സൗത്ത് ചിത്താരി മുസ്ലിം ജമാ​ അത്തിന് പുതിയ നേത്രത്വം

on Jan 30, 2011

ചിത്താരി: സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് കമ്മിറ്റിയുടെ പുതിയ
ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.എം.ഖാദര്‍ ഹാജി (പ്രസിഡ്ണ്ട്),
എം.കെ.മുഹമ്മദ് കുഞ്ഞി (ജനറല്‍ സെക്രട്ടറി), തണ്ടുമ്മല്‍ മമ്മുഞ്ഞി ഹാജി
(ട്രഷറര്‍) എന്നിവരെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി
എം.കെ.ഹുസൈന്‍ ഹാജി (വൈസ് പ്രസിഡണ്ട്), എ.കെ.മുഹമ്മദ് (വൈസ് പ്രസിഡണ്ട്),
റഫീഖ് കുശാല് (ജോ.സെക്രട്ടറി), മുഹമ്മദ് മീത്തല്‍ (ജോ. സെക്രട്ടറി),
സി.പി.സുബൈര്‍ (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. സൗത്ത് ചിത്താരി
ഹയാത്തുല്‍ ഇസ്ലാം മദ്രസ ഹാളില്‍ നടന്ന വാര്‍ഷീക ജനറല്‍ ബോഡി യോഗത്തില്‍
കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു, കെ.യു. ദാവൂദ് സ്വാഗതവും
റഫീഖ് കുശാല്‍ നന്ദിയും പറഞ്ഞു.

മെയ്യനങാത്ത മലയാളിക്ക് രാജീവന്‍ മാത്രുകയവുന്നു

on Jan 27, 2011

ചെറുവത്തൂര്‍: ഫോണിലൂടെ ഒരാളിതാ കൃഷിയും ചെയ്യുന്നു! ഗള്‍ഫില്‍ എന്‍ജിനീയറായ രാജീവനാണ് വിദ്വാന്‍. കുവൈത്തില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ മുഴക്കോത്തെ രാജീവന്‍ കുറുവാടത്ത് സ്വന്തം പറമ്പിലെ തൊഴിലാളികള്‍ക്ക് ഫോണ്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കി കൃഷിയില്‍ പുതിയ വിപ്ലവം കുറിക്കുകയാണ്.
ചെറുപ്പത്തിലേ കൃഷിയില്‍ താല്‍പര്യം കാണിച്ച ഇദ്ദേഹം നാലുവര്‍ഷം മുമ്പാണ് നാലര ഏക്കര്‍ സ്ഥലത്ത് കൃഷി തുടങ്ങിയത്. രണ്ടുമാസം കൂടുമ്പോള്‍ ഇവിടേക്ക് എത്തുന്ന ഇദ്ദേഹം ഗള്‍ഫിലായിരിക്കുമ്പോള്‍ വിത്തിടല്‍, വളമിടല്‍, കളപറിക്കല്‍ തുടങ്ങി എല്ലാ ഘട്ടങ്ങളിലും ഫോണ്‍ വഴി നിര്‍ദേശം നല്‍കുന്നു. കൃഷി ഉദ്യോഗസ്ഥരില്‍നിന്ന് പഠിച്ചാണ് കൃഷിയറിവുകള്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നത്.
വാഴ, കവുങ്ങ്, പച്ചക്കറി, ചേന, മരച്ചീനി, ചേമ്പ് തുടങ്ങിയ വിളകളെല്ലാം രാജീവന്റെ പറമ്പില്‍ നൂറുമേനി വിളയിച്ചിരിക്കുകയാണ്. സങ്കരയിനം വിത്തുകളല്ല മറിച്ച്, നാട്ടിലെത്തിയ പാരമ്പര്യ കര്‍ഷകരില്‍നിന്ന് വിത്തുകള്‍ സംഘടിപ്പിച്ചാണ് കൃഷി നടത്തുന്നത്. 1000ത്തോളം വാഴ, കവുങ്ങ് എന്നിവ ഇദ്ദേഹത്തിന്റെ തോട്ടത്തിലുണ്ട്. ജൈവവളം ഉപയോഗിച്ചുള്ളതാണ് രാജീവന്റെ കൃഷിരീതി.


--------------------------------------------------------------------------------

ജ്വല്ലറി കവര്‍ച്ചാ സ്വര്‍ണാഭരണങ്ങള്‍ വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടു.

on

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസിലെ തൊണ്ടിമുതലായ സ്വര്‍ണാഭരണങ്ങള്‍ ജ്വല്ലറിയുടെ മാനേജിങ് പാര്‍ട്ട്ണര്‍ എം.പി. അബ്ദുല്‍കരീമിന് താല്‍ക്കാലികമായി വിട്ടുകൊടുക്കാന്‍ ഹോസ്ദുര്‍ഗ് കോടതി ഉത്തരവിട്ടു. കഴിഞ്ഞ ഏപ്രില്‍ 16നാണ് 15 കിലോ വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്.
പൊലീസ് കോടതിയില്‍ ഹാജരാക്കിയ തൊണ്ടിമുതലായ സ്വര്‍ണമാണ് താല്‍ക്കാലികമായി കോടതിയുടെ നിര്‍ദേശപ്രകാരം ഏതുസമയത്തും ഹാജരാക്കാമെന്ന വ്യവസ്ഥയില്‍ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി മജിസ്‌ട്രേറ്റ് (ഒന്ന്) ഉടമക്ക് നല്‍കാന്‍ ഉത്തരവിട്ടത്.


--------------------------------------------------------------------------------

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ചിത്താരി ക്ലസ്റ്റര്‍ ‍' മനുഷ്യജാലിക' പ്രചാരണ റാലി സംഘടിപ്പിച്ചു

on Jan 24, 2011

മാണിക്കേത്ത്‌: 'രാഷ്ട്ര രക്ഷയ്ക്ക്‌ സൌഹ്രദത്തിന്റെ  കരുതല്‍' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം രാജ്യത്തിന്റെ  31 കേന്ദ്രങ്ങളില്‍ നടത്തുന്ന മനുഷ്യജാലികയുടെ കാസറഗോഡ്‌ ജില്ലാ മനുഷ്യജാലിക ത്രിക്കരിപ്പൂരില്‍ റിപ്പബ്ലിക്  ദിനത്തില്‍ (26ന്) വൈകുന്നേരം നാലിന്ന്‌ നടക്കുന്നു. മനുഷ്യജാലിക വിജയിപ്പിക്കുന്നതിനായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാസറഗോഡ്‌ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം  ക്ലസ്റ്റര്‍   തല മനുഷ്യജാലിക പ്രചാരണ റാലി ചിത്താരിയില്‍ നടന്നു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ചിത്താരി ക്ലസ്റ്റര്‍ പ്രചാരണ റാലി നോര്‍ത്ത്‌ ചിത്താരിയില്‍ നിന്നും ആരംഭിച്ച്‌ മാണിക്കോത്തില്‍ അവസാനിച്ചു. റാലിയില്‍ നൂറുകണക്കിന്‌ ശുഭവസ്ത്രാദാരികള്‍ അണിനിരന്നു. മാണിക്കോത്ത്‌ നടന്ന സമാപന യോഗം അശ്രഫ്‌ ദാരിമി കൊട്ടിലങ്ങാടിന്റെ  അധ്യക്ഷതയില്‍ മൌലാനാ ചുഴലി മുഹ്യുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹനീഫ്‌ ഹുദവി ദേലമ്പാടി മുഖ്യപ്രഭാഷണം നടത്തി. ഷറഫുദ്ദീന്‍ കുണിയ സ്വാഗതം പറഞ്ഞു. കെ.യു ദാവൂദ്‌ നന്ദി പ്രകാശിപ്പിച്ചു.

മാനവികതയുടെ ഒന്നാം പാഠം

on Jan 22, 2011

പ്രൊഫ: കെ. ആലിക്കുട്ടി മുസ്ലിയാര്‍
വൈസ് ചെയര്‍മാന്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി
പ്രിന്‍സിപ്പല്‍, ജാമിഅ  നൂരിയ്യ പട്ടിക്കാട്
Courtesy to Chandrika News Paper
സാങ്കേതികാന്വേഷണങ്ങളും അറിവുകളും അനേകമടങ്ങ് വര്‍ദ്ധിക്കുകയും മാനവവിഭവശേഷി പരമാവധി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധ്യമാവുകയും ചെയ്ത കാലമാണിത്. വിസ്മയാവഹമായ ഈ നേട്ടങ്ങള്‍ക്കിടയിലും
സാംസ്ക്കാരികാസ്തിക്യവും പൈതൃകവും നഷ്ടപ്പെടുന്നതാണ് ലോക സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി. വന്‍സാമ്പത്തിക ശക്തിയായി അതിവേഗം വളര്‍ന്നുവരുന്ന ചൈന പോലും വ്യക്തവും സുദൃഢവും പഴക്കമുള്ളതുമായ ഒരു സാംസ്ക്കാരികാടിത്തറ രാഷ്ട്രത്തിന്നുണ്ടാവണമെന്നും എങ്കിലേ രാഷ്ട്രം ഉലയാതെ നിലനിര്‍ത്താനാവൂ എന്നും സിദ്ധാന്തിച്ചു തുടങ്ങിയിരുന്നു.
ഇതിന്റെ ഭാഗമായിട്ടാണത്രെ ടിയാനെന്‍മെന്‍ സ്ക്വയറില്‍ കണ്‍ഫ്യൂഷസിന്റെ പത്തടി ഉയരമുള്ള വെങ്കല പ്രതിമ കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. ആഗോളവല്‍ക്കരണത്തിന്റെ പ്രധാന ഇര സംസ്ക്കാരങ്ങളാണ്. ആറാം നൂറ്റാണ്ടിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്ന മക്കയിലെ പ്രാദേശിക സമൂഹ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ മാലിന്യങ്ങളും കറകളും ഒരു ജനപഥമെന്ന നിലക്ക് അവരുടെ ചരിത്രപരമായ നിലനില്‍പ്പ് പോലും ചോദ്യം ചെയ്തിരുന്നു.
പില്‍ക്കാല സമൂഹങ്ങള്‍ക്ക് യാതൊരു ശേഷിപ്പും നല്‍കാനില്ലാത്ത വരണ്ട പരിസരങ്ങളാണവരുടെ ഇരുണ്ട ജീവിതങ്ങള്‍ തീര്‍ക്കാന്‍ നിമിത്തമായത്. അവര്‍ ഒരുനിലക്ക് ആത്മീയ മരണം മാത്രമല്ല ഭൗതിക മരണവും വരിച്ചിരുന്നു. എന്തിനാണവര്‍ ജീവിക്കുന്നത് എന്ന ചോദ്യത്തിന്നു മുമ്പില്‍ പകച്ചു നില്‍ക്കാനേ അവര്‍ക്കാവുമായിരുന്നുള്ളൂ.
ലൈംഗികതയും ലഹരിയും യുദ്ധങ്ങളുമാണ് അറബികളെ അക്കാലത്ത് ജീവിപിച്ചത്. കവിതകളിലും സാഹിത്യങ്ങളിലും തുടിച്ചു നിന്നത് പെണ്ണിന്റെയും യുദ്ധത്തിന്റെയും വര്‍ണ്ണനയായിരുന്നു. എന്നാല്‍ കാര്‍ഷിക, വൈജ്ഞാനിക, നിര്‍മ്മാണാത്മക രംഗങ്ങളില്‍ ഒരിടവും അറബികള്‍ക്കില്ലാതെ പോയി; അതിന്നിടയാക്കിയത് അവരില്‍ അധിനിവേശം നടത്തിയ വാണിജ്യവല്‍ക്കരണമായിരുന്നു.
മതസ്ഥാപനങ്ങള്‍ പോലും ആസ്വാദനങ്ങള്‍ക്കും പകതീര്‍ക്കലുകള്‍ക്കുമുള്ള ഇടങ്ങളായി രൂപപ്പെട്ടത് അങ്ങനെയാണ്. വിശ്വാസങ്ങള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. കുടുംബദൈവങ്ങളും വ്യക്തി ദൈവങ്ങളും വിഷയാധിഷ്ഠിത ദൈവങ്ങളും വന്നും പോയുമിരുന്നു.
വെളിച്ചത്തിന് ആ സമൂഹത്തില്‍ അധികം പ്രസക്തി ഉണ്ടായില്ല. പകലെന്ന പ്രകൃതി വെളിച്ചത്തിന്നപ്പുറമൊരു അടിസ്ഥാനമുണ്ടെന്നവര്‍ നിരീക്ഷിച്ചു നോക്കിയതുമില്ല.
ജീര്‍ണ്ണിതമായ ഈ സാമൂഹ്യ പശ്ചാത്തലത്തിലേക്കാണ് മഹാനായ മുഹമ്മദ് നബിയുടെ ആഗമനം ഇരുട്ടില്‍ നിന്ന് ലോകത്തെ വെളിച്ചത്തിലേക്ക് നയിക്കുകയായിരുന്നു നിയോഗം. അത്കൊണ്ട് തന്നെ സകല വെളിച്ചത്തിനും മുകളിലുള്ള സമ്പൂര്‍ണ്ണ പ്രകാശമായി പ്രവാചകന്‍ ജ്വലിച്ചു നിന്നു. അന്ധകാരത്തിലകപ്പെട്ട ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കുകയായിരുന്നു നബിയുടെ പ്രവാചകത്വ ദൗത്യം.
""അല്ലാഹു സത്യവിശ്വാസികളുടെ സംരക്ഷകനാകുന്നു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് പ്രകാശത്തിലേക്ക് നീക്കിക്കൊണ്ടുവരുന്നു. അവിശ്വസിച്ചവരാകട്ടെ അവരുടെ സംരക്ഷകന്മാര്‍ പിശാചുക്കളാണ്. പിശാചുക്കള്‍ അവിശ്വാസികളെ ഇരുട്ടിലേക്കാണ് നീക്കി കൊണ്ടുപോകുന്നത്'' (വി.ഖു. 2:257)
വെളിച്ചം നിഷേധിച്ചാലുള്ള ""ദാഹമാണ് ദുസ്സഹം'' അതില്ലാതാവുമ്പോഴാണ് അതിന്റെ വിലയറിയുക. നീതിബോധം, സദാചാര നിഷ്ട, ധര്‍മ്മ വിചാരങ്ങള്‍, പരലോക ചിന്തകള്‍, ചുമതലാ ബോധം, വിജ്ഞാന ത്വര, വിനയം തുടങ്ങിയവയാണ് വെളിച്ചത്തിന്റെ സംഭാവനകള്‍. ഇതൊക്കെ ഇല്ലാതാവുന്ന സാമൂഹ്യ പരിസരം വന്യവല്‍ക്കരിക്കപ്പെടുമെന്ന് പറയേണ്ടതില്ല. തികഞ്ഞ ഇരുട്ടാണ് അത്തരം ഘട്ടത്തിന്റെ അവസ്ഥ. മാനവസമൂഹത്തിന്റെ സാന്നിദ്ധ്യം ഭൂമിയിലുണ്ടായ നാള്‍മുതല്‍ ഈ പ്രകാശ ധാര അല്ലാഹു നിലനിര്‍ത്തിയത് പ്രവാചകന്മാര്‍ വഴിയാണ്.
""ആ നബിയെ പിന്തുടര്‍ന്ന് കൊണ്ട് മര്‍യമിന്റെ പുത്രന്‍ ഈസായെ നാമയച്ചു. തന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവരായിക്കൊണ്ട് അദ്ദേഹത്തിന് നാം ഇഞ്ചീല്‍ നല്‍കുകയും ചെയ്തു. അതില്‍ മാര്‍ഗ്ഗദര്‍ശനവും പ്രകാശവും ഉണ്ട്'' (വി.ഖു. 5:47)
ലോക ക്രമം അടിമുടി മാറിയിരിക്കുന്നു. മിക്കരാജ്യങ്ങളെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും അടിസ്ഥാന സൗകര്യത്തിനും സാമുഹ്യ ക്ഷേമത്തിനും നീക്കി വെക്കാനും ഉപയോഗിക്കുന്നതിലേറെ തുക വകയിരുത്തപെടുന്നത്. ബജറ്റ് ആഹരിക്കുന്നത് പ്രതിരോധാവശ്യങ്ങള്‍ക്കാണ്. ബോംബും ഫൈറ്റര്‍ വിമാനങ്ങളും ഉണ്ടാക്കാനും പ്രതിരോധ ഗവേഷണങ്ങള്‍ക്കും മുഖ്യഫണ്ടും മനുഷ്യാധ്വാനവും നീക്കിവെക്കേണ്ടിവരുന്നു.
മാനവികതയുടെ ഒന്നാം പാഠം വെളിച്ചമാണെന്നും അകവും പുറവും തെളിയുന്ന വിശുദ്ധിയാണതെന്നും പറഞ്ഞുഫലിപ്പിക്കാന്‍ പറ്റാത്തവിധം പൊതുവിചാരങ്ങളില്‍ നിന്നകന്നുപോവുകയാണ് വെളിച്ചം.
ഇരുട്ടിനോടുള്ള മനുഷ്യരുടെ വന്യമായ ആര്‍ത്തി അവരെ കൂടുതല്‍ അന്ധകാരത്തിലേക്ക് നയിക്കുന്നു. വെളിച്ചം അപരിചിതമാവുന്ന അവസ്ഥയിലേക്കത് കൊണ്ടെത്തിക്കുന്നു.
""മനുഷ്യാ നിനക്ക് വല്ല നന്മയും ലഭിച്ചാല്‍ അത് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഉണ്ടായതാകുന്നു. നിനക്ക് വല്ല തിന്മയും അധികരിച്ചാല്‍ അത് നിന്റെ പ്രവര്‍ത്തികൊണ്ട് തന്നെ ഉണ്ടായതാണ്. നബിയേ, നാം താങ്കളെ എല്ലാ ജനങ്ങള്‍ക്കും റസൂലായി അയച്ചിരിക്കുന്നു. അതിന് സാക്ഷിയായി അല്ലാഹു തന്നെ മതി'' (വി.ഖു. 5:79)
""നബിയേ, ലോകത്തുള്ളവര്‍ക്കെല്ലാം കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല'' (വി.ഖു. 21:107)
""അല്ലാഹുവിങ്കലേക്ക് അവരെ കല്‍പ്പനയനുസരിച്ച് ക്ഷണിക്കുന്നയാളും പ്രകാശം നല്‍കുന്ന ഒരുവിളക്കും ആയി നാം അയച്ചിരിക്കുന്നു'' (വി.ഖു. 33:46)
ഇരുട്ടിന്നെതിരാണ് നമ്മുടെ ധര്‍മ്മ സമരം. ലോകത്തിന്നാവശ്യം വെളിച്ചമാണ്. അതിന്നുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഓരോരുത്തരും ഏറ്റെടുക്കേണ്ടത്. 2011ലെ സുന്നി യുവജന സംഘം മീലാദ് ക്യാമ്പയിന്‍ ""അന്‍ത നൂര്‍, ഫൗഖ നൂര്‍'' (പ്രവാചകരെ അങ്ങ് പ്രകാശമാണ്, സകല പ്രകാശത്തിനും മുകളിലാണാപ്രകാശം) എന്ന പ്രമേയം മുന്‍നിര്‍ത്തിയാണ്.
സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന തിന്മകള്‍ ഇല്ലാതാക്കാന്‍ പ്രവാചക ദര്‍ശനമെന്ന വെളിച്ചം പരിചയപ്പെടുത്തുകയാണ് വേണ്ടത്. ""നിശ്ചയമായും അല്ലാഹുവും അവന്റെ മലക്കുകളും നബി(സ)യുടെ മേല്‍ സ്വലാത്ത് നിര്‍വ്വഹിക്കുന്നുണ്ട്. സത്യവിശ്വാസികളേ നിങ്ങളും സ്വലാത്തും സലാമും ചൊല്ലുക'' (വി.ഖു. 33:56)
പള്ളികളിലും മദ്റസകളിലും നബിദിന സമ്മേളനങ്ങളിലും അധികമായി നബി(സ)യുടെ ജീവിത ദര്‍ശനങ്ങളും ചരിത്രങ്ങളും ചര്‍ച്ച ചെയ്യുക. ലോക സമാധാനവും ഐശ്വര്യവും പുലര്‍ന്നു കാണാനാഗ്രഹിക്കുന്നവര്‍ക്ക് പ്രവാചക ദര്‍ശനങ്ങള്‍ കരുത്തുപകരും. സംഘര്‍ഷങ്ങളാലും പരസ്പര വിദ്വേഷങ്ങളാലും ഒന്ന് മറ്റൊന്നിനെ കീഴ്പ്പെടുത്താനുള്ള നീക്കങ്ങളാലും ലോകം വീര്‍പ്പുമുട്ടുന്നു. പാരതന്ത്രൃമാണ് മനുഷ്യരെ വേട്ടയാടുന്നത്. 2010ല്‍ ലോക നിലവാരത്തില്‍ ജനാധിപത്യം ദുര്‍ബലപ്പെട്ടു എന്നാണ് പഠനഫലം. 125 ജനാധിപത്യ രാഷ്ട്രങ്ങളില്‍ നിന്ന് 117ലേക്ക് താഴ്ന്നുവത്ര! വംശീയ, വര്‍ഗ്ഗീയ മതകീയ കലാപങ്ങള്‍ കാരണം മനസ്സ് മരവിപ്പിക്കുന്ന വാര്‍ത്തകളാണ് ദൈനം ദിനം നമ്മെ തേടിവരുന്നത്. നന്മയുടെ ഒരുവാക്ക്, ഒരു നറുപുഞ്ചിരി, സഹായ ഹസ്തം, സദ്വിചാരം ഇതൊക്കെ നട്ടുമുളപ്പിച്ചെടുക്കണം. മനുഷ്യ മനസ്സുകളില്‍ സത്യത്തിന്റെ മിനാരങ്ങള്‍ പണിയണം. ഇരുട്ടിന്റെ പ്രതിരൂപമാണ് അസത്യം. സത്യത്തിന്റെ പ്രതിരൂപം പ്രകാശവും.
""തത്രസത്ത്വം നിര്‍മ്മലത്വാത്പ്രകാശകമനാമയം
സുഖ സങ്ഗേന ബധ്നാതി ജ്ഞാന സങ്ഗേന ചാനഘ''
ഹേ, പുണ്യാത്മാവേ മറ്റുള്ളവയെ ഉപേക്ഷിച്ച് വിശുദ്ധാത്മാകയാല്‍ സ്വത്തുഗുണം പ്രകാശമാനവും എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതുമാണ്. ആ ഗുണത്തില്‍ സ്ഥിതിചെയ്യുന്നവര്‍ സുഖത്താലും ജ്ഞാനത്താലും ബന്ധരാക്കപ്പെടും (ഭഗവത് ഗീത)
സത്യവിശ്വാസികള്‍ക്ക് വിശ്രമിക്കാനാവില്ല. അവര്‍ എന്നും എപ്പോഴും സത്യത്തിന് വേണ്ടി നിലകൊള്ളണം. ലോകത്ത് വിളക്കണക്കാന്‍ അധികപേരുണ്ട്. വെളിച്ചം കൊളുത്താന്‍ അത്രയധികം പേരുണ്ടാവണമെന്നില്ല. പ്രവാചകര്‍ (സ) നല്‍കിയ വെളിച്ചം ലോകത്തിന് കൈമാറുക, മാനവ സമൂഹം പ്രകാശത്തിന്റെ സുഗന്ധവും സൗന്ദര്യവും ആസ്വദിക്കട്ടെ. അതാണ് ആനന്ദം നല്‍കുന്ന പ്രവൃത്തികള്‍. നബിദിന പരിപാടികള്‍ സമ്മേളനവല്‍ക്കരണങ്ങളാക്കി ചെറുതാവരുത്. സജ്ജന സാന്നിദ്ധ്യങ്ങള്‍ അനിവാര്യമായ ലോകത്തിന് അത് സൃഷ്ടിച്ചെടുക്കാനുള്ള ഉപയോഗപ്പെടുത്തലുകള്‍ കൂടിയാവണം.

മുഅല്ലിം ഡേ ആചരിച്ചു

on Jan 20, 2011

പൂച്ചക്കാട് തെക്ക്പുറം ശംഫുല്‍ ഇസ്‌ലാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഅല്ലിം ഡേ  വിവിധ പരിപാടികളോടെ ആചരിച്ചു. സമാപന യോഗത്തില്‍ ഹാശിം അരിയില്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍കരിം ഫൈസി ശംസുദ്ധീന്‍ ദാരിമി, ടി.പി. കിഞ്ഞബ്ദുല്ല ഹാജി എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷത്തില്‍ പത്ത് മത പഠന ക്ലാസുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ടി.എം. സ്വാലിഹ് നന്ദിപറഞ്ഞു.

പൂച്ചക്കാട് SKSBV രൂപീകരിച്ചു

on

തെക്കുപുറം മിസ്ബാഉല്‍ഉലൂം മദ്റസാ യൂണിറ്റ് SKSBV ഭാരവാഹികളായി മാജീദ്.കെ(പ്രസിഡന്റ്), മശ്ഹൂദ്, അയ്യുബ്(വൈസ് പ്രസിഡന്റ്), മന്‍സൂര്‍ കെ.എച്ച്(സെക്രട്ടറി), ഫവാസ്, മഅറൂഫ് (ജോയിന്‍ സെക്രട്ടറിമാര്‍), ജംഷീര്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുല്‍ കരീം ഫൈസി അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അബ്ദുസമദ് സ്വാഗതം പറഞ്ഞു.

SKSSF ജാലികാ വിചാരം നടത്തി, മറ്റെന്നാള്‍ മനുഷ്യജാലിക പ്രചാരണ റാലി

on

 ചിത്താരി: റിപ്പബ്ലിക് ദിനത്തില്‍ SKSSF നടത്തുന്ന 'മനുഷ്യജാലിക'യുടെ  പ്രചരണാര്‍ഥം  ചിത്താരി ക്ലസ്റ്റെര്‍ SKSSF ജാലികാ വിചാരം സൌത്ത് ചിത്താരി ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ സ്മാരക ഇസ്ലാമിക്‌ സെന്റെറില്‍ നടത്തി. ചിത്താരി ശാഖാ പ്രസിഡന്റ്‌ നൌഫല്‍ കൂളിക്കാട് അധ്യക്ഷത വഹിച്ചു. ചിത്താരി ക്ലസ്റ്റെര്‍ പ്രസിഡണ്ട്‌ ഖലീല്‍ മൌലവി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മേഖലാ ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ കുണിയ  ജാലികാ വിചാരം നടത്തി. സുന്നീ മഹല്‍ ഫെഡെറേഷന്‍ ജില്ലാ  സെക്രട്ടറി കെ.യു ദാവൂദ് പ്രസംഗിച്ചു. മുഹമ്മദ്‌ കൊട്ടിലങ്ങാട് സ്വാഗതാവും ശാഖാ സെക്രട്ടറി റാഷിദ് കൂളിക്കാട്  നന്ദിയും പറഞ്ഞു.
മറ്റെന്നാള്‍ നടക്കുന്ന SKSSF ചിത്താരി ക്ലസ്റ്റെരിന്റെ മനുഷ്യജാലിക  പ്രചാരണ റാലിക്ക് അന്തിമ രൂപം നല്‍കി. വൈകുന്നേരം നടക്കുന്ന റാലി നോര്‍ത്ത് ചിത്താരി അസീസിയ്യ മദ്രസയില്‍ നിന്നും ആരംഭിച്ച് മടിയന്‍ മാണിക്കൊത്തില്‍ അവസാനിക്കും.

ഖാസി സി.എം.അബ്ദുല്ല മൗലവി മെമ്മോറിയല്‍ ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം

on

മേല്‍പ്പറമ്പ്: ഖാസി സി.എം.അബ്ദുല്ല മൗലവി മെമ്മോറിയല്‍ ഇസ്ലാമിക് സെന്റര്‍ ഫിബ്രവരി 4ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 10 ദിവസത്തെ മതപ്രഭാഷണം നടത്താനും തീരുമാനിച്ചു.

എസ്.വൈ.എസ്. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ഖാദര്‍ കളനാട് യോഗം ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി താജുദ്ദീന്‍ ചെമ്പിരിക്ക സ്വാഗതം പറഞ്ഞു. സി.ബി.ബാവഹാജി, മഹ്മൂദ് ദേളി, റൗഫ് ബാവിക്കര, ഹംസ കട്ടക്കാല്‍, അന്‍സാരി ചെമ്പിരിക്ക എന്നിവര്‍ പ്രസംഗിച്ചു. അഷ്‌റഫ് നന്ദി പറഞ്ഞു.

അതിഞ്ഞാല്‍ ജമാഅത്ത്: വാര്‍ഷിക ജനറല്‍ബോഡിയോഗം

on

കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ ജമാഅത്ത് കമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡിയോഗം നടന്നു. പ്രസിഡന്റ് സി. ഇബ്രാഹിംഹാജി അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ. കുഞ്ഞിമൊയ്തീന്‍ വരവ് ചെലവ് കണക്കുകളും വലാട്ട് ഹുസൈന്‍ വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ. കുഞ്ഞിമൊയ്തീന്‍ സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍: കെ.വി. അബ്ദുള്‍ റഹ്മാന്‍ഹാജി (പ്രസി.), പി. മുഹമ്മദ്കുഞ്ഞിമാസ്റ്റര്‍, കെ. കുഞ്ഞിമൊയ്തീന്‍, കാഞ്ഞിരായില്‍ മുഹമ്മദ്കുഞ്ഞിഹാജി (വൈസ് പ്രസി.), വി. അഹമ്മദ്‌കോയ (ജന. സെക്ര.), വാലാട്ട് ഹുസൈന്‍, പി. അബ്ദുല്‍കരീം, പി.എം. ഫാറൂഖ് (സെക്ര.), ചേരക്ക്യത്ത് അബ്ദുല്‍റഹ്മാന്‍ഹാജി (ട്രഷ.), പി.എം.എ. നാസര്‍, പി.പി. ബഷീര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മര്‍കസ്‌ വാര്‍ഷിക സമ്മേളന പരിപാടികള്‍ക്ക്‌ നാളെ തുടക്കം

on Jan 6, 2011

സമ്മേളനത്തിലെ സുപ്രധാന പരിപാടികളിലോന്നായ ആത്മിയ സമ്മേളനം വൈകിട്ട് ഏഴിന് ആരംഭിക്കും സയ്യിദ്‌ സ്വബാഹുദ്ദീന്‍ രിഫായി (ബാഗ്ദാദ്‌) നേത്രത്വം നല്‍കും സയ്യിദ്‌ മുഹമ്മദ്‌ അമീന്‍ മിയാന്‍ ഖാദിരി അല്‍ ബറക്കത്തി (ഉത്തര്‍പ്രദേശ്‌) സയ്യിദ്‌ അഫീഫുദ്ധീന്‍ ജീലാനി (മലേഷ്യ) തുടങ്ങിയവര്‍ക്ക്‌ പുറമേ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സയ്യിദുമാരും പണ്ഡിതന്മാരും സംബന്ധിക്കും.
ശനിയാഴ്ച ആദര്‍ശ സമ്മേളനം, മാനേജ്‌മന്റ്‌ മീറ്റ്‌, പ്രവാസി സംഗമം ,ദേശ സുരക്ഷ സമ്മേളനം , മെഡിക്കല്‍ സെമിനാര്‍ , വിദ്യാഭ്യാസ സമ്മേളനം, ദേശിയ പ്രാസ്ഥാനിക സമ്മേളനം, ഇന്റര്‍നാഷണല്‍ ഇസ്ലാമിക്‌ കോണ്‍ഫറന്‍സ് തുടങ്ങിയ വിവിധ പപരിപാടികള്‍ നടക്കും.
ജനുവരി ഒമ്പതിന് ഞായറാഴ്ച രാവിലെ 6ന് ഹദീസ്‌ പഠനത്തോടെ സമാപന ദിനത്തിലെ പരിപാടികള്‍ക്ക് തുടക്കമാകും പണ്ഡിത സംഗമം , സാമ്പത്തിക സെമിനാര്‍ , സഖാഫി സംഗമം, മര്‍കസ്‌ ആലുംനെ മീറ്റ്‌ തുടങിയവ .നാലു മണിക്ക് സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലാമ അധ്യക്ഷന്‍ ഉള്ളാള്‍ സയ്യിദ്‌ അബ്ദുറഹ്മാന്‍ അല്‍ ബുഖാരി യുടെ അധ്യക്ഷതയില്‍ ഈജിപ്റ്റ്‌  ഗ്രാന്‍ഡ്‌ മുഫ്തിയും വിശ്വ പ്രസിദ്ധ ഇസ്ലാമിക്‌ പണ്ഡിതനുമായ ഡോ. ശൈഖ്‌ അലി ജുമുഅ ഉല്‍ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സനദ്‌ ദാന പ്രഭാഷണം നടത്തും ഡോ. ഉമര്‍ കാമില്‍ (മക്കാ) ഡോ. ഉമര്‍ ഖത്തീബ് (ദുബൈ ഔഖാഫ്) , എം എ അബ്ദുള്‍ഖാദര്‍ മുസ്‌ലിയാര്‍ , കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി പസംഗിക്കും സി എം ഇബ്രാഹിം , എം എ യൂസുഫലി , ഗള്‍ഫാര്‍ മുഹമ്മദലി, അബ്ദുള്ള കുഞ്ഞു ഹാജി , എന്നിവര്‍ അതിധികളയിരിക്കും രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മര്‍കസ്‌ വാര്‍ഷിക സമ്മേളനം രാജ്യത്തെ ഏറ്റവും വലിയ സാംസക്കാരിക വൈജ്ഞാനിക സംഗമമാണ്.

ജില്ലാ സ്‌കൂള്‍ കലോത്സവം ബ്ലോഗ്‌ ഉദ്‌ഘാടനം ചെയ്‌തു

on Jan 4, 2011

 
കാഞ്ഞങ്ങാട്‌: ഏഴ്‌ മുതല്‍ പതിനൊന്നുവരെ ബല്ലാ ഈസ്റ്റ്‌ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനുവേണ്ടി തയ്യാറാക്കിയ ബ്ലോഗിന്റെ(schoolkalolsavamksd.blogspot.com) ഉദ്‌ഘാടനം കാഞ്ഞങ്ങാട്‌ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ്‌ കൗണ്‍സിലര്‍ സി. ശ്യാമള അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.വി. ബാലകൃഷ്‌ണന്‍, ഹെഡ്‌മാസ്റ്റര്‍, സി.എം. വേണുഗോപാലന്‍, പി.പി. രത്‌നാകരന്‍, ജയന്‍ ബള്ളിക്കോത്ത്‌, കെ. ശങ്കരന്‍ പ്രസംഗിച്ചു.
സ്‌കൂള്‍ കലോത്സവത്തെക്കുറിച്ച്‌ മത്സരാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ആവശ്യമായ വിവരങ്ങള്‍ പ്രസ്‌തുത ബ്ലോകില്‍നിന്ന്‌ ലഭിക്കും. കലോത്സവ കേന്ദ്രത്തിലേക്കുള്ള വഴികള്‍, ടീം മാനേജര്‍മാര്‍ക്കുള്ള മത്സരാര്‍ത്ഥികളുടെ പട്ടിക,സ്റ്റേജ്‌ റിപ്പോര്‍ട്ട്‌, പ്രോഗ്രാം ഷെഡ്യൂള്‍, എല്ലാ വിഭാഗത്തിലെയും മത്സര വിജയികള്‍, ഫോട്ടോ ഗ്യാലറി, കലോത്സവ ചരിത്രം, മത്സര ക്രമീകരണം മുതലായവ ബ്ലോഗില്‍ അടക്കം ചെയ്‌തിട്ടുണ്ട്‌.

SSF ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

on

കാഞ്ഞങ്ങാട്: ധര്‍മപക്ഷത്ത് സംഘം ചേരുക എന്ന പ്രമേയത്തില്‍ എസ് എസ് എഫ് നടത്തിവരുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തിയായി. കാഞ്ഞങ്ങാട് പി എ ഉസ്താദ് നഗറില്‍ നഗറില്‍ നടന്ന ജില്ലാ പ്രതിനിധി സമ്മേളനം അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. എ പി ബശീര്‍ ചെല്ലക്കൊടി നമ്മുടെ ഇടവും അബ്ദുറശീദ് നരിക്കോട് അധികാര വികേന്ദ്രീകരണവും അവതരിപ്പിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, ചിത്താരി അബ്ദുല്ല ഹാജി, ഹമീദ് പരപ്പ, ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പൊടി, ബശീര്‍ മങ്കയം, ആലിക്കുട്ടി ഹാജി, മുഹമ്മദ് റിസ്‌വി, ഉമര്‍ സഖാഫി ഊജംപദവ്, ഹനീഫ പടുപ്പ്, അലി പൂച്ചക്കാട്, മഹ്മൂദ് അതിഞ്ഞാല്‍ പ്രസംഗിച്ചു. വൈകിട്ട് കാഞ്ഞങ്ങാട് നഗരത്തില്‍ നടന്ന റാലിയോടെ പ്രതിനിധി സമ്മേളനം സമാപിച്ചു. ഹനീഫ് സഖാഫി വടകര മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായി അശ്‌റഫ് അശ്‌റഫി ആറങ്ങാടി (പ്രസി.), സുലൈമാന്‍ ലത്തീഫി, മുഹമ്മദ് സഖാഫി തോക്കെ (വൈസ് പ്രസി.), അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് (ജന.സെക്ര.), അശ്‌റഫ് സഅദി ആരിക്കാടി (കള്‍ച്ചറല്‍ സെക്ര.), സിദ്ദീഖ് പടന്നക്കാട് (ജോ. സെക്ര.), അബ്ദുല്‍ അസീസ് സൈനി (ട്രഷറര്‍), അബ്ദുല്‍ കരീം ഡി കെ (കാമ്പസ് സെക്ര.), റഫീഖ് സഖാഫി ചേടിക്കുണ്ട് (ദഅ്‌വ, മുതഅല്ലിം), അബ്ദുല്‍ ലത്തീഫ് തുരുത്തി (കാമ്പസ് ചെയര്‍.), സ്വലാഹുദ്ദീന്‍ അയ്യൂബി (ഗൈഡന്‍സ്), അബ്ദുല്ല പൊവ്വല്‍ (ട്രെയിനിംഗ്), മൂസ സഖാഫി കളത്തൂര്‍, അശ്‌റഫ് സഅദി ആരിക്കാടി, സ്വലാഹുദ്ദീന്‍ അയ്യൂബി, സിദ്ദീഖ് പടന്നക്കാട്, ഹാരിസ് സഖാഫി കുണ്ടാര്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍ എന്നിവരെ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായും തിരഞ്ഞെടുത്തു.

മഞ്ഞംപൊതിക്കുന്ന് സംരക്ഷിക്കുമെന്ന് പ്രതിജ്ഞ

on

കാഞ്ഞങ്ങാട്: പ്രകൃതിസൗന്ദര്യത്തിന്റെ അഷ്ടദളങ്ങളും നിറഞ്ഞുനില്‍ക്കുന്ന കാഞ്ഞങ്ങാട്ടെ മഞ്ഞംപൊതിക്കുന്ന് എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പൈതൃകസംരക്ഷണ സമിതി ജില്ലാ കമ്മിറ്റി പ്രതിജ്ഞയെടുത്തു. ബേക്കലും റാണിപുരവും ഉള്‍പ്പെടെ കാഞ്ഞങ്ങാടിന്റെ ടൂറിസംമേഖലകള്‍ വികസനോന്മുഖമാകുമ്പോള്‍ മഞ്ഞംപൊതികുന്നിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയാണ്. മാതൃഭൂമിയുടെ യാത്രയിലടക്കം മഞ്ഞംപൊതിക്കുന്നിന്റെ മനോഹാരിതയെ എടുത്തുകാട്ടിയിട്ടുണ്ട്. എന്നിട്ടും ഈ കുന്നിനെ ഇല്ലാതാക്കാനുള്ള നീക്കം നടക്കുകയാണ്. ഇവിടെനിന്ന് മണ്ണെടുക്കാനും കെട്ടിടങ്ങള്‍ നിര്‍മിക്കാനും അനുമതിനല്‍കാനുള്ള നീക്കം തടയണമെന്നും പൈതൃകസംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. പി.ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. മടിക്കൈ കമ്മാരന്‍, എസ്.കെ.കുട്ടന്‍, ടി.വി.ചന്ദ്രന്‍, ദിവാകരന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സുകുമാരന്‍ പെരിയച്ചൂര്‍ സ്വാഗതവും രവീന്ദ്രന്‍ മാവുങ്കാല്‍ നന്ദിയും പറഞ്ഞു.

ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഒത്താശചെയ്യുന്നു: മണലിലെ വയലിലും മണ്ണ് നിറയുന്നു

on


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മേഖലയിലെ പ്രധാനവയലുകളില്‍ ഒന്നായ മണലിലെ വയലിലും മണ്ണ്‌നിറയുന്നു. കര്‍ഷകരുടെയും പരിസ്ഥിതി സ്‌നേഹികളുടെയും നീറുന്ന മനസ്സില്‍നിന്ന് ഉയര്‍ന്ന പ്രതിഷേധങ്ങളും നിയമ തടസ്സങ്ങളും വകവയ്ക്കാതെയാണ് വയല്‍ നികത്തല്‍.

രണ്ടരവര്‍ഷം മുമ്പ് ഇവിടെ, മണ്ണിടല്‍ 'പ്രക്രിയ'യ്ക്ക് തുനിഞ്ഞപ്പോള്‍ എതിര്‍ ശബ്ദമുയര്‍ന്നിരുന്നു. പത്രവാര്‍ത്തകളുടെ ചുവടുപിടിച്ച് കുന്ന്-വയല്‍ സംരക്ഷണ സമിതി പ്രതിഷേധവുമായി രംഗത്തെത്തുകയും ഈ ഉദ്യമത്തില്‍ നിന്ന് വയല്‍ നികത്തലുകാര്‍ പിന്നാക്കം പോകുകയും ചെയ്തു. ഇപ്പോള്‍ അധികൃതരുടെ മുന്നറിയിപ്പും പ്രകൃതിസ്‌നേഹികളുടെ അഭ്യര്‍ഥനയും ഗൗനിക്കാതെ മണലിലെ പച്ചപ്പ് നിറഞ്ഞ വയലില്‍ ലോഡ് കണക്കിന് മണ്ണുവീണ്ടും കൊണ്ടിട്ടിരിക്കുകയാണ്.

കുന്ന്-വയല്‍ സംരക്ഷണനിയമം നിലവില്‍വന്ന ശേഷം ഏക്കര്‍ കണക്കിന് വയലുകളാണ് കാഞ്ഞങ്ങാട് മേഖലയില്‍മാത്രം നികത്തിയത്.

കാഞ്ഞങ്ങാട് നഗരസഭയ്ക്കകത്തെ ആവിക്കര, കാരാട് വയല്‍, വടകരമുക്ക്, കുശാല്‍നഗര്‍, ആവിയില്‍, കല്ലൂരാവി, പട്ടാക്കല്‍, കൊവ്വല്‍പ്പള്ളി എന്നിവിടങ്ങളിലെ വയലുകളില്‍ നേരത്തെതന്നെ മണ്ണുവീണ് കഴിഞ്ഞു. ഏറ്റവും ഒടുവില്‍ കല്ലംചിറവയലും മണ്ണിട്ട് നികത്തി വാഴവെച്ചു.

വയല്‍ നികത്തലിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിയമം ഉണ്ടായാട്ടും അധികൃതര്‍ ഉറക്കം നടിക്കുന്നതിനെതിനെയാണ് ഇനി ശബ്ദമുയര്‍ത്തേണ്ടതെന്ന് കുന്ന്-വയല്‍ സംരക്ഷണസമിതി ചൂണ്ടിക്കാട്ടി. ഈസ്ഥിതി തുടര്‍ന്നാല്‍ പുതുതലമുറ വയലുകളെക്കുറിച്ച് വായിച്ചറിയേണ്ട ദുരവസ്ഥ ഉണ്ടാകുമെന്നും പരിസ്ഥിതിസ്‌നേഹികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

മികച്ച സേവനത്തിനു സി.എച്ച് ഇബ്രാഹിമിനു മിനിസ്ട്രിയുടെ പ്രശംസാപത്രം നല്‍കുന്നു.

on

മികച്ച സേവനത്തിനു സി.എച്ച് ഇബ്രാഹിമിനു മിനിസ്ട്രിയുടെ പ്രശംസാപത്രം നല്‍കുന്നു.

മികച്ച ഇലക്ഷന്‍ വര്‍ക്കിനു കരീമിനു മെട്രോ മുഹമ്മദ് ഹാജി പ്രശംസാപത്രം നല്‍കുന്നു.

on

http://mail.google.com/mail/?ui=2&ik=098e9ce1c8&view=att&th=12cd50723496c4c6&attid=0.1&disp=inline&realattid=f_ghkdm8lr0&zwമികച്ച ഇലക്ഷന്‍ വര്‍ക്കിനു കരീമിനു മെട്രോ മുഹമ്മദ് ഹാജി  പ്രശംസാപത്രം നല്‍കുന്നു.

കാരന്തൂര്‍ മര്‍കസ് 33-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രൗഢോജ്ജ്വല തുടക്കം

on

      dfdfdf  കോഴിക്കോട്: ആത്മീയ ചൈതന്യം പരന്നൊഴുകിയ അന്തരീക്ഷത്തില്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ 33-ാം വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. നാടിന്റെ നാനാ ദിക്കുകളില്‍ നിന്നെത്തിയ ജന സാഗരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന തക്ബീര്‍ ധ്വനികളെ സാക്ഷി നിര്‍ത്തി പുണ്യഭൂമിയായ മക്കയില്‍ നിന്ന് കൊണ്ടുവന്ന സമസ്തയുടെ ത്രിവര്‍ണ പതാക സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് യൂസുഫ് കോയതങ്ങള്‍ വൈലത്തൂര്‍ വാനിലുയര്‍ത്തിയതോടെ ഒന്‍പതു നാള്‍ നീണ്ടു നില്‍കുന്ന സമ്മേളനത്തിന് ഔപചാരിക തുടക്കമായി. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കൊടിമരവും പതാകയും വഹിച്ചുള്ള സംഘം നഗരിയിലെത്തി. വിശുദ്ധ മക്കയില്‍ നിന്നെത്തിയ പതാക മലപ്പുറം ഒതുക്കുങ്ങല്‍ സിയാറത്തിനു ശേഷവും കൊടിമരം മര്‍ഹും അബ്ദുല്‍ഖാദര്‍അഹ്ദല്‍ അവേലം മഖാം സിയാറത്തിനു ശേഷവുമാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മര്‍കസിലെത്തിച്ചത്. മര്‍കസ് പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങളുടെയും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെയും നേതൃത്വത്തിലുള്ള മര്‍കസ് സാരഥികള്‍ ഇരു സംഘങ്ങളെയും സ്വീകരിച്ചു. പിന്നീട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മര്‍കസിന്റെ മുന്നേറ്റങ്ങള്‍ക്ക് മഹല്ലുകള്‍ കേന്ദ്രീകരിച്ച് സ്വരൂപിച്ച പ്രവര്‍ത്തനഫണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഏറ്റുവാങ്ങി. പിന്നീട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മര്‍കസിന്റെ മുന്നേറ്റങ്ങള്‍ക്ക് മഹല്ലുകള്‍ കേന്ദ്രീകരിച്ച് സ്വരൂപിച്ച പ്രവര്‍ത്തനഫണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഏറ്റുവാങ്ങി. പരിസ്ഥിതി ബോധവത്കരണത്തിന്റെ ഭാഗമായി ഒരുക്കിയ മര്‍കസ് ഫ്‌ളവര്‍ഷോ ജില്ലാ കലക്ടര്‍ ഡോ പി ബി സലീം ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ പത്തിന് മര്‍കസ് നഗറില്‍ സമൂഹ വിവാഹം നടക്കും. സ്ത്രീധന വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ 33 നിര്‍ധന യുവതികള്‍ മംഗല്യവതികളാകും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബ്ദീന്‍ ബാഫഖി തങ്ങള്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് കുഞ്ഞുട്ടി തങ്ങള്‍ തിരൂര്‍കാട്, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുമ്മദ് ഫൈസി, ഡോ എ പി അബ്ദുല്‍ഹകീം അസ്ഹരി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, വി പി എം ഫൈസി വില്ല്യാപ്പള്ളി, പി സി ഇബ്‌റാഹീം മാസ്റ്റര്‍, സി പി മൂസ ഹാജി, പ്രൊഫ എ കെ അബ്ദുല്‍ ഹമീദ്, സയ്യിദ് അബ്ദു സബൂര്‍ ബാഹസന്‍, വി പി അലവികുട്ടി ഹാജി, ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കെ എ സൈഫുദ്ധീന്‍ ഹാജി, ടി കെ അബ്ദുറഹിമാന്‍ ബാഖവി മടവൂര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, പി കെ മുഹമ്മദ് ബാദുഷാ സഖാഫി, ഇബ്രാഹീം കുട്ടി ഹാജി ചെമ്മാട്, ചെറുവണ്ണൂര്‍ അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com