ചിത്താരി പാലത്തില്‍ നിന്നും ബൈക്ക് മറിഞ്ഞ് പുഴയിലേക്ക് വീണ യുവാക്കളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

on Feb 3, 2010

ചിത്താരി: ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ച് പുഴയിലേക്ക് വീണ രണ്ട് യുവാക്കളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ബേക്കല്‍ സ്വദേശികളായ സുബൈര്‍(22), അമീര്‍(20) എന്നിവരെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. ഇവരെ പരിക്കുകളോടെ മഡിയനിലെ അല്‍-ഫലാഹ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച്ച രാത്രി 7.45 മണിയോടെയാണ് അപകടം ഉണ്ടായത്. പാലത്തില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ കൈവരികളുടെ ചില ഭാഗങ്ങള്‍ പൊളിച്ചു നീക്കിയിരുന്നു. ഈ ഭാഗത്ത് വെച്ചാണ് ബൈക്ക് കൈവരിയില്‍ ഇടിച്ച് യുവാക്കള്‍ പുഴയില്‍ വീണത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് നിന്നും ഫയര്‍ഫോര്‍സ് എത്തുമ്പോഴേക്കും ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു.

പോര്‍ച്ചുഗീസ് ആധിപത്യത്തില്‍നിന്ന് കേരളത്തെ രക്ഷിച്ചത് മാപ്പിളമാരുടെ ചെറുത്തുനില്‍പ് : ഡോ. എം. ഗംഗാധരന്‍

on Feb 2, 2010

malik deenar
കാസര്‍കോട്: മാലിക് ദീനാറും അനുയായികളും വരുന്നതിന് വളരെ മുമ്പുതന്നെ കേരളത്തില്‍ മുസ്ലിം സാന്നിധ്യമുണ്ടായിരുന്നതായി പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്‍. തളങ്കര മാലിക് ദീനാര്‍ ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചരിത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1120കളിലാണ് മാലിക് ദീനാര്‍ കേരളത്തിലെത്തി കാസര്‍കോട്ടേതടക്കം എട്ടോളം പള്ളികള്‍ സ്ഥാപിച്ചത്. എന്നാല്‍, അറേബ്യന്‍ നാടുകളില്‍ ഇസ്ലാം നിലവില്‍വന്നയുടന്‍തന്നെ കേരളത്തിലും മുസ്ലിംകളുണ്ടായിരുന്നു. ഏഴാം നൂറ്റാണ്ടില്‍ മരിച്ച മുസ്ലിംകളുടെ ഖബറിടങ്ങളും എട്ടാം നൂറ്റാണ്ടിലെ ഭൂമി കൈമാറ്റത്തിന്റെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ട മുസ്ലിം പേരുകളും ഇതിന് തെളിവാണ്. മാലിക് ദീനാറിന്റെ വരവോടെയാണ് കേരളത്തില്‍ മുസ്ലിം സാന്നിധ്യമുണ്ടായതെന്ന ധാരണ തെറ്റാണ്.
പോര്‍ച്ചുഗീസ് ആധിപത്യത്തില്‍നിന്ന് കേരളത്തെ രക്ഷിച്ചത് മാപ്പിളമാരുടെ ചെറുത്തുനില്‍പാണ്. പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച മാപ്പിളമാരുടെ ചരിത്രം വേണ്ടവിധത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. അക്കാലത്തെ പോര്‍ച്ചുഗീസുകാര്‍ മൃഗങ്ങള്‍ക്ക് തുല്യരായിരുന്നെന്നാണ് ചരിത്രം പറയുന്നത്. മാപ്പിള ചെറുത്തുനില്‍പ് ഇല്ലായിരുന്നെങ്കില്‍ ഗോവയെപ്പോലെ വടക്കേ മലബാറും പോര്‍ച്ചുഗീസുകാരുടെ പിടിയിലാകുമായിരുന്നു. പിന്നീട് വന്ന ബ്രിട്ടീഷുകാര്‍ പരിഷ്കൃതരായിരുന്നു.
ഹിന്ദു^മുസ്ലിം^ക്രിസ്ത്യന്‍ മതസ്ഥര്‍ പരസ്പര ആശ്രിതരായി ജീവിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. മറ്റൊരു സംസ്ഥാനത്തിനും ഇത്തരമൊരു മതമൈത്രി അവകാശപ്പെടാനില്ല. കേരളത്തിലെ ഹിന്ദു രാജാക്കന്മാര്‍ മുസ്ലിംകളെ ഉപദ്രവിച്ചിരുന്നില്ല. വെള്ളിയാഴ്ച പള്ളിയില്‍ പോകാത്ത മുസ്ലിംകളെ സാമൂതിരി ശിക്ഷിച്ചിരുന്നു.
പൌരോഹിത്യത്തിന്റെ കല്‍പനകള്‍മൂലം മുസ്ലിം സ്ത്രീകള്‍ മുഖ്യധാരയില്‍നിന്ന് അകറ്റിനിറുത്തപ്പെടുന്നത് ശരിയല്ല. പുരോഹിതന്മാര്‍ പറയുന്നത് കേട്ടല്ല, ഖുര്‍ആനെ അടിസ്ഥാനമാക്കി മതാചാരങ്ങള്‍ നിര്‍വഹിക്കാനാണ് പ്രവാചകന്‍ നിര്‍ദേശിച്ചതെന്നും ഗംഗാധരന്‍ പറഞ്ഞു.
കെ.എം. അഹ്മദ് അധ്യക്ഷത വഹിച്ചു. റഹ്മാന്‍ തായലങ്ങാടി അതിഥികളെ പരിചയപ്പെടുത്തി. ഇബ്രാഹിം ബേവിഞ്ച, ഡോ. മുണ്ടോള്‍ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. എ. അബ്ദുറഹ്മാന്‍ സ്വാഗതവും കെ.എം. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു

മാണിക്കോത്ത് : അഖിലേന്ത്യാപ്രദര്‍ശനം മൂന്നുമുതല്‍

on Feb 1, 2010

കാഞ്ഞങ്ങാട്:മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതിക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന അഖിലേന്ത്യാപ്രദര്‍ശനം മൂന്നിന് തുടങ്ങും. അമ്യൂസ്‌മെന്റ് പാര്‍ക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ജയന്റ് വീല്‍, മരണക്കിണര്‍, ഡ്രാഗണ്‍ ട്രെയിന്‍, കൊളമ്പസ്, വ്യാപാര സ്റ്റാളുകള്‍ തുടങ്ങിയവ ഉണ്ടാകും. പ്രദര്‍ശനനഗരിയില്‍ ഇശല്‍സന്ധ്യ, നാടന്‍പാട്ട്, കോമഡി ഷോ, കരോക്കെ, സിനിമാറ്റിക്ക് ഡാന്‍സ്, ചിരിമത്സരം തുടങ്ങിയ പരിപാടികളും നടക്കും. സ്റ്റാളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ഫോണ്‍: 9847282077.

കല്പന ഇലക്ട്രിക്കല്‍സ് പുതിയ് ഷോറൂം ഉദ്ഖഘാടനം ചെയ്തു.

on Jan 31, 2010

കാഞ്ഞങ്ങാട് : നവീകരിച്ച കല്പന ഇലക്ട്രിക്കല്‍സ് പുതിയ് ഷോറൂം ഉദ്ഖഘാടനം ചെയ്തു.
ജാമിഅ സാദിയ്യ സെക്രട്ടറിയും ഉള്ളാള്‍ തങ്ങളുടെ പുത്രനുമായ ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി ഉള്ളാള്‍ (കുറാ) ഉദ്ഖഘാടനം ചെയ്തു.
സംയുകത ജമാ​ അത്ത് ട്രഷറര്‍ മുബാറക്ക് ഹസൈനാര്‍ ഹാജി അധ്യ്ക്ഷം വഹിച്ചു.
Foto : Ameer Mubarak

കാസര്‍കോട്‌ മാലിക്‌ദിനാര്‍ ഉറൂസ്‌ ഇറ്റര്‍നെറ്റില്‍ തല്‍സമയ സംപ്രക്ഷണം ചെയ്യുന്നു

on

http://www.malikdeenaruroos.com/

കാസര്‍കോട്‌: നാളെ ആരംഭിക്കുന്ന തളങ്കര മാലിക്‌ദിനാര്‍ ഉറൂസ്‌ ഇന്റര്‍നെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. മതപ്രഭാഷണമടക്കം ഉറൂസിന്റെ എല്ലാപരിപാടികളും തല്‍സമയം കാണാനാകും. ഉറൂസിനോടനുബന്ധിച്ച്‌ ഒരു മാസം നടത്തിയ മതപ്രഭാഷണ പരമ്പരയും പ്രത്യേകസംവിധാനം വഴി ഇന്റര്‍നെറ്റ്‌ പ്രേക്ഷകര്‍ക്ക്‌ കേള്‍ക്കാനാകും. ഡബ്ല്യുഡബ്ല്യുഡബ്ല്യു.മാലിക്‌ദീനാര്‍ഉറൂസ്‌.കോം എന്ന വെബ്‌സൈറ്റില്‍ കാണാം. ഉറൂസ്‌ പരിപാടി വിശദീകരിക്കുന്നതിനായി നടത്തിയ പത്രസമ്മേളനത്തില്‍ ഉറൂസ്‌ കമ്മിറ്റി പ്രസിഡണ്ട്‌ കെ.എം.മെഹ്‌മൂദ്‌ഹാജി, ജനറല്‍സെക്രട്ടറി തളങ്കര ഇബ്രാഹിം ഖലീല്‍, സെക്രട്ടറി ടി.ഇ.മുക്താര്‍, ട്രെഷറര്‍ കെ.എ.ഇബ്രാഹിംഹാജി, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എ.അബ്‌ദുറഹ്‌മാന്‍, കണ്‍വീനര്‍ ടി.എ.ഷാഫി തുങ്ങിയവര്‍ സംബന്ധിച്ചു
http://www.malikdeenaruroos.com/

കാഞ്ഞങ്ങാട്: വന്‍ ടൂറിസം വികസനം

on



കാഞ്ഞങ്ങാട്: ജില്ലയിലെ വിനോദ സഞ്ചാര സ്വപ്നങ്ങള്‍ക്കു വീണ്ടും ചിറകു മുളയ്ക്കുന്നു. ലോകടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ച ബേക്കല്‍ കോട്ടയും ബീച്ചും, 'കേരളത്തിലെ ഊട്ടി'യെന്നറിയപ്പെടുന്ന റാണിപുരം, ബളാല്‍ പഞ്ചായത്തിലെ കര്‍ണാടക കുടക് മലനിരകളെ തൊട്ടുരുമ്മിനില്‍ക്കുന്ന കോട്ടബേരിയേയും ബന്ധിപ്പിച്ചുകൊണ്ട് ടൂറിസം രംഗത്ത് മെച്ചപ്പെട്ട സൌകര്യങ്ങളേര്‍പ്പെടുത്താന്‍ കഴിഞ്ഞദിവസം ബേക്കല്‍ബീച്ച് സന്ദര്‍ശിച്ച നിയമസഭ കമ്മിറ്റി ശിപാര്‍ശ ചെയ്തു. റാണിപുരത്ത് ഇപ്പോള്‍ നാലുകോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. എന്നാല്‍ അവിടേക്കുള്ള ഗതാഗത സൌകര്യം പൂര്‍ണ്ണമായിട്ടില്ല. ആയിരം കോടിയുടെ ടൂറിസം പദ്ധതി പ്രഖ്യാപിച്ച ബേക്കല്‍ കോട്ടയില്‍ ഇപ്പോള്‍ 20 കോടിയോളം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിയത്. ബേക്കല്‍ ടൂറിസ്റ് കേന്ദ്രത്തിന്റെ ഭാഗമായി ഇപ്പോള്‍ സ്വകാര്യമേഖലയില്‍ അഞ്ചോളം റിസോര്‍ട്ടുകളുടെ നിര്‍മ്മാണം ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. സര്‍ക്കാര്‍ 90 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കിയ ഭൂമിയിലാണ് ഫൈവ് സ്റാര്‍ സൌകര്യമുള്ള റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെ കീഴിലാണ് ബി.ആര്‍.ഡി.സി ഒഴിച്ചുള്ള വിനോദ സഞ്ചാര മേഖല പ്രവര്‍ത്തിക്കുന്നത്. ടൂറിസ്റ് കേന്ദ്രമാപ്പില്‍ മൂന്നാംസ്ഥാനത്തുള്ള കോട്ടച്ചേരി മലനിരകളില്‍ എത്തിപ്പെടുന്ന സഞ്ചാരികള്‍ക്ക് വേണ്ടുന്ന ഒരു സൌകര്യവും ഒരുക്കിയിട്ടില്ല. പുതിയ ടൂറിസം പദ്ധതി നടപ്പിലായാല്‍ ഇതിനെല്ലാം പരിഹാരമാവുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. ടൂറിസത്തിന്റെ ഭാഗമായി നീലേശ്വരം കോട്ടപ്പുറം പുഴയില്‍ നാലു ഹൌസ് ബോട്ടുകള്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ അഞ്ചു റിസോര്‍ട്ടുകളുടെ നിര്‍മാണവും പുരോഗമിച്ചുവരികയാണ്.

സെന്റര്‍ ചിത്താരിയുടെ ക്രിക്കറ്റ്‌ ഫെസ്റ്റില്‍ -യേസ്‌പര്‍ജോളി ജേതാക്കള്‍

on

ചിത്താരി: സെലക്‌റ്റഡ്‌ സെന്റര്‍ ചിത്താരിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 20 ടീമുകളെ പങ്കെടുപ്പിച്ച്‌ ഒരു മാസക്കാലമായി ചിത്താരി ജമാഅത്ത്‌ ഹയര്‍സെക്കണ്ടറി, സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു വന്ന ക്രിക്കറ്റ്‌ ഫെസ്റ്റില്‍ യസ്‌പര്‍ ജോളി നഗര്‍ പള്ളിക്കര ജേതാക്കളായി. ശിഹാബ്‌ ചിത്താരിയെ ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരാനായി തിരഞ്ഞെടുത്തു. ജേതാക്കള്‍ക്ക്‌ മൊയ്‌തീന്‍കുഞ്ഞി ചിത്താരി എന്നിവര്‍ ട്രോഫിയും 8008 രൂപ ക്യാഷ്‌ അവാര്‍ഡ്‌ ജംഷീര്‍ ചിത്താരിയും നല്‍കി.സി.എച്ച്‌.സാഹിദ്‌, ഫൈസല്‍ ബൊംബേ, ആബിദ്‌, ഇ.കെ.ബഷീര്‍, ബഷീര്‍, ഷൗക്കത്ത്‌, റഹിം, ശബീര്‍ ചിത്താരി സംബന്ധിച്ചു.

മെട്രോ മുഹമ്മദ്‌ ഹാജിക്ക്‌ ശിഹാബ്‌ തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ്‌

on

കാഞ്ഞങ്ങാട്‌: സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ-ജീവനകാരുണ്യ മേഖലയില്‍ മികച്ച സേവനങ്ങള്‍ അര്‍പ്പിച്ച വ്യക്തിക്ക്‌ കെ.എസ്‌.ടി.യു. കാസര്‍കോട്‌ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ശിഹാബ്‌ തങ്ങള്‍ സോഷ്യല്‍ എക്‌സലന്‍സി അവാര്‍ഡ്‌ മെട്രോ മുഹമ്മദ്‌ ഹാജിക്ക്‌. കാഞ്ഞങ്ങാട്‌ സംയുക്ത ജമാഅത്ത്‌ പ്രസിഡണ്ട്‌, കാഞ്ഞങ്ങാട്‌ ബനാത്ത്‌ വാല സെന്റര്‍ ഫോര്‍ സ്റ്റഡീസ്‌ ആന്റ്‌ ഡവലപ്പ്‌മെന്റ്‌ ചെയര്‍മാന്‍, നോര്‍ത്ത്‌ ചിത്താരി അസീസിയ്യ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന മെട്രോ മുഹമ്മദ്‌ ഹാജിയെ ജീവകാരുണ്യമേഖലയില്‍ കാഴ്‌ചവെച്ച നിസ്‌തുല സേവനം കൂടി കണക്കിലെടുത്താണ്‌ അവാര്‍ഡിന്‌ തെരഞ്ഞെടുത്തതെന്ന്‌ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. ഞായറാഴ്‌ച പുതിയ കോട്ട ബേക്കല്‍ ഇന്റര്‍ നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കേരള സ്‌കൂള്‍ ടീച്ചേഴ്‌സ്‌ യൂണിയന്‍ ജില്ലാ സമ്മേളനത്തില്‍ അവാര്‍ഡ്‌ സമര്‍പ്പിക്കും.

മാണിക്കോത്ത്‌ സ്വദേശി ദുബൈയില്‍ തലക്കടിയേറ്റ്‌ ഗുരുതരാവസ്ഥയില്‍

on Jan 30, 2010

kasaragodvartha report
ദുബൈ. കാസര്‍കോട്‌ മാണിക്കോത്ത്‌ സ്വദേശിയായ യുവാവ്‌ തലക്കടിയേറ്റ്‌ ഗുരുതരാവസ്ഥയില്‍. പള്ളിക്കര മാണിക്കോത്ത്‌ മടിയന്‍ റോഡിലെ ബേദോത്ത്‌ അബ്ദുറഹിമാന്‍ ഹാജിയുടെ മകന്‍ ശിഹാബി(24)നെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്‌. ദുബൈ ഹൂര്‍ അല്‍ അന്‍സിലെ പോസ്‌റ്റാഫീസിന്‌ സമീപമുള്ള ശിഹാബ്‌ ജോലി ചെയ്യുന്ന റസാന ഗ്രോസറിയിലാണ്‌ വെള്ളിയാഴ്‌ച രാത്രി തലക്കടിയേറ്റ്‌ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്‌. കടയുടമയും ബന്ധുവുമായ ചിത്താരി അബ്ദുല്‍ ഖാദര്‍ രാത്രി 12 കഴിഞ്ഞിട്ടും കാണാത്തതിനാല്‍ തെരഞ്ഞ്‌ ചെന്നപ്പോഴാണ്‌ കടയില്‍ അവശനിലയില്‍ കിടക്കുന്ന കണ്ടെത്തിയത്‌. കടയിലെ വെളിച്ചം അണച്ചിരുന്നെങ്കിലും പണം ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മൂന്ന്‌ വര്‍ഷമായി ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ശിഹാബ്‌ അവിവാഹിതനാണ്‌. ദുബൈ പോലീസ്‌ കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌

മന്ത്രി കോടിയേരി 31ന് ചിത്താരിയില്‍

on Jan 28, 2010

ചേറ്റുകുണ്ട്- ചിത്താരി കടപ്പുറം റോഡ് നിര്‍മാണ ഉദ്ഘാടനം 31ന് 11ന് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. സുനാമി ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മിക്കുന്നത്.

പരിപാടിക്കായി 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം കെ.വി.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു.

മാണിക്കോത്ത് മഖാം ഉറൂസ് ദുആ മജിലിസിന്ന്‌ കുറാ തങ്ങള്‍ നേത്രത്വം നല്‍കി

on

കാഞ്ഞങ്ങാട്: ചരിത്രപ്രസിദ്ധമായ മാണിക്കോത്ത് മഖാം ഉറൂസ് ആരംഭിച്ചു. ഉറൂസിനോടനുബന്ധിച്ച് നടന്ന ദുആ മജിലിസിനു ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ) നേതൃത്വം നല്‍കി. ജമാഅത്ത് പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
ഭൌതികയുടേ പിന്നാലെ പ്പോയി ആഖിറം നഷ്ടപ്പെടുത്തരുതെന്നും, രാഷ്ട്രീയ്ത്തില്‍ ഇറങ്ങി പണ്ഠിതന്മാരെ ചീത്ത പറയുന്നവര്‍ക്ക് നാളെ ആഖിറത്തില്‍ ഒരു രാഷ്ട്രീയക്കാരനും കൂട്ടുണ്ടവില്ലെന്നും തങ്ങള്‍ ഉദ്ബോദനത്തില്‍ ഉണര്‍ത്തിച്ചു.

ബുധനാഴ്ച കൂറാ തങ്ങള്‍ മാണിക്കോത്ത് ഉറൂസിനു നേതൃത്വം നല്‍കും

on Jan 27, 2010

മാണിക്കോത്ത് : വലിയുല്ലഹി ഖാസി ഹസൈനാര്‍ (ന:മ) അവരുടെ മഹനീയ നാമധേയെത്താല്‍ വര്‍ഷം പ്രതി കഴിച്ച്‌ വരാറുള്ള ഉറൂസ്‌ നേര്‍ച്ച ഇന്നു (27) വൈകുന്നേരം ഏഴു മണിക്ക്‌ ജാമിഅ സഅദിയ്യ സെക്രട്ടറി അസ്സയ്യിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരി (കൂറാ തങ്ങള്‍ )മാണിക്കോത്ത് ഉറൂസിനു കൂട്ടുപ്രാര്‍തന ക്ക് നേതൃത്വം നല്‍കും ജമ-അത്ത്‌ പ്രസിഡെണ്റ്റ്‌ മുബാറക്ക് ഹസൈനാര്‍ ഹാജി സ്വാഗതം നിര്‍വക്കും.

മാണിക്കോത്ത്‌ ഉറൂസ്‌ ഇന്നു തുടങ്ങുന്നു

on Jan 26, 2010

ഇന്നു മുഖ്യ പ്രഭാഷകന്‍: ചുഴലി മുഹ്യുദ്ദീന്‍ മുസ്ളിയാര്‍

വലിയുല്ലഹി ഖാസി ഹസൈനാര്‍ (ന:മ) അവരുടെ മഹനീയ നാമധേയെത്താല്‍ വര്‍ഷം പ്രതി കഴിച്ച്‌ വരാറുള്ള ഉറൂസ്‌ നേര്‍ച്ച ഇന്നു (26) വൈകുന്നേരം ഏഴു മണിക്ക്‌ പള്ളിക്കര ഖാസി സി എച്ച്‌ അബ്ദുല്ല മുസ്ളിയാരുടെ അധ്യക്ഷതയില്‍
കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജമ-അത്ത്‌ പ്രസിഡെണ്റ്റ്‌ മുബാറക്ക് ഹസൈനാര്‍ ഹാജി സ്വാഗതം നിര്‍വക്കും. തുടര്‍ന്ന്‌ ചുഴലി മുഹ്യുദ്ദീന്‍ മുസ്ളിയാര്‍ മുഖ്യ പ്രഭാഷണം നടത്തും.

ചിത്താരിയിലെ യു.വി ദാവൂദിന്റെ സഹോദരന്‍ നൗശാദിനു സഅദിയ്യ യ്തീംഖാനയില്‍ മാംഗല്യം

on



ചിത്താരി : ജാമിഅ സഅദിയ്യയുടെ കാരുണ്യഹസ്‌തത്തില്‍ ഒരു നിര്‍ധന യുവതിക്ക്‌കൂടി മംഗല്യ സൗഭാഗ്യം . സഅദിയ്യ ബനാത്ത്‌ യതീംഖാനയിലെ വിദ്യാര്‍ത്ഥിനിയും കുമ്പള ഷിറിയയിലെ പരേതനായ അബ്‌ദുല്‍ റഹിമാന്റെ മകളുമായ ഫാതിമത്ത്‌ ബുഷ്‌റയാണ്‌ സഅദിയ്യയുടെ തണലില്‍ ദാമ്പത്യ വല്ലരിയിലേക്ക്‌ കാലെടുത്ത്‌ വെച്ചത്‌. പാണത്തൂര്‍ സ്വദേശി ഉസ്‌മാന്റെ മകന്‍ ദുബായില്‍ ബിസിനസ്‌ നടത്തുന്ന നൗശാദാണ്‌ ബുശ്‌റയുടെ കഴുത്തില്‍ മിന്ന്‌ ചാര്‍ത്തിത്‌. കാഞ്ഞങ്ങാട് സംയുക്ത ജമാ​അത്ത് ജോ: സെക്രട്ടറി ചിത്താരിയിലെ യു.വി ദാവൂദിന്റെ സഹോദര നാണു നൌഷാദ്. അദ്ദേഹത്തിന്റെ കുടുംബം മുന്‍ കൈ എടുത്താണു സഅദിയ്യ യതീംഖാനയില്‍ വധുവിനെ തേടിയെത്തിയത് . 25ന്‌ സഅദാബാദില്‍ നടന്ന നിക്കാഹിന്‌ നൂറുല്‍ ഉലമാ എം. എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സാദാത്തുക്കളും സഅദിയ്യയിലെ ഉസ്‌താദുമാരും വിദ്യാര്‍ത്ഥികളും അനാഥ-അഗതി.കളും നാട്ടുകാരും ചടങ്ങിന്‌ സാക്ഷിയായി. സഅദിയ്യ വനിതാ കോളേജ്‌ അഫ്‌സലുല്‍ ഉലമ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ബുശ്‌റ, കഴിഞ്ഞ 8 വര്‍ഷമായി ബനാത്ത്‌ യതീംഖാനയില്‍ അന്തേവാസിയാണ്‌. അനാഥ പെണ്‍കുട്ടികള്‍ക്ക്‌ മാത്രമായി 2000 -ല്‍ പ്രവര്‍ത്തനം ആരംഭിച്ച സഅദിയ്യ ബനാത്ത്‌ ഓര്‍ഫനേജ്‌ ഇതിനകം 8 യുവതികള്‍ക്ക്‌ മംഗല്യഭാഗ്യമൊരുക്കിയിരുന്നു.
വിവാഹ ദൂര്‍ത്തിനെതിരെ കാഞ്ഞങ്ങാട് മുന്‍ ഡിവിഷന്‍ എസ് എസ് എഫ് ഭാരവാഹിയായ വാഹിയായിരുന്ന നൗശാദിന്റെയും ഡിവിഷന്‍ സെക്രട്ടറി ബഷീര്‍ മുട്ടുന്തലയുടെയും തീരുമാനം ജാതി മത ഭേതമന്യേ പ്രശംസപിടിച്ചുപറ്റിയിരിക്കുന്നു. മറ്റുള്ളവര്‍ക്കു കൂടി മാതൃകാ പരമാണെന്ന് നാട്ടുകാരും സുഹൃത്തുക്കളും അഭിനന്ദന സന്ദേശത്തിലൂടെ അഭിപ്രായപ്പട്ടു.

ഭഗീരഥ അവാര്‍ഡ്‌

on Jan 25, 2010




പ്രവാസി മലയാളി അസോസിയേഷന്റെ പ്രവാസി ഭഗീരഥ അവാര്‍ഡ്‌ കാഞ്ഞങ്ങാട്ടെ വ്യാവസായ പ്രമുഖന്‍ മെട്രോ മുഹമ്മദ്‌ ഹാജിക്ക്‌ സിനിമ നടന്‍ മധു നല്‍കുന്നു. അസോസിയേഷന്‍ പ്രസിഡന്റ്‌ വെള്ളയാണി ശ്രീകുമാര്‍ സമീപം .

റിപ്പബ്ലിക് ദിനത്തില്‍ കാഞ്ഞങ്ങാട് എസ്.എസ്.എഫ്. മാനവിക കൂട്ടായ്മ

on

കാസര്‍കോട്: റിപ്പബ്ലിക് ദിനത്തില്‍ ജില്ലയിലെ അഞ്ച് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ എസ്.എസ്.എഫ്. മാനവിക കൂട്ടായ്മ സംഘടിപ്പിക്കും.
തൃക്കരിപ്പൂര്‍ ഡിവിഷന്‍ കൂട്ടായ്മ തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്‍ഡില്‍ ചന്തേര സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഖാന്‍ ഉദ്ഘാടനംചെയ്യും.
ഉദുമ ഡിവിഷന്‍ കൂട്ടായ്മ ചട്ടഞ്ചാലില്‍ കെ.വി.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്യും.
കാസര്‍കോട് ഡിവിഷന്‍ കൂട്ടായ്മ ബദിയടുക്കയില്‍ ബദിയടുക്ക സബ്ബ് ഇന്‍സ്‌പെക്ടര്‍ സിബി തോമസ് ഉദ്ഘാടനംചെയ്യും.
കുമ്പള ഡിവിഷന്‍ കൂട്ടായ്മ പെര്‍ളയില്‍ എസ്.വൈ.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി ഉദ്ഘാടനംചെയ്യും.
കാഞ്ഞങ്ങാട് ഡിവിഷന്‍ കൂട്ടായ്മ നീലേശ്വരത്ത് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എന്‍.എ. ഖാലിദ് ഉദ്ഘാടനംചെയ്യും.

ജൂത , ക്രിസ്ത്യന്‍ , ഇസ്ലാം മതങ്ങള്‍ സ്വീകരിച്ച ആയിശയുടെ യാത്ര ദുബയില്‍ എത്തി

on Jan 24, 2010

ദുബൈ: പുസ്തകത്താളുകളില്‍ വായിച്ചറിഞ്ഞ മധ്യപൂര്‍വ ദേശത്തെ മുസ്ലിം സംസ്കാരം അനുഭവിച്ചറിയാന്‍ സക്കിയും കുടുംബവും യൂറോപ്പില്‍നിന്ന് കരമാര്‍ഗം യു.എ.ഇയിലെത്തി. ജൂത കുടുംബത്തില്‍ ജനിച്ച് ക്രിസ്ത്യാനിയായി വളര്‍ന്ന് ഒടുവില്‍ ഇസ്ലാം സ്വീകരിച്ച ഭാര്യ ആയിശയുടെ ആഗ്രഹമനുസരിച്ചാണ് സക്കിയുടെയും കുടുംബത്തിന്റെയും പശ്ചിമേഷ്യന്‍ പര്യടനം. വായിച്ചറിഞ്ഞ ഇസ്ലാമിക സംസ്കാരത്തിന്റെ മണ്ണ് തൊട്ടറിയാനാണ് ആസ്ത്രേലിയയില്‍നിന്ന് സക്കി ബയാത്തിയും ഭാര്യ ആയിശയും അഞ്ച് മക്കളും സ്വന്തം കാറില്‍ എട്ട് രാഷ്ട്രങ്ങള്‍ താണ്ടി യു.എ.ഇയിലെത്തിയത്. സ്വീഡനില്‍നിന്നാരംഭിച്ച ഇവരുടെ യാത്ര ജര്‍മനി, ആസ്ത്രിയ, ഇറ്റലി, ഗ്രീസ്, തുര്‍ക്കി, സിറിയ, ജോര്‍ദാന്‍, സൌദി, യമന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ താണ്ടിയാണ് യു.എ.ഇയിലെത്തിയത്. 40 ദിവസം നീണ്ട യാത്രയില്‍ പലയിടങ്ങളില്‍ താമസിച്ചു. അവിടുത്തെ ജനങ്ങളുമായി ഇടപെട്ട് ജീവിതരീതിയും ശൈലിയും സംസ്കാരവും അനുഭവിച്ചറിഞ്ഞു. ക്രിസ്റ്റലര്‍ കാറില്‍ 8000 കി.മീ. താണ്ടിയെത്തിയ ഇവര്‍ തിരിച്ചുപോകുന്നത് വിമാനത്തിലാണ്. കാര്‍ തിരിച്ചുകൊണ്ടുപോകാനുള്ള സാങ്കേതിക പ്രയാസമാണ് കാരണം. കാര്‍ യു.എ.ഇയില്‍ വിറ്റശേഷമായിരിക്കും മടക്കയാത്ര. ഇറാഖില്‍നിന്ന് ആസ്ത്രേലിയയിലേക്ക് കുടിയേറിയ സക്കി മുസ്ലിം കുടുംബത്തിലാണ് ജനിച്ചത്. ഭാര്യ ആയിശയുടെ മാതാവ് ജൂത മതവിശ്വാസിയായിരുന്നു. എന്നാല്‍ മാതാവിനെ പുനര്‍വിവാഹം കഴിച്ചത് ക്രിസ്ത്യന്‍ പാതിരിയാണ്. അങ്ങനെ ആയിശ ക്രിസ്ത്യന്‍ സ്കൂളില്‍ പഠിച്ച് മിഷനറി പ്രവര്‍ത്തനത്തില്‍ മുഴുകി. ഇതിനിടെ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ താരതമ്യപഠനത്തിന് ലഭിച്ചു. മുസ്ലിം സുഹൃത്തുക്കളുമായുള്ള സഹവാസം ഇവരെ ഇസ്ലാമിലെത്തിച്ചു. 10 വര്‍ഷം മുമ്പാണ് ഇസ്ലാംമതം സ്വീകരിച്ചത്. പഠിച്ച് മനസ്സിലാക്കിയ ഇസ്ലാമിനെ മുസ്ലിം ലോകത്ത് കാണാന്‍ കഴിയാത്തതില്‍ ദുഃഖിതയാണ് ആയിശ. മാനവരാശി അഭിമുഖീകരിക്കുന്ന സകല പ്രശ്നങ്ങള്‍ക്കും പരിഹാരം ഇസ്ലാമില്‍ കണ്ടെത്തിയ ആയിശ സുദീര്‍ഘമായ ഇസ്ലാമിക പഠനത്തിനുംകൂടിയാണ് മധ്യപൂര്‍വ ദേശത്തേക്ക് പര്യടനം നടത്തിയത്. മുസ്ലിംകള്‍ പരമ്പരാഗത സംസ്കാരം ഉപേക്ഷിച്ച് പാശ്ചാത്യരെ അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍ പാശ്ചാത്യര്‍ തങ്ങളുടെ സംസ്കാരവും ജീവിതരീതിയും കൊണ്ട് ദുരിതമനുഭവിക്കുകയാണെന്ന് ആയിശ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ രാജ്യമായ തുര്‍ക്കിയിലെ ജനങ്ങള്‍ ഇസ്ലാമിക സംസ്കാരം കൈവിടാതെ സൂക്ഷിക്കുമ്പോള്‍ അറബ് രാജ്യങ്ങള്‍ മറിച്ചാണ് ചെയ്യുന്നതെന്ന വിമര്‍ശനവുമുണ്ട് ആയിശക്ക്. പാശ്ചാത്യ സ്ത്രീകള്‍ സ്വതന്ത്രരാണെന്ന് കൊട്ടിഘോഷിക്കുമ്പോള്‍ പിതാവിന്റെയും ഭര്‍ത്താവിന്റെയും മക്കളുടെയും ആശ്രയം ലഭിക്കാത്ത കഷ്ടതയനുഭവിക്കുകയാണവര്‍. ബന്ധങ്ങള്‍ക്ക് മുസ്ലിം നാടുകള്‍ നല്‍കുന്ന വില മാതൃകയാണ്. മുസ്ലിംകള്‍ എല്ലാംകൊണ്ടും തങ്ങളുടെ വേരുകളിലേക്ക് തിരിച്ചുപോകണമെന്നാണ് ആയിശ പറയുന്നത്. ഒരാഴ്ചത്തെ ദുബൈ സന്ദര്‍ശനത്തിനുശേഷം ഇന്ന് വൈകീട്ട് സക്കിയുംകുടുംബവും ആസ്ത്രേലിയയിലേക്ക് തിരിക്കും.

ബി.പി.എല്‍ സര്‍വേയില്‍നിന്നും പ്രദേശത്തെ 200 വീടുകളെ ഒഴിവാക്കി

on Jan 23, 2010

കമ്പ്യൂട്ടറില്‍നിന്നും സ ര്‍വ്വെ സംബന്ധിച്ച വിവരം ഡൗണ്‍ലോഡ്‌ ചെയ്‌തെടുത്തപ്പോള്‍ വാര്‍ഡിലെ 240 വീടുകള്‍ മാത്രം സര്‍വ്വെ ചെയ്‌തതായി കണ്ടെത്തി: പഞ്ചായത്ത്‌ മെമ്പര്‍ യു.വി. ഹസൈനാര്‍
അജാനൂര്‍: ദാരിദ്ര്യ രേഖക്കു താഴെയുള്ളവരെ കണ്ടെത്തുന്നതിനുള്ള ബി.പി.എല്‍. സര്‍വേയില്‍നി ന്നും ഒറ്റ വാര്‍ഡിലെ 200 വീടുകളെയും ഒഴിവാക്കിയതായി പരാതി. അജാനൂര്‍ ഗ്രാമപഞ്ചായത്ത്‌ 20-ാം വാര്‍ഡിലാണ്‌ സംഭവം. ഇവിടെയുള്ള 424 വീടുകളില്‍ 224 വീടുകളില്‍ മാത്രമേ എന്യുമറേറ്റര്‍മാര്‍ കണക്കെടുപ്പിനെത്തിയുള്ളൂ. കമ്പ്യൂട്ടറില്‍നിന്നും സ ര്‍വ്വെ സംബന്ധിച്ച വിവരം ഡൗണ്‍ലോഡ്‌ ചെയ്‌തെടുത്തപ്പോള്‍ വാര്‍ഡിലെ 240 വീടുകള്‍ മാത്രം സര്‍വ്വെ ചെയ്‌തതായി കണ്ടെത്തിയെന്ന്‌ ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ യു.വി. ഹസൈനാര്‍ അറിയിച്ചു. ഇതില്‍ തന്നെ ഏതാനും വീടുകള്‍ തൊട്ടടുത്ത രണ്ടു വാര്‍ഡുകളില്‍പ്പെട്ടവയാണത്രെ. ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ പൂര്‍ണമായും അര്‍ഹതപ്പെട്ട നിരവധി കുടുംബങ്ങള്‍ സര്‍വെയില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടത്‌ പരിഭ്രാന്തിവളര്‍ത്തിയിട്ടുണ്ട്‌. ദാരിദ്ര്യ രേഖക്കു താഴെയുള്ളവര്‍ക്ക്‌ ലഭിക്കേണ്ട ആ നുകൂല്യങ്ങള്‍ പലതും ഇത്തരക്കാര്‍ക്ക്‌ നഷ്‌ടപ്പെടുമെന്ന്‌ മാത്രമല്ല ഇവര്‍ ഇനി എ.പിഎല്‍. ലിസ്റ്റില്‍പ്പെട്ട്‌ പീഡനമേല്‍ക്കേണ്ട സ്ഥിതിയും ഉണ്ടാകും. എന്യുമറേറ്ററര്‍മാരുടെ നിരുത്തരവാദപരമായ സമീപനവും വീഴ്‌ചയും മൂലം പാവപ്പെട്ടവര്‍ ബി.പി.എല്‍. ലിസ്റ്റില്‍നിന്ന്‌ പുറത്താകുന്നത്‌ നീതീകരിക്കാനാവില്ലെന്നും സര്‍വ്വേ നടക്കാത്ത 20-ാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലും സര്‍വെ നടത്തി അര്‍ഹരായവരെ ബി.പി.എല്‍.ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട്‌ യു.വി. ഹസൈനാര്‍ ജില്ലാ കലക്‌ടര്‍, ഹെസ്‌ദുര്‍ഗ്‌ തഹസില്‍ദാര്‍, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി തുടങ്ങിയവര്‍ക്ക്‌ പരാതി സമര്‍പ്പിച്ചിട്ടുണ്ട്‌.

പടിഞ്ഞാറെക്കര വായനശാല അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്നു

on

അജാനൂര്‍: പടിഞ്ഞാറെക്കര യുവജനവായനശാലയുടെ അമ്പതാം പിറന്നാള്‍ ജനുവരി 26 മുതല്‍ ഒരു വര്‍ ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കും. 26ന്‌ അഞ്ച്‌ മണിക്ക്‌ പടിഞ്ഞാറെക്കര ജ്യോതി ക്ലബ്ബ്‌ പരിസരത്ത്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ചെറാക്കോട്ട്‌ കുഞ്ഞിക്കണ്ണന്‍ പരിപാടി ഉദ്‌ഘാടനം ചെയ്യും. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ സി.മൊയ്‌തു അദ്ധ്യക്ഷത വഹിക്കും. വായനശാല സ്ഥാപകപ്രസിഡണ്ട്‌ പരേതനായ അഡ്വ.പി.വേണുഗോപാലന്‍ നായരുടെ ഛായാചിത്രം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടന്‍ അനാഛാദനം ചെയ്യും. സ്ഥാപക സെക്രട്ടറി എം.ബാലകൃഷ്‌ണന്‍ നായരെ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട്‌ പി.അമ്പു മാസ്റ്റര്‍ പൊന്നാട അണിയിച്ച്‌ മുഖ്യപ്രഭാഷണം നടത്തും. കെ.രാധാകൃഷ്‌ണന്‍ നായര്‍, ടി.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, പി.മുഹമ്മദ്‌ കുഞ്ഞി മാസ്റ്റര്‍, എന്‍.വി.അരവിന്ദാക്ഷന്‍ പ്രസംഗിക്കും. തുടര്‍ന്ന്‌ കലാപരിപാടികളുമുണ്ടാകും.

മുട്ടുന്തല മുത്തപ്പന്‍ മടപ്പുര: ഉല്‍സവം ഇന്നും നാളെയും

on

കൊളവയല്‍ മുട്ടുന്തല മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട ഉല്‍സവം ഇന്നും നാളെയും നടക്കും. ഇന്ന്‌ വൈകിട്ട്‌ ആറിന്‌ ദീപാരാധനയോടുകൂടി ഊട്ടും വെള്ളാട്ടവും നടക്കും. ഒന്‍പതിന്‌ നോര്‍ത്ത്‌ കൊളവയല്‍ ജനകീയ കമ്മിറ്റിയുടെ കാഴ്ച സമര്‍പ്പണം. തുടര്‍ന്ന്‌ കരിമരുന്ന്‌ പ്രയോഗം. നാളെ പുലര്‍ച്ചെ അഞ്ചിന്‌ തിരുവപ്പന വെള്ളാട്ടം, 12ന്‌ അന്നദാനം എന്നിവയോടെ സമാപിക്കും.

കോണ്‍ഗ്രസ് ഉപവാസം

on

അജാനൂര്‍ :മാവുങ്കാലിലെ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം കമ്മിറ്റി ഫിബ്രവരി ഒന്നിന് ഉപവസിക്കും. ഉപവാസം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

പെരുങ്കളിയാട്ടത്തിന് കേളികൊട്ട് ഉണര്‍ത്തി കവുങ്ങ് മുറിക്കല്‍ ചടങ്ങ്

on


കാഞ്ഞങ്ങാട്: പെരുങ്കളിയാട്ടത്തിന്റെ കേളികൊട്ട് ഉണര്‍ത്തി മാണിക്കോത്ത് മാണിക്യ മംഗലം പുന്നക്കാല്‍ ഭഗവതിക്ഷേത്രത്തില്‍ കവുങ്ങ് മുറിക്കല്‍ചടങ്ങ് നടന്നു. 150 വര്‍ഷത്തിന് ശേഷമാണ് ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടംനടക്കുന്നത്.

പുന്നക്കാല്‍ ഭഗവതിയുടെയും ഉച്ചൂളിക്കടവത്ത് ഭഗവതിയുടെയും തിരുമുടിക്കാവശ്യമായ കവുങ്ങ് ക്ഷേത്ര കോയ്മയുടെ വെള്ളിക്കോത്തെ പനയന്തട്ട തറവാട്ടില്‍ നിന്നാണ് മുറിച്ചത്. ആചാരവിധിയോടെ ക്ഷേത്രം പെരുങ്കൊല്ലനായ രവി നീലേശ്വരത്തിന്റെ നേതൃത്വത്തിലാണ് കവുങ്ങ്മുറിച്ചത്. നിലംതൊടാത്ത കവുങ്ങില്‍ പുഷ്പഹാരങ്ങള്‍ ചമയിച്ച് കിഴക്കുകരവഴി കാഞ്ഞങ്ങാട് നഗരപ്രദര്‍ക്ഷിണംചെയ്ത് ക്ഷേത്രത്തിലെത്തിച്ചു. ചെണ്ടമേളഘോഷത്തോടെ വിവിധ ക്ഷേത്രങ്ങളിലെ സ്ഥാനികരും വാല്യക്കാരും അകമ്പടിസേവിച്ചു. മൂന്നുപ്രാവശ്യം ക്ഷേത്രപ്രദക്ഷിണം ചെയ്ത് കവുങ്ങുകള്‍ ശ്രീകോവിലില്‍ ഭഗവതിക്ക് കാഴ്ചവെയ്ക്കുകയുംചെയ്തു.

ജില്ലയില്‍ 73,000 പേര്‍ പ്രാഥമിക വിദ്യാഭ്യാസമില്ലാത്തവര്‍

on

ജില്ലയില്‍ 73,000 പേര്‍ പ്രാഥമിക വിദ്യാഭ്യാസമില്ലാത്തവരാണെന്ന് സാക്ഷരതാ മിഷന്‍ സര്‍വേ റിപ്പോര്‍ട്ട്. ജില്ലയിലെ കന്നട മേഖലയിലെ ജനവിഭാഗങ്ങളില്‍ ഭൂരിപക്ഷംപേരും മലയാളമറിയാത്തവരാണെന്നും അവരെയുംകൂടി ഉള്‍പ്പെടുത്തിയതുകൊണ്ടാണ് ഇത്രയധികംപേര്‍ പ്രാഥമിക വിദ്യാഭ്യാസയോഗ്യത ഇല്ലാത്തവരുടെ പട്ടികയില്‍പ്പെട്ടതെന്നും സാക്ഷാരതാ മിഷന്‍ ജില്ലാ കൊ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത്കുമാര്‍ പറഞ്ഞു. ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോത്സവത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

107 കേന്ദ്രങ്ങളിലായി 22,000 പഠിതാക്കള്‍ ഇപ്പോഴുണ്ട്. അടുത്ത രണ്ടുവര്‍ഷംകൊണ്ട് ജില്ലയിലെ മുഴുവന്‍ പേരെയും പ്രാഥമികവിദ്യാഭ്യാസം നേടുന്നവരാക്കി മാറ്റുമെന്നും ജില്ലാ കൊ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു. ഈ വര്‍ഷം 567 പേരാണ് 10-ാം തരം തുല്യതാപഠനത്തിന് തയ്യാറെടുക്കുന്നത്. അജാനൂര്‍, വൊര്‍ക്കാടി, മൊഗ്രാല്‍-പുത്തൂര്‍, വെസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്തുകളില്‍ പ്രേരക്മാരില്ലാത്തതിനാല്‍ സാക്ഷരതാ തുടര്‍പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കൊ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു.

മാണിക്കോത്ത് മഖാം ഉറൂസ് ജനുവരി 26 മുതല്‍ 31വരെ

on

കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ മാണിക്കോത്ത് മഖാം ഉറൂസ് ജനുവരി 26 മുതല്‍ 31വരെ നടക്കും. 26നു പള്ളിക്കര ഖാസി സി.എച്ച് അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചുഴലി മുഹിയുദ്ദീന്‍ മുസ്ലിയാര്‍ പ്രഭാഷണം നടത്തും.
27നു സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ നേതൃത്വത്തില്‍ കൂട്ടപ്രാര്‍ത്ഥന, തുടര്‍ന്ന് ഇസ്ലാമിക കഥാപ്രസംഗം.
28നു കബീര്‍ ഫൈസി ചെറുകാടിന്റെ പ്രഭാഷണം. 29നു ഇബ്രാഹിം മുസ്ലിയാര്‍ (വലിയപള്ളി), 30നു മുഹമ്മദ് അരീക്കല്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
30നു നടക്കുന്ന കൂട്ടപ്രാര്‍ത്ഥനക്ക് കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹാജി ശിഹാബുദ്ദീന്‍ തങ്ങള്‍ നേതൃത്വം നല്‍കും. 31നു അന്നദാനം. .

കാസര്‍ക്കോട്ടെ യാനപാത്രവും ഹമ്മറും - എം എ റഹ്‌മാന്‍

on


കാസര്‍കോടിന്റേത്‌ ഒരു ഓട്ടോമൊബൈല്‍ സംസ്‌കാരമാണ്‌. യാനപാത്രങ്ങളിലൂടെ കടല്‍ സഞ്ചാരം നടത്തിയ സെമിറ്റിക്‌ ജനതയുടെ ഒരു കൈ വഴി കാസര്‍ക്കോട്ടുണ്ട്‌. ഉരു നിര്‍മ്മാണത്തിന്‌ പ്രസിദ്ധമാണ്‌ കാസര്‍ക്കോട്ടെ തളങ്കര. കാസര്‍കോട്‌ നിന്ന്‌ ബോംബെയിലേക്കുളള ജലപാതകള്‍ തകരുന്നത്‌ നാഷണല്‍ ഹൈവേയില്‍ പാലങ്ങള്‍ വരുന്ന അറുപതുകളിലാണ്‌. അതോടെ ഉരുക്കളുടെ യാനം നിന്നു. പതുക്കെ ഗള്‍ഫ്‌ അധിനിവേശം വന്നു 'Camel ഉം Cadillae' എന്ന അറേബ്യന്‍ പ്രയോഗവുമായി. ഗള്‍ഫില്‍ നിന്ന്‌ പുതുപ്പണവുമായി വന്നവര്‍ യാനപാത്രത്തിന്റെ തുടര്‍ച്ചയായി ഓട്ടോമൊബൈലുകളെ കണ്ടു. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഗര്‍ഷോമിലെ നായകന്‍ ഗള്‍ഫില്‍ നിന്ന്‌ തിരിച്ചുവന്ന്‌ കച്ചവടം ചെയ്‌ത്‌ കടത്തില്‍ മുങ്ങി. വീണ്ടും ഗള്‍ഫില്‍ പോകാന്‍ നിര്‍ബന്ധിതനാകുന്ന ഘട്ടത്തില്‍ അയാളിരിക്കുന്ന കട്ടിലിന്റെ രൂപം ഒരു തോണിയുടെതാണ്‌. ``ഒന്നുകില്‍ കച്ചോടം അല്ലെങ്കില്‍ ഓടം'' എന്ന മാപ്പിള ശൈലി ഈ യാനപാത്രസംസ്‌കാരത്തെ കുറിക്കുന്നു. ഓടം പോയപ്പോള്‍ കാറും ബൈക്കും അവരുടെ സഹചാരിയായി. ഗള്‍ഫിലിറങ്ങിയ ഏതു പുതിയ കാറും കാസര്‍ക്കോേട്ടത്തി. അമേരിക്കന്‍ മിലിട്ടറി കാറായ ഹമ്മര്‍ പോലും ഇന്ന്‌ കാസര്‍കോട്ടുണ്ട്‌. ചെറുപ്പക്കാര്‍ മോട്ടോര്‍ ബൈക്കുകളില്ലാതെ പുറത്തിറങ്ങാതെയായി. കുടുംബനാഥന്‍ എപ്പോഴും വിദേശത്തായിരിക്കും. പ്രായപൂര്‍ത്തിയാകാത്ത ആണ്‍മക്കളാണ്‌ മിക്കയിടത്തും വീട്ടുകാര്യങ്ങള്‍ നോക്കുന്നത്‌. മാസാമാസം ഡ്രാഫ്‌റ്റായെത്തുന്ന പണം കൈകാര്യം ചെയ്യുന്നതും അവര്‍ തന്നെ.
ഇരുചക്രവാഹനങ്ങള്‍ അവരുടെ ആവശ്യമായി മാറി. ഇങ്ങനെ ഒരേ തൂവല്‍പക്ഷികളായവര്‍ ഒരു സംഘമായി മാറി. അത്‌ പണാധിപത്യത്തിന്റെ ഒരു പുതിയ സംസ്‌കാരം സൃഷ്‌ടിച്ചു. നിയമത്തെയും പണം കൊണ്ട്‌ കൈക്കലാക്കി. ഇത്തരം സംഘങ്ങള്‍ വിവാഹവീടുകളിലും ഒന്നിച്ചെത്തി. അവര്‍ ഒരേ തരം ഡ്രസ്സുകള്‍ ധരിച്ചു. ഏതോ ഒരു അരക്ഷിതാവസ്ഥ അവരെ ഭരിച്ചു. അതുകൊണ്ടവര്‍ എല്ലായിടത്തും അരക്ഷിതാവസ്ഥാ സൃഷ്‌ടിച്ചു. മറ്റുളളവരാല്‍ ശ്രദ്ധിക്കപ്പെടാനും മറ്റുളളവര്‍ക്കുമേല്‍ കുതിരകയറാനും അവര്‍ ഓരോ വിക്രിയകള്‍ ചെയ്‌തു തുടങ്ങി. എല്ലാ ആഘോഷങ്ങളും അവര്‍ അടിച്ചുപൊളിച്ചു. മത നിയമങ്ങളെ അവര്‍ കാറ്റില്‍ പറത്തി. കല്യാണവീടുകളില്‍ അവര്‍ നുഴഞ്ഞുകയറി. മണവാളനെ റാഗ്‌ ചെയ്‌തു. മണവാളനൊപ്പം ബൈക്ക്‌ റാലി നടത്തിയും പടക്കം പൊട്ടിച്ചും കൃത്രിമ മഞ്ഞുണ്ടാക്കുന്ന അസഹ്യമായ സ്‌പ്രേ അടിച്ചും സദസ്സും മണിയറയും വര്‍ണ്ണപ്പൊടിയില്‍ മുക്കി.
ജീവിതത്തില്‍ അവര്‍ സ്വയം നിര്‍മ്മിച്ചെടുത്ത വിനോദമായിരുന്നു അത്‌. അതിന്‌ ഒരു ലൈസന്‍സും ആവശ്യമില്ലെന്ന്‌ അവര്‍ കരുതി. ഇവര്‍ വാഴുന്ന മേഖലകളെ കീഴടക്കാനാവാതെ മതസ്ഥാപനങ്ങള്‍ തന്നെ ഫത്‌വ ഇറക്കി. എന്നിട്ടും അവര്‍ അടങ്ങിയിരുന്നില്ല. സ്വസമുദായത്തിനും പൊതുസമൂഹത്തിനും ഒരുപോലെ ശല്യമാണിവര്‍. നിയമപാലകരും സമ്മര്‍ദ്ദത്തിന്‌ വഴങ്ങി അവര്‍ക്ക്‌ ഇളവുകള്‍ കൊടുത്തു. ഇപ്പോള്‍ ഇവര്‍ നിയമത്തെയും കൈയിലെടുക്കുന്നു. അവരെ ബഹിഷ്‌ക്കരിക്കാനും തളളിപ്പറയാനുമുളള ആര്‍ജ്ജവം സമുദായം കാണിക്കണം. അവരെ നേരിടുവാനും ശിക്ഷിക്കാനും നിലവിലുളള നിയമങ്ങള്‍ തന്നെ പര്യാപ്‌തമാണ്‌. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകുന്ന ജനാധിപത്യരാഷ്‌ട്രത്തിലാണ്‌ നാം ജീവിക്കുന്നത്‌.
നഗരത്തില്‍ പൊലീസിന്റെ പ്രതിച്ഛായയ്‌ക്കുമുണ്ട്‌ കളങ്കങ്ങള്‍. പിടിച്ചെടുത്ത ചന്ദനതൈലം പിന്നീട്‌ വെളളമായതും, ബ്രൗണ്‍ഷുഗര്‍ പിണ്ണാക്കുപൊടിയായതും, പുലിത്തോല്‍ പശുത്തോലായതും കാസര്‍കോട്ടുകാര്‍ മറന്നിട്ടില്ല. സഫിയകേസില്‍ ഒരു പൊലീസുദ്യോഗസ്ഥന്‍ പ്രതിക്കൂട്ടിലാണ്‌. ഏറ്റവും പുതിയ സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന പതിനഞ്ചുപേര്‍ക്ക്‌ നവംബര്‍ 26-നാണ്‌ കാസര്‍കോട്‌ കോടതി ജാമ്യം അനുവദിച്ചത്‌. ജാമ്യാപേക്ഷ പരഗണിക്കവേ രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ പ്രോഷിക്യൂഷന്‍ കേസ്‌ ഡയറി ഹാജറാക്കിയിരുന്നില്ല. അതുകൊണ്ടാണ്‌ അവര്‍ക്ക്‌ ജാമ്യം കിട്ടിയത്‌. കാസര്‍കോട്‌ സംഭവങ്ങളുമായി ബന്ധപ്പെട്ടിട്ടുളള പ്രധാന രേഖകള്‍ പൊലീസ്‌ മറച്ചുവെക്കുന്നതായി കോടതി വിമര്‍ശിച്ചു. സംഭവത്തിന്റെ എഫ്‌.ഐ.ആര്‍ പോലും കൃത്യമായി എഴുതിയിട്ടില്ലെന്ന്‌ കോടതി ചൂണ്ടികാട്ടി. പൊലീസ്‌ രേഖയില്‍ വര്‍ഗീയച്ചുവയുളള പരാമര്‍ശമുണ്ടായി. ഇപ്പോഴും പ്രതികൂട്ടിലാവുന്നത്‌ പൊലീസാണ്‌.
2009 മെയ്‌ 17-ന്‌ കേരളത്തിന്റെ തെക്കെ അറ്റത്ത്‌ ബീമാപളളി ചെറിയ തുറയില്‍ നടന്ന പൊലീസ്‌ വെടിവെയ്‌പ്പില്‍ ആറുപേരാണ്‌ മരിച്ചത്‌. കേരള പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണത്‌. അതൊരു സമുദായ സംഘര്‍ഷമായിട്ടാണ്‌ ആദ്യം പൊലീസ്‌ പറഞ്ഞത്‌. മാത്രമല്ല അവിടം ജലാറ്റിന്‍ സ്റ്റിക്കുകളുടെയും, സ്‌ഫോടകവസ്‌തുക്കളുടെയും സങ്കേതമായും മുദ്ര കുത്തപ്പെട്ടിരുന്നു. പൊലീസ്‌ തക്കസമയത്ത്‌ ഇടപെട്ടില്ലായിരുന്നെങ്കില്‍ ചെറിയതുറയിലെ ക്രൈസ്‌തവ ദേവാലയവും നൂറുകണക്കിനാളുകളും കത്തിയമരുമായിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു. മയക്കുമരുന്നും ഗുണ്ടാപ്പണിയുമുളള ഒരു സാമൂഹിക വിരുദ്ധന്‍ വരുത്തിവെച്ച ക്രമസമാധാന പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാമായിരുന്നിട്ടും അതൊരു സാമുദായിക സംഘര്‍ഷമായി ചിത്രീകരിക്കപ്പെട്ടു. വെടിയേറ്റ്‌ മരിച്ച ഒരാളുടെ ശവം പൊലീസ്‌ മണപ്പുറത്തുകൂടി വലിച്ചിഴക്കുന്ന ചിത്രം പുറത്തുവന്നതോടെ പൊലീസ്‌ ഭാഷ്യങ്ങളുടെ മറ നീങ്ങി. വ്യവസ്ഥകള്‍ പാലിക്കാതെയുളള പൊലീസിന്റെ വെടിവെയ്‌പ്പിനെ നരഹത്യയായികണ്ട്‌ കേസെടുക്കാന്‍ കൊടുത്ത ഹരജിയില്‍ കൊലക്കുറ്റത്തിന്‌ കേസ്സെടുത്ത്‌ അന്വേഷിക്കാന്‍ തിരുവനന്തപുരം ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ ഉത്തരവിട്ടിരിക്കുകയാണ്‌. കാസര്‍കോട്ടും വ്യവസ്ഥകള്‍ പാലിക്കാതെയുളള വെടിവെയ്‌പ്പാണ്‌ പൊലീസ്‌ നടത്തിയത്‌. അതും ഗണ്‍മാന്റെ കൈയിലെ തോക്കുകൊണ്ട്‌ എസ്‌.പി ജനകൂട്ടത്തിന്‌ നേര്‍ക്ക്‌ നേരിട്ട്‌ വെടിവെയ്‌ക്കുകയായിരുന്നു.
കാസര്‍കോടും ബീമാപളളിയും തമ്മിലുളള സാദൃശ്യങ്ങള്‍ ശ്രദ്ധേയമാണ്‌. അത്‌ രണ്ടും കടല്‍തീരപട്ടണങ്ങള്‍. ബീമാപളളി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കാസര്‍കോട്ടും ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. ക്ലോസ്‌ ലെവിസ്‌ട്രോസ്‌ പറഞ്ഞു: ``കാറ്റാടിയന്ത്രങ്ങള്‍ക്ക്‌ കീഴില്‍ ഒളിഞ്ഞിരിക്കുന്ന ഭീമന്മാരെയാണ്‌ തിരിച്ചറിയേണ്ടത്‌. കാറ്റാടിയന്ത്രത്തെയല്ല.'' കാസര്‍കോടിന്റെ സംഘര്‍ഷാത്മകതയുടെ അപ്രത്യക്ഷതകളില്‍ ഒളിയജണ്ടകളുണ്ട്‌. ആരോ ഇതിനെ

കുളത്തുങ്കാല്‍ കുഞ്ഞഹമ്മദ് വാണിയമ്പാറ (60) നിര്യാതയായി.

on Jan 22, 2010

ചിത്താരി: മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് മരുമകളുടെ വിവാഹം ക്ഷണിച്ച് മടങ്ങവെ പള്ളിക്കമ്മിറ്റി മുന്‍ സെക്രട്ടറി കുഴഞ്ഞ് വീണ് മരിച്ചു. സൗത്ത് ചിത്താരി വാണിയമ്പാറയിലെ കൊളത്തുങ്കാല്‍ കുഞ്ഞഹമ്മദ്(56) ആണ് വടകരയില്‍ വെച്ച് കാറില്‍ യാത്ര ചെയ്യവെ നെഞ്ച് വേദനയെ തുടര്‍ന്ന് കുഴഞ്ഞ് വീണത്. ഉടന്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് സെക്രട്ടറിയായിരുന്ന കുഞ്ഞഹമ്മദ് ഇപ്പോള്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗമാണ്. ഷാര്‍ജ കിംഗ് ഫൈസല്‍ റോഡില്‍ നെജ്റാന്‍ ഗ്രോസറിക്കട നടത്തി വന്ന കുഞ്ഞഹമ്മദ് മൂന്ന് വര്‍ഷമായി നാട്ടിലാണ്. മക്കളാണ് ഇപ്പോള്‍ ഷാര്‍ജയിലെ കട നടത്തുന്നത്. ജനുവരി 21ന് ജ്യേഷ്ഠന്റെ മകളുടെ വിവാഹവും 31ന് സഹോദരിയുടെ മകളുടെ വിവാഹവും നടക്കുന്നതിനാല്‍ ഹൈദരലി ശിഹാബ് തങ്ങളെ ക്ഷണിച്ച് കാറില്‍ മടങ്ങുമ്പോഴാണ് മരണം സംഭവിച്ചത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബര്‍ സിയാറത്തും നടത്തിയ ശേഷമായിരുന്നു മടങ്ങിയത്. ഭാര്യ കുഞ്ഞാമിന. മക്കള്‍: സക്കറിയ, യൂനുസ്(ഇരുവരും ഷാര്‍ജ), മൈമൂന, സൈനബ. മരുമക്കള്‍: മജീദ് ചേറ്റുകുണ്ട്, അസീസ് ചിത്താരി. ഖബറടക്കം സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാമസ്ജിദ് അങ്കണത്തില്‍ നടന്നു. മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, എ. ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എ.പി മുഹമ്മദ് മുസ് ലിയാര്‍ മാണിക്കോത്ത്, ചിത്താരി അബ്ദുല്ല സഅദി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com