സ്വര്‍ണ്ണ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പോലീസ് വലയിലായി
Shafi Chithari on Jul 30, 2012
കാഞ്ഞങ്ങാട്: കഴിഞ്ഞ പരിശുദ്ധ റംസാന്‍ മാസത്തിലെ ആറാം നോമ്പ് നാളില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ ചിത്താരി ചാമുണ്ഡിക്കുന്നിനടുത്ത ചെമ്മണംകുണ്ടിലെ ആര്‍ വി റുഫീന എന്ന 22 കാരി സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കാന്‍ കാരണമായ സ്വര്‍ണ്ണ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ ഈ വര്‍ഷത്തെ റംസാന്‍ മാസത്തിലെ ആറാം നോമ്പ് നാളില്‍ പോലീസ് വലയിലായി. കുപ്രസിദ്ധ അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരന്‍ മഞ്ചേശ്വരം ലാല്‍ ബാഗില്‍ താമസിക്കുന്ന പൈക്ക, നെല്ലിക്കട്ട ല ക്ഷംവീട് കോളനിയിലെ നവാസിനെ(27)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. (27) കുമ്പള സി ഐ ടി പി രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 6ന് ശനിയാഴ്ച വൈകിട്ട് 6 മണിക്കാണ് കാഞ്ഞങ്ങാട് സ്‌കോളര്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ റുഫീനയെ വീടിനകത്ത് ഫാനില്‍...
അജാനൂര്‍ ചിത്താരി ഹാര്‍ബര്‍ അടുത്ത ബജറ്റില്‍ യാഥാര്‍ത്ഥ്യമാക്കും -മന്ത്രി
Shafi Chithari on Jul 30, 2012
കാഞ്ഞങ്ങാട്: അജാനൂര്‍ ചിത്താരി അഴിമുഖത്തെ ഹാര്‍ബര്‍ അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തി യാഥാര്‍ത്ഥ്യമാക്കുമെന്ന് ഫിഷറീസ് തുറമുഖ-എക്സൈസ് മന്ത്രി കെ. ബാബു പറഞ്ഞു. അജാനൂര്‍ കടപ്പുറത്തെ ഫിഷ് ലാന്‍റിങ്ങ് സെന്‍റര്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഹാര്‍ബറിന്‍റെ മാതൃകാപഠനത്തിനായി പൂനയിലെ സി.ഡബ്ല്യു.ആര്‍.എം.എസിനെ ഏല്‍പ്പിക്കും. ഇതിനുവേണ്ട 18 ലക്ഷം രൂപ സര്‍ക്കാര്‍ ഉടന്‍ കണ്ടെത്തും. പിന്നീട് പരിസ്ഥിതി പഠനം നടത്തും. 75 ശതമാനം കേന്ദ്ര സഹായത്തോടെയായിരിക്കും ഹാര്‍ബര്‍ നിര്‍മ്മിക്കുക. എല്ലാ പഠനങ്ങള്‍ക്ക് ശേഷം പദ്ധതി രൂപരേഖ കേന്ദ്രത്തിന് സമര്‍പ്പിക്കും. ഭവനരഹിതരായ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും വീട് നിര്‍മ്മിച്ചുനല്‍കും. ഒരു വീടിന് രണ്ടരലക്ഷം രൂപ വീതമാണ് ഇതിന് നീക്കിവെക്കുക. നേരത്തെ 11 പഞ്ചായത്തുകളെ മാതൃകാ മത്സ്യഗ്രാമങ്ങളായി...
SYS റമസാന്‍ പ്രഭാഷണ സയ്യിദ് അലി ബാഫഖി തങ്ങളുടെ കൂട്ടുപ്രാര്‍ഥനയോടെ സമാപിച്ചു.
Shafi Chithari on Jul 26, 2012
മുന്തിരി വിളയിച്ചും ഔധസസ്യ കലവറയൊരുക്കിയും വീട്ടമ്മ
Shafi Chithari on Jul 24, 2012
അജാനൂര്‍: മുന്തിരി വിളയിച്ചും ഔധസസ്യത്തിന്‍െറ കലവറയൊരുക്കിയും വീട്ടമ്മ. വടകരമുക്ക് പ്രദേശത്തെ ഫാത്തിമ അബ്ദുല്ലയാണ് വീടിന്‍െറ ടെറസിന് മുകളില്‍ റോസ് മുന്തിരിച്ചെടികള്‍ നട്ട് നൂറുമേനി കൊയ്തും വീട്ടുവളപ്പില്‍ 200ഓളം അപൂര്‍വ ഔധസസ്യങ്ങള്‍ നട്ടുപിടിപ്പിച്ചും ശ്രദ്ധയാകര്‍ഷിക്കുന്നത്.
കൃഷിഭവനുകളില്‍നിന്ന് മുന്തിരിച്ചെടി ശേഖരിച്ചാണ് ഫാത്തിമ വീടിന്‍െറ ടെറസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി തുടങ്ങിയത്. മൂന്നുവര്‍ഷത്തിനകം മുന്തിരി കായ്കള്‍ പിടിച്ചു തുടങ്ങി. ആദ്യ വിളവെടുപ്പില്‍തന്നെ 15 കിലോ മുന്തിരി ലഭിച്ചു. ഇതിനകം ടെറസില്‍ പയറും വെണ്ടയും കൃഷി ചെയ്ത് നൂറുമേനി നേട്ടം കൊയ്തിരുന്നു.
പ്രതികൂല കാലാവസ്ഥ കാരണം മുന്തിരിപ്പഴങ്ങള്‍ കൊഴിഞ്ഞുപോകുന്നുവെന്ന കാര്യത്തില്‍ ഫാത്തിമക്ക് സങ്കടമുണ്ട്. പ്രതിവിധിക്ക് കൃഷി വിദഗ്ധരുമായി ബന്ധപ്പെടാനുള്ള...
പുല്ലൂരിലെ മലബാറി ആട് വളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തനം നിലച്ചു
Shafi Chithari on Jul 24, 2012
അജാനൂര്‍: പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവില്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന ആട് വളര്‍ത്തല്‍ പദ്ധതി നിലച്ചു. ജില്ലാ പഞ്ചായത്തിന്‍െറ മേല്‍നോട്ടത്തില്‍ പുല്ലൂര്‍ സംസ്ഥാന സീഡ് ഫാമില്‍ 2008ല്‍ ആരംഭിച്ച മലബാറി ആട് വളര്‍ത്തല്‍ പദ്ധതിയാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.10 ലക്ഷം രൂപ ചെലവില്‍ ആധുനിക സൗകര്യത്തോടെ കൂട് നിര്‍മിച്ച് 100 മലബാറി ആടുകളെ വയനാട്ടില്‍നിന്ന് കൊണ്ടുവന്ന് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതിയാണ് ഇപ്പോള്‍ നിലച്ചത്. ആടുകളെ പൊതുജനങ്ങള്‍ക്ക് വളര്‍ത്താനും മാംസത്തിനും ലക്ഷ്യംവെച്ചാണ് പദ്ധതി തുടങ്ങിയത്.100 ആടുകളില്‍ ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ 40 ആടുകള്‍ക്ക് ന്യുമോണിയ പോലെയുള്ള രോഗങ്ങള്‍ പിടികൂടി ചത്തു. ഇതോടെ ആട് വളര്‍ത്തല്‍ പദ്ധതി നഷ്ടത്തിലേക്ക് നീങ്ങി. പരിചരണത്തിന് സ്ഥിരം ജീവനക്കാരില്ലാത്തതും പദ്ധതിക്ക് തിരിച്ചടിയായി....
പുതിയ താലൂക്ക് വേണമെന്ന് ആവശ്യം
Shafi Chithari on Jul 24, 2012
കാഞ്ഞങ്ങാട്: കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ വികസനത്തിന് ആക്കം കൂട്ടാന്‍ താലൂക്ക് വിഭജനം അനിവാര്യമാണെന്ന് വികസന ശില്‍പശാല ചൂണ്ടിക്കാട്ടി. ടി.വി. രാജേഷ് എം.എല്‍.എയാണ് ഈ ആവശ്യം ഉന്നയിച്ചത്.ചെറിയ ജില്ലയായ പത്തനംതിട്ടയില്‍ ആറ് താലൂക്കുകള്‍ ഉള്ളപ്പോള്‍ കണ്ണൂരില്‍ മൂന്നും കാസര്‍കോട്ട് രണ്ടും താലൂക്കുകള്‍ മാത്രമാണുള്ളത്. അശാസ്ത്രീയമായ വിഭജനമാണ് താലൂക്കുകളുടെ കാര്യത്തില്‍ ഉണ്ടായത്. ഇതിന് മാറ്റം വേണം. തളിപ്പറമ്പ് താലൂക്കില്‍ 42 വില്ളേജുകളാണു ഉള്ളത്. താലൂക്കുകള്‍ വിഭജിച്ച് പുതിയവ രൂപവത്കരിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു. ജനസംഖ്യാടിസ്ഥാനത്തിലല്ല താലൂക്കുകള്‍ രൂപവത്കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പിലും ഐ.എന്‍.എല്ലിലെ ഇ.കെ.കെ. പടന്നക്കാടും വികസന പരിപ്രേക്ഷ്യം അവതരിപ്പിച്ച പി. കരുണാകരന്‍...
വെള്ളിക്കോത്ത് പൂവാലശല്യം; സംഘര്‍ഷം
Shafi Chithari on Jul 19, 2012
Written By Kvarthakgd on 18 Jul 2012 | 3:17 PM
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയെ പെരളത്ത് സ്വകാര്യ സ്ഥാപനം നടത്തുന്ന രാവണീശ്വരം പാണംന്തോട് സ്വദേശിയും ഊരിചുറ്റാനിറങ്ങിയെന്ന് പറയപ്പെടുന്ന സംഭവം വെള്ളിക്കോത്ത് രണ്ടിടങ്ങളില്‍ ചൊവ്വാഴ്ച വൈകിട്ട് സംഘര്‍ഷത്തിനിടയാക്കി.പെണ്‍കുട്ടിയെയും കൂട്ടി പറശ്ശിനിക്കടവിലേക്ക് പോയെന്ന് പറയപ്പെടുന്ന പാണംന്തോട് സ്വദേശിയായ യുവാവിനെ കഴിഞ്ഞ ദിവസം വെള്ളിക്കോത്ത് ചിലര്‍ കൈയ്യേറ്റം ചെയ്തിരുന്നു. ഇതിന് പകരം ചോദിക്കാന്‍ ചൊവ്വാഴ്ച വൈകിട്ട് പെരളത്തുനിന്ന് ഇതെ യുവാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം വെള്ളിക്കോത്ത് എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. അജാനൂര്‍ വില്ലേജ് ഓഫീസിനടുത്ത് ഈ സംഘവും നാട്ടുകാരും വാക്കേറ്റമുണ്ടായി.പിന്നീട്...
ചിത്താരി ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ സീറ്റൊഴിവ്
Shafi Chithari on Jul 18, 2012
ഹഡ്കോ വായ്പയായി; അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡിന് ശാപമോക്ഷമാകുന്നു
Shafi Chithari on Jul 15, 2012
കാഞ്ഞങ്ങാട്: അനിശ്ചിതത്വത്തിലായിരുന്ന അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡിന് ശാപമോക്ഷമാകുന്നു. ഹഡ്കോയില്‍നിന്ന് അഞ്ചുകോടി രൂപ വായ്പ അനുവദിച്ചതോടെ നഗരസഭയുടെ ഈ സ്വപ്ന പദ്ധതി പൂര്‍ത്തിയാകുമെന്ന പ്രതീക്ഷ തളിര്‍ത്തിരിക്കുകയാണ്.എത്ര പണിതിട്ടും പണിതീരാത്ത അവസ്ഥയിലായിരുന്നു നഗരസഭയുടെ പുതിയ ബസ്സ്റ്റാന്‍ഡ്. നിര്‍മാണം തുടങ്ങി അഞ്ചുവര്‍ഷം പിന്നിട്ടപ്പോഴും ബസ്സ്റ്റാന്‍ഡ് യാഥാര്‍ഥ്യമായില്ല. സാമ്പത്തിക പ്രതിസന്ധിയും സാങ്കേതിക തടസ്സങ്ങളും നിര്‍മാണം ഇഴഞ്ഞുനീങ്ങാനിടയാക്കി. ഒടുവില്‍, നിര്‍മാണം പൂര്‍ണമായും നിലച്ച മട്ടിലുമായി.2007 ജനുവരി 23ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 1998ല്‍ വി. ഗോപി നഗരസഭാ ചെയര്‍മാനായിരിക്കെയാണ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങിയത്.അഞ്ചര ഏക്കര്‍ സ്ഥലത്താണ് ബസ്സ്റ്റാന്‍ഡ് നിര്‍മാണം....
കാസര്‍കോടിന്‍െറ വികസനത്തിന് രൂപരേഖയുമായി ശില്‍പശാല
Shafi Chithari on Jul 15, 2012
കാഞ്ഞങ്ങാട്: ജില്ലയുടെയും പാര്‍ലമെന്‍റ് മണ്ഡലത്തിന്‍െറയും വികസനക്കുതിപ്പിന് വേഗതയേറ്റാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച വികസന ശില്‍പശാല കാഞ്ഞങ്ങാട്ട് നടന്നു. 25 വര്‍ഷത്തെ വികസനം മുന്നില്‍കണ്ട് ‘വിഷന്‍ 2037’ സമഗ്ര വികസന രേഖ തയാറാക്കുന്നതിന്‍െറ ഭാഗമായാണ് ശില്‍പശാല നടത്തിയത്.
കാസര്‍കോട് മണ്ഡലത്തിന്‍െറ വികസന പ്രശ്നങ്ങളും പരിമിതികളും ശില്‍പശാല വിലയിരുത്തി. നേരത്തേ തയാറാക്കിയ കരട് വികസന പരിപ്രേക്ഷ്യ രേഖ ഇതിനായി പ്രതിനിധികള്‍ക്ക് നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പാര്‍ലമെന്‍റ് മണ്ഡലത്തിന്‍െറ വികസന മേഖലയിലെ കിതപ്പും കുതിപ്പും പരിശോധിച്ചത്. നാടിന്‍െറ വിഭവ സമ്പത്തും പ്രകൃതി സാധ്യതയും മനുഷ്യശേഷിയും സാംസ്കാരിക പൈതൃകവും ഒത്തിണങ്ങിയ ജനകീയ പദ്ധതി രൂപവത്കരണത്തിനുള്ള വേദിയായി ശില്‍പശാല.
സ്വാതന്ത്ര്യസമര സേനാനി കെ. മാധവന്‍, കാര്‍ഷിക...
കോട്ടച്ചേരി മേല്‍പാലം: ജനകീയ സമര പ്രക്ഷോഭ കണ്‍വെന്‍ഷന്‍ 15ന്
Shafi Chithari on Jul 15, 2012
കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വേ മേല്‍പാലം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര പ്രക്ഷോഭം തുടങ്ങുന്നു. ഇതിന്‍െറ ഭാഗമായി ജനകീയ സമര പ്രക്ഷോഭ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.
ജൂലൈ 15ന് വൈകീട്ട് നാലിന് ആവിക്കര എ.എല്‍.പി സ്കൂളിലാണ് തീരദേശ വികസന സമിതിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. മേല്‍പാല നിര്‍മാണത്തിനായുള്ള ആക്ഷന്‍ കമ്മിറ്റി രൂപവത്കരണവും തുടര്‍ന്നുള്ള പ്രക്ഷോഭ പരിപാടികള്‍ തയാറാക്കലുമാണ് കണ്‍വെന്‍ഷന്‍െറ മുഖ്യ അജണ്ട.കാല്‍നൂറ്റാണ്ട് കാലത്തിലേറെയായി കാഞ്ഞങ്ങാട്ടെ ജനങ്ങള്‍ ഒന്നടങ്കം മുറവിളി കൂട്ടിവരുന്ന സ്വപ്ന പദ്ധതിയാണ് കോട്ടച്ചേരി റെയില്‍വേ മേല്‍പാലം. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, അജാനൂര്‍ പഞ്ചായത്തിന്‍െറ തീരപ്രദേശങ്ങളിലെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ഏറെ ഉപകാരം ലഭിക്കുന്നതും തീരപ്രദേശങ്ങളോടൊപ്പം...
വേരുകള്‍തേടി കടലിനക്കരെനിന്ന് നൂറുല്‍ ഹസന്‍
Shafi Chithari on Jul 14, 2012
മലപ്പുറം: മാമലകള്‍ക്കപ്പുറത്ത് മലയാളമെന്നൊരു നാടുണ്ടെന്ന് മുഹമ്മദ് നൂറുല്‍ ഹസന്‍ അറിഞ്ഞത് വല്യുമ്മ ഹലീമ പറഞ്ഞ കഥകളിലൂടെയാണ്. കേട്ടതെല്ലാം മുത്തശ്ശിക്കഥയായി തള്ളിക്കളയാന്‍ ഹസന്‍ തയ്യാറായില്ല. അതൊരു യാത്രയ്ക്ക് പ്രചോദനമായി; സ്വന്തം വേരുകള്‍ തേടിയുള്ള യാത്ര. മലപ്പുറത്ത് നടക്കുന്ന ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ ഓസ്ട്രേലിയയില്‍നിന്ന് പുറപ്പെട്ട നൂറുല്‍ ഹസന്‍ ഫിജിയില്‍ താമസിക്കുന്ന പൂര്‍വികരെ സംബന്ധിച്ച രേഖകളും ഒപ്പം കരുതിയിട്ടുണ്ട്. 1912ലാണ് നൂറുല്‍ ഹസന്റെ ബാപ്പയുടെ ഉപ്പൂപ്പ അന്ത്രുവെന്ന അബ്ദുറഹിമാന്‍ കോഴിക്കോട് വരക്കലില്‍നിന്ന് ഭാര്യ അയിസായിയോടൊപ്പം തൊഴില്‍തേടി ഫിജിയിലേക്ക് കപ്പല്‍ കയറിയത്. നാട്ടിലെ നൂറുകണക്കിന് തൊഴില്‍രഹിതരായ ചെറുപ്പക്കാരും ഇവരോടൊപ്പമുണ്ടായിരുന്നു. ഇന്ത്യയില്‍ തമ്പടിച്ചിരുന്ന ചില ബ്രിട്ടീഷുകാരാണ് ഇവരെ ഫിജിയിലേക്ക്...
ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് യുവാവ് മരിച്ചു
Shafi Chithari on Jul 2, 2012
ബേക്കല്‍ : ഇനോവ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കീഴൂരിലെ പരേതനായ കെ.എച്ച് അബ്ദുല്ലയുടെ മകന്‍ യൂസഫ് (21) ആണ് മരിച്ചത്. ഉദുമ പളളത്ത് ഞായറാഴ്ച രാത്രി 12 മണിയോടെയാണ് യൂസഫ് സഞ്ചരിച്ചിരുന്ന കെ .എല്‍ 14 ജി 7000 ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. പിറകെ വന്ന വാഹനത്തിലുളളവര്‍ ഗുരുതരമായി പരിക്കേററ യൂസഫിനെ ഉടന്‍ ഉദുമ നഴ്‌സിംങ്ങ് ഹോമില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെമ്മനാട്ടെ മുഹമ്മദ് കുഞ്ഞിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ബന്ധുക്കളെ പളളിക്കരയില്‍ കൊണ്ടുവിട്ട് തിരിച്ചു വരുമ്പോഴാണ് അപകടം. ബീഫാത്തിമ്മയാണ് മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി (ദുബൈ), കാസിം, അബ്ദുല്‍ഖാദര്‍, അബ്ദുല്‍ റഹിമാന്‍, ആയിഷ അബ്ദുല്ല, നഫീസ അബ്ദുല്‍റഹിമാന്‍, സൈനബ മുസ്തഫ, ഖമറുന്നിസ അന്‍സാര്‍, ഫരീദ. യുവാവിന്റെ അപകടമരണത്തിന്...
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com