അറിയാത്തവർ അറിയട്ടെ.......... ചെറിയ മക്കയെ കുറിച്ച് .........

on May 11, 2014

അറിയാത്തവർ അറിയട്ടെ..........
ചെറിയ മക്കയെ കുറിച്ച് .........???
സുഹൃത്തുക്കളെ വായിക്കുക ദയവായി ഷെയര്‍ ചെയ്യുക അറിയാത്തവർ അറിയട്ടെ... .
ഇന്ത്യയിലെ മുസ്ലിം പള്ളികളിൽ ചരിത്രപ്രാധാന്യം അർഹിക്കുന്നതും ഒരു കാലത്ത് മലബാറിലെ 'ചെറിയ മക്ക' എന്ന വിശേഷിപ്പിക്കപ്പെട്ടിരുന്നതുമായ ഒരു പള്ളിയാണ്‌ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളി. യെമനില്‍ നിന്നും വന്ന സൈനുദ്ദീന്‍ മഖ്തൂം തങ്ങള്‍ ഇന്‍ഡോ അറേബ്യന്‍ വാസ്തുശില്പകലയിലാണ് നിര്‍മിച്ചത്.നാല് ആര്‍ച്ചുകളിലായി ഒറ്റ മരത്തില്‍ നിര്‍മിച്ച ഇരു നില പള്ളിയാണ് (ഏകദേശം 500-വര്‍ഷത്തിലേറെ പഴക്കമുണ്ട്) ആര്‍ക്കിയോളജിക്കല്‍ വകുപ്പിനെ പോലും വിസ്മയിപ്പിച്ച് നിലനില്‍ക്കുന്നത്.
എ .ഡി 1510 (ഹിജ്റ 925-ൽ ശൈഖ്) സൈനുദ്ദീൻ നിർമ്മിച്ചതാണ്‌ പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി എന്ന് വില്യം ലോഗന്റെ മലബാർ മന്വലിന്റെ രണ്ടാം ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്റ 925ന്‌ തുല്യമായ ക്രിസ്തുവർഷം 1519 ആയതിനാൽ ആ വർഷത്തിലാണ്‌ നിർമ്മാണം നടന്നിട്ടുണ്ടാവുക എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. പള്ളിയുടെ നിർമ്മാതാവായ വലിയ സൈനുദ്ദീൻ മഖ്ദൂം എന്നു വിളിക്കപ്പെടുന്ന ശൈഖ് സൈനുദ്ദീൻ ഇബ്‌നുഅലി ഇബ്‌നുഅഹ്‌മദ് മ‌അബരി ക്രിസ്തുവർഷം 1522 ജൂലൈയിൽ മരണപ്പെട്ടതിനാൽ അതിനു മുമ്പ് പള്ളിയുടെ നിർമ്മാണം പൂർത്തീകരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. 90 അടി നീളവും 60 അടി വീതിയുമുള്ളതാണ്‌ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ ഉൾഭാഗം
പള്ളി നിര്‍മിച്ചതിനു പിന്നില്‍ ഒരു ചരിത്രമുണ്ട് തിരൂരിനടുത്ത വെട്ടത്തുള്ള നമ്പൂതിരിയുടെ മകള്‍ക്ക് കലശലായ അസുഖം വൈദ്യന്മാരെല്ലാം കൈവിട്ടപ്പോള്‍ അവസാനം നമ്പൂതിരി പള്ളിയിലെ തങ്ങളെ വന്ന് കണ്ട് കാര്യം പറഞ്ഞ് തങ്ങള്‍ മന്ത്രിച്ച് കൊടുത്ത വെള്ളം കുടിച്ചപ്പോള്‍ അസുഖം ഭേദമായി സന്തോഷത്തിലായ നമ്പൂതിരി തങ്ങളോട് എന്ത് വേണമെങ്കിലും ആവശ്യപ്പെടുക എന്ന് പറഞ്ഞൂ തങ്ങള്‍ നാലു കെട്ടിനകത്ത് നില്‍ക്കുന്ന മരം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ നമ്പൂതിരി സന്തോഷത്തോടെ അത് നല്‍കി ഈ മരം കൊണ്ടാണ് തങ്ങള്‍ ഇരു നില പള്ളി നിര്‍മ്മിച്ചത് ഇതോട് കൂടി പൊന്നാനിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന നമ്പൂതിരി കുടുമ്പങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചു .പള്ളി നിര്‍മിക്കാനായി വന്ന് ആശാരിക്ക് തങ്ങള്‍ നല്‍കിയ
അറിയാത്തവർ അറിയട്ടെ..........
ചെറിയ മക്കയെ കുറിച്ച് .........???
സുഹൃത്തുക്കളെ വായിക്കുക ദയവായി ഷെയര്‍ ചെയ്യുക അറിയാത്തവർ അറിയട്ടെ... .
ഇന്ത്യയിലെ മുസ്ലിം പള്ളികളിൽ ചരിത്രപ്രാധാന്യം അർഹിക്കുന്നതും ഒരു കാലത്ത് മലബാറിലെ 'ചെറിയ മക്ക' എന്ന വിശേഷിപ്പിക്കപ്പെട്ടിരുന്നതുമായ ഒരു പള്ളിയാണ്‌ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളി. യെമനില്‍ നിന്നും വന്ന സൈനുദ്ദീന്‍ മഖ്തൂം തങ്ങള്‍ ഇന്‍ഡോ അറേബ്യന്‍ വാസ്തുശില്പകലയിലാണ് നിര്‍മിച്ചത്.നാല് ആര്‍ച്ചുകളിലായി ഒറ്റ മരത്തില്‍ നിര്‍മിച്ച ഇരു നില പള്ളിയാണ് (ഏകദേശം 500-വര്‍ഷത്തിലേറെ പഴക്കമുണ്ട്) ആര്‍ക്കിയോളജിക്കല്‍ വകുപ്പിനെ പോലും വിസ്മയിപ്പിച്ച് നിലനില്‍ക്കുന്നത്.
എ .ഡി 1510 (ഹിജ്റ 925-ൽ ശൈഖ്) സൈനുദ്ദീൻ നിർമ്മിച്ചതാണ്‌ പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി എന്ന് വില്യം ലോഗന്റെ മലബാർ മന്വലിന്റെ രണ്ടാം ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്റ 925ന്‌ തുല്യമായ ക്രിസ്തുവർഷം 1519 ആയതിനാൽ ആ വർഷത്തിലാണ്‌ നിർമ്മാണം നടന്നിട്ടുണ്ടാവുക എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. പള്ളിയുടെ നിർമ്മാതാവായ വലിയ സൈനുദ്ദീൻ മഖ്ദൂം എന്നു വിളിക്കപ്പെടുന്ന ശൈഖ് സൈനുദ്ദീൻ ഇബ്‌നുഅലി ഇബ്‌നുഅഹ്‌മദ് മ‌അബരി ക്രിസ്തുവർഷം 1522 ജൂലൈയിൽ മരണപ്പെട്ടതിനാൽ അതിനു മുമ്പ് പള്ളിയുടെ നിർമ്മാണം പൂർത്തീകരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. 90 അടി നീളവും 60 അടി വീതിയുമുള്ളതാണ്‌ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ ഉൾഭാഗം
പള്ളി നിര്‍മിച്ചതിനു പിന്നില്‍ ഒരു ചരിത്രമുണ്ട് തിരൂരിനടുത്ത വെട്ടത്തുള്ള നമ്പൂതിരിയുടെ മകള്‍ക്ക് കലശലായ അസുഖം വൈദ്യന്മാരെല്ലാം കൈവിട്ടപ്പോള്‍ അവസാനം നമ്പൂതിരി പള്ളിയിലെ തങ്ങളെ വന്ന് കണ്ട് കാര്യം പറഞ്ഞ് തങ്ങള്‍ മന്ത്രിച്ച് കൊടുത്ത വെള്ളം കുടിച്ചപ്പോള്‍ അസുഖം ഭേദമായി സന്തോഷത്തിലായ നമ്പൂതിരി തങ്ങളോട് എന്ത് വേണമെങ്കിലും ആവശ്യപ്പെടുക എന്ന് പറഞ്ഞൂ തങ്ങള്‍ നാലു കെട്ടിനകത്ത് നില്‍ക്കുന്ന മരം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ നമ്പൂതിരി സന്തോഷത്തോടെ അത് നല്‍കി ഈ മരം കൊണ്ടാണ് തങ്ങള്‍ ഇരു നില പള്ളി നിര്‍മ്മിച്ചത് ഇതോട് കൂടി പൊന്നാനിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന നമ്പൂതിരി കുടുമ്പങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചു .പള്ളി നിര്‍മിക്കാനായി വന്ന് ആശാരിക്ക് തങ്ങള്‍ നല്‍കിയ പ്രധാന ഉപദേശം പണീ പൂര്‍ത്തിയാകുന്നത് വരെ പടിഞ്ഞാറോട്ട് നോക്കരുത് എന്നായിരുന്നു . പണീ പൂര്‍ത്തിയാക്കിയ ശേഷം പടിഞ്ഞാറോട്ട് നോക്കിയ ആശാരി കണ്ടത് ക അബ യാണെന്നും അതോട് കൂടി ആശാരി ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് ആശാരി തങ്ങള്‍ എന്ന് പേര്‍ സ്വീകരിക്കുകയും ചെയ്തെന്ന് ഈ പള്ളിയെ കുറിച്ച് പുര്‍വ്വികാര്‍ പറയുന്ന ചരിത്രം
പള്ളിയുടെ നിർമ്മാണശേഷം ശൈഖ് സൈനുദ്ദീൻ മഖ്ദൂം തന്നെ പള്ളിയിൽ അദ്ധ്യാപനം ആരംഭിച്ചു. മലബാറിലെ പള്ളിദർസ് സമ്പ്രദായത്തിന്റെ തുടക്കം ഇതാണെന്ന കരുതപ്പെടുന്നു
പൊന്നാനിയിലെ പ്രസിദ്ധമായ വിളക്കത്തിരിക്കല്‍ ഡിഗ്രി ഈ പള്ളിയില്‍ ആണ് മുന്‍പ് വളരെ ആളുകള്‍ വിദേശങ്ങളില്‍ നിന്നു പോലും മതപഠനത്തിനു ഈ പള്ളിയില്‍ എത്തിയിട്ടുണ്ട് പൊന്നാനിയിലെ വിളക്കത്തിരിക്കല്‍ ബിരുദം അറേബ്യന്‍ രാജ്യങ്ങളില്‍ പോലും പ്രസിദ്ധമായിരുന്നു.
പള്ളിയുടെ അകത്ത് സ്ഥാപിച്ച എണ്ണവിളക്കിന്ന് ചുറ്റുമിരുന്ന് മതപഠനം നടത്തി മഖ്ദൂമിൽ നിന്ന് മുസ്ല്യാർ പദം നേടുന്ന പതിവുണ്ടായിരുന്നു. ഇതിനായി മലബാറിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ വരുമായിരുന്നു. ഇങ്ങനെ എണ്ണവിളക്കിനു ചുറ്റും ഇരുന്ന് വിദ്യനേടുന്ന രീതിക്ക് 'വിളക്കത്തിരിക്കൽ' എന്നു പേരായി. 1887 ൽ നാനൂറോളം പേർ മറുനാടുകളിൽ നിന്ന് വന്നു പൊന്നാനി വലിയ പള്ളിയിൽ പഠനം നടത്തിയിരുന്നതായി ലോഗൻ മലാബാർ മാന്വലിൽ രേഖപ്പെടുത്തുന്നു. 200 കൊല്ലങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന വടക്കേ മലബാർ സ്വദേശിയും ഫലിതശിരോമണിയും 'നൂൽമുഹമ്മദ്','കപ്പപ്പാട്ട്' എന്നീ കൃതികളുടെ രചയിതാവുമായ കുഞ്ഞായൻ മുസ്ല്യാർ,കവിയും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ധീരനുമായ വെളിയങ്കോട് ഉമർഖാസി, തുടങ്ങിയവർ ഈ പള്ളിയുമായി ഉറ്റബന്ധം പുലർത്തിയവരിൽ പ്രമുഖരാണ്‌. മമ്പുറം തങ്ങൾ പള്ളിയിലെ ഒരു സന്ദർശകനായിരുന്നു... പ്രധാന ഉപദേശം പണീ പൂര്‍ത്തിയാകുന്നത് വരെ പടിഞ്ഞാറോട്ട് നോക്കരുത് എന്നായിരുന്നു . പണീ പൂര്‍ത്തിയാക്കിയ ശേഷം പടിഞ്ഞാറോട്ട് നോക്കിയ ആശാരി കണ്ടത് ക അബ യാണെന്നും അതോട് കൂടി ആശാരി ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് ആശാരി തങ്ങള്‍ എന്ന് പേര്‍ സ്വീകരിക്കുകയും ചെയ്തെന്ന് ഈ പള്ളിയെ കുറിച്ച് പുര്‍വ്വികാര്‍ പറയുന്ന ചരിത്രം
പള്ളിയുടെ നിർമ്മാണശേഷം ശൈഖ് സൈനുദ്ദീൻ മഖ്ദൂം തന്നെ പള്ളിയിൽ അദ്ധ്യാപനം ആരംഭിച്ചു. മലബാറിലെ പള്ളിദർസ് സമ്പ്രദായത്തിന്റെ തുടക്കം ഇതാണെന്ന കരുതപ്പെടുന്നു
പൊന്നാനിയിലെ പ്രസിദ്ധമായ വിളക്കത്തിരിക്കല്‍ ഡിഗ്രി ഈ പള്ളിയില്‍ ആണ് മുന്‍പ് വളരെ ആളുകള്‍ വിദേശങ്ങളില്‍ നിന്നു പോലും മതപഠനത്തിനു ഈ പള്ളിയില്‍ എത്തിയിട്ടുണ്ട് പൊന്നാനിയിലെ വിളക്കത്തിരിക്കല്‍ ബിരുദം അറേബ്യന്‍ രാജ്യങ്ങളില്‍ പോലും പ്രസിദ്ധമായിരുന്നു.
പള്ളിയുടെ അകത്ത് സ്ഥാപിച്ച എണ്ണവിളക്കിന്ന് ചുറ്റുമിരുന്ന് മതപഠനം നടത്തി മഖ്ദൂമിൽ നിന്ന് മുസ്ല്യാർ പദം നേടുന്ന പതിവുണ്ടായിരുന്നു. ഇതിനായി മലബാറിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ വരുമായിരുന്നു. ഇങ്ങനെ എണ്ണവിളക്കിനു ചുറ്റും ഇരുന്ന് വിദ്യനേടുന്ന രീതിക്ക് 'വിളക്കത്തിരിക്കൽ' എന്നു പേരായി. 1887 ൽ നാനൂറോളം പേർ മറുനാടുകളിൽ നിന്ന് വന്നു പൊന്നാനി വലിയ പള്ളിയിൽ പഠനം നടത്തിയിരുന്നതായി ലോഗൻ മലാബാർ മാന്വലിൽ രേഖപ്പെടുത്തുന്നു. 200 കൊല്ലങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന വടക്കേ മലബാർ സ്വദേശിയും ഫലിതശിരോമണിയും 'നൂൽമുഹമ്മദ്','കപ്പപ്പാട്ട്' എന്നീ കൃതികളുടെ രചയിതാവുമായ കുഞ്ഞായൻ മുസ്ല്യാർ,കവിയും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ധീരനുമായ വെളിയങ്കോട് ഉമർഖാസി, തുടങ്ങിയവർ ഈ പള്ളിയുമായി ഉറ്റബന്ധം പുലർത്തിയവരിൽ പ്രമുഖരാണ്‌. മമ്പുറം തങ്ങൾ പള്ളിയിലെ ഒരു സന്ദർശകനായിരുന്നു...

പതിനേഴു വർഷം ത്തോളം ഖനിക്കടിയിൽ കഴിഞ്ഞയാളെ കണ്ടെത്തി !!!

on May 10, 2014

 പതിനേഴു വർഷം ത്തോളം ഖനിക്കടിയിൽ കഴിഞ്ഞയാളെ കണ്ടെത്തി !!!

പതിനേഴു വർഷം ഖനിക്കടിയിൽ കഴിഞ്ഞ മനുഷ്യനെ കണ്ടെത്തി. സിംഗ്ജിയാംഗ് പ്രവിശ്യയില്‍ നിന്നാണ് ഈ വാർത്ത വന്നിരിക്കുന്നത്.ഈ ഖനി 17 വർഷങ്ങൾക്കു മുമ്പ് ഭൂകമ്പം കാരണം അടച്ചുപൂട്ടിയതായിരുന്നു.അന്ന് മൈനിൻറെ ഒട്ടു മിക്ക ഭാഗങ്ങളും തകര്‍ന്നു പോയിരുന്നു.ഈ ഖനിയില്‍ കഴിഞ്ഞ ദിവസം ഒരു സംഘം ഖനി തൊഴിലാളികള്‍ നടത്തിയ തിരച്ചിലിൽ ഒരു മനുഷ്യന്‍ ജീവനോടെ അവശനായി മാനസിക നില തെറ്റിയ നിലയില്‍ ജീവിക്കുന്നതായി കണ്ടെത്തുകയായിരുന്നു.59 വയസ്സുള്ള ചെയൂംഗ് വായെന്നയാളെയാണ് ഖനിക്കടിയിൽ നിന്നും കണ്ടെത്തിയത്.വിചിത്ര രൂപത്തിലായിരുന്ന ഇയാളെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു.അന്നുണ്ടായ ഭൂകമ്പത്തിൽ ഖനിയുടെ മരം കൊണ്ടുണ്ടാക്കിയ സപ്പോര്‍ട്ട് തകരുകയും അവിടെ ഉണ്ടായിരുന്ന 79 പേരില്‍ 78 പേർ മരിക്കുകയും ചെയ്തിരുന്നു.അന്ന് ചെയൂംഗ് മാത്രം ജീവനോടെ അവശേഷിച്ചു.പിന്നീടുള്ള 17 വർഷങ്ങൾ 78 പേരുടെ ശവശരീരങ്ങള്‍ക്ക് നടുവിലായിരുന്നു ചെയൂംഗ് കഴിഞ്ഞത്.ഖനി തകരുകയാണെങ്കില്‍ ഭക്ഷിക്കുവാന്‍ വേണ്ടി ഖനിക്കടിയില്‍ സൂക്ഷിക്കുന്ന ധാന്യവും വെള്ളവും കഴിച്ചാണ് ഇത്രയും നാള്‍ ചെയൂംഗ് ജീവിച്ചത്.കൂടാതെ ഭൂമിക്കടിയില്‍ ജീവിക്കുന്ന എലികളെയും ചെയൂംഗ് പിടിച്ചു തിന്നാറുണ്ടായിരുന്നു.ഖനിയപകടങ്ങള്‍ ചൈനയില്‍ ഒരു സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. വര്‍ധിച്ചു വരുന്ന ഇന്ധന ആവശ്യങ്ങള്‍ ആണ് ചൈനയെ വീണ്ടും ഇത്തരം ഖനികള്‍ തുടങ്ങാന്‍പ്രേരിപ്പിക്കുന്നത്.

യുഎസ്ബി ഫ്ലാഷ് ഡ്രൈവുകളില്‍ നിന്ന് വൈറസുകള്‍ നീക്കം ചെയ്യാന്‍…

on May 7, 2014

യുഎസ്ബി ഫ്ലാഷ് ഡ്രൈവുകളില്‍ നിന്ന് വൈറസുകള്‍ നീക്കം ചെയ്യാന്‍…

മ്പ്യൂട്ടറില്‍ വൈറസ് ബാധിക്കുന്നതിന്റെ  ഒരു പ്രധാന കാരണം യുഎസ്ബി ഫ്ലാഷ് ഡ്രൈവുകള്‍(USB Flash Drive) ഉപയോഗിക്കുന്നത് വഴിയാണ്. Ravmon,New Folder.exe etc തുടങ്ങിയവയാണ് യുഎസ്ബി ഫ്ലാഷ് വഴി വ്യാപിക്കുന്ന പ്രധാന വൈറസ്സുകള്‍. ഇന്ന് ലഭ്യമായ ആന്റിവൈറസുകളെല്ലാം തന്നെ ഇവയെ കണ്ട് പിടിക്കുമെങ്കിലും മിക്കവയും ഇവയെ ക്വാറണ്ടൈന്‍ ചെയ്യുക മാത്രമേ ചെയ്യാറുള്ളൂ. ഇവയെ ആന്റിവൈറസിന്റെ സഹായമില്ലാതെ എങ്ങനെ നീക്കം ചെയ്യാം എന്നാണ് ഇന്ന് ഞാന്‍ പറയാന്‍ പോകുന്നത്.
ആദ്യമായി ഫ്ലാഷ് ഡ്രൈവ് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ഓട്ടോറണ്‍(AutoRun) ഓപ്ഷന്‍സില്‍ ക്ലിക്ക് ചെയ്യാതെ കാന്‍സല്‍ ചെയ്യുക. തുടര്‍ന്ന് കമാന്‍ഡ് പ്രോംറ്റ് തുറക്കുക (അതിനായി സ്റ്റാര്‍ട്ട് മെനുവില്‍ റണ്‍ തിരഞ്ഞെടുക്കുക-അവിടെ CMD എന്നു ടൈപ് ചെയ്ത് എന്റര്‍ ചെയ്‌താല്‍ മതി ). നിങ്ങളൂടെ ഫ്ലാഷ് ഡ്രൈവ്, ഡ്രൈവ് F ആണെങ്കില്‍ കമാന്‍ഡ് പ്രോംറ്റില്‍ F: എന്ന കമാന്‍ഡ് കൊടുക്കുക. അതിനു ശേഷം dir /w/a എന്ന കമാന്‍ഡ് കൊടുത്ത് എന്റര്‍ ചെയ്യുക. അപ്പോള്‍ നിങ്ങളൂടെ പെന്‍ ഡ്രൈവിലെ എല്ലാ ഫയലുകളും ഡിസ്പ്ലേ ചെയ്യും. അതില്‍ Autorun.inf, Ravmon.exe, New Folder.exe, svchost.exe, Heap41a എന്നീ ഫയലുകളോ അല്ലെങ്കില്‍ സംശയാസ്പദമായ മറ്റേതെങ്കിലും exe ഫയല്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഇതിലേതെങ്കിലും ഫയല്‍ ഉണ്ടെങ്കില്‍ വൈറസ് ബാധ ഉണ്ടെന്ന് സംശയിക്കാം. ഈ ഫയലുകള്‍ എല്ലാം റീഡ് ഒണ്‍ലി, സിസ്റ്റം ഫയല്‍, ഹിഡന്‍  എന്നീ ആട്രിബ്യൂട്ട് (Attribute)ഉള്ളതായതുകൊണ്ട് നേരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. അതിനായി ഇവയുടെ ആട്രിബ്യൂട്ട്കള്‍ നീക്കം ചെയ്യേണ്ടതുണ്ട്. അതിനായി attrib -r -a -s -h *.* എന്ന കമാന്‍ഡ് ഉപയോഗിക്കുക. ഈ കമാന്‍ഡ് ഉപയോഗിക്കുന്നതോടു കൂടി മുകളീല്‍ പറഞ്ഞ എല്ലാ ഫയലുകളും ഇപ്പോള്‍ ഡിലീറ്റ് ചെയ്യാവുന്ന വിധത്തിലായിട്ടൂണ്ടാകും. ഇനി ‘del filename’ എന്ന കമാന്‍ഡ് ഉപയോഗിച്ച് ഫയലുകളെ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിനു del Ravmon.exe. മിക്കവാറും ഈ വൈറസുകള്‍ വ്യാപിക്കുന്നതിന് പ്രധാന കാരണമായ ഫയല്‍ Autorun.inf ആയിരിക്കും. ആ ഫയലും ഡിലീറ്റ് ചെയ്താല്‍ വൈറസ് ബാധ ഒരു പരിധി വരെ നീങ്ങി എന്ന് ആശ്വസിക്കാം
like us  teach tips

നേപ്പാള്‍ സ്വദേശിയുടെ 'വേള്‍ഡ് പീസ് ടൂര്‍' യു.എ.ഇ യില്‍ എത്തി.

on May 6, 2014

അബൂദാബി: ലോക സമാധാനം നില നിര്ത്തുക എന്ന സന്ദേശവുമായി    ലോഗ് ബന്ധു എന്ന  നേപ്പാള്‍ സ്വദേശിയുടെ 'വേള്‍ഡ് പീസ് ടൂര്‍' യു.എ.ഇ യില്‍ എത്തി.  ലോക സമാധാനത്തിനായി ജനങ്ങളെ ബോധാവല്കരിക്കുക എന്ന ഉദ്ദേശത്തോടെ 2004 ല്‍ ആരംഭിച്ച സൈക്കിള്‍ യാത്ര 2017 ല്‍ അവസാനിപ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഇതിനോടകം 98 രാജ്യങ്ങളില്‍ അദ്ദേഹം സൈക്കിള്‍ പര്യടനം നടത്തിയിട്ടുണ്ട്. 2017 ഓടെ 153 രാജ്യങ്ങളില്‍ സൈക്കിള്‍ പര്യടനം നടത്താനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. യു.എ.ഇ യില്‍ പര്യടനം പൂര്‍ത്തിയാകിയ ശേഷം ഒമാനിലേക്ക് പോകും. ജനങ്ങളെ കണ്ട് ലോക സമധാനത്തിനുള്ള സന്ദേശം അദ്ദേഹം കൈമാറുകയും അവരില്‍നിന്ന് ഒപ്പ്  ശേഖരണവും നടത്തുന്നുണ്ട് ഈ നാല്പത്തഞ്ചുകാരനായ നേപ്പാള്‍ സ്വദേശി. 


ഫോട്ടോ: ലോക സമാധാനം നില നിര്‍ത്തുക എന്ന സന്ദേശവുമായി    ലോഗ് ബന്ധു എന്ന  നേപ്പാള്‍ സ്വദേശിയുടെ 'വേള്‍ഡ് പീസ് ടൂര്‍' യു.എ.ഇ യില്‍ എത്തിയപ്പോള്‍ 

ഐ.പി.എല്ലിലേക്കുള്ള പ്രതീക്ഷ കൈവിടാതെ അമീറലി; പ്രചോദനമായി സച്ചിന്റെ പ്രശംസ

on May 4, 2014

ദുബൈ:  അനവധി യുവ താരങ്ങളുടെ ഉദയത്തിന് വഴിതുറന്ന ഐ.പി.എല്‍ ട്വന്റി- 20 യില്‍ കളിക്കുകയെന്ന ഒരൊറ്റ ആഗ്രഹമാണ് കാസര്‍കോട് ചിത്താരി സ്വദേശിയായ അമീറലിക്കുള്ളത്. ഇതിന് പ്രചോദനമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ടെന്‍ഡുല്‍ക്കറുടെ പ്രശംസയുമെത്തി.

യു.എ.ഇയില്‍ നടന്ന ഐ.പി.എല്‍ മത്സരത്തിന്റെ പരിശീലനത്തില്‍ അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം പന്തെറിഞ്ഞ് 24 കാരനായ അമീറലി ഇതിനകം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ താരങ്ങളായ സഹീര്‍ ഖാന്‍, ലസിത് മലിങ്ക, മിച്ചല്‍ ജോണ്‍സണ്‍ തുടങ്ങിയ താരങ്ങളുടെ കൂടെ പന്തെറിഞ്ഞ അമീറലിയെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രശംസിച്ചു.

Ameerali-with-Sachin
കേരള ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടര്‍ 19 സ്‌റ്റേറ്റ് ലെവല്‍, അണ്ടര്‍ 22 ഡിസ്ട്രിക്റ്റ്, സോണ്‍ ലെവല്‍, ഇന്റര്‍ കോളജ് തുടങ്ങിയ തലങ്ങളിലും അമീറലി തന്റെ കഴിവ് പുറത്തെടുത്തിരുന്നു. കാസര്‍കോട് ജില്ലാ ലീഗ് മത്സരത്തില്‍ അഞ്ച് വര്‍ഷത്തോളം കാഞ്ഞങ്ങാട് ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച് അമീര്‍ കളിച്ചിട്ടുണ്ട്.

സച്ചിനൊപ്പം രാഹുല്‍ ദ്രാവിഡിനെ പോലുള്ള ലോകോത്തര താരങ്ങളുടെ കോച്ചിംഗും അമീറലിക്ക് ലഭിച്ചു കഴിഞ്ഞു. അടുത്ത് തന്നെ ഐ.പി.എല്‍ ടീമിലേക്ക് പ്രവേശിക്കാനാകുമെന്ന ആത്മ വിശ്വാസത്തിലാണ് ചിത്താരിയിലെ മുബാറക്ക് അബ്ദുല്ലയുടെ മകനായ അമീറലി. 

ഒഴിവ് സമയങ്ങളിലെ നല്ലൊരു ഭാഗം ക്രിക്കറ്റിനായി മാറ്റിവെച്ച അമീര്‍ ചെറുപ്പത്തിലേ ക്രിക്കറ്റ് കളിയില്‍ തല്‍പരനായിരുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെ പ്രോത്സാഹനം കൊണ്ട് മാത്രമാണ് തനിക്ക് ഈ ഭാഗ്യം ലഭിച്ചതെന്ന് അമീര്‍ പറയുന്നു. ദുബൈയില്‍ ജാവീദ് ഫുഡ് സ്റ്റഫ് ട്രേഡിംഗ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന അമീറലി ഇപ്പോള്‍ കെ.പി.എല്‍. മത്സരത്തിലേക്കുള്ള തയ്യാറെടുപ്പിലാണ്. സച്ചിന്റെ പ്രശംസ ലഭിച്ച അമീറലിയെ ഒരുമ എജുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ യു.എ.ഇ. ചാപ്റ്റര്‍ അനുമോദിച്ചു.

നേരത്തെ കാസര്‍കോട് തളങ്കര പടിഞ്ഞാര്‍ സ്വദേശിയായ അര്‍ഷാദിനും, തളങ്കരയിലെ ഷഫീഖ് പ്രിന്‍സസിനും അമീറലിയുടെ ഭാഗ്യം ലഭിച്ചിരുന്നു. ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയിലെ രാജ്യാന്തര ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പരിശീലനത്തിന് ടീം നായകനും ഇന്ത്യന്‍ യുവനിരയിലെ താരവുമായ വിരാട് കോഹ്‌ലി, യുവരാജ് സിങ്, വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ അടക്കമുള്ള വമ്പനടിക്കാര്‍ക്ക് മുന്നില്‍ പന്തെറിഞ്ഞ് അര്‍ഷാദും ഷഫീഖും മികവ് തെളിയിച്ചിരുന്നു.

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com