ബ്രൂണെ സുല്‍ത്താന്റെ പുത്രിയുടെ വിവാഹത്തിന് ചെലവ് രണ്ടുകോടി ഡോളര്‍

on Sep 30, 2012

ബ്രൂണെ: ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണമായ വിവാഹം വെള്ളിയാഴ്ച ബ്രൂണെയില്‍ നടന്നു. ലോകത്തിലെ അതിസമ്പന്നന്‍മാരില്‍ ഒരാളായ ബ്രൂണെയ് സുല്‍ത്താന്റെ മകള്‍ ഹാജാ ഹഫീസ സുറുരുള്‍ ബൊല്‍ക്കിയായുടെ വിവാഹമാണ് കെങ്കേമമായി നടന്നത്. വിവാഹത്തിനുമാത്രം ഏകദേശം ഒന്നരക്കോടിമുതല്‍ രണ്ട്ുകോടിവരെ ഡോളര്‍ ചെലവായിട്ടുണ്ടാകുമെന്നാണ് അനുമാനം. ഒരാഴ്ച നീളുന്ന വിവാഘോഷങ്ങളുടെ കണക്ക് ഇതില്‍പ്പെടുത്തിയിട്ടില്ല.
സുല്‍ത്താനും കുടുംബവും താമസിക്കുന്ന 1,700 മുറികളുള്ള ഇസ്താന നൂറുള്‍ ഇമാം കൊട്ടാരത്തിലായിരുന്നു വിവാഹം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിദേശത്തുനിന്നുമുള്ള അതിഥികളും വിവാഹത്തില്‍ പങ്കുകൊണ്ടു. 2004ല്‍ ബ്രൂണെ രാജ്യത്തിന്റെ അനന്തരാവാകാശിയായ രാജകുമാരന്റെ വിവാഹത്തിന് 50 ലക്ഷം ഡോളര്‍ ചെലവഴിച്ചിരുന്നു. ബ്രൂണെ സുല്‍ത്താന്റെയും സലേഹ രാജകുമാരിയുടെയും അഞ്ചാമത്തെ പുത്രിയാണ് ഹഫീസ രാജകുമാരി. 32 കാരിയായ രാജകുമാരിയെ വിവാഹം ചെയ്തത് 29 കാരനായ ഹാജി മുഹമ്മദ് റുസെയ്‌നി ആണ്. ബിസിനസ് അഡ്മിസ്‌ട്രേഷനില്‍ ഡിഗ്രിയുള്ള രാജകുമാരി സാമ്പത്തിക മന്ത്രാലയത്തിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ഹാജിമുഹമ്മദ് ബ്രൂണെയുടെ പ്രധാനമന്ത്രികൂടിയായ സുല്‍ത്താന്റെ ഓഫീസിലാണ്.
എണ്ണ സമ്പന്നമായ ബ്രൂണെ 600 വര്‍ഷമായി ഒരേ രാജകുടുംബം തന്നെയാണു ഭരിക്കുന്നത്. ധനകാര്യം, പ്രതിരോധം തുടങ്ങിയ വകുപ്പുകളും രാജകുടുംബത്തിന്റെ കീഴിലാണ്.

സൌത്ത് ചിത്താരി മോയ്ദീന്‍ എന്ന പഴയ കാല മാപ്പിള പ്പാട്ടുകാരനെ കുറിച്ച ഏഷ്യാനെറ്റ്‌ ടി. വി യിലെ കണ്ടതും കേട്ടതും

on Sep 27, 2012



സൌത്ത് ചിത്താരി ഹയ്ദ്രോസേ ജുമുആ  മസ്ജിദ് നടുത്തുള്ള ഹയ്ദ്രോസേ ക്വര്‍ട്ടെര്സില്‍ താമസിക്കുന്ന 
മോയ്ദീന്‍ ചിത്താരി എന്നാ പഴയ കാല്‍ മാപ്പിള പ്പാട്ടുകാരനെ കുറിച്ച ഏഷ്യാനെറ്റ്‌ ടി. വി യിലെ കണ്ടതും കേട്ടതും എന്നാ പരിപാടിയില്‍ 

ഈ എളിയ കലാകാരന് ഇന്ന് ദുരിതങ്ങള്‍ മാത്രം ,, കാഞ്ഞങ്ങാട്‌ സ്വദേശി മൊയ്ദീന്‍,,, ഈ കലാകാരന്‍ ഒരു കാലത്ത് വേദികളില്‍ നിറഞ്ഞു നിന്നിരുന്നു ,ചിലപ്പോള്‍ എല്ലാവര്ക്കും പരിജയവും കാണുംഇദ്ദേഹത്തെ,, ഇദ്ദേഹമിപ്പോള്‍ ഇരുണ്ട ജീവിതത്തിനു നേരെ പകച്ചു നിക്കു
കയാണ് 
ഒരു കൈ താങ്ങ് അതിവിടെയും അനിവാര്യമാണ്,,, സുഹുര്തുക്കളുടെ സഹായം ഇദ്ദേഹത്തിന് എത്തിച്ചു കൊടുക്കുക
നമ്മള്‍ ഇന്ന് ഒരു രൂപ സഹായം ചെയ്‌താല്‍ സൃഷ്ടാവ് നമുക്ക് അതിരട്ടിയാക്കി തരും ...!




MOIDEEN KANHANGAD's BANK DETAILS

Account Name    :     MOIDU C.K.
Bank                       :    Federal Bank, Uduma, Kerala
Account No.          :    1891 01000 02971
IFSC CODE            :    FDRL0001891
MOBILE                  :    0091 9961 542595, 00919656 068729

സൌത്ത് ചിത്താരി - മാഹിന്‍ ഹാജി മരണപ്പെട്ടു

on Sep 25, 2012


 സൌത്ത് ചിത്താരി മുസ്ലിം ജമ അത് മുന്‍ പ്രസിഡണ്ട്‌ വി.പി റോഡിലെ മഹിന്‍ ഹാജി മരണപ്പെട്ടു 
ഖബറടക്കം സൌത്ത് ചിത്താരി ഹൈടരൂസ് മസ്ജിട്ല്‍ ഖാബര്‍ സ്ഥാനില്‍ 

മാണിക്കോത്ത് മടിയന്‍ കുന്നില്‍ പരേതനായ മമ്മുഹാജിയുടെ മകന്‍ 14 മൊയിദു ഹൃദ്യഘാദം മൂലം മരണപ്പെട്ടു

on

ഇന്നാലില്ലാഹി വ ഇന്നാ ഇലയിഹി റാജിയൂന്‍... ... മാണിക്കോത്ത് മടിയന്‍ കുന്നില്‍ പരേതനായ മമ്മുഹാജിയുടെ മകന്‍ 14 മൊയിദു ഹൃദ്യഘാദം മൂലം മരണപ്പെട്ടു ..ധീര്ക കാലം അബൂദാബിയില്‍ ആയിരുന്നു..ഗ്രോസറി ബിസിനെസ്സ് നടത്തിവന്ന മൊയ്തു മകന്‍റെ കല്യാണ ആവശ്യത്തിന്നായി ഈ അടുത്താണ് നാട്ടില്‍ എത്തിയത്..നാട്ടിലെ എല്ലാ മത ,സാമൂഹ്യ ,സാംസ്കാരിക രംഗങ്ങളിലും നിറഞ്ഞു നില്‍ക്കാറുള്ള വ്യക്തിത്ത്വമാണ് മൊയ്തു..മാണിക്കോത്ത് ജമാ അത്തിന്‍റെ എലാ പ്രവര്‍ത്തനത്തിലും നിരസാനിധ്യമായിരുന്നു മൊയ്തു.. 

മാ­ത­മാ­റ്റിക്കല്‍ ഫൈ­നാന്‍­സില്‍ യൂ­നു­സി­ന് ഡോക്­ട­റേറ്റ്

on



കാസര്‍­കോ­ട്:  മാ­ത­മാ­റ്റിക്കല്‍ ഫൈ­നാന്‍­സില്‍ മേ­ല്‍­പറ­മ്പ് കൂ­വ­ത്തൊ­ട്ടി­യി­ലെ സി.എ. യൂ­നു­സി­ന് ഡോക്­ട­റേ­റ്റ് ല­ഭിച്ചു. മേല്‍­പറ­മ്പ് കൂ­വ­ത്തൊ­ട്ടി വീ­ട്ടില്‍ മാ­ഹി­ങ്ക ത­റ­വാ­ട്ടില്‍ പ­രേ­തനാ­യ സി.എച്ച്. അ­ഹ്മ­ദ്-ഹാജ­റ ദ­മ്പ­തി­ക­ളു­ടെ മ­ക­നാ­ണ് യൂ­നു­സ്.
Yoonus
Dr. Yoonus
മ­ദ്രാ­സ്  യൂ­ണി­വേ­ഴ്‌­സിറ്റി­യില്‍ നി­ന്നാ­ണ് ഡോ­ക്ട­റേ­റ്റ് ല­ഭി­ച്ചത്. കൊ­ച്ചിന്‍  യു­നീ­വേ­ഴ്‌­സിറ്റി­യില്‍ നി­ന്നും എം.എ­സ്.സി. മാ­ത്‌സില്‍ അ­ഞ്ചാം­റാ­ങ്കോ­ടെ­യാ­ണ് യൂ­നു­സ് പാ­സാ­യ­ത്. 2007ലാ­ണ് മ­ദ്രാ­സ് യു­നീ­വേ­ഴ്‌­സി­റ്റി­യില്‍ പി.എ­ച്ച്.ഡി­ക്ക് ചേര്‍­ന്നത്. കാസര്‍­കോ­ട് ഗ­വണ്‍­മെന്റ് കോ­ളേ­ജി­ലാ­ണ് ബിരു­ദ വി­ദ്യാ­ഭ്യാ­സം പൂര്‍­ത്തി­യാ­ക്കി­യത്. കാ­ഞ്ഞ­ങ്ങാ­ട് ഇ­ഖ്­ബാല്‍ ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂ­ളി­ലാ­യി­രുന്നു പ്ല­സ് ടു പഠ­നം. ചെ­മ്മ­നാ­ട് ജ­മാഅ­ത്ത് ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂ­ളി­ലാ­യി­രു­ന്നു സ്­കൂള്‍ വി­ദ്യാ­ഭ്യാ­സം. 

ഹ­ജ്ജാ­ജി­മാ­ര്‍­ക്ക് സൗ­ത്ത് ചി­ത്താ­രി മുസ്ലിം ജ­മാഅ­ത്ത് യാ­ത്ര­യയ­പ്പ് നല്‍കി.

on Sep 22, 2012



സൗ­ത്ത് ചി­ത്താരി: മ­ഹല്ലില്‍ നിന്നും ഈ വര്‍­ഷം പ­രി­ശു­ദ്ധ ഹ­ജ്ജ് ഉം­റ കര്‍­മ­ത്തി­ന് പോ­കു­ന്ന­വര്‍­ക്ക് സൗ­ത്ത് ചി­ത്താ­രി മുസ്ലിം ജ­മാഅ­ത്ത് ക­മ്മി­റ്റി യാ­ത്ര­യയ­പ്പ് നല്‍കി.

ഹി­ദാ­യ­ത്തുല്‍ ഇസ്ലാം മ­ദ്‌­റ­സ­യില്‍ വെ­ച്ച് ന­ട­ന്ന ച­ട­ങ്ങില്‍ പ്ര­സി­ഡന്റ് സി.എം. ഖാ­ദര്‍ ഹാ­ജി അ­ധ്യ­ക്ഷ­ത വ­ഹിച്ചു.

ഖ­ത്വീ­ബ് ഹ­മീ­ദ് ഫൈ­സി ഉ­ദ്­ഘാട­നം ചെ­യ്­തു. വണ്‍. ഫോര്‍ അ­ബ്ദുര്‍ റ­ഹ്മാന്‍ ഹാജി, സി.കെ മു­ഹമ്മ­ദ് ഹാ­ജി കു­ളി­ക്കാട്, മൂ­സ എ­ന്നി­വര്‍ പ്ര­സം­ഗിച്ചു. ജ­മാഅ­ത്ത് സെ­ക്ര­ട്ട­റി മ­ുഹ­മ്മ­ദ് കു­ഞ്ഞി ഹാ­ജി സ്വാ­ഗ­തവും അ­ബ്ദു മൗ­ല­വി യാ­ത്ര­യ­യ­പ്പിന് ന­ന്ദിയും പ­റഞ്ഞു.

AWARD FOR METRO MUHAMMAD HAJI

on Sep 20, 2012


പൊരുതി ജയിക്കുന്നവള്‍

on Sep 11, 2012



എറണാകുളം: എടത്തല കുഴിവേലിപ്പടിയിലെ കെ.എം.ഇ.എ. എന്‍ജിനീയറിങ് കോളേജ്. ഉച്ചഭക്ഷണ ഇടവേളയ്ക്കുള്ള ബെല്‍.

ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി പുറത്തേക്ക് നീങ്ങി. ഒരാള്‍ മാത്രം ബാക്കിയായി. നസ്‌നിന്‍. അപ്പോഴും, അവളുടെ നിറഞ്ഞ പുഞ്ചിരി ആ ക്ലാസ്മുറിയാകെ പ്രകാശം പരത്തി നിന്നു.

വിധിയുടെ കൈകളിലെ 'കളിപ്പാട്ട'ങ്ങളാകാന്‍ തിരഞ്ഞെടുക്കപ്പെട്ടുപോയ നിര്‍ഭാഗ്യവതികളായ അനേകായിരം പെണ്‍കുട്ടികളില്‍ ഒരുവളാണിവളും. ചെറുപ്പത്തിലേ പിടികൂടിയ ശാരീരിക വൈകല്യങ്ങള്‍ ഇവളുടെ ചലനശേഷിയെ ബാധിച്ചു. പരസഹായമില്ലാതെ നടക്കാന്‍പോലുമാവാത്ത സ്ഥിതി.

എന്നിട്ടും നസ്‌നിന്‍ പൊരുതുകയാണ്, ജീവിതം ജയിക്കാനായി. കെ.എം.ഇ.എ. എന്‍ജിനീയറിങ് കോളേജിന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ഈ വിദ്യാര്‍ത്ഥിനിയെപ്പോലെ മനക്കരുത്തുള്ള ഒരു കുട്ടിയെ കണ്ടിട്ടില്ലെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ പ്രൊഫ. അബ്ദുള്‍ റഹ്മാന്‍ സാക്ഷ്യപ്പെടുത്തുന്നയിടത്ത്, നസ്‌നിന്റെ പുഞ്ചിരിക്ക് കൂടുതല്‍ തിളക്കം കൈവരുന്നു.

പഠിക്കാന്‍ ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സിലെ ഏറ്റവും മിടുക്കിയാണ് നസ്‌നിന്‍ എന്ന് അദ്ധ്യാപിക നിലാ മധേശ്വരിയും പറഞ്ഞു: ''കുട്ടിയുടെ അവസ്ഥ കാണുമ്പോള്‍ സങ്കടം വരും. രാവിലെ ക്ലാസ്സില്‍ എത്തിയാല്‍ എങ്ങോട്ടും പോകാനാവാതെ ഒരേ ഇരിപ്പാണ്. പക്ഷേ, മിടുമിടുക്കിയാണവള്‍... ഇപ്പോള്‍ത്തന്നെ 83 ശതമാനം മാര്‍ക്കുണ്ട്, ക്ലാസ് ടോപ്പര്‍''.

ഏഴാം സെമസ്റ്റര്‍ ക്ലാസാണ് ഇപ്പോള്‍ നസ്‌നിനും കൂട്ടുകാര്‍ക്കുമായി നടക്കുന്നത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും മള്‍ട്ടി മീഡിയ ടെക്‌നിക്‌സും മൊബൈല്‍ കമ്പ്യൂട്ടിങ്ങും മോഡേണ്‍ കമ്യൂണിക്കേഷന്‍ സിസ്റ്റംസും ഉള്‍പ്പെടെയുള്ള ആറ് വിഷയങ്ങളിലും നസ്‌നിന്‍ തന്നെയാണ് മറ്റ് 52 സഹപാഠികള്‍ക്ക് മാതൃക.

''പഠന പദ്ധതിയുടെ ഭാഗമായി ഏതെങ്കിലും വര്‍ക്ക് ഏല്പിച്ചാലും ക്ലാസ്സില്‍ മറ്റ് കുട്ടികളുടെ ഹെല്‍പ്പ് സ്വീകരിക്കാതെ സ്വന്തമായി ചെയ്ത് കൊണ്ടുവരാം എന്ന ആത്മവിശ്വാസമാണ് എപ്പോഴും നസ്‌നിന്‍ പ്രകടിപ്പിക്കുക'' -ടീച്ചര്‍ ആരിഫ പറയുന്നു.

കോളേജില്‍ പഠിക്കാന്‍ എത്തിയതു മുതല്‍ ഇന്നുവരെ ക്ലാസ് ഉള്ള ദിവസങ്ങളില്‍ ഒരുദിവസം പോലും മുടങ്ങാത്ത, ഒരുദിവസം പോലും ലേറ്റ് ആയി വരാത്ത വിദ്യാര്‍ത്ഥി എന്ന റെക്കോഡും നസ്‌നിക്ക് സ്വന്തം. മെറിറ്റ് ലിസ്റ്റിലാണ് കുട്ടി കെ.എം.ഇ.എ. കോളേജില്‍ പ്രവേശനം നേടിയത്. നസ്‌നിന്റെ ശാരീരിക വിഷമതകള്‍ കണക്കിലെടുത്ത് മാനേജ്‌മെന്റ് താഴത്തെ നിലയില്‍തന്നെ ക്ലാസ്സുകള്‍ ക്രമീകരിച്ചു. ലാബ് സൗകര്യങ്ങളും ക്ലാസ്സില്‍ത്തന്നെ ഏര്‍പ്പാടാക്കി.

വാഴക്കാലയില്‍ ബിസിനസ് നടത്തുന്ന നസീറിന്റെ മകളാണ് നസ്‌നിന്‍. തമ്മനത്താണ് തറവാട്ടുവീട് എങ്കിലും മകളുടെ പഠനസൗകര്യം കണക്കിലെടുത്ത് പിന്നീട് ഇവര്‍ കോളേജിന് സമീപത്തേക്ക് താമസം മാറ്റുകയായിരുന്നു.

ദിവസവും രാവിലെ ഉമ്മ നസീമയാണ് നസ്‌നിയെ കോളേജില്‍ എത്തിക്കുക. 'വാക്കറി'ന്റെ സഹായത്തോടെയാണ് കുട്ടി ക്ലാസ് വരെ നടന്നുകയറുന്നത്. പിന്നീട്, വൈകിട്ട് 4.15ന് ക്ലാസ് വിടുംവരെ എങ്ങോട്ടും പോവാതെ മുന്‍ബെഞ്ചില്‍ത്തന്നെ. എന്തുചോദിച്ചാലും മറുപടിയായി ആദ്യമൊരു ചിരിയുണ്ടാവും.

ഇത്ര ബി-പോസിറ്റീവായി ഇരിക്കാനുള്ള ഊര്‍ജം എവിടെനിന്ന് ലഭിക്കുന്നു എന്ന് ചോദിച്ചു? മറുപടി ഇങ്ങനെയായിരുന്നു: ''ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു.'' ''എന്നെക്കുറിച്ച് പത്രത്തില്‍ എഴുതാനാണെങ്കില്‍ വേണ്ട, താല്പര്യമില്ല'' എന്നായിരുന്നു അടുത്ത അഭ്യര്‍ത്ഥന.

പ്രിയപ്പെട്ട കുട്ടീ, ഞങ്ങളോട് ക്ഷമിക്കുക. നിന്നെക്കുറിച്ചുള്ള വാക്കുകളും നിന്റെ നിറചിരിയും നിനക്ക് ചുറ്റുമുള്ള അനേകായിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാതൃകയാകട്ടെ എന്ന സദുദ്ദേശ്യത്തോടു കൂടിയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.

വൈകല്യങ്ങളെയെല്ലാം തോല്പിച്ച് ലോകത്തിന് മുന്നില്‍ നീ ഉയിര്‍ത്തെണീറ്റ്‌നില്‍ക്കുന്ന ഒരുനാള്‍ വരും. അതിനായുള്ള ഇന്ധനമാവട്ടെ ഞങ്ങളുടെ പ്രാര്‍ത്ഥനകളും...

സി പി എം ഏരിയാ സെക്രട്ടറി എം പൊക്ലന്റെ സഹോദരന്‍ ഹൃദയാഘാതം മൂലം മരിച്ചു

on Sep 10, 2012


കാഞ്ഞങ്ങാട് : സിപിഎം ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറിയുമായ എം പൊക്ലന്റെ സഹോദരനും കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ വെള്ളിക്കോത്ത് അടോട്ട് മൊട്ടക്കാലില്‍ എം കുഞ്ഞമ്പു(52) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇന്നലെ ഉച്ചക്ക് കടുത്ത നെഞ്ചുവേദ അനുഭവപ്പെട്ട കുഞ്ഞമ്പുവിനെ ഉടന്‍ തന്നെ കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ വിവരമറിഞ്ഞയുടന്‍ പി കരുണാകരകന്‍ എം പിയും സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ വെള്ളക്കോത്ത് അടോട്ടെ വസതിയിലെത്തി. മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, എ കെ നാരായണന്‍, അഡ്വ കെ പുരുഷോത്തമന്‍, അഡ്വ പി അപ്പുക്കുട്ടന്‍, ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതിയംഗം മടിക്കൈ കമ്മാരന്‍, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, അഡ്വ എം സി ജോസ്, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് നസീമ ടീച്ചര്‍, വൈസ് പ്രസിഡണ്ട് പി ബാലകൃഷ്ണന്‍, യു വി ഹസൈനാര്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് അബ്ദുള്‍ റഹ്മാന്‍ വണ്‍ഫോര്‍, മലബാര്‍ വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ ബഷീര്‍ ആറങ്ങാടി, സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മണ്ഡലം സെക്രട്ടറി എ ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കൃഷ്ണന്‍, സി പി ഐ സംസ്ഥാന കമ്മിറ്റിയംഗം കെ വി കൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ വസതിയിലെത്തി. പരേതനായ കണ്ണന്റെയും ചീരുവിന്റെയും മകനാണ്. ഏറെ കാലം ഗള്‍ഫിലായിരുന്ന കുഞ്ഞമ്പു നാട്ടില്‍ മടങ്ങിയെത്തിയ ശേഷം ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ഭാര്യ : കമല, മക്ക ള്‍: പ്രസീത, പ്രമീത, പ്രശംസ, മരുമക്കള്‍: മധുസൂദനന്‍, മുരളി, മറ്റു സഹോദരങ്ങള്‍: ചിരുതകുഞ്ഞി, വെള്ളച്ചി, ജാനു (സിപിഎം മൊട്ടമ്മല്‍ ബ്രാഞ്ച് അംഗം), മാധവി (കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി). മൃതദേഹം വൈകിട്ട് അടോട്ട് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു..

കാഞ്ഞങ്ങാട്ടെ വാഹന വില്‍പ്പനക്കാരന്റെ മരണം; സുഹൃത്ത് മുംബൈയില്‍ നിന്നും മുങ്ങി

on


കാസര്‍കോട്: കാഞ്ഞങ്ങാട്ടെ വാഹന വില്‍പ്പന ശാലയിലെ ജീവനക്കാരനും ദേളി സ്വദേശിയുമായ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന സുഹൃത്തിനെ കണ്ടെത്താനുള്ള ഗോവ പോലീസിന്റെ ശ്രമം വിഫലമായി. കാഞ്ഞങ്ങാട് സൈന്‍ മോട്ടോര്‍സ് ബൈക്ക് ഷോറൂമിലെ ജീവനക്കാരനും ദേളി സ്വദേശിയുമായ നിസാറിനെ(35) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കാസര്‍കോട് അടുക്കത്ത് ബയലിലെ ആഷിര്‍ മുംബൈയിലുണ്ടെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഗോവ പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഇതേതുടര്‍ന്ന് പോലീസ് മുംബൈയിലെത്തിയെങ്കിലും അറസ്റ്റ് ഭയന്ന് ആഷിര്‍ മുംബൈയില്‍ നിന്നും കടന്ന് കളയുകയായിരുന്നു. ഇപ്പോള്‍ ആഷിറിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ആഗസ്റ്റ് 30ന് രാത്രിയാണ് നിസാറിനെ മഡ്‌ഗോവ കല്ലങ്കോട് ബീച്ചിലെ ഒരു ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിസാറിനോടൊപ്പം ഹോട്ടല്‍ മുറിയില്‍ താമസിച്ച സുഹൃത്ത് ആഷിര്‍ സംഭവത്തിന് ശേഷം മുങ്ങുകയായിരുന്നു. നിസാറിന്റെ മൃതദേഹം ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതോടെ യുവാവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ഇതേതുടര്‍ന്ന് ഗോവ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. മുങ്ങിയ ആഷിറിനെ തേടി ഗോവ പോലീസ് ആദ്യം കാസര്‍കോട്ടാണ് എത്തിയത്. കാസര്‍കോട്ട് അന്വേഷണം നടത്തുന്നതിനിടെയാണ് ആഷിര്‍ മുംബൈയിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചത്. ഓണം അവധി ആഘോഷിക്കാനായി ഗോവയിലേക്ക് പോയ നിസാറും ആഷിറും ഹോട്ടല്‍ മുറിയില്‍ താമസിക്കുന്നതിനിടെ ചില പ്രശ്‌നങ്ങളുടെ പേരില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും സംഘട്ടനമുണ്ടാകുകയും ചെയ്തു. ഇതിനിടയിലാണ് നിസാറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്..

അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ചിത്താരിയില്‍ സമാപിച്ചു

on

ചിത്താരി : അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ചിത്താരി വി.പി റൊഡില്‍ മര്‍ഹൂം ഷുക്കുര്‍ നഗറില്‍ യില്‍  സമാപിച്ചു.

നിരവധി സെക്ഷനുകളടങ്ങിയ പരിപാടിയില്‍  വെയ്കുന്നേരം ശക്തി പ്രകടനത്തോടെ സമാപന സമ്മേളനം പരിസമാപ്തിയായി







വെള്ളി­ക്കോത്ത് പി. കണ്ണന്‍ നായര്‍ നിര്യാ­ത­നാ­യി

on

 കാഞ്ഞ­ങ്ങാ­ട്: വെള്ളിക്കോത്ത് പന­യ­ന്തട്ട തറ­വാട് കാര­ണ­വരും കല്ല്യാല്‍ മുച്ചി­ലോട്ട് ഭഗ­വതി ക്ഷേത്രമുള്‍പ്പടെ വിവിധ ക്ഷേത്ര­ങ്ങ­ളുടെ കോയ്മ­യുമായ വെള്ളി­ക്കോത്ത് അര്‍ച്ചന­യിലെ പി. കണ്ണന്‍ നായര്‍ (ഗി­രിനായര്‍) (97) നിര്യാ­ത­നാ­യി.

മുച്ചി­ലോട്ട് ഭഗ­വതി ക്ഷേത്രത്തിലെ നാല് പെരു­ങ്ക­ളി­യാ­ട്ട­ങ്ങള്‍ക്ക് നേതൃത്വം നല്‍കി. അജാ­നൂര്‍ എന്‍.എസ്.എസ് കര­യോഗത്തിന്റെ സ്ഥാപക ഭാര­വാ­ഹി­യാ­യി­രു­ന്നു.

ഭാര്യ: പള്ളി­യത്ത് കുട്ടി­യമ്മ നീലേ­ശ്വരം, മകന്‍: പി. പിതാം­ബ­രന്‍ നായര്‍ (മെ­ഡി­കെ­യര്‍ സ്‌പെ­ഷ്യാലിറ്റി സെന്റര്‍, കാഞ്ഞ­ങ്ങാട്), മരു­മ­കള്‍: എം. രമ (പ­ടി­ഞ്ഞാറ്റംകൊഴു­വല്‍, സഹോ­ദ­ര­ങ്ങള്‍­: ­പ­രേ­ത­രായ പി കമ്മാ­രന്‍ നായര്‍, ചിയേയി അമ്മ. സഞ്ച­യനം ബുധ­നാ­ഴ്­ച
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com