ക ചടങ്ങിലെ ജനസാനിധ്യവും തെളിക്കുന്നത് ..തന്‍റെ പ്രവര്‍ത്തന മേഖലയിലെ പ്രധാന ഒരിടമായിരുന്നു പള്ളിപറമ്പും ആ മൈലാഞ്ചികാടും ..ആ കാട്ടില്‍ അവരുടെ തോഴനായി സൌരഭ്യം പരത്തുന്ന ഒരു സാന്നിദ്ധ്യമായി തീരട്ടെ മമ്മച്ച ...

ചിത്താരിക്കാര്‍ക്ക് നിര്‍മല സൌരഭ്യം പരത്തി നില കൊണ്ട ഈ കാട്ടുമുല്ലക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ ....

മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് തന്നെ നിന്‍റെ മടക്കം .... 

ബഷീര്‍ ചിത്താരി (ജിദ്ദ)

സാന്‍ജോസിനു നടുവില്‍ നാടന്‍ മലയാളിയായി ആച്ചുമ്മ

on Jun 11, 2014


ബ്രസീലിയന്‍ തെരുവിലൂടെ ഹിജാബണിഞ്ഞ് ഒരു വനിത പ്രഭാതസവാരി നടത്തുന്നു. വസ്ത്രത്തിന്റെ അളവ് എത്ര കുറക്കാമോ എന്ന് ചിന്തിക്കുന്ന സാംബാ വനിതകള്‍ക്കിടയിലെ അപൂര്‍വ്വ കാഴ്ച. പൗരന്മാരുടെ ആരോഗ്യ പരിപാലനകാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്ന ഭരണകൂടം വഴിയരികില്‍ ഓപ്പണ്‍ ജിമ്മുകള്‍ സ്ഥാപിച്ചിട്ടുള്ളതിനല്‍ രാവിലെ നടത്തവും വ്യായാമവുമെല്ലാമായി നല്ല തിരക്കാണ്.

വിസ്തൃതിയുള്ള റോഡില്‍ ബസ്സുകള്‍ക്കും കാറുകള്‍ക്കും സൈക്കിളുകള്‍ക്കും പ്രത്യേക പാതയുണ്ട്. ജോഗിങ് നടത്തുന്നവര്‍ക്കും പ്രത്യേക സൗകര്യം. നാട്ടുകാരോടെല്ലാം പോര്‍ച്ചുഗീസും യൂറോപ്യന്‍ സുഹൃത്തുക്കളോടെല്ലാം ഇംഗ്ലീഷും സംസാരിച്ച് അതിവേഗം സഞ്ചരിക്കുന്ന വനിത മടക്കയാത്രയില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ കയറി അവശ്യസാധനങ്ങള്‍ വാങ്ങിയാണ് മടങ്ങുന്നത്.

കാത്തലിക് ഭൂരിപക്ഷമുള്ള നാടാണ് ബ്രസീല്‍. ജനസംഖ്യയുടെ 90 ശതമനാവും ക്രിസ്ത്യന്‍ ജനത. മുസ്‌ലിം ജനസംഖ്യ അല്‍പം ലെബനാനുകാരില്‍ ഒതുങ്ങുന്നു. പള്ളികള്‍ വളരെ കുറവ്. ധനികനും ദരിദ്രനും തമ്മിലുള്ള അന്തരം വളരെ വലുതായതിനാല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇസ്‌ലാമിക വിശ്വാസങ്ങളെക്കുറിച്ചൊന്നും ബ്രസീലുകാര്‍ക്ക് വലിയ അവബോധമില്ല. ക്രൈസ്തവര്‍ ഞായറാഴ്ച ചര്‍ച്ചുകളില്‍ പ്രാര്‍ത്ഥനക്ക് പോവുമെന്നതാണ് വിശ്വാസത്തിന്റെ കാര്യമായ പ്രതിഫലനം. വിശ്വാസപ്രമാണങ്ങള്‍ക്ക് വലിയ വിലയൊന്നുമില്ലാത്ത നാട്ടില്‍ ഇസ്‌ലാമികത ഉയര്‍ത്തിപ്പിടിച്ച് സഞ്ചരിക്കുന്ന വനിതയെ പരിചയപ്പെട്ടപ്പോള്‍ കേരളത്തിലെ തനി നാട്ടിന്‍പുറത്തുകാരി.

പേര് ആച്ചുമ്മ.... വയസ് 65. ജനിച്ചത് തൃശൂര്‍ വടക്കേക്കാട് കറുകന്‍പെട്ടിയില്‍. മുളക്കാന്‍ഞ്ചേരി കുഞ്ഞഹമ്മദിന്റെയും മംഗലത്തയില്‍ ഖദീജയുടെയും നാല് മക്കളില്‍ ഒരാള്‍. കുഞ്ഞഹമ്മദ് മലേഷ്യയില്‍ വ്യാപാരിയായിരുന്നു. നാട്ടില്‍ പത്താം ക്ലാസ് കഴിഞ്ഞു 1968 ല്‍ വിവാഹം. ഭര്‍ത്താവ് കാനഡയില്‍ ശാസ്ത്രജ്ഞന്‍ ഡോ. മംഗലത്തയ്യില്‍ അബ്ദു. വിവാഹത്തിന് ശേഷം രണ്ടാം മാസം തന്നെ കാനഡയില്‍. രണ്ട് വര്‍ഷത്തിന് ശേഷം ബ്രസീലില്‍. 1973 മുതല്‍ സാവോപോളോയും റിയോഡിജനറോയും സാന്‍ജോസുമെല്ലാം സുപരിചിതം.

മൂന്ന് പെണ്‍കുട്ടികളുടെ മാതാവ്. മൂവരും ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അമേരിക്കയിലും കാനഡയിലും കുടുംബസമേതം താമസം. ആച്ചുമ്മ പക്ഷേ ബ്രസീലില്‍ തന്നെ. ഇടക്ക് മക്കളുടെ അരികിലേക്ക് പോവും. അടുത്തയാഴ്ച അമേരിക്കയിലെ ഡള്ളാസിലുള്ള മകളുടെ അരികിലേക്ക് പോവുകയാണ്. അവള്‍ക്ക് വേണ്ടി നാടന്‍ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലാണിപ്പോള്‍

മനോഹരമായി പോര്‍ച്ചുഗീസ് സംസാരിക്കുന്നതിന്റെ രഹസ്യം ചോദിച്ചപ്പോള്‍ മറുപടി ലളിതം: ഇവിടെ വരുമ്പോള്‍ ഇംഗ്ലീഷ് പോലും അറിയില്ലായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ ഉടന്‍ വന്നതാണ്. പക്ഷേ അയല്‍ക്കാരുമായുള്ള ബന്ധത്തില്‍ പതുക്കെ ചെറിയ പദങ്ങള്‍ പഠിച്ചു. കുട്ടികളെ സ്‌ക്കൂളിലേക്ക് അയക്കാന്‍ പോവുമ്പോള്‍ പതുക്കെ പോര്‍ച്ചുഗീസ് വഴങ്ങാന്‍ തുടങ്ങി. അവര്‍ക്ക് പാഠങ്ങള്‍ പറഞ്ഞ് കൊടുക്കാന്‍ ആരുമില്ലാതെ വന്നപ്പോള്‍ പഠിക്കേണ്ടിവന്നു. ഇപ്പോള്‍ നന്നായി എഴുതാനും സംസാരിക്കാനുമറിയാം. ഏത് ഓഫീസിലും ധൈര്യത്തില്‍ കയറിചെല്ലാം. ഭര്‍ത്താവിനൊപ്പം വിവിധ വിദേശ രാജ്യങ്ങളില്‍ സഞ്ചരിക്കുന്നതിനാല്‍ ഇംഗ്ലീഷിലും നല്ല അവഗാഹം. ഹിന്ദിയും തെലുങ്കും തമിഴുമെല്ലാം ആച്ചുമ്മക്ക് വഴങ്ങും.

ഹിജാബിനോട് ബ്രസീലുകാര്‍ക്ക് താല്‍പര്യമില്ല. ന്യൂയോര്‍ക്കിലെ ട്വിന്‍ ടവര്‍ ആക്രമിക്കപ്പെട്ട സമയത്ത് ചിലര്‍ പരിഹസിച്ച് വിളിക്കും ബിന്‍ ലാദന്റെ ആളാണെന്ന്. സാരിയുടുത്താലും ചിലര്‍ കളിയാക്കും. ഇപ്പോള്‍ ബ്രസീലുകാര്‍ക്ക് വളരെ ഇഷ്ടപ്പെട്ട വസ്ത്രമാണ് സാരി. നാട്ടില്‍ പോവുകയാണെങ്കില്‍ സാരി കൊണ്ടുവരാന്‍ പലരും പറയും. അവരെ ഉടുപ്പിക്കുകയാണ് പ്രയാസം.

വീട്ടില്‍ എന്നും കേരളീയ ഭക്ഷണം. പക്ഷേ പ്രഭാതത്തില്‍ ബ്രെഡ്ഡ്. ബ്രസീലുകാര്‍ക്ക് പ്രിയപ്പെട്ട പ്രാതലാണ് ബ്രെഡ്ഡ്. ഉച്ചക്ക് ചോറ്. രാത്രി ചപ്പാത്തി. വീട്ടിനുള്ളില്‍ സംസാരമെല്ലാം മലയാളത്തില്‍ തന്നെ. കുട്ടികളോടുള്ള സംസാരവും മലയാളത്തില്‍. ബ്രസീല്‍ ജീവിതശൈലി കുട്ടികള്‍ക്ക് ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കിയാണ് അവരെ കാനഡയിലേക്കും അമേരിക്കയിലേക്കും അയച്ചത്. മതവും വിശ്വാസവുമൊന്നും ഇല്ലാത്ത നാടാവുമ്പോള്‍ കുട്ടികള്‍ക്ക് നല്ല വഴി തിരിച്ചറിയാന്‍ പ്രയാസമാണ്.

ഇത് വരെയുള്ള ബ്രസീല്‍ ജീവിതത്തില്‍ സംതൃപ്തയാണ് ഈ വീട്ടമ്മ. നമസ്‌ക്കാരവും ഖുര്‍ആന്‍ പാരായണവുമെല്ലാമായി കൂടുതല്‍ സമയം വീട്ടില്‍ തന്നെ. റമസാന്‍ വരുമ്പോള്‍ തറാവിഹീനും മറ്റുമായി നാല്‍പത് കീലോമീറ്റര്‍ അകലെയുള്ള പള്ളിയിലേക്ക് ഭര്‍ത്താവിനൊപ്പം പോവും. ഏത് മണ്ണിലാണെങ്കിലും സ്വന്തം വിശ്വാസം ഉയര്‍ത്തിപ്പിടിച്ചാല്‍ ധൈര്യസമേതം ജീവിക്കാനാവുമെന്നാണ് ആച്ചുമ്മ തെളിയിക്കുന്നത്. നാടിനൊപ്പം നീങ്ങാതെ നമ്മുടെ വിശ്വാസത്തിനൊപ്പം നില്‍ക്കണം. വേണമെങ്കില്‍ ഹിജാബെല്ലാം ഒഴിവാക്കി തനി ബ്രസീലുകാരിയായി ജീവിക്കാമായിരുന്നു.

പക്ഷേ കുട്ടിക്കാലം മുതല്‍ പഠിച്ചതും വളര്‍ന്നതും മതചിട്ടയിലാണ്. ആ ചിട്ട തുടരുന്നു. എന്ത് സഹായം ആര് ചോദിച്ചാലും പറ്റുന്നതാണെങ്കില്‍ ചെയ്യും. പ്രഭാത സവാരികഴിഞ്ഞ് മടങ്ങുമ്പോള്‍ അയല്‍ക്കാരിയായ ബ്രസീല്‍ വനിത കണ്ണിന് കുളിര്‍മ നല്‍കുന്ന കേരളത്തിന്റെ മരുന്നിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആച്ചുമ്മക്ക് പെട്ടെന്ന് കാര്യം പിടികിട്ടി; നമ്മുടെ സുറുമ!ഇത്തവണ നാട്ടില്‍ നിന്ന് വരുമ്പോള്‍ സുറുമ കൊണ്ട് വരാമെന്ന ഉറപ്പ് അയല്‍ക്കാരിക്ക് നല്‍കുന്നു. വീട്ടിലെത്തി ചെടികള്‍ക്കെല്ലാം വെള്ളം നനക്കുന്നു. മാവും മുരിങ്ങയും കറിവേപ്പിലയും മത്തങ്ങയുമെല്ലാം ആച്ചുമ്മയുടെ അടുക്കളത്തോട്ടത്തിലുണ്ട്. വിനയവും വിശ്വാസവും പിന്നെ ചിട്ടകളുമാവുമ്പോള്‍ ബ്രസീലിലെ മാതൃകാ വനിതയാവുകയാണ് നമ്മുടെ സ്വന്തം ആച്ചുമ്മ.

അറിയാത്തവർ അറിയട്ടെ.......... ചെറിയ മക്കയെ കുറിച്ച് .........

on May 11, 2014

അറിയാത്തവർ അറിയട്ടെ..........
ചെറിയ മക്കയെ കുറിച്ച് .........???
സുഹൃത്തുക്കളെ വായിക്കുക ദയവായി ഷെയര്‍ ചെയ്യുക അറിയാത്തവർ അറിയട്ടെ... .
ഇന്ത്യയിലെ മുസ്ലിം പള്ളികളിൽ ചരിത്രപ്രാധാന്യം അർഹിക്കുന്നതും ഒരു കാലത്ത് മലബാറിലെ 'ചെറിയ മക്ക' എന്ന വിശേഷിപ്പിക്കപ്പെട്ടിരുന്നതുമായ ഒരു പള്ളിയാണ്‌ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളി. യെമനില്‍ നിന്നും വന്ന സൈനുദ്ദീന്‍ മഖ്തൂം തങ്ങള്‍ ഇന്‍ഡോ അറേബ്യന്‍ വാസ്തുശില്പകലയിലാണ് നിര്‍മിച്ചത്.നാല് ആര്‍ച്ചുകളിലായി ഒറ്റ മരത്തില്‍ നിര്‍മിച്ച ഇരു നില പള്ളിയാണ് (ഏകദേശം 500-വര്‍ഷത്തിലേറെ പഴക്കമുണ്ട്) ആര്‍ക്കിയോളജിക്കല്‍ വകുപ്പിനെ പോലും വിസ്മയിപ്പിച്ച് നിലനില്‍ക്കുന്നത്.
എ .ഡി 1510 (ഹിജ്റ 925-ൽ ശൈഖ്) സൈനുദ്ദീൻ നിർമ്മിച്ചതാണ്‌ പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി എന്ന് വില്യം ലോഗന്റെ മലബാർ മന്വലിന്റെ രണ്ടാം ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്റ 925ന്‌ തുല്യമായ ക്രിസ്തുവർഷം 1519 ആയതിനാൽ ആ വർഷത്തിലാണ്‌ നിർമ്മാണം നടന്നിട്ടുണ്ടാവുക എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. പള്ളിയുടെ നിർമ്മാതാവായ വലിയ സൈനുദ്ദീൻ മഖ്ദൂം എന്നു വിളിക്കപ്പെടുന്ന ശൈഖ് സൈനുദ്ദീൻ ഇബ്‌നുഅലി ഇബ്‌നുഅഹ്‌മദ് മ‌അബരി ക്രിസ്തുവർഷം 1522 ജൂലൈയിൽ മരണപ്പെട്ടതിനാൽ അതിനു മുമ്പ് പള്ളിയുടെ നിർമ്മാണം പൂർത്തീകരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. 90 അടി നീളവും 60 അടി വീതിയുമുള്ളതാണ്‌ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ ഉൾഭാഗം
പള്ളി നിര്‍മിച്ചതിനു പിന്നില്‍ ഒരു ചരിത്രമുണ്ട് തിരൂരിനടുത്ത വെട്ടത്തുള്ള നമ്പൂതിരിയുടെ മകള്‍ക്ക് കലശലായ അസുഖം വൈദ്യന്മാരെല്ലാം കൈവിട്ടപ്പോള്‍ അവസാനം നമ്പൂതിരി പള്ളിയിലെ തങ്ങളെ വന്ന് കണ്ട് കാര്യം പറഞ്ഞ് തങ്ങള്‍ മന്ത്രിച്ച് കൊടുത്ത വെള്ളം കുടിച്ചപ്പോള്‍ അസുഖം ഭേദമായി സന്തോഷത്തിലായ നമ്പൂതിരി തങ്ങളോട് എന്ത് വേണമെങ്കിലും ആവശ്യപ്പെടുക എന്ന് പറഞ്ഞൂ തങ്ങള്‍ നാലു കെട്ടിനകത്ത് നില്‍ക്കുന്ന മരം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ നമ്പൂതിരി സന്തോഷത്തോടെ അത് നല്‍കി ഈ മരം കൊണ്ടാണ് തങ്ങള്‍ ഇരു നില പള്ളി നിര്‍മ്മിച്ചത് ഇതോട് കൂടി പൊന്നാനിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന നമ്പൂതിരി കുടുമ്പങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചു .പള്ളി നിര്‍മിക്കാനായി വന്ന് ആശാരിക്ക് തങ്ങള്‍ നല്‍കിയ
അറിയാത്തവർ അറിയട്ടെ..........
ചെറിയ മക്കയെ കുറിച്ച് .........???
സുഹൃത്തുക്കളെ വായിക്കുക ദയവായി ഷെയര്‍ ചെയ്യുക അറിയാത്തവർ അറിയട്ടെ... .
ഇന്ത്യയിലെ മുസ്ലിം പള്ളികളിൽ ചരിത്രപ്രാധാന്യം അർഹിക്കുന്നതും ഒരു കാലത്ത് മലബാറിലെ 'ചെറിയ മക്ക' എന്ന വിശേഷിപ്പിക്കപ്പെട്ടിരുന്നതുമായ ഒരു പള്ളിയാണ്‌ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളി. യെമനില്‍ നിന്നും വന്ന സൈനുദ്ദീന്‍ മഖ്തൂം തങ്ങള്‍ ഇന്‍ഡോ അറേബ്യന്‍ വാസ്തുശില്പകലയിലാണ് നിര്‍മിച്ചത്.നാല് ആര്‍ച്ചുകളിലായി ഒറ്റ മരത്തില്‍ നിര്‍മിച്ച ഇരു നില പള്ളിയാണ് (ഏകദേശം 500-വര്‍ഷത്തിലേറെ പഴക്കമുണ്ട്) ആര്‍ക്കിയോളജിക്കല്‍ വകുപ്പിനെ പോലും വിസ്മയിപ്പിച്ച് നിലനില്‍ക്കുന്നത്.
എ .ഡി 1510 (ഹിജ്റ 925-ൽ ശൈഖ്) സൈനുദ്ദീൻ നിർമ്മിച്ചതാണ്‌ പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി എന്ന് വില്യം ലോഗന്റെ മലബാർ മന്വലിന്റെ രണ്ടാം ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്റ 925ന്‌ തുല്യമായ ക്രിസ്തുവർഷം 1519 ആയതിനാൽ ആ വർഷത്തിലാണ്‌ നിർമ്മാണം നടന്നിട്ടുണ്ടാവുക എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. പള്ളിയുടെ നിർമ്മാതാവായ വലിയ സൈനുദ്ദീൻ മഖ്ദൂം എന്നു വിളിക്കപ്പെടുന്ന ശൈഖ് സൈനുദ്ദീൻ ഇബ്‌നുഅലി ഇബ്‌നുഅഹ്‌മദ് മ‌അബരി ക്രിസ്തുവർഷം 1522 ജൂലൈയിൽ മരണപ്പെട്ടതിനാൽ അതിനു മുമ്പ് പള്ളിയുടെ നിർമ്മാണം പൂർത്തീകരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. 90 അടി നീളവും 60 അടി വീതിയുമുള്ളതാണ്‌ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ ഉൾഭാഗം
പള്ളി നിര്‍മിച്ചതിനു പിന്നില്‍ ഒരു ചരിത്രമുണ്ട് തിരൂരിനടുത്ത വെട്ടത്തുള്ള നമ്പൂതിരിയുടെ മകള്‍ക്ക് കലശലായ അസുഖം വൈദ്യന്മാരെല്ലാം കൈവിട്ടപ്പോള്‍ അവസാനം നമ്പൂതിരി പള്ളിയിലെ തങ്ങളെ വന്ന് കണ്ട് കാര്യം പറഞ്ഞ് തങ്ങള്‍ മന്ത്രിച്ച് കൊടുത്ത വെള്ളം കുടിച്ചപ്പോള്‍ അസുഖം ഭേദമായി സന്തോഷത്തിലായ നമ്പൂതിരി തങ്ങളോട് എന്ത് വേണമെങ്കിലും ആവശ്യപ്പെടുക എന്ന് പറഞ്ഞൂ തങ്ങള്‍ നാലു കെട്ടിനകത്ത് നില്‍ക്കുന്ന മരം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ നമ്പൂതിരി സന്തോഷത്തോടെ അത് നല്‍കി ഈ മരം കൊണ്ടാണ് തങ്ങള്‍ ഇരു നില പള്ളി നിര്‍മ്മിച്ചത് ഇതോട് കൂടി പൊന്നാനിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന നമ്പൂതിരി കുടുമ്പങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചു .പള്ളി നിര്‍മിക്കാനായി വന്ന് ആശാരിക്ക് തങ്ങള്‍ നല്‍കിയ പ്രധാന ഉപദേശം പണീ പൂര്‍ത്തിയാകുന്നത് വരെ പടിഞ്ഞാറോട്ട് നോക്കരുത് എന്നായിരുന്നു . പണീ പൂര്‍ത്തിയാക്കിയ ശേഷം പടിഞ്ഞാറോട്ട് നോക്കിയ ആശാരി കണ്ടത് ക അബ യാണെന്നും അതോട് കൂടി ആശാരി ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് ആശാരി തങ്ങള്‍ എന്ന് പേര്‍ സ്വീകരിക്കുകയും ചെയ്തെന്ന് ഈ പള്ളിയെ കുറിച്ച് പുര്‍വ്വികാര്‍ പറയുന്ന ചരിത്രം
പള്ളിയുടെ നിർമ്മാണശേഷം ശൈഖ് സൈനുദ്ദീൻ മഖ്ദൂം തന്നെ പള്ളിയിൽ അദ്ധ്യാപനം ആരംഭിച്ചു. മലബാറിലെ പള്ളിദർസ് സമ്പ്രദായത്തിന്റെ തുടക്കം ഇതാണെന്ന കരുതപ്പെടുന്നു
പൊന്നാനിയിലെ പ്രസിദ്ധമായ വിളക്കത്തിരിക്കല്‍ ഡിഗ്രി ഈ പള്ളിയില്‍ ആണ് മുന്‍പ് വളരെ ആളുകള്‍ വിദേശങ്ങളില്‍ നിന്നു പോലും മതപഠനത്തിനു ഈ പള്ളിയില്‍ എത്തിയിട്ടുണ്ട് പൊന്നാനിയിലെ വിളക്കത്തിരിക്കല്‍ ബിരുദം അറേബ്യന്‍ രാജ്യങ്ങളില്‍ പോലും പ്രസിദ്ധമായിരുന്നു.
പള്ളിയുടെ അകത്ത് സ്ഥാപിച്ച എണ്ണവിളക്കിന്ന് ചുറ്റുമിരുന്ന് മതപഠനം നടത്തി മഖ്ദൂമിൽ നിന്ന് മുസ്ല്യാർ പദം നേടുന്ന പതിവുണ്ടായിരുന്നു. ഇതിനായി മലബാറിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ വരുമായിരുന്നു. ഇങ്ങനെ എണ്ണവിളക്കിനു ചുറ്റും ഇരുന്ന് വിദ്യനേടുന്ന രീതിക്ക് 'വിളക്കത്തിരിക്കൽ' എന്നു പേരായി. 1887 ൽ നാനൂറോളം പേർ മറുനാടുകളിൽ നിന്ന് വന്നു പൊന്നാനി വലിയ പള്ളിയിൽ പഠനം നടത്തിയിരുന്നതായി ലോഗൻ മലാബാർ മാന്വലിൽ രേഖപ്പെടുത്തുന്നു. 200 കൊല്ലങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന വടക്കേ മലബാർ സ്വദേശിയും ഫലിതശിരോമണിയും 'നൂൽമുഹമ്മദ്','കപ്പപ്പാട്ട്' എന്നീ കൃതികളുടെ രചയിതാവുമായ കുഞ്ഞായൻ മുസ്ല്യാർ,കവിയും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ധീരനുമായ വെളിയങ്കോട് ഉമർഖാസി, തുടങ്ങിയവർ ഈ പള്ളിയുമായി ഉറ്റബന്ധം പുലർത്തിയവരിൽ പ്രമുഖരാണ്‌. മമ്പുറം തങ്ങൾ പള്ളിയിലെ ഒരു സന്ദർശകനായിരുന്നു... പ്രധാന ഉപദേശം പണീ പൂര്‍ത്തിയാകുന്നത് വരെ പടിഞ്ഞാറോട്ട് നോക്കരുത് എന്നായിരുന്നു . പണീ പൂര്‍ത്തിയാക്കിയ ശേഷം പടിഞ്ഞാറോട്ട് നോക്കിയ ആശാരി കണ്ടത് ക അബ യാണെന്നും അതോട് കൂടി ആശാരി ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് ആശാരി തങ്ങള്‍ എന്ന് പേര്‍ സ്വീകരിക്കുകയും ചെയ്തെന്ന് ഈ പള്ളിയെ കുറിച്ച് പുര്‍വ്വികാര്‍ പറയുന്ന ചരിത്രം
പള്ളിയുടെ നിർമ്മാണശേഷം ശൈഖ് സൈനുദ്ദീൻ മഖ്ദൂം തന്നെ പള്ളിയിൽ അദ്ധ്യാപനം ആരംഭിച്ചു. മലബാറിലെ പള്ളിദർസ് സമ്പ്രദായത്തിന്റെ തുടക്കം ഇതാണെന്ന കരുതപ്പെടുന്നു
പൊന്നാനിയിലെ പ്രസിദ്ധമായ വിളക്കത്തിരിക്കല്‍ ഡിഗ്രി ഈ പള്ളിയില്‍ ആണ് മുന്‍പ് വളരെ ആളുകള്‍ വിദേശങ്ങളില്‍ നിന്നു പോലും മതപഠനത്തിനു ഈ പള്ളിയില്‍ എത്തിയിട്ടുണ്ട് പൊന്നാനിയിലെ വിളക്കത്തിരിക്കല്‍ ബിരുദം അറേബ്യന്‍ രാജ്യങ്ങളില്‍ പോലും പ്രസിദ്ധമായിരുന്നു.
പള്ളിയുടെ അകത്ത് സ്ഥാപിച്ച എണ്ണവിളക്കിന്ന് ചുറ്റുമിരുന്ന് മതപഠനം നടത്തി മഖ്ദൂമിൽ നിന്ന് മുസ്ല്യാർ പദം നേടുന്ന പതിവുണ്ടായിരുന്നു. ഇതിനായി മലബാറിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ വരുമായിരുന്നു. ഇങ്ങനെ എണ്ണവിളക്കിനു ചുറ്റും ഇരുന്ന് വിദ്യനേടുന്ന രീതിക്ക് 'വിളക്കത്തിരിക്കൽ' എന്നു പേരായി. 1887 ൽ നാനൂറോളം പേർ മറുനാടുകളിൽ നിന്ന് വന്നു പൊന്നാനി വലിയ പള്ളിയിൽ പഠനം നടത്തിയിരുന്നതായി ലോഗൻ മലാബാർ മാന്വലിൽ രേഖപ്പെടുത്തുന്നു. 200 കൊല്ലങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന വടക്കേ മലബാർ സ്വദേശിയും ഫലിതശിരോമണിയും 'നൂൽമുഹമ്മദ്','കപ്പപ്പാട്ട്' എന്നീ കൃതികളുടെ രചയിതാവുമായ കുഞ്ഞായൻ മുസ്ല്യാർ,കവിയും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ധീരനുമായ വെളിയങ്കോട് ഉമർഖാസി, തുടങ്ങിയവർ ഈ പള്ളിയുമായി ഉറ്റബന്ധം പുലർത്തിയവരിൽ പ്രമുഖരാണ്‌. മമ്പുറം തങ്ങൾ പള്ളിയിലെ ഒരു സന്ദർശകനായിരുന്നു...

പതിനേഴു വർഷം ത്തോളം ഖനിക്കടിയിൽ കഴിഞ്ഞയാളെ കണ്ടെത്തി !!!

on May 10, 2014

 പതിനേഴു വർഷം ത്തോളം ഖനിക്കടിയിൽ കഴിഞ്ഞയാളെ കണ്ടെത്തി !!!

പതിനേഴു വർഷം ഖനിക്കടിയിൽ കഴിഞ്ഞ മനുഷ്യനെ കണ്ടെത്തി. സിംഗ്ജിയാംഗ് പ്രവിശ്യയില്‍ നിന്നാണ് ഈ വാർത്ത വന്നിരിക്കുന്നത്.ഈ ഖനി 17 വർഷങ്ങൾക്കു മുമ്പ് ഭൂകമ്പം കാരണം അടച്ചുപൂട്ടിയതായിരുന്നു.അന്ന് മൈനിൻറെ ഒട്ടു മിക്ക ഭാഗങ്ങളും തകര്‍ന്നു പോയിരുന്നു.ഈ ഖനിയില്‍ കഴിഞ്ഞ ദിവസം ഒരു സംഘം ഖനി തൊഴിലാളികള്‍ നടത്തിയ തിരച്ചിലിൽ ഒരു മനുഷ്യന്‍ ജീവനോടെ അവശനായി മാനസിക നില തെറ്റിയ നിലയില്‍ ജീവിക്കുന്നതായി കണ്ടെത്തുകയായിരുന്നു.59 വയസ്സുള്ള ചെയൂംഗ് വായെന്നയാളെയാണ് ഖനിക്കടിയിൽ നിന്നും കണ്ടെത്തിയത്.വിചിത്ര രൂപത്തിലായിരുന്ന ഇയാളെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു.അന്നുണ്ടായ ഭൂകമ്പത്തിൽ ഖനിയുടെ മരം കൊണ്ടുണ്ടാക്കിയ സപ്പോര്‍ട്ട് തകരുകയും അവിടെ ഉണ്ടായിരുന്ന 79 പേരില്‍ 78 പേർ മരിക്കുകയും ചെയ്തിരുന്നു.അന്ന് ചെയൂംഗ് മാത്രം ജീവനോടെ അവശേഷിച്ചു.പിന്നീടുള്ള 17 വർഷങ്ങൾ 78 പേരുടെ ശവശരീരങ്ങള്‍ക്ക് നടുവിലായിരുന്നു ചെയൂംഗ് കഴിഞ്ഞത്.ഖനി തകരുകയാണെങ്കില്‍ ഭക്ഷിക്കുവാന്‍ വേണ്ടി ഖനിക്കടിയില്‍ സൂക്ഷിക്കുന്ന ധാന്യവും വെള്ളവും കഴിച്ചാണ് ഇത്രയും നാള്‍ ചെയൂംഗ് ജീവിച്ചത്.കൂടാതെ ഭൂമിക്കടിയില്‍ ജീവിക്കുന്ന എലികളെയും ചെയൂംഗ് പിടിച്ചു തിന്നാറുണ്ടായിരുന്നു.ഖനിയപകടങ്ങള്‍ ചൈനയില്‍ ഒരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. വര്‍ധിച്ചു വരുന്ന ഇന്ധന ആവശ്യങ്ങള്‍ ആണ് ചൈനയെ വീണ്ടും ഇത്തരം ഖനികള്‍ തുടങ്ങാന്‍പ്രേരിപ്പിക്കുന്നത്.

യുഎസ്ബി ഫ്ലാഷ് ഡ്രൈവുകളില്‍ നിന്ന് വൈറസുകള്‍ നീക്കം ചെയ്യാന്‍…

on May 7, 2014

യുഎസ്ബി ഫ്ലാഷ് ഡ്രൈവുകളില്‍ നിന്ന് വൈറസുകള്‍ നീക്കം ചെയ്യാന്‍…

മ്പ്യൂട്ടറില്‍ വൈറസ് ബാധിക്കുന്നതിന്റെ  ഒരു പ്രധാന കാരണം യുഎസ്ബി ഫ്ലാഷ് ഡ്രൈവുകള്‍(USB Flash Drive) ഉപയോഗിക്കുന്നത് വഴിയാണ്. Ravmon,New Folder.exe etc തുടങ്ങിയവയാണ് യുഎസ്ബി ഫ്ലാഷ് വഴി വ്യാപിക്കുന്ന പ്രധാന വൈറസ്സുകള്‍. ഇന്ന് ലഭ്യമായ ആന്റിവൈറസുകളെല്ലാം തന്നെ ഇവയെ കണ്ട് പിടിക്കുമെങ്കിലും മിക്കവയും ഇവയെ ക്വാറണ്ടൈന്‍ ചെയ്യുക മാത്രമേ ചെയ്യാറുള്ളൂ. ഇവയെ ആന്റിവൈറസിന്റെ സഹായമില്ലാതെ എങ്ങനെ നീക്കം ചെയ്യാം എന്നാണ് ഇന്ന് ഞാന്‍ പറയാന്‍ പോകുന്നത്.
ആദ്യമായി ഫ്ലാഷ് ഡ്രൈവ് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ഓട്ടോറണ്‍(AutoRun) ഓപ്ഷന്‍സില്‍ ക്ലിക്ക് ചെയ്യാതെ കാന്‍സല്‍ ചെയ്യുക. തുടര്‍ന്ന് കമാന്‍ഡ് പ്രോംറ്റ് തുറക്കുക (അതിനായി സ്റ്റാര്‍ട്ട് മെനുവില്‍ റണ്‍ തിരഞ്ഞെടുക്കുക-അവിടെ CMD എന്നു ടൈപ് ചെയ്ത് എന്റര്‍ ചെയ്‌താല്‍ മതി ). നിങ്ങളൂടെ ഫ്ലാഷ് ഡ്രൈവ്, ഡ്രൈവ് F ആണെങ്കില്‍ കമാന്‍ഡ് പ്രോംറ്റില്‍ F: എന്ന കമാന്‍ഡ് കൊടുക്കുക. അതിനു ശേഷം dir /w/a എന്ന കമാന്‍ഡ് കൊടുത്ത് എന്റര്‍ ചെയ്യുക. അപ്പോള്‍ നിങ്ങളൂടെ പെന്‍ ഡ്രൈവിലെ എല്ലാ ഫയലുകളും ഡിസ്പ്ലേ ചെയ്യും. അതില്‍ Autorun.inf, Ravmon.exe, New Folder.exe, svchost.exe, Heap41a എന്നീ ഫയലുകളോ അല്ലെങ്കില്‍ സംശയാസ്പദമായ മറ്റേതെങ്കിലും exe ഫയല്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഇതിലേതെങ്കിലും ഫയല്‍ ഉണ്ടെങ്കില്‍ വൈറസ് ബാധ ഉണ്ടെന്ന് സംശയിക്കാം. ഈ ഫയലുകള്‍ എല്ലാം റീഡ് ഒണ്‍ലി, സിസ്റ്റം ഫയല്‍, ഹിഡന്‍  എന്നീ ആട്രിബ്യൂട്ട് (Attribute)ഉള്ളതായതുകൊണ്ട് നേരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. അതിനായി ഇവയുടെ ആട്രിബ്യൂട്ട്കള്‍ നീക്കം ചെയ്യേണ്ടതുണ്ട്. അതിനായി attrib -r -a -s -h *.* എന്ന കമാന്‍ഡ് ഉപയോഗിക്കുക. ഈ കമാന്‍ഡ് ഉപയോഗിക്കുന്നതോടു കൂടി മുകളീല്‍ പറഞ്ഞ എല്ലാ ഫയലുകളും ഇപ്പോള്‍ ഡിലീറ്റ് ചെയ്യാവുന്ന വിധത്തിലായിട്ടൂണ്ടാകും. ഇനി ‘del filename’ എന്ന കമാന്‍ഡ് ഉപയോഗിച്ച് ഫയലുകളെ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിനു del Ravmon.exe. മിക്കവാറും ഈ വൈറസുകള്‍ വ്യാപിക്കുന്നതിന് പ്രധാന കാരണമായ ഫയല്‍ Autorun.inf ആയിരിക്കും. ആ ഫയലും ഡിലീറ്റ് ചെയ്താല്‍ വൈറസ് ബാധ ഒരു പരിധി വരെ നീങ്ങി എന്ന് ആശ്വസിക്കാം
like us  teach tips

നേപ്പാള്‍ സ്വദേശിയുടെ 'വേള്‍ഡ് പീസ് ടൂര്‍' യു.എ.ഇ യില്‍ എത്തി.

on May 6, 2014

അബൂദാബി: ലോക സമാധാനം നില നിര്ത്തുക എന്ന സന്ദേശവുമായി    ലോഗ് ബന്ധു എന്ന  നേപ്പാള്‍ സ്വദേശിയുടെ 'വേള്‍ഡ് പീസ് ടൂര്‍' യു.എ.ഇ യില്‍ എത്തി.  ലോക സമാധാനത്തിനായി ജനങ്ങളെ ബോധാവല്കരിക്കുക എന്ന ഉദ്ദേശത്തോടെ 2004 ല്‍ ആരംഭിച്ച സൈക്കിള്‍ യാത്ര 2017 ല്‍ അവസാനിപ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഇതിനോടകം 98 രാജ്യങ്ങളില്‍ അദ്ദേഹം സൈക്കിള്‍ പര്യടനം നടത്തിയിട്ടുണ്ട്. 2017 ഓടെ 153 രാജ്യങ്ങളില്‍ സൈക്കിള്‍ പര്യടനം നടത്താനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. യു.എ.ഇ യില്‍ പര്യടനം പൂര്‍ത്തിയാകിയ ശേഷം ഒമാനിലേക്ക് പോകും. ജനങ്ങളെ കണ്ട് ലോക സമധാനത്തിനുള്ള സന്ദേശം അദ്ദേഹം കൈമാറുകയും അവരില്‍നിന്ന് ഒപ്പ്  ശേഖരണവും നടത്തുന്നുണ്ട് ഈ നാല്പത്തഞ്ചുകാരനായ നേപ്പാള്‍ സ്വദേശി. 


ഫോട്ടോ: ലോക സമാധാനം നില നിര്‍ത്തുക എന്ന സന്ദേശവുമായി    ലോഗ് ബന്ധു എന്ന  നേപ്പാള്‍ സ്വദേശിയുടെ 'വേള്‍ഡ് പീസ് ടൂര്‍' യു.എ.ഇ യില്‍ എത്തിയപ്പോള്‍ 

ഐ.പി.എല്ലിലേക്കുള്ള പ്രതീക്ഷ കൈവിടാതെ അമീറലി; പ്രചോദനമായി സച്ചിന്റെ പ്രശംസ

on May 4, 2014

ദുബൈ:  അനവധി യുവ താരങ്ങളുടെ ഉദയത്തിന് വഴിതുറന്ന ഐ.പി.എല്‍ ട്വന്റി- 20 യില്‍ കളിക്കുകയെന്ന ഒരൊറ്റ ആഗ്രഹമാണ് കാസര്‍കോട് ചിത്താരി സ്വദേശിയായ അമീറലിക്കുള്ളത്. ഇതിന് പ്രചോദനമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ടെന്‍ഡുല്‍ക്കറുടെ പ്രശംസയുമെത്തി.

യു.എ.ഇയില്‍ നടന്ന ഐ.പി.എല്‍ മത്സരത്തിന്റെ പരിശീലനത്തില്‍ അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം പന്തെറിഞ്ഞ് 24 കാരനായ അമീറലി ഇതിനകം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ താരങ്ങളായ സഹീര്‍ ഖാന്‍, ലസിത് മലിങ്ക, മിച്ചല്‍ ജോണ്‍സണ്‍ തുടങ്ങിയ താരങ്ങളുടെ കൂടെ പന്തെറിഞ്ഞ അമീറലിയെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രശംസിച്ചു.

Ameerali-with-Sachin
കേരള ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടര്‍ 19 സ്‌റ്റേറ്റ് ലെവല്‍, അണ്ടര്‍ 22 ഡിസ്ട്രിക്റ്റ്, സോണ്‍ ലെവല്‍, ഇന്റര്‍ കോളജ് തുടങ്ങിയ തലങ്ങളിലും അമീറലി തന്റെ കഴിവ് പുറത്തെടുത്തിരുന്നു. കാസര്‍കോട് ജില്ലാ ലീഗ് മത്സരത്തില്‍ അഞ്ച് വര്‍ഷത്തോളം കാഞ്ഞങ്ങാട് ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച് അമീര്‍ കളിച്ചിട്ടുണ്ട്.

സച്ചിനൊപ്പം രാഹുല്‍ ദ്രാവിഡിനെ പോലുള്ള ലോകോത്തര താരങ്ങളുടെ കോച്ചിംഗും അമീറലിക്ക് ലഭിച്ചു കഴിഞ്ഞു. അടുത്ത് തന്നെ ഐ.പി.എല്‍ ടീമിലേക്ക് പ്രവേശിക്കാനാകുമെന്ന ആത്മ വിശ്വാസത്തിലാണ് ചിത്താരിയിലെ മുബാറക്ക് അബ്ദുല്ലയുടെ മകനായ അമീറലി. 

ഒഴിവ് സമയങ്ങളിലെ നല്ലൊരു ഭാഗം ക്രിക്കറ്റിനായി മാറ്റിവെച്ച അമീര്‍ ചെറുപ്പത്തിലേ ക്രിക്കറ്റ് കളിയില്‍ തല്‍പരനായിരുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെ പ്രോത്സാഹനം കൊണ്ട് മാത്രമാണ് തനിക്ക് ഈ ഭാഗ്യം ലഭിച്ചതെന്ന് അമീര്‍ പറയുന്നു. ദുബൈയില്‍ ജാവീദ് ഫുഡ് സ്റ്റഫ് ട്രേഡിംഗ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന അമീറലി ഇപ്പോള്‍ കെ.പി.എല്‍. മത്സരത്തിലേക്കുള്ള തയ്യാറെടുപ്പിലാണ്. സച്ചിന്റെ പ്രശംസ ലഭിച്ച അമീറലിയെ ഒരുമ എജുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ യു.എ.ഇ. ചാപ്റ്റര്‍ അനുമോദിച്ചു.

നേരത്തെ കാസര്‍കോട് തളങ്കര പടിഞ്ഞാര്‍ സ്വദേശിയായ അര്‍ഷാദിനും, തളങ്കരയിലെ ഷഫീഖ് പ്രിന്‍സസിനും അമീറലിയുടെ ഭാഗ്യം ലഭിച്ചിരുന്നു. ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയിലെ രാജ്യാന്തര ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പരിശീലനത്തിന് ടീം നായകനും ഇന്ത്യന്‍ യുവനിരയിലെ താരവുമായ വിരാട് കോഹ്‌ലി, യുവരാജ് സിങ്, വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ അടക്കമുള്ള വമ്പനടിക്കാര്‍ക്ക് മുന്നില്‍ പന്തെറിഞ്ഞ് അര്‍ഷാദും ഷഫീഖും മികവ് തെളിയിച്ചിരുന്നു.

അപകടത്തില്‍നിന്ന് രക്ഷപ്പെട്ട വിമാനയാത്രക്കാരുടെ അസാധാരണമായ അനുഭവകഥ

on Apr 27, 2014

കാണാതായ മലേഷ്യന്‍ വിമാനം കണ്ടെടുക്കാനുള്ള തീവ്രശ്രമങ്ങള്‍ ലോകം തുടരുമ്പോള്‍ ഇതാ ചരിത്രത്തില്‍നിന്നൊരു സമാന സന്ദര്‍ഭം. മഞ്ഞുമലകള്‍ക്കിടയില്‍ പട്ടിണിയുടെയും യാതനയുടെയും എഴുപത് ദിവസങ്ങള്‍ താണ്ടി അപകടത്തില്‍നിന്ന് രക്ഷപ്പെട്ട ഏതാനും വിമാനയാത്രക്കാരുടെ അസാധാരണമായ അനുഭവകഥ
1972 ഡിസംബര്‍ 20.
തെക്കെ അമേരിക്കന്‍ രാജ്യമായ ചിലിയിലെ അസുഫ്രെ നദിയുടെ കരയിലൂടെ കാലികളെയും തെളിച്ച് മടങ്ങുകയായിരുന്നു സെര്‍ജിയോ എന്ന കര്‍ഷകനും അയാളുടെ രണ്ട് കൂട്ടുകാരും. പെട്ടെന്നാണ് നദിയുടെ മറുകരയില്‍ ആന്‍ഡീസ് പര്‍വതത്തിന്റെ ചെരിവില്‍ നില്‍ക്കുന്ന രണ്ട് അപരിചിതരെ അവര്‍ കണ്ടത്. മുട്ടുകുത്തിനിന്ന് യാചനാഭാവത്തില്‍ എന്തൊക്കെയോ വിളിച്ചുപറയുകയായിരുന്നു അക്കരെയുള്ളവര്‍. പക്ഷേ, നദിയുടെ കുത്തൊഴുക്കിന്റെ ശബ്ദത്തില്‍ അവര്‍ പറയുന്നതെന്തെന്ന് മനസ്സിലാകാത്തതുകൊണ്ട് അക്കരയിലെ അപരിചിതരെ അവഗണിച്ച് സെര്‍ജിയോയും കൂട്ടരും മുന്നോട്ടുപോയി.
അടുത്തദിവസം രാവിലെ അവര്‍ അതുവഴി കൃഷിയിടത്തിലേക്ക് പോകുമ്പോഴും അതാ മറുകരയില്‍ തലേനാള്‍ കണ്ട അതേ സ്ഥാനത്തുതന്നെ നില്‍ക്കുന്നു ആ അപരിചിതര്‍! നദിയുടെ ശബ്ദം അപ്പോഴും അവരുടെ വാക്കുകളെ അവ്യക്തമാക്കുന്നതുകൊണ്ട് സെര്‍ജിയോ ഒരു സൂത്രം പ്രയോഗിച്ചു: ''കുറച്ചു കഴിഞ്ഞ് ഞാന്‍ അവിടേക്ക് ഒരാളെ അയയ്ക്കുന്നുണ്ട്. എന്ത് സഹായമാണ് വേണ്ടത്?'' എന്നൊരു കുറിപ്പ് എഴുതി തന്റെ പേനയും ആ കുറിപ്പും ഒരു കല്ലും തൂവാലയില്‍ പൊതിഞ്ഞുകെട്ടി മറുകരയിലേക്ക് എറിഞ്ഞുകൊടുത്തു.
മറുപടിയായി തൂവാലയില്‍ കെട്ടി എറിഞ്ഞുകിട്ടിയ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു. ''പര്‍വതത്തിന്റെ മുകളില്‍ തകര്‍ന്നുവീണ ഒരു വിമാനത്തിലുണ്ടായിരുന്ന ഉറുഗ്വായ്ക്കാരനാണ് ഞാന്‍. കൂടെയുള്ളത് എന്നോടൊപ്പം രക്ഷപ്പെട്ട ഒരു സുഹൃത്താണ്. പത്തുദിവസത്തോളമായി ഞങ്ങള്‍ ഭക്ഷണമൊന്നും കിട്ടാതെ ഈ കാട്ടില്‍ നടക്കാന്‍ തുടങ്ങിയിട്ട്. പരിക്കുപറ്റിക്കിടക്കുന്ന പതിന്നാലുപേര്‍ വിമാനത്തില്‍ വേറെയുമുണ്ട്. ഈ സ്ഥലം ഏതാണെന്നും എങ്ങനെ രക്ഷപ്പെടണമെന്നും ഞങ്ങള്‍ക്ക് അറിയില്ല.''

അതുവായിച്ച് സെര്‍ജിയോ അമ്പരന്നു. രക്ഷപ്പെടുത്താന്‍ തങ്ങളാലാവുംവിധം ശ്രമിക്കാം എന്ന് ആംഗ്യഭാഷയില്‍ അറിയിച്ചിട്ട് ആ കര്‍ഷകര്‍ കൈയിലുണ്ടായിരുന്ന റൊട്ടി തൂവാലയില്‍ കെട്ടി അക്കരേക്ക് എറിഞ്ഞുകൊടുത്തു.
വൈകാതെ നാട്ടുകാര്‍ അക്കരെയെത്തി ആ അശരണരെ രക്ഷിച്ചു. ഫെര്‍ണാഡോ പരാ ഡോ, റോബര്‍ട്ടോ കനേസ-അതായി രുന്നു ആ യുവാക്കളുടെ പേരുകള്‍. ഭക്ഷണവും വെള്ളവും കിട്ടി കുറച്ചിട വിശ്രമിച്ചപ്പോള്‍ ആ യുവാക്കളുടെ ക്ഷീണം വിട്ടൊഴിഞ്ഞു. പിന്നീട് അവര്‍ വിവരിച്ച അനുഭവം ലോകം അന്നേവരെ കണ്ടിട്ടില്ലായിരുന്ന അതിസാഹസികമായ ഒരു രക്ഷപ്പെടലിന്റെ കഥയായിരുന്നു!
1972 ഒക്ടോബര്‍ 12-ാം തീയതി രാവിലെ 8.05-ന് ഉറുഗ്വായ്യുടെ തലസ്ഥാനമായ മോണ്ടി വീഡിയോയില്‍നിന്ന് 40 യാത്രക്കാരും അഞ്ച് വിമാനജോലിക്കാരുമായി ചിലിയിലെ സാന്‍ഡിയാഗോവിലേക്ക് പുറപ്പെട്ടതായിരുന്നു ഫെയര്‍ചൈല്‍ഡ് എന്ന വിമാനം. മോണ്ടിവീഡിയോയിലെ സ്റ്റെല്ലാമേരി കോളേജിലെ പൂര്‍വവിദ്യാര്‍ഥികളായ 15 റഗ്ബി കളിക്കാരും അവരുടെ കുടുംബാംഗങ്ങളും കൂട്ടുകാരും ചേര്‍ന്നതായിരുന്നു 40 യാത്രക്കാര്‍.
അര്‍ജന്റീനയ്ക്കും ചിലിക്കും മധ്യേ കിടക്കുന്ന ആന്‍ഡീസ് പര്‍വതം തരണംചെയ്തുവേണം സാന്‍ഡിയാഗോവില്‍ എത്താന്‍. പ്രവചനാതീതമായ കാലാവസ്ഥയുള്ള ആന്‍ഡീസിന്റെ മുകളില്‍ക്കൂടിയാണ് പറക്കല്‍. 900 മൈല്‍ ദൈര്‍ഘ്യമുള്ള വ്യോമപാത താണ്ടാന്‍ ഏകദേശം നാലുമണിക്കൂര്‍ വേണം. കോ-പൈലറ്റ് ലഗുറാറയായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. ആന്‍ഡീസിന്റെ പരമാവധി ഉയരം 13,000 അടിയാണ്. ഫെയര്‍ചൈല്‍ഡ് എന്ന അവരുടെ വിമാനത്തിന് 22,500 അടി ഉയരത്തില്‍ പറക്കാന്‍ കഴിയും. അതിനാല്‍ വലിയ അപകടസാധ്യതയൊന്നും അവരാരും മുന്‍കൂട്ടി കണ്ടിരുന്നില്ല.
എന്നാല്‍ അപ്ര തീക്ഷിതമായത് സംഭവിച്ചു. വിമാനം 15,000 അടി ഉയരത്തില്‍വെച്ച് ഒരു 'എയര്‍പോക്കറ്റി'ല്‍ കുടുങ്ങി. അടുത്തനിമിഷം വിമാനത്തിന്റെ വലത്തെ ചിറക് കൊടുമുടിയിലെ പാറയില്‍ ഇടിച്ചുതകര്‍ന്നു. വിമാനത്തിന്റെ പിന്‍ഭാഗത്തിരുന്ന രണ്ട് വിമാനജോലിക്കാരും സീറ്റുബെല്‍റ്റോടുകൂടി നാല് യുവാക്കളും താഴേക്കുതെറിച്ചു. അടുത്തനിമിഷം ഇടതുചിറകും പിന്നെ വാല്‍ഭാഗവും തകര്‍ന്ന് വിമാനം നേരെ താഴെ മഞ്ഞുകൂമ്പാരത്തിലേക്ക് കൂപ്പുകുത്തി.

വളരെ പണിപ്പെട്ടതിനുശേഷം ആറ് യുവാക്കള്‍ എങ്ങനെയോ എഴുന്നേറ്റുവന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പൈലറ്റ് അടക്കം 13 പേര്‍ ആ വീഴ്ചയില്‍ത്തന്നെ ജീവന്‍വെടിഞ്ഞിരുന്നു. സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങുന്തോറും മൈനസിന് താഴെയുള്ള കൊടുംതണുപ്പില്‍ എങ്ങനെ രാത്രി കഴിച്ചുകൂട്ടും എന്നായി എല്ലാവരുടെയും ചിന്ത. ചിതറിക്കിടക്കുന്ന തങ്ങളുടെ പെട്ടികളില്‍നിന്ന് എന്തെങ്കിലും തിന്നാന്‍ കിട്ടുമോ എന്നുനോക്കിയ അവര്‍ക്ക് നിരാശയായിരുന്നു ഫലം. രാത്രിയാകുന്നതിനുമുമ്പുതന്നെ ശേഷിച്ചവര്‍ തകര്‍ന്ന സീറ്റുകളും ലഗേജും ഉപയോഗിച്ച് വിമാനത്തിന്റെ വാല്‍ഭാഗത്ത് ഒരു മറയുണ്ടാക്കി ശീതക്കാറ്റിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അതും വിഫലമായി. പിന്നെ എല്ലാവരും ശരീരം പരസ്​പരം തിരുമ്മി ചൂടുപിടിപ്പിച്ച് ആ രാത്രി താണ്ടി.

സമുദ്രനിരപ്പില്‍നിന്ന് 11,500 അടി ഉയരത്തില്‍ ട്വിന്‍ഗിരിക്കാ എന്ന അഗ്‌നിപര്‍വതത്തിനും സെറോസൊ സ്‌നോഡൊ പര്‍വതത്തിനും ഇടയിലായിരുന്നു വിമാനം തകര്‍ന്നുവീണത്. ഉച്ചയ്ക്കുമുമ്പേ കോ-പൈലറ്റ് അടക്കം മൂന്നുപേര്‍കൂടി മരണത്തിന് കീഴടങ്ങിയിരുന്നു. ഇടയ്ക്ക് വളരെ ഉയരത്തില്‍ക്കൂടി ഒരു വിമാനം പറന്നുപോകുന്നത് അവര്‍ കണ്ടു. പക്ഷേ, തൂവെള്ള മഞ്ഞില്‍ അതേനിറത്തിലുള്ള ഒരു വിമാനം കിടക്കുന്നത് ശ്രദ്ധയില്‍പ്പെടാന്‍ ഒരു സാധ്യതയുമില്ലായിരുന്നു.
കുറച്ച് മദ്യം, വൈന്‍, ചോക്കലേറ്റ് ഇവ മാത്രമായിരുന്നു അവശേഷിച്ചിരുന്ന ഭക്ഷണസാധനങ്ങള്‍. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെ പിടിച്ചുനില്‍ക്കാന്‍ അവര്‍ 'റേഷന്‍' സംവിധാനം പരീക്ഷിച്ചു. ഒരാള്‍ക്ക് ഒരു മൂടി വൈന്‍. ഒരു കഷ്ണം ചോക്കലേറ്റ്. വിമാനത്തില്‍നിന്ന് കിട്ടിയ അലൂമിനിയക്കഷ്ണത്തില്‍ മഞ്ഞുനിറച്ച് സൂര്യപ്രകാശത്തില്‍ ഉരുക്കിയായിരുന്നു വെള്ളമുണ്ടാക്കിയിരുന്നത്. എട്ടാം നാള്‍ രാവിലെ പരാഡോ ഉണര്‍ന്നുനോക്കുമ്പോള്‍ അതുവരെ സ്വന്തം ശരീരത്തിന്റെ ചൂടുപകര്‍ന്ന് സംരക്ഷിച്ചുപോന്ന സഹോദരി സൂസന്ന തണുത്തുമരവിച്ച് ചലനമറ്റുകിടക്കുന്നു! ഒന്നു പൊട്ടിക്കരയാന്‍പ്പോലുമാകാതെ അയാള്‍ ആ മൃതദേഹത്തിനുമുന്നില്‍ മുട്ടുകുത്തിയിരുന്നു.

അങ്ങനെ ഒമ്പതുദിവസങ്ങള്‍ കടന്നുപോയി. 'റേഷനാ'യി വീതംവെച്ചിരുന്ന തീറ്റവസ്തുക്കളും തീര്‍ന്നു. ഇനിയും എത്രനാള്‍കൂടി ജീവന്‍ ബാക്കിയുണ്ടാകുമെന്നറിയില്ല. ഒടുവില്‍ ആര്‍ക്കും തുറന്നുപറയാന്‍ ധൈര്യം കിട്ടാതെപോയ അക്കാര്യം കനേസ തുറന്നുപറഞ്ഞു: ''യാതൊരു കേടുംകൂടാതെ ഇതാ മഞ്ഞുകട്ടകള്‍ക്കിടയില്‍ നമ്മുടെ സഹയാത്രികരുടെ മൃതദേഹങ്ങള്‍! ജീവന്‍ നിലനിര്‍ത്താന്‍ ഇനി ഇതേ പോംവഴിയുള്ളൂ!''
വൈകിപ്പോയാല്‍ കണ്‍മുന്നില്‍ കിടക്കുന്ന ശവശരീരത്തില്‍നിന്ന് ഒരു കഷ്ണം മുറിച്ചെടുക്കാനുള്ള ശേഷിപോലും നശിച്ചുപോകുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഒടുവില്‍ കനേസ എഴുന്നേറ്റു. മഞ്ഞുകട്ടകള്‍ക്കിടയില്‍ പൂണ്ടുകിടന്ന ഒരു സ്ത്രീശരീരത്തിന്റെ പിന്‍ഭാഗത്തുനിന്ന് ഒരു കുപ്പിക്കഷ്ണം ഉപയോഗിച്ച് കനേസ ഇരുപത് കഷ്ണങ്ങള്‍ മുറിച്ചെടുത്ത് വിമാനത്തിന് മുകളില്‍ക്കൊണ്ടുവെച്ചു. ആരും കുറച്ചുനേരത്തേക്ക് അനങ്ങിയില്ല. ഒടുവില്‍ കനേസതന്നെ ഒരു കഷ്ണമെടുത്ത് സാവധാനം വിഴുങ്ങി. വൈകുന്നേരത്തോടുകൂടി മറ്റ് യുവാക്കളും കനേസയുടെ പാത പിന്തുടര്‍ന്നു. സൂര്യപ്രകാശം ഇല്ലാത്ത ഒരുനാള്‍ കൊക്കകോളയുടെ കാലിപ്പെട്ടികള്‍ കൂട്ടിയിട്ട് തീപിടിപ്പിച്ചിട്ട് അതിനുമുകളില്‍ അലൂമിനിയം ഷീറ്റുവെച്ച് മനുഷ്യമാംസം വേവിച്ചുകഴിക്കാനും അവര്‍ക്കുകഴിഞ്ഞു.
അക്കൂട്ടത്തില്‍ മൂന്ന് യുവാക്കള്‍ ഒരുദിവസം വിമാനത്തിന്റെ നഷ്ടപ്പെട്ട ചിറകുകള്‍ തേടി മഞ്ഞില്‍ക്കൂടി ഒരു സാഹസികയാത്ര നടത്തി. അടുത്ത ദിവസം അവര്‍ മഞ്ഞില്‍ തകര്‍ന്നുകിടന്ന ഒരു ചിറക് കണ്ടെത്തി. തൊട്ടടുത്തായി ആറ് ശവശരീരങ്ങളും കിടന്നിരുന്നു. അവര്‍ മൊത്തം വിമാനയാത്രക്കാരുടെ എണ്ണം ഒപ്പിച്ചുനോക്കി. ആറ് ശവങ്ങള്‍ പുതിയതായി കണ്ടവ, 11 എണ്ണം വിമാനത്തിനടുത്തുള്ള മഞ്ഞിനടിയില്‍, നേരത്തേ രക്ഷാശ്രമത്തിനിടയില്‍ മഞ്ഞില്‍ അപ്രത്യക്ഷനായ വലേറ, വിമാനത്തിനുള്ളില്‍ ജീവിച്ചിരിക്കുന്ന 24 പേര്‍. പിന്നെ അവര്‍ മൂന്നുപേരും - കണക്ക് ശരി!
അപകടം നടന്നിട്ട് 17-ാം നാള്‍. പതിവുജോലിയായ മാംസം മുറിക്കലും ചൂടാക്കി കഴിക്കലും കഴിഞ്ഞതിനുശേഷം ഒന്ന് വിശ്രമിക്കാനുള്ള ഒരുക്കത്തിലായിരുന്നു അവര്‍. പെട്ടെന്ന് ഇടിമുഴക്കംപോലെ ഒരു ശബ്ദം കേട്ടു. അതിശക്തമായ ഒരു ഹിമപാതം പാഞ്ഞുവന്ന് അവരെ വിമാനമടക്കം മഞ്ഞില്‍ മുക്കിക്കളഞ്ഞു! ചില യുവാക്കള്‍ ഒരുവിധം രക്ഷപ്പെട്ട് പുറത്തുവന്നു. പക്ഷേ, പലര്‍ക്കും അതിന് കഴിഞ്ഞില്ല. വിമാനം പൂര്‍ണമായും മഞ്ഞിനടിയിലായിപ്പോയിരുന്നു. രാത്രിയായപ്പോള്‍, അവശേഷിച്ച 19 പേരും മരവിച്ചുപോകാതിരിക്കാന്‍ പരസ്​പരം കെട്ടിപ്പിടിച്ചും ശരീരം തിരുമ്മി രക്തയോട്ടമുണ്ടാക്കിയും നേരംവെളുപ്പിച്ചു.
ഒക്ടോബര്‍ 31. വിമാനത്തിനകത്തുകിടന്നിരുന്ന പുതിയ ശവശരീരങ്ങളില്‍നിന്നുള്ള മാംസം ബാക്കിവന്നവര്‍ കഴിക്കാന്‍ തുടങ്ങിയിരുന്നു. രക്ഷപ്പെടുത്താന്‍ ആരെങ്കിലും വരുമെന്നുള്ള പ്രതീക്ഷ എന്നോ അസ്തമിച്ചുകഴിഞ്ഞിരുന്നു. ഇനി ചിലിയിലെ ജനവാസമുള്ള ഏതെങ്കിലും പ്രദേശം കാണുന്നതുവരെ ഒരു സാഹസികയാത്ര മാത്രമേ പോംവഴിയുള്ളൂ. വിസിറ്റിന്‍, കനേസ, പരാഡൊ എന്നീ മൂവര്‍സംഘം ആ ദൗത്യത്തിന് തയ്യാറായി. മെഡിക്കല്‍ വിദ്യാര്‍ഥിയായ കനേസയുടെ നിര്‍ദേശപ്രകാരം മൃതശരീരങ്ങളില്‍നിന്ന് ശേഖരിച്ച കരള്‍, തലച്ചോര്‍, ഹൃദയം എന്നിവ കഴിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. എന്നിട്ടും അവശേഷിച്ച 19 പേരില്‍ മൂന്ന് യുവാക്കള്‍ക്കൂടി ആന്‍ഡീസിലെ മഞ്ഞുപാളികളില്‍ തളര്‍ന്നുവീണ് ജീവന്‍വെടിഞ്ഞു.
ഒരുനാള്‍ ഭക്ഷണത്തിനുവേണ്ടി മഞ്ഞില്‍നിന്ന് ഒരു ശരീരം പുറത്തെടുത്തുനോക്കിയപ്പോള്‍ അത് ലിലിയാന മെന്തോളിന്റേതായിരുന്നു. ജീവനോടെയുള്ള ജാവിയര്‍ മെന്തോളിന്റെ പ്രിയതമ! അദ്ദേഹത്തെ വേദനിപ്പിക്കരുതെന്നുകരുതി അവര്‍ ആദ്യമായി ഒരു ശരീരം ഭക്ഷണമാക്കാതെ ഉപേക്ഷിച്ചു.

ചിലിയിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. മാംസം വെട്ടിമുറിച്ച് ബാഗില്‍ അടുക്കിവെച്ചു. വിമാനത്തിന്റെ വാല്‍ഭാഗത്തുനിന്നും കിട്ടിയ ഇന്‍സുലേഷന്‍ തുന്നിക്കൂട്ടി മൂന്നുപേര്‍ക്കുമുള്ള സ്ലീപ്പിങ് ബാഗും ഒരുക്കി. കനേസ ഡിസംബര്‍ 11-ാം തീയതി വിമാനത്തില്‍തന്നെ കഴിയേണ്ട 13 പേര്‍ക്കും അവര്‍ ചെയ്യേണ്ടതായ ചില നിര്‍ദേശങ്ങള്‍ കൊടുത്തു. പിന്നീട് ദുഃഖം ഉള്ളിലൊതുക്കി എല്ലാവരോടുമായി പറഞ്ഞു, ഭക്ഷണത്തിന് ബുദ്ധിമുട്ടുവന്നാല്‍ തന്റെ സഹോദരിയുടെയും അമ്മയുടെയും ശവങ്ങള്‍ ഉപയോഗിച്ചുകൊള്ളാന്‍! അങ്ങനെ മൂവര്‍സംഘം പുറപ്പെട്ടു. മൂന്നുദിവസത്തെ യാത്രയ്‌ക്കൊടുവില്‍ ഭക്ഷണദൗര്‍ലഭ്യം വന്നേക്കുമെന്ന് ഭയന്ന് കൂട്ടത്തിലെ വിസിറ്റിന്‍ എന്നയാളെ വിമാനത്തിലേക്കുതന്നെ തിരിച്ചയച്ചു. പിന്നീട്, കനേസയും പരാഡൊയും അറ്റം കാണാതെകിടക്കുന്ന ഹിമാനികള്‍ പലതും താണ്ടി പുഴയ്ക്കപ്പുറം സെര്‍ജിയൊ യെയും കൂട്ടരെയും കണ്ടുമുട്ടുമ്പോഴേക്കും നീണ്ട 10 നാളുകള്‍ കൂടി പിന്നിട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പര്‍വതങ്ങളില്‍ ഒന്നായ ആന്‍ഡീസിന്റെ കൊടുമുടികള്‍ പലതും കയറിയായിരുന്നു അവര്‍ ആ മനുഷ്യവാസമേഖലയില്‍ എത്തിയത്.
ഡിസംബര്‍ 21-ാം തീയതി സെര്‍ജിയോ മാറ്റിനസ്​പ്യൂന്റനിഗ്രൊ എന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ ചെന്ന് വിവരം കൈമാറി. രണ്ടുദിവസങ്ങളിലായി അന്വേഷണസംഘം ശേഷിച്ചവരെയെല്ലാം ഹെലിക്കോപ്റ്ററില്‍ രക്ഷപ്പെടുത്തിക്കൊണ്ടുവന്നു. യാതനയുടെയും ദുരിതത്തിന്റെയും പട്ടിണിയുടെയും നീണ്ട എഴുപത് നാളുകളില്‍ ഒരു മനുഷ്യായുസ്സില്‍ അനുഭവിക്കേണ്ടതെല്ലാം അവര്‍ അനുഭവിച്ചുതീര്‍ത്തിരുന്നു.
കുറച്ചുദിവസങ്ങള്‍ക്കുശേഷം ചിലിയുടെയും ഉറുഗ്വായുടെയും എയര്‍ഫോഴ്സ് നടത്തിയ അന്വേഷണത്തില്‍ കോ-പൈലറ്റിന്റെ കൈപ്പിഴയായിരുന്നു അപകടത്തിന് വഴിവെച്ചതെന്ന് കണ്ടെത്തി. കനേസയും പരോഡൊയും കൊടുമുടികള്‍ താണ്ടി പടിഞ്ഞാറോട്ടുള്ള പ്രയാണത്തിനുപകരം വാല്‍ഭാഗം കിടന്നിരുന്ന താഴ്വരയിലൂടെ വെറും അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നുവെങ്കില്‍ പര്‍വതത്തിന് മുകളില്‍ വേനല്‍ക്കാലത്തുമാത്രം തുറന്നുപ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലില്‍ എത്തിച്ചേരുമായിരുന്നു എന്നതായിരുന്നു എല്ലാവരെയും സങ്കടപ്പെടുത്തിയ ഒരു കാര്യം!
1973 ജനവരി 18. ആന്‍ഡീസ് റസ്‌ക്യൂ കോര്‍പ്പറേഷന്റെയും ഉറുഗ്വായ് എയര്‍ഫോഴ്സിന്റെയും സന്നദ്ധസേവകര്‍ ഒരു കാത്തലിക് പുരോഹിതനെയും കൂട്ടി ഹെലിക്കോപ്റ്ററില്‍ ഫെയര്‍ചൈല്‍ഡ് തകര്‍ന്നുകിടന്നിടത്ത് ചെന്നിറങ്ങി. വിമാനത്തിനുചുറ്റം ചിതറിക്കിടന്നിരുന്ന ശവാവശിഷ്ടങ്ങള്‍ ശേഖരിച്ച് അവര്‍ അരമണിക്കൂര്‍ ദൂരെയുള്ള മഞ്ഞുപാളികളില്ലാത്ത ഒരിടത്ത് അവ സംസ്‌കരിച്ചു. അതിനടുത്ത് ഇരുമ്പുകമ്പികൊണ്ടുള്ള ഒരു കുരിശ് നാട്ടിയിട്ട് അവര്‍ പ്രാര്‍ഥിച്ചു. പിന്നെ ഫെയര്‍ചൈല്‍ഡിനടുത്തേക്ക് തിരിച്ചുവന്ന് അത് പെട്രോള്‍ ഒഴിച്ചു തീകൊടുത്തു. സദാസമയവും വീശിയടിക്കുന്ന ശീതക്കാറ്റില്‍ ഫെയര്‍ ചൈല്‍ഡിനെ വിഴുങ്ങാന്‍ അഗ്‌നിനാളങ്ങള്‍ക്ക് അധികസമയം വേണ്ടിവന്നില്ല.
ആന്‍ഡീസിലെ നിശ്ശബ്ദത ഭേദിച്ചുകൊണ്ട് അങ്ങിങ്ങായി ഹിമപാതത്തിന്റെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. ഇനിയും ഒരു ദുരന്തം വരുത്തിക്കൂടാ എന്ന ഉള്‍വിളിയോടെ അവര്‍ എത്രയും വേഗം മടങ്ങി. 

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ പുനഃസംഘടിപ്പിച്ചു

on Apr 19, 2014

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ പുനഃസംഘടിപ്പിച്ചു
 കോഴിക്കോട് : ഒമ്പത് പതിറ്റാണ്ട്കാലം കേരള ജനതക്ക് മത സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സമഗ്രമായ നേതൃത്വം നല്‍കിയ പണ്ഡിതസംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുശാവറ (കൂടിയാലോചന സമിതി) പുനഃസംഘടിപ്പിച്ചു. പ്രസിഡന്റ് : എം.എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ കാസര്‍ഗോഡ് വൈസ് പ്രസിഡന്റുമാര്‍: സയ്യിദ് അലി ബാഫഖി, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഒതുക്കുങ്ങല്‍, എ.കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി : കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സെക്രട്ടറിമാര്‍ : പി. അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പൊന്മള, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ട്രഷറര്‍ : കെ.പി ഹംസ മുസ്‌ലിയാര്‍ തളിപ്പറമ്പ് എന്നിവരെ തിരഞ്ഞെടുത്തു. ഫത്‌വാ കമ്മിറ്റി ചെയര്‍മാനായി എം.എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരെയും, കണ്‍വീനറായി എ.പി മുഹമ്മദ് മുസ്‌ലിയാരെയും ഫിഖ്ഹ് കൗണ്‍സില്‍ ചെയര്‍മാനായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും കണ്‍വീനറായി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരെയും തിരഞ്ഞെടുത്തു.

സൌദിയില്‍ ഒരു മൈല്‍ ഉയരമുള്ള കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങുന്നു

on

സൌദിയില്‍ ഒരു മൈല്‍ ഉയരമുള്ള കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങുന്നു


സൌദിയില്‍ ഒരു മൈല്‍ ഉയരമുള്ള കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങുന്നു


ജിദ്ദ: ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉയരമുള്ള കെട്ടിടം സൌദി അറേബ്യ നിര്‍മിക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വളരെ നാളുകളായി പുറത്തുവരുന്നുണ്ട് .
‘കിംങ്ങ്ടം ടവര്‍’ എന്ന പേരില്‍ ഒരു മൈല്‍ ഉയരമുള്ള, ഈ കെട്ടിടത്തിന്റെ നിര്‍മാണത്തിന് അടുത്തയാഴ്ച തുടക്കമാകുന്നുവെന്നാണ് പുതിയ വാര്‍ത്ത. അഞ്ച് ദശലക്ഷം ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റും 80,000 ടണ്‍ സ്റ്റീലും വേണ്ടിവരുമത്രെ നിര്‍മാണത്തിന്. കിംഗ്ടം ടവര്‍ പണിതീരുമ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് നഷ്ടമാവുമത്രെ.

ബുര്‍ജ് ഖലീഫയ്ക്ക് 0.51 മൈല്‍ ഉയരമാണുള്ളത്. ലിഫ്റ്റിലൂടെയാണെങ്കില്‍ പോലും കിംങ്ങ്ടം ടവറിന്റെ മുകളില്‍ എത്താന്‍ 12 മിനിറ്റ് വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിദ്ദ നഗരത്തിന് വടക്ക് ചുവപ്പുകടലിന്റെ കിഴക്കന്‍ തീരത്ത് ഒബൂറിലായിരിക്കും സൌദിയുടെ അഭിമാനമാവുന്ന കിംങ്ങ്ടം ടവര്‍ ഉയരുക എന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഏകദേശം 30 ബില്യണ്‍ ഡോളറാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഓഫീസുകളും ഹോട്ടലും താമസസ്ഥലങ്ങള്‍ക്കുമുള്ള സൌകര്യം ഒരുക്കിയായിരിക്കും കിംങ്ങ്ടം ടവര്‍ പണിയുയര്‍ത്തുക. 
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com