പകാരപ്രദമായ ചില വിവരങ്ങള്‍ ചിലവു കുറഞ്ഞ വീട് ( 750 Rs / Sq ft)

on Mar 30, 2014

Saturday, March 22, 2014

ചിലവു കുറഞ്ഞ വീട് ( 750 Rs / Sq ft)

എഴുനൂറ്റിഅന്‍പതു രൂപ മാത്രം ചതുരശ്ര അടിക്ക് ചെലവ് വരുന്ന ഈ വീട് കാണുക. തൃശ്ശൂര്‍ ജില്ലയിലെ എരുമപ്പെട്ടിക്കടുത്തു കടന്ഗോട് മനപ്പടി എന്ന സ്ഥലത്തുള്ള ഗോവരത്ത് ശശികുമാര്‍ ആണ് ഈ വീടിന്‍റെ ഉടമസ്ഥന്‍.

ആയിരത്തി ഇരുനൂറ്റന്‍പതു ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീടിന്‍റെ മൊത്തം നിര്‍മാണ ചെലവ് പത്ത് ലക്ഷം രൂപ മാത്രമാണ്. വീടിന്‍റെ മുന്‍ഭാഗത്ത്‌ കാണുന്ന കുഴല്‍ കിണറും അതിനുള്ളില്‍  സ്ഥാപിച്ചിട്ടുള്ള മോട്ടോറും ഉള്‍പെടെയാണ് പത്തു ലക്ഷം രൂപ.

വീടിന്‍റെ തറ സാധാരണ ചെയ്യുന്നത് പോലെ കരിങ്കല്ലില്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. ഉറച്ച മണ്ണുള്ള സ്ഥലത്ത് ബെല്‍റ്റിന്റെ ആവശ്യമില്ല. തറക്ക് മുകളില്‍ ചുമര്‍ കെട്ടുന്നതിലാണ് നിര്‍മാണചിലവ് കുറയ്ക്കുവാനുള്ള വിദ്യ ഉപയോഗിച്ചിരിക്കുന്നത്.

തമിഴ്നാട്ടിലെ മധുരയില്‍ നിന്നും കൊണ്ടുവന്ന പ്രത്യേക തരം ഇന്റര്‍ ലോക്കിംഗ് ബ്രിക്ക് ആണ് ചുമര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 6x6x12 inch ആണ് കട്ടയുടെ അളവുകള്‍. നാല് സൈഡിലും ലോക്കുകള്‍ ഉണ്ട്. കണ്ടാല്‍ കോണ്‍ക്രീറ്റ് കട്ടകള്‍ ആണെന്ന് തോനുമെങ്കിലും, ഈ കട്ടകള്‍ മുഴുവനായും കോണ്‍ക്രീറ്റ് അല്ല. ഫ്ല്യആഷ്, കോള്‍വേസ്റ്റ്, സിമന്റ്‌ എന്നിവ ചേര്‍ത്തുണ്ടാക്കിയ ഒരു മിശ്രിതം കൊണ്ടാണ് ഈ കട്ടകള്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് അറിവ്. കട്ടകള്‍ കാണാന്‍ നല്ല ഫിനിഷിംഗ് ഉണ്ട്. പ്രത്യേകം പരിശീലനം കിട്ടിയ തൊഴിലാളികളെ ആണ് ഇത്തരം കട്ടകള്‍ പണിയാന്‍ ഉപയോഗിക്കുന്നത്.

ഏറ്റവും അടിയില്‍ വയ്ക്കുന്ന കട്ട സിമന്റ്‌ ഉപയോഗിച്ച് നന്നായി ഉറപ്പിക്കണം. തുടര്‍ന്ന് മുകളിലേക്ക് കെട്ടുന്നത് സിമന്റ്‌ ഇല്ലാതെ ആണ്. കട്ടകളില്‍ ഉള്ള ലോക്കുകള്‍ ആണ് തുടര്‍ന്നുള്ള കട്ടകളെ കൂടിയിണക്കുന്നത്.

   കട്ടകള്‍ക്ക് ഇടയിലുള്ള നേരിയ ഗാപ്പ്കള്‍ ചാന്തു ഉപയോഗിച്ച് അടച്ചിരിക്കുന്നു

 മധുരയില്‍ നിന്നും ഒരു കട്ട തൃശ്ശൂരില്‍ എത്തുമ്പോഴേക്കും കട്ട ഒന്നിന് മുപ്പത്തി എട്ടു രൂപ ചെലവ് വരും. ഇറക്കു കൂലിഅടക്കമാണ് മുപ്പത്തി എട്ടു രൂപ. ഒരു കട്ട പണിയാന്‍ ഏഴു രൂപയാണ് കൂലി. ഓരോ ലയരിന്റെയും ഇടയില്‍ സിമന്റ്‌ ഉപയോഗിക്കാത്തത് കൊണ്ട് വളരെ വേഗത്തില്‍ തന്നെ പണി കഴിയും. മുകളില്‍ കാണിച്ചിരിക്കുന്ന വീടിന്‍റെ മൊത്തം കട്ട പണി ഏഴു ദിവസം കൊണ്ട് തീര്‍ന്നു. ലിന്റല്‍ ഉയരം വരെ ഏഴു അടി അഞ്ച് ദിവസം കൊണ്ടാണ് തീര്നത്. മേല്‍ കാണിച്ചിരിക്കുന്ന വീടിനു മുഴുവന്‍ നീളത്തില്‍ ലിന്റല്‍ വാര്ത്തിട്ടുണ്ട്. ലിന്ടലിനു ശേഷമുള്ള ഉയരം രണ്ടു ദിവസം കൊണ്ട് തീര്‍ത്തു. റൂഫ് സാധാരണ പോലെതന്നെ നാല് ഇഞ്ച് സ്ലാബ് ആണ് വാര്തിരിക്കുന്നത്.

ഇനി ഇത്തരം കട്ടകള്‍ കൊണ്ട് വീട് പണിതാല്‍ ഏതെല്ലാം മാര്‍ഗത്തിലാണ് പണം ലാഭിക്കുന്നതെന്ന് നോക്കാം.

കട്ടകളുടെ ലോക്കുകള്‍ ഇല്ലാത്ത രണ്ടുവശവും നല്ല സ്മൂത്ത്‌ ആയതുകൊണ്ട് ചുമരുകള്‍ തേക്കേണ്ടതില്ല. തേപ്പു രണ്ടു വശവും ഒഴിവാക്കുന്നതോട് കൂടി, മണല്‍, സിമന്റ്‌ എന്നിവ കൂടാതെ വളരെ അധികം പണികൂലിയും ലാഭിക്കാം.

മറ്റൊരു പ്രധാനപ്പെട്ട ലാഭം വീട് പണി തീരാന്‍ എടുക്കുന്ന സമയം ആണ്. വീട് പണിക്കാവശ്യമായ മുഴുവന്‍ പണവും കയ്യിലുണ്ടെങ്കില്‍ ഒരു മാസം കൊണ്ട് വീട് പണി തീര്‍ക്കാം.

ഉപയോഗിച്ചിരിക്കുന്നത കട്ടകള്‍ക്ക് ആറു ഇഞ്ച് മാത്രം വീതി ഉള്ളത് കൊണ്ട് വീടിനുള്ളിലെ മുറികള്‍ക്ക് നല്ല വലിപ്പം ഉണ്ടാകും. സാധാരണ ഇഷ്ടിക ഉപയോഗിച്ചാല്‍ ചുമരിനു ഒന്‍പതു മുതല്‍ പത്തു ഇഞ്ച് വരെ കനം ഉണ്ടാകും

പിന്നെ പണിയുന്ന കട്ടകളുടെ എണ്ണത്തിനു അനുസരിച്ചാണ് കൂലി എന്നതുകൊണ്ട്‌ കള്ളപ്പണി കുറയും. കൂടുതല്‍ ആശേരിമാര്‍ ഒരുമിച്ചു വന്നു ബുദ്ധിമുട്ട് ഉണ്ടാക്കുകയില്ല.

സാധാരണ ഇന്റെര്‍ലോക് കട്ടകള്‍ ഉപയോഗിച്ച് പണിയുന്ന ചുമരിന്റെ മൂലകളില്‍ ചെയ്യുന്ന അല്പം സിമന്റ്‌ പണി ഇവിടെയും ആവശ്യമായിട്ടുണ്ട്.

മധുരയില്‍ നിന്നും ഒരു ലോഡില്‍ ആയിരത്തി നാനൂറു കട്ടകള്‍ ആണ് വരുന്നത്. ഈ വീട് പണിയാന്‍ ശശികുമാര്‍ മൂന്ന് ലോഡ് കട്ടയാണ് ഇറക്കിയത് (മൊത്തം നാലായിരത്തി ഇരുനൂറു കട്ട) കേചേരിയില്‍ ഉള്ള അനീഷ്‌ ആണ് തൃശ്ശൂരിലെ വിതരണക്കാരന്‍. തമിഴ്നാട്ടില്‍ ഇത്തരം കട്ടയെ സുറുകട്ട എന്നാണ് പറയുന്നത്. ഈ കട്ട ഉപയോകിച്ച് തന്‍റെ സ്വപ്ന വീട് പണിയുന്നതിനു മുന്പ് ശശികുമാര്‍ വളരെ ശാസ്ത്രീയമായി തന്നെ കട്ടയുടെ ബലം പരിശോധിച്ചിരുന്നു. ഏകദേശം ഇരുപതു കിലോഗ്രാം ആണ് ഒരു കട്ടയുടെ ഭാരം. അതുകൊണ്ട് തന്നെ പുരുഷന്മാര്‍ ആണ് കട്ട പണിക്കു കൂടുതല്‍ നല്ലത്.

തേപ്പു ഇല്ലെങ്കിലും അല്പം പെയിന്റിംഗ് കൂടി കഴിഞ്ഞപ്പോള്‍ വീടിന്‍റെ അകം മനോഹരം ആയിട്ടുണ്ട്‌.  

തന്‍റെ സമ്പാദ്യം മുഴുവന്‍ ഉപയോകിച്ച് പണിത ഈ വീടിനു, നാട്ടില്‍ തീരെ പരിചയം ഇല്ലാത്ത വസ്തുക്കള്‍ ഉപയോഗിക്കാന്‍ ശ്രീ ശശികുമാര്‍ കാണിച്ച ചങ്കൂറ്റം അസാമാന്യം തന്നെ. പലവിധ മാധ്യമങ്ങളില്‍ കൂടി ഈ വീടിനെപറ്റി അറിഞ്ഞു വരുന്നവര്‍ക്ക് എല്ലാ കാര്യങ്ങളും വിവരിച്ചു കൊടുക്കാന്‍ ശ്രീ ശശികുമാറും അദ്ധേഹത്തിന്റെ ഭാര്യയും ഇപ്പോഴും തയ്യാറാണ്. കുതിച്ചുയരുന്ന ഭാവനനിര്മാന ചെലവ് മൂലം സ്വന്തം വീട് നിര്‍മാണം എന്ന സാഹസത്തിനു മടിച്ചു നില്കുന്നവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ശ്രീ ശശികുമാറിന്റെ ഈ വീട്

ശശികുമാറിന്റെ phone number  9495634923

ഒരു കാര്യം പറയാന്‍ വിട്ടുപോയി, വീടിന്‍റെ ഉള്‍വശത്ത് ചൂട് വളരെ കുറവുണ്ട്

 Hafis 9895057208

ഫിന്‍: മലയാളി ചെറുപ്പക്കാരുടെ കണ്ടുപിടുത്തം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു

on Mar 22, 2014

ഫിന്‍: മലയാളി ചെറുപ്പക്കാരുടെ കണ്ടുപിടുത്തം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു

ഫിന്‍: മലയാളി ചെറുപ്പക്കാരുടെ കണ്ടുപിടുത്തം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു
കൊച്ചി: സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ആര്‍എച്ച്എല്‍ വിഷന്‍ വികസിപ്പിക്കുന്നു. 'ഫിന്‍ ' എന്നു പേരിട്ടിരിക്കുന്ന ഉപകരണം ലോക ശ്രദ്ധ നേടുന്നു. കൈയിലെ തള്ളവിരലില്‍ മോതിരമായി ധരിക്കാവുന്ന റിമോട്ട് കണ്‍ട്രോളറാണ് ഇത്. വിവിധ ഉപകരണങ്ങളുമായി ആശയവിനിമയം സാധ്യമാക്കുന്ന, ബ്ലൂ ടൂത്ത് പോലെതന്നെ കുറഞ്ഞ ഊര്‍ജം മാത്രം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ഫിന്‍ . 

ഇതിനകം ഈ ഉപകരണത്തെക്കുറിച്ച് ടെക്ക് ചര്‍ച്ച് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍‌ വാര്‍ത്ത വന്നുകഴിഞ്ഞു. $120 വിലയുള്ള ഈ ഉപകരണത്തിന് വന്‍ പ്രീ ഓഡര്‍ ലഭിച്ചതായണ് വിവരം. ആദ്യഘട്ടത്തില്‍ പ്രീഓഡര്‍ വഴി ഒരു ലക്ഷം ഡോളറാണ് സമാഹരിക്കാന്‍ ഉദ്ദേശിച്ചതെങ്കില്‍ അതിന്‍റെ ഇരട്ടി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇത് ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പിന് ലഭിക്കുന്ന ഏറ്റവും നല്ല തുടക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.

കൊച്ചിയിലെ സ്റ്റാര്‍ട്ട്അപ്പ് വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എച്ച്എല്‍ വിഷന്‍ ക്രൌഡ് ഫണ്ടിങ്ങ് എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ ഉപകരണത്തിന്‍റെ വ്യാവസായിക ഉത്പാദനം തുടങ്ങുന്നത്.സി.ഇ.ഒ. രോഹില്‍ ദേവ്, ഒപ്പം ചാള്‍സ് വിന്‍സെന്‍റ്, അരവിന്ദ് സഞ്ജീവ്, ജിതേഷ് ടി., സ്റ്റാലിന്‍ വി., സുനീഷ് ടി., ഫമീഫ് ടി. എന്നിവര്‍ ചേര്‍ന്നാണ് ഫിന്‍ വികസിപ്പിച്ചത്. 

സ്മാര്‍ട്ട്‌ഫോണ്‍, മ്യൂസിക് പ്ലേയര്‍, ഗെയിമിങ് കണ്‍സോള്‍, കാറിനുള്ളിലെ ഡിജിറ്റല്‍ ഉപകരണങ്ങള്‍, ടെലിവിഷന്‍ സെറ്റ് തുടങ്ങിയവയെല്ലാം പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബ്ലൂടൂത്ത് വഴി ഈ ഉപകരണം കൈമാറുകയാണ് ചെയ്യുന്നത്. 

കാര്‍ ഓടിക്കുന്ന ഒരാള്‍ക്ക് കാറിന്റെ താക്കോലായി ഫിന്‍ ഉപയോഗിക്കാനാകും. സ്റ്റിയറിങ്ങില്‍ നിന്നു കൈയെടുക്കാതെ തന്നെ ഫോണ്‍ കോള്‍ അറ്റന്‍ഡു ചെയ്യാം.സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഫോണിന്റെ സ്‌ക്രീന്‍ സൂം ചെയ്യാന്‍ ചൂണ്ടുവിരല്‍ തള്ളവിരലിനു നേരേ കൊണ്ടുവന്നു ചലിപ്പിച്ചാല്‍ മതിയാകും. 

വിരലിന്റെ ഓരോ ഭാഗത്തിനും ഓരോ അക്കം മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കിയാല്‍ കൈപ്പത്തി ന്യൂമെറിക് കീപാഡാക്കി മാറ്റി ഫോണില്‍ സ്പര്‍ശിക്കാതെ തന്നെ ഫോണ്‍ നമ്പറുകളും മറ്റും ഡയല്‍ ചെയ്യാന്‍ സാധിക്കും. 

വെള്ളവും പൊടിയും കയറാത്ത ദൃഢമായ വസ്തുക്കള്‍ കൊണ്ടു നിര്‍മിച്ച ഫിന്‍ ഒരേ സമയം മൂന്ന് സംവിധാനങ്ങള്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ ഉപകരിക്കുന്നതാണ്. ലിഥിയം അയണ്‍ ബാറ്ററിയും മൈക്രോ യുഎസ്ബി ചാര്‍ജിങ് ഡോക്കുമുള്ള ഫിന്‍ പൂര്‍ണമായും ചാര്‍ജുചെയ്താല്‍ ഒരു മാസംവരെ അത് നിലനില്‍ക്കും.
- See more at: http://www.asianetnews.tv/technology/article.php?article=8516_Indian-wearable-device-Fin-gets-huge-pre-orders#sthash.sOxHLEaO.dpuf

ഉപ്പ എനിക്ക് ഉപ്പ മാത്രമായിരുന്നില്ല കിതാബ് ഓതിത്തന്ന ഉസ്താദാണ് ശൈഖാണ് നേതാവാണ്.

on Mar 18, 2014

ഉപ്പ, ഉസ്താദ്, ശൈഖ് 

ഉപ്പ യാത്രയായിരിക്കുകയാണ് സന്പാദിച്ചു വെച്ചതെല്ലാം പോയ പോലെ. ഏത് പ്രതിസന്ധിയെയും തടഞ്ഞു നിര്‍ത്താന്‍ ചുറ്റിലും വിന്യസിച്ചിരുന്ന പത്മവ്യൂഹം അപ്രത്യക്ഷമായതു പോലെ. വല്ലാത്തൊരു ശൂന്യത. എന്ത് നഷ്ടപ്പെട്ടാലും ഒരു ബദലിനെക്കുറിച്ച് എല്ലാവരും ആലോചിക്കാറുണ്ട്. എന്നാല്‍ ഉപ്പ വിടവാങ്ങുന്പോള്‍ അത്തരം ഒരു പരിഹാരത്തിന്‍റെ വിദൂര സാധ്യതകള്‍ പോലും എവിടെയും കാണാനില്ല.
ഉപ്പ എനിക്ക് ഉപ്പ മാത്രമായിരുന്നില്ല കിതാബ് ഓതിത്തന്ന ഉസ്താദാണ്. നിരവധി ഇജാസത്തുകള്‍ നല്‍കി ആത്മീയ ജീവിതത്തെ ക്രമപ്പെടുത്തിത്തന്ന ശൈഖാണ്. പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ച നേതാവാണ്.
മക്കള്‍ എന്നാല്‍ ഉപ്പയ്ക്ക് പ്രത്യേക പരിഗണനയ്ക്കുള്ള കാരണമായിരുന്നില്ല. അതിനാലായിരിക്കാം മകന്‍ എന്നതിലുപരി ഒരു ഇഷ്ടശിഷ്യന്‍ എന്ന പരിഗണനയാണ് എനിക്ക് ലഭിച്ചിരുന്നത്. അതിനാലായിരിക്കാം ഒരു പിതാവും ചെയ്തതായി കേട്ടിട്ടില്ലാത്ത ഒരു കാര്യം, സ്വന്തം മകന്‍റെ നിക്കാഹിന് കാര്‍മികത്വം വഹിക്കാന്‍ ഉപ്പ തയ്യാറായത്. സാധാരണയില്‍ ഉസ്താദുമാരാണല്ലോ അതിന് സന്നദ്ധരാവാറുള്ളത്. ഈ പറഞ്ഞതിനര്‍ത്ഥം മക്കളോട് സ്നേഹമില്ല എന്നല്ല. മക്കളും പേരമക്കളും ആ സ്നേഹവാത്സല്യങ്ങള്‍ നന്നായി അനുഭവിച്ചിട്ടുണ്ട്. സമുദായത്തിന്‍റെ നേതൃശ്രേണിയില്‍ ഏറ്റവും വലിയ ഉത്തരവാദിത്വം വഹിക്കുന്പോഴും കുടുംബത്തോടുള്ള കടപ്പാടും ബന്ധവും ഊഷ്മളമായി നിലനിര്‍ത്താന്‍ ഉപ്പയ്ക്ക് സാധിച്ചിരുന്നു. ഞങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിച്ചുതരുന്ന പിതാവിന്‍റെ ശ്രദ്ധ കുടുംബത്തിന്‍റെ എല്ലാ കാര്യങ്ങളിലും ചെന്നെത്തുമായിരുന്നു. ഉപ്പയുടെ ജീവിതപാഠങ്ങളില്‍ നിന്നു പകര്‍ത്താന്‍ പലതുമുണ്ട്. ഒന്നാമതായി മഹാരഥന്മാരുടെ അനുഗ്രഹാശിസ്സുകള്‍ തന്നെ. ഏഴിമല തങ്ങള്‍ എന്നറിയപ്പെട്ട എന്‍റെ ഉമ്മയുടെ പിതാവാണ് ഉള്ളാളത്തേക്ക് പോവാനുള്ള ആത്മീയ അനുമതി നല്‍കിയത്. നിരവധി അമാനുഷികതകള്‍ കൊണ്ട് പ്രസിദ്ധനായിരുന്ന ഭാര്യാ പിതാവ് ഉപ്പയ്ക്ക് വലിയ ധ്യൈമായിരുന്നു. ഉപ്പ തന്നെ പലപ്പോഴും അയവിറക്കാറുള്ള പള്ളിപ്പടി മസ്താന്‍റെ പ്രാര്‍ത്ഥനയും ആ ജീവിതത്തിന്‍റെ വെളിച്ചമായി.
അറിവായിരുന്നു ഉപ്പയുടെ ആയുധം. ഇല്‍മിന്‍റെ ബറകത്താണ് ഉപ്പയെ ആരെയും കൂസാത്ത ധ്യൈശാലിയാക്കിയത്. പഠനം കഴിഞ്ഞുമതി മറ്റെല്ലാം എന്ന ഉപ്പയുടെ നിലപാട് കര്‍ശനമായിരുന്നു. അധ്യയന ദിവസങ്ങള്‍ കുറവും സിയാറത്ത് ദിനങ്ങള്‍ കൂടുതലും എന്ന ശൈലിയിലുള്ള ചില മുതഅല്ലിംകളുണ്ട്. അത്തരക്കാര്‍ ഉപ്പയുടെ ശാസനക്ക് പലപ്പോഴും വിധേയരായിട്ടുണ്ട്. പഠനകാലത്ത് ഇജാസത്തിന്നായി ശൈഖന്‍മാരെ തേടിയിറങ്ങുന്നതും ഉപ്പക്ക് പിടിച്ചിരുന്നില്ല. അതിനെക്കാളെല്ലാം വലുത് പഠനമാണ് എന്നും ഇത്തരക്കാര്‍ അളവില്ലാത്ത ആത്മീയത കൊണ്ട് കുഴിയില്‍ ചാടും എന്നും ഉപ്പ എപ്പോഴും ഓര്‍മപ്പെടുത്തുമായിരുന്നു.
ഉപ്പ നല്ല ധര്‍മിഷ്ഠനായിരുന്നു. അടുത്ത് ചെല്ലുന്നവര്‍ക്കറിയാം ചെറുതും വലുതുമായ ഉപ്പ പണം നല്‍കാറുണ്ടായിരുന്നു. ഇതിനു മാത്രം ഉപ്പയ്ക്ക് വരുമാനമുണ്ടായിരുന്നുമില്ല. ആരുടെയും ഔദാര്യം സ്വീകരിക്കുന്നത് ഒട്ടും ഇഷ്ടവുമായിരുന്നില്ല. നീ നിന്‍റെ പൈസയുമായി നടക്കെടാ എന്ന് പലരോടും പറഞ്ഞത് ഞാന്‍ തന്നെ കേട്ടിട്ടുണ്ട്. ഉള്ളാളില്‍ കമ്മിറ്റിക്കാര്‍ വീട് എടുത്തു കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ എന്‍റെ ഒരു കാല് വണ്ടിയിലും ഒരു കാല് പള്ളിയിലുമാണ്. എന്നെ കെട്ടിയിടാന്‍ നോക്കണ്ട എന്നായിരുന്നു പ്രതികരണം. വളരെ അപൂര്‍വ്വമായി ആരില്‍ നിന്നെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അതു തന്നെ അര്‍ദ്ധമനസ്സോടെ ആയിരിക്കും. പിന്നെ എവിടെ നിന്നാണ് ഇങ്ങനെ സ്വദഖ ചെയ്യാന്‍ പണം? അതാണ് ഇല്‍മിന്‍റെ ബറകത്ത്.
അരുതാത്തത് കണ്ടാല്‍ അപ്പോള്‍ തിരുത്തും. അത് ആരെന്നോ എപ്പോഴെന്നോ ഉള്ള പരിഗണന ഇല്ലായിരുന്നു. അത് കൊണ്ടു തന്നെ ഉപ്പയുടെ സാന്നിധ്യം ജീവിതത്തില്‍ എപ്പോഴും കൂടുതല്‍ സൂക്ഷ്മത പാലിക്കാന്‍ പ്രേരണ നല്‍കിയിരുന്നു.
സംഘടനാപരമായ വിവാദങ്ങള്‍ തുടങ്ങിയപ്പോള്‍ മടവൂര്‍ സി എം വലിയുല്ലാഹി നിര്‍ബന്ധിക്കുകയും ഉത്തരവാദിത്വം ബോധ്യപ്പെടുത്തുകയും ചെയ്തപ്പോഴാണ് ധ്യൈപൂര്‍വം ഇറങ്ങിപ്പുറപ്പെട്ടത്. ആര് എന്തുപറഞ്ഞാലും പ്രശ്നമില്ല എന്ന നിലപാടിലേക്കെത്തിച്ചത് താന്‍ ചെയ്യുന്നത് ശരിയാണെന്ന് അത്രമേല്‍ ഉറപ്പുള്ളതു കൊണ്ടാണ്. വിമര്‍ശിക്കുന്നവര്‍ അറിവില്ലായ്മ കൊണ്ട് ചെയ്യുന്നതാണ്. അവര്‍ക്ക് വ്യക്തിപരമായി എന്നോട് ഒരു പ്രശ്നവുമില്ല എന്ന് പറയാറുണ്ടായിരുന്നു. ആ മാനസികാവസ്ഥ ഉള്ളതിനാലാണ് പൊതുവേദികളില്‍ നിന്നു പോലും, എന്നെ പറഞ്ഞതെല്ലാം ഞാന്‍ പൊരുത്തപ്പെട്ടു, ഇനി പറയുന്നതും ഞാന്‍ പൊരുത്തപ്പെട്ടു എന്നു പറയാന്‍ ഉപ്പക്ക് സാധിച്ചത്. ഇപ്പോള്‍ മരണശേഷവും പലരും പലതും പറഞ്ഞു. അല്ലാഹു ഉപ്പയുടെ ബറകത്ത് കൊണ്ട് അവരോട് പൊറുക്കട്ടെ.
എന്‍റെ മടിയിയിലായിരുന്നു അവസാന നിമിഷങ്ങളില്‍. സംസം വെള്ളം കുടിച്ച് കലിമത്തുതൗഹീദ് നന്നായി മൊഴിഞ്ഞാണ് കടന്നുപോയത്. പ്രത്യേകിച്ച് ഒരു വസ്വിയ്യത്തും ചെയ്തിട്ടില്ല. ചെയ്യാനുള്ളതെല്ലാം ചെയ്ത് പൂര്‍ത്തിയാക്കിപ്പോയ ഉപ്പയ്ക്ക് ഞങ്ങള്‍ മക്കളെ പറഞ്ഞേല്‍പിക്കാന്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.
സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ

കാസ്രോട് നിങ്ങോ കണ്ടിനാ...എന്നു വെല്ലുവിളിക്കും മുമ്പ്!

on Mar 14, 2014

2005ല്‍ സ്‌കൂള്‍ പഠനം കഴിഞ്ഞത് മുതല്‍ ഉപരിപഠനത്തിന്റെ പേരില്‍ കാസര്‍കോട് നിന്നും മാറിത്താമസിക്കാന്‍ തുടങ്ങിയതാണ്. അന്ന് മുതല്‍ തുടങ്ങിയതാണ് ട്രെയില്‍ യാത്രയും അതില്‍ നിന്ന് കിട്ടാറുള്ള സൗഹൃദങ്ങളും. ഈയടുത്തിടെ കാസര്‍കോട് കളക്ടറേറ്റില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ പരിചയപ്പെടാനിടയായി. അദ്ദേഹത്തോടുള്ള സംസാരം അങ്ങനെ കാസര്‍കോടിനെ പറ്റിയും ഇവിടുത്തെ ആള്‍ക്കാരെ പറ്റിയുമായി.
'കാസര്‍കോട്ടുകാര്‍ക്ക് പൂത്ത കാശുണ്ട്; പക്ഷെ ഒട്ടും വിവരമില്ല'. ഒരുവേള തര്‍ക്കിക്കാന്‍ തുനിഞ്ഞെങ്കിലും അവര്‍ നല്‍കിയ വിശദീകരണം അതിനനുവദിച്ചില്ല. 'എല്ലാവര്‍ക്കും വലിയ വീടും കാറുകളുമുണ്ട്, എന്നാല്‍ ഒറ്റ വീട്ടിലേക്കും നല്ല റോഡില്ല; എല്ലാവരും സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നു. ഒരുപക്ഷെ മറ്റു ജില്ലകളെക്കാള്‍ കൂടുതല്‍ അനുപാതം ഇവിടെ ആയിരിക്കും. എന്നാല്‍ എടുത്തു പറയാനുള്ള ഒരു കോളേജ് പോലുമില്ല!!'

അന്ന് എന്നെ ഇരുത്തി ചിന്തിപ്പിച്ച ഈ വാക്കുകള്‍ 'കാസര്‍കോട്ടെ ചെക്കന്‍മാരും പെണ്‍പിള്ളേരും' കേരളത്തിലാകമാനം തരംഗമായിരിക്കുമ്പോള്‍ സാന്ദര്‍ഭികമായി സൂചിപ്പിക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഇവിടെ ഉദ്ധരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആ പാട്ടുകളും തെറിവിളികളുമൊക്കെ കേട്ട് കഴിഞ്ഞപ്പോള്‍ കാസര്‍കോടുകാരനെന്ന നിലയില്‍ തോന്നിയ കാര്യമാണ്, എന്താണ് കാസര്‍കോട്ടുകാര്‍ക്ക് ഇതിന് മാത്രം കാണിക്കാനുള്ളത്!!?

കാക്കനാട്ടുകാരനായ എന്റെ ബി.ടെക് സുഹൃത്ത് കഴിഞ്ഞ വര്‍ഷം ഇവിടെ എസ്.ബി.ടി.യില്‍ ജോലി ചെയ്ത് വരുന്നതിനിടെ ഞങ്ങടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ കാസര്‍കോടിനെ പറ്റി വളരെ മോശമായ (വസ്തുതകളാണ്) പോസ്റ്റുകയുണ്ടായി. ഇവിടുത്തുകാരനാണെന്ന നിലയില്‍ ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ അവന്‍ നിരത്തിയ വാദങ്ങള്‍ എന്നെ ശരിക്കും ഞെട്ടിച്ചു. അതിലൊന്ന് കാസര്‍കോട് ടൗണിലെ ഒരു സ്‌കൂള്‍ എച്ച്.എമ്മിന് ഇംഗ്ലീഷ് അറിയില്ല എന്നതായിരുന്നു. വേറൊന്ന് മംഗലാപുരത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഇനിയും അടയ്ക്കാതെ കെട്ടിക്കിടക്കുന്ന ലോണുകളുടെ കണക്കും.

മംഗലാപുരത്തുള്ള കോളജുകളുടെ ആധിക്യം കാരണമാണ് ഇവിടെ നല്ല കോളജുകള്‍ വരാത്തതെന്നായിരുന്നു എന്റെ പക്ഷം. എന്നാല്‍ ഉടായിപ്പുകളിലൂടെ സര്‍ട്ടിഫിക്കറ്റും പേരും ഉണ്ടാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് അവന്‍ പറഞ്ഞത് എന്നെ ശരിക്കും വിഷമിപ്പിച്ചു. ഇന്ത്യയില്‍ പ്രശസ്തമായ എത്ര കോളജ് മംഗലാപുരത്തുണ്ടെന്നും തൊട്ടടുത്തുള്ള എന്‍.ഐ.ടി.കെയിലും മണിപ്പാലിലും എത്ര കാസര്‍കോട്ടുകാര്‍ പഠിക്കുന്നുണ്ടെന്നും അന്വേഷിക്കാനും പറഞ്ഞു.

ഇനി ഒരു കാര്യം എടുത്ത് നോക്കൂ, ഇവിടുത്തെ ഗവ. ഉദ്യോഗസ്ഥന്‍മാരില്‍ (അധ്യാപകരെ ഒഴിച്ച് നിര്‍ത്തുക) എത്ര പേരുണ്ട് നമ്മുടെ നാട്ടുകാര്‍? ഗവ. ഉദ്യോഗങ്ങള്‍ക്ക് വേണ്ട ഒരു നല്ല കോച്ചിംഗ് സ്ഥാപനം പോലും ഇവിടെ ഇല്ല. അല്ലേലും അതാര്‍ക്കാണ് വേണ്ടത്! സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഗള്‍ഫും സ്വപ്‌നം കണ്ട് കഴിയണോരല്ലെ നമ്മള്‍!!

എത്ര തന്നെ പരിമിതികളുണ്ടായിട്ടും സ്വന്തം കഴിവുകൊണ്ട് കാസര്‍കോടിന്റെ പേര് വാനോളം ഉയര്‍ത്തിയ അനേകം പേര്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ എത്രപേര്‍ക്ക് അവരെയൊക്കെ അറിയാം, എന്തേ അവരൊന്നും നമ്മുടെ റോള്‍മോഡല്‍ ആവുന്നില്ല!

ഇവിടുത്തെ കോളജുകളുടെ കണക്ക് ഞാന്‍ നിരത്തേണ്ടതുണ്ടെന്ന് തോന്നുന്നില്ല. വ്യവസായത്തെപറ്റി പറയാതിരിക്കുന്നതാണ് നല്ലത്. ഒരുപാട് മുറവിളികളുയര്‍ന്നിരുന്നു ജില്ലയുടെ അവഗണനയ്‌ക്കെതിരെ. ഇവിടുത്തെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് അനുവദിച്ച പല കോഴ്‌സുകളും തെക്കോട്ടേക്ക് കെട്ടുകെട്ടിപ്പോയത് നമ്മളൊന്നും അറിഞ്ഞതേയില്ല. മെഡിക്കല്‍ കോളജ് വരുമോ എന്ന് മന്ത്രിമാര്‍ക്ക് പോലും ഉറപ്പില്ല.

യഥാര്‍ത്ഥത്തില്‍ കാസര്‍കോടിന്റെ അവഗണനയ്ക്ക് ഉത്തരവാദികള്‍ നമ്മള്‍ തന്നെയാണ്. ഒരുത്തന്‍് ഒരു നേരമ്പോക്കിന് വേണ്ടി പാടിയ പാട്ട് നാട്ടിലെങ്ങും പാട്ടായെങ്കില്‍, പുറം ലോകം അറിയേണ്ട, നമ്മള്‍ ഇടപെടേണ്ട പല കാര്യങ്ങളിലും നമുക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കില്ലേ?

ഇപ്പോള്‍ തന്നെ നോക്കൂ, കാസര്‍കോട്ടിനു കിട്ടിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ അനുബന്ധ സ്ഥാപനമായ ലോ കോളജ് പത്തനം തിട്ടയിലേക്ക് പോയകൂട്ടല്ലേ! ഇക്കാര്യത്തില്‍ ആരെങ്കിലും ഒരു ചെറുവിരലെങ്കിലും അനക്കിയോ? വര്‍ഗീയം കളിച്ചും പൊങ്ങച്ചം കാണിച്ചും കാസര്‍കോട്ടുകാര്‍ ആളാകുമ്പോള്‍ നമ്മള്‍ തെക്കര്‍ എന്നു വിളിക്കുന്നവര്‍ നല്ലപോലെ പഠിച്ചും അദ്ധ്വാനിച്ചും പുരോഗതിയിലേക്കു നീങ്ങുന്നു. ഇതില്‍ കുശുമ്പു തോന്നിയിട്ടു കാര്യമില്ല. 

വാല്‍ക്ഷണം:
കാസ്രോട്ടാര്‍ കാസ്രോട്ടാര്‍ തന്നെയാണ്....
തെക്കന്‍മാര്‍ കല്‍മ്പാന്‍ വന്നാല്‍ ഞാനിനിയും കല്‍മ്പും....എന്നാലും...!!!!

Kasaragod-town

വിശ്വാസികള്‍ ക്ക് അകന്നു നില്‍ക്കാനാവില്ല; ആദര്‍ശഐക്യം സാധ്യമാവുക തന്നെ ചെയ്യും -നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍.

on Feb 26, 2014

സുന്നി നവജാഗരണ സംരംഭങ്ങളിലെല്ലാം ഒരു നിയോഗം പോലെ മുന്നില്‍ നില്‍ക്കാന്‍ ഭാഗ്യമുണ്ടായ പണ്ഡിതനാണ് നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയ്ക്കു തുടക്കം കുറിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരില്‍ നിന്ന് നേരിട്ട് സമസ്തയുടെ മെമ്പര്‍ഷിപ്പ് സ്വീകരിച്ചവരില്‍ ഇന്ന് ജീവിച്ചിരിച്ചുള്ള ഏക പണ്ഡിതന്‍.

1946ല്‍ ഏറ്റുവാങ്ങിയ ആ അമാനത്ത് 65 വര്‍ഷമായി ഒരു മാറ്റവുമില്ലാതെ കൊണ്ടുനടക്കുന്ന പണ്ഡിത തറവാട്ടിലെ ഒരേയൊരു കാരണവര്‍. 1924 ല്‍ ജനിച്ച എം.എ ഉസ്താദിന് ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം പ്രായം തൊണ്ണൂറ് കഴിഞ്ഞു. ഹിജ്‌റ വര്‍ഷത്തിലാകുമ്പോള്‍ തൊണ്ണൂറ്റിമൂന്ന്.

പ്രായത്തിന്റെ അവശതകള്‍ എമ്പാടുമുണ്ട്. പഴയതപോലെ ഓടിനടക്കാന്‍ പറ്റുന്നില്ല. പ്രസംഗങ്ങളും പൊതുചടങ്ങുകളും ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശങ്ങളുണ്ട്. പക്ഷേ ഇതൊന്നും എം.എ. ഉസ്താദിനെ തളര്‍ത്തുന്നില്ല.

ധര്‍മസമരത്തിന്റെ മുന്നണിയില്‍ തന്റെ മൂര്‍ച്ചയേറിയ പേനയും ആഴവും പരപ്പും ചെന്ന ചിന്തകളുമായി എം.എ. ഉസ്താദുണ്ട്.
സംസാരിച്ചുതുടങ്ങിയാല്‍ മുപ്പതുമുതലുള്ള കേരളീയ മുസ്‌ലിം സമൂഹ പരിസരം മുന്നില്‍ കാണുന്നതുപോലെ എം.എ ഉസ്താദ് വിശദീകരിക്കും. ഓര്‍മയുടെ ഏടുകള്‍ ഒന്നും വിട്ടുപോവാതെ ഇന്നും സൂക്ഷിക്കാന്‍ കഴിയുന്നുവെന്നത് ആരെയും വിസ്മയപ്പെടുത്തുന്നതാണ്.

രണ്ട് വര്‍ഷത്തോളമായി ചെറിയ രൂപത്തിലെങ്കിലും വിശ്രമജീവിതമായിരുന്നു നൂറുല്‍ ഉലമ എം.എ ഉസ്താദിന്റേത്. ദീര്‍ഘയാത്രകള്‍ അസാധ്യമായതിനാല്‍ സഅദിയ്യയുടെ ദൈനംദിന കാര്യങ്ങള്‍ മാത്രം ദൂരെനിന്ന് വീക്ഷിച്ച് വീട്ടില്‍ ആരാധനയിലും ഗ്രന്ഥരചനകളിലുമായി കഴിയുകയായിരുന്നു ഉസ്താദ്. രണ്ട് വര്‍ഷം മുമ്പ് നടന്ന സഅദിയ്യ സമ്മേളനത്തിലെ പ്രസംഗം ഒരുതരത്തില്‍ യാത്രപറച്ചിലായിരുന്നു.
2014 ഫെബ്രുവരി 9ന് -ഞായറാഴ്ചയോടെ ചിത്രം മാറുകയായിരുന്നു. . താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പിന്‍ഗാമിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അമരത്ത് പ്രസിഡന്റ് പദവിയില്‍ നൂറുല്‍ ഉലമ തിരഞ്ഞെടുക്കപ്പെട്ടു. . മറ്റൊരു പേര് ആ സ്ഥാനത്തേക്ക് ഉയര്‍ന്നുവരാത്ത നിലയില്‍ ഏകകണ്ഠമായി തിരഞ്ഞെടുപ്പിന് കാരണമായത് എം.എ. ഉസ്താദിന്റെ പാരമ്പര്യം തന്നെയായിരുന്നു .

അല്‍ ബയാനിലെഴുതിയ ലേഖനത്തിലൂടെ 1951 ല്‍ മദ്‌റസാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച പണ്ഡിതന്‍... 1954ല്‍ എസ് വൈ എസിന് രൂപം നല്‍കിയ ബുദ്ധികേന്ദ്രം. എസ് വൈ എസിനെ പരിചയപ്പെടുത്തി ആദ്യരചന നിര്‍വഹിച്ച എഴുത്തുകാരന്‍. എസ് വൈ എസിന്റെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും തലപ്പത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം.
1947 ല്‍ സമസ്തയിലെത്തി മുശാവറാംഗമായും ഉപാധ്യക്ഷനായും വര്‍ഷങ്ങളുടെ കര്‍്മസാക്ഷ്യം. അഖിലേന്ത്യാതലത്തില്‍ സുന്നി വിദ്യാഭ്യാസബോര്‍ഡിന്റെ അമരക്കാരന്‍. മുതഅല്ലിം, അധ്യാപകന്‍, പണ്ഡിതന്‍, ചരിത്രകാരന്‍, പ്രാസംഗികന്‍, എഴുത്തുകാരന്‍, സംഘാടകന്‍, നേതാവ്, സ്ഥാപനമേധാവി, ശൈഖ് തുടങ്ങി എല്ലാ മേഖലകളിലും ഒരുപോലെ മാതൃകായോഗ്യനായ ഒരു മനുഷ്യനെ എം.എ ഉസ്താദില്‍ നമുക്ക് കാണാന്‍ കഴിയുന്നു. ഈ പൈതൃകവും പാരമ്പര്യവും തന്നെയാണ് പ്രായത്തിന്റെ പരിമിതി മറ്റിവെച്ച് കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആധികാരിക പണ്ഡിതതലപ്പത്ത് എം.എയെ തിരഞ്ഞെടുക്കാന്‍ തിമിത്തമായതും.
എം.എ. ഉസ്താദിന്റെ നായകത്വം സമുദായം എത്രമേല്‍ ആവേശത്തോടെയാണ് സ്വീകരിച്ചത് എന്നതിന്റെ തെളിവായിരുന്നു സഅദിയ്യ സനദ് ദാന സമ്മേളനവേദിയില്‍ ശൈഖുനാ കാന്തപുരം ഔദ്യോഗിക പ്രഖ്യാപനം നടത്തിയപ്പോള്‍ ജനലക്ഷങ്ങള്‍ ആവേശപൂര്‍വം മുഴക്കിയ തക്ബീര്‍ ധ്വനികള്‍.
മഹത്തായ പദവിയുടെ ഒന്നിത്യം ഉസ്താദ് ഉള്‍ക്കൊള്ളുന്നു. ശാരീരിക അവശതകള്‍ക്ക് താല്‍ക്കാലിക അവധി നല്‍കി സമസ്തയുടെ ദൈനം ദിന കാര്യങ്ങളില്‍ ശ്രദ്ധയൂന്നുകയാണ് ഉസ്താദ്.

സിറാജിനുവേണ്ടി പ്രത്യേക കൂടിക്കാഴ്ചക്കു വേണ്ടിയാണ് ബുധനാഴ്ച വൈകിട്ട് നാലരയോടെ എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരിനോടൊപ്പം ഉസ്താദിന്റെ തൃക്കരിപ്പൂരിലെ വീട്ടിലെത്തിയത്.
നേരത്തെ വിളിച്ചറിയിച്ചതിനാല്‍ കാത്തിരിക്#ുകയായിരുന്നു. ഉസ്താദ് അങ്ങനെയാണ്. പറഞ്ഞ സമയത്ത് എത്തിയിരിക്ണം. ഇല്ലെങ്കില്‍ പരിഭവം ഉറപ്പ്. സമയത്തിന്റെ വില ഇത്രയേറെ മനസ്സിലാക്കിയ മറ്റൊരാളെ നമുക്കിടയില്‍ കാണാന്‍ കഴിയില്ല.

അളന്നു മുറിച്ച് പാകപ്പെടുത്തിയ വാക്കുകള്‍. നീട്ടലോ കുറുക്കലോ ഒന്നുമുണ്ടാകില്ല. നേരയങ്ങു പകര്‍ത്തിയാല്‍ മതി. അനാവശ്യമോ മറ്റുള്ളവരെ മോശമായി ചിത്രീകരിക്കുന്തോ ആയ ഒന്നും ആ വായില്‍ നിന്നു വീഴില്ല.
ഞങ്ങളെ സല്‍ക്കരിച്ച ശേഷം ഉസ്താദ് സംസാരിച്ചുതുടങ്ങി. മഗ്‌രിബ് വാങ്കിനു മുമ്പേ നിറുത്തുമെന്ന ഉപാധിയോടെ.

? ആരോഗ്യപ്രശ്‌നനങ്ങള്‍ക്കിടയില്‍ ഈ വലിയ ഉത്തരവാദിത്വം ഉസ്താദ് ഏറ്റെടുക്കാനുണ്ടായ സാഹചര്യം

= അനാരോഗ്യം മൂലമുള്ള യാത്രാ ക്ലേശം പരിഗണിച്ച് കഴിഞ്ഞ കുറേ മുശാവറ യോഗങ്ങളില്‍ സംബന്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. താജുല്‍ ഉലമയുടെയും എന്റെയും സൗകര്യം കൂടി പരിഗണിച്ചാണ് ഈ പ്രാവശ്യം സമസ്തയുടെ കേന്ദ്ര മുശാവറ സഅദിയ്യയില്‍ സംഘടിപ്പിച്ചത്. അുശാവറാംഗങ്ങള്‍ക്ക് സഅദിയ്യ സമ്മേളനത്തില്‍ പങ്കെടുക്#ാമെന്ന സൗകര്യവുമുണ്ടാകും.
ഇതിനിടയില്‍ നമ്മെയൊക്കെ കണ്ണീരിലാഴ്ത്തി താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളവര്‍കള്‍ വിട്ടുപിരിഞ്ഞു. സഅദിയ്യയിലായതു കൊണ്ടും താജുല്‍ ഉലമയോട് ആദരവ് പ്രകടിപ്പിക്കുന്ന ഒരു ചടങ്ങായതിനാലും മുശാവറയില്‍ സംബന്ധിക്കേണ്ടി വന്നു. സഹപ്രവര്‍ത്തകരെല്ലാം ഏകകണ്ഠമായി പറഞ്ഞപ്പോള്‍ അവരുടെ അഭിപ്രായങ്ങളെ മാനിച്ചും ഈ പ്രസ്ഥാനത്തിനുവേണ്ടിയുള്ള കൂട്ടായ്മയില്‍ പങ്കെടുത്ത് മുന്‍ഗാമികളുടെ പൊരുത്തം സമ്പാദിക്കണമെന്ന ആഗ്രഹത്തോടെയുമാണ് ഈ വലിയ ഉത്തരവാദിത്വം ഏല്‍ക്കുന്നത്. ആഫിയത്തിനും തൗഫീഖിനുമായി എല്ലാവരും പ്രാര്‍ഥിക്കുക

? എസ്.വൈ.എസ് പ്രസിഡന്റായതും ഇങ്ങനെയൊരു ആകസ്മികതയിലായിരുന്നുവെന്ന് ഓര്‍മയുടെ ഏടുകളില്‍ വായിച്ചതോര്‍ക്കുന്നു.

= ശരിയാണ്. സംഘടനയുടെ തുടക്കം മുതല്‍ രംഗത്തുണ്ടെങ്കിലും 1979 മുതല്‍ സഅദിയ്യയുടെ മുഴുസമയ പ്രവര്‍ത്തനങ്ങലില്‍ സജീവമാകേണ്ടി വന്നതിനാല്‍ എസ്.വൈ.എസിന്‍#െ സംസ്ഥാന തലത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുറച്ചൊക്കെ മാറി നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു.
1982ല്‍ ഇ.കെ ഹസന്‍ മുസ്ലിയാര്‍ വഫാത്തായത് ഞങ്ങള്‍ക്കെല്ലാം വലിയ ഷോക്കാണ് ഉണ്ടാക്കിയത്. തൊട്ടടുത്ത് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ മഹാന്റെ കുടുംബത്തിന്റെ ഭാവി കാര്യം കൂടി സഹപ്രവര്‍ത്തകരുമായി ആലോചിച്ച് വേണ്ടത് ചെയ്യണമെന്ന് ആഗ്രഹിച്ചാണ് നിര്‍ബന്ധഝപൂര്‍വ്വം പങ്കെടുക്കേണ്ടി വന്നത്. പക്ഷേ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എസ്.വൈ.എസ് പ്രസിഡന്റ് പദവി ഏറ്റെടുക്കേണ്ടി വരികയായിരുന്നു. 95 വരെ തുടരേണ്ടി വരികയായിരുന്നു.

? അങ്ങ് സമസ്ത പ്രസിഡന്റായ ഉടനെ മാധ്യമങ്ങളില്‍ സുന്നി ഐക്യം വീണ്ടും ചര്‍ച്ചയായിരിക്കുകയാണല്ലോ

= ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ സമസ്ത മുശാവറ തീരുമാനമല്ല. ഞാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ പത്രക്കാര്‍ കാണാന്‍ വന്നിരുന്നു. അവരുടെ ചോദ്യത്തിനുത്തരമായാണ് ഐക്യത്തിന്റെ വാതില്‍ അടഞ്ഞിട്ടില്ലെന്ന് ഞാന്‍ പറഞ്ഞത്. പക്ഷേ അതിനോട് മറുവിഭാഗത്തിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ക്രിയാത്മകമായി പ്രതികരിക്കുന്നതിനു പകരം വിവാദങ്ങളുടെ പുകമറ സൃഷ്ടിക്കാനാണ് ശ്രമിച്ചത്

? കാലിനടിയിലെ മണ്ണ് പോവുന്നതിലെ വെപ്രാളമാണ് എ പി വിഭാഗം ഐക്യാഹ്വാനം മുഴക്കുന്നതിനു പിന്നിലെന്നാണ് മറുവിഭാഗം പറയുന്നത്

= അത് അവരുടെ വ്യാമോഹം മാത്രമാണ്. ആരുടെ കാലിനടിയില്‍ നിന്നാണ് മണ്ണ് ഒലിച്ചുപോയതെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാം ഉപേക്ഷിച്ചാണ് ഞങ്ങള്‍ കുറച്ചുപേര്‍ 1989 ല്‍ സമൂഹത്തിലേക്കിറങ്ങിയത്. അതിനുശേഷമുണ്ടായ സമൂഹത്തിന്റെ വളര്‍ച്ച കണ്ണുള്ളവര്‍ക്കെല്ലാം കാണാന്‍ പറ്റുന്നതാണ്. സഅദിയ്യ, മര്‍കസ് മോഡലില്‍ 500 നടുത്ത് വലിയ സ്ഥാപനങ്ങള്‍ നാമുണ്ടാക്കിയില്ലേ... അതിലൂടെ ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് താമസ-പഠന സൗകര്യം നല്‍കുന്നില്ലേ... നാമുണ്ടാക്കിയ മദ്‌റസകള്‍ ചേര്‍ത്താണ് അവര്‍ മദ്‌റസയുടെ കണക്ക് കാണിച്ച് ഇന്ന് പൊങ്ങച്ചം നടക്കുന്നത്. അന്ന് ആറായിരത്തിലേറെ മദ്രസകള്‍ നാമുണ്ടാക്കിയിരുന്നു. അതിനു ശേഷം എന്താണ് അവരുണ്ടാക്കിയത്.
അതേ സമയം ഇരപത്തിയഞ്ച് വര്‍ഷം കൊണ്ട് നാം ഉണ്ടാക്കിയ മദ്‌റസകളും പള്ളികളും എത്രയാണ്. അവരുടെ ആരോപണത്തില്‍ കഴമ്പില്ല. തന്നെയുമല്ല, ചില കുട്ടിനേതാക്കളാണ് എതിര്‍ പ്രസ്താവനകള്‍ക്കു പിന്നിലുള്ളത്

? മറു വിഭാഗത്തിലും നല്ലൊരു വിഭാഗം ഐക്യം ആഗ്രഹിക്കുന്നില്ലേ

= തീര്‍ച്ചയായും. ഞാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാത്രി മറുവിഭാഗം വേദികളില്‍ പങ്കെടുക്കാറുള്ള ചില ഉമറാക്കള്‍ എന്നെ കാണാന്‍ വന്നിരുന്നു. അവര്‍ അഭിനന്ദനം അറിയിക്കുകയും ഇരുവിഭാഗത്തെയും ഒന്നിപ്പിക്കുന്നതിന് ഉത്സാഹിക്കണമെന്ന് എന്നോട് പറയുകയും ചെയ്തിരുന്നു.
രാഷ്ട്രീയവും മറ്റുമായ കാരണങ്ങളാല്‍ പല ഉമറാക്കളും മറുവിഭാഗത്തിന്റെ സമ്മേളനങ്ങളിലൊക്കെ പോവുമെങ്കിലും മാനസികമായി നമ്മോട് യോജിക്കുന്ന ആളുകളാണ്. നമ്മുടെ ആത്മാര്‍ഥതയും അവര്‍ക്ക് ബോധ്യമുള്ളതാണ്. അതുകൊണ്ടുതന്നെ സമുദായത്തെ യോജിപ്പിക്കാന്‍ നമുക്ക് കഴിയുമെന്ന് അവര്‍ക്ക് കണക്കുകൂട്ടുന്നു.

? സമസ്തയിലെ പിളര്‍പ്പ് ഉണ്ടായ ഉടനെയും ഇത്തരമൊരു ഐക്യചര്‍ച്ച കേട്ടിരുന്നു

= ശരിയാണ്. അന്നും ചില പൗരപ്രമുഖരാണ് ഈ ആശയവുമായി എന്റെയടുത്ത് വന്നത്.
ചില മഹല്ലുകളിലെ അവസ്ഥയാണ് ഐക്യചിന്തയിലേക്ക് നയിച്ചത്. മഹല്ല് നേതൃത്വവും സംഘടനകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഇതിനിടയില്‍ സ്ുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കഴിയാത്ത അവസ്ഥ. സമസ്തയും എസ് വൈ എസുമെല്ലാം ഉണ്ടാക്കിയത് സുന്നി ആശയം പ്രചരിപ്പിക്കാനാണ്. അതിനു പറ്റാത്ത സാഹചര്യം ഉണ്ടാകുന്നത് ഏറെ വേദനപ്പെടുത്തി. ബിദഈ ആശയക്കാരാണെങ്കില്‍ നമ്മുടെ ഭിന്നത മുതലാക്കി ചില മഹല്ലുകളില്‍ കയറിക്കൂടാന്‍ തക്കം പാര്‍ത്തിയിരിക്കുന്നു. ഇതൊക്കെയാണ് മഹല്ല് തലത്തിലെങ്കിലും യോജിപ്പിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത

? ഐക്യത്തിന് അന്ന് ഇതിനു മുന്‍പന്തിയിലുണ്ടായിരുന്നവര്‍

= പറഞ്ഞല്ലോ... എന്നോട് വ്യക്തിപരമായി അടുപ്പമുള്ള ഉമറാക്കളില്‍ ചിലരായിരുന്നു അതിനു പിന്നില്‍. ഇരു വിഭാഗത്തെയും യോജിപ്പിക്കാനായി പ്രമുഖന്മാരും മാന്യന്മാരും കുറെയധികം ഉത്സാഹിച്ചതും പ്രതിപക്ഷത്തിന്റെ നിസ്സഹകരണം കാരണമായി നടക്കാതിരുന്നതുമാണ്. 1951 മുതല്‍ സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാഗവാക്കായ വ്യക്തി എന്ന നിലയ്ക്ക് ചേരിതിരിഞ്ഞുള്ള പ്രവര്‍ത്തനത്തിലുള്ള വൈഷമ്യം കണക്കിലെടുത്തു കൊണ്ടാണ് വിശാല മനസ്‌കനും ഉന്നത സയ്യിദുമായ മര്‍ഹൂം മുഹമ്മദലി ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ടത്. സഹപ്രവര്‍ത്തകന്‍ കെ. പി ഹംസ മുസ്‌ലിയാരും കൂടെയുണ്ടായിരുന്നു. മംഗലാപുരം മുഹമ്മദ് ഹാജി എന്നയാളുടെ വീട്ടിലായിരുന്നു ആ കൂടിക്കാഴ്ച. കാസര്‍ഗോട്ടെ പ്രധാന വ്യക്തികളിലൊരാളായ എന്‍. എ അബൂബക്കര്‍ ഹാജിയും, അന്നു മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുല്ല സാഹിബും ദൃസാക്ഷികളായിരുന്നു.
പൂര്‍വ്വബന്ധമനുസരിച്ച് വ്യക്തിപരമാണ് എന്റെ കൂടിക്കാഴ്ചയെന്നും, ഞാനുള്‍ക്കൊള്ളുന്ന വിഭാഗത്തിന്റെ പ്രതിനിധിയായിട്ടല്ലെന്നും ഞാന്‍ വ്യക്തമാക്കിയതാണ്. ഞങ്ങളുടെ ഭാഗത്ത് നേതൃത്വം വഹിക്കുന്ന ബഹുമാനപ്പെട്ട മര്‍ഹൂം താജുല്‍ ഉലമയെ സഹകരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാമെന്നും മറുവശത്തുള്ളവരെ താങ്കളും ബന്ധപ്പെട്ട് സഹകരിപ്പിക്കണമെന്നുമായിരുന്നു ഞാന്‍ ആവശ്യപ്പെട്ടത്.
അന്ന് അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിക്കുകയും മറുവശക്കാരുമായി ബന്ധപ്പെടട്ടെ എന്നു പറഞ്ഞു പിരിയുകയുമാണുണ്ടായത്. പക്ഷേ എന്തു കൊണ്ടോ പിരോഗതി കണ്ടില്ല. അറു വിഭാഗഹത്തിന്റെ നിസ്സഹകരണമാണ് കാരണമെന്ന് മനസ്സിലാക്കുന്നു.
മഹാനവര്‍കളുടെ വിയോഗ ശേഷം അദ്ദേഹത്തിന്റെ സ്ഥാനമേറ്റെടുത്ത സഹോദരന്‍ ഹൈദരലി ശിഹാബ് തങ്ങളും ഞാനുമായി കാസര്‍ഗോട് മാലിക് ദീനാര്‍ പള്ളിയില്‍ ഒത്തുകൂടിയപ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയിലും ഇക്കാര്യം പെടുത്തിയിരുന്നു. ഇനി തുടര്‍ പ്രവര്‍ത്തനം നിങ്ങള്‍ നടത്തണമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

? ഹൈദരലി ശിഹാബ് തങ്ങളെ അംഗീകരിച്ചാല്‍ ഐക്യം സാധ്യമാണെന്ന് മറുവിഭാഗം പറയുന്നത്

= ഞാന്‍ സൂചിപ്പിച്ചില്ലേ... ആദ്യം മുഹമ്മദലി ശിഹാബ് തങ്ങളെയാണ് ഞാന്‍ മധ്യസ്ഥനായി സംസാരിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ വഫാത്തിനു ശേഷം ഹൈദരലി തങ്ങളെയും കണ്ട് സംസാരിച്ചിരുന്നതാണല്ലോ. ബാക്കികാര്യങ്ങള്‍ അവരുടെ ഭാഗത്തുനിന്നാണ് വേണ്ടത്. അവര്‍ സന്നദ്ധത അിറയിക്കട്ടെ. വേണ്ടി വന്നാല്‍ മുശാവറ ചേര്‍ന്ന് വേണ്ട തീരുമാനങ്ങള്‍ ഞങ്ങള്‍ എടുക്കുന്നതാണെന്ന് ഞാന്‍ അിറയിച്ചിട്ടുണ്ട്. . ഉപാധികളില്ലാത്ത ഇരുവിഭാഗത്തിന്റെ പ്രതിനിധികള്‍ ഒരു മേശക്കിരിന്ന് സംസാരിക്കാന്‍ മറുവശം തയ്യാറാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാവും എന്നാണ് എന്റെ പ്രതീക്ഷ.

? ലയനമാണ് വേണ്ടത്... ഐക്യമല്ല എന്നാണ് മറുഭാഗം പറയുന്നത്

= രണ്ടും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് മനസിലാവാത്തതാകാം. പരസ്പരം മനസ്സുകള്‍ ഐക്യപ്പെടാതെ ലയിച്ചിട്ട് എന്തുകാര്യം... ആദ്യം ആദര്‍ശ ഐക്യം സാധ്യമാകട്ടെ.. പരസ്പരം കൂടിയിരിക്കട്ടെ.. മറ്റെല്ലാം ചര്‍ച്ചയിലാകാമല്ലോ.... ആവശ്യമാണെങ്കില്‍ രണ്ട് വിഭാഗവും അംഗീകരിക്കുന്ന മധ്യസ്ഥ•ാരെയും കൂടെ ഇരുത്താവുന്നതാണ്. മറുഭാഗം തയ്യാറാണെങ്കില്‍ മുശാവറ ചേര്‍ന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. സ•നസ്സോടെ കൈകാര്യം ചെയ്യാന്‍ എല്ലാവര്‍ക്കും അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു. ഉപാധികളും കുത്തുവാക്കുകളും യോജിപ്പിന്റെ മാര്‍ഗ്ഗമല്ലെന്ന് ബുദ്ധിയുള്ളവര്‍ക്ക് വിലയിരുത്താവുന്ന കാര്യമാണ്.
മറ്റൊരു കാര്യം ഈ അഭിപ്രായങ്ങളെല്ലാം പറയുന്നത് മറുവിഭാഗത്തിലെ പുതിയ ആളുകളാണ്. വാല് തലയെ നിയന്ത്രിക്കുന്ന അവസ്ഥയാണത്. അവരുടെ പ്രസംഗവും അതാണ്. ഞങ്ങളുടെ ഐക്യാഹ്വാനത്തോട് പ്രതികരിക്കേണ്ടത് മറുവിഭാഗം പണ്ഡിതരാണല്ലോ.. അത്തരം ആളുകളെ അവിടെ കാണാന്‍ കഴിയുന്നില്ലെന്നതാണ് പ്രശ്‌നം

? നാം ഐക്യത്തിനായി കാണുന്ന ഫോര്‍മുല എന്താണ്

= സംഘടനാപരമായ ഫോര്‍മുലയെല്ലാം അവര്‍ സന്നദ്ധത അറിയിച്ചാല്‍ ഞങ്ങള്‍ മുശാവറ ചേര്‍ന്ന് തീരുമാനിക്കും. ആദര്‍ശപരമായി ഒറ്റ കാര്യമേയുള്ളൂ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടക്കം മുതല്‍ ഇന്നുവരെ കൊണ്ടുനടന്ന ആശയത്തില്‍ നിന്നുകൊണ്ട് യോജിക്കുക.

? അന്ന് സമസ്ത പിളരാതിരുന്നെങ്കില്‍ എന്ന് ഇന്ന് തോന്നുന്നുണ്ടോ

= കഴിഞ്ഞത് ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. അന്ന് എല്ലാം ഉള്ളിലൊതുക്കി ചടഞ്ഞു ുകൂടിയിരുന്നെങ്കില്‍ സുന്നത്ത് ജമാഅത്ത് എന്ന ആശയം തന്നെ ഇല്ലാത്ത സാഹചര്യം വരുമായിരുന്നു. താജുല്‍ ഉലമയുടെ നേതൃത്വത്തില്‍ ആദര്‍ശപരമായ ഒരു മുന്നേറ്റം അന്ന് അനിവാര്യമായതിനാലാണ് 89 ലെ ചരിത്രപരമായ വഴിത്തിരിവുണ്ടായത്. ഓരോ സാഹചര്യങ്ങളില്‍ സമുദായത്തിന്റെ വിശാല താത്പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരും.
സമസ്തയുടെ ഉദയവും വിദ്യാഭ്യാസ ബോര്‍ഡ്, എസ് വൈ എസ്, എസ് എസ് എഫ് എന്നിവയുടെ ജനനവുമൊക്കെ ചില പ്രത്യേക സാഹചര്യങ്ങളുടെസൃഷ്ടിയായിരുന്നുവല്ലോ
രണ്ട് സംഘടനകളായി എന്നുവെച്ച് യോജിക്കുന്നതിന് ഒരു തടസ്സമില്ലല്ലോ. ഇരുവിഭാഗം സംഘടനകളും സുന്നി ആദര്‍ശ പ്രചാരണരംഗത്ത് യോജിച്ച് മുന്നേറിയാല്‍ സമുദായത്തിന് കൂടുതല്‍ നേട്ടങ്ങളല്ലേ ഉണ്ടാവൂ. അത് ഉള്‍ക്കൊള്ളാന്‍ വിശാല മനസ്സ് വേണമെന്ന് മാത്രം.

? സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് നാം ഉപയോഗിക്കുന്നത് ശരിയല്ലെന്നും നമ്മുടേത് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായ സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമയാണെന്നുമാണ് മറുവിഭാഗം പറയുന്നത്
= അത് തീര്‍ത്തും തെറ്റാണ്. ഓള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ തലത്തിലുള്ള നമ്മുടെ സ്വതന്ത്ര സംഘടനയാണ്. 1976 മുതല്‍ തന്നെ അത്തരമൊരു വേദിക്കായി നാം ശ്രമം തുടങ്ങുകയും തൊണ്ണൂറുകളില്‍ അത് യാഥാര്‍ഥ്യമാവുകയും ചെയ്തതാണ്. പിളര്‍പ്പുമായി അതിന് ബന്ധമില്ല. വരക്കല്‍ മുല്ലക്കോയ തങ്ങളില്‍ നിന്ന് തലമുറ കൈമാറിവന്ന സമസ്തയെന്ന യഥാര്‍ഥ ആശയത്തിന്റെ വക്താക്കള്‍ നാം മാത്രമാണ്. അതുകൊണ്ടുതന്നെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പാരമ്പര്യത്തിനവകാശികള്‍ നാം മാത്രമാണ്.

? കേസില്‍ എ പി വിഭാഗം പരാജയപ്പെട്ടുവെന്നാണ് മറുവിഭാഗത്തിന്റെ മറ്റൊരു വാദം

= സമസ്തയുടെ അവകാശം ആര്‍ക്കാണെന്ന ഒരു തീര്‍പ്പും ഏതു കോടതിയിലും വന്നിട്ടില്ല. 1989 ലെ വഴിത്തിരിവിനു ശേഷം ചില സാഹചര്യങ്ങളില്‍ ചിലര്‍ ചില കേസുകള്‍ കോടതിയില്‍ കൊടുത്തിരുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ വിധികള്‍ സ്വാഭാവികം. പ്രതികൂലമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന വിധികള്‍ പോലും നമ്മുടെ സംഘടനക്ക് ഗുണമായി മാറിയിട്ടുമുണ്ട്. കേസിന്റെ കാര്യമൊക്കെ പരസ്യമായി പറയേണ്ടതല്ലെന്ന് എല്ലാവര്‍ക്കുമറിയുന്നതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നാം ആദര്‍ശം മുറുകെ പിടിച്ച് മുന്നോട്ടുപോവുക. പേരിലോ കോടതി വിധിയിലോ അല്ല കാര്യം... ആദര്‍ശ സംരക്ഷണമാണ് നമ്മുടെ ലക്ഷ്യം.

? എസ് വൈ എസിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തകനായും സാരഥിയായും ഉപദേശകനായും 60 വര്‍ഷവും ഉസ്താദാണ്. 25 പോലും തികയാത്ത മറുവിഭാഗം 60-ാം വാര്‍ഷികം സംഘടിപ്പിച്ചതിനെക്കുറിച്ച്

= സ്വന്തമായി നയമോ പരിപാടികളോ ഇല്ലാതെ മറ്റുള്ളവരെ അനുകരിക്കുന്നവര്‍ക്ക് എന്തുമാകാമല്ലോ. തുടക്കം മുതലുള്ള മിനുട്‌സും രജിസ്‌ട്രേഷനും എല്ലാമുള്ളത് നമ്മുടെ സമസ്ത കേരള സുന്നി യുവജന സംഘത്തിനാണെന്ന് എല്ലാവര്‍ക്കുമറിയാം. സംഘടനാ പാപ്പരത്തമാണ് അവര്‍ 60 ആഘോഷിക്കാന്‍ നിമിത്തമായത്. പിന്നെ ആ സമ്മേളനം സമുദായത്തിന് എന്ത് സംഭാവനയാണ് ചെയ്തതെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതുമാണ്.

? കാന്തപുരത്തെ മാറ്റിനിറുത്തിയാല്‍ ഐക്യമാവാമെന്നാണ് മറുവിഭാഗം പറയുന്നത്.

= അതില്‍ കാര്യമില്ല. ആദര്‍ശരംഗത്ത് ശക്തമായി നേതൃത്വം നല്‍കുന്നവരെ ഒറ്റപ്പെടുത്താനും ദുരാരോപണങ്ങള്‍ ഉന്നയിച്ച് തളര്‍ത്താനും പണ്ടുമുതലേ ശ്രമം നടന്നിട്ടുണ്ട്. ചിലരെ മാറ്റിനിര്‍ത്തണമെന്ന് പറയുന്നത് ആത്മാര്‍ഥതയോടെയല്ല. അസൂയയാണ് പ്രശ്‌നം. നേതാക്കളെ ഒറ്റപ്പെടുത്തി സംഘടനയെ ശിഥിലമാക്കാമെന്നത് വ്യാമോഹം മാത്രമാണ്.

? താങ്കള്‍ മറുവിഭാഗത്തിലേക്ക് പോവുകയാണെന്ന് അവര്‍ ഇടയ്ക്ക് പ്രചരിപ്പിച്ചിരുന്നു

= അതൊക്കെ ഞാന്‍ മുകളില്‍ സൂചിപ്പിച്ച കുതന്ത്രത്തിന്റെ ഭാഗമാണ്. നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ പ്രസിദ്ധീകരണത്തിന് ഞാന്‍ അഭിമുഖം നല്‍കിയിട്ടില്ല. ചില കള്ളങ്ങള്‍ അവര്‍ അടിച്ചുവിടുകയായിരുന്നു. എല്ലാ ദുരാരോപണങ്ങള്‍ക്കുമുള്ള മറുപടിയാണല്ലോ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായി വിനീതനെ തിരഞ്ഞെടുത്തത്.

? തുടര്‍ച്ചക്കാരനാകുന്നതിലല്ല മാറ്റങ്ങളുടെ തുടക്കക്കാരനാവുന്നതിലായിരുന്നു അങ്ങേയ്ക്ക് താത്പര്യം. ആ നിലയ്ക്ക് സമസ്ത പ്രസിഡന്റായുള്ള പുതിയ ദൗത്യം മാറ്റങ്ങളുടെ തുടക്കമാവുമോ

= അങ്ങനെയില്ല. സമസ്തയെന്നത് മശാഇഖുമാര്‍ കൈമാറി വന്ന യഥാര്‍ഥ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയമാണ്. അത് മുറുകെ പിടിച്ച് പുതിയ കാലത്തിന്റെ വെല്ലുവിളിയെ ചെറുക്കാനാവശ്യമായ പ്രബോധന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം വെക്കുന്നത്.
വിദ്യാഭ്യാസബോര്‍ഡ്, യുവജനപ്രസ്ഥാനം. അധ്യാപക സംഘടന, എസ് എസ് എഫ്, സമന്വയ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എല്ലാം ഓരോ കാലഘട്ടത്തിന്റെ അനിവാര്യതകളായിരുന്നു. കാലം ആവശ്യപ്പെടുന്ന പുതിയ ദൗത്യങ്ങള്‍ക്ക് സമസ്ത എന്നും സജ്ജമാണ്.

? സഅദിയ്യയില്‍ അധ്യപനത്തിലായി ഉസ്താദ് ഉണ്ടാകുമെന്ന് സഅദിയ്യ സമ്മേളനത്തില്‍ എ.പി ഉസ്താദ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

= തദ്‌രീസിലായി ജീവിതാന്ത്യം വരെ കഴിയണമെന്ന് തന്നെയാണ് ആഗ്രഹം. മുടങ്ങാതെ മുജമ്മഇല്‍ ക്ലാസ്സുണ്ട്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം സഅദിയ്യിലും ക്ലാസ്സെടുക്കണമെന്ന് ഉദ്ദശ്യമുണ്ട്. ആഫിയത്തിനായി പ്രാര്‍ത്ഥിക്കുക.

? സമസ്ത പ്രസിഡന്റിന് പുതുതലമുറയോട് പറയാനുള്ളത്
= ആദര്‍ശരംഗത്ത് അടിയുറച്ചു നില്‍ക്കുക, പ്രതിസന്ധികളില്‍ നിന്ന് ഊര്‍ജം സംഭരിച്ച് പുതിയ കരുത്തോടെ മുന്നോട്ട് പോവുക. നാം അല്ലാഹുവിന്റെ വഴിയിലാണ്. മശാഇഖുമാരുടെ തണല്‍ നമുക്കെപ്പോഴുമുണ്ട്. നാം എത്രകണ്ട് പ്രവര്‍ത്തിക്കുന്നുവോ അത്ര കണ്ട് നമ്മുടെ സമൂഹം വളരും.
മറ്റുള്ളവരുടെ ആരോപണങ്ങളും ബഹളങ്ങളും നാം കാര്യമാക്കേണ്ടതില്ല. നമ്മുടെ അകവും പുറവും ശുദ്ധമായാല്‍ ഏത് ചെളിവാരിയെറിയലും നമുക്ക് പ്രശ്‌നമാക്കേണ്ടതില്ല.
ആരെതിര്‍ത്താലും ആദര്‍ശ ഐക്യം സാധ്യമാവുക തന്നെ ചെയ്യും. യഥാര്‍ഥ വിശ്വാസികള്‍ക്ക് പിണങ്ങി നില്‍ക്കാനാവില്ല. നമുക്ക് പരിശ്രമിക്കാം.

മഗ്‌രിബിന് സമയമായതോടെ പതിവ് ഔറാദുകള്‍ക്കായി ഉസ്താദ് സംസാരം നിറുത്തി.

ബോക്‌സ്

എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍/ ജീവിത വഴി

ജനനം: 1924 ജൂലൈ 1, 1342 റബജ് 29. ജ•ദേശം: കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരിനടുത്ത ഉടുമ്പുന്തല. സ്ഥിരതാമസം: തൃക്കരിപ്പൂരിനടുത്ത കൈക്കോട്ടുകടവ്.
പിതാവ്: കുറിയ അബ്ദുല്ല ഹാജി. മാതാവ്: മര്‍യം. പത്‌നി: ഖദീജ. സന്താനങ്ങള്‍: നഫീസ, ബീഫാത്വിമ, മുഹമ്മദ് അബ്ദുല്‍ വഹാബ്.

ഗുരുനാഥ•ാര്‍: അബ്ദുല്‍ ഖാദിര്‍ ഹാജി മുസ്‌ലിയാര്‍ (ഉപ്പാപ്പ), അഹ്മദ് മുസ് ലിയാര്‍ (അമ്മാവന്‍), തൃക്കരിപ്പൂര്‍ ശാഹുല്‍ ഹമീദ് തങ്ങള്‍ (ബീരിച്ചേരിയില്‍ പത്തുവര്‍ഷം), നാദാപുരം ശീറാസി മുസ്‌ലിയാര്‍, കൊയപ്പ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, എന്‍ സി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍.

ആത്മീയ ഗുരുനാഥ•ാര്‍: ഏഴിമല ഹാമിദ് കോയമ്മ തങ്ങള്‍, കോട്ടയം ശൈഖ് അബൂബക്കര്‍ ഹാജി, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ചാവക്കാട് കുഞ്ഞിക്കോയ തങ്ങള്‍, ഈസാ ചെറുകുഞ്ഞിക്കോയ തങ്ങള്‍.
തബര്‍റുക്കിന്റെ ഉസ്താദുമാാര്‍: പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, ശൈഖ് ആദം ഹസ്രത്ത്, ചാവക്കാട് ഹുസൈന്‍ മുസ് ലിയാര്‍, സയ്യിദ് മുഹമ്മദ് അലവി മാലിക്കി (മക്ക).

ദര്‍സുകള്‍: തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ (1949-73), തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം (1973-78), ഉദിനൂര്‍ (78-79), ജാമിഅ സഅദിയ്യ സാരഥിയും മുദരീസും (1979 മുതല്‍).
രചനകള്‍: ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങളെഴുതി. മലയാളം, അറബി ഭാഷകളിലായി മുപ്പതോളം ഗ്രന്ഥങ്ങള്‍, അവാര്‍ഡുകള്‍: മികച്ച സാമൂഹ്യ സേവനത്തിനുള്ള അബൂദാബി മുസഫ്ഫ അവാര്‍ഡ്, ഇസ് ലാമിക് റിസര്‍ച്ച് സെന്റര്‍ വക എസ് വൈ എസ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ്, മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള കോടമ്പുഴ ഗസ്സാലി അവാര്‍ഡ്, എസ് എസ് എഫിന്റെ മഖ്ദൂം അവാര്‍ഡ്. തുടങ്ങി ഒരു ഡസനിലേറെ പുരസ്‌കാരങ്ങള്‍
സംഘടനാ വേദികളില്‍: 1946 ല്‍ സമസ്തയില്‍ അംഗത്വം നേടി. അറുപതുകളില്‍ മുശാവറ അംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. 1951 സമസ്ത കേരള ഇസ് ലാംമത വിദ്യാഭ്യാസ ബോര്‍ഡ്, 1954 സുന്നി യുവജനസംഘം, 1958 ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടചെ സ്ഥാപകാംഗം, പിന്നീട് വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായി. സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റ് (1982-95), 1965 ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ പ്രസിഡന്റ്, 1976-89 കേന്ദ്ര കൗണ്‍സില്‍ സെക്രട്ടറി, പാഠപുസ്തക കമ്മിറ്റി കണ്‍വീനര്‍, അവിഭക്ത കണ്ണൂര്‍ ജില്ലാ സമസ്തയുടെ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ 1989 മുതല്‍: സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ്, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്, തഅ്‌ലീമി ബോര്‍ഡ് ഓഫ് ഇന്ത്യാ പ്രസിഡന്റ്, കാസര്‍കോട് ജില്ലാ സമസ്ത പ്രസിഡന്റ്, 2014 ഫെബ്രുവരി 9ന് സമസ്ത പ്രസിഡന്റ്, അല്‍ മുജമ്മഅ് പ്രസിഡന്റ്
1979 മുതല്‍ ജാമിഅ സഅദിയ്യ, മുദരീസ്, ജനറല്‍ മാനേജര്‍, ഇപ്പോള്‍ ചാന്‍സലര്‍.

-പി.ബി ബശീര്‍ പുളിക്കൂര്‍
വിശ്വാസികള്‍ക്ക് അകന്നു നില്‍ക്കാനാവില്ല; ആദര്‍ശഐക്യം സാധ്യമാവുക തന്നെ ചെയ്യും -നൂറുല്‍ ഉലമ

സുന്നി നവജാഗരണ സംരംഭങ്ങളിലെല്ലാം ഒരു നിയോഗം പോലെ മുന്നില്‍ നില്‍ക്കാന്‍ ഭാഗ്യമുണ്ടായ പണ്ഡിതനാണ് നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയ്ക്കു തുടക്കം കുറിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരില്‍ നിന്ന് നേരിട്ട് സമസ്തയുടെ മെമ്പര്‍ഷിപ്പ് സ്വീകരിച്ചവരില്‍ ഇന്ന് ജീവിച്ചിരിച്ചുള്ള ഏക പണ്ഡിതന്‍.

1946ല്‍ ഏറ്റുവാങ്ങിയ ആ അമാനത്ത് 65 വര്‍ഷമായി ഒരു മാറ്റവുമില്ലാതെ കൊണ്ടുനടക്കുന്ന പണ്ഡിത തറവാട്ടിലെ ഒരേയൊരു കാരണവര്‍. 1924 ല്‍ ജനിച്ച എം.എ ഉസ്താദിന് ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം പ്രായം തൊണ്ണൂറ് കഴിഞ്ഞു. ഹിജ്‌റ വര്‍ഷത്തിലാകുമ്പോള്‍ തൊണ്ണൂറ്റിമൂന്ന്.

പ്രായത്തിന്റെ അവശതകള്‍ എമ്പാടുമുണ്ട്. പഴയതപോലെ ഓടിനടക്കാന്‍ പറ്റുന്നില്ല. പ്രസംഗങ്ങളും പൊതുചടങ്ങുകളും ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശങ്ങളുണ്ട്. പക്ഷേ ഇതൊന്നും എം.എ. ഉസ്താദിനെ തളര്‍ത്തുന്നില്ല.

ധര്‍മസമരത്തിന്റെ മുന്നണിയില്‍ തന്റെ മൂര്‍ച്ചയേറിയ പേനയും ആഴവും പരപ്പും ചെന്ന ചിന്തകളുമായി എം.എ. ഉസ്താദുണ്ട്.
സംസാരിച്ചുതുടങ്ങിയാല്‍ മുപ്പതുമുതലുള്ള കേരളീയ മുസ്‌ലിം സമൂഹ പരിസരം മുന്നില്‍ കാണുന്നതുപോലെ എം.എ ഉസ്താദ് വിശദീകരിക്കും. ഓര്‍മയുടെ ഏടുകള്‍ ഒന്നും വിട്ടുപോവാതെ ഇന്നും സൂക്ഷിക്കാന്‍ കഴിയുന്നുവെന്നത് ആരെയും വിസ്മയപ്പെടുത്തുന്നതാണ്.
രണ്ട് വര്‍ഷത്തോളമായി ചെറിയ രൂപത്തിലെങ്കിലും വിശ്രമജീവിതമായിരുന്നു നൂറുല്‍ ഉലമ എം.എ ഉസ്താദിന്റേത്. ദീര്‍ഘയാത്രകള്‍ അസാധ്യമായതിനാല്‍ സഅദിയ്യയുടെ ദൈനംദിന കാര്യങ്ങള്‍ മാത്രം ദൂരെനിന്ന് വീക്ഷിച്ച് വീട്ടില്‍ ആരാധനയിലും ഗ്രന്ഥരചനകളിലുമായി കഴിയുകയായിരുന്നു ഉസ്താദ്. രണ്ട് വര്‍ഷം മുമ്പ് നടന്ന സഅദിയ്യ സമ്മേളനത്തിലെ പ്രസംഗം ഒരുതരത്തില്‍ യാത്രപറച്ചിലായിരുന്നു.
2014 ഫെബ്രുവരി 9ന് -ഞായറാഴ്ചയോടെ ചിത്രം മാറുകയായിരുന്നു. . താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പിന്‍ഗാമിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അമരത്ത് പ്രസിഡന്റ് പദവിയില്‍ നൂറുല്‍ ഉലമ തിരഞ്ഞെടുക്കപ്പെട്ടു. . മറ്റൊരു പേര് ആ സ്ഥാനത്തേക്ക് ഉയര്‍ന്നുവരാത്ത നിലയില്‍ ഏകകണ്ഠമായി തിരഞ്ഞെടുപ്പിന് കാരണമായത് എം.എ. ഉസ്താദിന്റെ പാരമ്പര്യം തന്നെയായിരുന്നു .
അല്‍ ബയാനിലെഴുതിയ ലേഖനത്തിലൂടെ 1951 ല്‍ മദ്‌റസാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച പണ്ഡിതന്‍... 1954ല്‍ എസ് വൈ എസിന് രൂപം നല്‍കിയ ബുദ്ധികേന്ദ്രം. എസ് വൈ എസിനെ പരിചയപ്പെടുത്തി ആദ്യരചന നിര്‍വഹിച്ച എഴുത്തുകാരന്‍. എസ് വൈ എസിന്റെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും തലപ്പത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം.
1947 ല്‍ സമസ്തയിലെത്തി മുശാവറാംഗമായും ഉപാധ്യക്ഷനായും വര്‍ഷങ്ങളുടെ കര്‍്മസാക്ഷ്യം. അഖിലേന്ത്യാതലത്തില്‍ സുന്നി വിദ്യാഭ്യാസബോര്‍ഡിന്റെ അമരക്കാരന്‍. മുതഅല്ലിം, അധ്യാപകന്‍, പണ്ഡിതന്‍, ചരിത്രകാരന്‍, പ്രാസംഗികന്‍, എഴുത്തുകാരന്‍, സംഘാടകന്‍, നേതാവ്, സ്ഥാപനമേധാവി, ശൈഖ് തുടങ്ങി എല്ലാ മേഖലകളിലും ഒരുപോലെ മാതൃകായോഗ്യനായ ഒരു മനുഷ്യനെ എം.എ ഉസ്താദില്‍ നമുക്ക് കാണാന്‍ കഴിയുന്നു. ഈ പൈതൃകവും പാരമ്പര്യവും തന്നെയാണ് പ്രായത്തിന്റെ പരിമിതി മറ്റിവെച്ച് കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആധികാരിക പണ്ഡിതതലപ്പത്ത് എം.എയെ തിരഞ്ഞെടുക്കാന്‍ തിമിത്തമായതും.
എം.എ. ഉസ്താദിന്റെ നായകത്വം സമുദായം എത്രമേല്‍ ആവേശത്തോടെയാണ് സ്വീകരിച്ചത് എന്നതിന്റെ തെളിവായിരുന്നു സഅദിയ്യ സനദ് ദാന സമ്മേളനവേദിയില്‍ ശൈഖുനാ കാന്തപുരം ഔദ്യോഗിക പ്രഖ്യാപനം നടത്തിയപ്പോള്‍ ജനലക്ഷങ്ങള്‍ ആവേശപൂര്‍വം മുഴക്കിയ തക്ബീര്‍ ധ്വനികള്‍.
മഹത്തായ പദവിയുടെ ഒന്നിത്യം ഉസ്താദ് ഉള്‍ക്കൊള്ളുന്നു. ശാരീരിക അവശതകള്‍ക്ക് താല്‍ക്കാലിക അവധി നല്‍കി സമസ്തയുടെ ദൈനം ദിന കാര്യങ്ങളില്‍ ശ്രദ്ധയൂന്നുകയാണ് ഉസ്താദ്.
സിറാജിനുവേണ്ടി പ്രത്യേക കൂടിക്കാഴ്ചക്കു വേണ്ടിയാണ് ബുധനാഴ്ച വൈകിട്ട് നാലരയോടെ എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരിനോടൊപ്പം ഉസ്താദിന്റെ തൃക്കരിപ്പൂരിലെ വീട്ടിലെത്തിയത്.
നേരത്തെ വിളിച്ചറിയിച്ചതിനാല്‍ കാതത്#ിരിക്#ുകയായിരുന്നു. ഉസ്താദ് അങ്ങനെയാണ്. പറഞ്ഞ സമയത്ത് എത്തിയിരിക്ണം. ഇല്ലെങ്കില്‍ പരിഭവം ഉറപ്പ്. സമയത്തിന്റെ വില ഇത്രയേറെ മനസ്സിലാക്കിയ മറ്റൊരാളെ നമുക്കിടയില്‍ കാണാന്‍ കഴിയില്ല.
അളന്നു മുറിച്ച് പാകപ്പെടുത്തിയ വാക്കുകള്‍. നീട്ടലോ കുറുക്കലോ ഒന്നുമുണ്ടാകില്ല. നേരയങ്ങു പകര്‍ത്തിയാല്‍ മതി. അനാവശ്യമോ മറ്റുള്ളവരെ മോശമായി ചിത്രീകരിക്കുന്തോ ആയ ഒന്നും ആ വായില്‍ നിന്നു വീഴില്ല.
ഞങ്ങളെ സല്‍ക്കരിച്ച ശേഷം ഉസ്താദ് സംസാരിച്ചുതുടങ്ങി. മഗ്‌രിബ് വാങ്കിനു മുമ്പേ നിറുത്തുമെന്ന ഉപാധിയോടെ.

? ആരോഗ്യപ്രശ്‌നനങ്ങള്‍ക്കിടയില്‍ ഈ വലിയ ഉത്തരവാദിത്വം ഉസ്താദ് ഏറ്റെടുക്കാനുണ്ടായ സാഹചര്യം
= അനാരോഗ്യം മൂലമുള്ള യാത്രാ ക്ലേശം പരിഗണിച്ച് കഴിഞ്ഞ കുറേ മുശാവറ യോഗങ്ങളില്‍ സംബന്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. താജുല്‍ ഉലമയുടെയും എന്റെയും സൗകര്യം കൂടി പരിഗണിച്ചാണ് ഈ പ്രാവശ്യം സമസ്തയുടെ കേന്ദ്ര മുശാവറ സഅദിയ്യയില്‍ സംഘടിപ്പിച്ചത്. അുശാവറാംഗങ്ങള്‍ക്ക് സഅദിയ്യ സമ്മേളനത്തില്‍ പങ്കെടുക്#ാമെന്ന സൗകര്യവുമുണ്ടാകും.
ഇതിനിടയില്‍ നമ്മെയൊക്കെ കണ്ണീരിലാഴ്ത്തി താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളവര്‍കള്‍ വിട്ടുപിരിഞ്ഞു. സഅദിയ്യയിലായതു കൊണ്ടും താജുല്‍ ഉലമയോട് ആദരവ് പ്രകടിപ്പിക്കുന്ന ഒരു ചടങ്ങായതിനാലും മുശാവറയില്‍ സംബന്ധിക്കേണ്ടി വന്നു. സഹപ്രവര്‍ത്തകരെല്ലാം ഏകകണ്ഠമായി പറഞ്ഞപ്പോള്‍ അവരുടെ അഭിപ്രായങ്ങളെ മാനിച്ചും ഈ പ്രസ്ഥാനത്തിനുവേണ്ടിയുള്ള കൂട്ടായ്മയില്‍ പങ്കെടുത്ത് മുന്‍ഗാമികളുടെ പൊരുത്തം സമ്പാദിക്കണമെന്ന ആഗ്രഹത്തോടെയുമാണ് ഈ വലിയ ഉത്തരവാദിത്വം ഏല്‍ക്കുന്നത്. ആഫിയത്തിനും തൗഫീഖിനുമായി എല്ലാവരും പ്രാര്‍ഥിക്കുക

? എസ്.വൈ.എസ് പ്രസിഡന്റായതും ഇങ്ങനെയൊരു ആകസ്മികതയിലായിരുന്നുവെന്ന് ഓര്‍മയുടെ ഏടുകളില്‍ വായിച്ചതോര്‍ക്കുന്നു.
= ശരിയാണ്. സംഘടനയുടെ തുടക്കം മുതല്‍ രംഗത്തുണ്ടെങ്കിലും 1979 മുതല്‍ സഅദിയ്യയുടെ മുഴുസമയ പ്രവര്‍ത്തനങ്ങലില്‍ സജീവമാകേണ്ടി വന്നതിനാല്‍ എസ്.വൈ.എസിന്‍#െ സംസ്ഥാന തലത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുറച്ചൊക്കെ മാറി നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു.
1982ല്‍ ഇ.കെ ഹസന്‍ മുസ്ലിയാര്‍ വഫാത്തായത് ഞങ്ങള്‍ക്കെല്ലാം വലിയ ഷോക്കാണ് ഉണ്ടാക്കിയത്. തൊട്ടടുത്ത് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ മഹാന്റെ കുടുംബത്തിന്റെ ഭാവി കാര്യം കൂടി സഹപ്രവര്‍ത്തകരുമായി ആലോചിച്ച് വേണ്ടത് ചെയ്യണമെന്ന് ആഗ്രഹിച്ചാണ് നിര്‍ബന്ധഝപൂര്‍വ്വം പങ്കെടുക്കേണ്ടി വന്നത്. പക്ഷേ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എസ്.വൈ.എസ് പ്രസിഡന്റ് പദവി ഏറ്റെടുക്കേണ്ടി വരികയായിരുന്നു. 95 വരെ തുടരേണ്ടി വരികയായിരുന്നു.

? അങ്ങ് സമസ്ത പ്രസിഡന്റായ ഉടനെ മാധ്യമങ്ങളില്‍ സുന്നി ഐക്യം വീണ്ടും ചര്‍ച്ചയായിരിക്കുകയാണല്ലോ
= ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ സമസ്ത മുശാവറ തീരുമാനമല്ല. ഞാന്‍ പ്രസ്ിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ പത്രക്കാര്‍ കാണാന്‍ വന്നിരുന്നു. അവരുടെ ചോദ്യത്തിനുത്തരമായാണ് ഐക്യത്തിന്റെ വാതില്‍ അടഞ്ഞിട്ടില്ലെന്ന് ഞാന്‍ പറഞ്ഞത്. പക്ഷേ അതിനോട് മറുവിഭാഗത്തിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ക്രിയാത്മകമായി പ്രതികരിക്കുന്നതിനു പകരം വിവാദങ്ങളുടെ പുകമറ സൃഷ്ടിക്കാനാണ് ശ്രമിച്ചത്

? കാലിനടിയിലെ മണ്ണ് പോവുന്നതിലെ വെപ്രാളമാണ് എ പി വിഭാഗം ഐക്യാഹ്വാനം മുഴക്കുന്നതിനു പിന്നിലെന്നാണ് മറുവിഭാഗം പറയുന്നത്
= അത് അവരുടെ വ്യാമോഹം മാത്രമാണ്. ആരുടെ കാലിനടിയില്‍ നിന്നാണ് മണ്ണ് ഒലിച്ചുപോയതെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാം ഉപേക്ഷിച്ചാണ് ഞങ്ങള്‍ കുറച്ചുപേര്‍ 1989 ല്‍ സമൂഹത്തിലേക്കിറങ്ങിയത്. അതിനുശേഷമുണ്ടായ സമൂഹത്തിന്റെ വളര്‍ച്ച കണ്ണുള്ളവര്‍ക്കെല്ലാം കാണാന്‍ പറ്റുന്നതാണ്. സഅദിയ്യ, മര്‍കസ് മോഡലില്‍ 500 നടുത്ത് വലിയ സ്ഥാപനങ്ങള്‍ നാമുണ്ടാക്കിയില്ലേ... അതിലൂടെ ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് താമസ-പഠന സൗകര്യം നല്‍കുന്നില്ലേ... നാമുണ്ടാക്കിയ മദ്‌റസകള്‍ ചേര്‍ത്താണ് അവര്‍ മദ്‌റസയുടെ കണക്ക് കാണിച്ച് ഇന്ന് പൊങ്ങച്ചം നടക്കുന്നത്. അന്ന് ആറായിരത്തിലേറെ മദ്രസകള്‍ നാമുണ്ടാക്കിയിരുന്നു. അതിനു ശേഷം എന്താണ് അവരുണ്ടാക്കിയത്.
അതേ സമയം ഇരപത്തിയഞ്ച് വര്‍ഷം കൊണ്ട് നാം ഉണ്ടാക്കിയ മദ്‌റസകളും പള്ളികളും എത്രയാണ്. അവരുടെ ആരോപണത്തില്‍ കഴമ്പില്ല. തന്നെയുമല്ല, ചില കുട്ടിനേതാക്കളാണ് എതിര്‍ പ്രസ്താവനകള്‍ക്കു പിന്നിലുള്ളത്

? മറു വിഭാഗത്തിലും നല്ലൊരു വിഭാഗം ഐക്യം ആഗ്രഹിക്കുന്നില്ലേ
= തീര്‍ച്ചയായും. ഞാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാത്രി മറുവിഭാഗം വേദികളില്‍ പങ്കെടുക്കാറുള്ള ചില ഉമറാക്കള്‍ എന്നെ കാണാന്‍ വന്നിരുന്നു. അവര്‍ അഭിനന്ദനം അറിയിക്കുകയും ഇരുവിഭാഗത്തെയും ഒന്നിപ്പിക്കുന്നതിന് ഉത്സാഹിക്കണമെന്ന് എന്നോട് പറയുകയും ചെയ്തിരുന്നു.
രാഷ്ട്രീയവും മറ്റുമായ കാരണങ്ങളാല്‍ പല ഉമറാക്കളും മറുവിഭാഗത്തിന്റെ സമ്മേളനങ്ങളിലൊക്കെ പോവുമെങ്കിലും മാനസികമായി നമ്മോട് യോജിക്കുന്ന ആളുകളാണ്. നമ്മുടെ ആത്മാര്‍ഥതയും അവര്‍ക്ക് ബോധ്യമുള്ളതാണ്. അതുകൊണ്ടുതന്നെ സമുദായത്തെ യോജിപ്പിക്കാന്‍ നമുക്ക് കഴിയുമെന്ന് അവര്‍ക്ക് കണക്കുകൂട്ടുന്നു.

? സമസ്തയിലെ പിളര്‍പ്പ് ഉണ്ടായ ഉടനെയും ഇത്തരമൊരു ഐക്യചര്‍ച്ച കേട്ടിരുന്നു
= ശരിയാണ്. അന്നും ചില പൗരപ്രമുഖരാണ് ഈ ആശയവുമായി എന്റെയടുത്ത് വന്നത്.
ചില മഹല്ലുകളിലെ അവസ്ഥയാണ് ഐക്യചിന്തയിലേക്ക് നയിച്ചത്. മഹല്ല് നേതൃത്വവും സംഘടനകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഇതിനിടയില്‍ സ്ുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കഴിയാത്ത അവസ്ഥ. സമസ്തയും എസ് വൈ എസുമെല്ലാം ഉണ്ടാക്കിയത് സുന്നി ആശയം പ്രചരിപ്പിക്കാനാണ്. അതിനു പറ്റാത്ത സാഹചര്യം ഉണ്ടാകുന്നത് ഏറെ വേദനപ്പെടുത്തി. ബിദഈ ആശയക്കാരാണെങ്കില്‍ നമ്മുടെ ഭിന്നത മുതലാക്കി ചില മഹല്ലുകളില്‍ കയറിക്കൂടാന്‍ തക്കം പാര്‍ത്തിയിരിക്കുന്നു. ഇതൊക്കെയാണ് മഹല്ല് തലത്തിലെങ്കിലും യോജിപ്പിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത.്

? ഐക്യത്തിന് അന്ന് ഇതിനു മുന്‍പന്തിയിലുണ്ടായിരുന്നവര്‍
= പറഞ്ഞല്ലോ... എന്നോട് വ്യക്തിപരമായി അടുപ്പമുള്ള ഉമറാക്കളില്‍ ചിലരായിരുന്നു അതിനു പിന്നില്‍. ഇരു വിഭാഗത്തെയും യോജിപ്പിക്കാനായി പ്രമുഖ•ാരും മാന്യ•ാരും കുറെയധികം ഉത്സാഹിച്ചതും പ്രതിപക്ഷത്തിന്റെ നിസ്സഹകരണം കാരണമായി നടക്കാതിരുന്നതുമാണ്. 1951 മുതല്‍ സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാഗവാക്കായ വ്യക്തി എന്ന നിലയ്ക്ക് ചേരിതിരിഞ്ഞുള്ള പ്രവര്‍ത്തനത്തിലുള്ള വൈഷമ്യം കണക്കിലെടുത്തു കൊണ്ടാണ് വിശാല മനസ്‌കനും ഉന്നത സയ്യിദുമായ മര്‍ഹൂം മുഹമ്മദലി ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ടത്. സഹപ്രവര്‍ത്തകന്‍ കെ. പി ഹംസ മുസ്‌ലിയാരും കൂടെയുണ്ടായിരുന്നു. മംഗലാപുരം മുഹമ്മദ് ഹാജി എന്നയാളുടെ വീട്ടിലായിരുന്നു ആ കൂടിക്കാഴ്ച. കാസര്‍ഗോട്ടെ പ്രധാന വ്യക്തികളിലൊരാളായ എന്‍. എ അബൂബക്കര്‍ ഹാജിയും, അന്നു മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുല്ല സാഹിബും ദൃസാക്ഷികളായിരുന്നു.
പൂര്‍വ്വബന്ധമനുസരിച്ച് വ്യക്തിപരമാണ് എന്റെ കൂടിക്കാഴ്ചയെന്നും, ഞാനുള്‍ക്കൊള്ളുന്ന വിഭാഗത്തിന്റെ പ്രതിനിധിയായിട്ടല്ലെന്നും ഞാന്‍ വ്യക്തമാക്കിയതാണ്. ഞങ്ങളുടെ ഭാഗത്ത് നേതൃത്വം വഹിക്കുന്ന ബഹുമാനപ്പെട്ട മര്‍ഹൂം താജുല്‍ ഉലമയെ സഹകരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാമെന്നും മറുവശത്തുള്ളവരെ താങ്കളും ബന്ധപ്പെട്ട് സഹകരിപ്പിക്കണമെന്നുമായിരുന്നു ഞാന്‍ ആവശ്യപ്പെട്ടത്.
അന്ന് അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിക്കുകയും മറുവശക്കാരുമായി ബന്ധപ്പെടട്ടെ എന്നു പറഞ്ഞു പിരിയുകയുമാണുണ്ടായത്. പക്ഷേ എന്തു കൊണ്ടോ പിരോഗതി കണ്ടില്ല. അറു വിഭാഗഹത്തിന്റെ നിസ്സഹകരണമാണ് കാരണമെന്ന് മനസ്സിലാക്കുന്നു.
മഹാനവര്‍കളുടെ വിയോഗ ശേഷം അദ്ദേഹത്തിന്റെ സ്ഥാനമേറ്റെടുത്ത സഹോദരന്‍ ഹൈദരലി ശിഹാബ് തങ്ങളും ഞാനുമായി കാസര്‍ഗോട് മാലിക് ദീനാര്‍ പള്ളിയില്‍ ഒത്തുകൂടിയപ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയിലും ഇക്കാര്യം പെടുത്തിയിരുന്നു. ഇനി തുടര്‍ പ്രവര്‍ത്തനം നിങ്ങള്‍ നടത്തണമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

? ഹൈദരലി ശിഹാബ് തങ്ങളെ അംഗീകരിച്ചാല്‍ ഐക്യം സാധ്യമാണെന്ന് മറുവിഭാഗം പറയുന്നത്
= ഞാന്‍ സൂചിപ്പിച്ചില്ലേ... ആദ്യം മുഹമ്മദലി ശിഹാബ് തങ്ങളെയാണ് ഞാന്‍ മധ്യസ്ഥനായി സംസാരിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ വഫാത്തിനു ശേഷം ഹൈദരലി തങ്ങളെയും കണ്ട് സംസാരിച്ചിരുന്നതാണല്ലോ. ബാക്കികാര്യങ്ങള്‍ അവരുടെ ഭാഗത്തുനിന്നാണ് വേണ്ടത്.
അവര്‍ സന്നദ്ധതി അിറയിക്കട്ടെ. വേണ്ടി വന്നാല്‍ മുശാവറ ചേര്‍ന്ന് വേണ്ട തീരുമാനങ്ങള്‍ ഞങ്ങള്‍ എടുക്കുന്നതാണെന്ന് ഞാന്‍ അിറയിച്ചിട്ടുണ്ട്. . ഉപാധികളില്ലാത്ത ഇരുവിഭാഗത്തിന്റെ പ്രതിനിധികള്‍ ഒരു മേശക്കിരിന്ന് സംസാരിക്കാന്‍ മറുവശം തയ്യാറാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാവും എന്നാണ് എന്റെ പ്രതീക്ഷ.

? ലയനമാണ് വേണ്ടത്... ഐക്യമല്ല എന്നാണ് മറുഭാഗം പറയുന്നത്
= രണ്ടും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് മനസിലാവാത്തതാകാം. പരസ്പരം മനസ്സുകള്‍ ഐക്യപ്പെടാതെ ലയിച്ചിട്ട് എന്തുകാര്യം... ആദ്യം ആദര്‍ശ ഐക്യം സാധ്യമാകട്ടെ.. പരസ്പരം കൂടിയിരിക്കട്ടെ.. മറ്റെല്ലാം ചര്‍ച്ചയിലാകാമല്ലോ.... ആവശ്യമാണെങ്കില്‍ രണ്ട് വിഭാഗവും അംഗീകരിക്കുന്ന മധ്യസ്ഥ•ാരെയും കൂടെ ഇരുത്താവുന്നതാണ്. മറുഭാഗം തയ്യാറാണെങ്കില്‍ മുശാവറ ചേര്‍ന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. സ•നസ്സോടെ കൈകാര്യം ചെയ്യാന്‍ എല്ലാവര്‍ക്കും അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു. ഉപാധികളും കുത്തുവാക്കുകളും യോജിപ്പിന്റെ മാര്‍ഗ്ഗമല്ലെന്ന് ബുദ്ധിയുള്ളവര്‍ക്ക് വിലയിരുത്താവുന്ന കാര്യമാണ്.
മറ്റൊരു കാര്യം ഈ അഭിപ്രായങ്ങളെല്ലാം പറയുന്നത് മറുവിഭാഗത്തിലെ പുതിയ ആളുകളാണ്. വാല് തലയെ നിയന്ത്രിക്കുന്ന അവസ്ഥയാണത്. അവരുടെ പ്രസംഗവും അതാണ്. ഞങ്ങളുടെ ഐക്യാഹ്വാനത്തോട് പ്രതികരിക്കേണ്ടത് മറുവിഭാഗം പണ്ഡിതരാണല്ലോ.. അത്തരം ആളുകളെ അവിടെ കാണാന്‍ കഴിയുന്നില്ലെന്നതാണ് പ്രശ്‌നം

? നാം ഐക്യത്തിനായി കാണുന്ന ഫോര്‍മുല എന്താണ്
= സംഘടനാപരമായ ഫോര്‍മുലയെല്ലാം അവര്‍ സന്നദ്ധത അറിയിച്ചാല്‍ ഞങ്ങള്‍ മുശാവറ ചേര്‍ന്ന് തീരുമാനിക്കും. ആദര്‍ശപരമായി ഒറ്റ കാര്യമേയുള്ളൂ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടക്കം മുതല്‍ ഇന്നുവരെ കൊണ്ടുനടന്ന ആശയത്തില്‍ നിന്നുകൊണ്ട് യോജിക്കുക.

? അന്ന് സമസ്ത പിളരാതിരുന്നെങ്കില്‍ എന്ന് ഇന്ന് തോന്നുന്നുണ്ടോ
= കഴിഞ്ഞത് ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. അന്ന് എല്ലാം ഉള്ളിലൊതുക്കി ചടഞ്ഞു ുകൂടിയിരുന്നെങ്കില്‍ സുന്നത്ത് ജമാഅത്ത് എന്ന ആശയം തന്നെ ഇല്ലാത്ത സാഹചര്യം വരുമായിരുന്നു. താജുല്‍ ഉലമയുടെ നേതൃത്വത്തില്‍ ആദര്‍ശപരമായ ഒരു മുന്നേറ്റം അന്ന് അനിവാര്യമായതിനാലാണ് 89 ലെ ചരിത്രപരമായ വഴിത്തിരിവുണ്ടായത്. ഓരോ സാഹചര്യങ്ങളില്‍ സമുദായത്തിന്റെ വിശാല താത്പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരും.
സമസ്തയുടെ ഉദയവും വിദ്യാഭ്യാസ ബോര്‍ഡ്, എസ് വൈ എസ്, എസ് എസ് എഫ് എന്നിവയുടെ ജനനവുമൊക്കെ ചില പ്രത്യേക സാഹചര്യങ്ങളുടെസൃഷ്ടിയായിരുന്നുവല്ലോ
രണ്ട് സംഘടനകളായി എന്നുവെച്ച് യോജിക്കുന്നതിന് ഒരു തടസ്സമില്ലല്ലോ. ഇരുവിഭാഗം സംഘടനകളും സുന്നി ആദര്‍ശ പ്രചാരണരംഗത്ത് യോജിച്ച് മുന്നേറിയാല്‍ സമുദായത്തിന് കൂടുതല്‍ നേട്ടങ്ങളല്ലേ ഉണ്ടാവൂ. അത് ഉള്‍ക്കൊള്ളാന്‍ വിശാല മനസ്സ് വേണമെന്ന് മാത്രം.

? സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് നാം ഉപയോഗിക്കുന്നത് ശരിയല്ലെന്നും നമ്മുടേത് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായ സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമയാണെന്നുമാണ് മറുവിഭാഗം പറയുന്നത്
= അത് തീര്‍ത്തും തെറ്റാണ്. ഓള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ തലത്തിലുള്ള നമ്മുടെ സ്വതന്ത്ര സംഘടനയാണ്. 1976 മുതല്‍ തന്നെ അത്തരമൊരു വേദിക്കായി നാം ശ്രമം തുടങ്ങുകയും തൊണ്ണൂറുകളില്‍ അത് യാഥാര്‍ഥ്യമാവുകയും ചെയ്തതാണ്. പിളര്‍പ്പുമായി അതിന് ബന്ധമില്ല. വരക്കല്‍ മുല്ലക്കോയ തങ്ങളില്‍ നിന്ന് തലമുറ കൈമാറിവന്ന സമസ്തയെന്ന യഥാര്‍ഥ ആശയത്തിന്റെ വക്താക്കള്‍ നാം മാത്രമാണ്. അതുകൊണ്ടുതന്നെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പാരമ്പര്യത്തിനവകാശികള്‍ നാം മാത്രമാണ്.

? കേസില്‍ എ പി വിഭാഗം പരാജയപ്പെട്ടുവെന്നാണ് മറുവിഭാഗത്തിന്റെ മറ്റൊരു വാദം
= സമസ്തയുടെ അവകാശം ആര്‍ക്കാണെന്ന ഒരു തീര്‍പ്പും ഏതു കോടതിയിലും വന്നിട്ടില്ല. 1989 ലെ വഴിത്തിരിവിനു ശേഷം ചില സാഹചര്യങ്ങളില്‍ ചിലര്‍ ചില കേസുകള്‍ കോടതിയില്‍ കൊടുത്തിരുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ വിധികള്‍ സ്വാഭാവികം. പ്രതികൂലമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന വിധികള്‍ പോലും നമ്മുടെ സംഘടനക്ക് ഗുണമായി മാറിയിട്ടുമുണ്ട്. കേസിന്റെ കാര്യമൊക്കെ പരസ്യമായി പറയേണ്ടതല്ലെന്ന് എല്ലാവര്‍ക്കുമറിയുന്നതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നാം ആദര്‍ശം മുറുകെ പിടിച്ച് മുന്നോട്ടുപോവുക. പേരിലോ കോടതി വിധിയിലോ അല്ല കാര്യം... ആദര്‍ശ സംരക്ഷണമാണ് നമ്മുടെ ലക്ഷ്യം.

? എസ് വൈ എസിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തകനായും സാരഥിയായും ഉപദേശകനായും 60 വര്‍ഷവും ഉസ്താദാണ്. 25 പോലും തികയാത്ത മറുവിഭാഗം 60-ാം വാര്‍ഷികം സംഘടിപ്പിച്ചതിനെക്കുറിച്ച്
= സ്വന്തമായി നയമോ പരിപാടികളോ ഇല്ലാതെ മറ്റുള്ളവരെ അനുകരിക്കുന്നവര്‍ക്ക് എന്തുമാകാമല്ലോ. തുടക്കം മുതലുള്ള മിനുട്‌സും രജിസ്‌ട്രേഷനും എല്ലാമുള്ളത് നമ്മുടെ സമസ്ത കേരള സുന്നി യുവജന സംഘത്തിനാണെന്ന് എല്ലാവര്‍ക്കുമറിയാം. സംഘടനാ പാപ്പരത്തമാണ് അവര്‍ 60 ആഘോഷിക്കാന്‍ നിമിത്തമായത്. പിന്നെ ആ സമ്മേളനം സമുദായത്തിന് എന്ത് സംഭാവനയാണ് ചെയ്തതെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതുമാണ്.

? കാന്തപുരത്തെ മാറ്റിനിറുത്തിയാല്‍ ഐക്യമാവാമെന്നാണ് മറുവിഭാഗം പറയുന്നത്.
= അതില്‍ കാര്യമില്ല. ആദര്‍ശരംഗത്ത് ശക്തമായി നേതൃത്വം നല്‍കുന്നവരെ ഒറ്റപ്പെടുത്താനും ദുരാരോപണങ്ങള്‍ ഉന്നയിച്ച് തളര്‍ത്താനും പണ്ടുമുതലേ ശ്രമം നടന്നിട്ടുണ്ട്. ചിലരെ മാറ്റിനിര്‍ത്തണമെന്ന് പറയുന്നത് ആത്മാര്‍ഥതയോടെയല്ല. അസൂയയാണ് പ്രശ്‌നം.
നേതാക്കളെ ഒറ്റപ്പെടുത്തി സംഘടനയെ ശിഥിലമാക്കാമെന്നത് വ്യാമോഹം മാത്രമാണ്.

? താങ്കള്‍ മറുവിഭാഗത്തിലേക്ക് പോവുകയാണെന്ന് അവര്‍ ഇടയ്ക്ക് പ്രചരിപ്പിച്ചിരുന്നു
= അതൊക്കെ ഞാന്‍ മുകളില്‍ സൂചിപ്പിച്ച കുതന്ത്രത്തിന്റെ ഭാഗമാണ്. നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ പ്രസിദ്ധീകരണത്തിന് ഞാന്‍ അഭിമുഖം നല്‍കിയിട്ടില്ല. ചില കള്ളങ്ങള്‍ അവര്‍ അടിച്ചുവിടുകയായിരുന്നു. എല്ലാ ദുരാരോപണങ്ങള്‍ക്കുമുള്ള മറുപടിയാണല്ലോ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായി വിനീതനെ തിരഞ്ഞെടുത്തത്.

? തുടര്‍ച്ചക്കാരനാകുന്നതിലല്ല മാറ്റങ്ങളുടെ തുടക്കക്കാരനാവുന്നതിലായിരുന്നു അങ്ങേയ്ക്ക് താത്പര്യം. ആ നിലയ്ക്ക് സമസ്ത പ്രസിഡന്റായുള്ള പുതിയ ദൗത്യം മാറ്റങ്ങളുടെ തുടക്കമാവുമോ
= അങ്ങനെയില്ല. സമസ്തയെന്നത് മശാഇഖുമാര്‍ കൈമാറി വന്ന യഥാര്‍ഥ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയമാണ്. അത് മുറുകെ പിടിച്ച് പുതിയ കാലത്തിന്റെ വെല്ലുവിളിയെ ചെറുക്കാനാവശ്യമായ പ്രബോധന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം വെക്കുന്നത്.
വിദ്യാഭ്യാസബോര്‍ഡ്, യുവജനപ്രസ്ഥാനം. അധ്യാപക സംഘടന, എസ് എസ് എഫ്, സമന്വയ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എല്ലാം ഓരോ കാലഘട്ടത്തിന്റെ അനിവാര്യതകളായിരുന്നു. കാലം ആവശ്യപ്പെടുന്ന പുതിയ ദൗത്യങ്ങള്‍ക്ക് സമസ്ത എന്നും സജ്ജമാണ്.

? സഅദിയ്യയില്‍ അധ്യപനത്തിലായി ഉസ്താദ് ഉണ്ടാകുമെന്ന് സഅദിയ്യ സമ്മേളനത്തില്‍ എ.പി ഉസ്താദ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
= തദ്‌രീസിലായി ജീവിതാന്ത്യം വരെ കഴിയണമെന്ന് തന്നെയാണ് ആഗ്രഹം. മുടങ്ങാതെ മുജമ്മഇല്‍ ക്ലാസ്സുണ്ട്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം സഅദിയ്യിലും ക്ലാസ്സെടുക്കണമെന്ന് ഉദ്ദശ്യമുണ്ട്. ആഫിയത്തിനായി പ്രാര്‍ത്ഥിക്കുക.

? സമസ്ത പ്രസിഡന്റിന് പുതുതലമുറയോട് പറയാനുള്ളത്
= ആദര്‍ശരംഗത്ത് അടിയുറച്ചു നില്‍ക്കുക, പ്രതിസന്ധികളില്‍ നിന്ന് ഊര്‍ജം സംഭരിച്ച് പുതിയ കരുത്തോടെ മുന്നോട്ട് പോവുക. നാം അല്ലാഹുവിന്റെ വഴിയിലാണ്. മശാഇഖുമാരുടെ തണല്‍ നമുക്കെപ്പോഴുമുണ്ട്. നാം എത്രകണ്ട് പ്രവര്‍ത്തിക്കുന്നുവോ അത്ര കണ്ട് നമ്മുടെ സമൂഹം വളരും.
മറ്റുള്ളവരുടെ ആരോപണങ്ങളും ബഹളങ്ങളും നാം കാര്യമാക്കേണ്ടതില്ല. നമ്മുടെ അകവും പുറവും ശുദ്ധമായാല്‍ ഏത് ചെളിവാരിയെറിയലും നമുക്ക് പ്രശ്‌നമാക്കേണ്ടതില്ല.
ആരെതിര്‍ത്താലും ആദര്‍ശ ഐക്യം സാധ്യമാവുക തന്നെ ചെയ്യും. യഥാര്‍ഥ വിശ്വാസികള്‍ക്ക് പിണങ്ങി നില്‍ക്കാനാവില്ല. നമുക്ക് പരിശ്രമിക്കാം.

മഗ്‌രിബിന് സമയമായതോടെ പതിവ് ഔറാദുകള്‍ക്കായി ഉസ്താദ് സംസാരം നിറുത്തി.

ബോക്‌സ്

എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍/ ജീവിത വഴി

ജനനം: 1924 ജൂലൈ 1, 1342 റബജ് 29. ജ•ദേശം: കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരിനടുത്ത ഉടുമ്പുന്തല. സ്ഥിരതാമസം: തൃക്കരിപ്പൂരിനടുത്ത കൈക്കോട്ടുകടവ്.
പിതാവ്: കുറിയ അബ്ദുല്ല ഹാജി. മാതാവ്: മര്‍യം. പത്‌നി: ഖദീജ. സന്താനങ്ങള്‍: നഫീസ, ബീഫാത്വിമ, മുഹമ്മദ് അബ്ദുല്‍ വഹാബ്.

ഗുരുനാഥ•ാര്‍: അബ്ദുല്‍ ഖാദിര്‍ ഹാജി മുസ്‌ലിയാര്‍ (ഉപ്പാപ്പ), അഹ്മദ് മുസ് ലിയാര്‍ (അമ്മാവന്‍), തൃക്കരിപ്പൂര്‍ ശാഹുല്‍ ഹമീദ് തങ്ങള്‍ (ബീരിച്ചേരിയില്‍ പത്തുവര്‍ഷം), നാദാപുരം ശീറാസി മുസ്‌ലിയാര്‍, കൊയപ്പ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, എന്‍ സി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍.

ആത്മീയ ഗുരുനാഥ•ാര്‍: ഏഴിമല ഹാമിദ് കോയമ്മ തങ്ങള്‍, കോട്ടയം ശൈഖ് അബൂബക്കര്‍ ഹാജി, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ചാവക്കാട് കുഞ്ഞിക്കോയ തങ്ങള്‍, ഈസാ ചെറുകുഞ്ഞിക്കോയ തങ്ങള്‍.
തബര്‍റുക്കിന്റെ ഉസ്താദുമാാര്‍: പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, ശൈഖ് ആദം ഹസ്രത്ത്, ചാവക്കാട് ഹുസൈന്‍ മുസ് ലിയാര്‍, സയ്യിദ് മുഹമ്മദ് അലവി മാലിക്കി (മക്ക).

ദര്‍സുകള്‍: തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ (1949-73), തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം (1973-78), ഉദിനൂര്‍ (78-79), ജാമിഅ സഅദിയ്യ സാരഥിയും മുദരീസും (1979 മുതല്‍).
രചനകള്‍: ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങളെഴുതി. മലയാളം, അറബി ഭാഷകളിലായി മുപ്പതോളം ഗ്രന്ഥങ്ങള്‍, അവാര്‍ഡുകള്‍: മികച്ച സാമൂഹ്യ സേവനത്തിനുള്ള അബൂദാബി മുസഫ്ഫ അവാര്‍ഡ്, ഇസ് ലാമിക് റിസര്‍ച്ച് സെന്റര്‍ വക എസ് വൈ എസ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ്, മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള കോടമ്പുഴ ഗസ്സാലി അവാര്‍ഡ്, എസ് എസ് എഫിന്റെ മഖ്ദൂം അവാര്‍ഡ്. തുടങ്ങി ഒരു ഡസനിലേറെ പുരസ്‌കാരങ്ങള്‍
സംഘടനാ വേദികളില്‍: 1946 ല്‍ സമസ്തയില്‍ അംഗത്വം നേടി. അറുപതുകളില്‍ മുശാവറ അംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. 1951 സമസ്ത കേരള ഇസ് ലാംമത വിദ്യാഭ്യാസ ബോര്‍ഡ്, 1954 സുന്നി യുവജനസംഘം, 1958 ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടചെ സ്ഥാപകാംഗം, പിന്നീട് വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായി. സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റ് (1982-95), 1965 ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ പ്രസിഡന്റ്, 1976-89 കേന്ദ്ര കൗണ്‍സില്‍ സെക്രട്ടറി, പാഠപുസ്തക കമ്മിറ്റി കണ്‍വീനര്‍, അവിഭക്ത കണ്ണൂര്‍ ജില്ലാ സമസ്തയുടെ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ 1989 മുതല്‍: സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ്, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്, തഅ്‌ലീമി ബോര്‍ഡ് ഓഫ് ഇന്ത്യാ പ്രസിഡന്റ്, കാസര്‍കോട് ജില്ലാ സമസ്ത പ്രസിഡന്റ്, 2014 ഫെബ്രുവരി 9ന് സമസ്ത പ്രസിഡന്റ്, അല്‍ മുജമ്മഅ് പ്രസിഡന്റ്
1979 മുതല്‍ ജാമിഅ സഅദിയ്യ, മുദരീസ്, ജനറല്‍ മാനേജര്‍, ഇപ്പോള്‍ ചാന്‍സലര്‍.

-പി.ബി ബശീര്‍ പുളിക്കൂര്‍മുതല്‍).

അഭിമുഖം: പി.ബി. ബശീര്‍ പുളിക്കൂര്‍

117 വര്‍ഷത്തിനു ശേഷം അഞ്ചു തലമുറകളുടെ കുടുംബ സംഗമത്തിനൊരുങ്ങി അത്തീരവളപ്പ് തറവാട്

on Jan 21, 2014

Written By വെബ് ഡെ­സ്‌ക്‌ on Saturday, 7 December 2013 | 19:34

കാഞ്ഞങ്ങാട്:117 വര്‍ഷത്തിനു ശേഷം അഞ്ചു തലമുറകളുടെ കുടുംബ സംഗമത്തിനൊരുങ്ങി നില്‍ക്കുകയാണ് അടോട്ട് അത്തീരവളപ്പ് തറവാട്.അത്തീരവളപ്പ് തറവാടിലെ ധര്‍മ്മദൈവങ്ങളുടെ പുന:പ്രതിഷ്ഠ കര്‍മ്മത്തിനാണ് കുടുംബസംഗമം ഒരുക്കിയിട്ടുള്ളത്.

1896 ഏപ്രില്‍ 20 ന് മൂല തറവാടായ കണ്ണികുളങ്ങര തറവാടില്‍ നിന്ന് അത്തീരവളപ്പ് തറവാട് രൂപീകരിച്ചതിനുശേഷം ആദ്യമായാണ് മംഗലാപുരം മുതല്‍ കോഴിക്കോട് വരെ വ്യാപിച്ചുകിടക്കുന്ന അത്തീരവളപ്പ് തറവാട്ടിലെ അഞ്ചു തലമുറയില്‍ ഉള്‍പ്പെട്ട 220 അംഗങ്ങള്‍ ആദ്യമായി ഒത്തുകൂടുന്നത്.

തറവാട്ടിലേയ്ക്ക് കല്യാണത്തോടെ ബന്ധം സ്ഥാപിച്ച് എത്തിചേര്‍ന്നവരുടെ കണക്കെടുത്താല്‍ അത് തറവാട്ടംഗങ്ങളുടെ ഇരട്ടിയലധികം വരും.1992 ല്‍ തറവാട്ടില്‍ വയനാട്ട് കുലവന്‍ തെയ്യംകെട്ട് നടക്കുന്ന സമയത്ത് ഇങ്ങിനെയൊരു കുടുംബസംഗമം നടത്താന്‍ തറവാട്ടംഗങ്ങള്‍ ഒരുങ്ങിയിരുന്നെങ്കിലും പല കാരണങ്ങളാല്‍ അത് നടന്നില്ല.എന്നാലിപ്പോള്‍ തറവാട്ടംഗങ്ങളെയെല്ലാം നേരിട്ട് കണ്ട് ക്ഷണിച്ച് പുന:പ്രതിഷ്ഠ ചടങ്ങിനെത്തിക്കാന്‍ തറവാട് ട്രസ്റ്റ് ശ്രമിച്ചതോടെയാണ് കുടുംബസംഗമം യാഥാര്‍ത്ഥ്യമാവുന്നത്.

അടോട്ട് എന്ന പ്രദേശത്തിന്റെ സാമൂഹിക,സാംസ്‌ക്കാരിക,രാഷ്ട്രീയ പാരമ്പര്യങ്ങള്‍ക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ തറവാടാണ് അത്തിക്കുടിയാന്മാരുടെ തറവാട്.നീലേശ്വരം രാജവംശവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇവര്‍ക്ക് രാജാവ് കരമൊഴിവാക്കിയാണത്രെ അത്തീരവളപ്പ് തറവാട് പണിയാന്‍ സ്ഥലം വിട്ടു കൊടുത്തത്.അന്നത്തെ പ്രധാന ജന്മി കുടുംബാംഗങ്ങളായ കോടോത്ത്, ഏച്ചിക്കാനം എന്നിവരുമായും അത്തിക്കുടിയാന്മാര്‍ നല്ല ബന്ധത്തിലായിരുന്നു.

കുടകു മുതല്‍ ചിത്താരിപ്പുഴ വരെ കള്ള് വ്യാപാരമുണ്ടായിരുന്ന അത്തിക്കുടിയാന്മാര്‍ ഭൂപരിഷ്‌ക്കരണം നടപ്പിലാക്കുന്നതിനു മുമ്പു തന്നെ തങ്ങളുടെ ആശ്രിതര്‍ക്ക് കുടിയാണ്മ അവകാശം നല്‍കിയിരുന്നു എന്നത് ചരിത്രത്തില്‍ ഇടം നേടിയ വസ്തുതയാണ്.പഴയ നാലണ കോണ്‍ഗ്രസ് അംഗങ്ങളായിട്ടും ഒളിവില്‍ കഴിഞ്ഞ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആശ്രയമായിരുന്നു അത്തീരവളപ്പ് തറവാട്ടുകാര്‍ എന്ന് കെ.മാധവന്‍ തന്റെ ആത്മകഥയില്‍ അനുസ്മരിക്കുന്നുണ്ട്.

ഒരു നൂറ്റാണ്ടുകാലം ഒരു പ്രദേശത്തിന്റെ ചുറ്റുപാടുകള്‍ക്ക് വീര്യം പകര്‍ന്ന അത്തിക്കുടിയാന്മാര്‍ 1950 കള്‍ക്ക് ശേഷം എന്തുകൊണ്ടോ വിസ്മൃതിയിലേക്ക് പോവുകയായിരുന്നു.ജില്ലയിലെ പ്രമുഖരായ ഒരു പാട് പേരുടെ മൂലതറവാട് കൂടിയാണ് അത്തീരവളപ്പ് തറവാട്.മനുഷ്യന്‍ ഒറ്റയ്ക്കാവുന്ന ഈ ആഗോളവത്ക്കരണത്തിന്റെ കാലഘട്ടത്തില്‍, ബന്ധുക്കളായിട്ടും പരസ്പരം പരിചയം നടിക്കാതെ, ബന്ധം അറിയാതെ പോകുന്ന മുഹൂര്‍ത്തത്തില്‍ പരസ്പരം പരിചയപ്പെടാനും,സ്വന്തം ചോരയെ തിരിച്ചറിയാനുമാണ് കുടുംബസംഗമം ഒരുക്കിയതെന്ന് തറവാട് ട്രസ്റ്റിന്റെ ഭാരവാഹികള്‍ പറഞ്ഞു.

മൊയ്തു : യാത്രാ രേഖകളില്ലാതെ 24 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മലയാളിയെക്കുറിച്ച്...

on

കിനാവില്‍ ഇനിയും യാത്രകള്‍

മൊയ്തു രോഗക്കിടക്കയില്‍
യാത്രാ രേഖകളില്ലാതെ 24 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മലയാളിയെക്കുറിച്ച്...
സൗദി അറേബ്യയിലെ ജിദ്ദയില്‍ മൊയ്തു ഒരു പ്രവാസിയായിരുന്നില്ല. ഉംറ വിസയില്‍ വന്ന് തങ്ങുന്ന അനധികൃത കുടിയേറ്റക്കാരായ അനേകരില്‍ ഒരുവന്‍ മാത്രം. യാത്രാരേഖകളും താമസ രേഖയുമില്ല. എങ്കിലും ജിദ്ദയിലെ തെരുവുകളില്‍ അദ്ദേഹം നിര്‍ഭയം സഞ്ചരിച്ചു. സിത്തീന്‍ സ്ട്രീറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ടെലിഫോണ്‍ അറ്റന്‍ഡറായി ജോലി ചെയ്തു. താമസ രേഖയില്ലാത്തവന് തൊഴില്‍ രേഖയുമില്ല. പിടിക്കപ്പെട്ടാല്‍ ഏത് നിമിഷവും നാടുകടത്തപ്പെടാം. ഒമ്പത് ഭാഷകള്‍ അറിയാവുന്ന മൊയ്തു ആ സ്ഥാപനത്തിന്‍െറ ഇടപാടുകാരുമായി ടെലിഫോണില്‍ അനായാസം സംവദിച്ചു.
രേഖാരഹിത യാത്രകള്‍ മൊയ്തുവിന് പുത്തരിയല്ല. 24 രാജ്യങ്ങളിലാണ് മൊയ്തു രേഖകളില്ലാതെ ചുറ്റിക്കറങ്ങിയത്. ജിദ്ദയില്‍വെച്ച് മൊയ്തുവിനെ കാണുമ്പോള്‍ അദ്ദേഹം മറ്റൊരു യാത്രക്കുള്ള തയാറെടുപ്പിലായിരുന്നു.
തുര്‍ക്കിയിലേക്ക് ഒരിക്കല്‍ കൂടി പോകണം. മൊയ്തുവിന് ഏറെ പ്രിയപ്പെട്ട രാജ്യമാണ് തുര്‍ക്കി. യാത്രകള്‍ക്കിടയില്‍ മൊയ്തുവിനെ പ്രണയിച്ച ഗോക്സെന്‍െറ നാട്. അദാനാ പട്ടണത്തില്‍ ചെന്ന്, പറ്റിയാല്‍ ആ സുന്ദരിയെ ഒരിക്കല്‍ കൂടി കാണണം. അന്നു കാണുമ്പോള്‍ മൊയ്തു സംസാരം അവസാനിപ്പിച്ചത് അങ്ങനെയായിരുന്നു. മൊയ്തുവിനോട് വര്‍ത്തമാനം പറഞ്ഞു പിരിയുമ്പോള്‍ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയ പ്രതീതിയാണ്. അനേക രാജ്യങ്ങള്‍ കടന്നുപോയ മൊയ്തുവിന്‍െറ മനസ്സില്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്ത യാത്രാകഥകളുണ്ട്.
വര്‍ഷങ്ങള്‍ക്കുശേഷം ഈ അടുത്ത് മൊയ്തുവിനെ കാണുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒന്നാം വാര്‍ഡിലാണ്. രോഗം തളര്‍ത്തിയ ശരീരവുമായി മതിയായ ചികിത്സ ലഭിക്കാതെ കിടക്കുന്ന ഈ ലോക സഞ്ചാരിയെ ആരും തിരിച്ചറിയുന്നില്ല. ഏഴ് സഞ്ചാര സാഹിത്യ ഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയാണ് കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ മൊയ്തു.
പള്ളി ദര്‍സിലെ ഉസ്താദ് പഠിപ്പിച്ച ഒരു ഖുര്‍ആന്‍ വചനമാണ് മൊയ്തുവിനെ യാത്രകളിലേക്ക് പ്രചോദിപ്പിച്ചത്. ‘നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുക. എന്നിട്ട് നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവര്‍ ശിക്ഷിക്കപ്പെട്ടത് എങ്ങനെയെന്ന് നോക്കുക.’ വിശുദ്ധ ഖുര്‍ആനിലെ ഈ വചനം മൊയ്തുവിന്‍െറ മനസ്സ് ചഞ്ചലമാക്കി. ഭൂമി മുഴുവന്‍ കറങ്ങുക. മുന്‍കാല സമൂഹങ്ങള്‍ ശിക്ഷിക്കപ്പെട്ടത് എങ്ങനെയെന്ന് കണ്ടത്തെുക. കൗതുകത്തിനപ്പുറം, പോയകാല സമൂഹങ്ങള്‍ പില്‍ക്കാല തലമുറകള്‍ക്കായി വിട്ടേച്ചുപോയ പാഠങ്ങളുമുണ്ടതില്‍. പള്ളി ദര്‍സില്‍ കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ തഫ്സീറുല്‍ ജലാലൈനി ഓതി, വിശുദ്ധ വചനത്തിന്‍െറ വ്യാഖ്യാനം പറയുമ്പോള്‍ മൊയ്തുവിന്‍െറ മനസ്സ് കടലും മലയും മരുഭൂമികളും താണ്ടി രാജ്യാന്തരങ്ങളിലേക്ക് പറന്നു കഴിഞ്ഞിരുന്നു.
അങ്ങനെയാണ് കൊണ്ടോട്ടി കിഴിശ്ശേരിയിലെ ഇല്യന്‍ അഹ്മദ് കുട്ടി ഹാജിയുടേയും കദിയക്കുട്ടി ഹജ്ജുമ്മയുടേയും മകന്‍ മൊയ്തുവിനെ യാത്ര കീഴടക്കുന്നത്. എങ്ങോട്ടു യാത്ര പോകണം? എങ്ങനെ പോകണം? പാഥേയങ്ങളെന്തൊക്കെ? ഒന്നിനെക്കുറിച്ചും ഒരു പിടിപാടുമില്ല. പോകണം. ലോകം മുഴുവന്‍ ചുറ്റിക്കറങ്ങണം. അങ്ങനെയൊരു വിചാരമല്ലാതെ പാസ്പോര്‍ട്ടോ വിസയോ മറ്റു യാത്രാരേഖകളോ ഒന്നുമില്ല.
ചിന്തകള്‍ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്ന അക്കാലത്താണ് പത്രത്തിലൊരു വാര്‍ത്ത മൊയ്തു കണ്ടത്. പാകിസ്താനിലെ സുല്‍ഫിക്കര്‍ അലി ഭൂട്ടോക്കെതിരെ പ്രകടനം നടത്തുന്നവരെ തടയാന്‍ അതിര്‍ത്തിയിലേക്ക് സൈനികരെ അയക്കുന്നു. അപ്പോള്‍ സാധാരണ ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ പട്ടാളക്കാരുടെ കാവലുണ്ടാകില്ളെന്ന് മൊയ്തുവിന്‍െറ സഞ്ചാര ബുദ്ധി കണ്ടത്തെി. പ്രശ്നങ്ങളൊതുങ്ങിയാല്‍ അതിര്‍ത്തി മുറിച്ചുകടക്കാന്‍ പ്രയാസമുണ്ടാകില്ല. പട്ടാളക്കാരെ പേടിക്കാതെ നുഴഞ്ഞുകയറാം. ആദ്യ യാത്ര പാകിസ്താനിലേക്കാകട്ടെ. പാകിസ്താനിലെ കറാച്ചിയില്‍ പണ്ട് മൊയ്തുവിന്‍െറ വാപ്പ ഹോട്ടല്‍ നടത്തിയിരുന്നു. അങ്ങനെ, ഒരുനാള്‍ മൊയ്തു പള്ളി ദര്‍സില്‍ നിന്നിറങ്ങി. പള്ളി ദര്‍സിന്‍െറ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്ന് കിട്ടാവുന്നതിലും വലിയ വിജ്ഞാനവും ജീവിതാനുഭവങ്ങളും തേടി മൊയ്തു പുറപ്പെട്ടു. കൈയില്‍ ആകെയുള്ളത് 50 രൂപ മാത്രം.
1976 ഡിസംബറിലായിരുന്നു അത്. കോഴിക്കോട്ടു നിന്ന് ടിക്കറ്റില്ലാതെ തീവണ്ടി കയറി. ടിക്കറ്റില്ലാത്ത യാത്ര പിടിക്കപ്പെട്ടെങ്കിലും അടുത്ത വണ്ടിക്ക് വീണ്ടും യാത്ര. അമൃത്സറിലൂടെ, അഠാരി വഴി വാഗാ അതിര്‍ത്തിയിലത്തെി. വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല അതിര്‍ത്തി താണ്ടല്‍. മുറിച്ചു കടക്കാന്‍ പറ്റിയ ഇടംതേടി നടക്കുന്നതിനിടെ സൈനികര്‍ പിടിച്ചു. മുസല്‍മാനാണോ എന്നായിരുന്നു ആദ്യ ചോദ്യം. പതിനേഴ് വയസ്സായിരുന്നു മൊയ്തുവിന് അന്ന്. കണ്ടാല്‍ പന്ത്രണ്ടുകാരന്‍െറ മേനി മാത്രം. സൈനികര്‍ വിട്ടുവെങ്കിലും പിന്നീട് അതിര്‍ത്തി സൈനികരുടെ പിടിയിലായി.
‘മുസല്‍മാനാണോ എന്നായിരുന്നു അവരുടേയും ചോദ്യം. സിഖുകാരായിരുന്നു സൈനികര്‍. പുണ്യകര്‍മം ചെയ്യുന്നതുപോലെ അവര്‍ ബൂട്ടു കൊണ്ട് ചവിട്ടിക്കുഴച്ചു. ജീവന്‍ ബാക്കിയാവില്ളെന്ന് ഏതാണ്ടുറപ്പായി. ഒടുവില്‍ ക്യാപ്റ്റന്‍ വന്ന് രക്ഷിക്കുകയായിരുന്നു -മൊയ്തു ഓര്‍ത്തു. കുട്ടിയാണെന്ന് കരുതിയാണ് അവര്‍ വിട്ടയച്ചത്. വീണ്ടും അതിര്‍ത്തി കടക്കാന്‍ പറ്റിയ സ്ഥലം തേടിനടന്നു. വിശാലമായ കൃഷിയിടങ്ങളല്ലാതെ ഒന്നും കാണാനുണ്ടായിരുന്നില്ല. രാത്രിയായപ്പോള്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു കുടിലില്‍ കിടന്നുറങ്ങി. പുലര്‍ച്ചെ വീണ്ടും എഴുന്നേറ്റുനടന്നു.
ചെന്നു പെട്ടത് പാകിസ്താന്‍ സൈനികരുടെ മുന്നില്‍. വഴിതെറ്റി വന്ന ഏതോ ബാലനാണെന്നാണ് അവര്‍ കരുതിയത്. തിരിച്ചു പൊയ്ക്കൊള്ളാന്‍ അവര്‍ സ്നേഹപൂര്‍വം ഉപദേശിച്ചുവെങ്കിലും മൊയ്തു കൂട്ടാക്കിയില്ല. വാശിപിടിച്ചപ്പോള്‍ പട്ടാളക്കാര്‍ പിടിച്ച് ജയിലിലടച്ചു. മൂന്നുദിവസം കഴിഞ്ഞാണ് അവര്‍ വിട്ടയച്ചത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൊണ്ടുവിടാനായിരുന്നു തീരുമാനം. യാത്രാ രേഖകളില്ലാത്തതിനാല്‍ ഇനി ഇന്ത്യന്‍ പട്ടാളക്കാരുടെ പിടിയിലാകും. ഏറെദൂരം നടന്ന് ഒരു ഗ്രാമത്തിലാണ് ചെന്നുപെട്ടത്. അവിടെനിന്ന് ലോറിയില്‍ ലാഹോറിലേക്ക്...
അതോടെ രാജ്യാന്തരങ്ങളിലേക്കുള്ള മൊയ്തുവിന്‍െറ യാത്ര ആരംഭിക്കുകയായിരുന്നു. ഇസ്ലാമാബാദും കറാച്ചിയും മുല്‍ത്താനും സഖറും നുഷ്കിയും കുഹേട്ടയും കറങ്ങി. ഒടുവില്‍ അഫ്ഗാനിസ്താനിലത്തെി. കാണ്ഡഹാറും കാബൂളും മസാറെ ശരീഫും കണ്ടു. പാമീര്‍ മലമ്പാത വഴി കിര്‍ഗിസ്താനിലത്തെി. പിന്നെ, കസാഖ്സ്താന്‍, ഉസ്ബകിസ്താന്‍, തജികിസ്താന്‍ തുടങ്ങിയ പ്രദേശങ്ങളൊക്കെ കറങ്ങി. തിരിച്ച് അഫ്ഗാന്‍വഴി വീണ്ടും പാകിസ്താനിലത്തെി.
പാകിസ്താനില്‍ വീണ്ടും പൊലീസ് പിടിയിലായി. 28 ദിവസം നീണ്ട ജയില്‍വാസത്തിനൊടുവില്‍ നാടോടിയാണെന്ന് ബോധ്യം വന്നതിനത്തെുടര്‍ന്ന് വിട്ടയക്കാന്‍ തീരുമാനമായി. അധികാരികളില്‍നിന്ന് മൊയ്തുവിനെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞ ബലൂചിസ്താന്‍ ഗവര്‍ണര്‍ ഇറാനിലേക്ക് പോകാന്‍ വഴിയൊരുക്കിക്കൊടുത്തു. ഗവര്‍ണറുടെ ശിപാര്‍ശ പ്രകാരം അതിര്‍ത്തിയിലെ കസ്റ്റംസ് ഓഫിസര്‍ ഏര്‍പ്പാടാക്കിയ കാറില്‍ ഇറാനിലെ സഹ്ദാനിലത്തെി. അവിടെനിന്ന് കര്‍മാന്‍ വഴി ബന്ദര്‍ അബ്ബാസിലും മഹ്റാനിലുമത്തെി. ഇറാനിലെ നഗരങ്ങളും ഗ്രാമങ്ങളും കറങ്ങുന്നതിനിടെ ഇറാഖിലേക്ക് കടക്കാന്‍ വഴി തേടുകയായിരുന്നു.
ഇറാനിലെ പ്രമുഖ എണ്ണ ഖനിയായ ആബാദാനില്‍ വെച്ച് ഇറാഖിലേക്ക് വഴി ചോദിച്ചത് സിവില്‍ വേഷത്തിലുള്ള പട്ടാളക്കാരോടാണ്. അവര്‍ പട്ടാളക്കോടതിയിലത്തെിച്ചു. വിട്ടയക്കാന്‍ അവര്‍ വെച്ച നിബന്ധന ഇറാഖിലേക്ക് പോകില്ല എന്നെഴുതി ഒപ്പിടണമെന്നായിരുന്നു. യാത്ര ചെയ്യാനുള്ള ത്വരമൂലം അതിന് സമ്മതിച്ചില്ല. വീണ്ടും ജയില്‍ ശിക്ഷ.
തടവില്‍ കഴിയുമ്പോള്‍ ഫ്ളൂ ബാധിച്ച മൊയ്തുവിനെ ഇസ്ഫഹാന്‍ ക്യാമ്പിലേക്ക് മാറ്റി. അതൊരു തടവറയായിരുന്നില്ല. അവിടെ പട്ടാളക്കാര്‍ക്കൊപ്പം എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. അസുഖം മാറിയപ്പോള്‍ അവരുടെ ഉസ്താദായി. പട്ടാളക്കാര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിച്ചുകൊടുത്തു. പഴയ പള്ളിദര്‍സ് പഠനത്തിന്‍െറ പുണ്യം. ഒടുവില്‍ മൊയ്തുവിനെ ഇറാന്‍ സൈന്യത്തിലെടുത്തു. രണ്ടുതവണ ഇറാഖിനെതിരായ യുദ്ധത്തില്‍ ഇറാന്‍ സൈന്യത്തോടൊപ്പം പങ്കെടുത്തതായി മൊയ്തു പറഞ്ഞു.
1980ല്‍ രണ്ടാമത്തെ യുദ്ധത്തിനിടക്കാണ് മൊയ്തു അവിടെ നിന്ന് രക്ഷപ്പെട്ടത്. തന്‍െറ ലക്ഷ്യം യാത്രയാണ്. ഇറാന്‍ പട്ടാളക്കാരനായി അവസാനിപ്പിക്കാനുള്ളതല്ല തന്‍െറ ജീവിതം. പട്ടാളത്തിലുണ്ടായിരുന്ന ഒരു യുവതിക്ക് തന്നോട് തോന്നിയ പ്രണയമാണ് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്ന് മൊയ്തു ഓര്‍ക്കുന്നു. മഹര്‍നൂശ് എന്നായിരുന്നു അവളുടെ പേര്.
എപ്പോഴോ മനസ്സുകള്‍ തമ്മില്‍ അടുത്തപ്പോള്‍ ഞാനെന്‍െറ കഥകള്‍ അവളോട് പറഞ്ഞിരുന്നു. അവളാണ് രക്ഷപ്പെടാനുള്ള വഴി പറഞ്ഞുതന്നത്. അവളുടെ വിരലിലുണ്ടായിരുന്ന വജ്രമോതിരം അവള്‍ എനിക്ക് ഊരിത്തന്നു -മൊയ്തു പറഞ്ഞു.
നനഞ്ഞ കണ്ണുകളുമായി അവള്‍ യാത്രയാക്കുമ്പോള്‍ മൊയ്തുവിന്‍െറ മനസ്സ് സഞ്ചാരത്തിന്‍െറ പുതിയ വഴികള്‍ തേടുകയായിരുന്നു. തുര്‍ക്കിയിലേക്ക് പോകാനായിരുന്നു പരിപാടി. ഒരു ട്രക്കില്‍ കയറി അങ്കാറയിലൂടെ ഇസ്തംബൂളിലത്തെി. അവിടെ ഒരു ബുക്സ്റ്റാളില്‍ ജോലി കിട്ടി. ബുക്സ്റ്റാള്‍ ഉടമയുടെ സഹായത്തോടെ അവിടെ ഇലിം ഒകൂമ യാസ്മ എന്ന കോളജില്‍ ചേര്‍ന്നു. ഒരു വര്‍ഷം തുര്‍ക്കി ഭാഷയും ചരിത്രവും പഠിച്ചു. അപ്പോഴും അടുത്ത യാത്രക്കുള്ള കോപ്പുകൂട്ടുകയായിരുന്നു മൊയ്തു. അടുത്ത യാത്ര റഷ്യയിലേക്കായിരുന്നു. ജോര്‍ജിയ വഴി മോസ്കോയിലത്തെി. ചെച്നിയ വഴി യുക്രെയ്ന്‍ വരെ യാത്ര ചെയ്തു വീണ്ടും തുര്‍ക്കിയിലത്തെി. ഇതിനിടയില്‍ കിട്ടിയ ഈജിപ്തുകാരന്‍െറ പാസ്പോര്‍ട്ട് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വാതില്‍ തുറന്നു. ഈജിപ്ത്, തുനീഷ്യ, അല്‍ജീരിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാന്‍ സാധിച്ചത് അങ്ങനെയാണ്.
ഇറാഖിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു. യൂഫ്രട്ടീസ് നദി നീന്തിക്കടക്കാന്‍ പറ്റിയ ഇടം തേടി ഒരു ദിവസം കറങ്ങി. കുത്തൊഴുക്കില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് കരുതി ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടെ കാട്ടുജാതിക്കാരുടെ പിടിയിലായി. തുര്‍ക്കി ഭാഷയാണ് രക്ഷയായത്. പിന്നെ സിറിയയിലേക്ക് പോയി. സിറിയയില്‍നിന്ന് ഇറാഖിലേക്ക് കടക്കാമെന്ന് അറിയാമായിരുന്നു. ഇറാഖും ജോര്‍ഡനും സന്ദര്‍ശിച്ചു. ജോര്‍ഡന്‍ നദി നീന്തിക്കടന്നു ഇസ്രായേലിലത്തെി.
ജോര്‍ഡനില്‍നിന്ന് സൗദിയിലേക്ക് കടന്നു. സൗദി പട്ടാളക്കാര്‍ പിടിച്ച് തിരിച്ചയച്ചു. പിന്നീട് കുറച്ചുകാലം ജോര്‍ഡനില്‍ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തു. യാത്രക്കിടെ ഇടക്ക് ബഅസ് പാര്‍ട്ടിയുടെ മുഖപത്രത്തിലും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍നയിലും ലേഖകനായിരുന്നതായും മൊയ്തു പറഞ്ഞു.
ഒടുവില്‍ മടക്കയാത്രയുടെ പ്രലോഭനം കീഴടക്കാന്‍ തുടങ്ങി. 24 രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി 1983 അവസാനം കോഴിക്കോട്ട് തിരികെ വണ്ടിയിറങ്ങിയപ്പോള്‍ മൊയ്തു കീശ തപ്പി നോക്കി. 40 പൈസയുണ്ട് ബാക്കി. അമ്പത് രൂപയുമായി പുറപ്പെട്ട് രാജ്യാന്തരങ്ങള്‍ ചുറ്റിക്കറങ്ങിയ ലോക സഞ്ചാരിയുടെ ജീവിതം പക്ഷേ അനുഭവങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു.
നാലാം ക്ളാസും പള്ളിദര്‍സുമായി നാടുവിട്ട മൊയ്തു തിരിച്ചത്തെുമ്പോള്‍ അനവധി ഭാഷകള്‍ സ്വായത്തമാക്കിയിരുന്നു. ഹിന്ദി, ഉര്‍ദു, അറബി, ഫാര്‍സി, തുര്‍ക്കി, റഷ്യന്‍, കുര്‍ദി എന്നിവക്ക് പുറമെ അത്യാവശ്യം മുട്ടിനില്‍ക്കാനുള്ള ഇംഗ്ളീഷും.
തുര്‍ക്കിയിലേക്കൊരു സാഹസിക യാത്ര, ലിവിങ് ഇന്‍ ദ എഡ്ജ്, ദൂര്‍ കേ മുസാഫിര്‍, ചരിത്ര ഭൂമികളിലൂടെ, സൂഫികളുടെ നാട്ടില്‍, മരുഭൂ കാഴ്ചകള്‍ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് മൊയ്തു.
നാട്ടിലത്തെിയ മൊയ്തു പുസ്തക രചനയും പ്രഭാഷണങ്ങളുമായാണ് ജീവിതം തള്ളിനീക്കിയത്. നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിനുസമീപം മൊയ്തു വ്യത്യസ്ത രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച് പുരാവസ്തു മ്യൂസിയം ആരംഭിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് രോഗബാധിതനായപ്പോള്‍ മ്യൂസിയം പൂട്ടി. പുരാവസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഈ ലോക സഞ്ചാരി ഇന്ന് ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുകയാണ്. വൃക്കകള്‍ തകറാറിലായ മൊയ്തുവിന്‍െറ ജീവന്‍ നിലനിര്‍ത്താന്‍ ഡയാലിസിസ് അനിവാര്യമാണ്. അതിനുള്ള പണം പക്ഷേ, ഈ ലോക സഞ്ചാരിയുടെ കൈയിലില്ല.
- See more at: http://www.madhyamam.com/travel/node/202#sthash.rae5KrxY.dpuf

കൻസുൽ ഉലമ ചിത്താരി ഹംസ മുസ്ലിയാർ....

on Dec 17, 2013

കൻസുൽ ഉലമ ചിത്താരി ഹംസ മുസ്ലിയാർ....
-------------------------------------------------------
തളിപ്പറമ്പിലെ പട്ടുവത്തുകാരനായ ഹംസ മുസ്ലിയാ൪ ചിത്താരി ഹംസ മുസ്ലിയാരായതിന് പിന്നില്‍ ഒരു കാരണമുണ്ട്. 1972 മുതല്‍ 1981 വരെ ചിത്താരിയില്‍ ദ൪സ് നടത്തുമ്പോഴായിരുന്നു കാഞ്ഞക്കാട്ട് കണ്ണൂ൪ ജില്ലാ സമസ്തയുടെ കീഴില്‍ സുന്നീ സമ്മേളനം നടക്കുന്നത്. അതിന്റെസ മുഖ്യ സൂത്രധാര൯ ഹംസ മുസ്ലിയാരായിരുന്നു.അന്ന് നോട്ടീസുകളിലും പത്ര റിപ്പോ൪ട്ടുകളിലും ചിത്താരി മുദരിസ് എന്ന് പേരിനോടൊപ്പം ഉപയോഗിക്കപ്പെട്ടതോടെ പട്ടുവത്തുകാരനായ ഹംസ മുസ്ലിയാ൪ ചിത്താരി ഹംസ മുസ്ലിയാരായി. 1939—ലാണ് ജനനം. പട്ടുവം അഹമ്മദ്‌ കുട്ടിയാണ് പിതാവ്‌. മാതാവ് നഫീസ ബീവി. അന്നത്തെ ഇ എസ് എല്‍ സി യാണ് ഭൗതിക പഠനം.
കണ്ണിയത്ത്‌ അഹമ്മദ്‌ മുസ്ലിയാ൪, കാപ്പാട് കുഞ്ഞഹമ്മദ്‌ മുസ്ലിയാ൪,കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാ൪, പി എ അബ്ദുള്ള മുസ്ലിയാ൪ എന്നിവരാണ് ഗുരുനാഥ൯മാ൪. 1965ല്‍ ദയൂബന്ദ്‌ ദാറുല്‍ ഉലൂമില്‍ നിന്ന് ബിരുദമെടുത്തു. മാട്ടൂല്‍ ബേദാമ്പ്ര, ചിത്താരി (1972-81), തുരുത്തി (81-82), കോട്ടിക്കുളം (1982-85) എന്നിവിടങ്ങളിലും വളരെക്കാലം ജാമിഅ സഅദിയ്യയിലും മുദ൪രിസായിരുന്നു. ഇപ്പോള്‍ അല്മ൪ഖ൪ ശരീഅത്ത് കോളജ്‌ പ്രി൯സിപ്പല്‍ ആണ്. 1984—ല്‍ തളിപ്പറമ്പ് സംയുക്ത ഖാളിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ കണ്ണൂ൪ ജില്ലാ സംയുക്ത ഖാളിയാണ് ഹംസ മുസ്ലിയാ൪.
1971—ല്‍ കണ്ണൂ൪ ജില്ലാ സമസ്തയുടെ ജോയിന്റ്ത സിക്രട്ടറിയായി. കണ്ണൂ൪ ജില്ലാ അറബിക് കോളജ്‌ ആലോചനാ സമിതി അംഗവും ജാമിഅ സഅദിയ്യയുടെ ആരംഭ കാലം മുതല്‍ 1995 വരെ അതിന്റെ ജനറല്‍ സെക്രട്ടറിയുമായി. സമസ്ത കേരള സുന്നി യുവജന സംഘം സ്റ്റേറ്റ് വര്ക്കിം ഗ് പ്രസിഡണ്ട്, സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി, സ്റ്റേറ്റ് പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചു. സമസ്ത സിക്രട്ടറി, എസ് വൈ എസ് സുപ്രീം കൌണ്സിുല്‍ അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന അദ്ദേഹം ജാമിഅ സഅദിയ്യ, മ൪കസുസ്സഖാഫത്തിസ്സുന്നിയ്യ, വിദ്യാഭ്യാസ ബോർഡ്‌ എന്നിവയിലും അംഗമാണ്.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com