രാവണീശ്വരത്ത് വയനാട്ട് കുലവന്‍ തെയ്യംകെട്ട് 25 മുതല്‍

on Apr 24, 2012

കാഞ്ഞങ്ങാട്: രാവണീശ്വരം കളരിക്കാല്‍ മുളവന്നൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാര വീടായ കളരിക്കാല്‍ അമ്പലത്തുകാട് തറവാട്ടില്‍ വയനാട്ട് കുലവന്‍ തെയ്യംകെട്ട് ഉത്സവം 25 ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25 ന് പുലര്‍ച്ചെ കുറത്തിയമ്മ, പടിഞ്ഞാറ്റ ചാമുണ്ടി, വിഷ്ണുമൂര്‍ത്തി, കാലിച്ചാന്‍ തെയ്യം അരങ്ങിലെത്തും. തുടര്‍ന്ന് വയനാട്ട് കുലവന്‍ തെയ്യം കൂടല്‍ ചടങ്ങ് 26 ന് വിവിധ തെയ്യങ്ങളോടൊപ്പം വയനാട്ട് കുലവന്‍ തെയ്യത്തിന്റെ വെള്ളാട്ട് നടക്കും. പത്രസമ്മേളനത്തില്‍ എം.ബാലകൃഷ്ണന്‍ നമ്പ്യാര്‍, പി.കുഞ്ഞിരാമന്‍, കെ.ആണ്ടി, കെവി. സുനില്‍കുമാര്‍, കുമാരന്‍ കുന്നുമ്മല്‍, പി.വി. മുകുന്ദന്‍, പി. ശശിധരന്‍ സംബന്ധിച്...

കാസര്‍കോട്ടു നിന്ന് ബോളിവുഡിലേക്ക് ഒരു താരം

on Apr 23, 2012

കാസര്‍കോട്ടു നിന്ന് ബോളിവുഡിലേക്ക് ഒരു താരം 23 Apr 2012 മുംബൈ: കാസര്‍കോട്ടു നിന്ന് ബോളിവുഡിലേക്ക് പുതിയ താരം. കാസര്‍കോട് ഉദുമ കാപ്പില്‍ സ്വദേശി മുഹമ്മദ് കുഞ്ഞി കാപ്പില്‍ എന്ന കാപ്പില്‍ഖാന്‍ ആണ് ബോളിവുഡിലെത്തുന്നത്. തികച്ചും യാദൃച്ഛികമായാണ് കാപ്പില്‍ ഖാന്റെ രംഗപ്രവേശം. മുകേഷ് അഗര്‍വാള്‍ സംവിധാനം ചെയ്യുന്ന പി.വി.ആര്‍ പ്രൊഡക്ഷന്‍സിന്റെ മുജെ രംഗ് ദേ എന്ന ചിത്രത്തില്‍ നായകനെ തേടുന്ന സമയത്താണ് നിര്‍മാതാവായ രാകേഷ് വാല തന്റെ സുഹൃത്തായ കാപ്പില്‍ ഖാന്റെ പേര് നിര്‍ദേശിക്കുന്നത്. അങ്ങനെയാണ് ഈ മലയാളിക്ക് മുന്നില്‍ ബോളിവുഡിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കുന്നത്. കാപ്പില്‍ഖാന്‍ എന്ന ബോളിവുഡിലെ കെ.കെ. ഉദുമ സ്വദേശിയാണെങ്കിലും പഠിച്ചു വളര്‍ന്നത് അബുദാബിയിലും മുംബൈയിലുമാണ്. സിംഗപ്പുര്‍ പൗരനും വ്യവസായിയുമായ കെ.ബി.അബ്ദുറഹിമാന്‍ ഹാജിയുടെ...

കേരളയാത്രക്ക് കാഞ്ഞങ്ങാട്ട് നല്‍കിയ പ്രഥമ സ്വീകരണം അവിസ്മരണീയമായി.

on Apr 14, 2012

കാഞ്ഞങ്ങാട്: മനുഷ്യത്വം മരവിച്ച ആധുനിക സമൂഹത്തിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ മാനവികതയുടെ സ്‌നേഹഗാഥയുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഇന്നലെ കാസര്‍കോട്ടുനിന്നും ആരംഭിച്ച കേരളയാത്രക്ക് വൈകിട്ട് കാഞ്ഞങ്ങാട്ട് നല്‍കിയ പ്രഥമ...

ചിത്താരിയ്ക് ചരിത്രനിയോഗം, കേരള യാത്രയുടെ പ്രഥമ സ്വീകരണത്തിനു ചിത്താരിയില്‍ നിന്നും തുടക്കം.

on Apr 12, 2012

പ്രഥമ സ്വീകരണത്തിനു കാഞ്ഞങ്ങാട്ടേക്ക് യാത്ര പൊകുന്ന കേരള യാത്രയ്ക് ചിത്താരിയില്‍ ഉച്ചഭക്ഷണത്തിനും നമസ്കാരത്തിനുമുള്ള സൌകര്യം ഒരുക്കി യാത്രാ നായകന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലി യാരും യാത്രയിലെ സ്ഥിരം അംഗങ്ങളായ നേതാക്കളും തിരഞ്ഞെടുക്കപ്പെട്ട...

കാന്തപുരത്തിന്റെ കേരളയാത്ര പ്രഥമ സ്വീകരണത്തിന് കാഞ്ഞങ്ങാട് ഒരുങ്ങി

on Apr 10, 2012

കാഞ്ഞങ്ങാട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശവുമായി ഈമാസം 12ന് കാസര്‍കോട്ടുനിന്നും പ്രയാണമാരംഭിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രക്ക് ജില്ലയില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നല്‍കുന്ന സ്വീകരണം ഐതിഹാസികമാക്കാന്‍ അതിവിപുലമായ ഒരുക്കങ്ങള്‍....

അതിഞ്ഞാല്‍ റോഡരികിലെ മാലിന്യം യാത്രക്കാര്‍ക്ക് ദുരിതം

on Apr 10, 2012

അജാനൂര്‍: പൊതു റോഡരികില്‍ മാലിന്യം തള്ളുന്നത് ദുരിതമാകുന്നു. അതിഞ്ഞാല്‍ ഗവ. മാപ്പിള എല്‍.പി സ്കൂള്‍ റോഡിന്‍െറ വലതുവശങ്ങളിലാണ് പ്ളാസ്റ്റിക് ചാക്കുകളില്‍ മാലിന്യം തള്ളുന്നത്. ഇവ ഭക്ഷിക്കാനെത്തുന്ന തെരുവ് നായ്ക്കളുടെ വിളയാട്ടവും യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭീഷണിയാകുന്നു.പൊതുസ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപത്തിന് കോടതി വിലക്കുണ്ടെങ്കിലും ഇവിടെ നിയമം കാറ്റില്‍പറത്തിയാണ് വ്യാപകമായി മാലിന്യം കൊണ്ടിടുന്നത്. കാല്‍നടയാത്രക്കാരും ട്രെയിന്‍ യാത്രക്കാര്‍വരെ ഇതുവഴി കടന്നുപോകുമ്പോള്‍ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്.അജാനൂര്‍ പഞ്ചായത്തില്‍പെടുന്ന ഈ സ്ഥലത്തെ മാലിന്യനിക്ഷേപം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്...

പെരിയ വഴിയോര വിശ്രമകേന്ദ്രം നശിക്കുന്നു

on Apr 10, 2012

അജാനൂര്‍: വഴിയോര വിശ്രമകേന്ദ്രം നശിക്കുന്നു. പെരിയയിലെ വിശ്രമകേന്ദ്രമാണ് ചുറ്റും കാട് പടര്‍ന്നു പിടിച്ച് ഉപയോഗ ശൂന്യമായത്. ഇവിടെ മദ്യപര്‍ കുപ്പികള്‍ വലിച്ചെറിയുന്നുമുണ്ട്.2009ലാണ് പെരിയയില്‍ വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തത്.  പുല്ലൂര്‍ -പെരിയ പഞ്ചായത്ത് അധികൃതര്‍ ഇത് ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.  ഈ വിശ്രമകേന്ദ്രത്തിന് സമീപമായി മിനി ബസ്സ്റ്റാന്‍ഡും ഷോപ്പിങ്് കോംപ്ളക്സും സ്ഥാപിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന പദ്ധതി നടപ്പാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്...

മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട കൊല്ലം സ്വദേശി 84 പവന്‍ സ്വര്‍ണവും പണവുമായി മുങ്ങി

on Apr 10, 2012

നീലേശ്വരം: മൊബൈല്‍ഫോണ്‍ വഴി മിസ്ഡ് കോളിലൂടെ വിളിച്ച് പരിചയപ്പെട്ട കൊല്ലം സ്വദേശി  സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങിയതായി പരാതി. നീലേശ്വരം കടിഞ്ഞിമൂല ഗവ. എല്‍.പി സ്കൂളിനടുത്ത് താമസിക്കുന്ന ഭര്‍തൃമതി അഷിമാബാനുവിന്‍െറ (33) സ്വര്‍ണവും പണവുമാണ് മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട കൊല്ലം സ്വദേശി ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സോനുക്കുട്ടന്‍ എന്ന സുരേഷ്കുമാര്‍ കൈക്കലാക്കിയത്.പരിചയം ദൃഢപ്പെട്ടപ്പോള്‍ ലോക്കറിലുള്ള 84 പവന്‍ സ്വര്‍ണവും 20,000 രൂപയും പല ഘട്ടങ്ങളിലായി കൈക്കലാക്കുകയായിരുന്നു. ബുധനാഴ്ചയാണ് അഷിമാബാനു നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. 2011 ആഗസ്റ്റിലാണ് ഇവര്‍തമ്മില്‍ പരിചയപ്പെട്ടത്. സോനുക്കുട്ടന്‍ ചെറുവത്തൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്താണ് യുവതിയില്‍നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കാന്‍ തയാറെടുപ്പ് നടത്തിയത്....

വാണിയമ്പാറയിലേക്ക് കെഎസ്ആര്‍ടിസി ബസ് അനുവദിക്കണം

on Apr 2, 2012

 കാഞ്ഞങ്ങാട്: വാണിയമ്പാറ മേഖലയിലെ യാത്രാദുരിതം പരിഹരിക്കാന്‍ കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നും രാവണീശ്വരം മേഖലയിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ അനുവദിക്കണമെന്ന് നന്മ പുരുഷ സ്വയംസഹായസംഘം ആവശ്യപ്പെട്ടു. ചിത്താരി വില്ലേജിലെ വാണിയമ്പാറയിലെ...
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com