കാഞ്ഞങ്ങാട്: ചരിത്രത്തെ തൊട്ടുണര്‍ത്തി പ്രവാസിയുടെ അപൂര്‍വ നാണയ, കറന്‍സികളുടെ ശേഖരണം കൗതുകമാകുന്നു. അജ്മാനിലെ ബിസിനസുകാരനായിരുന്ന നിയാസ് ഹോസ്ദുര്‍ഗാണ് 200ഓളം അപൂര്‍വ നാണയങ്ങളോടൊപ്പം വിവിധ രാജ്യങ്ങളുടെ ചരിത്ര ഓര്‍മകള്‍ പുതുക്കുന്ന കറന്‍സികളും സ്റ്റാമ്പുകളും ശേഖരിച്ചിരിക്കുന്നത്.
1998ലാണ് നിയാസ് നാണയങ്ങളുടെ ശേഖരണം തുടങ്ങിയത്. ബ്രിട്ടീഷ് ഭരണകാലത്തെ ചില്ലി, ഓട്ടമുക്കാല്‍, കാലണ, എട്ടണ, ഒരു രൂപ, അഞ്ച് പൈസ, പത്ത് പൈസ, ഇരുപത് പൈസ നാണയങ്ങളും കനം കൂടിയ പഴയ കാലത്തെ ഉദയസൂര്യന്‍ താമര എന്നീ മുദ്രയുള്ള നാണയങ്ങളും ശേഖരണത്തിലുണ്ട്.
കുവൈത്ത്, ഇറാഖ്, ഇറാന്‍, സൗദി അറേബ്യ, ജോര്‍ദാന്‍, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ലൈബീരിയ, യമന്‍, ബഹ്റൈന്‍, ന്യൂസിലന്‍ഡ്, ഇന്തോനേഷ്യ, ചൈന, കൊറിയ, ഫിലിപ്പൈന്‍സ്, കാനഡ, ഇറ്റാലിയ, മലേഷ്യ, സിംഗപ്പൂര്‍, ആസ്ട്രേലിയ,...