
മാണിക്കോത്ത് മുസ്ലിം ജമാ അത്ത് മുന്‍ പ്രസിഡണ്‍ട് കെ.എം. അസൈനാര്‍ ഹാജി അന്തരിച്ചു
Shafi Chithari on Jun 30, 2012
കാഞ്ഞങ്ങാട് മരണ വാര്‍ത്തക റിപ്പോര്‍ട്ടിലും പത്രപ്പോര്
Shafi Chithari on Jun 30, 2012
ഷെരീഫിന്റെ ചോരയിലും പത്രത്തിന് കച്ചവടക്കണ്ണ് -
അജാനൂര്‍: ഷാര്‍ജ റോള മാര്‍ക്കറ്റില്‍ അല്‍ - ഖുറൈര്‍ മാളിലെ കച്ചവട സ്ഥാപനത്തില്‍ പാക്ക് വംശജരായ ആക്രമികളുടെ കഠാര കുത്തേറ്റ് മരിച്ച നോര്‍ത്ത് ചിത്താരി ചാമുണ്ഡിക്കുന്നിലെ സി എം മുഹമ്മദ് ഷെരീഫ് എന്ന ഹതഭാഗ്യനായ ചെറുപ്പക്കാരന്റെ ദാരുണ മരണത്തിലും കാഞ്ഞങ്ങാട്ടെ സായാഹ്നപത്രം മുതലെടുപ്പ് തുടങ്ങി. ഷെരീഫിന്റെ മരണത്തിനിടയാക്കിയ സംഭവത്തെ കഥകളും, കല്ല് വെച്ച നുണകളുമാക്കി പത്രം ഓരോ ദിവസവും, അച്ചടിച്ചു പുറത്ത് വിടുന്ന വാര്‍ത്തകള്‍ സ്‌നേഹനിധിയായ മകനെ നഷ്ടപ്പെട്ട് വേദന പൂണ്ട ഹൃദയവുമായി കഴിയുന്ന ഒരു കുടുംബത്തിന്റെ ഇനിയും കണ്ണീരുണങ്ങാത്ത നെഞ്ചകത്തിലേക്ക് വീണ്ടും കഠാരകുത്തിയിറക്കുന്നത് പോലെയാണ്. ഷെരീഫ് ഷാര്‍ജയിലെ സ്വന്തം സ്ഥാപനമായ റിഫ ഇലക്‌ട്രോണിക്‌സില്‍ കൊല്ലപ്പെടുന്നത് ജൂണ്‍21 ശനിയാഴ്ചയാണ്....
പ്രഭാകരന്‍ കമ്മീഷന്‍ ഞായറാഴ്ച എത്തുന്നു; കാസര്‍കോട് വികസന പ്രതീക്ഷയില്‍
Shafi Chithari on Jun 30, 2012
കൂളിക്കാട് അസൈനാര്‍ ഹാജി നിര്യാതനായി
Shafi Chithari on Jun 28, 2012
കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയിലെ കൂളിക്കാട് എം. അസൈനാര്‍ ഹാജി (65) ഇന്ന് (വ്യാഴം) ഉച്ച തിരിഞ്ഞ് നിര്യാതനായി. നെഞ്ച് വേദനയെ തുടര്ന്ന്b കാങ്ങങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്ഘ കാലം ഷാര്ജങയില്‍ ജോലിചെയ്തിരുന്നു. പ്രവാസി ജീവിതം മതിയാക്കി നാട്ടില്‍ കച്ചവടം നടത്തിയിരുന്നു.
പരേതനായ മാണിക്കോത്തെ അബ്ദുല്‍ റഹ്മാന്റെുയും ഫാത്തിമയുടെയും മകനാണ്.
പരേതനായ കൂളിക്കാട് അബ്ദുല്ഖാദറിന്റെയും കുഞ്ഞായ്മ ഹജ്ജുമ്മയുടെയും മകള്‍ സൈനബിയാണ് ഭാര്യ.
മുഹമ്മദ് കുഞ്ഞി, അഷ്‌റഫ്, അസീസ് (ഷാര്ജ്)സുഹറ, എന്നിവര്‍ മക്കളാണ്. മേല്പ്പണറമ്പിലെ ഹംസ മരുമകന്‍.
മയ്യിത്ത് നാളെ(വെള്ളിയാഴ്ച)രാവിലെ 11 മണിക്ക് സൗത്ത് ചിത്താരി ഹൈദറൂസ് ജുമാ മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ മറവു ചെയ്യും.&nb...
ആക്രോശത്തോടെ അക്രമികള്‍; നടുക്കത്തോടെ വ്യാപാരികള്‍
Shafi Chithari on Jun 25, 2012
കുത്തേറ്റ ഖലീല്‍ മാട്ടുമ്മല്‍ റോളയിലെ താമസ സ്ഥലത്ത് ‘‘‘മനോരമ”യോട് സംഭവം വിവരിക്കുന്നു.
മലയാളി വ്യാപാരി കുത്തേറ്റു മരിച്ച സംഭവം: 20 പേര്‍ അറസ്റ്റില്‍
ഷാര്‍ജ . ആക്രോശത്തോടെയെത്തി മലയാളികളെ കുത്തിവീഴ്ത്തിയ അക്രമിസംഘത്തിനു മുന്നില്‍ മാര്‍ക്കറ്റ് ഒന്നടങ്കം നടുങ്ങിനിന്നു. ബഹളത്തിനിടെ അടിയുടെ ശബ്ദവും കൂട്ടക്കരച്ചിലും കേട്ട് എല്ലാവരും കടയിലേക്ക് ഒാടിയെത്തിയപ്പോള്‍ കുത്തേറ്റു പിടയുകയായിരുന്നു നാലുപേരും. കടയിലെ സാധനങ്ങളിലും തറയിലും ചോരയൊഴുകി.
മുഹമ്മദ് ഷെരീഫിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ചിത്താരി മുക്കൂട് ചേറ്റുകുണ്ട് സ്വദേശി ഖലീല്‍ മാട്ടുമ്മലിനും സഹോദരന്‍ നൂറുദ്ദീനും കുത്തേറ്റത്. വ്യാപാരികളായ ഇവര്‍ കച്ചവടത്തിരക്കിലായിരുന്നപ്പോള്‍ ബഹളവും നിലവിളിയും കേട്ട് ഒാടിയെത്തുകയായിരുന്നു. മുഹമ്മദ് ഷെരീഫിനെയും സഹോദരിയുടെ മകന്‍ നിസാമിനെയും...
കാഞ്ഞങ്ങാട്ടെ മാലിന്യപ്രശ്‌നം: നീക്കം ചെയ്യാനുള്ള കരാര്‍ നഗരസഭാ റദ്ദ് ചെയ്യും
Shafi Chithari on Jun 23, 2012
കാഞ്ഞങ്ങാട്: നഗരസഭ ചെമ്മട്ടംബയല്‍ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നഗരസഭാ നല്‍കിയ കരാര്‍ തിങ്കളാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗം റദ്ദ് ചെയ്യാന്‍ സാധ്യത. ജൂണ്‍ 16ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം കരാര്‍ റദ്ദ് ചെയ്യുവാനും കാരറുകാരന് നല്‍കിയ പണം തിരിച്ച് പിടിക്കുവാനും നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു.
2011 ജൂണ്‍ 26നാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ 15 ലക്ഷം രൂപയ്ക്ക് നഗരസഭാ കരാര്‍ നല്‍കിയത്. വിവിധ ഘട്ടങ്ങളിലായി മാലിന്യം നീക്കം ചെയ്തിരുന്നുവെങ്കിലും പൂര്‍ണമായും നീക്കം ചെയ്യാന്‍ കരാറുകാരന് കഴിഞ്ഞിരുന്നില്ല. അതിനിടെ കരാര്‍ തുകയുടെ പകുതിയോളം നഗരസഭാ കരാറുകാരന് നല്‍കിയിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധികകം മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെന്നും വര്‍ഷക്കാലമായാല്‍ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ്...
ഓംലെറ്റിന് 20, ആവോലി പൊരിച്ചതിന് 70, ബിരിയാണിക്ക് 90; ഹോട്ടല്‍ ഭക്ഷണം പൊള്ളുന്നു 1
Shafi Chithari on Jun 23, 2012
കാഞ്ഞങ്ങാട്: മുട്ടയുടെയും ഇറച്ചിയുടെയും മീനിന്റെയും വിലയിലുണ്ടായ കുതിച്ചുകയറ്റം ഹോട്ടലുകളിലെ ഭക്ഷണ നിരക്കുകളെ കത്തിക്കുന്നു. ഹോട്ടലുകളില്‍ കയറിയാല്‍ കീശ കാലിയാകുന്നതറിയില്ല. പിടിച്ചുനില്‍ക്കാനാകാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഹോട്ടല്‍ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഇന്നത്തെ വിപണിയിലെ വിലനിലവാരം അനുസരിച്ച് ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂട്ടാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ഹോട്ടല്‍ ഉടമകളുടെ വാദം.
നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കിടയാക്കിയത്. ചായക്ക് കാഞ്ഞങ്ങാട്ടെ ഹോട്ടലുകളില്‍ 6 രൂപയാണ് വില. വിത്തൗട്ട് ചായക്കും കട്ടന്‍ചായക്കും 5 രൂപ. കാപ്പിക്കാകട്ടെ 7 രൂപ. എണ്ണപലഹാരങ്ങള്‍ക്കും പൊറോട്ടക്കും ഇഡ്‌ലിക്കും ചപ്പാത്തിക്കും ദോശക്കും ഒരേ വില 6 രൂപ.
അധികമൊന്നും വിഭവമില്ലാത്ത വെജിറ്റേറിയന്‍...
കാഞ്ഞങ്ങാട്ട് ക്യാന്‍സര്‍ കെയര്‍ സെന്റര്‍
Shafi Chithari on Jun 21, 2012
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ക്യാന്‍സര്‍ കെയര്‍ സെന്ററുകള്‍ തുടങ്ങും. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്ട് പ്രവര്‍ത്തിക്കുന്ന ജില്ലാശുപത്രിയോടനുബ ന്ധിച്ചായിരിക്കും ആധുനിക സംവിധാനവും സജ്ജീകരണങ്ങളുമുള്ള ക്യാന്‍സര്‍ കെയര്‍ സെ ന്റര്‍ പ്രവര്‍ത്തിക്കുക. കാസര്‍കോടിന് പുറമെ വയനാട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, കൊല്ലം എന്നീ ജില്ലകളിലും പുതുതായി ക്യാ ന്‍സര്‍ കെയര്‍ സെന്റര്‍ തുടങ്ങും. വിദൂര സ്ഥലങ്ങളില്‍ നിന്ന് തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലേക്കും മറ്റും ക്യാന്‍സര്‍ ചികിത്സക്കായി എത്തുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ് സര്‍ക്കാറിന്റെ ഈ തീരുമാനം. മെഡിക്കല്‍ കോളേജുകളോ ക്യാന്‍സര്‍ സെന്ററുകളോ ഇല്ലാത്ത എല്ലാ ജില്ലകളിലും ക്യാന്‍സര്‍ കെയര്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു....
ആണ്ട്‌നേര്‍ച്ചയും ജലാലിയ വാര്‍ഷികവും
Shafi Chithari on Jun 19, 2012
കാഞ്ഞങ്ങാട്: മാണിക്കോത്ത് മര്‍ഹൂം സയ്യിദ് മുഹമ്മദ്ഹാജി അല്‍ഹാദിയുടെ ആണ്ട് നേര്‍ച്ചയും ജലാലിയ വാര്‍ഷികവും ജൂണ്‍ 15 ന് നടക്കും. 15 ന് ജുമാനിസ്‌ക്കാരാനന്തരം ഖബര്‍ സിയാറത്തിന് വളപട്ടണം ഖാസി സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ നേതൃത്വംനല്‍കും. വൈകുന്നേരം മൂന്നു മണിക്ക് ഖതമുല്‍ ഖുര്‍ആന്‍ ദുആക്ക് പാണക്കാട് സയ്യിദ് ഫള്‌ലു ശിഹാബ് തങ്ങള്‍ നേതൃത്വംനല്‍കും. അസര്‍ നിസ്‌കാരാനന്തരം ജലാലിയ റാത്തീബ് ദുആക്ക് സയ്യിദ് ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. മഗരീബ് നിസ്‌കാരാനന്തരം സ്വലാത്ത് മജ്‌ലിസ് നടക്കും. പൈക്ക ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. അത്തിപറ്റ മുഹ്‌യദ്ദീന്‍ കുട്ടിമുസ്ല്യാര്‍ മലപ്പുറം സ്വലാത്തിന് നേതൃത്വംനല്‍കും. ആലിക്കുഞ്ഞ് മുസ്‌ലിയാര്‍ ഉദ്‌ബോധനം നടത്തു...
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് 23ന് ചിത്താരിയില്‍
Shafi Chithari on Jun 10, 2012
കാസര്‍കോട്: സംഘടനയുടെ അടുത്ത ആറുമാസത്തെ കര്‍മപദ്ധതിക്ക് അന്തിമരൂപം നല്‍കുന്നതിനായി എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഈമാസം 23ന് ചിത്താരി സുന്നി സെന്ററില്‍ നടത്താന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
യൂനിറ്റുകളില്‍ നടക്കുന്ന പള്ളിക്കൂടം ക്യാമ്പ്, പഞ്ചായത്ത് തല ക്യാമ്പുകള്‍, മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍, സാന്ത്വനം എന്നിവ സംബന്ധമായി ചര്‍ച്ച നടക്കും. എസ് വൈ എസ് ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങള്‍ക്കു പുറമെ ജില്ലയിലെ ഒമ്പത് മേഖലകളിലെ ഭാരവാഹികളും സംബന്ധിക്കും. സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് ട്രെയിനിമാര്‍ നേതൃത്വം നല്‍കും.
സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, അബ്ദുല്‍ ഹമീദ് മൗലവി ആലപാടി,...
ജില്ലയില്‍ 4394 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി നടത്തും
Shafi Chithari on Jun 7, 2012
കാസര്‍കോട്:ജില്ലയില്‍ ഇത്തവണ ഒന്നാം വിളയായി 4394 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ഇറക്കും. ഇതില്‍ ചില സ്ഥലങ്ങളില്‍ ഇപ്പോള്‍ കൃഷി തുടങ്ങി കഴിഞ്ഞു. എന്നാല്‍ മറ്റിടങ്ങളില്‍ കൃഷിയിറക്കാന്‍ തുടങ്ങുന്നതേയുള്ളൂ.
ജില്ലയില്‍ ആറ് ബ്ലോക്കുണ്ടെങ്കിലും പഴയ ബ്ലോക്കടിസ്ഥാനത്തില്‍ നാല് ബ്ലോക്കുകളായാണ് കൃഷി ഇറക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ ബ്ലോക്ക് തലത്തിലാണ് കൃഷി. ചിലയിടങ്ങളില്‍ മാത്രമാണ് ഞാറുനടല്‍ തുടങ്ങിയിട്ടുള്ളത്. മഴ വൈകിയതിനാലാണ് ഇത്തവണ കൃഷി തുടങ്ങാന്‍ വൈകിയതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ കര്‍ഷകര്‍ പലരും അവരുടേതായ രീതിയില്‍ നഴ്‌സറി തയ്യാറാക്കിയിട്ടുണ്ട്.ഉമ, ജ്യോതി, ഐശ്വര്യ, ആതിര തുടങ്ങിയ നെല്‍വിത്തിനങ്ങളാണ് അധികൃതര്‍ നല്‍കുന്നത്. ഇതിന് പുറമെ കര്‍ഷകര്‍ തങ്ങളുടെ കൈയിലുള്ള വ്യത്യസ്തയിനം വിത്തുകളും കൃഷിക്ക്...
ഓര്‍മകള്‍ക്കായി വൃക്ഷത്തൈ നട്ട് അവര്‍ പടിയിറങ്ങി
KAREEM KALLAR on Jun 7, 2012
കാഞ്ഞങ്ങാട്: സേവനാത്മക പ്രവര്‍ത്തനത്തിെന്റ നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍ പടിയിറങ്ങുമ്പോള്‍ അവര്‍ നട്ട വൃക്ഷത്തൈകള്‍ ഓര്‍മകളിലേക്കൊരു ഓട്ടോഗ്രാഫായി. ഹൊസ്ദുര്‍ഗ് എകൈ്‌സസ് ഇന്‍സ്‌പെക്ടര്‍ കെ.കൃഷ്ണനും ഹൊസ്ദുര്‍ഗ് എകൈ്‌സസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.കരുണാകരനുമാണ് പിരിഞ്ഞ് പോകുന്നതിന് മുമ്പ് ഓഫീസ് പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടത്. യാത്രയയപ്പ് യോഗത്തില്‍ എകൈ്‌സസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് ബി. നായര്‍ അധ്യക്ഷനായി. ജോയി ജോസഫ്, രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രിവന്റീവ് ഓഫീസര്‍ എം.രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു....
പെരിയ പോളിടെക്‌നിക്കില്‍ സായാഹ്ന ഡിപ്ലോമ കോഴ്‌സ്
Shafi Chithari on Jun 7, 2012
കാസര്‍കോട് :പെരിയ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ കോഴ്‌സ് ഈവനിങ് പ്രോഗ്രാമിലേക്ക് പ്രവേശന നടപടികള്‍ ആരംഭിച്ചു. www.polyadmission.org എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഡൗണ്‍ലോഡ് ചെയ്യം. അപേക്ഷ നിശ്ചിത തുക രജിസ്‌ട്രേഷന്‍ ഫീസടച്ച് പോളിടെക്‌നിക് കോളേജില്‍ ജൂണ്‍ 18നകം എത്തിക്കണം. പ്രവേശന സഹായത്തിനായി പോളിടെക്‌നിക്കുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. ഫോണ്‍:04672-23402...
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com