മാണിക്കോത്ത് മുസ്ലിം ജമാ അത്ത് മുന്‍ പ്രസിഡണ്‍ട് കെ.എം. അസൈനാര്‍ ഹാജി അന്തരിച്ചു

on Jun 30, 2012

K.M. Hassainar Haji Obituary
കാഞ്ഞങ്ങാട്: സംയുക്ത മുസ്ലിം ജമാഅത്തിന്റ ആദ്യകാല ജനറല്‍ സെക്രട്ടറിമാരില്‍ പ്രമുഖനും രാഷ്ട്രീയ മത-സാസ്‌ക്കാരിക രംഗത്തെ തിളക്കമാര്‍ന്ന വ്യക്തിത്വവുമായിരുന്ന മാണിക്കോത്തെ കെ.എം.ഹസൈനാര്‍ ഹാജി(69) നിര്യാതനായി. വെള്ളിയാഴ്ച രാത്രി കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിന് പിറക് വശം എഫ്.എ.സി.ടി രാസവളം ഉല്‍പ്പന്നങ്ങളുടെ വ്യാപാരിയായിരുന്ന ഹസൈനാര്‍ ഹാജി എഫ്.എ.സി.ടിയുടെ മികച്ച ഡീലര്‍ എന്ന നിലയല്‍ പുരസ്‌ക്കാരം നേടിയിട്ടുണ്ട്. സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്- ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഹസൈനാര്‍ ഹാജി അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: മറിയം. മക്കള്‍: ആയിഷ, അബ്ദുല്‍ അസീസ്, മുഹമ്മദ് ഹനീഫ, സമീറ. മരുമക്കള്‍: ഇസ്മയില്‍ പാലക്കി, എം.ബി. ഹസൈനാര്‍, ഫര്‍സാന, സുനീറ. സഹോദരങ്ങള്‍: ആമിന, പരേതരായ കെ.എം. ഇബ്രാഹിം, മുഹമ്മദ് അബ്ദുല്ല, അബ്ദുര്‍ റഹിമാന്‍.

മയ്യത്ത് ശനിയാഴ്ച ഉച്ചയ്ക്ക് മാണിക്കോത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഇതിന് ശേഷം സര്‍വ്വകക്ഷി അനുശോചന യോഗവും നടന്നു.

കാഞ്ഞങ്ങാട് മരണ വാര്‍ത്തക റിപ്പോര്‍ട്ടിലും പത്രപ്പോര്

on

ഷെരീഫിന്റെ ചോരയിലും പത്രത്തിന് കച്ചവടക്കണ്ണ്‌ -  
അജാനൂര്‍: ഷാര്‍ജ റോള മാര്‍ക്കറ്റില്‍ അല്‍ - ഖുറൈര്‍ മാളിലെ കച്ചവട സ്ഥാപനത്തില്‍ പാക്ക് വംശജരായ ആക്രമികളുടെ കഠാര കുത്തേറ്റ് മരിച്ച നോര്‍ത്ത് ചിത്താരി ചാമുണ്ഡിക്കുന്നിലെ സി എം മുഹമ്മദ് ഷെരീഫ് എന്ന ഹതഭാഗ്യനായ ചെറുപ്പക്കാരന്റെ ദാരുണ മരണത്തിലും കാഞ്ഞങ്ങാട്ടെ സായാഹ്നപത്രം മുതലെടുപ്പ് തുടങ്ങി. ഷെരീഫിന്റെ മരണത്തിനിടയാക്കിയ സംഭവത്തെ കഥകളും, കല്ല് വെച്ച നുണകളുമാക്കി പത്രം ഓരോ ദിവസവും, അച്ചടിച്ചു പുറത്ത് വിടുന്ന വാര്‍ത്തകള്‍ സ്‌നേഹനിധിയായ മകനെ നഷ്ടപ്പെട്ട് വേദന പൂണ്ട ഹൃദയവുമായി കഴിയുന്ന ഒരു കുടുംബത്തിന്റെ ഇനിയും കണ്ണീരുണങ്ങാത്ത നെഞ്ചകത്തിലേക്ക് വീണ്ടും കഠാരകുത്തിയിറക്കുന്നത് പോലെയാണ്. ഷെരീഫ് ഷാര്‍ജയിലെ സ്വന്തം സ്ഥാപനമായ റിഫ ഇലക്‌ട്രോണിക്‌സില്‍ കൊല്ലപ്പെടുന്നത് ജൂണ്‍21 ശനിയാഴ്ചയാണ്. തൊട്ട് തലേന്ന് കടയിലെത്തിയ രണ്ട് പാക്ക് യുവാക്കള്‍ കടയിലെ ജീവനക്കാരുമായി നടത്തിയ വാക്ക് തര്‍ക്കമാണ് പിറ്റേന്നത്തെ കൊലയിലെത്തിച്ചത്. യഥാര്‍ത്ഥത്തില്‍ വെള്ളിയാഴ്ചയയിലെ വാക്ക് തര്‍ക്കത്തി ല്‍ ഷെരീഫ് ഉള്‍പ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരനാണ് അന്ന് കടയില്‍ ഉണ്ടായിരുന്നത്. വെള്ളിയാഴ്ചയിലെ സംഭവങ്ങളില്‍ ഒന്നും ഉള്‍പ്പെടാതിരുന്ന നിരപരാധിയായ ഷെരീഫ് കൊല്ലപ്പെട്ടപ്പോള്‍, ആദ്യ ദിവസത്തെ അക്രമസംഭവത്തില്‍ ഷെരീഫ് പങ്കാളിയായിരുന്നു എന്ന കള്ളക്കഥ പത്രം ഒന്നാംപേജില്‍ പടച്ചുവിട്ടു. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടു എന്ന് സംശയിക്കുന്ന പാക്കിസ്ഥാന്‍ സ്വദേശിയെ ഷാര്‍ജ പോലീസ് മൂന്നാം മുറ പ്രയോഗിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന ഹിമാലയന്‍ തമാശയും പത്രം തൊട്ടടുത്ത ദിവസം തട്ടിവിട്ടു. അറബ് ദേശത്തെ പോലീസിന്റെ മൂന്നാം മുറയില്‍ പ്രതിഷേധിച്ച് ഒരാള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തി എന്ന പെരും നുണ വായിച്ചവര്‍ പത്രത്തിന്റെയും ലേഖകന്റെയും അപാര ബുദ്ധി വിശേഷത്തെക്കുറിച്ച് അദ്ഭുതപ്പെട്ടുപോയിട്ടുണ്ടാകും.ഷാര്‍ജ റോളയില്‍ അല്‍ഖൂറൈര്‍ മാര്‍ക്കറ്റില്‍ ഏറെ വിസ്തീര്‍ണ്ണമുള്ള ഇലക്‌ട്രോണിക്‌സ് സ്ഥാപനമാണ് ഷെരീഫിന്റെ റാഫാ ഇലക്‌ട്രോണിക്‌സ്. ഈ സ്ഥാപനത്തിന്റെതാണെന്ന് പറഞ്ഞ്, പിന്നീട് ഒരു ഗുജ്‌രി കടയുടെ പടം പത്രത്തില്‍ അച്ചടിച്ച് എക്‌സ്‌ക്ല്യൂസിവാക്കാന്‍ പത്രം മിടുക്ക് കാണിച്ചു. അല്‍ഖുറൈറിലെ പഴയ കെട്ടിട സമുച്ചയം ഷാര്‍ജ നഗരസഭ പൊളിച്ചു മാറ്റാന്‍ നോട്ടീസ് നല്‍കിയതും വൈദ്യുതി ബന്ധം വിഛേദിച്ചതും എല്ലാം ദിവസങ്ങള്‍ക്ക് മുമ്പാണ്. ജൂ ണ്‍ 25നകം കച്ചവടക്കാരോട് ഒഴിഞ്ഞുപോകാന്‍ അധികൃത ര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇവിടെ കടകാലിയാക്കല്‍ വില്‍പ്പന നടത്തുമ്പോഴാണ് ഷെരീഫ് പാക്ക് വംശജരുടെ കുത്തേറ്റ് മരിച്ചത്. ഇതിന് പിന്നാലെ ഷാര്‍ജ നഗരസഭ മുന്‍ നിശ്ചയിച്ച പ്രകാരം ജൂണ്‍ 26ന് തന്നെ അല്‍ഖുറൈര്‍ മാള്‍ ഇടിച്ചു നിരത്തുകയും ചെയ്തു. ഇതിനെ ഷെരീഫിന്റെ കൊലയുമായി ബന്ധപ്പെടുത്തി, കാസര്‍കോട് ജില്ലക്കാരായ നിരവധി കച്ചവടക്കാരുടെ സ്ഥാപനങ്ങള്‍ യുവാവ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പൊളിച്ചു മാറ്റി എന്നുപത്രം ഇന്നലെ തട്ടിവിട്ടു. ഒടുവില്‍ പ്രതികളെ പിടിക്കാന്‍ ഷാര്‍ജ പോലീസ് തയ്യാറാവുന്നില്ലെന്നും കെ എംസിസിയും, വിദേശ കാര്യസഹമന്ത്രി ഇ അഹമ്മദും സമ്മര്‍ദ്ധം ചെലുത്തുന്നില്ലെന്നും കൂടി പത്രം പറഞ്ഞതോടെ ഷെരീഫിന്റെ ചോരയിലും പത്രത്തിന്റെ കച്ചവടക്കണ്ണ് തെളിഞ്ഞുവന്നു. ഏതാണ്ട് 20 അംഗ സംഘമാണ് ഷെരീഫിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് അന്വേഷണസംഘം ഉറപ്പിച്ചതാണ്. ഇതില്‍ പകുതിയില്‍ ഏറെ പേര്‍ കൊല നടന്നതിന്റെ തൊട്ട് പിറകെ തന്നെ പോലീസ് പിടിയിലാവുകയും ചെയ്തു. ഇവരില്‍ മൂന്ന് പേര്‍ ദുബായ് വിമാനത്താവളം പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാനിരിക്കെ അന്വേഷണ സംഘത്തിന്റെ പിടിയിലായവരാണ്. എല്ലാ പഴുതുകളും അടച്ച് ഷാര്‍ജ പോലീസ് നടത്തുന്ന കുറ്റമറ്റ അന്വേഷണമെന്നത്, പത്രാധിപര്‍ക്ക് പരിചയമുള്ള കേരളത്തിലെ ലോക്കല്‍ പോലീസിന്റെ അന്വേഷണം പോലെയല്ല. കുറ്റകൃത്യം നടത്തി നാടുവിട്ടവരേ തിരികെ ഗള്‍ഫിലെത്തിച്ച് ഇരുമ്പു മറക്കകത്താക്കുന്ന കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന നാടാണത്. പത്രത്തിന്റെ പരിപ്പ് ഷാര്‍ജയില്‍ വേവില്ലെന്ന് അര്‍ത്ഥം..
---ബഷീര്‍ ആറങ്ങാടി മലബാര്‍ വാര്‍ത്താ

പ്രഭാകരന്‍ കമ്മീഷന്‍ ഞായറാഴ്ച എത്തുന്നു; കാസര്‍കോട് വികസന പ്രതീക്ഷയില്‍

on


Kasaragod, Meet, IAS, Prabhakaran commissionകാസര്‍കോട്: കാസര്‍കോട് ജില്ലയുടെ വികസനത്തിനു സമഗ്ര രൂപരേഖ തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച മുന്‍ ചീഫ് സെക്രട്ടറി പി പ്രഭാകരന്‍ കമ്മീഷന്‍ ജൂലൈ ഒന്നു മുതല്‍ മൂന്നു വരെ വിവിധ വിഭാഗങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടും.

കാസര്‍കോട് ജില്ലാ ഏറെ പ്രതീക്ഷയോടെയാണ് പ്രഭാകരന്‍ കമ്മീഷനെ കാണുന്നത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ നേതാക്കള്‍, ആരോഗ്യ പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, മറ്റു ജനവിഭാഗങ്ങള്‍ എന്നിവരില്‍ നിന്നാണ് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത്. ഞായറാഴ്ച കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ രാവിലെ 9.30ന് ജില്ലാ കലക്ടറുമായി കമ്മീഷന്‍ ആദ്യം ചര്‍ച്ച നടത്തും. 10 മുതല്‍ 11 വരെ ജില്ലാ പോലിസ് ചീഫ്്, സബ്കലക്ടര്‍, 11ന് പി കരുണാകരന്‍ എം.പി എന്നിവരുമായി കൂടികാഴ്ച നടത്തും.

വൈകീട്ട് മൂന്നിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയര്‍മാന്‍മാര്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാര്‍ എന്നിവരുമായും വൈകീട്ട് ആറിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ചര്‍ച്ച നടത്തും. ജൂലൈ രണ്ടിന് രാവിലെ ഒമ്പത് മുതല്‍ 11 വരെ റസ്റ്റ് ഹൗസില്‍ ജില്ലയിലെ എം.എല്‍.എമാരുമായി കൂടികാഴ്ച നടത്തും. 11.30 ന് കലക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ കര്‍ഷക പ്രതിനിധികള്‍, സംഘടനകള്‍, കൃഷി ഓഫിസര്‍മാര്‍, സി.പി.സി.ആര്‍.ഐ, നബാര്‍ഡ്, ലീഡ് ജില്ലാ ബാങ്ക് മാനേജര്‍മാര്‍, ഇലക്ട്രിസിറ്റി ബോര്‍ഡ്, ജലസേചനം, ഗ്രൗണ്ട് വാട്ടര്‍ എന്നീ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

2.30 ന് കലക്‌ട്രേറ്റ് കണ്‍ഫറന്‍സ് ഹാളില്‍ വ്യവസായം, വാണിജ്യം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യവസായ മേഖലയിലെ പ്രതിനിധികള്‍ എന്നിവരുമായി തൊഴില്‍ സൃഷ്ടി, വ്യവസായ വികസനം, ടൂറിസം വികസനം എന്നിവയെക്കുറിച്ച് ചര്‍ച്ച നടത്തും. 4.30 ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യം-പരിസ്ഥിതി മാനേജ്‌മെന്റ് സംബന്ധിച്ചു ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തും.

ജൂലൈ മൂന്നിനു രാവിലെ 9 മുതല്‍ 10 മണിവരെ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഓഫിസര്‍മാരുമായി ചര്‍ച്ച നടത്തും. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി 11 മണിക്ക് ചര്‍ച്ച നടത്തും. 11.30ന് ജില്ലയിലെ മാധ്യമ പ്രതിനിധികളുമായി ചര്‍ച്ച നടത്തും
.

ഷരീഫിന്റെ കുടുംബം കൃതഞ്ഞത രേഖ പെടുത്തുന്നു

on


കള്ളന്‍ അന്തുക്ക യുടേ വക്കാലത്ത്

on


ഷെരീഫിന്റെ കട ഉള്‍കൊള്ളുന്ന റൊളാ മാര്‍കെറ്റ് പൊളിച്ചു മാറ്റി

on Jun 29, 2012

ഷെരീഫിന്റെ കട ഉള്‍കൊള്ളുന്ന റൊളാ മാര്‍കെറ്റ് പൊളിച്ചു മാറ്റി

കൊട്ടച്ചേരി മേല്‍പ്പാലം ഇനിയും യാധാര്‍ത്യമായില്ല

on


കൂളിക്കാട് അസൈനാര്‍ ഹാജി നിര്യാതനായി

on Jun 28, 2012

കാഞ്ഞങ്ങാട്‌: സൗത്ത്‌ ചിത്താരിയിലെ കൂളിക്കാട് എം. അസൈനാര്‍ ഹാജി (65) ഇന്ന് (വ്യാഴം) ഉച്ച തിരിഞ്ഞ് നിര്യാതനായി. നെഞ്ച് വേദനയെ തുടര്ന്ന്b കാങ്ങങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്ഘ കാലം ഷാര്ജങയില്‍ ജോലിചെയ്തിരുന്നു. പ്രവാസി ജീവിതം മതിയാക്കി നാട്ടില്‍ കച്ചവടം നടത്തിയിരുന്നു.
പരേതനായ മാണിക്കോത്തെ അബ്ദുല്‍ റഹ്മാന്റെുയും ഫാത്തിമയുടെയും മകനാണ്.
പരേതനായ കൂളിക്കാട് അബ്ദുല്ഖാദറിന്റെയും കുഞ്ഞായ്മ ഹജ്ജുമ്മയുടെയും മകള്‍ സൈനബിയാണ് ഭാര്യ. 
മുഹമ്മദ്‌ കുഞ്ഞി, അഷ്‌റഫ്‌, അസീസ്‌ (ഷാര്ജ്)സുഹറ, എന്നിവര്‍ മക്കളാണ്. മേല്പ്പണറമ്പിലെ ഹംസ മരുമകന്‍.
മയ്യിത്ത്‌ നാളെ(വെള്ളിയാഴ്ച)രാവിലെ 11 മണിക്ക് സൗത്ത്‌ ചിത്താരി ഹൈദറൂസ് ജുമാ മസ്ജിദ്‌ ഖബ്ര്‍ സ്ഥാനില്‍ മറവു ചെയ്യും. 

ഒന്നുമറിയാതെ ഷഹദാസും അസീമും

on Jun 27, 2012

Shareef Chithari, Kasargodvarthaചിത്താരി: വീടിന് മുന്നില്‍ കൂടിയിരിക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ ഷഹദാസും അസീമും ഒന്നുമറിയാതെ ഓടി ചാടി കളിക്കുകയാണ്. ആളുകള്‍ കൂടി കൂടി വരുന്നുണ്ടെന്ന് പരസ്പരം ഇവര്‍ പറയുന്നു, കാഞ്ഞങ്ങാട്ടെത്തി, അതിഞ്ഞാലിലെത്തി...
വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ആയിരങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സ് എത്തി. ആളുകള്‍ ആംബുലന്‍സിന് ചുററും കൂടി. അപ്പോഴും ഷഹദാസും അസീമും വീട്ടില്‍ ആള്‍ക്കാരുടെ കൂട്ടം കണ്ട് സന്തോഷത്തില്‍ തിമിര്‍ക്കുകയായിരുന്നു. അവരറിയുന്നില്ല ഒരാഴ്ച മുമ്പ് ഉമ്മച്ചിക്കൊപ്പം ഞങ്ങളെ വിമാനം കയററി വിട്ട പുന്നാര ഉപ്പാനെ അവസാനമായി കാണാന്‍ വന്ന ആയിരങ്ങളാണിതെന്ന്... ഇടയ്ക്ക് അമ്മാവന്‍ വലീദ് വന്ന് രണ്ട് കുഞ്ഞുമക്കളെയും ആള്‍ക്കൂട്ടത്തിനിടയിലൂടെ വീടിനകത്തേക്ക് കൂട്ടികൊണ്ടുപോയി...


കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കുത്തേററ് മരിച്ച ചിത്താരി ചാമുണ്ഡിക്കുന്നിലെ ഷെരീഫിന്റെ മയ്യത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ വീട്ടിലെത്തിച്ചപ്പോഴുണ്ടായ കരളലിയിപ്പിക്കുന്ന കാഴ്ചയാണിത്. ആംബുലന്‍സില്‍ നിന്നും ഇറക്കിയ മയ്യിത്ത് ഷെരീഫിന്റെ വീട്ടിനുളളില്‍ അല്‍പസമയം കിടത്തി. അടുത്ത ബന്ധുക്കള്‍ക്ക് കാണിച്ച ശേഷം നാല് വയസ്സുളള ഷഹദാസിനും ഒന്നര വയസ്സുളള അസീമിനും മയ്യിത്ത് കാണിച്ചു. ഷഹദാസ് പ്രിയപ്പെട്ട ഉപ്പാക്ക് അന്ത്യചുംബനം നല്‍കിയത് കൂടി നിന്നവരുടെ കണ്ണ് നനയിച്ചു.


പിന്നീട് വീടിന് പുറത്ത് പൊതുദര്‍ശനത്തിന് വെച്ചു. സ്ത്രീകളും കുട്ടികളും വിവിധ മത-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കളടക്കം ആയിരങ്ങളായിരുന്നു പുറത്ത് കാത്തിരുന്നത്.
ഒരു മണിക്കൂറിലധികം പൊതുദര്‍ശനത്തിന് വെച്ചെങ്കിലും ജനങ്ങളുടെ ഒഴുക്ക് നിന്നില്ല. ഓടിക്കളിച്ച ക്ഷീണത്തില്‍ കുഞ്ഞുമോന്‍ അസീം അമ്മാവന്റെ മടിയില്‍ തളര്‍ന്ന് കിടന്നു. 2.45 ഓടെ നോര്‍ത്ത് ചിത്താരി ഖിളിര്‍ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ഷെരീഫ് ആറടി മണ്ണിലേക്ക് മടങ്ങി. അപ്പോഴും ഈ കുരുന്നുകളിറിയുന്നില്ല. ബാപ്പ ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തിലേക്കാണ് യാത്രയായതെന്ന്. അല്ലാഹുവേ ശരീഫിന്റെ ഖബര്‍ സ്വര്‍ഗപൂന്തോപക്കി പരിലസിപ്പിക്കേണമേ കുടുംബത്തിന്‍ സമതാനം നല്‍കേണമേ ക്ഷമ നല്‍കേണമേ അനാഥയായ ഭാര്യക്കും മക്കള്‍ക്കും നീ ഖൈര്‍ നല്‍കി അനുഗ്രഹിക്കേണമേ മാതാപിതാക്കള്‍ക്ക്‌ സമാതാനം നല്‍കേണമേ ...ആമീന്‍ യ രബ്ബല്‍ അലമീന്‍

http://www.kasargodvartha.com/2012/06/shareefs-sons-without-knowing-anything.html

ഷെരീഫിനു കണ്ണീരൊടെ വിട

on

ഷെരീഫിനു കണ്ണീരൊടെ വിട

 

ആക്രോശത്തോടെ അക്രമികള്‍; നടുക്കത്തോടെ വ്യാപാരികള്‍

on Jun 25, 2012

കുത്തേറ്റ ഖലീല്‍ മാട്ടുമ്മല്‍ റോളയിലെ താമസ സ്ഥലത്ത് ‘‘‘മനോരമ”യോട് സംഭവം വിവരിക്കുന്നു.

മലയാളി വ്യാപാരി കുത്തേറ്റു മരിച്ച സംഭവം: 20 പേര്‍ അറസ്റ്റില്‍
ഷാര്‍ജ . ആക്രോശത്തോടെയെത്തി മലയാളികളെ കുത്തിവീഴ്ത്തിയ അക്രമിസംഘത്തിനു മുന്നില്‍ മാര്‍ക്കറ്റ് ഒന്നടങ്കം നടുങ്ങിനിന്നു. ബഹളത്തിനിടെ അടിയുടെ ശബ്ദവും കൂട്ടക്കരച്ചിലും കേട്ട് എല്ലാവരും കടയിലേക്ക് ഒാടിയെത്തിയപ്പോള്‍ കുത്തേറ്റു പിടയുകയായിരുന്നു നാലുപേരും. കടയിലെ സാധനങ്ങളിലും തറയിലും ചോരയൊഴുകി.

മുഹമ്മദ് ഷെരീഫിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ചിത്താരി മുക്കൂട് ചേറ്റുകുണ്ട് സ്വദേശി ഖലീല്‍ മാട്ടുമ്മലിനും സഹോദരന്‍ നൂറുദ്ദീനും കുത്തേറ്റത്. വ്യാപാരികളായ ഇവര്‍ കച്ചവടത്തിരക്കിലായിരുന്നപ്പോള്‍ ബഹളവും നിലവിളിയും കേട്ട് ഒാടിയെത്തുകയായിരുന്നു. മുഹമ്മദ് ഷെരീഫിനെയും സഹോദരിയുടെ മകന്‍ നിസാമിനെയും ആറോളം പേര്‍ വളഞ്ഞുനിന്നു മര്‍ദിക്കുകയും കത്തികൊണ്ടു തലങ്ങും വിലങ്ങും കുത്തുകയും ചെയ്യുന്നതാണ് കണ്ടത്. അന്‍വര്‍ അക്രമികളെ തടയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മറ്റൊന്നും ആലോചിക്കാതെ ഖലീലും നൂറുദ്ദീനും അക്രമികള്‍ക്കിടയിലേക്കു ചാടിവീണു. അതോടെ ഇവരുടെ നേരെ അക്രമികള്‍ തിരിഞ്ഞു.

പിടിവലിക്കിടെ ഇവരുടെ വയറ്റിലും പുറത്തും കുത്തേറ്റു. അപ്പോഴേക്കും മാരകമായ മുറിവേറ്റ മുഹമ്മദ് ഷെരീഫ് നിലവിളിയോടെ കടയില്‍ നിന്നിറങ്ങിയോടി. എന്നാല്‍  റോഡിലെത്തിയതും കുഴഞ്ഞുവീണു. ഉടന്‍ പൊലീസെത്തി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. ഖലീല്‍, നൂറുദ്ദീന്‍, നിസാം എന്നിവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചു. നൂറുദ്ദീന്റെ പരുക്ക് ഗുരുതരമായിരുന്നുവെങ്കിലും അപകടനില തരണം ചെയ്തു. വയറ്റിനും പുറത്തും കുത്തേറ്റ ഖലീല്‍ പിന്നീട് ആശുപത്രി വിട്ടു. അക്രമിസംഘം രണ്ടായി തിരിഞ്ഞ് ഒരു വിഭാഗം കടയ്ക്കകത്തു കയറിയപ്പോള്‍ മറ്റുള്ളവര്‍ പുറത്തു കാവല്‍ നില്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മാര്‍ക്കറ്റില്‍ ഇടയ്ക്കിടെ ചെറിയ വാക്കു തര്‍ക്കങ്ങളുണ്ടാകുമെങ്കിലും ആദ്യമായാണ് കൊലപാതകമെന്ന് വ്യാപാരിയായ കാസര്‍കോട് സ്വദേശി ഹനീഫ് പറഞ്ഞു.

മുഹമ്മദ് ഷെരീഫിന്റെ മരണത്തില്‍ അനുശോചിച്ച് മാര്‍ക്കറ്റിലെയും പരിസരങ്ങളിലെയും മലയാളികള്‍ ഇന്നലെ കടകളടച്ചു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ സ്വദേശികളായ വ്യാപാരികളും ഇവരോടൊപ്പം ചേര്‍ന്നു. നാല്‍പത് വര്‍ഷത്തോളം പഴക്കമുള്ള ഇൌ ഒറ്റനില വ്യാപാര കേന്ദ്രം ചെറിയ ഗുവൈര്‍ മാര്‍ക്കറ്റ് എന്നാണറിയപ്പെടുന്നത്. ഇലക്ട്രോണിക് സാധനങ്ങള്‍, തുണിത്തരങ്ങള്‍, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ് തുടങ്ങിയവ വില്‍ക്കുന്ന കേന്ദ്രമാണിത്. നൂറിലേറെ കടകളില്‍ മിക്കതും മലയാളികളുടേത്.

കാസര്‍കോട്, കോഴിക്കോട് സ്വദേശികളാണ് കൂടുതലും. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ സ്വദേശികളും വ്യാപാരികളായുണ്ട്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പിടിച്ചു നില്‍ക്കാന്‍ പാടുപെട്ടിരുന്ന ഇവര്‍ക്ക് കെട്ടിടം പൊളിക്കാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചത് ഇരുട്ടടിയായി. പിന്നീട് വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. കുറഞ്ഞവിലയ്ക്കു സാധനം കിട്ടുന്നതിനാല്‍ കുറച്ചുദിവസമായി ഇവിടെ നല്ല തിരക്കായിരുന്നു.

ശരീഫിന്റെ കൊല : 20 പാക് പൗരന്മാര്‍ പിടിയില്‍

on


ഷാര്‍ജ: ഷാര്‍ജ റോളയില്‍ കാസര്‍കോട് കാഞ്ഞങ്ങാട് ചിത്താരി ചാമുണ്ഡിക്കുന്നിലെ അബ്ദുല്‍ഖാദര്‍ ഹാജിയുടെ മകന്‍ മുഹമ്മദ് ഷെരീഫി(33)നെ കുത്തി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പാകിസ്ഥാന്‍ പൗരന്‍മാരെ ഷാര്‍ജ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധിപേര്‍ പോലീസ് നിരീക്ഷണത്തിലാണ്.
 ആദ്യ ദിവസം അവര്‍ പോലീസിനു വിളിച്ച നമ്പര്‍ പിന്തുടര്‍ന്നാണ് പോലീസെ ഇവരെ വലൈലക്കിയത്..  


ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 12 മണിക്കാണ് റോളയിലെ ഷെരീഫിന്റെ ഇലക്ട്രോണിക്സ് കടയിലെത്തിയ സംഘം വൈദ്യുതി ഓഫ് ചെയ്ത് ഷെരീഫിനെയും കൂടെയുണ്ടായിരുന്നവരെയും അക്രമിച്ചത്. ഷെരീഫ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേററ മുക്കൂട് ചേറ്റുകുണ്ടിലെ നൂറുദ്ദീന്‍(30), അനുജന്‍ ഖലീല്‍ (26), കൊല്ലപ്പെട്ട ശെരീഫിന്റെ സഹോദരി ഉമൈബയുടെ മകന്‍ ഇഹ്‌സാന്‍ (24) എന്നിവര്‍ അപകടനില തരണം ചെയ്തതായി കുവൈറ്റ് ആശുപത്രി അധികൃതര്‍ അറിയിച്ചു.


ഷെരീഫിന്റെ ഉടമസ്ഥതയിലുളള യാഫ ഇലക്‌ട്രോണിക്‌സ് പ്രവര്‍ത്തിച്ചു വരുന്ന റോള മാളിന് പിറകില്‍ കാലിക്കറ്റ് റെസ്‌റ്റോറന്റിന് സമീപമുള്ള വ്യാപാര സമുച്ചയം കാലപഴക്കം കാരണം പൊളിച്ചു മാററാന്‍ ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ കെട്ടിടത്തിലുള്ള ഷെരീഫിന്റെ കട കാലിയാക്കുന്നതിനായി സാധനങ്ങള്‍ ഫുട്പാത്തില്‍ കച്ചവടം നടത്തുന്നതിനിടയിലുണ്ടായ ചെറിയ തര്‍ക്കമാണ് ഷെരീഫിനെയും കൂടെയുണ്ടായിരുന്നവരെയും അക്രമിക്കുന്നതിലും ഷെരീഫിന്റെ ജീവന്‍ നഷ്ടപ്പെടുന്നതിലും കലാശിച്ചത്. സംഭവത്തെ തുടര്‍ന്ന് റോളയില്‍ ഷാര്‍ജ പോലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശത്തെ

മലയാളികളുടെ കടളെല്ലാം ഞായറാഴ്ച അടഞ്ഞു കിടന്നു.
ഷെരീഫിന്റെ മയ്യിത്ത് ബുധനാഴ്ചയോടെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


മൂന്നുമാസം മുമ്പ് നാട്ടില്‍വന്ന് മടങ്ങുമ്പോള്‍ ഭാര്യ സുഹ്‌റയെയും രണ്ട് മക്കളെയും ഗള്‍ഫിലേക്ക് കൊണ്ടുപോയിരുന്നു. മൂത്തമകന്‍ ഷഹഫാദിനെ എല്‍.കെ.ജി.യില്‍ ചേര്‍ക്കാന്‍വേണ്ടി 10 ദിവസം മുമ്പ് സുഹ്‌റ ഗള്‍ഫില്‍നിന്ന് നാട്ടിലെത്തി. ഷെറീഫിന്റെ കടമുറിയുള്ള കെട്ടിടം പൊളിച്ചുനീക്കാന്‍ അധികൃതര്‍ നടപടി തുടങ്ങിയതിനെ തുടര്‍ന്നാണ് വിറ്റൊഴിക്കല്‍ കച്ചവടം ആരംഭിച്ചത്.

ഷെരീഫിന്റെ കൊല: കാസര്‍കോട്ടുകാരില്‍ നടുക്കം

on Jun 24, 2012

ഷാര്‍ജ: ചിത്താരി സ്വദേശി മുഹമ്മദ് ഷെരീഫിനെ പാകിസ്ഥാന്‍ സ്വദേശികള്‍ കുത്തികൊലപ്പെടുത്തിയ സംഭവം ഷാര്‍ജ റോള മാര്‍ക്കറ്റിലെ കാസര്‍കോട്ടുകാരെ നടുക്കി. ഈ മാര്‍ക്കററിലും പരിസരപ്രദേശങ്ങളിലും കച്ചവടം നടത്തുന്നവരിലും, ജോലിചെയ്യുന്നവരിലും പകുതിയിലധികം പേരും കാസര്‍കോട് ജില്ലക്കാരാണ്.


ചുട്ടുപൊളളുന്ന ചൂടിലും തെരുവ് കച്ചവടം നടത്തി കുടുംബം പോററുന്നവരാണ് കൂടുതലും. ബംഗാളികളും, പാക്കിസ്ഥാനികളുമാണ് ഈ പ്രദേശത്തെ ഉപഭോക്തക്കളില്‍ കുടുതലും. ഒഴിവ് ദിവസമായ വെളളിയാഴ്ചാണ് റോളയില്‍ ഏററവും കൂടുതല്‍ കച്ചവടം നടക്കുന്നത്. ചില പാകിസ്ഥാനികളും ബാംഗാളികളും ഈ തിരക്കിനിടയില്‍ മോഷണം നടത്തുന്നത് പതിവാണ്.

മോഷ്ടാക്കളെ കയ്യോടെ പിടികൂടിയാല്‍ ഈ സംഘങ്ങള്‍ അക്രമം അഴിച്ചുവിടുന്നത് കാരണം പലരും ഇവരുടെ അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്ത് വരുന്നത്. ഇത് കാരണം ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് വലിയ സാമ്പത്തികം നഷ്ടം ഉണ്ടാകുന്നതും സാധാരണമാണ്.
സമാനമായ ഒരു സംഭവത്തെ ചോദ്യം ചെയ്തതാണ് നാലുവയസ്സുളള ഷഹദാസിനെയും, ഒരുവയസ്സുളള അസീമിനെയും അനാഥരാക്കിയത്.

റോള മാളിന് പിറകില്‍ കാലിക്കറ്റ് റെസ്‌റ്റോറന്റിന് സമീപമുള്ള വ്യാപാര സമുച്ചയം പൊളിച്ചുമാറ്റാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചിരുന്നു. അതിനാല്‍ ഈ കെട്ടിടത്തിലെ ഒഴിപ്പിക്കപ്പെട്ട കടയിലെ സാധനങ്ങള്‍ ഫുട്പാത്തില്‍ വിറ്റഴിക്കുന്നതിനിടയില്‍ വാച്ച് കളവ്‌പോയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ചിത്താരി ചാമുണ്ഡിക്കുന്നിലെ അബ്ദുല്‍ഖാദര്‍ ഹാജി-ആസ്യ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷെരീഫ് (33) ന്റെ കൊലപാതകത്തില്‍ കലാശിച്ചത്. 

rolla-square-sharjah
ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 12 മണിക്ക് റോളയിലെ ഷെരീഫിന്റെ കടയിലെത്തിയ സംഘം വൈദ്യുതി ഓഫ് ചെയ്ത് ഷെരീഫിനെയും കൂടെയുണ്ടായിരുന്നവരെയും കുത്തുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മുക്കൂട് ചേറ്റുകുണ്ടിലെ നൂറുദ്ദീന്‍(30), അനുജന്‍ ഖലീല്‍ (26), കൊല്ലപ്പെട്ട ശെരീഫിന്റെ സഹോദരി ഉമൈബയുടെ മകന്‍ നിസാം (24) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ കുവൈറ്റ് ആശുപത്രിയില്‍ കഴിയുകയാണ്.


അതിനിടെ അക്രമികളെ പിടികൂടാന്‍ ഷാര്‍ജ പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. സംഭവം നടന്ന ഈ പ്രദേശം പോലീസ് വലയത്തിലാണ്.

ചിത്താരി സ്വദേശി ഷാര്‍ജയില്‍ സ്വന്തം കടയില്‍ കൊല ചെയ്യപ്പെട്ടു

on

ഷാര്‍ജ :  ഷാര്‍ജ റോളയില്‍ പാകിസ്ഥാന്‍ സ്വദേശികളുടെ കുത്തേററ് കാസര്‍കോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശി മരിച്ചു. ചിത്താരി മുക്കൂട് സ്വദേശികളായ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേററു. ചിത്താരി ചാമുണ്ഡിക്കുന്നിലെ  അബ്ദുല്‍ഖാദര്‍ ഹാജി - ആസ്യ മകന്‍ മുഹമ്മദ് ഷെരീഫ് (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 12 മണിക്കാണ് റോളയിലെ ഷെരീഫിന്റെ കടയിലെത്തിയ സംഘം വൈദ്യുതി ഓഫ് ചെയ്ത് ഷെരീഫിനെയും കടയുണ്ടായിരുന്നവരെയും അക്രമിച്ചത്. മുക്കൂട് ചേറ്റുകുണ്ടിലെ നൂറുദ്ദീന്‍(30), അനുജന്‍ ഖലീല്‍ (26), കൊല്ലപ്പെട്ട ശെരീഫിന്റെ സഹോദരി ഉമൈബയുടെ മകന്‍ നിസാം (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുവൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശെരീഫിന്റെ മൃതദേഹം കുവൈറ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റോള മാളിന് പിറകില്‍ കാലിക്കറ്റ് റെസ്റ്റോറന്റിന് സമീപമുള്ള വ്യാപാര സമുച്ചയം പൊളിച്ചുമാറ്റാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചിരുന്നു. അതിനാല്‍ ഈ കെട്ടിടത്തിലെ ഒഴിപ്പിക്കപ്പെട്ട കടയിലെ സാധനങ്ങള്‍ ഫുട്പാത്തില്‍ വിറ്റഴിക്കുന്നതിനിടയില്‍ വാച്ച് കളവ്പോയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കം നടക്കുമ്പോള്‍ ശെരീഫ് സ്ഥലത്തുണ്ടായിരുന്നില്ല. ജോലിക്കാരുമായുണ്ടായ തര്‍ക്കമാണ് സംഭവത്തിനിടയാക്കിയത്. വിറ്റഴിക്കല്‍ മേളയായതിനാല്‍ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തക്കം മുതലെടുത്ത് പാകിസ്ഥാനി യുവാവ് വിലകൂടിയ വാച്ച് മോഷ്ടിക്കുകയായിരുന്നു. മോഷ്ടാവിനെ കയ്യോടെ പിടികൂടിയതാണ് വൈരാഗ്യത്തിന് കാരണമെന്ന് ബന്ധുക്കള്‍ കെവാര്‍ത്തയോട് പറഞ്ഞു.

ഈ പ്രശ്നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിച്ചിരുന്നുവെങ്കിലും സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് തൃപ്തിയുണ്ടായിരുന്നില്ല. ഇവര്‍ പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് തിരിച്ചുപോയിരുന്നു. പിന്നീടാണ് പന്ത്രണ്ടോളം വരുന്ന സംഘം കടയിലെത്തി അക്രമം നടത്തിയത്. അക്രമത്തില്‍ ഗുരുതരമായ പരിക്കേറ്റ ശെരീഫിനെ പൊലീസ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കും.

അതിഞ്ഞാല്‍ തെക്കെപുറത്തെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ സുഹ്‌റയാണ് ഭാര്യ. നാലുവയസും ഒരുവസുമുള്ള രണ്ട് ആണ്‍ മക്കളുണ്ട്. സഹോദരങ്ങള്‍: പ്രമുഖ വ്യവസായി മെട്രോ മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ സുഹ്‌റ, മുഹമ്മദ് കുഞ്ഞി, കുഞ്ഞബ്ദുല്ല(ഇരുവരും ദുബൈ), സുബൈര്‍, ഹസന്‍ കുഞ്ഞി, സൈനബ, ഉമൈബ.

കാഞ്ഞങ്ങാട്ടെ മാലിന്യപ്രശ്‌നം: നീക്കം ചെയ്യാനുള്ള കരാര്‍ നഗരസഭാ റദ്ദ് ചെയ്യും

on Jun 23, 2012

കാഞ്ഞങ്ങാട്: നഗരസഭ ചെമ്മട്ടംബയല്‍ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നഗരസഭാ നല്‍കിയ കരാര്‍ തിങ്കളാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗം റദ്ദ് ചെയ്യാന്‍ സാധ്യത. ജൂണ്‍ 16ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം കരാര്‍ റദ്ദ് ചെയ്യുവാനും കാരറുകാരന് നല്‍കിയ പണം തിരിച്ച് പിടിക്കുവാനും നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു.

2011 ജൂണ്‍ 26നാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ 15 ലക്ഷം രൂപയ്ക്ക് നഗരസഭാ കരാര്‍ നല്‍കിയത്. വിവിധ ഘട്ടങ്ങളിലായി മാലിന്യം നീക്കം ചെയ്തിരുന്നുവെങ്കിലും പൂര്‍ണമായും നീക്കം ചെയ്യാന്‍ കരാറുകാരന് കഴിഞ്ഞിരുന്നില്ല. അതിനിടെ കരാര്‍ തുകയുടെ പകുതിയോളം നഗരസഭാ കരാറുകാരന് നല്‍കിയിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധികകം മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെന്നും വര്‍ഷക്കാലമായാല്‍ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് പകര്‍ച്ചാവ്യാധിക്കിടയാക്കുമെന്ന് കാണിച്ച് കാഞ്ഞങ്ങാട്ടെ അഭിഭാഷകനായ രഞ്ജിത്ത് ഓംബുഡ്‌സ്മാനെ സമീപിച്ചിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ 2012 മെയ് 30 നകം മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യണമെന്ന് ഓംബുഡ്‌സ്മാന്‍ ജസ്്റ്റിസ് എം.എന്‍ കൃഷ്ണന്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓംബുഡ്‌സ്മാന്‍ വിധിയുടെ പശ്ചാത്തലത്തില്‍ നഗരസഭാ കരാറുകാരനെ നോട്ടീസ് നല്‍കിയെങ്കിലും നീതി നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് 16ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം കരാര്‍ റദ്ദ് ചെയ്യുവാനും നല്‍കിയ പണം പൂര്‍ണ്ണമായും തിരിച്ചുകൊടുക്കുവാനും ആവശ്യപ്പെട്ടത്. ഇതിന്റെ പശ്ചാതലത്തില്‍ പ്രശ്‌നം തിങ്കളാഴ്ച ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചൂടേറിയ ചര്‍ച്ചാവിഷയമാകും. 

ഓംലെറ്റിന് 20, ആവോലി പൊരിച്ചതിന് 70, ബിരിയാണിക്ക് 90; ഹോട്ടല്‍ ഭക്ഷണം പൊള്ളുന്നു 1

on


കാഞ്ഞങ്ങാട്: മുട്ടയുടെയും ഇറച്ചിയുടെയും മീനിന്റെയും വിലയിലുണ്ടായ കുതിച്ചുകയറ്റം ഹോട്ടലുകളിലെ ഭക്ഷണ നിരക്കുകളെ കത്തിക്കുന്നു. ഹോട്ടലുകളില്‍ കയറിയാല്‍ കീശ കാലിയാകുന്നതറിയില്ല. പിടിച്ചുനില്‍ക്കാനാകാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഹോട്ടല്‍ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഇന്നത്തെ വിപണിയിലെ വിലനിലവാരം അനുസരിച്ച് ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂട്ടാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ഹോട്ടല്‍ ഉടമകളുടെ വാദം.

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കിടയാക്കിയത്. ചായക്ക് കാഞ്ഞങ്ങാട്ടെ ഹോട്ടലുകളില്‍ 6 രൂപയാണ് വില. വിത്തൗട്ട് ചായക്കും കട്ടന്‍ചായക്കും 5 രൂപ. കാപ്പിക്കാകട്ടെ 7 രൂപ. എണ്ണപലഹാരങ്ങള്‍ക്കും പൊറോട്ടക്കും ഇഡ്‌ലിക്കും ചപ്പാത്തിക്കും ദോശക്കും ഒരേ വില 6 രൂപ.

അധികമൊന്നും വിഭവമില്ലാത്ത വെജിറ്റേറിയന്‍ ഊണിന് 25 രൂപ ഈടാക്കുമ്പോള്‍ നോണ്‍ വെജിറ്റേറിയന്‍ ഊണിന് 30-35 രൂപയാണ് വില. നെയ്‌ച്ചോറിന് 40 രൂപ. ചിക്കന്‍ ബിരിയാണിക്ക് 90 ഉം മട്ടന്‍ ബിരിയാണിക്ക് 100 രൂപയുമാണ് വില. ടൗണിന്റെ മുക്കിലും മൂലയിലും പ്രവര്‍ത്തിക്കുന്ന കഞ്ഞി-തട്ടുകടകളിലും വില മിതമാണെന്നാണ് അവകാശവാദമെങ്കിലും വില കൂടുതലാണെന്നാണ് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ചമ്മന്തി, അച്ചാര്‍, തോരന്‍ തുടങ്ങിയവയാണ് കഞ്ഞിക്കൊപ്പം നല്‍കുന്ന വിഭവങ്ങള്‍. ഒരു പ്ലേറ്റ് കഞ്ഞിക്ക് 15 രൂപയാണ് വില. കഞ്ഞിക്ക് രുചിയേകാന്‍ ഒരു സിങ്കിള്‍ ഓംലൈറ്റ് വാങ്ങിയാല്‍ കുടുങ്ങിയത് തന്നെ. വില 10 രൂപ. ഡെബിള്‍ ഓംലൈറ്റിന് 20 രൂപയും.

മത്സ്യത്തിന് വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ഹോട്ടലുകളില്‍ അയില പൊരിച്ചതിന് 30-40 രൂപ ഈടാക്കുമ്പോള്‍ ആവോലി പൊരിച്ചതിന് 70 ഉം അയക്കൂറക്ക് 60 രൂപയുമാണ് വില. ഇത് നഗരത്തിലെ സാധാരണ ഹോട്ടലുകളിലെ നിരക്ക് മാത്രമാണ്. ട്രോളിംഗ് നിരോധനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയതോടെ മത്സ്യബന്ധനം നാമമാത്രമായതിനെ തുടര്‍ന്നാണ് മത്സ്യത്തിന് വില കൂടിയത്. മീന്‍ വിപണി ഇപ്പോള്‍ തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനം ഇപ്പോള്‍ കയ്യടക്കിയിട്ടുണ്ട്. ഇത് മറയാക്കി മീനിന് തോന്നുന്ന വിലയാണ് വിപണിയില്‍ ഈടാക്കുന്നത്. സാധാരണക്കാരെ തളര്‍ത്തുന്ന നിലയിലാണ് ഇപ്പോഴത്തെ വിലക്കയറ്റം. കോഴിമുട്ടയുടെ വില ഒറ്റയടിക്ക് 4 രൂപയായി വര്‍ദ്ധിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതോടെ ഓംലൈറ്റിന്റെ വില ഉയര്‍ത്താന്‍ ഹോട്ടല്‍-തട്ടുകട ഉടമകള്‍ നിര്‍ബന്ധിതരായി. മുട്ട വരവ് തമിഴ്‌നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണത്തോടൊപ്പം മുട്ട വിതരണം ചെയ്യുന്നതുകൊണ്ടാണ് വരവ് കുറഞ്ഞത്. 

കോഴി ഇറച്ചിയുടെയും വില വര്‍ദ്ധിച്ചിട്ടുണ്ട്. കിലോവിന് 100 രൂപ. മട്ടന് വില കുത്തനെ ഉയര്‍ന്നിട്ടുണ്ടെങ്കിലും പലയിടത്തും അത് കിട്ടാനില്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ മട്ടന്‍ വിഭവങ്ങള്‍ക്കും പൊള്ളുന്ന വിലയാണ്. ഭക്ഷണനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് ഒട്ടേറെ ന്യായവാദങ്ങള്‍ ഹോട്ടല്‍ ഉടമകള്‍ക്ക് ഉണ്ട്. ഒരുവര്‍ഷം മുമ്പ് ഒരു ടിന്‍ എണ്ണക്ക് 530 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ അത് 700 രൂപയായി ഉയര്‍ന്നു. പാചക വാതകത്തിന് ഒരു സിലിണ്ടറിന് ഇപ്പോഴത്തെ വില 1800 രൂപയാണ്. നേരത്തെ അത് 1200 രൂപ മാത്രം. അരിവില 30 രൂപയായി കുതിച്ചുയര്‍ന്നു. ഇതിനെല്ലാം പുറമെ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയും. തൊഴിലാളികള്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കേണ്ടുന്ന സാഹചര്യവും ഹോട്ടല്‍ ഉടമകള്‍ നേരിടുന്നുണ്ട്. 

ഭണ്ഡാരി എന്നറിയപ്പെടുന്ന പ്രധാന പാചകക്കാരന് ദിവസക്കൂലി 750 രൂപയെങ്കിലും നല്‍കണം. വെയിറ്റര്‍ക്ക് ശമ്പളം 300 രൂപ. ക്ലീനിംഗ് തൊഴിലാളികള്‍ക്ക് 250 രൂപയെങ്കിലും കൂലി നല്‍കാതെ വയ്യ. ജോലിക്ക് അന്യ സംസ്ഥാന തൊഴിലാളികളെയാണ് മിക്കവരും ആശ്രയിച്ചിട്ടുള്ളത്. കൂലിക്ക് പുറമെ ഇവര്‍ക്ക് ഭക്ഷണം നല്‍കണം. താമസ സൗകര്യവും ഒരുക്കിക്കൊടുക്കണം. അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് ഉടമകള്‍ പറയുന്നത്. 

കാഞ്ഞങ്ങാട്ട് ക്യാന്‍സര്‍ കെയര്‍ സെന്റര്‍

on Jun 21, 2012


കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ല ഉള്‍പ്പെടെ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ക്യാന്‍സര്‍ കെയര്‍ സെന്ററുകള്‍ തുടങ്ങും. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്ട് പ്രവര്‍ത്തിക്കുന്ന ജില്ലാശുപത്രിയോടനുബ ന്ധിച്ചായിരിക്കും ആധുനിക സംവിധാനവും സജ്ജീകരണങ്ങളുമുള്ള ക്യാന്‍സര്‍ കെയര്‍ സെ ന്റര്‍ പ്രവര്‍ത്തിക്കുക. കാസര്‍കോടിന് പുറമെ വയനാട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, കൊല്ലം എന്നീ ജില്ലകളിലും പുതുതായി ക്യാ ന്‍സര്‍ കെയര്‍ സെന്റര്‍ തുടങ്ങും. വിദൂര സ്ഥലങ്ങളില്‍ നിന്ന് തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലേക്കും മറ്റും ക്യാന്‍സര്‍ ചികിത്സക്കായി എത്തുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ് സര്‍ക്കാറിന്റെ ഈ തീരുമാനം. മെഡിക്കല്‍ കോളേജുകളോ ക്യാന്‍സര്‍ സെന്ററുകളോ ഇല്ലാത്ത എല്ലാ ജില്ലകളിലും ക്യാന്‍സര്‍ കെയര്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ പദ്ധതിക്ക് ഭരണാനുമതിയാകും. തിരുവനന്തപുരത്തും തലശേരിയിലും മാത്രമാണ് ഇപ്പോള്‍ ക്യാന്‍സര്‍ സെന്ററുകളുള്ളത്. എല്ലാ മെഡിക്കല്‍ കോളേജുകളിലും എറണാകുളം ജില്ലാശുപത്രിയിലും നിലവില്‍ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളുണ്ട്. പുതുതായി തുടങ്ങുന്ന ക്യാന്‍സര്‍ കെയര്‍ സെന്ററുകളിലെ ഡോക്ടര്‍മാര്‍ക്ക് തിരുവനന്തപുരത്ത് ആര്‍സിസിയില്‍ ആറുമാസത്തെ പരിശീലനം നല്‍കും. തുടര്‍ ചികിത്സക്കുള്ള എല്ലാ സംവിധാനവും ക്യാന്‍സര്‍ കെയര്‍ സെന്ററുകളില്‍ ഒരുക്കും. ഹീമോതെറാപ്പി, റേഡിയോതെറാപ്പി എന്നീ സൗകര്യങ്ങളും ഇവിടെയുണ്ടാകും. മരുന്നുകളും ആവശ്യത്തിനുണ്ടാകും. ഏഴ് കേന്ദ്രങ്ങ ള്‍ക്കായി അഞ്ച് കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിക്കുക. ആദ്യത്തെ പരിശോധനയും രോഗ നിര്‍ണയവും ക്യാന്‍സ ര്‍ സെന്ററുകളിലോ മെഡിക്ക ല്‍ കോളേജുകളിലോ നടത്തണം. പിന്നീടുള്ള തുടര്‍ ചികിത്സയാണ് ക്യാന്‍സര്‍ കെയര്‍ സെന്ററുകളില്‍ നടക്കുക. ഇതിനു പുറമെ പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് എന്നീ സ്ഥലങ്ങളില്‍ ഹൃദ്രോഗം, സ്‌ട്രോക്ക്, ക്യാന്‍സര്‍ എന്നിവയ്ക്കായി ചികിത്സാ സംവിധാനവും തുടങ്ങുന്നുണ്ട്. അതിനിടെ കാസര്‍കോട് ജില്ലയില്‍ സൗജന്യ വൈദ്യുതി പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തി ഊര്‍ജിതമാക്കി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന രാജീവ്ഗാന്ധി ഗ്രാമീണ്‍ വിദ്യുതീകരണ്‍ യോജന പദ്ധതിയുടെ ഭാഗമായാണ് ഈ സൗജന്യ വൈദ്യുത പദ്ധതി നടപ്പിലാക്കുന്നത്. സമ്പൂര്‍ണ്ണ വൈദ്യുതീകരണവും ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ വൈദ്യുതി ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. 114 കോടി രൂപയുടെ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന പദ്ധതി കാസര്‍കോടിന് പുറമെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതി കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പ്രവര്‍ത്തി നടപ്പിലാക്കുന്നത് വൈകിയതിനെ തുടര്‍ന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ സി വേണുഗോപാല്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ആറു ജില്ലകളിലും ആറുമാസത്തിനകം സൗജന്യ വൈദ്യുത പദ്ധതി പൂര്‍ത്തിയാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്..

ആണ്ട്‌നേര്‍ച്ചയും ജലാലിയ വാര്‍ഷികവും

on Jun 19, 2012

കാഞ്ഞങ്ങാട്: മാണിക്കോത്ത് മര്‍ഹൂം സയ്യിദ് മുഹമ്മദ്ഹാജി അല്‍ഹാദിയുടെ ആണ്ട് നേര്‍ച്ചയും ജലാലിയ വാര്‍ഷികവും ജൂണ്‍ 15 ന് നടക്കും. 15 ന് ജുമാനിസ്‌ക്കാരാനന്തരം ഖബര്‍ സിയാറത്തിന് വളപട്ടണം ഖാസി സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ നേതൃത്വംനല്‍കും. വൈകുന്നേരം മൂന്നു മണിക്ക് ഖതമുല്‍ ഖുര്‍ആന്‍ ദുആക്ക് പാണക്കാട് സയ്യിദ് ഫള്‌ലു ശിഹാബ് തങ്ങള്‍ നേതൃത്വംനല്‍കും. അസര്‍ നിസ്‌കാരാനന്തരം ജലാലിയ റാത്തീബ് ദുആക്ക് സയ്യിദ് ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. മഗരീബ് നിസ്‌കാരാനന്തരം സ്വലാത്ത് മജ്‌ലിസ് നടക്കും. പൈക്ക ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. അത്തിപറ്റ മുഹ്‌യദ്ദീന്‍ കുട്ടിമുസ്ല്യാര്‍ മലപ്പുറം സ്വലാത്തിന് നേതൃത്വംനല്‍കും. ആലിക്കുഞ്ഞ് മുസ്‌ലിയാര്‍ ഉദ്‌ബോധനം നടത്തും.

എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് 23ന് ചിത്താരിയില്‍

on Jun 10, 2012


കാസര്‍കോട്: സംഘടനയുടെ അടുത്ത ആറുമാസത്തെ കര്‍മപദ്ധതിക്ക് അന്തിമരൂപം നല്‍കുന്നതിനായി എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് ഈമാസം 23ന് ചിത്താരി സുന്നി സെന്ററില്‍ നടത്താന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
യൂനിറ്റുകളില്‍ നടക്കുന്ന പള്ളിക്കൂടം ക്യാമ്പ്, പഞ്ചായത്ത് തല ക്യാമ്പുകള്‍, മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍, സാന്ത്വനം എന്നിവ സംബന്ധമായി ചര്‍ച്ച നടക്കും. എസ് വൈ എസ് ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങള്‍ക്കു പുറമെ ജില്ലയിലെ ഒമ്പത് മേഖലകളിലെ ഭാരവാഹികളും സംബന്ധിക്കും. സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് ട്രെയിനിമാര്‍ നേതൃത്വം നല്‍കും.
സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, അബ്ദുല്‍ ഹമീദ് മൗലവി ആലപാടി, ചിത്താരി അബ്ദുല്ല ഹാജി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബി കെ അബ്ദുല്ല ഹാജി, ബശീര്‍ പുളിക്കൂര്‍, ഹസ്ബുല്ലാഹ് തളങ്കര, പാത്തൂര്‍ മുഹമ്മദ് സഥാഫി, മൂസല്‍ മദനി തലക്കി, ഇല്യാസ് കൊറ്റുമ്പ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കൈടുത്തു.
ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും അശ്‌റഫ് കരിപ്പൊടി നന്ദിയും പറഞ്ഞു.

ജില്ലയില്‍ 4394 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി നടത്തും

on Jun 7, 2012


കാസര്‍കോട്:ജില്ലയില്‍ ഇത്തവണ ഒന്നാം വിളയായി 4394 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ഇറക്കും. ഇതില്‍ ചില സ്ഥലങ്ങളില്‍ ഇപ്പോള്‍ കൃഷി തുടങ്ങി കഴിഞ്ഞു. എന്നാല്‍ മറ്റിടങ്ങളില്‍ കൃഷിയിറക്കാന്‍ തുടങ്ങുന്നതേയുള്ളൂ.

ജില്ലയില്‍ ആറ് ബ്ലോക്കുണ്ടെങ്കിലും പഴയ ബ്ലോക്കടിസ്ഥാനത്തില്‍ നാല് ബ്ലോക്കുകളായാണ് കൃഷി ഇറക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ ബ്ലോക്ക് തലത്തിലാണ് കൃഷി. ചിലയിടങ്ങളില്‍ മാത്രമാണ് ഞാറുനടല്‍ തുടങ്ങിയിട്ടുള്ളത്. മഴ വൈകിയതിനാലാണ് ഇത്തവണ കൃഷി തുടങ്ങാന്‍ വൈകിയതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ കര്‍ഷകര്‍ പലരും അവരുടേതായ രീതിയില്‍ നഴ്‌സറി തയ്യാറാക്കിയിട്ടുണ്ട്.

ഉമ, ജ്യോതി, ഐശ്വര്യ, ആതിര തുടങ്ങിയ നെല്‍വിത്തിനങ്ങളാണ് അധികൃതര്‍ നല്‍കുന്നത്. ഇതിന് പുറമെ കര്‍ഷകര്‍ തങ്ങളുടെ കൈയിലുള്ള വ്യത്യസ്തയിനം വിത്തുകളും കൃഷിക്ക് ഒരുക്കിയിട്ടുണ്ട്. എടവപ്പാതി എത്താന്‍ വൈകിയതിനാല്‍ പല കര്‍ഷകരും മോട്ടോര്‍വെച്ച് വയല്‍ നനയ്ക്കുകയായിരുന്നു. ഇതിന് പുറമെ കരനെല്‍കൃഷിയും ചെയ്യുന്നുണ്ട്. പ്രതികൂല കാലാവസ്ഥയായതിനാല്‍ ഇപ്പോള്‍ വിത്തിടാന്‍ തുടങ്ങിയിട്ടേയുള്ളൂ.

സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണം ജില്ലയിലും തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് കൃഷിക്കാര്‍. ജില്ലയില്‍ മുണ്ടകന്‍ വിളക്കാലത്തേക്കുള്ള നെല്ല് സംഭരണമാണ് മെയ് 30ന് തുടങ്ങിയത്. 15 രൂപയാണ് നെല്ലിന്റെ നിലവിലുള്ള സംഭരണവില. നിശ്ചിത ഗുണനിലവാരം ഉറപ്പ് വരുത്തിയാണ് ശേഷമാണ് സംഭരിക്കുന്നത്. സംസ്‌കരിക്കുമ്പോള്‍ 68 ശതമാനം കുത്തരി ലഭിക്കുന്ന നെല്ലാണ് കഴിഞ്ഞദിവസങ്ങളില്‍ സംഭരിച്ചിട്ടുള്ളത്. പാടശേഖരസമിതിയുടെ കീഴില്‍ ചില സ്ഥലങ്ങളില്‍ വെച്ചാണ് സംഭരണം നടത്തുന്നത്. ഇത് വരെയായി 750 ക്വിന്റല്‍ നെല്ല് സംഭരിച്ചു. പാലക്കാട്ടുള്ള മില്ലിലേക്കാണ് നെല്ലുകൊണ്ട് പോകുന്നത്. ഓണ്‍ലൈന്‍ വഴിയാണ് സംഭരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത്തവണ രജിസ്റ്റര്‍ ചെയ്തവര്‍ അടുത്ത വിള സംഭരിക്കുന്നതിന് രജിസ്‌ട്രേഷന്‍ പുതുക്കിയാല്‍ മാത്രം മതി. 

ഓര്‍മകള്‍ക്കായി വൃക്ഷത്തൈ നട്ട് അവര്‍ പടിയിറങ്ങി

on

കാഞ്ഞങ്ങാട്: സേവനാത്മക പ്രവര്‍ത്തനത്തിെന്റ നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍ പടിയിറങ്ങുമ്പോള്‍ അവര്‍ നട്ട വൃക്ഷത്തൈകള്‍ ഓര്‍മകളിലേക്കൊരു ഓട്ടോഗ്രാഫായി. ഹൊസ്ദുര്‍ഗ് എകൈ്‌സസ് ഇന്‍സ്‌പെക്ടര്‍ കെ.കൃഷ്ണനും ഹൊസ്ദുര്‍ഗ് എകൈ്‌സസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.കരുണാകരനുമാണ് പിരിഞ്ഞ് പോകുന്നതിന് മുമ്പ് ഓഫീസ് പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടത്. യാത്രയയപ്പ് യോഗത്തില്‍ എകൈ്‌സസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് ബി. നായര്‍ അധ്യക്ഷനായി. ജോയി ജോസഫ്, രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രിവന്റീവ് ഓഫീസര്‍ എം.രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

പെരിയ പോളിടെക്‌നിക്കില്‍ സായാഹ്ന ഡിപ്ലോമ കോഴ്‌സ്

on


കാസര്‍കോട് :പെരിയ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ കോഴ്‌സ് ഈവനിങ് പ്രോഗ്രാമിലേക്ക് പ്രവേശന നടപടികള്‍ ആരംഭിച്ചു. www.polyadmission.org എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഡൗണ്‍ലോഡ് ചെയ്യം. അപേക്ഷ നിശ്ചിത തുക രജിസ്‌ട്രേഷന്‍ ഫീസടച്ച് പോളിടെക്‌നിക് കോളേജില്‍ ജൂണ്‍ 18നകം എത്തിക്കണം. പ്രവേശന സഹായത്തിനായി പോളിടെക്‌നിക്കുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. ഫോണ്‍:04672-234020.

കാഞ്ഞങ്ങാട്ടെ സര്‍ക്കാര്‍ ആതുരാലയത്തിനുമുന്നിലെ സൗജന്യ ഭക്ഷണം.

on

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ദേശീയപാതയിലൂടെ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആസ്പത്രിക്കുമുന്നിലെത്തുമ്പോള്‍ ഉച്ചസൂര്യന്‍ കത്തിജ്ജ്വലിക്കുന്നുണ്ടായിരുന്നു. ആ ചൂട് വകവെക്കാതെ ആസ്പത്രി ഗെയ്റ്റില്‍ നീണ്ടവരി. അവരില്‍ 13 കാരി ദേവകി മുതല്‍ 85 ന്റെ ദൈന്യവുമായി കല്യാണി വരെയുണ്ട്.

12 മണിയായി. അവര്‍ക്കിടയിലേക്ക് വെളുത്ത മാരുതി ഓംമ്‌നി വാനെത്തി. രണ്ട് വലിയ പാത്രങ്ങളില്‍ നിറയെ കഞ്ഞിയും പയറുമായി. നീട്ടിയ പാത്രങ്ങളില്‍ ഇവ നിറയുമ്പോള്‍ വരിനിന്ന മുഖങ്ങള്‍ തെളിയുന്നു. നിറഞ്ഞമനസ്സോടെ ആള്‍ക്കൂട്ടം വീണ്ടും ആസ്പത്രിക്കിടക്കയിലേക്ക്. മുക്കാല്‍ മണിക്കൂറോളം നീണ്ട സേവനത്തിനൊടുവില്‍ കാലിയായ പാത്രങ്ങളുമായി സേവാഭാരതി പ്രവര്‍ത്തകര്‍ മടങ്ങുകയായി, സംതൃപ്തിയോടെ....

ഇത് കാഞ്ഞങ്ങാട്ടെ സര്‍ക്കാര്‍ ആതുരാലയത്തിനുമുന്നിലെ പതിവുകാഴ്ച. എന്നും ഉച്ചയ്ക്ക് 250 മുതല്‍ 300 പേര്‍ക്ക് വരെ സൗജന്യ ഭക്ഷണം. ഹര്‍ത്താലോ മറ്റോ വന്നാല്‍ എണ്ണം ഇനിയും കൂടും. വരിനിന്നവര്‍ക്കെല്ലാം ഭക്ഷണം നല്‍കും. വിശേഷദിവസങ്ങളില്‍ പായസമടങ്ങുന്ന സദ്യയാണ് നല്‍കുക. 2004 മുതല്‍ കാഞ്ഞങ്ങാട്ട് സേവാഭാരതിയുടെ വക അന്നദാനം നടക്കുന്നു. പ്രസിഡന്റ് സി.കെ. വേണുഗോപാലും ജനറല്‍ സെക്രട്ടറി കെ.വി. ലക്ഷ്മണനും ട്രഷറര്‍ എച്ച്.ആര്‍. അമിത്കുമാറും ആണ് സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ആഘോഷം, ആചരണം.... ഒരു പങ്ക് അശരണര്‍ക്ക്.
ഇതിനെല്ലാം പണം കൃത്യമായി കിട്ടുന്നതെങ്ങനെയാകും? സമിതിയുടെ ഓഫീസിലെത്തിയപ്പോള്‍ സംശയം മറച്ചുവെച്ചില്ല. മറുപടിക്കുമുമ്പ് വഴിയിലൊരു കാല്‍പ്പെരുമാറ്റം. അവിടത്തെ ഇ.ഡി. പോസ്റ്റ്മാന്‍ ശ്രീധരനാണ്. സമിതിയുടെ സെക്രട്ടറിക്കുള്ള കത്തിനൊപ്പമുണ്ടായിരുന്നത് 4000 രൂപയുടെ ചെക്ക്. ഭര്‍ത്താവിന്റെ വിയോഗം അറിഞ്ഞ് അയച്ച കത്തിനുള്ള മറുപടിയിലാണ് വീട്ടമ്മ ആസ്പത്രിയിലെ സൗജന്യഭക്ഷണ പദ്ധതിയിലേക്കുള്ള സംഭാവന കൂടി ഉള്‍പ്പെടുത്തിയത്. പിറന്നാളുകളും ചരമവാര്‍ഷികങ്ങളും വിവാഹവും വിവാഹവാര്‍ഷികവും ഒക്കെ സമിതിക്ക് സഹായങ്ങളുടെ വഴിയൊരുക്കുന്നു. ഈയിടെ പൊയിനാച്ചിയില്‍ നിന്നെത്തിയ ദമ്പതിമാര്‍ വിവാഹത്തിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചത് സമിതിയുടെ അന്നദാനത്തിലൂടെയാണ്.
ഫോണ്‍ : 0467-2201944
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com